Thursday, October 12, 2006

മൂന്നാമിടം 40 പുറത്തിറങ്ങി


ഇവിടെ ലിങ്കുണ്ട്.
ലക്കം 40 2006 ഒക്ടോബര്‍ 9- 16
ഉള്ളടക്കം
1 ആര്‍ട്ട്‌ ഗാലറി-നസീം ബീഗം
ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തിരസ്‌കൃതരാക്കപ്പെടുന്നവര്‍ കാലത്തിന്റെ മൂടുപടം നീക്കി പുറത്തുവരും. ചരിത്രം അത്തരം അനുഭവങ്ങളുടെ തുടര്‍ച്ചയാണ്‌. ചിത്രകലാലോകത്ത്‌ ഇത്തരക്കാരെ കണ്ടെത്താനുള്ള ഒരു ശ്രമം; കാലത്തിനു മുമ്പേ നടന്ന ഒരു കലാകാരനെ അല്ലെങ്കില്‍ കലാകാരിയെ പരിചയപ്പെടുത്തുന്ന പംക്തി തുടങ്ങുന്നു. ഒപ്പം ചിത്രകാരനും ശില്‍പിയും ഫോട്ടോഗ്രാഫറുമായ ഷംസുദ്ദീന്‍ മൂസ ഇവരെ വിലയിരുത്തുകയും ചെയ്യുന്നു.
എല്‍ഗ്രീക്കൊ-മായക്കാഴ്ചകളുടെഛായാകാരന്‍
2 കഥ
താനൊരു സ്വപ്നം കാണുകയാണെന്ന് അവര്‍ക്കൊരിക്കലും തോന്നിയില്ല. മേശപ്പുറത്ത്‌ ആഹാരസാധനങ്ങള്‍ വിളമ്പിവെച്ചതായിരുന്നു. പക്ഷെ, പാത്രങ്ങളില്‍ നിന്നൊക്കെ ചുവന്നുകൊഴുത്ത ഒരു ദ്രാവകം മേശപ്പുറത്തേക്ക്‌ ഒഴുകിപ്പരക്കുകയാണ്‌. മേശവിരിപ്പിനും സൂപ്പുപാത്രത്തിനുമൊക്കെ ഭീതിപ്പെടുത്തുന്ന ചുവപ്പുനിറം.
അപരാജിതര്‍
ആര്യ അല്‍ഫോണ്‍സ്‌

3 എഡിറ്റോറിയല്‍
ആശുപത്രിയും ഡോക്ടറും മരുന്നും ചേരുന്ന ഒരു സമവാക്യത്തില്‍ നിന്നല്ല ആരോഗ്യമുണ്ടാകുന്നത്‌. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പരിസരം, വിദ്യാഭ്യാസം, തൊഴില്‍ ഇങ്ങനെ നിരവധി സാമൂഹിക ഘടകങ്ങളുടെ സൃഷ്ടിയാണ്‌ ആരോഗ്യം. അതുകൊണ്ട്‌ കേരളം രോഗാതുരമാകുന്നത്‌ കൃത്യമായും ഒരു സാമൂഹിക രാഷ്ട്രീയ പ്രശ്നമാണ്‌.
കേരളത്തെ രോഗാതുരമാക്കുന്ന ആരോഗ്യ നയം
4 പഠനം
നിര്‍മ്മലയുടെ 'നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി' എന്ന കഥാസമാഹാരത്തിന്‌ എഴുതിയ അവതാരിക
പുണ്യ നദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്‍...
കരുണാകരന്‍
5 അറബ്‌ കല - സാമി മുഹമ്മദ്
കുവൈറ്റിലെ അല്‍ ഷര്‍ഖ്‌ ജില്ലയിലെ അല്‍ സവാബറില്‍ 1943ല്‍ ഞാന്‍ ജനിച്ചു. ഞാനും കളിമണ്ണുമായുള്ള ബന്ധം ആരംഭിക്കുന്നത്‌ എന്റെ കുട്ടിക്കാലത്താണ്‌. കടല്‍പ്പാറകളും കളിമണ്ണും കൊണ്ട്‌ നിര്‍മ്മിച്ച ഞങ്ങളുടെ പഴയ വീടിന്റെ ചുമരുകള്‍ നിശബ്ദം നോക്കിയിരിക്കുമായിരുന്നു. കളിമണ്ണിലേക്ക്‌ കൈകള്‍ നീട്ടാന്‍ എന്തോ ഒരു ഉള്‍പ്രേരണയുണ്ടായി. ആ കൈകള്‍ ഒരായുസ്സ്‌ മുഴുവനും കളിമണ്ണില്‍ തന്നെയായിരിക്കുമെന്ന് അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.
കുതിരയുടെ നിലവിളി
6 കഥ
ആദ്യത്തെ വീഴ്ചയ്ക്കു ശേഷം ജര്‍മ്മന്‍‌കാരന്‍ സഹായത്തിനു ശ്രമിച്ചുകൊണ്ട്, സംഘവുമായി കുറച്ച് അകലം പാലിച്ചാണ് നടന്നത്. പോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ല, ജര്‍മ്മനെ വിശ്വസിക്കാനും വയ്യ. അതു കൊണ്ട് അവന്റെ പിന്നാലെ വന്ന രണ്ടു കൊസാക്കുകള്‍ വഴി സ്വയം തപ്പിയും തടഞ്ഞും നീങ്ങി. കുറച്ചു ചുവടുകള്‍ വച്ചു കഴിഞ്ഞപ്പോഴേയ്ക്കും ജര്‍മ്മന്‍ വീണ്ടും വഴുതി മുന്നിലേയ്ക്കാഞ്ഞു.
മലയിടുക്ക്‌
ഉമ്പര്‍ട്ടൊ എക്കൊ

കവിതകള്‍
7 അത്ഭുതലോകത്തില്‍
അബ്ദുല്‍ഖരീം ഖാസിദ്‌

8 ഞാന്‍ ചെയ്യുന്നത്‌
സുഹൈര്‍ ഹാമ്മദ്‌

9 കിണറിന്റെ ആള്‍മറയോട്‌ ചേര്‍ന്ന്
അല്‍ അസാദി (പലസ്തീന്‍)

5 comments:

സങ്കുചിത മനസ്കന്‍ said...

മൂന്നാമിടം ലക്കം 40 പുറത്തിറങ്ങി

Anonymous said...

സങ്കുചുതന്‍, മൂന്നാമിടത്തില്‍ സ്രുഷ്ട്ടികള്‍ സ്വീകരിക്കുന്ന ഇ മെയില്‍ ഐഡി ഏതാണ്?

എനിക്കയക്കാനല്ല.
അത്രയ്ക്ക് ബുത്തിയൊന്നും എനിക്കില്ല.
വെറുതെ ഒന്നറിഞ്നിരിക്കാന.
ഏതായാലും മൂന്നാമിടം വന്‍ സംഭവം തന്നെ.

സിബു::cibu said...

പലപ്പോഴായി പറയണം എന്നുവയ്ക്കുന്നു. ‘മൂന്നാമിടം’ എന്നെഴുതിയിരിക്കുന്നത്‌ (ലോഗോ) ഗംഭീരം. ആരുടെ കണ്ടുപിടുത്തമാണിത്‌?

സങ്കുചിത മനസ്കന്‍ said...

അനോണീ,
ഈ ലക്കത്തിലെ ഉള്ളടക്കത്തില്‍ അതിന്റെ ഐഡി ഉണ്ട്. എഡിറ്റ് അറ്റ് മൂന്നാമിടം എന്നാണ്

സിബൂ,
അത് ഡിസൈന്‍ ചെയ്തതും കവറുകള്‍ എല്ലാം ഡിസൈന്‍ ചെയ്യുന്നതും പ്രേം രാജന്‍ ആണ്. പുള്ളി ദുബായില്‍ ഒരു അഡ് വറ്ടൈസ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു.

പണ്ട് മൂന്നാമിടം തുടങിയ അവസരത്തില്‍ സിബുവിനോട് കേരള ഫോണ്ട് ഉപയോഗിക്കുന്നതിനെപ്പറ്റി ആരാഞ്ഞുകൊണ്ട് അയച്ച മെയിലിന് സിബു അയ്ച്ച മറുപടി (2001 മെയ്) യാദൃശ്ചികാ ഇന്ന് കാണുകയുണ്ടായി.

സംശയം വാസു said...

( ഇത് എന്റെയോ മറ്റുവല്ലവരുടെയുമോ ഒന്നും വ്യക്തിപരമായ സ്വകാര്യ ബ്ലോഗിന്റെയോ, ബ്ലോഗ് ക്ലബ്ബുകളുടെയോ, ഒന്നും പരസ്യമല്ല. ചതിക്കുഴികളുമല്ല. എനിക്ക് നങള്‍ക്ക് ഉപയോഗകരമായ ഒരു കാര്യം എന്ന രീതിയില്‍ പറയുന്നു. അത്രമാത്രം. ദയവു ചെയ്ത് ഇത് മുഴുവനും വായിക്കുക.
അതിനു ശേഷം ഈ കമന്റിനെതിരെ മോശം അഭിപ്രായമുണ്ടെങ്കില്‍ ഇത് ഇവിടെ നിന്ന് നീക്കാന്‍ authorനിനോട് ആവശ്യപ്പെടാം.))

കാലങ്ങളായി നിങളെ ഒരു സംശയം അലട്ടുന്നുണ്ടോ?... നിങള്‍ക്ക് സംശയങ്ങള്‍ ഉണ്ടാവാറുണ്ടോ?
എങ്കില്‍ ഈ passage വായികുക.
ഈ passage എന്ന ലിങ്കിലും വായിക്കാം
ഈ passage- http://samshayalokam.blogspot.com/2006/10/blog-post.html
..........................................

ബ്ലോഗ് ചെയ്യുന്ന മലയാളി സുഹ്രുത്തുക്കളെ,
ബ്ലോഗില്‍ വന്നിട്ട് മാസങളായെങ്കിലും, ഇത് വരെ ഞാന്‍ എന്റേതായി, ഒരു ബ്ലോഗ് തുടങിയിട്ടില്ല. കമന്റുകള്‍ ധാരാളം ഇട്ടിട്ടുണ്ട്. ഒരു ബ്ലോഗിലിടാന്‍ തക്കവണ്ണം ഒന്നും എഴുതാന്‍ എനിക്ക് കഴിവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നത് കൊണ്ട് തന്നെ ഞാന്‍ ഈ ബൂലോഗത്തെ സ്ഥിരം സന്ദര്‍ശകനാണ്.
എങ്കിലും ഈ ബൂലോഗത്ത് എന്തെങ്കും സംഭാവന നല്‍കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
അതിനെ പറ്റിയുള്ള എന്റെ ആലോചനകള്‍ അവസാനിച്ചത് ഒരു വാക്കിലാണ്- ‘സംശയം’ !.

സംശയം- സംശയമുണ്ടാവുക മനുഷ്യസഹജമാണ്. ഏത് പ്രായത്തിലും, എന്തൊക്കെ അറിയുന്ന ആളായാലും സംശയങള്‍ ഉണ്ടാ‍വും. സംശയങളില്‍ നിന്നാണല്ലോ പല മഹത്തായ കണ്ടുപിടിത്തങളും ഉണ്ടായത്.
എല്ലാം അറിയുന്നവരോ ഒന്നുമറിയാത്തവരോ ആയി ആരുമില്ല എന്ന് ആരോ പറഞിട്ടില്ലേ?..
അപ്പോള്‍ നാമെല്ലാം എന്തൊക്കെയോ അറിയുന്നവരാ‍ണ്.

സംശയങള്‍ തീര്‍ക്കപ്പെടേണ്ടവയാണ്. അല്ലാത്ത പക്ഷം നാം എപ്പോഴും ഇടയ്ക്കിടക്ക് അതിനെ പറ്റി ചിന്തിച്ചുകൊണ്ടിരിക്കും. ചുരുക്കി പറഞ്ഞാല്‍ അത് നമ്മെ അസ്വസ്ഥരാക്കും.
നമുക്കുണ്ടാകുന്ന സംശയങ്ങള്‍ക്കുത്തരം നല്‍കാന്‍ ആരും ഉണ്ടായെന്നു വരില്ല.
അഥവാ ഉണ്ടായാലും, പലരും പല കാരണങ്ങളാലും, അത് ചോദിക്കുന്നില്ല.
പഠനപരമല്ലാത്ത സംശയങള്‍ പോലും, എല്ല സംശയങള്‍ക്കുള്ള ഉത്തരങളും നമുക്ക് നെറ്റിന്റെ ജാലകത്തില്‍ നിന്ന് കിട്ടിയെന്ന് വരില്ല.

സംശയങള്‍ ആര്‍ക്കും ഉണ്ടാവാം. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ ശാസ്ത്രജ്ഞര്‍ക്കുപോലും സംശയങ്ങള്‍ ഉണ്ടാവാം.
ഏത് കാര്യത്തെപറ്റിയും സംശയങ്ങള്‍ ഉണ്ടാവാം,...പഠന വിഷയങള്‍,ഭാഷ സംബന്ധം , നെറ്റ്, ബ്ലോഗ്,കമ്പ്യൂട്ടര്‍, മനശ്ശാസ്ത്രപരമായ സംശയങള്‍, തുടങ്ങി, ഈ ഭൂമിയിലുള്ളതും, ഭൂമിക്ക് പുറത്തുള്ളതുമായ എന്തിനെ കുറിച്ചും സംശയങള്‍ ഉണ്ടാവാം.
തീര്‍ച്ചയാ‍യും , അവയൊക്കെ തീര്‍ക്കാന്‍ പല പല മാര്‍ഗ്ഗങ്ങളുമുണ്ട്.
എന്നാല്‍ എല്ലാ സംശയങളും ഇങനെ പരിഹരിക്കപ്പെടുകയില്ല,.... പരിഹരിക്കപ്പെടാന്‍ കഴിയില്ല.

ഉദ്ദാഹരണത്തിന് വിദ്യാസംഭന്നനായ ഒരാള്‍ക്ക് , തീര്‍ത്തും നിസ്സാരമായ (എന്നയാള്‍ കരുതുന്ന),
ഒരു കാര്യത്തെ പറ്റി സംശയം ഉണ്ടായെന്ന് കരുതുക. അത് മറ്റുള്ളവരോടോ, തന്നെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരോടോ ചോദിക്കാന്‍ അയാല്‍ക്കുള്ളിലെ അപകഷതാബോധം സമ്മതിക്കില്ല.

ഇത് പോലെ പലരും പല സംശയങലും പല കാരണങ്ങളാലും ആരോടും ചോദിക്കുന്നില്ല.
അങ്ങനെ പല സംശയങലും പല കാരണങ്ങളാലും തീര്‍ക്കപ്പെടാതെ പോകുന്നു........

- എല്ലാ സംശയങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയുന്ന ആരുമില്ല( ജഗദീശ്വരന്‍ പ്ഴിച്ച് ).
അങനെയൊരു സൈറ്റോ സെര്‍ച്ച് എഞിനോ ഇല്ല.

ഇവിടെയാണ് ബ്ലോഗിന്റെയും ബൂലോഗത്തിന്റെയും പ്രസക്തി.
ബൂലോഗത്ത് അംഗങ്ങളായും അല്ലാതെയും വരുന്നവര്‍....
അവരില്‍ ആരുമുണ്ടാവാം- ഡോക്റ്റര്‍മാര്‍,എഴുത്തുകാര്‍, അദ്യാപകര്‍, പണ്ടിതര്‍,കര്‍ഷകര്‍,വിദ്യാര്‍ഥികള്‍, മറ്റു നാനാ മേഖലകളില്‍ പെട്ടവര്‍,... തുടങി എല്ലാവരും ഇവിടെയും ബ്ലോഗികളിലും വരുന്നു.
നമ്മുടെ, (എല്ലാവരുടെയും) സംശയങള്‍ക്കുത്തരം നല്‍കാന്‍ കഴിയുന്നവര്‍ ഇവിടെയില്ലേ?..
ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. നമ്മളും അതില്‍ പെടും.

-*- ഇനി ദീര്‍ഖിപ്പിക്കുന്നില്ല. ‘സംശയലോകത്തെപ്പറ്റിപ്പറയാം’.
നിങ്ങളുടെ ചെറുതോ, വലുതോ സങ്കീര്‍ണ്ണമായതൊ ആയ എന്തിനെ പറ്റിയുള്ള സംശയങ്ങളും പോസ്റ്റ് ചെയ്യാവുന്ന ഒരു പൊത് വേദിയാണിത്. ഇവിടെ നിങ്ങള്‍:ക്ക് പേരു വെളിപ്പെടുത്താം, വെളിപ്പെടുത്താതിരിക്കാം,... നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ പോസ്റ്റാം..
ഇവിടെ വരുന്നവര്‍ ഈ സംശയങ്ങള്‍ കാണുന്നു. മാത്രമല്ല. നല്ലതും പ്രസക്തിയുള്ളതും അല്ലാത്തതുമായ സംശയങ്ങള്‍ ബൂലോഗത്തിലും, പിന്മൊഴികള്‍ പോലുള്ള ഗുഗിള്‍ ഗ്രൂപ്പുകളിലും, ബ്ലോഗുകളിലും(with authors'permission) പോസ്റ്റായും കമന്റായും ‘സംശയലോകം എന്ന പേരില്‍ പോസ്റ്റും.

ഈ സംശയങ്ങള്‍ കാണുന്നവര്‍, അതിനുള്ള ഉത്തരമോ, അതിനു സഹായിക്കുന്ന വ്യക്തികളുടെ മെയില്‍ ID കള്‍, സൈറ്റുകള്‍, പുസ്തകങ്ങള്‍.......... എന്നിവയോ കമന്റായിടാം. (ഒത്തരം അറിയുന്നവര്‍).

അങ്ങനെ 95 ശതമാനത്തോളം സംശയങ്ങള്‍ പരിഹരിക്കപ്പെടും.

‘‘ഒടുവില്‍ സംശയനിവാരണം നടത്തിയയാള്‍ക്കുണ്ടാവുന്ന നിര്‍വ്രുതി, സംശയങ്ങള്‍ പരിഹരിക്കപ്പെട്ട ആള്‍ക്കുണ്ടാകുന്ന സന്തോഷം... അതില്‍ കവിഞ്ഞ് ഈ സംശയലോകത്ത് ഒനുമില്ല!.............’’

‘സംശയലോകത്തില്‍ നിങ്ങള്‍ക്ക് മൂന്ന് കാര്യങ്ങള്‍ ചെയ്യാം.
1) സംശയങ്ങള്‍ പോസ്റ്റ് ചെയ്യാം.
2) സംശയങ്ങള്‍ക്കുത്തരങ്ങള്‍ അറിയാമെങ്കില്‍ കമന്റാം.
3) അറിയില്ലെങ്കില്‍ പോസ്റ്റ് ചെയ്ത ആളിനൊപ്പം ഉത്തരത്തിനായി കാത്തിരിക്കാം..!
---- എന്തെല്ലാമാവട്ടെ നിങള്‍ക്കീ ‘സംശയലോകത്തെക്കുറിച്ച് നല്ലതായി എന്തെങ്കിലു തോന്നുന്നുണ്ടെങ്കില്‍ എന്ന ബ്ലോഗ് വിലാസത്തില്‍ പോവുക.

സംശയങ്ങള്‍ പോസ്റ്റ് ചെയ്യുന്നതെങ്ങനെ?
----------------------------------------

-നിങ്ങള്‍ samshayamvasu@gmail.com എന്ന ഇ മെയിലിലേക്ക് ഒരു മെയില്‍ അയക്കുക.
അതില്‍ നിങ്ങളുടെ
1) പേര്
2) ബ്ലോഗ് url
3) ഇ മെയില്‍ ഐ ഡി.

**- നിങ്ങളുടെ identity വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍,
www.blogger.com എന്ന സൈറ്റില്‍ പോയി 3 സ്റ്റെപ്പ് കൊണ്ട് ഒര് ബ്ലോഗ് ഐഡി ഉണ്ടാക്കുക.
അതിന്റെ display name ‘ അജ്ഞാതന്‍’ (or any other word meaning 'annonymous or any meaning less words. no real or dummy names.)
എന്ന് കൊടുക്കുക. പറ്റിയില്ലെങ്കില്‍ ‘1’ എന്ന് ചേര്‍ത്ത്,
‘അജ്ഞാതന്‍1’ എന്നു കൊടുകുക. അടുത്തതയി 3, 4, 5 അങ്ങനെ ... എത്ര അജ്ഞാത്ര്ക്കും വരാം,
പോസ്റ്റാം..... .

, ഏതെങ്കിലും ഒരു പുതിയ ഇമെയില്‍ ഐഡി ഉണ്ടാക്കിയതിന് ശേഷം, അജ്ഞാതര്‍ക്ക് samshayamvasu@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യാം.

ഏവര്‍ക്കും സുസ്സ്വാഗതം!!!
---------------------------------------------
സംശയലോകത്തില്‍ RULES ഒന്നും തന്നെയില്ല. എന്നാലും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക‌-
1)സഭ്യത കാത്ത് സൂക്ഷിക്കുക.
2)ഒരു പരിധി വരെ മാത്രം തമാശ . ബാക്കി കാര്യം.അല്ലെങ്കില്‍ ഇത് കുട്ടിക്കളിയായിപ്പോകും.
3) സംശയങ്ങളുടെ കമന്റ് ബോക്സുകളില്‍ ഓഫ്ഫ് ടോപ്പിക്ക് ദയവായി അരുത്.
4) സംശയങ്ങള്‍ may be in english or in മലയാളം.
5) നല്ല സംശയങ്ങള്‍ പിന്മൊഴിയില്‍ കമന്റായി ഇടും(as samshayalokam)
മെംബര്‍മാര്‍ വഴി ബൂലോകത്തിലും.
*---എല്ലാ സംശയങ്ങളും പരിഹരിക്കപ്പെടട്ടെന്ന് ആശിക്കുന്നു, പ്രാര്‍ഥിക്കുന്നു‌‌‌‌‌‌‌‌‌‌-----------
സംശയംവാസു ( ബ്ലോഗ് നാമം)
profile will be changed with my real name only if all of u like this new venture.

All rights reserved samshayalokam©2006 samshayamvasu@gmail.com
www.samshayalokam.blogspot.com/