Thursday, October 26, 2006

പോലീസ് ജീപ്പ്, അല്ല കാറ്

നമസ്കാരം,

വാര്‍ത്തകള്‍ വായിക്കുന്നത് പൊന്നമ്പലം.

ചെന്നൈ: ചെന്നൈ മാനഗര കാവല്‍ പടക്ക്, സര്‍ക്കാര്‍ കാര്‍ മേടിച്ച് കൊടുത്തു. ഒന്നും രണ്ടുമല്ല... നൂറെണ്ണം. ബ്രാന്‍ഡ്- ഹ്യുണ്ടായ്. മോഡല്‍- ആക്സന്റ്.!! ഞെട്ടിയൊ? പക്ഷെ ഇതാണ് സത്യം. ഇന്ന് രാവിലെ ഞാന്‍ കണ്ടു സ്പെന്‍സറിനു മുന്നില്‍ കിടക്കുന്നു. കണ്ടാല്‍ ഇംഗ്ലീഷ് സിനിമകളിലൊക്കെ കാണുന്ന പോലത്തെ ഒരു സെറ്റപ്പ്. ഈ കാറുകളില്‍ അഡ്വാന്‍സ്ഡ് ജി.പി.എസ്സ് സംവിധാനവും, സാറ്റലൈറ്റ് ഫോണുകളും ഉണ്ട്. ഇന്‍ഡ്യയില്‍ തന്നെ ഇത് ആദ്യമായാണ് പോലീസ് കാര്‍ എന്ന സങ്കല്‍പ്പം.! കള്ളനെ പിടിച്ചാലും ഇല്ലെങ്കിലും ഇവിടെ പൊലീസ് എന്ന് പറഞ്ഞാല്‍ ഒരു പൊളപ്പന്‍ ഏര്‍പ്പാടാണ്..!!

ഓഫ് ടോപ്പിക്ക്: ഇന്നലെ രാഹുല്‍ ദ്രാവിഡ് വിന്‍ഡീസ് റ്റീമിന്‌ ഒരു വിരുന്ന് കൊടുത്തു അത്രെ... ഇന്നത്തെ കളി ജയിക്കാനായി, വിന്‍ഡീസിന് കൊടുത്ത ഭക്ഷണത്തില്‍ വിം കലക്കീട്ടുണ്ടാവണം.!!

7 comments:

Unknown said...

പോലീസ് കാറിന്റെ ഫോട്ടോ കൂടി ഇടാമായിരുന്നു പൊന്നമ്പലത്തിന്. :-)

Radheyan said...

ഇനിയെങ്കിലും എച്ചി കാശ് കൈക്കൂലി വങ്ങിക്കുന്നത് നിര്‍ത്തി കേരളാ പോലീസിനെ പോ‍ലെ മിനിമം ഒരു 200 രൂപയെങ്കിലും വാങ്ങാന്‍ പറ അണ്ണന്മാരോട്

Unknown said...

സോറി ദില്‍ബാ... ഞാന്‍ പല്ലവന്‍ എയര്‍വേയ്സില്‍ ശൂ‍ൂ‍ൂ‍ൂന്ന് ചീറിപ്പാഞ്ഞ് പോകുന്നതിനിടയില്‍ കണ്ടതാണ്. മൊബിലും കാമറയുമൊക്കെ ശരിയാക്കി വന്നപ്പോഴെക്കും ജെമിനി എത്തി! അപ്പൊ ഞാന്‍ എംബസിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഫോക്കസ് ആയി വന്നപ്പോഴെക്കും തേനാമ്പേട്ടയെത്തി... പല്ലവന്റെ ഓരോ കാര്യങ്ങളേ...

പിന്നെ രാധേയനണ്ണാ, ഞാന്‍ പറഞ്ഞ് നോക്കാം... ഇപ്പൊ ദീപാവലി സീസണ്‍ അല്ലെ, ചിലപ്പൊ ദിസ്കൌണ്ട് ഇട്ടതാവും...! ഇവിടെ സ്റ്റാറ്ട്ടിങ് 300 രൂപ ഉള്ളവര്‍ വരെ ഉണ്ടെന്ന് കേട്ടിരിക്കുന്നു!

Anonymous said...

പൊന്നമ്പലം,
ഞാന്‍ കേട്ടത് ഈ 100 പോലീസ് കാറുകള്‍ ഹ്യുണ്ടായ് കമ്പനി തമിഴ് നാട് സര്‍ക്കാറിന് ഫ്രീയായി നല്‍കി എന്നാണ്‍.
വാര്‍ത്ത ഇവിടെ:-
http://www.hyundai.co.in/pressrelease1.asp?pagename=comp#


ഇവിടുത്തെ നേതാക്കളാണെങ്കില്‍ (എല്ലാവരുമില്ല കേട്ടോ) ഒരു പക്ഷെ പറഞേനെ കാറു വേണ്ട അതിന്റെ കാ‍ശ് എന്റെ അക്കൌണ്ടിലേയ്ക്കു തട്ടിയേക്കാന്‍!!?.

ഓ:ടോ: സന്തൊഷേ നാട്ടില്‍ നിന്നെത്തിയോ?.

Unknown said...

ഞാന്‍ കാറ് കണ്ടു. വിശ്വാസം വരാതെ ഞാന്‍ അടുത്ത് നിന്ന ആളോട് ചോദിച്ചു, അയാളാണ് പറഞ്ഞത് സര്‍ക്കാര് മേടിച്ചതാണ് എന്ന്. പിന്നെ കുറച്ച് കഴിഞ്ഞപ്പൊ റേഡിയോ മിര്‍ച്ചിയിലും പറഞ്ഞു അതു വാങ്ങിയതാണെന്ന്.

തെറ്റായ വിവരത്തെ തിരുത്തിയതിന് നന്ദി സഹോദരാ...

Anonymous said...

ദില്‍ബു,
പൊന്നമ്പലം കണ്ട കാറിന്റെ പടം ഇവിടെ ഉണ്ട്.
http://www.chennaionline.com/colnews/newsitem.asp?NEWSID=%7B013CA898-BE44-4F3F-B2F2-5A7CB282EB10%7D&CATEGORYNAME=CHENNAI

നന്ദു-റിയാദ്.
സൌദി.

Anonymous said...

കുറെക്കൂടെ വ്യക്തമായ ചിത്രം വേണമെങ്കില്‍ ഈ സൈറ്റില്‍ ഉണ്ട്.
http://www.teakada.com/

നന്ദി.
നന്ദു. റിയാദ്.
സൌദി.