
തിരുവനന്തപുരം: പ്രശസ്ത നടി ശ്രീവിദ്യ അന്തരിച്ചു. തിരുവനന്തപുരം എസ്. യു. ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. മലയാളി അല്ലാതിരുന്നിട്ടും മലയാളികള്‍ നെഞ്ചിലേറ്റിയ നായികയായിരുന്നു ശ്രീവിദ്യ.
ചെണ്ട, ഉത്സവം, തീക്കനല്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കഥയറിയാതെ, രചന, പഞ്ചവടിപ്പാലം തുടങ്ങിയവയിലും നിരവധി സീരിയലുകളിലും അവര്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിരുന്നു. 1979, 83, 86, 92 വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആറു ഭാഷകളിലായി എണ്ണൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
9 comments:
ഒരു സിനിമയേക്കാള്‍ സംഭവഭരിതവും നാടകീയവും ആയിരുന്നു അവരുടെ ജീവിതവും..ഐശര്യം എന്നൊക്കെ പറയുമ്പോള്‍ മനസ്സില്‍ വരുന്ന ഒരു മുഖമായിരുന്നു..
ആദരാഞ്ജലികള്‍
-പാര്‍വതി.
ഐശ്വര്യം തിരുത്തിവായിക്കാനപേക്ഷ...മാപ്പ്..
-പാര്‍വതി.
ആദരാഞ്ജലികള്‍,
ആത്മാവിനു നിത്യശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നൂ..
എന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടി.ആ കണ്ണുകളും, ആ ചിരിയും എനിക്ക് മറക്കാനാവുകയില്ല.എന്റെ പ്രിയപ്പെട്ട നടിക്ക് ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍.
ശ്രീവിദ്യയുടെ ആത്മാവിന് ശാന്തിനേരുന്നു
ആദരാഞ്ജലികള്‍, അവരുടെ ആത്മാവിനു നിത്യശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നൂ..
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍
Post a Comment