1. കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ സ്വാശ്രയ നിയമം,എതിരില്ലാതെ പാസ്സാക്കുന്നു.
2. കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ സ്വകാര്യ എന്‍ ജിനിയറിംഗ്, മെഡിക്കല്‍ മാനേജുമെന്റുകള്‍ ഇതിനെതിരെ സുപ്രീം കോടതി വരെ പോയി കേസുനടത്തുന്നു; വിജയം നേടുന്നു.
3. മാനേജുമെന്റുകള്‍ നേടിയ ഈ വിജയം വെറും സാങ്കേതികതയുടെ പേരില്‍ മാത്രമെന്ന് സര്‍ക്കാര്‍ പറയുന്നു.
4. തുടര്‍ന്ന് ഇരുവരും തമ്മില്‍ താല്‍ക്കാലികമായ വെടിനിറുത്തല്‍.
5. പെട്ടൊന്നൊരുദിവസം ക്രിസ്ത്യാനികളുടെ പ്രധാന പ്രാര്‍ഥനാ സങ്കേതമായ മുരിങ്ങൂരില്‍ പോലീസ് റെയ് ഡ് നടക്കുന്നു. മാധ്യമങ്ങള്‍ അത് ഗംഭീരമായി ആഘോഷിക്കുന്നു.
6. ഇന്ന് (Oct.26) M.G.University യിലെ 17 കോളേജുകളിലെ (എല്ലാം തന്നെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍) principal-in-charge (ഇവിടെയൊന്നും വര്‍ഷങ്ങളായി പ്രിന്‍സിപ്പാള്‍മാരില്ല.ഏതെങ്കിലും ഒരു പുരോഹിതനാവും ഈ ചാര്‍ജ്) മാരോട് അധികാരം വെച്ചൊഴിയാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നു. അവര്‍ കേസിനു പോകാനൊരുങ്ങുന്നു.
കഥതുടരുകയാണ്. മാധ്യമങ്ങള്‍ നാളെ ഇതും ആഘോഷിക്കും. സര്‍ക്കാരിന്റെ കോപാഗ്നിക്കു മുമ്പില്‍ ഒരു സമുദായം മുഴുവനും മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാവുകയാവും ഇതിന്റെ പരിണിതഫലം. വിദ്യാഭ്യാസം = കച്ചവടം= ക്രിസ്ത്യാനികള്‍ എന്നിങ്ങനെയാണ് പൊതുവേ രൂപപ്പെട്ടിരിക്കുന്ന ഇമേജ്. ഇതില്‍ പുരോഹിതന്മാരൊഴിച്ചുള്ള സഭാംഗങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നതാണ് സത്യം.അഡ് മിഷനോ,നിയമനമോ ലഭിക്കണമെങ്കില്‍ അവരും മറ്റുള്ളവരേപ്പോലെ പണം കൊടുത്തേ തീരൂ. അങ്ങിനെയെങ്കില്‍ ഈ അധാര്‍മ്മികതക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ മടിക്കുന്നതെന്താണ്? നേതൃത്വത്തിലിരിക്കുന്ന ചിലരുടെ വികലനയങ്ങളുടെ പേരില്‍ എന്തിനാണ് മുഴുവന്‍ സമുദായവും അപഹാസ്യരാകുന്നത്?
Friday, October 27, 2006
Subscribe to:
Post Comments (Atom)
5 comments:
അക്ഷരം പ്രതി ശരിയായ വസ്തുതയാണ് തൊടുപുഴക്കാരന്‍ ഇവിടെ പറഞ്ഞു വച്ചിരിക്കുന്നതു..മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കുന്ന അതേ സമുദായത്തിലെ തന്നെ കുഞ്ഞാടുകള്‍ ഇതൊക്കെ നമ്മളെ ഭാവിയിലെങ്ങാനും ബാധിച്ചാലോ എന്ന് പറഞ്ഞ് മിണ്ടാതെ ഉരിയാടാതെ ഇരിക്കുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്..!
നഷ്ടം ബൂലോഗ ക്ലബിന് ;)
തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട് വിഷയം...
സത്യത്തെ ജനങ്ങളിലെത്തിക്കേണ്ട മാധ്യമങ്ങളുടേയും തലപ്പത്ത് ഈ കാശു പിഴിയുന്നവരുടെ പിണിയാളുകളായതിനാല്‍ അവര്‍ക്ക് പ്രതികരിക്കാന്‍ സാധിക്കില്ല..പ്രിയപ്പെട്ട ബൂലോകരേ...
പ്രതികരിക്കുവിന്‍....
ഇവനെയൊക്കെ വരിക്ക് പിടിച്ച് നിര്‍ത്തി തലയില്‍ ആണിയടിച്ച് വെടി വച്ച് കൊല്ലണം... (ദുഷ്ട നിഗ്രഹം... ശിഷ്ട രക്ഷണം... അതും പൊന്നമ്പല വാസന്റെ ജോലിയാണല്ലൊ...)
പൊന്നമ്പലം പറഞ്ഞത് പോലെയാണു ചെയ്യേണ്ടത്.
ഇങ്ങനൊക്കെയാണെങ്കിലും ബിരുദ തലത്തിലുള്ള കാര്യങ്ങള്‍ മാത്രം പറയാതെ കെ ജി ക്ലാസ് മുതലുള്ള കാര്യങ്ങളും നിര്‍ബന്ധ്മായും ചര്‍ച്ച ചെയ്യണം.
ഏറണാകുളത്തുള്ള ഒരു പ്രമുഖ സ്കൂളില്‍ ഒരു കുട്ടിയെ LKG ല്‍ ചേര്‍ക്കാന്‍ വേണ്ട നിബന്ധനകള്‍ കേട്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
1. കുട്ടിയുടെ മാതാപിതാക്കള്‍ രണ്ട്പേരും കുറങ്ങത് ഡിഗ്രി പാസായിരിക്കണം.
2. കുട്ടി ഇംഗ്ലീഷ് അക്ഷരങ്ങളെല്ലാം അറിയണം.
3. കുട്ടി നല്ല സ്മാര്‍ട്ടായിരിക്കണം.
4. ഒരു ലക്ഷം രൂപയെങ്കിലും കുറങ്ങത് ഡൊണേഷന്‍ കൊടുക്കണം.
ഇങ്ങനെ കുറേ നിബന്ധനകള്‍.
ചുരുക്കം പറങ്ങാല്‍ ഇടത്തരം വരുമാനക്കരുടെ മക്കള്‍ക്ക് നിലവാരമുള്ള വിദ്യാഭാസം കൊടുക്കാന്‍ പറ്റുകേല.
അടിത്തറ മുതല്‍ ഉടച്ചു വാര്‍ത്തെങ്കിലേ നമ്മുടെ സംസ്ഥാനത്തുള്ള വിദ്യാഭാസ നിലവാരം മെച്ചപെടൂ.
അതിനാല്‍ പ്രിയപ്പെട്ട ബൂലോകരേ...
പ്രതികരിക്കുവിന്‍....
Post a Comment