Wednesday, October 18, 2006

ഡെല്‍ഹി ബ്ലോഗ്‌ സംഗമം

പ്രിയപ്പെട്ട ബൂലോകവാസികളെ,

ഇന്ദ്രപ്രസ്ഥ ബ്ലോഗന്‍മാരേ നമുക്കും ഒന്നു മീറ്റണ്ടെ... നമ്മുടെ ഒന്നാം ഉച്ചകോടി എന്നാവണം...?

എന്റെ അറിവില്‍ പാര്‍വ്വതി, മഴത്തുള്ളി, സുഗതരാജ്‌ പലേരി എന്നീ പുലികളാണ്‌ ഡെല്‍ഹില്‍ നിന്നും ബ്ലോഗ്‌ ചെയ്യുന്നവര്‍..(വേറെ ആരെയെങ്കിലും വിട്ടുപോയെങ്കില്‍, ക്ഷമിക്കണം). ഡെല്‍ഹിയുടെ ഉള്ളിലും പ്രാന്തപ്രദേശങ്ങളിലും പണി ചെയ്യ്‌ത്‌ ബ്ലോഗടിച്ച്‌ താമസ്സിക്കുന്നവരോ,മലയാളം ബ്ലോഗുകളുമായോ മലയാളം യുണികോഡ് കമ്പ്യൂട്ടിംഗുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആര്‍ക്കും പ്രത്യേക ക്ഷണമില്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ്.

എന്ന്??? എവിടെ ??? എപ്പോള്‍ ???

....നമുക്ക്‌ തീരുമാനിക്കണം.......


എല്ലാവരും ഒന്ന് ഉഷാറാവൂ....

അഭിപ്രായങ്ങള്‍ വരട്ടെ


എന്റെ ഫോണ്‍: 9811600830
yahoo id : bijoym2002@yahoo.co.in

22 comments:

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഇന്ദ്രപ്രസ്ഥ ബ്ലോഗന്‍മാരേ നമുക്കും ഒന്നു മീറ്റണ്ടെ... നമ്മുടെ ഒന്നാം ഉച്ചകോടി എന്നാവണം

mydailypassiveincome said...

ബിജോയ്,

ജി- മെയില്‍ ചാറ്റിംഗിനു വരൂ. ഞാന്‍ ഒരു ഇന്‍‌വിറ്റേഷന്‍ അയച്ചിട്ടുണ്ട്. ഡല്‍ഹിപ്പുലികളുടെ ഒന്നാം മീറ്റിനേക്കുറിച്ച് തീരുമാനിക്കാം.

പിന്നെ ഇതിനിടയില്‍ ഒരു മിടുക്കനുമുണ്ട്. പിന്നെ ആരെല്ലാമെന്നറിയില്ല.

ലിഡിയ said...

വിക്കിയില്‍ അഞ്ചു പേരുടെ പേരുകള്‍ കണ്ടിരുന്നു.
ബിജോയ്..ജിമെയില്‍ ഐഡിയേ നോക്കാനാവൂ..ഇതാണ്.

parvathyme@gmail.com

ഒരു ഇന്ദ്രപ്രസ്ഥ മീറ്റിനായി ഒരുക്കങ്ങള്‍ തുടങ്ങാം.

-പാര്‍വതി.

മുസാഫിര്‍ said...

ഇന്ദ്രപ്രസ്ഥ ബ്ലോഗര്‍ മിറ്റിനു എല്ലാ ആശംസകളും.അഡ്വാന്‍സായി.

സുഗതരാജ് പലേരി said...

ബിജോയ്, നമ്മള്‍ സംസാരിച്ചതുപോലെ നവം‍മ്പര്‍ 4നും 19നും ഇടയില്‍ ഒരുദിവസം.... നവം‍മ്പര്‍ 14 മുതല്‍ trade fair തുടങ്ങും.

മിടുക്കന്‍ said...

ഒരു പൂച്ച ഇവിടുണ്ടേ....

mydailypassiveincome said...

ബിജോയ്, പാര്‍വതി, സുഗതരാജ്, മിടുക്കന്‍,

ഒക്ടോബര്‍ 28, നവംബര്‍ 11 എന്നീ തീയതികളിലേതെങ്കിലും തീരുമാനിക്കാം.

ബിജോയ് പറഞ്ഞതുപോലെ നമ്മള്‍ 5 പേരു കൂടാതെ വേറെ ആരെങ്കിലുമുണ്ടോ????

മുല്ലപ്പൂ said...

മീറ്റോ.. മീറ്റോ..

എല്ലാ മംഗളാശസകളും.
ഫോട്ടോ, വിഡീയോ , വിവരണങ്ങള്‍, തത്സമയസം പ്രേക്ഷണം എല്ലാം എല്ലാം
ഉണ്ടാകണം ട്ടോ...

എല്ലാ ആശംസകളും.

സുഗതരാജ് പലേരി said...

അമ്പട പൂച്ചേ... ഈ പൂച്ചയെ ഇപ്പോഴാണ് കണ്ടത്. താങ്കള്‍ പൂച്ചയല്ല അസ്സല് പുലിയാണ് പുലി.

Siju | സിജു said...

ഞാനും വരാം വിരോധമില്ലെങ്കില്‍ :-)
തല്‍ക്കാലം ബ്ലോഗ്‌ വായനയേ ഒള്ളു, എഴുതി തുടങ്ങിയിട്ടില്ല.
പക്ഷെ, ഞാന്‍ ദെല്‍ഹിയല്ല, ഗുഡ്ഗാവാണു, NCR
സിജു
sijuch@gmail.com

Unknown said...

ബ്ലോഗറില്‍ വയറിളാക്കം മാറി എന്ന് തോന്നുന്നു. :-)

ഓടോവിന് സോറി: മീറ്റ് നടക്കട്ടെ!

ബിന്ദു said...

നടക്കട്ടെ മീറ്റുകള്‍. ആശംസകള്‍! ഫോട്ടൊ ഇടണം.ഇത്രേയുള്ളൂ..:)

കുറുമാന്‍ said...

ഞാനും, പാപ്പാനും, ദിവാസ്വപ്നവും, കണ്ണൂസും, മറ്റു പല ബ്ലോഗേഴ്സും ദില്ലിയില്‍ ഉണ്ടായിരുന്നപ്പോള്‍ നടക്കാതിരുന്ന (അന്നു ബ്ലോഗു പോയിട്ട്, ഇന്റര്‍നെറ്റുപോലും ഉണ്ടായില്ലല്ലോ) ഈ മീറ്റിങ്ങിന്, ഞങ്ങള്‍ എക്സ് ദില്ലിക്കാരുടെ എല്ലാ വിധ പിന്തുണയും, പ്രഖ്യാപിക്കുന്നു.....

ജയ് ദില്ലി, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ് മീറ്റ്.

സംഘടിക്കുവിന്‍, ശക്തരാകുവിന്‍,പക്ഷെ ഓഫീല്‍ നിന്നു നോക്കിയും കണ്ടും ബ്ല്ലോഗ് ചെയ്യുവിന്‍

വേണു venu said...

ജയ് ദില്ലി, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ് മീറ്റ്.
കുറുമാന്‍ജീ ,പാവങ്ങള്‍ ഒത്തിരി അയല്പക്കാത്തുണ്ടു്.
ഡെല്‍ഹിയില്‍ വിരലില്‍ എണ്ണാം.അടുത്തു കിടക്കുന്നവരാരൊക്കെയുണ്ടു് എന്നൊക്കെ നോക്കിയില്ലെങ്കില്‍ ഒരു കട്ടന്‍ കാപ്പി സമ്മേളനമായി പോകില്ലേ.പാറുവും വിക്കിയെ ഒക്കെ പൊക്കിയതു് ശരിയാണോ എന്നൊരു സംശയം.?

ദിവാസ്വപ്നം said...

അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍

ദില്ലി, നോയിഡാ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ് മീറ്റിന്...

ആയിരമായിരമഭിവാദ്യങ്ങള്‍

ബിജോയ്, ഇനീഷ്യേറ്റീവ് പെരുത്തിഷ്ടായി.

മീറ്റില്‍ പങ്കെടുക്കുന്ന
മഴത്തുള്ളി, പാര്‍വതിചേച്ചി, സുഗതരാജ് പലേരി, മിടുക്കന്‍ എന്നിവര്‍ക്കും ഇനി പേരു തരാനിരിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍

ഇനിയുമിനിയും ധാരാളം ദില്ലി മലയാളികള്‍ ബ്ലോഗിംഗിലേയ്ക്ക് വരാട്ടേയെന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു.

വേണൂജീയ്ക്ക് പങ്കെടുക്കാനാവുമോ, അധികം ദൂരത്തല്ലാത്തതുകൊണ്ട് (ആവേശം സഹിക്കാഞ്ഞിട്ട് ചോദിച്ചുപോകുകയാണ്. ക്ഷമിക്കുമല്ലോ)

മീറ്റിന്റെ ലൈവ് കവറേജ് നടത്തിയില്ലെങ്കിലും ഫോട്ടോയെങ്കിലും കാണാന്‍ പറ്റുമെന്ന് കരുതട്ടെ...

സസ്നേഹം,

ഇന്നും ദില്ലിയെ പ്രണയിക്കുന്നൊരാള്‍

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഫോണിയും,ചാറ്റിയും കൂടിയ തിരുമാനപ്രകാരം ഇന്നലെ ചില തീരുമാനങ്ങള്‍ എടുത്തു.

മീറ്റ്‌ തീയതി - നവംബര്‍ 11 (ശനി)

സമയം - വൈകുന്നേരം 4 മണി

സ്ഥലം - ഇഢ്യാഗേറ്റ്‌

വരാമെന്നു പറഞ്ഞവര്‍.

സുഗത രാജ്‌ + ഭാര്യ
ബിജോയ്‌ + ഭാര്യ+മകന്‍
മഴത്തുള്ളി (ഭാര്യ ,കുട്ടി നാട്ടില്‍ (ബാച്ചിലര്‍ ക്ലബ്ബില്‍ വീണ്ടും അംഗത്തിന്‌ ശ്രമിക്കുന്നു))
പാര്‍വ്വതി
മിടുക്കന്‍
സിജു

--------------------------
നാലു മലയാളികള്‍ കൂടിയാല്‍ ചായയില്ലതെ എന്തു മീറ്റിങ്ങ്‌.. അതിന്റെ തീരുമാനം ഇതു വരെയായില്ല. അടുത്തുള്ള ആന്ധ്രാ ഭവന്‍ കൊള്ളാം എന്നൊരു പ്രൊപ്പോസല്‍ വന്നിട്ടുണ്ട്‌...അതുപോലെ തന്നെ കാര്യപരിപാടികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിനായി കേന്ദ്രകമ്മറ്റി ഒന്നു കൂടി കൂടുന്നുണ്ട്‌.

മീറ്റിന്‌ അഭിവാദ്യമര്‍പ്പിച്ച്‌ കമന്റെ്‌ ചെയ്യ്‌ത മുസാഫിര്‍,മുല്ലപ്പൂ,ദില്‍ബാസുരന്‍,ബിന്ദു,കുറുമാന്‍,ദിവാ,വേണുവിനും ഫോണിലൂടെ ആശംസകള്‍ നല്‍കിയ വിശാലനും സംഘാടക സമതിക്കുവേണ്ടി നന്ദി രേഖപ്പെടുത്തുന്നു.

സമതിക്കുവേണ്ടി
ഞാന്‍

Rasheed Chalil said...

ദില്ലിവാല രാജകുമാരന്മാരേ രാജകുമാരികളെ... മീറ്റിന് ആശംസകള്‍

വേണു venu said...

ജയ് ദില്ലി, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ് മീറ്റ്.
ആവേശമല്ലായിരുന്നു ദിവാജീ, ഒരു‍ തമാശയായെഴുതിയതാണു്.അസ്ഥാനത്തെ തമാശ അവിവേകമാകുമെന്നു് വീണ്ടും പഠിച്ചു.
മീറ്റിന്‌ അഭിവാദ്യമര്‍പ്പിച്ചു കൊണ്ടു് സര്‍വ്വ മംഗളങ്ങളും‍ നേരു‍ന്നു.‌ ബിജോയ് മോഹന്‍ ജി വീഴ്വാക്കു് തമാശയായി കരുതണം.
അഭിവാദ്യങ്ങള്‍.

mydailypassiveincome said...

ഈ മീറ്റിനായി പിന്തുണ പ്രഖ്യാപിച്ച കുറുമാന്‍,
മുസാഫിര്‍, മുല്ലപ്പൂ, ദില്‍ബാസുരന്‍, ബിന്ദു, ‍ദിവാ, വേണു, ഇത്തിരിവെട്ടം, ഫോണിലൂടെ ബിജോയ്ക്ക് ആശംസകള്‍ നല്‍കിയ വിശാലന്‍ എന്നിവര്‍ക്ക് എന്റെയും ഹൃദയം നിറഞ്ഞ നന്ദി.

പണ്ട് ഇവിടുണ്ടായിരുന്ന കുറുമാന്‍, പാപ്പാന്‍, ദിവാസ്വപ്നം, കണ്ണൂസ് എല്ലാവരേയും ഈ മീറ്റിലേക്ക് ക്ഷണിക്കുന്നതോടൊപ്പം ഇനിയും പുതിയ ആരെങ്കിലും ഞങ്ങളുടെ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരേയും സംഘാടകസമിതിയുടെ പേരില്‍ സ്വാഗതം ചെയ്യുന്നു.

Promod P P said...

ദില്ലിയുടെ നഗരക്കാഴ്ച്കകളിലും നഗരസീമകളിലും (ഫരീദാബാദ്‌ ഗുഡ്‌ഗാവ്‌ നോയിഡ - Dry Daysil) ആറേഴ്‌ വര്‍ഷം അര്‍മ്മാദിച്ച- ഇപ്പോഴും മാസത്തിലൊരിക്കല്‍ ആ മായക്കാഴ്ച്ചകളിലേക്ക്‌ എത്തി നോക്കുന്ന ഒരു പഴയ ദില്ലി പ്രേമിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍

:: niKk | നിക്ക് :: said...

ബെസ്റ്റ്‌ വിഷസ്‌. സംഘടിപ്പിക്കൂ സംഘടിക്കൂ അര്‍മാദിക്കൂ. :-)

സുഗതരാജ് പലേരി said...

മീറ്റിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ പോസ്റ്റിയാല്‍ നന്നായിരുന്നു. “യു.ഏ.ഈയിലെ ബൂലോഗരുടെ സംഗമം“പോലെ ഒര് പ്രത്യേക സൈറ്റ് ഇല്ലാത്തിടത്തോളം കാലം.