Friday, October 20, 2006

അപരന്‍!

പ്രിയ ബൂലോഗ സ്നേഹിതരേ

ജോലിത്തിരക്കുമൂലം കുറച്ചുകാലമായി ബൂലോഗത്തിലെ എന്റെ എളിയ സാന്നിദ്ധ്യം സ്വയം പരിമിതപ്പെടുത്തിയിരുന്നു. ഇന്ന് കുറച്ചു സമയം ബൂലോഗത്തില്‍ ചെലവഴിയ്ക്കാനെത്തിയപ്പോഴാണ് എനിയ്ക്കും ഒരു അപരനുണ്ടായത് അറിഞ്ഞത്.

അതുകൊണ്ട്, 'സ്നേഹിതന്‍ ' എന്ന ബൂലോഗ നാമത്തില്‍ 'snehithanarun.blogspot.com' ല്‍ ബ്ലോഗുന്നത് എന്റെ അപരനാണെന്ന് ദുഃഖത്തോടെ അറിയിയ്ക്കട്ടെ.

ഇങ്ങിനെയൊരു വിശദീകരണം ഇവിടെ ചേര്‍ത്തതിന് മുന്‍കൂര്‍ മാപ്പ്.

എല്ലാവര്‍ക്കും ദീപാവലിയുടേയും റംസാന്റേയും ആശംസകള്‍.

7 comments:

സ്നേഹിതന്‍ said...

വീണ്ടും ചില 'അപര'ക്കാര്യങ്ങള്‍ !

asdfasdf asfdasdf said...

എല്ലാ വിധ ആശംസകളും. പരനും അപരനും..

Anonymous said...

അതാവത്, ഇങ്ങനെ ഒരു കമന്‍റിട്ടാല്‍ അത് സംശേം ബാസുവാന്ന് എല്ലോരും ബിശാരിച്ചേക്കുംന്ന്, ല്ലേ?

ഇപ്പം പുടി കിട്ടി.

Anonymous said...

ഡാ സംശയം വാസൂ,
നീ ആരാണെന്നു ഈ ബൂലോഗത്തെ ഒരു വിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. അല്ല, ഞാന്‍ അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ, നിനക്കെന്നാത്തിന്റെ കുഴപ്പമാ എന്റെ പുളകിത പുത്രാ? നീ തന്നേയല്ലേ സിനികുമാര്‍? വീട്ടില്‍ വേറെ വേലയും കൂലിയും ഇല്ലെന്നു കരുതി ചുമ്മായിരിക്കുന്നവന്റെ മേക്കിട്ടു കേറാന്‍ വന്നാലുണ്ടല്ലോ, മഹന്‍ വിവരമറിയും. ഇതു വരേയുള്ള നിന്റെ ലീലാവിലാസങ്ങളൊക്കെ നന്നായി മനസ്സിലാക്കി തന്നെയാ ഞങ്ങളു സംസാരിക്കുന്നത്.

വാസുവേ നിനക്കിപ്പോ എന്നാ സംശയം? ആരുടെയും പ്രൊഫൈല്‍ ലിങ്ക് കൊടുത്ത് എന്തു തോന്നിവാസവും ഇവിടെ കാണിക്കാമെന്നോ? ശരി, നീയതൊന്നു കാണിക്ക്, നമുക്കെന്നാ ചെയ്യാന്‍ പറ്റുവെന്നു നമ്മളും കാണിക്കാം.കഴിഞ്ഞ തവണ നീ അപരനായി വന്നപ്പോള്‍ തന്നെ ചെയ്യേണ്ടതായിരുന്ന ഒരു കാര്യം ഞങ്ങളങ്ങു ചെയ്തു കാണിക്കാം. ഒരു തവണ വിട്ടേക്കാം എന്നോര്‍ത്തപ്പോ അവനു വീണ്ടുംസംശയം. നിനക്കിനി എന്നാ സംശയങ്ങളൊക്കെ ഒണ്ടെടാ ക്ടാവേ? നീ എങ്ങനെയൊണ്ടായെന്നു വല്ല സംശയമൊണ്ടോ ?

മോനേ, ഈ ചെറു പ്രായത്തില്‍ തന്നെ പോലീസുമാമന്മാരുടെ കയ്യീന്നു നല്ല കീറു വാങ്ങിക്കോളാമെന്നു നീ വല്ല വഴിപാടും നേര്‍ന്നിട്ടുണ്ടോടാ ? സൈബര്‍ ക്രൈമിനെ പറ്റി ഇന്റര്‍നെറ്റില്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കൂ, അപോഴറിയാം അതിന്റെ വിപത്തിനെക്കുറിച്ച്.

നിന്നെപ്പോലുള്ളൊരു എമ്പോക്കി വിചാരിച്ചാല്‍ മാറ്റാവുന്നതല്ല പുളകിതാ, സിനികുമാറേ, അപരാ , ഈ ബൂലോഗകൂട്ടായ്മയുടെ പരസ്പര വിശ്വാസവും സ്നേഷവും.

കൊടിച്ചിപ്പട്ടിക്കുള്ള വിലപോലും കല്‍പ്പിക്കാതെ ബൂലോഗര്‍ അതു തഴയും. നീയിവിടെക്കിടന്നു കുരച്ചോ, ഒരാളും ശ്രദ്ധിക്കാന്‍ പോകുന്നില്ല.


വെറുപ്പോടെ,
സ്വന്തം സംശയമില്ലാത്ത വാസു

Sreejith K. said...

വാസുക്കുട്ടാ, താങ്കള്‍ പല പേരിലും പല ഉദ്ദേശ്യത്തിലും വന്ന് പല പോക്രിത്തരങ്ങളും കാണിച്ചിരൂന്നത് പലരേയും ചൊടിപ്പിച്ചിരുന്നു എന്ന് മനസ്സിലാക്കുക. എങ്കിലും താങ്കള്‍ക്ക് നന്നാവാന്‍ “ആഗ്രഹമുണ്ടായിരുന്നു, അതിന് അവസരം ലഭിക്കുന്നില്ല” എന്ന് കേട്ടതില്‍ ദുഃഖം തോന്നുന്നു. ആരെയും ദ്രോഹിക്കില്ല, വിഷമിപ്പിക്കില്ല, അപമാനിക്കില്ല എന്നീ ഉപാദികളോടെയാണ് താങ്കള്‍ നന്നാവുന്നതെങ്കില്‍ ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.

ഒന്ന് മനസ്സിലാക്കുക, മറുനാടന്‍ മലയാളികള്‍ ഇവിടെ ഒരുപാടുണ്ടെന്നതുകൊണ്ട് ഇവിടെ പുതിയ ഒരു എഴുത്തുകാരനും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല. താങ്കളുടെ കമന്റുകളും പോസ്റ്റുകളും ദുരുദ്ദേശപരമാണേന്ന് ഒറ്റനോട്ടത്തില്‍ തന്നെ വെളിവാകുന്നതുകൊണ്ടാണ് ആരും വില വയ്ക്കാതിരുന്നത്.

പിണങ്ങിപ്പോകണ്ട. നല്ല കുട്ടിയായി വരികയാണെങ്കില്‍ ഇവിടെ നിനക്കിരിക്കാനും ഒരു കസേര ഉണ്ട്. ധൈര്യമായിപ്പോരേ. അതല്ല ഇനിയും പഴയ സ്വഭാവം കാണിക്കുകയാണെങ്കില്‍, ... ഞാന്‍ പറയേണ്ടല്ലോ ബാക്കി?

Anonymous said...

ശ്രീജിത്തെന്നാ ഗാന്ധിഗിരിക്ക് പഠിക്കുവാന്നോ?

വാസുവിനെപ്പോലെ മാനസികവൈകൃതമുള്ളവരുടെ എല്ലൊടിച്ചു വിടണം.

തൂറിയോനെ ചുമക്കല്ലേ ശ്രീജിത്തേ....ചുമന്നോനും നാറും.




ഉ.മാ
(ബൂലോഗത്തിലെ ഒരു പല്ലുകൊഴിഞ്ഞ ഒരു പുലി.ഇപ്പോള്‍ ഈ പേരില്‍ കഞ്ഞികുടിച്ചു ജീവിക്കുന്നു.)

ആരോമല്‍ said...

പ്രിയ സുഹുരുത്തുക്കളെ ഞാനൊരു beginer ആണ് my id skannan_5001@yahoo.co.in