Tuesday, October 31, 2006

കുറുമാന് (രാഗേഷ്‌) ജന്മദിനാശംസകള്‍

2006 ഒക്ടോബര്‍ 31 ന് പിറന്നാള്‍ ആഘോഷിക്കുന്ന കുറുമാന് ജന്മദിനാശംസകള്‍.
"Many many happy returns of the day"

40 comments:

keralafarmer said...

ബൂലോഗ ക്ലബ് അംഗങ്ങളെ കുറുമാന് ജന്മദിനാശംസകള്‍ നേരാന്‍ മറക്കണ്ട.

വിശ്വപ്രഭ viswaprabha said...

കുറുമാന്റെ ജന്മദിനത്തിന് ഈ കുറുനരിയുടെ ഒരു കുഞ്ഞുസമ്മാനം:

ജന്മദിനാഘോഷങ്ങളില്‍ സാധാരണ വിശ്വാസമില്ലെങ്കിലും, ഇക്കൊല്ലത്തെ നവംബര്‍ 10ന് എന്റെ ഇംഗ്ലീഷ് ജന്മദിനം ഞാന്‍ കുറുമാനോടും കൂടാതെ എല്ലാ യൂ.ഏ.ഈ. മലയാളബ്ലോഗരോടും കൂടി ഒരുമിച്ച് ഒരു വലിയ ആഘോഷമാക്കാന്‍ തീരുമാനിച്ചു!

അപ്പോ ഈ ബാരക്കുഡ എവിട്യാ?

ദിവാസ്വപ്നം said...

ദില്ലി ജീവിതത്തിന്റെ സീനിയോറിറ്റി വച്ച് ഭ്രാതൃസ്ഥാനീയനായ കുറുമാന്‍ ഭായ്ക്കും ഗുരുതുല്യനായ വിശ്വപ്രഭാജീയ്ക്കും ‘


ഹാ‍ാ‍ാപ്പീ‍ീ‍ീ‍ീ ബര്‍ത്ഡേ... (ഇന്‍ അഡ്വാന്‍സ്)

:)

Mubarak Merchant said...

കുറുമഗുരുവിന് ആയുരാരോഗ്യസൌഖ്യം നേരുന്നു. ഹാപ്പീ ബര്‍ത്ത്ഡേ...

nalan::നളന്‍ said...

രണ്ടുപേര്‍ക്കും ആശംസകള്‍ നേരുന്നു.

Aravishiva said...

എല്ലാവിധ ജന്മദിനാശംസകളും നേരുന്നു...

Unknown said...

കുറുമഗുരുവിന് ആയുരാരോഗ്യസൌഖ്യം നേരുന്നു.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

കുറുമന്‍ജി,

എന്റെയും ദില്ലിവാസികളുടെയും ജന്മദിന്‍ മുബാരക്ക്‌....!!!!

-ബിജോയ്‌

സു | Su said...

ജന്മദിനാശംസകള്‍. :)

മനോജ് കുമാർ വട്ടക്കാട്ട് said...

കുറുമാന്‍, പുറന്നാളാശംസകള്‍.

പരസ്പരം said...

കുറുമാനും വിശ്വനും ജന്മദിനാശംസകള്‍

Rasheed Chalil said...

കുറുമന്‍‌ജീ... വിശ്വേട്ടാ... പിറന്നാളാശംസകള്‍

Peelikkutty!!!!! said...

പിറന്നാളാശംസകള്‍.

Adithyan said...

ജീവിതം ഒരു ആഘോഷമാക്കി കൊണ്ടു നടക്കുന്ന, ഓരോ നിമിഷവും അര്‍മ്മാദിക്കുന്ന കുറുമഗുരോ, താങ്കള്‍ ഞങ്ങള്‍ക്കൊക്കെ ഒരു പ്രചോദനമാണ്. പിറന്നാള്‍ ആ‍ശംസകള്‍. ആചന്ദ്രതാരം വാഴ്‌ക.

ചിരിയും അട്ടഹാസവും അര്‍മ്മാദവും ആഡംബരവും നിറഞ്ഞ ഒരു പിറന്നാള്‍ ദിനം നേരുന്നു.

സുല്‍ |Sul said...

കുറുമാന് ജന്മദിനാശംസകള്‍. പായസം എപ്പൊഴാണാവൊ. ആയാല്‍ അറിയിക്കുക. ആറാന്‍ കാത്തുനില്‍ക്കാതെ.

സുഗതരാജ് പലേരി said...

കുറുമാനും വിശ്വനും ജന്മദിനാശംസകള്‍. ആര്‍മാദിക്കൂ..... ആഹ്ലാദിക്കൂ.... (ഫ്ളാറ്റാവരുത്.)

റീനി said...

കുറുമാന്‍, ജന്മദിനാശംസകള്‍!!

ദില്ലാസുരാ, പിറന്നാളാശംസകള്‍!

വിശ്വപ്രഭക്ക്‌ മുന്‍കൂറായി ജന്മദിനാശംസകള്‍!

ആദിക്ക്‌ ഹാപ്പി ബേര്‍ത്ത്ഡേ!

(പിറന്നാളുകളുടെ പരേഡ്‌)

കുറുമാന്‍ said...

പ്രിയ ബൂലോകരെ,

എല്ലാവര്‍ക്കും നന്ദി, നമസ്കാരം. ഇന്നെ എന്റെ പിറന്നാള്‍ (തുലാത്തിലെ, അവിട്ടം നക്ഷത്രം) ആണെന്ന് ഈ നിമിഷം ബ്ലോഗ് തുറക്കുന്നതുവരെ എനിക്കറിയില്ലായിരുന്നു.

കാട്ടു കോഴിക്കെന്ത് സംക്രാന്തി എന്ന പോലെ, കുറുമാനെന്ത് പിറന്നാള്‍ എന്നുള്ള മനോഭാവത്തോടെ ഇരുന്നിരുന്ന എന്നെ നിങ്ങള്‍ തോല്‍പ്പിച്ചു.

ചന്ദ്രേട്ടാ, താങ്കള്‍ എങ്ങിനെ ഓര്‍ത്തെടുത്തു ഈ സംഭവം. അസംഭവ്. എന്തായാലും അമ്മയെ വിളിക്കട്ടെ, പാവം പുഷ്പാഞലിയും, മറ്റു വഴിപാടുകളും നേര്‍ന്ന് എന്റെ വിളി വരുമെന്നു കരുതി കാത്തിരിക്കുന്നുണ്ടാവും.

എനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ചും, ചന്ദ്രേട്ടന്‍, വിശ്വേട്ടന്‍, ദിവാ, ഇക്കാസ്, നളന്‍, അരിവിശിവ, ഡ്രിസ്സില്‍, ബിജോയ് മോഹന്‍, സൂ, പടിപ്പുര, പരസ്പരം, ഇത്തിരിവെട്ടം, പീലികുട്ടി, ആദിത്യന്‍,സുല്‍, സുഗതരാജ് പലേരി, റീനി തുടങ്ങിയ എല്ലാവര്‍ക്കും എന്റെ നന്ദി രേഖപെടുത്തുന്നു.

Siju | സിജു said...

സ്പെഷ്യല്‍ ജന്മദിനാശംസകള്‍ എന്റെ വക

Abdu said...

കുറുമാന്‍, ജന്മദിനാശംസകള്‍!!

പട്ടേരി l Patteri said...

കുറുജീയുടെ കമന്റ് കണ്ടില്ലെങ്കില്‍ ഞാന്‍ ഈ കമന്റ് ഇട്ടേനേ....
"ഒരാള്‍ക്കു ഒരു വര്‍ഷത്തില്‍ 2 പിറന്നാളോ///"
അപ്പൊ ഇതു തുലാത്തിലെ, അവിട്ടം
അവിട്ടം തവിട്ടിലും നേടും എന്നാ...
എന്നാ പിന്നെ ചെണ്ടയില്‍ കൊട്ടി ഒരു വിഷ്...
അന്നു നമ്മള്‍ പാടിയ ഈ പാട്ട് എങ്ങനെയാ മലയാളത്തില്‍ പാടുക ..
ഹാപ്പി ബര്‍ത്ത്ഡേ റ്റു യൂ...
ഹാപ്പി ബര്‍ത്ത്ഡേ റ്റു യൂ...
ഹാപ്പി ബര്‍ത്ത്ഡേ റ്റു യൂ...
(തിരിച്ചു നന്ദി വേണ്ടാ;)...പായസം മതി....)
മാമോദിസ മുക്കേണ്ട ഒരുക്കങ്ങള്‍ ആയോ...അങ്ങു വാ..അപ്പോള്‍ പറയാം ;-)

മുസാഫിര്‍ said...

കുറുമാന്‍‌ജി,

പിറന്നാള്‍ ആശംസകള്‍ പറയാന്‍ വിളീക്കുന്നുണ്ടു.പാര്‍ട്ടി വെള്ളീയാഴ്ച്ച ?

Anonymous said...

ബൂലോഗരേ, ജന്തിനം ആഘോഷത്തിന് വേറെയൊരു ബ്ലോഗ് തുടങ്ങിയാല്‍ പോരേ? ബൂലോഗ ക്ലബ്ബില്‍ തന്നെ വേണായിരുന്നോ? ബൂലോഗത്തുള്ള ഒരുവിധം എല്ലാര്‍ക്കും ജന്മദിനമുള്ള കാര്യം മറക്കണ്ട...:)

Unknown said...

ഇതിനൊക്കെയാണ്‍ അനോണീ ഈ ബൂലോക ക്ലബ് തുറന്നത്. ഇത്തരം പലവകകള്‍ക്ക്. എന്ത്തിനാണ്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇങനെ ബ്ലോഗ് തുടങി ബ്ലോഗുകളുടെ എണ്ണം കൂട്ടുന്നേ?

Anonymous said...

അനോണി മാഷേ, താങ്കളുടെ ജന്മദിനം ഓര്‍മ്മിക്കപ്പെടേണ്ടതാണ്‌ എന്ന് ആര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ക്കും ഇതു പോലെ ഇവിടെ പോസ്റ്റ്‌ ഇടാം. അങ്ങനെ ആര്‍ക്കും തോന്നാത്തതിനു ബാക്കി ഉള്ളവര്‍ എന്തു പിഴച്ചു?


കുറുമാനു ജന്മദിനാശംസകള്‍!

-- മറ്റൊരു അനോണി ;) --

qw_er_ty

രാജീവ് സാക്ഷി | Rajeev Sakshi said...

കുറുമാന് പിറന്നാള്‍ ആശംസകള്‍!!

ആരും വിശ്വേട്ടന്‍റെ കമന്‍റ് ശ്രദ്ധിച്ചില്ലേ?
വിശ്വേട്ടന്‍ വരുന്നു 10 ന് യു.എ.ഇ. മീറ്റിന്!!
കുറുമാന്‍ജി ചെണ്ടയെവിടെ?

sreeni sreedharan said...

ഒരിരുന്നൂറ്റി അന്‍പതു കൊല്ലം കൂടി മാപ്രാണം ഷാപ്പിലെ ഫുഡ്ഡിന്‍സ്പെക്ടറായീ വാഴൂ...

വിശ്വേട്ടനു പിന്നെ, പത്താം തീയതി. :)

Kalesh Kumar said...

രാഗേഷേട്ടന് ജന്മദിനാശംസകള്‍!

വിശ്വേട്ടാ, ബാരക്കുട ഉമ്മല്‍കുവൈനിലാണ്. www.barracuda.aeഉം http://uaemeet.blogspot.com ഉം സന്ദര്‍ശിക്കൂ...

വിശ്വേട്ടന്‍ സംഗമത്തിനെത്തുമെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്!

keralafarmer said...

anoNi: ബൂലോഗക്ലബ്‌ ഇഷ്ടപ്പെടുന്ന വ്യക്തിയായതുകൊണ്ടാണ് കുറുമാന്റെ ജന്മദിനാശംസകള്‍ ക്ലബില്‍ ബ്ലോഗിട്ടത്‌. എന്റെ പേജിലും കുറുമാന് ജന്മദിനാശംസകള്‍ നേരാന്‍ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ക്ലബെന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക്‌ വേണ്ടിതന്നെയാണ്. അനോനിമസ്‌ കമെന്റിന് വിലയില്ല എന്നത്‌ മറ്റൊരു കാര്യം.

കൊച്ചുമുതലാളി said...

കുറുമനും വിശ്വനും പിറന്നാളാശംസകള്‍ നേരുന്നു.

ഉത്സവം : Ulsavam said...

കുറുമാന്‍ജിയ്ക്ക് ജന്മദിനാശംസകള്‍...

thoufi | തൗഫി said...

കുറുമേട്ടനും വിശ്വേട്ടനും ജന്മദിനാശംസകള്‍

മുസ്തഫ|musthapha said...

‘എല്ലി’ല്ലാത്ത പത്താം ക്ലാസ്സുകാരനായ കുറുമാന്‍ ഗുരുവിന് ‘എല്ലി’ല്ലാത്ത മറ്റൊരു പത്താം ക്ലാസ്സുകാരന്‍ നേരുന്നു... ജന്മദിനവാഴ്ത്തുക്കള്‍!

ദേവന്‍ said...

കുറുമാനേ, നെടുമാനേ, സൂപ്പര്‍മാനേ.
പിടി ഒരുപിടി ആശംസകള്‍.
ബാക്കി നേരില്‍.

വിശ്വം മാഷേ, കണ്ടോളാം!

കുട്ടേട്ടന്‍ : kuttettan said...

എത്താന്‍ വൈകിപ്പോയി

ജന്മദിനാശംസകള്‍!!!

:| രാജമാണിക്യം|: said...

കുറുമാനേ... നമസ്കാരം.... നേരം വൈകിവന്ന കൂട്ടുകാരന്‍ പ്രിയ കുറുമാനു ജന്മദിനശംസകള്‍ നേരുന്നു...

പിന്നെ ദുബൈയില്‍ തിരിച്ചെത്ത്യോ???
തകര്‍ക്കൂ തകര്‍ക്കൂ..
അര്‍മാദിക്കൂ..

വിനോദ്, വൈക്കം said...

കുറുമാന് ഇന്നലത്തെ ജന്മദിനം പോലെ സന്തോഷപ്രദമാവട്ടെ ഈ വര്‍ഷം മുഴുവന്‍..
സസ്നേഹം വൈക്കന്‍

അരവിന്ദ് :: aravind said...

അയ്യോ കുറൂ...
കണ്ടില്ല..അറിഞ്ഞില്ലാ ട്ടോ...
വൈകിയ എന്നാല്‍ സ്നേഹം ഒട്ടും കുറവല്ലാത്ത

ജന്മദിനാശംസകള്‍...:-))

സ്നേഹിതന്‍ said...

വൈകി. എങ്കിലും
ജന്മദിനാശംസകള്‍ കുറുമാന്‍!

Unknown said...

വാ‍യിക്കാന്‍ താമസിച്ചു പോയി. ജന്മദിനാശംസകള്‍..
വൈകിയെങ്കിലും.