Thursday, October 19, 2006
മൂന്നാമിടം ലക്കം 41
ലക്കം 41 ( 2006, ഒക്ടോബര്‍ 17- 23 ) ഇവിടെ ലിങ്കുണ്ട്.
1. അഭിമുഖം -ഒര്‍ഹാന്‍ പാമുക്
ഞാന്‍ രാഷ്ട്രീയക്കാരനായിരുന്നില്ല
ഞാന്‍ ഒരു എഴുത്തുകാരന്‍ മാത്രമാണ്. ഇത്തരം പ്രശ്നങ്ങളെ ഒരു രാഷ്ട്രീയക്കാരന്റെ വീക്ഷണകോണിലൂടെയല്ല, മറ്റുള്ളവരുടെ വേദനയും ദുരിതങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ കണ്ണിലൂടെയാണ് ഞാന്‍ അടുത്തറിയുന്നത്. ഇവയൊക്കെ ഒറ്റയടിക്കു പരിഹരിക്കാന്‍ നിശ്ചിതമായ ഒരു സൂത്രവാക്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഈ പ്രശ്നങ്ങള്‍ക്കെല്ലാം അങ്ങനെയൊരു ലളിത പരിഹാരം ഉണ്ടെന്നു വിചാരിക്കുന്നവന്‍ വിഡ്ഢിയാണ്........
വിവര്‍ത്തനം: ആര്‍.പി. ശിവകുമാര്‍
2. സംഭാഷണം - ഒര്‍ഹാന്‍ പാമുക്
എന്റെ പേര് ചുവപ്പ്
ഒര്‍ഹന്‍ എന്റെ പ്രതിരൂപമല്ല. ഞാന്‍ തന്നെയാണു്. ഒര്‍ഹന്റെ പാത്രസൃഷ്ടിയും, ഏകാകിയായൊരു അമ്മയ്ക്കു് അവരുടെ മകനോടുള്ള ബന്ധത്തിനെ കുറിച്ചുള്ള ഉപാഖ്യാനങ്ങളും എന്റെ തന്നെ ജീവിതത്തില്‍ നിന്നുള്ളതാണു്. ഞാന്‍ മനപ്പൂര്‍വ്വം തന്നെ എന്റെ മാതാവിന്റേയും സഹോദരങ്ങളുടേയും പേരുകളാണു നോവലില്‍ ഉപയോഗിച്ചിരിക്കുന്നതു്. സഹോദരങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ, വാക്‍തര്‍ക്കങ്ങള്‍, തമ്മിലടികള്‍, സമാധാനത്തിനെ കുറിച്ചുള്ള ചില കൊടുക്കല്‍വാങ്ങലുകള്‍, ........
വിവര്‍ത്തനം: പെരിങ്ങോടന്‍
3. നോവല്‍- ഒര്‍ഹാന്‍ പാമുക്
കറുത്ത പുസ്തകം
ബെദിയി ആശാന്റെ പ്രഗത്ഭസൃഷ്ടികള്‍ കണ്ടു കണ്ണഞ്ചിയതിനു ശേഷം, തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരനായ ഒരു ജനാല അലങ്കാരക്കാരന്‍ പറഞ്ഞു, തന്റെ ഉപജീവനത്തെക്കരുതി നിര്‍ഭാഗ്യവശാല്‍ തനിക്ക് ഈ "അസല്‍ തുര്‍ക്കികളെ, ഈ യഥാര്‍ത്ഥ പൗരന്മാരെ" ജനാലകളില്‍ വെക്കാന്‍ തനിക്കു നിര്‍വാഹമില്ലെന്ന്: ഇന്നത്തെ തുര്‍ക്കികള്‍ക്ക് തുര്‍ക്കികളല്ല മറ്റെന്തോ ആകാനാണാഗ്രഹം....... (ചിത്രങ്ങള്‍ -സാക്ഷി)
വിവര്‍ത്തനം : രാജേഷ് ആര്‍. വര്‍മ്മ
4. എഡിറ്റോറിയല്‍
ജപ്തി ചെയ്യപ്പെടുന്ന ജീവിതം
ഈടു നല്‍കാന്‍ ആധാരമില്ലാത്തവര്‍ക്ക് മണ്ണും പൊന്നും ഇല്ലത്തവര്‍ക്ക് പണയപ്പണ്ടങ്ങളൊന്നുമില്ലാത്തവര്‍ക്ക് ആരാണ് കടം കൊടുക്കുക? 2006 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് യൂനുസ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കും വ്യത്യസ്തമായ ഒരനുഭവ പാഠമാണ് ലോകത്തിന് സമര്‍പ്പിച്ചത്.......
5. കഥ-പഠനം
പുണ്യ നദിയില്‍ കുളിക്കാന്‍ വന്നതായിരുന്നുഅവള്‍
കരുണാകരന്‍
6. സിനിമ
ടെറന്‍സ് മാലിക്: സിനിമയുംതത്വശാസ്ത്രവും
നമ്മുടെ കഥയിലും ഇത്തരം സന്ദര്‍ഭങ്ങള്‍ കടന്നു വരുന്നുണ്ട്. എന്നാല്‍, നിര്‍മ്മലയുടെ കഥകള്‍ അത്തരം സന്ദര്‍ഭങ്ങളില്‍, അവരെഴുതുന്ന ഭാഷയുടെയും സമൂഹത്തിന്റെയും ദൂരമാണ് അടയാളപ്പെടുത്തുന്നത്..........
റോബി കുര്യന്‍
കവിതകള്‍
7.ട്രാവലോഗ്‌സ് -ആദിത്യ ശങ്കര്‍
8. ഉച്ചസ്ഥന്‍ -കമറുദ്ദീന്‍ ആമയം
9.പ്രണയ കവിതകള്‍- ഇതല്‍ അദ്നാന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment