പ്രവാസികളേ....കേരളത്തിലേക്ക് യാത്ര പുറപ്പെടും മുന്‍പ് ഇവിടം സന്ദര്‍ശിക്കൂ!!!
http://www.harthal.com
Friday, October 13, 2006
Subscribe to:
Post Comments (Atom)
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
21 comments:
ഹര്‍ത്താലിനും വെബ് സൈറ്റോ! ഗൊള്ളാം !
ഇതൊരു പുതിയ അറിവാണേ. വെറുതെ അല്ല കേരളം ഒരടി മുന്നോട്ടു പോവുമ്പൊള്‍ നാലടി പിന്നോട്ടു പോവുന്നത്.കര്‍ണ്ണാടകത്തിലൊക്കെ രാജ് കുമാര്‍ മരിച്ചപ്പോള്‍ എങ്ങാണ്ട് ഒരു ബന്ദ് ഉണ്ടായേ പിന്നേ ദാ ഈ കഴിഞ്ഞ ആഴ്ചയാ പിന്നൊന്നുണ്ടായത്.
അതും ഒരു പൊതുതാല്‍പ്പര്യ ബന്ദ്. അതിത്തി തര്‍ക്കം വിത് മഹാരാഷ്ട ഓണ്‍ ബെല്‍ഗാം. എല്ലാ പാര്‍ട്ടികളും പങ്കെടുത്തു വിജയിപ്പിച്ചു.ബന്ദിന്‍റെ അന്നു രാവിലെ മുതല്‍ ലവന്മാര്‍ കേബിള്‍ വരെ കട്ട് ചെയ്തു കളഞ്ഞു. കമ്പനി ആണെങ്കില്‍ ബന്ദ് പ്രമാണിച്ചു ഒഴിവും. കടകളും വാഹനങ്ങളും ഇല്ല എന്നു പറയേണ്ടതില്ലല്ലോ. അക്ഷരാര്‍ത്തത്തില്‍ കുടുങ്ങീപ്പോയി. രാവിലെ മുതല്‍ വൈകുന്നേരം
വരെ റൂം മേറ്റിന്റെ മോന്തയും കണ്ട് ഇരിക്കേണ്ടി വന്നു.
ബെന്നീ,
കേരളത്തിലും ഇത്തരം കലാപരിപാടികള്‍ അരങ്ങേറാറുണ്ട്. കണ്ണൂര്‍ ഇക്കൂട്ടത്തില്‍ ഒന്നാം സ്ഥാനത്താണ്.
എന്നാല്‍ അന്യസംസ്ഥാനങ്ങളിലെ ജനാധിപത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരം.
പക്ഷെ എത്രകാലം എന്ന് പറയാനാവില്ല
കണ്ണൂരില്‍ കള്ളവോട്ട് ഉണ്ടെന്നതല്ലാത് ഈ രീതിയിലുള്ള ഗുണ്ടാവിളയാട്ടം ഉണ്ടോ? അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, ഗുണ്ടകളേയും പാര്‍ട്ടിപ്രവര്‍ത്തകരേയും എങ്ങിനെ തിരിച്ചറിയും?
ബെന്നീ, താങ്കള്‍ക്ക് സംഭവിച്ചത് വളരെ പേടിപ്പെടുത്തുന്ന അനുഭവം തന്നെ. ഭരണം കയ്യിലുണ്ടെങ്കില്‍ എന്തും ആകാം എന്ന നില വന്നാല്‍ അത് ആപത്താണ്. പൊതുജനങ്ങള്‍ ആയുധം കയ്യിലെടുക്കുന്ന ഒരവസ്ഥ വരുത്താന്‍ വരെ ഇത് ഇടയാക്കിയേക്കും.
അത് പോട്ടെ, ഒരു രാഷ്ട്രീയപ്പാര്‍ട്ടി എത്ര നല്ല കാരണത്തിന്റെ പേരിലായാലും ഹരത്താല്‍ നടത്തുന്നത് കൊണ്ട് എന്ത് ഗുണമെന്ന് മനസ്സിലാകുന്നില്ല. കഴിഞ്ഞ ആഴ്ച കര്‍ണ്ണാടകയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒത്ത് ചേര്‍ന്ന് ഒരു ഹര്‍ത്താല്‍ നടത്തിയത് കൊണ്ട് എന്ത് ഗുണമുണ്ടായോ എന്തോ. അന്ന് ഓഫീസിന് അവധി കൊടുക്കേണ്ടി വന്നതിനാല്‍ മറ്റൊരു ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കി എല്ലാ കമ്പനികളും. ആര് എന്ത് നേടി ഈ ഹര്‍ത്താല്‍ കൊണ്ട്?
മഹേഷേ,
ഈ കാരണം പറഞ്ഞല്ലേ കഴിഞ്ഞ തെരെഞെടുപ്പില്‍ കണ്ണുരില്‍ പോലീസും ഭരണകൂടവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്? എന്നിട്ട് അങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞ പാര്‍ട്ടിയുടെ ഭൂരിപക്ഷം കൂടുകയല്ലേ ചെയ്തത്?
വേറുതെ പറയല്ലേ മാഷെ.
ചങ്ങാതിമാരേ,
ഗുണ്ടാ വിളയാട്ടം മറ്റു സംസ്ഥാനത്തിന്‍റെ അത്രയുമില്ല എന്നേയുള്ളൂ.
അനുഭവിച്ചറിഞ്ഞാലേ ഇത് ബോധ്യമാകൂ.
എന്നിട്ട് ‘പോപ്പാ’ എന്നും പറഞ്ഞു.
ബെന്നീ ഇതൊക്കെ സൌത്തിലും,?
ഞാനൊരിക്കല്‍ (kanpur) ഏതൊ വോട്ടു ചെയ്യാന്‍ വൈകി ചെന്നപ്പോള്‍, എന്‍റെ പേരില്‍ ആരോ വോട്ടു ചെയ്തു കഴിഞ്ഞിരുന്നു.
എന്നിലെ മലയാളിയ്ക്കു് അന്നു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല.
ഞാന്‍ എല്ലാവരോടും പറഞ്ഞു.ഇതൊന്നും സൌത്തില്‍ നടക്കില്ലാ എന്നു്. കഷ്ടം സൌത്തിലും അതൊക്കെ.?
വേണൂ, കള്ളവോട്ട് നമ്മുടെ നാട്ടിലും ഒരുപാട് നടക്കാറുണ്ട്. കണ്ണൂരില്‍ കോണ്‍ഗ്രസ്സ് ചായ്‌വുള്ളര്‍ അതിരാവിലെ തന്നെ വോട്ട് ചെയ്യാന്‍ ചെന്നില്ലെങ്കില്‍ വോട്ട് മറ്റുള്ളവര്‍ ചെയ്യും എന്ന അവസ്ഥയാണ്. ഇക്കാരണം കൊണ്ട് പലതവണ പോയി വോട്ട് ചെയ്യാന്‍ പറ്റാതെ മടങ്ങി വന്ന ഒരുപാടുപേരെ എനിക്കറിയാം, എന്റെ അമ്മവീട്ടുകാര്‍ ഉള്‍പ്പെടെ.
സത്യത്തില്‍ ഞാനെപ്പോഴും പൊക്കം കാട്ടുന്ന എന്‍റെ നാടിന്‍റെ മുഖ മുദ്ര,കള്ള വോട്ടില്ല,100% സാക്ഷരത,നീറ്റ് ആന്‍റ് ക്ലീന്‍,സമ്പന്നമായ പ്രക്രുതി,
ദൈവത്തിന്‍റെ കൈ ഒപ്പു്.
ശ്രീജിത്തേ ഇതൊക്കെ പുതിയ അറിവാണേ.
ബെന്നി മാഷേ,
പ്രവാസിയായ താങ്കള്‍ക്കു ഹര്‍ത്താലുകളോടും ബന്ദുകളോടും പെര്‍മനെന്റ് കേരളീയര്‍ക്കുള്ളത്ര പരിചയം ഉണ്ടാവില്ലെന്നറിയാം. ബന്ദ് നിരോധിച്ചപ്പോള്‍ ഹര്‍ത്താല്‍ എന്ന പേരില്‍ ബന്ദ് നടത്തിയ പാരമ്പര്യമാണു നമ്മുടേത്. ഈ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളാത്തില്‍ തന്നെ താമസിച്ചുള്ള പരിചയം വച്ചു പറയുകയാണു.മാസത്തിലൊന്ന് എന്ന കണക്കിലാണു ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍. ഓരോ ഹര്‍ത്തലും ഓരോ ഹോളിഡേ ആയി മാറുകയാണു.ഓഫീസുകളിലെ ഹാജര്‍ നില വളരെ പരിതാപകരം.ഹാജരാവണം എന്നു വച്ചാല്‍ തന്നെ വഴിയില്ല. സ്ക്കൂളുകള്‍ക്ക് അവധി.രോഗികളും യാത്രക്കാരും കഷ്ടപ്പെടുന്നതിന്നു കണക്കില്ല.മാറ്റി വയ്ക്കാത്ത പരീക്ഷകള്‍ക്കു അങ്ങനെ എത്തിപ്പെടും എന്ന ടെന്‍ഷന്‍. മറ്റൊരു വിശേഷം ഉദ്യോഗസ്തന്‍മാര്‍ പിറ്റേ ദിവസം വന്നു ഒപ്പിടും എന്നതാണ്.അല്ലെങ്കില്‍ ലീവുണ്ടാവില്ല ബാക്കി. ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ടിത്.ചുരുക്കത്തില്‍ നഷ്ടം ആര്‍ക്ക്? ഞാനും താങ്കളും അടങ്ങുന്ന പൊതുജനം എന്ന കഴുതയ്ക്ക്.
ഹര്‍ത്താലുകളും നിരോധിക്കേണ്ട കാലമായി.‘പൊതുജനാഭിപ്രായം‘ രെഖപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്കു കഷ്ട്പ്പാടുണ്ടാകത്ത ഒരു മാര്‍ഗ്ഗം കണ്ടു പിടിച്ചേ തീരൂ.
ശ്രീജിത്തേ,എണ്ണിയാല്‍ മറ്റൊരിടത്തും പത്തിലേറെ വരാത്ത ജനതാദള്‍കാരു പോലും അവര്‍ക്ക് മുന്‍തൂക്കമുള്ള സ്ഥലത്ത് ഈ കലാപരിപാടി നടത്താറുണ്ട്.
കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ചൊല്ല് വെറുതെടയല്ല.നമ്മുടെ സംസ്കാത്തിന്‍റേയും രാഷ്ട്രീയത്തിന്‍റെയും ആധാരശിലയാണത് എന്നു മനസ്സിലാക്കാന്‍ ഇനിയെങ്കിലും നമ്മള്‍ തയ്യാറാവണം
ബെന്നീ
നമ്മുടെ നാട്ടുകാരെക്കുറിച്ച് വ്യത്യസ്ഥമായി ചിന്തിച്ചത് ഇഷ്ടപ്പെട്ടു
കൂടുതല്‍ ആളുകള്‍ക്ക് നാടിനെ പറ്റി നല്ലതു പറയാന്‍ ഇത് ഇട വരുത്തട്ടെ, (ഗൃഹാതുരത കൂടാതെയുള്ള) നാടിന്റെ നല്ല വശങ്ങളും ആളുകള്‍ ഓര്‍ക്കുകയും പറയുകയും ചെയ്യാന്‍ തുടങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു.
അറ്റ്ലീസ്റ്റ്, ഏതുകാര്യത്തിനും, ‘മല്ലു, മലയാളി= കൊലയാളി’ തുടങ്ങി അപകര്‍ഷമായ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാകട്ടെ... മറ്റു സംസ്ഥാനക്കാരെക്കാളും, പെരുമാറ്റത്തിന്റെയും ചിന്തയുടെയും നന്മയില്‍ നമ്മള്‍ ഒട്ടും പിറകിലല്ല എന്ന് തിരിച്ചറിയട്ടെ...
ഒരു മൊട്ട് സൂചിയെങ്കിലും ഉല്‍പ്പാദിപ്പിക്കാനുള്ള ഫാക്ടറികളില്ലാത്ത് കേരളത്തില്‍ ഒരു ബന്ദ് ദിനം കോമ്പന്‍സേറ്റ് ചെയ്യുക എന്ന് പറഞ്ഞാല്‍ ഭൂരിഭാഗത്തിനും മനസ്സിലാവില്ല. (കൊച്ചിയിലെ എക്സ്‌പോര്‍ട്ട് പ്രൊമോഷണല്‍ സോണും തിരുവനന്തപുരത്തെ അപ്പാരല്‍ പാര്‍ക്കും പോലുള്ളിടങ്ങളില്‍ ജോലിചെയ്യുന്ന ചെറിയൊരു വിഭാഗത്തിനൊഴിച്ച്.)
അല്ലാത്തവര്‍ക്ക് ബന്ദും ഹര്‍ത്താലും ഉത്സവം തന്നെ. കൂലിപ്പണിക്കര്‍ക്കൊഴിച്ചുള്ളവര്‍ക്ക് അദ്ധ്വാനിക്കാതെ കാശ് കിട്ടുന്ന ഒരു ദിനം!
ബെന്നി കേരളത്തിനെ താരതമ്യം ചെയ്തത് ഗുണ്ട വിളയാടുന്ന, സാമാന്യബുദ്ധിക്ക് നിരക്കാത്തതു ചെയ്യുന്ന അണ്ണാച്ചിലാന്‍ഡുമായാണ്.
അല്ലെങ്കില്‍ പഠിപ്പും വിവരവുമില്ലാതെ തോക്കുമെടുത്ത് ജന്മിയുടെ പിന്നാലെ നടക്കുന്ന വടക്കന്‍ ബാഹുബലികളുടെ ലോകവുമായാണ്.
100 ശതമാനം സാക്ഷരതയും, 0 ശതമാനം ജനസംഖ്യാ വര്‍ദ്ധന നിരക്കും,നല്ല രാഷ്ട്രീയബോധവും, സാമ്പത്തികസ്ഥിതിയും വിദ്യാഭ്യാസപുരോഗതിയുമുള്ള കേരളത്തിനെ ഈ പ്രദേശങ്ങളോട് താരതമ്യം ചെയ്ത് സായൂജ്യമടയാം.
ലോകത്ത് വേറെ പല സ്ഥലങ്ങളുമുണ്ട്. പ്രവാസികള്‍ അവിടെയിരുന്നാണ് കേരളത്തിനെ വിമര്‍ശിക്കുന്നത്.
കേരളത്തിന്റെ പത്തിലൊന്നുപോലും വിഭവശേഷിയില്ലാതെ പരിശ്രമംകൊണ്ടും അച്ചടക്കം കൊണ്ടും പുരോഗമിച്ച നല്ല ഫസ്റ്റ് വേള്‍ഡ് സ്ഥലങ്ങള്‍. അത് മനസ്സിലാക്കൂ..അല്ലാതെ
അതിന്‍ പോയന്റ് ഇല്ലാന്ന്, വെറുതെ കുന്നായ്മ പറയുകയാണ് എന്നൊക്കെ പറഞ്ഞാല്‍ കഷ്ടം എന്നേ പറയാനുള്ളൂ.
നമ്മക്ക് അണ്ണാച്ചിയോടും ഹിന്ദിക്കാരനോടും മാത്രം മത്സരിച്ചാല്‍ മതി അല്ലിയോ?.
എനിക്ക് നൂറില്‍ അഞ്ച് മാര്‍ക്ക്. ഇറച്സിവെട്ടുകാരന്റെ മോന് രണ്ടര. ടെയ്‌ലറുടെ മോന് തൊണ്ണൂറ് കിട്ട്യാ എനിക്കെന്നാ ചേതം!
നല്ല കാര്യം, വാസൂ. എന്റെ മനസ്സിലും ഇതുപോലെ ഒരു ആശയമുണ്ടായിരുന്നു. എങ്ങനെ ആളുകളെക്കൊണ്ടു സംശയം ചോദിപ്പിക്കും എന്നൊരു സംശയമേ എനിക്കുണ്ടായിരുന്നുള്ളൂ :)
ഒരു അഭിപ്രായം. ചോദ്യങ്ങളെ കാറ്റഗറൈസു ചെയ്യാവുന്ന ഒരു ബ്ലോഗാണെങ്കില്‍ നല്ലതു്. (വേര്‍ഡ്പ്രെസ്സ്.കോം പോലെ.) സംശയമുള്ളവര്‍ ആ വിഷയത്തിലുള്ള ചോദ്യങ്ങള്‍ നോക്കാമല്ലോ.
വേണമെങ്കില്‍ മോഡരേറ്റു ചെയ്യുകയും ചെയ്യാം. വരമൊഴി, യൂണിക്കോഡ്, ബ്ലോഗിംഗ്, എച്. ടി. എം. എല്‍. തുടങ്ങിയ കാറ്റഗറികള്‍ ചേര്‍ക്കാം.
ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരു പോസ്റ്റു വെയ്ക്കാം. അതില്‍ കമന്റുകളായി ചോദ്യങ്ങള്‍ ചോദിക്കാം.
വേണമെങ്കില്‍ രണ്ടു ബ്ലോഗാക്കാം. ഒരു ബ്ലോഗില്‍ ഒരു പോസ്റ്റു മാത്രം. മോഡറേറ്റഡ്. അതിന്റെ കമന്റായി ചോദ്യങ്ങള്‍ ചോദിക്കാം. അതില്‍ നിന്നു തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ മറ്റേ സാധാരണ ബ്ലോഗില്‍ അഡ്‌ന്മിനിസ്ട്രേറ്റര്‍ ഓരോ പോസ്റ്റായി പ്രസിദ്ധീകരിക്കുന്നു. അതു മോഡരേറ്റഡ് ആകണമെന്നില്ല. ആളുകള്‍ക്കു് ഉത്തരങ്ങള്‍ അയയ്ക്കാം.
വിക്കിയാണു് ഇതിനു പറ്റിയ മാദ്ധ്യമം. പക്ഷേ, ബ്ലോഗ് കൂടുതല്‍ പോപ്പുലര്‍ ആയതുകൊണ്ടു് ഇതും നല്ലതു തന്നെ.
ബൂലോഗത്തില്‍ സ്വന്തമായി വ്യക്തിത്വം ഇല്ലാത്തവര്‍ പുതിയ കമ്മ്യൂണിറ്റി സംരഭങ്ങളുമായി വരുന്നതില്‍ ആരെങ്കിലും പങ്കുകൊള്ളുന്നതിനു മുന്‍പ് വിവരങ്ങള്‍ സൂക്ഷ്മമായി മനസിലാക്കണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിയ്ക്കുന്നു.
മറ്റൊരു ബ്ലോഗിന്റെ പരസ്യം ബൂലോക ക്ലബ്ബില്‍ വെയ്ക്കരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഈ പരസ്യങ്ങള്‍ നീക്കം ചെയ്യണോ?
വാസൂ, ഈ മാതിരി രണ്ടു മൂന്നിടത്തും കൂടെ സ്പാമിങ്ങ് നടത്തിക്കഴിഞ്ഞാല്‍ ഏവൂരാന്റെ ശ്രദ്ധയില്‍ പെടാം. അത് കഴിഞ്ഞാല്‍ ഉടന്‍ ഒരു ബ്ലോക്ക് വാങ്ങി വെയ്ക്കാം.
ആദി,
ഈ സംശയം വാസൂനെ മനസ്സിലായില്ലേ? :-)
Pattern of Patterns എന്നൊരു തിയറിയുണ്ട് :)
ഈ സംശയം വാസുവിനെ നിങ്ങള്‍ക്കു മനസ്സിലായില്ലേ മാളോരേ ?
നേരത്തെ പുള്ളിക്കാരന്‍ വേറെ രണ്ടു മൂന്നു പേരുകളിലും, പിന്നെ അപരനുമൊക്കെയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആ “ങ” എഴുത്ത് കണ്ടാ അറിയത്തില്യോ അതു നമ്മടെ സ്വന്തം ആളാണെന്ന്?
കലാഭവന്‍ മണി ചിരിക്കുന്നത്
ങ്യാഹഹ... എന്നാണ്
ങ്ങ്യാ ഹ ഹ എന്നല്ല !
മ്വാനേ വാസൂ, അനാവശ്യ സംശയങ്ങളൊന്നും നന്നല്ല കേട്ടോ?
ബെന്നീ, തമിഴ്‌നാട്ടില്‍ അതും മദ്രാസില്‍ ഇത്ര പരസ്യമായി ബൂത്തു പിടിത്തം നടക്കുമെന്നത് അതിശയമായി തോന്നുന്നു.
"കേരളത്തില്‍ ഇതൊക്കെ നടക്കുമോ"? എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ നടക്കാത്തത് ജനങ്ങളുടേയും മാധ്യമങ്ങളുടേയും പ്രതികരണശേഷി പേടിച്ചിട്ടാണോ എന്നതാണ് അതിലും പ്രസക്തമായ ചോദ്യം. CPI (ML) വിചാരിച്ചാല്‍ പോലും സമ്പൂര്‍ണ്ണ ബന്ദിന് നിന്നു കൊടുക്കുന്നവരല്ലേ നമ്മള്‍. കേരളത്തില്‍ ഇത് നടക്കാത്തത് ബൂത്ത് പിടിക്കാന്‍ പോകാനുള്ള റിസ്‌ക് എടുക്കാന്‍ ധൈര്യമുള്ള ആള്‍ക്കാരെ കിട്ടാഞ്ഞിട്ടാവാനേ തരമുള്ളു.
വല്ലപ്പൊഴും ഒരു ഹര്‍ത്താല്‍ ഒരു രസമല്ലെ ?
iamnotanislan@yahoo.com
ഈയാഴ്ച ഒരു ഹര്‍ത്താലിന് ചാന്‍സ് കാണുന്നുണ്ട്.
iamnotanisland@yahoo.com
"ഞാന്‍ സിനികുമാറും, നഞ്ജൂസ്, പുളു എന്ന പേരിലൊക്കെ വന്നിട്ടുണ്ട്."
then you are the ONE copied visaalan too.
Post a Comment