Sunday, December 17, 2006

പൊതുനിരത്തില്‍ തുപ്പുന്നതിനു നിരോധനം


തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു പൊതുനിരത്തുകളിലും തുപ്പുന്നതും മൂക്കുചീറ്റുന്നതും മുറുക്കിത്തുപ്പുന്നതും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

പൊതുസ്ഥലങ്ങളില്‍ തുപ്പരുത് എന്ന ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കാനും ദൃശ്യ-വാര്‍ത്താ മാധ്യമങ്ങളിലൂടെ ഇടവിട്ടു പരസ്യം നല്‍കാനും രാത്രി ദൃശ്യമാകുന്ന ഇലക്ട്രോണിക്ക് ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു. പൊതുസ്ഥലങ്ങളിലും ഓഫിസ് പരിസരങ്ങളിലും തുപ്പല്‍‌പാത്രങ്ങള്‍ സ്ഥാപിക്കാനും നോട്ടീസുകളും ലഘുലേഖകളും അച്ചടിച്ചു വിതരണം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

വാര്‍ത്തയ്ക്ക് കടപ്പാട്: മനോരമ ഓണ്‍ലൈന്‍ (ലിങ്ക്)

ഇതോടെ എന്റെ നാടും നാട്ടാരും നന്നാവും. എനിക്കുറപ്പാ.

ഒരു സംശയം മാത്രം. മലര്‍ന്ന് കിടന്ന് തുപ്പുന്നതിനെക്കുറിച്ചൊന്നും ഉത്തരവ് പറയുന്നില്ല. അതിനു നിരോധനമുണ്ടോ എന്തോ!

19 comments:

സുല്‍ |Sul said...

മലര്‍ന്നു കിടന്ന് ആ ബോര്‍ഡിലേക്ക് തുപ്പുന്ന കാര്യമാണോ ശ്രീ തിരുമണ്ടയില്‍??????

-സുല്‍

Anonymous said...

bharana varggam avarkku hanikaramakunna theerumanangalonnum edukkarilla. Athukondu malarnnu kidannu thuppunnathinu nirodhanam undakan sadhyatha illa.

മുസ്തഫ|musthapha said...

നിയമം കൊണ്ടും ബോധവല്‍ക്കരണം കൊണ്ടും കുറച്ചൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്നല്ലാതെ ഇതിന്‍റെ ഉദ്ദേശം (!) ലക്ഷ്യത്തിലെത്താന്‍ പോകുന്നില്ല, ഒരോ വ്യക്തിയും ഇതിന്‍റെ ദുഷിച്ച വശങ്ങള്‍ തിരിച്ചറിയുന്നത് വരെ.

മുസ്തഫ|musthapha said...

ഹഹഹ... സിയ... രസികന്‍ കമന്‍റ് :))

Unknown said...

മണ്ടത്തരങ്ങള്‍ക്കിടയിലെ ചെണ്ട കൊട്ടിക്കുന്ന ചോദ്യം കൊള്ളാം ശ്രീ..

സ്ക്കൂ‍ള്‍മുറ്റത്ത്, നിന്നുമുള്ളുന്ന പയ്യനെക്കുറിച്ച് പരാതി പറയാന്‍ വീട്ടില്‍ ചെന്ന സാറ് കണ്ടത് നടന്നുകൊണ്ടു മുള്ളുന്ന തന്തപ്പടിയെയാണ് എന്നൊരു കഥ കേട്ടിട്ടുണ്ട് .

ഇക്കാര്യങ്ങളിലൊന്നും കതിരില്‍ വളം ഇടാന്‍ ശ്രമിക്കാതെ വളരുന്ന തലമുറയെ എങ്കിലും നന്നാ‍ക്കാ‍ന്‍ വല്ലതും ചെയ്യുകയല്ലെ നല്ലത്.

വന്നു വന്ന് സര്‍ക്കാര്‍ എന്തു നല്ല കാര്യവും ചെയ്യണമെങ്കില്‍ ഇപ്പോള്‍ ഹൈക്കോടതിയോ, സുപ്രീംകോടതിയോ ഉത്തരവിറക്കണം എന്ന സ്ഥിതിയിലേക്കാണല്ലോ നമ്മുടെ പ്രബുദ്ധ കേരളത്തിന്റെ പോക്ക്.

വിശ്വപ്രഭ viswaprabha said...

എന്തൊരതിശയം!

കതിരുകാണാക്കിളി കഴിഞ്ഞ് അടുത്ത എഴുത്തുകുറി ഈ തുപ്പലിനെക്കുറിച്ചാവാം എന്നു കരുതിയിരിക്കുകയായിരുന്നു ഞാന്‍.
എന്തായാലും കാലികപ്രാധാന്യം വന്ന സ്ഥിതിയ്ക്ക് ഇനി അതു വൈകിക്കാനും പറ്റില്ല, അല്ലേ!

Anonymous said...

ഇന്നലെ മുതല്‍ ഇതൊന്നു പോസ്റ്റാന്‍ നോക്കുന്നു. ബീറ്റാച്ചേട്ടന്‍ വഴങ്ങിന്നില്ല...എന്നാപ്പിന്നെ ഇച്ചിരെ നീളം കൂടിയാലും വേണ്ടില്ല, ശ്രീയുടെ പോസ്റ്റിന്റെ വാലായിത്തന്നെ കിടക്കട്ടേന്നു വിയാരിക്കുന്നുവിവേകം വൈകിയുമുദിക്കാം...
രാഷ്ട്രീയത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്.ഏറെയൊന്നുമില്ല. ഏതാനും വരികള്‍ മാത്രം. ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന വൃത്തികെട്ട കക്ഷിരാഷ്ട്രീയത്തെക്കുറിച്ചുംനമ്മുടെ രാഷ്ട്രത്തിനു വേണ്ട ശരിയായ രാഷ്ട്രീയത്തെക്കുറിച്ചും...
ദുഷിച്ച കക്ഷിരാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും വേണ്ട. വൃത്തികെട്ട രാഷ്ട്രീയക്കാരുടെ സഹിക്കാനാവാത്ത തെമ്മാടിത്തരങ്ങള്‍ നമ്മെ എത്രത്തോളം ദുരിതത്തിലെത്തിലെത്തിക്കാമോ അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. കേരളപ്പിറവി മുതല്‍ തന്നെ ഈ ചൂഷണം നമ്മള്‍ സഹിക്കുന്നു; സാക്ഷാല്‍ ഇ.എം.എസ് എന്ന അതിവക്രബുദ്ധിയുടെ മന്ത്രിസഭ മുതലിങ്ങോട്ട് നാം എന്തൊക്കെ സഹിച്ചു? നാടിനെക്കുറിച്ചും നാടിന്റെ ഭാവിയെക്കുറിച്ചും സമഗ്രകാഴ്ച്ചപ്പാടും വ്യക്തമായ വീക്ഷണവുമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാര്‍ എല്ലാവരും ചേര്‍ന്ന് അമ്പതാണ്ട് തികഞ്ഞ കേരളം അഞ്ഞൂറാണ്ട് പിന്നാക്കം നടത്തിച്ചു. സ്വാര്‍ത്ഥലാഭങ്ങള്‍ക്കാ‍യി രാഷ്ട്രീയനേതൃത്വം മെനെഞ്ഞെടുത്ത സമരാഭാസങ്ങള്‍ നമുക്കു വരുത്തിയ കൊടും നഷ്ടങ്ങളെക്കുറിച്ചു നാം ബോധവാന്മാരുമാണ്. എന്നിട്ടും ഇന്നും നാം പിന്തിരിപ്പന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സിന്ദാബാദ് വിളിച്ചു നമ്മുടെ വിലപ്പെട്ട സമയങ്ങള്‍ ദുര്‍വ്യയം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ ഏതാനും കുട്ടിനേതാക്കന്മാരുടെ ഭാവി ശോഭനമാക്കാന്‍ ഇന്നും വിപ്ലവപ്പാട്ടു പാടി തെരുവില്‍ അടിമേടിച്ചു സ്വന്തം ഭാവി ഇരുളടഞ്ഞതാക്കുന്നു.
വിവേകം നമുക്കു വൈകിയുമുദിക്കാം...തലതിരിഞ്ഞ രാഷ്ട്രീയ നേതാക്കളെ നിലക്കു നിര്‍ത്താന്‍ ജനമെന്ന മഹാശക്തിക്ക് കഴിയുകതന്നെ ചെയ്യും...നമ്മെ ഭരിക്കേണ്ട, നാട് ഭരിക്കേണ്ട മന്ത്രിപുംഗവര്‍ പോലും തമ്മില്‍ത്തല്ലുന്ന, നാ‍ട് അരാജകത്വത്തിലേക്ക് നീങ്ങുന്ന ഈ വര്‍ത്തമാനത്തിലെങ്കിലും നാം ഉണരണം, ഉണര്‍ന്നേ പറ്റൂ...
എല്ലാ അര്‍ത്ഥത്തിലും അധപ്പതിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ ആരെങ്കിലും ശബ്ദിക്കുന്നത് മഹാപാപമാണ് രാഷ്ട്രീയക്കാരുടെ കണ്ണില്‍! അവര്‍ നമ്മെ അരാഷ്ട്രീയ വാദികളാക്കിക്കളയും. ജനാധിപത്യവിരുദ്ധരാക്കും. നമ്മെ ഭരിക്കേണ്ടവരെ നാം തെരഞ്ഞെടുക്കുന്ന മഹത്തരമായ പ്രക്രിയ ആണ് ജനാധിപത്യം എന്നാണ് വെപ്പ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ അവര്‍ ചെയ്യുന്ന എല്ലാ വൃത്തികേടുകള്‍ക്കും മറയായി പിടിക്കുന്ന പ്രതിരോധായുധമായി ജനാധിപത്യം മാറിപ്പോയി എന്ന വസ്തുത നാം മനസ്സിലാക്കണം. ജനാധിപത്യം ശുദ്ധീകരിക്കപ്പെടണം. ശരാശരി മലയാളിയുടെ മനസ്സിലെ പഴഞ്ചന്‍ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ നാം തച്ചുടക്കണം. നമ്മെ ഭരിക്കാന്‍ യോഗ്യതയും അറിവും വിവേകവും വികസന കാഴ്ച്ചപ്പാടുമുള്ളവരെ മാത്രം നമ്മുടെ നേതാക്കളായി കാണാന്‍ പാകത്തില്‍ നമ്മുടെ മനസ്സ് നാം വിശാലമാക്കണം. അല്ലാത്തവര്‍ മാനിക്കപ്പെടരുത്. ഇത്തരം ദേശവിരുദ്ധരായ നേതാക്കളെ സഹിക്കുന്നത് അങ്ങേയറ്റം അവികസിതമായ ഒരു രാജ്യത്തിന്റെ ലക്ഷണമാണെന്ന വസ്തുത നാം തിരിച്ചറിയാതെ പോകുന്നു. ഇരുമുന്നണികളുടെയും ഈര്‍ക്കില്‍പ്പാര്‍ട്ടികളുടെയും അത്യാഗ്രഹങ്ങള്‍ അവരുടെ പട്ടടയില്‍ അടങ്ങണം. പൊതുജനം കഴുത എന്ന് പകലന്തിയോളം ജല്‍പ്പിക്കുന്നത് രാഷ്ട്രീയക്കാര്‍ മാത്രമാണെങ്കിലും ഇത്രനാളും നാമതു ശെരിവെക്കുകയായിരുന്നു. അങ്ങനെയല്ലെന്നു നാം അവരെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ല്‍, വിവേകം നമുക്കു വൈകിയുമുദിച്ചില്ലെങ്കില്‍...

Anonymous said...

ഇന്നലെ മുതല്‍ ഇതൊന്നു പോസ്റ്റാന്‍ നോക്കുന്നു. ബീറ്റാച്ചേട്ടന്‍ വഴങ്ങിന്നില്ല...എന്നാപ്പിന്നെ ഇച്ചിരെ നീളം കൂടിയാലും വേണ്ടില്ല, ശ്രീയുടെ പോസ്റ്റിന്റെ വാലായിത്തന്നെ കിടക്കട്ടേന്നു വിയാരിക്കുന്നു. ഒന്നു മോഡിഫൈ ചെയ്യുന്നേ..സോറി...

വിവേകം വൈകിയുമുദിക്കാം...
രാഷ്ട്രീയത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്.ഏറെയൊന്നുമില്ല. ഏതാനും വരികള്‍ മാത്രം. ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന വൃത്തികെട്ട കക്ഷിരാഷ്ട്രീയത്തെക്കുറിച്ചുംനമ്മുടെ രാഷ്ട്രത്തിനു വേണ്ട ശരിയായ രാഷ്ട്രീയത്തെക്കുറിച്ചും...
ദുഷിച്ച കക്ഷിരാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും വേണ്ട. വൃത്തികെട്ട രാഷ്ട്രീയക്കാരുടെ സഹിക്കാനാവാത്ത തെമ്മാടിത്തരങ്ങള്‍ നമ്മെ എത്രത്തോളം ദുരിതത്തിലെത്തിലെത്തിക്കാമോ അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. കേരളപ്പിറവി മുതല്‍ തന്നെ ഈ ചൂഷണം നമ്മള്‍ സഹിക്കുന്നു; സാക്ഷാല്‍ ഇ.എം.എസ് എന്ന അതിവക്രബുദ്ധിയുടെ മന്ത്രിസഭ മുതലിങ്ങോട്ട് നാം എന്തൊക്കെ സഹിച്ചു? നാടിനെക്കുറിച്ചും നാടിന്റെ ഭാവിയെക്കുറിച്ചും സമഗ്രകാഴ്ച്ചപ്പാടും വ്യക്തമായ വീക്ഷണവുമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാര്‍ എല്ലാവരും ചേര്‍ന്ന് അമ്പതാണ്ടത്തെ കേരളത്തെ അഞ്ഞൂറാണ്ട് പിന്നാക്കം നടത്തിച്ചു. സ്വാര്‍ത്ഥലാഭങ്ങള്‍ക്കാ‍യി രാഷ്ട്രീയനേതൃത്വം മെനെഞ്ഞെടുത്ത സമരാഭാസങ്ങള്‍ നമുക്കു വരുത്തിയ കൊടും നഷ്ടങ്ങളെക്കുറിച്ചു നാം ബോധവാന്മാരുമാണ്. എന്നിട്ടും നാം പിന്തിരിപ്പന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സിന്ദാബാദ് വിളിച്ചു നമ്മുടെ വിലപ്പെട്ട സമയങ്ങള്‍ ദുര്‍വ്യയം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ ഏതാനും കുട്ടിനേതാക്കന്മാരുടെ ഭാവി ശോഭനമാക്കാന്‍ ഇന്നും വിപ്ലവപ്പാട്ടു പാടി തെരുവില്‍ അടിമേടിച്ചു സ്വന്തം ഭാവി ഇരുളടഞ്ഞതാക്കുന്നു.
വിവേകം നമുക്കു വൈകിയുമുദിക്കാം...തലതിരിഞ്ഞ രാഷ്ട്രീയ നേതാക്കളെ നിലക്കു നിര്‍ത്താന്‍ ജനമെന്ന മഹാശക്തിക്ക് കഴിയുകതന്നെ ചെയ്യും...നമ്മെ ഭരിക്കേണ്ട, നാട് ഭരിക്കേണ്ട മന്ത്രിപുംഗവര്‍ പോലും തമ്മില്‍ത്തല്ലുന്ന, നാ‍ട് അരാജകത്വത്തിലേക്ക് നീങ്ങുന്ന ഈ വര്‍ത്തമാനത്തിലെങ്കിലും നാം ഉണരണം, ഉണര്‍ന്നേ പറ്റൂ...
എല്ലാ അര്‍ത്ഥത്തിലും അധപ്പതിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ ആരെങ്കിലും ശബ്ദിക്കുന്നത് മഹാപാപമാണ് രാഷ്ട്രീയക്കാരുടെ കണ്ണില്‍! അവര്‍ നമ്മെ അരാഷ്ട്രീയ വാദികളാക്കിക്കളയും. ജനാധിപത്യവിരുദ്ധരാക്കും. നമ്മെ ഭരിക്കേണ്ടവരെ നാം തെരഞ്ഞെടുക്കുന്ന മഹത്തരമായ പ്രക്രിയ ആണ് ജനാധിപത്യം എന്നാണ് വെപ്പ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ അവര്‍ ചെയ്യുന്ന എല്ലാ വൃത്തികേടുകള്‍ക്കും മറയായി പിടിക്കുന്ന പ്രതിരോധായുധമായി ജനാധിപത്യം മാറിപ്പോയി എന്ന വസ്തുത നാം മനസ്സിലാക്കണം. ജനാധിപത്യം ശുദ്ധീകരിക്കപ്പെടണം. ശരാശരി മലയാളിയുടെ മനസ്സിലെ പഴഞ്ചന്‍ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ നാം തച്ചുടക്കണം. നമ്മെ ഭരിക്കാന്‍ യോഗ്യതയും അറിവും വിവേകവും വികസന കാഴ്ച്ചപ്പാടുമുള്ളവരെ മാത്രം നമ്മുടെ നേതാക്കളായി കാണാന്‍ പാകത്തില്‍ നമ്മുടെ മനസ്സ് നാം വിശാലമാക്കണം. അല്ലാത്തവര്‍ മാനിക്കപ്പെടരുത്. ഇത്തരം ദേശവിരുദ്ധരായ നേതാക്കളെ സഹിക്കുന്നത് അങ്ങേയറ്റം അവികസിതമായ ഒരു രാജ്യത്തിന്റെ ലക്ഷണമാണെന്ന വസ്തുത നാം തിരിച്ചറിയാതെ പോകുന്നു. ഇരുമുന്നണികളുടെയും ഈര്‍ക്കില്‍പ്പാര്‍ട്ടികളുടെയും അത്യാഗ്രഹങ്ങള്‍ അവരുടെ പട്ടടയില്‍ അടങ്ങണം. പൊതുജനം കഴുത എന്ന് പകലന്തിയോളം ജല്‍പ്പിക്കുന്നത് രാഷ്ട്രീയക്കാര്‍ മാത്രമാണെങ്കിലും ഇത്രനാളും നാമതു ശരിവെക്കുകയായിരുന്നു. അങ്ങനെയല്ലെന്നു നാം അവരെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍, വിവേകം നമുക്കു വൈകിയുമുദിച്ചില്ലെങ്കില്‍...

Anonymous said...

അപ്പൊ..നാട്ടില്‍ വന്നും പറ്റില്ലന്നൊ? ശിവ ശിവ

ചന്ത്രക്കാറന്‍ said...

എന്താ ശ്രീജിത്തേ ഒരു മാറ്റം? എന്തായാലും കൊള്ളാം, നടക്കട്ടെ.

പൊട്ടന്‍കളി നിര്‍ത്തുന്നതിന്റെ സൂചനയാണോ ഈ പോസ്റ്റ്‌?

അല്ലെങ്കിലും പൊട്ടന്മാരല്ലാത്തവര്‍ പൊട്ടന്‍കളിക്കുന്നത്‌ കാണാന്‍ ഒരു രസവുമില്ല.

അവ്വാര്‍ഡ്‌ വിന്നിംഗ്‌ പൊട്ടന്‍കളിക്കാരുള്ള ഒരു സ്ഥലത്ത്‌ പ്രത്യേകിച്ചും!

Anonymous said...

അണ്ണാ ... യീ വിധികളുടെ ഒരു കോപ്പികള്‍ വാങ്ങി വച്ചേര്‌ ... ബൂലോഗത്തില്‍ അടുത്ത അടി നടക്കുമ്പോള്‍ നമുക്കു കുറച്ചുപേരെയെങ്കിലും പൊക്കിക്കാണിക്കാം

sreeni sreedharan said...

ബഹു:കേരള സര്‍ക്കാരിനും ബഹു:കേരള ഹൈക്കോടതിക്കും കൈയ്യടി, വീണ്ടും വീണ്ടും പിന്നോട്ട് നടക്കാന്‍ ശ്രമിക്കുന്ന ഞാനുള്‍പ്പെടുന്ന ജനതയ്ക്ക് (എല്ലാവരെയും അല്ല) അങ്ങിനെയെങ്കിലും നന്നാവാന്‍ തോന്നട്ടെ!
ഇത്രനാളും എനിക്കു തോന്നിയില്ല പൊതുസ്ഥലത്ത് തുപ്പാതിരിക്കാന്‍..ഇനിയെങ്കിലും തോന്നട്ടെ, തോന്നും, തോന്നണം!
ഈ വര്‍ഷം നാ‍ല്‍‍പ്പത് ലക്ഷത്തോളം വിദേശ ടൂറിസ്റ്റുകള്‍ ഭാരതം സന്ദര്‍ശ്ശിച്ചെന്ന് ഔദ്യോഗീക കണക്ക്, അതില്‍ നിന്നും 25,934 കോടിയോളം രൂപയും ഫോറിന്‍ എക്സ്ചേഞ്ച് വഴി ലഭിച്ചു.
അതിഥി ദേവോ ഭവ എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പരസ്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ തോന്നാത്തത് നമ്മുടെ സംസ്ഥനത്തെ നീതി പീഠത്തിനും സര്‍ക്കാരിനും തോന്നിയല്ലോ. വളരെ നല്ല കാര്യം!!

Anonymous said...

വെളുക്കാന്‍ തേച്ചത്‌ പാണ്ടാകാതിരുന്നാല്‍ മതിയായിരുന്നു,പ്രധാന സ്ഥലങ്ങളിലെ സമയത്തിനു നീക്കാത്ത തുപ്പല്‍ക്കുട്ട യുടെ കാര്യമോര്‍ത്തിട്ട്‌ പേടിവരുന്നു!അതിന്റെ ഗതി മുനിസിപ്പലിറ്റി ചവറുകൂന പോലെയായാല്‍? അതുപോലെ തന്നെ ബസ്സിലെ പാന്‍പരാഗുകളുടെ ഉപയോഗവും കൂടി നിരോധിച്ചാല്‍ കൊള്ളാം, കാരണം പാവം ബൈക്‌ യാത്രക്കാരനും, കാല്‍നടക്കാരനും നേരേ എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാവുന്ന "ചുവന്ന" മഴയായി, ഇതു വളരെനേരം സംഭരിച്ചു കൊണ്ട്‌ ബസ്സില്‍ യാത്രചെയ്യുന്ന വിദ്വാന്മാരാണ്‌ പൊതുസ്ഥലത്തു തുപ്പുന്നവരേക്കാളും ഭീകരര്‍! കാരണം പൊതുസ്ഥലത്ത്‌ ഇതുകണ്ടല്‍ വഴിമാരി നടക്കാം, പക്ഷേ അപ്രതീക്ഷിതമായി ബസ്സില്‍ നിന്നും രോഡിലേക്കു പെയ്യുന്ന തുപ്പല്‍ മഴയില്‍നിന്നും, ബൈക്ക്‌ വെട്ടിക്കുക പലപ്പോഴും, വന്‍ അപകടത്തെ ക്ഷണിച്ചുവരുത്തും!!

ഷാനവാസ്‌ ഇലിപ്പക്കുളം

Anonymous said...

I am unable to post with my ID as beta account is notrecognizing. If anybody know the solution please help me....
Shanavaz Ilippakulam

Siju | സിജു said...

ഇതു വല്ലോം നടക്കുമോ.. (സോറി, എന്നെ പിന്തിരിപ്പനെന്നു വിളിക്കരുത്)
മര്യാദക്കു മാലിന്യ സംസ്കരണവും ഓടകള്‍ വ്ര്‌ത്തിയാക്കുകേം ചെയ്യാത്ത സ്ഥലത്താ ഇനി തുപ്പല്‍ കോളാമ്പി
കേരളത്തിലിപ്പോഴും പൊതുസ്ഥലത്ത് പുകവലി നിരോധിച്ചിരിക്കുകയല്ലേ

Anonymous said...

Court says: Don’t shit!
കലാകൌമുദി സെബിന്റെ കവിത.
ക്യാമ്പസ്സില്‍ രാഷ്ട്രീയം നിരോധിച്ച്,
13നമ്പര്‍ ഓഫീസ്സ് മുറി ഒപേക്ഷിച്ച്,
വവ്വാല്‍ കൂട്ടം മലര്‍ന്ന് കിടന്നു തുപ്പുന്നു.

സെഷന്‍സും,അതിവേഗനും, ഹൈ.യും, സുപ്രീമനും തമ്മില്‍ അടി...

റ്റോംസ്സിന്(കാര്‍ട്ടൂണിസ്റ്റ്) ഇനി കോമ്പറ്റീഷന്‍ കൂ‍ടും, ആളുകള്‍ കോടതി വിധികള്‍ വായിച്ച് ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു..
ലോന...

Anonymous said...

Court says: Don’t shit!
കലാകൌമുദി സെബിന്റെ കവിത.
ക്യാമ്പസ്സില്‍ രാഷ്ട്രീയം നിരോധിച്ച്,
13നമ്പര്‍ ഓഫീസ്സ് മുറി ഒപേക്ഷിച്ച്,
വവ്വാല്‍ കൂട്ടം മലര്‍ന്ന് കിടന്നു തുപ്പുന്നു.

സെഷന്‍സും,അതിവേഗനും, ഹൈ.യും, സുപ്രീമനും തമ്മില്‍ അടി...

റ്റോംസ്സിന്(കാര്‍ട്ടൂണിസ്റ്റ്) ഇനി കോമ്പറ്റീഷന്‍ കൂ‍ടും, ആളുകള്‍ കോടതി വിധികള്‍ വായിച്ച് ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു..
ലോന...

Anonymous said...

ശബരിമലക്കു പോയിവന്ന ഒരു സുഹൃത്തു പറഞ്ഞ കഥ.
മല കയറുന്നതിനിടയില്‍ അദ്ദേഹത്തിന് രണ്ടിനു പോകണമെന്നു തോന്നി. കുറച്ചങ്ങു ചെന്നപ്പോള്‍ ഒരു ബോര്‍ഡ്.... ഫ്രീ ടോയിലറ്റ് ഫെസിലിറ്റി..... പോയിനോക്കിയപ്പോഴല്ലേ... ചൂണ്ടുപലക ഒരു പൊന്തക്കാട്ടിലേക്ക് തിരിച്ചു വച്ചിരിക്കുന്നു......!
പൊതു നിരത്തിലൂടെ നടക്കുന്പോള്‍ ഒന്നു തുപ്പണമെന്നു തോന്നിയാല്‍ ഇത്തരമൊരു ബോര്‍ഡെങ്കിലും കാണുമോ ആവോ..?

Anonymous said...

കേരളത്തില്‍ പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതു നിരോധിച്ചു എന്നു കണ്ടപ്പോള്‍ കുറച്ചു പേടി തോന്നതെ ഇരുന്നില്ല. ഇവിടെ ഷാനവാസ്‌ പറഞ്ഞ തുപ്പല്‍ കുട്ടയുടെ കാര്യം തന്നെ ആണു എനിക്കും പറയാന്‍ ഉള്ളത്‌. ഇനി അതു സമയത്തിനു മാറ്റാതെ ഇരിക്കുകയും ചെയ്യും എന്നിട്ടു വേറെ വല്ലവര്‍ക്കും അതില്‍ നിന്നു രോഗങ്ങളും വരികയും ചെയ്യും. നേരേ ചൊവ്വേ ഓടയും മറ്റും വൃത്തി ആക്കാതെ ഇട്ടതിന്റെ അനുഭവം ഈ കാര്യത്തിലും വരാതെ ഇരുന്നാല്‍ മതി ആയിരുന്നു.