സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Sunday, December 30, 2007
Sunday, December 16, 2007
ഒരു അറിയിപ്പ്!
പരേതന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു!
Friday, December 14, 2007
പുഴുവിന്‍റെ ബ്ളോഗില്‍ നിന്ന് മോഷണം!!
ബൂലോഗത്ത് വീണ്ടും മോഷണം.
മനോജേ.. കഷ്ടമാണ് കേട്ടോ....ഇല്ലാത്ത നേരമുണ്ടാക്കിയിട്ടാണ് ഇവിടെ ഇവരൊക്കെ ഓരോന്ന് എഴുതിയുണ്ടാക്കുന്നത്. അതിനെ ഇങ്ങനെ ഒരു നാണവുമില്ലാതെ അടിച്ചു മാറ്റരുത്.
Wednesday, December 12, 2007
ദേശീയ പതാകയുടെ പുതിയ നിര്‍വചനം.!!!
( ദേവേട്ടാ ഇത്തരം ഒരു പോസ്റ്റ് ഇടുന്നതില്‍ എന്തെങ്കിലും അപാകതയുണ്ടോ? ഇത് ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുമോ? അങ്ങനെയെങ്കില്‍ ഡിലീറ്റ് ചെയ്തുകൊള്ളു. )
Friday, December 07, 2007
e-mail ലോട്ടറി തട്ടിപ്പുകള്‍.
ഇ-മെയില്‍/ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ രണ്ടുദിവസം മുന്‍പ് ഡെല്‍ഹിയില്‍ അറസ്റ്റുചെയ്ത വാര്‍ത്ത നിങ്ങളില്‍ പലരും പത്രങ്ങളില്‍ വായിച്ചുകാണും. വിദേശങ്ങളില്‍, പ്രത്യേകിച്ചും മൂന്നാംലോക രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും രണ്ടുപേരെ അറസ്റ്റുചെയ്തത് സൂചിപ്പിക്കുന്നത് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നതായാണ്. ഡെല്‍ഹിയിലെ ഒരു മനോജ്‌കുമാറിന് പത്തുലക്ഷം ബ്രിട്ടീഷ് പൗണ്ട് ഓണ്‍ലൈന്‍ ലോട്ടറിയായി അടിച്ചെന്നും പറഞ്ഞ് അയാള്‍ക്ക് മെയില്‍ കിട്ടി. അതുപ്രകാരം ആ സംഖ്യ വിട്ടുകിട്ടുന്നതിലേക്കായ നടപടി ചിലവിലേക്ക് 1.47 ലക്ഷം അവര്‍ പറഞ്ഞ ഒരു ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നുകയും പോലീസില്‍ ഇയാള്‍ പരാതി നല്‍കുകയും ചെയ്തതിനനുസരിച്ച് ബാങ്ക് അക്കൗണ്ട്‌കാരന്റെ ഉറവിടം തേടിയ പോലീസ്, പ്രശാന്ത് എന്നയാളേയും അയാളുടെ കൂട്ടാളി അഭയ്-നേയും അറസ്റ്റ് ചെയ്തു. ഇരുവരും ഡെല്‍ഹിയില്‍ ഒരു കാള്‍ സെന്ററില്‍ ജോലി ചെയ്യുന്നവര്‍. ഇവരെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരണ നല്‍കിയതോ ഒരു നൈജീരിയക്കാരനും അയാളുടെ കൂട്ടാളി ഒരു ഇന്ത്യാക്കാരനും.
ഇത്തരം ഫ്രാഡ് ഇ-മെയിലുകള്‍ ധാരാളം വരാറുണ്ട്. ആദ്യമാദ്യം തുറന്നു നോക്കുമായിരുന്നു. പിന്നെ, ഇതുപോലുള്ളവ spam ആയി മാര്‍ക്ക് ചെയ്ത് കളയും. യാഹൂ മെയിലില്‍ ആണ് ഇത്തരത്തിലുള്ളവ കൂടുതലും വരുന്നത്. ജീ-മെയിലില്‍ നല്ല ഫില്‍ട്ടര്‍ സംവിധാനം ഉള്ളതുകൊണ്ട് തീരെ ഇല്ലെന്നുതന്നെ പറയാം. ജി-മെയില്‍ വരുന്നതിന് എത്രയോ മുന്‍പ് യാഹൂ-വും ഹോട്ട്‌മെയിലും ഉള്ള സമയത്തുള്ള അക്കൗണ്ട് ആയതുകൊണ്ടും, ഫ്ലിക്കറിന് ആവശ്യമുള്ളതുകൊണ്ടും യാഹൂ-മെയില്‍ നിലനിര്‍ത്തിപോരുന്നു. ഇന്‍ബോക്സിലെത്തുന്ന അനാവശ്യ മെയിലുകള്‍ ഡിലിറ്റ് ചെയ്തിട്ടും കാര്യമില്ല, സ്പാം മാര്‍ക്ക് ചെയ്യണം. ആവശ്യമില്ലാത്തവ സ്പാം മാര്‍ക്ക് ചെയ്തിട്ട് പോലും പുതിയവ ആഴ്ചയില്‍ 10-15 എണ്ണമെങ്കിലും ഇന്‍ബോക്സില്‍ കയറിക്കൂടും. സ്പാം മെയിലില്‍ ബോക്സില്‍ നേരിട്ട് എത്തുന്നവ ആഴ്ചയില്‍ ഒരു 400 എണ്ണമെങ്കിലും കാണും. ഇത്തരത്തിലുള്ളവ യാഹൂ മെയില്‍ അക്കൗണ്ട് ഉള്ള നിങ്ങള്‍ക്കും കിട്ടുന്നുണ്ടാവും.
ഇനി, ചില തട്ടിപ്പ് ഇ-മെയിലുകള്‍:
തട്ടിപ്പ് ഇ-മെയിലുകള്‍ പല തരത്തിലുള്ളവയാണ്. നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവ ശുദ്ധ തട്ടിപ്പാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുമെങ്കിലും, ചിലരെങ്കിലും ഇതില്‍ വീണുപോകാറുണ്ട്. കാരണം നിങ്ങളുടെ പേര്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇത്തരം മെയിലുകള്‍ വരുന്നത്. നിങ്ങളുടെ അതേ പേരിലുള്ള ഒരാളും അയാളുടെ മുഴുവന്‍ കുടുംബാംഗങ്ങളും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിമാനാപകടത്തില്‍/കാര്‍ അപകടത്തില്‍ പെട്ടെന്നും, ഇദ്ദേഹത്തിന്റെ പേരില്‍ ---ബാങ്കിലുള്ള ഭാരിച്ച പണം ഏറ്റെടുക്കാന്‍ ആരും തന്നെ ഇല്ലാത്തതിനാല്‍, താങ്കള്‍ അവകാശം സ്ഥാപിക്കുകയാണെങ്കില്‍ പണം താങ്കളുടെ സ്ഥലത്ത് യാതൊരു വിഷമവുമില്ലാതെ എത്തിച്ചു തരാമെന്നും ഇവര്‍ പറയുന്നു. ഇതിന്റെ പ്രൊസസ്സിംഗ് ചിലവിലേക്കായി ഒരു തുക നല്‍കിയാല്‍ മതിയെന്നും മറ്റും.
വേറൊരുതരം ഇ-മെയില്‍, താങ്കള്‍ക്ക് വലിയ ഒരു സംഖ്യ ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്നും 15 ദിവസത്തിനകം അഡ്രസ്സില്‍ ബന്ധപ്പെട്ട് പണം സ്വീകരിച്ചുകൊള്ളൂ എന്നുമാണ്. ഇ-മെയില്‍ വഴിയോ, ടെലഫോണ്‍ വഴിയോ ബന്ധപെട്ടാല്‍, പ്രൊസസ്സിംഗ് ഫീ അല്ലെങ്കില്‍ ഡെലിവറി ചാര്‍ജ് വകയില്‍ ഒരു സംഖ്യ ഉടന്‍ അയക്കാന്‍ പറയും.ബന്ധപ്പെട്ടുകഴിഞ്ഞാല്‍ ചില നടത്തിപ്പുകാര്‍, ആദ്യം തുക ഒന്നും തന്നെ വാങ്ങിക്കാതെ വിജയിച്ച തുകക്കുള്ള ചെക്ക് വരെ തരും. എന്നിട്ട് ഡെലിവറി ചാര്‍ജ്/പ്രൊസസ്സിംഗ് ഫീ വകയില്‍ ഉടന്‍ തന്നെ ഒരു ദിവസത്തിനകം കുറച്ച് പണം അയച്ചുകൊടുക്കാന്‍ പറയും. വമ്പന്‍ തുകക്കുള്ള ചെക്ക് കൈയ്യില്‍ കിട്ടിയ സന്തോഷത്തില്‍ ചിലര്‍ കടം വാങ്ങിച്ചെങ്കിലും അവര്‍ക്കുള്ള ഫീ അയച്ചുകൊടുക്കുകയും ചെയ്യും. ചെക്ക് ബാങ്കില്‍ നിന്നും കലക്ഷനാവാതെ മടങ്ങിവരുമ്പോഴായിരിക്കും കള്ളചെക്കിന്റെ കള്ളി വെളിച്ചത്താവുക. അപ്പോഴേക്കും കൈയ്യിലുള്ള പണം പോയിരിക്കും. ഇത്തരത്തിലുള്ള എല്ലാ ഇടപാടുകളും വളരെ രഹസ്യമായി വെക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുക. അല്ലെങ്കിലും അമളി പറ്റിയാല്‍ ആരും തന്നെ ഇത് പുറത്ത് പറയില്ലല്ലോ. ഇതു തന്നെയാണ് ഈ തട്ടിപ്പുവീരന്മാരുടെ വിജയവും. ഇതുപോലെ പലതരം തട്ടിപ്പുകളാണ് ഇ-മെയില്‍/നെറ്റ് മുഖേന ഇന്നത്തെക്കാലത്ത് നടക്കുന്നത്.
(ഇത് ഒരു തമാശക്കളി. പക്ഷേ, അമളി ഇങ്ങനേയും പറ്റാം:
മൂന്ന്നാല് മാസം മുന്‍പ് യാഹൂ & വിന്റോസ് ലൈവ് മെയിലില്‍ നിന്നും എന്റെ പേര്‍ വെച്ച് ഒരു മെയില്‍ വന്നു. യാഹൂ/ഹോട്ട്‌മെയില്‍ ഓണ്‍ലൈന്‍ ആയിരിക്കുന്നവരില്‍ നിന്നും ആ മാസം തിരഞ്ഞെടുത്ത 6 ഭാഗ്യശാലികളില് ഒരാള്‍ ഞാനാണെന്നും 85,000-ളം ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി അടിച്ചെന്നും ഉടന്‍ ബന്ധപ്പെടണമെന്നും. യാഹൂ-വിന്റെയും MSN വിന്റോ-യുടെ ലോഗൊയും അഡ്ഡ്രസ്സും ടെലഫോണ്‍ നമ്പറും വെച്ച് കണ്ടാല്‍ ശരിക്കും റിയല്‍ ആണന്നേ തോന്നൂ. ഇത് ഡിലിറ്റാന്‍ നോക്കിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. യാഹൂ, യു.കെ& അയര്‍ലന്റ് എന്നാണ്. എന്റെ മെയില്‍ ഐഡി യാഹൂവിന്റെ യു.കെ& അയര്‍ലന്റ് അല്ലല്ലോ. ഒരു കുസൃതിക്ക് ചുമ്മാ ഒന്ന് റിപ്ലൈ ചെയ്തു. ഞാന്‍ യു.കെ-യില്‍ നിന്നുമല്ലെന്നും ഇന്ത്യയിലുള്ള എനിക്ക് എങ്ങിനെയാണ് അവിടെ ലോട്ടറി അടിക്കുന്നതെന്നും, ഇതൊക്കെ ഫ്രാഡ് അല്ലഡേയ് എന്നങ്ങട് കാച്ചി. മറുപടി ഉണ്ടാകില്ലെന്ന് തീര്‍ത്തും കരുതി. പക്ഷേ, ഉടന്‍ തന്നെ മറുപടി എത്തി. ഇത് ഫ്രാഡേ അല്ലെന്നും, യഥാര്‍ത്ഥത്തില്‍ ഉള്ളതാന്നും, നിങ്ങള്‍ക്ക് പണത്തിനു ഇവിടെ വരേണ്ടെന്നും അവിടെ എത്തിച്ചു തരാമെന്നും, അതിനായി ഉടന്‍ വിശദവിവരങ്ങള്‍ അയച്ചുകൊടുക്കണമെന്ന്. എന്താണ് ഇവന്മാരുടെ അടുത്ത പരിപാടി അഥവാ മണ്ടൂസ് കോപ്പറാണ്ടി (മോഡസ് ഓപ്പറാണ്ട്ടി) എന്താണെന്നറിയണമല്ലോ, ചുമ്മാ കുറച്ച് വിവരങ്ങള്‍ മെയില്‍ ചെയ്തു. അടുത്തദിവസം, ദാ, മെയിലില്‍ സാക്ഷാല്‍ യാഹൂ/എം.എസ്.എന്‍-കാരുടെ അഡ്ഡ്രസ്സും ലോഗോയോടുകൂടിയ കളര്‍ഫുള്‍ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ്, സമ്മാനത്തുക അനുവദിച്ചുകൊണ്ടുള്ളത്. ആരായാലും കണ്ടാല്‍ ഒന്നു ചെറുതായി ഞെട്ടിപ്പോകും. എത്ര പൗണ്ടാണ് കൈയ്യില്‍ എത്തിച്ചേരാന്‍ പോകുന്നത്, അതിന്റെ സര്‍ട്ടിഫിക്കറ്റല്ലേ ഈ വന്നിരിക്കുന്നത്. പക്ഷേ, ഈ കളിക്കിടയില്‍ ഒന്നുരണ്ട് കാര്യം തിരക്ക് കാരണം വിട്ടുപോയിരുന്നു. ഇവരെക്കുറിച്ച് ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്യണമായിരുന്നെന്ന്. സെര്‍ച്ച് ചെയ്ത ഉടനെ ദാ വരുന്നു, ലോകം മുഴുവന്‍ ഇതുപോലുള്ളവരുടെ, ഞെട്ടിക്കുന്ന പറ്റിക്കലിന്റെ കഥകള്‍ യഥേഷ്ടം. ഇരയായവര്‍ പലരും മാനഹാനി കാരണം വെളിയില്‍ പറയുന്നില്ല. വിദേശങ്ങളില്‍ ഇവര്‍ക്കെതിരെ തിരിയുന്നവരെ വകവരുത്താന്‍ ഇവര്‍ക്ക് ഗുണ്ടാസംഘങ്ങള്‍ വരെയുണ്ട്.എന്തിനും പോരുന്നവര്‍. അതേസമയം, യഥാര്‍ത്ഥ യാഹൂവിനോ, എം.എസ്.എന്‍-നോ ഇതുപോലുള്ള യാതൊരു ലോട്ടറി പരിപാടിയും ഇല്ലെന്ന്. സംഗതി ഉദ്ദേശിച്ചപോലെ തന്നെ, സമാധാനമായി.
അന്ന് രാത്രി മൊബെയിലില്‍ ഒരു കാള്‍ വന്നു. നമ്പര്‍ നോക്കിയപ്പോള്‍ ഒരു പരിചയവുമില്ല. ഒരു കി.മീ. നീളമുള്ള നമ്പര്‍ (അതിച്ചിരി കൂടിപ്പോയിയല്ലേ, എന്നാല്‍ കുറയ്ക്കാം. കട്: വിശാല്‍ജി) ഇന്ത്യയിലൊരിടത്തുനിന്നും ഇതുപോലുള്ള നമ്പര്‍ കാണില്ല. വിദേശത്തുള്ള ആകെയുള്ള ഒരു ബന്ധുവിന്റെയുമല്ല. വളരെ നീണ്ട നമ്പര്‍. സംശയത്തോടെ കാള്‍ സ്വീകരിച്ചപ്പോള്‍ അപ്പുറത്തുനിന്നും ഇംഗ്ലീഷില്‍ ഒരു സായിപ്പ്, യു.കെ-യില്‍ നിന്നും യാഹൂ ലോട്ടറിക്കാരാ. ഇംഗ്ലീഷില്‍ സായിപ്പ് പറയുന്നത് നേരെ വ്യക്തമാകുന്നില്ല. ഒരുതരം കമ്പ്യൂട്ടര്‍ വോയിസ് പോലെ. ലൈന്‍ കട്ടായി. അപ്പോഴാണ് ഓര്‍ത്തത് വിവരങ്ങള്‍ അയച്ചപ്പോള്‍ എന്റെ ശരിക്കുള്ള നമ്പറാണല്ലോ കൊടുത്തതെന്ന്. അല്‍പ്പസമയത്തിനകം വീണ്ടും കാള്‍, അതേ നമ്പറില്‍ നിന്നും. ആഹാ, അപ്പോള്‍ ഇവര്‍ വിടാനുള്ള ഭാവമല്ല. ഇത്രയും ഭാരിച്ച തുക എന്നെ ഏല്‍പ്പിച്ചേ ഇവര്‍ അടങ്ങൂന്നാ തോന്നണ്. പണം ശരിയായെന്നും ഒരു ദിവസത്തിനുള്ളില്‍ അതുമായി അവരുടെ ഒരു ഡിപ്ലൊമാറ്റ് ഇന്ത്യയില്‍ എത്തുമെന്നും, പാസ്‌പ്പോര്‍ട്ടിന്റെ ഒരു കോപ്പി അയക്കണമെന്നും, പിന്നെ ഡെലിവറി ചാര്‍ജ് ആയി ഒരു ലക്ഷത്തോളം രൂപ ഉടന്‍ നല്‍കണമെന്നും. അമ്പടാ, അപ്പോ ഇതാ കാര്യം! ഞാന്‍ പറഞ്ഞു ഇപ്പോള്‍ തിരക്കിലാണെന്നും കാര്യങ്ങള്‍ വിശദമായി മെയില്‍ ചെയ്യാമെന്ന്. അടുത്ത ദിവസം വെറും ഒരു നാലുവരി മെയില്‍ അയച്ചു - നിങ്ങളുടെ കള്ളി വെളിച്ചത്തായിയെന്നും, ഞാന്‍ നിങ്ങളെ ടെസ്റ്റ് ചെയ്യുകയായിരുന്നെന്നും, ഇനി മുതല്‍ എനിക്ക് മെയില്‍ അയക്കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യരുത് എന്ന താക്കീതും. അതുകഴിഞ്ഞ് ഇന്നുവരെ അവരുടെ ഒരു മെയിലോ ഫോണ്‍ കാളോ വന്നിട്ടില്ല. ഇവിടെ പറ്റിയ അമളി ശരിക്കുള്ള ഫോണ്‍ നമ്പര്‍ കൊടുത്തതാ.
ഒരു മണ്ടത്തരം/അമളിയൊക്കെ ഏതു പോലീസുകാരനും പറ്റുമല്ലോ, അതോ ഇനി മണ്ടത്തരങ്ങള്‍ ശ്രീജിത്തിന് മാത്രം കോപ്പിറൈറ്റ് ഉള്ളതാണോ. എല്ലാവരും തങ്ങള്‍ക്ക് പറ്റിയ അമളി/മണ്ടത്തരങ്ങള്‍ മറച്ചുപിടിച്ച് ജീനിയസ്സ് അഭിനയിച്ച് ഞെളിഞ്ഞ് നടക്കുമ്പോള്‍ ശ്രീജിത്തിന് സ്ഥിരമായി പറ്റാറുള്ള മണ്ടത്തരങ്ങള്‍ ബൂലോഗവാസികളുടെ മുന്‍പില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ, ആശാന്‍ അമേരിക്കയില്‍ പോയപ്പോള്‍ വമ്പന്‍ അമേരിക്കന്‍ മണ്ടത്തരങ്ങളുമായി ബൂലോഗത്ത് ദിവസേന രണ്ട് പോസ്റ്റ് വീതം ഇടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. സായിപ്പിന്റെ നാട്ടില്‍ ചെന്നപ്പോള്‍ സായിപ്പാകാനുള്ള ആഗ്രഹം കൊണ്ടോ, അതോ ഇനിയും മണ്ടത്തരങ്ങള്‍ വിളമ്പിയാല്‍ കല്യാണം കഴിക്കാന്‍ പെണ്ണ് കിട്ടില്ലെന്ന് കരുതിയോ, ആശാന്‍ പണിനിര്‍ത്തിയ മട്ടാണ്. ശ്രീജി, മ്യാപ്പ്.)
പക്ഷേ, നെറ്റില്‍ പുതിയ ഇരയെ തേടി നിരന്തരം മെയിലുകള്‍ ലോകം മുഴുവന്‍ പ്രവഹിക്കുന്നു. ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്ക് പുതുതായി എത്തുന്നവരില്‍ ആരെങ്കിലും ഇത്തരം ചതിക്കുഴിയില്‍ അറിയാതെ വീഴാതിരിക്കില്ല. അമളി പറ്റിയവര്‍ ഇത് പുറത്ത് പറയില്ലെന്ന വിശ്വാസമാണ് ഇവര്‍ക്ക് ഈ ചതി തുടരാനുള്ള ശക്തി നല്‍കുന്നത്.
അറിയാത്തവര്‍ക്കായി:
ഇതുപോലുള്ള മെയിലുകള്‍ നിങ്ങളുടെ മെയില്‍ബോക്സില്‍ വന്നാല്‍, ഉടന്‍ തന്നെ സ്പാം മാര്‍ക്ക് ചെയ്യുക.
Wednesday, November 28, 2007
ദേശി ബ്ലോഗ്സില്‍ മലയാളം ബ്ലോഗ് റോള്‍
ഇന്ന് നോക്കിയപ്പോള്‍ മലയാളത്തിനായി അവര്‍ പ്രത്യേക ഫോള്‍ഡര്‍ നിര്‍മ്മിച്ചതായി കണ്ടു. കൂടാതെ കന്നഡ, മറാഠി എന്നീ വിഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പുതുതായി ചേര്‍ത്ത ഈ മൂന്ന് ഭാഷകളിലെയും ഒരു ബ്ലോഗുപോലും ഇതേ വരെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടില്ല. ദേശി ബ്ലോഗിന്റെ രജിസ്റ്റേര്‍ഡ് യൂസര്‍മാര്‍ ആരെങ്കിലും റെക്കമെന്‍ഡ് ചെയ്യുന്ന ബ്ലോഗുകള്‍ മാത്രമെ ഇവിടെ സ്ഥാനം പിടിക്കൂ എന്ന് തോന്നുന്നു. മലയാളം ബ്ലോഗര്‍മാര്‍ക്ക് ഈ പുതിയ സൗകര്യം കൂടി ഇനി ഉപയോഗിക്കാവുന്നതാണ്.
ദേശി ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്റര്‍ക്ക് അയച്ച മിന്നഞ്ചും അതിനുള്ള മറുപടിയും താഴെ:
----- Original Message -----
From: "Sebin Abraham Jacob"
To: <admin@desiblogs.org>
Sent: Monday, November 26, 2007 8:37 AM
Subject: desi Blogs site contact: Blog Categories
> Hello,
>
> Sebin Abraham Jacob has sent the following message
> from your web site at
> http://www.desiblogs.org:
>
> Hi,
> I just read your category wise directory and found that among vernacular
> blogs, you have given space for Hindi, Bengali, Tamil and Telugu. As you
> know, there are also lots of good blogs and posts in other Indian
> languages as well. I blog in Malayalam and there are Malayalam specific
> blog aggregators too. As a Desi Blog directory, it would be good, if you
> aggregate them as well.
>
> Thank you,
> Sebin
മറുപടി:
from Rami Reddy V
to Sebin Abraham Jacob <*********@gmail.com>,
date Nov 26, 2007 2:57 PM
subject Re: desi Blogs site contact: Blog Categories
hide details Nov 26 (2 days ago)
Reply
Hi,
Thanks for contacting me, i am sorry i couldn't create other languages in
the first place. The ones which are there now are suggested by others and
they were created. I will add Malayalam to the directory.
thanks
Monday, November 26, 2007
കൈപ്പള്ളി വീണ്ടും!
പ്യാരിട്ടിട്ടില്ല, തല്‍ക്കാലം അണ്‍ഐഡന്റിഫൈഡ് ക്രൈയിങ്ങ് ഓബ്ജക്റ്റ് എന്നു വിളിക്കാം.
പിള്ളേം തള്ളേം ഇക്കയും വാപ്പയും സുഖമായിരിക്കുന്നു.
പുസ്തക പരിചയപ്പെടുത്തെല്‍
ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ വിശ്വപ്രതിഭയായ കാര്‍ലോസ് ഫൂയെന്തിസിന്റെ
‘ആര്‍ത്തിമിയോ ക്രൂസിന്റെ മരണം‘ എന്ന കൃതിയെ പരിചയപ്പെടുത്തുന്നു.കാര്‍ലോസ് ഫൂയെന്തസി (Carlos Fuentes) ന്റെ ആര്‍ത്ത്തിമിയോ ക്രൂസിന്റെ മരണം (The Death of Artemio Cruz)
Saturday, November 24, 2007
കേരളം എവിടേയ്ക്ക്?
ചില സംഭവങ്ങളും, വിവാദങ്ങളും ഒന്നു തിരിഞ്ഞു നോക്കാം...(ഏറ്റവും പുതിയവ..)
1. തലസ്ഥാന നഗരിയില്‍ കുത്തകമുതലാളികള്‍ക്കെതിരെ എന്ന പേരില്‍ തുടങ്ങിയ ആക്രമണങ്ങള്‍,ഒരു സിനിമാക്കഥയുടെ, രൂപം കൈവരിച്ചിരിക്കുന്നു. (പോലീസിനെ തല്ലുക, കസ്റ്റഡിയില്‍ എടുത്തവരെ മന്ത്രിമാര്‍ നേരില്‍ വന്നിറക്കിക്കൊണ്ടുപോകുക... ഇത്യാദി കലകള്‍)
2.മൂന്ന് അമ്പലങ്ങള്‍ തല്ലിത്തകര്‍ത്തിരിക്കുന്നു. പ്രശ്നം വളരെ ദൂരവ്യാപകമായ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം, തികഞ്ഞ കൈയ്യടക്കത്തോടെ സമീപിച്ചില്ലെങ്കില്‍.( എന്തുതന്നെ പറഞ്ഞാലും, പുറത്തുനിന്നും ആരും വന്നിതു ചെയ്യില്ല. എല്ലാം ന്നമ്മുടെ സഹോദരങ്ങാളുടെ തന്നെ കയ്യിലിരിപ്പ്...)
3.ഭൂമി കൈയ്യേറലുകളും, ആദിവാസിപ്രക്ഷോഭങ്ങളും അനുബന്ധസമരങ്ങളും ആരുടേയൊക്കെയോ തിരക്കഥകള്‍ക്കനുസരിച്ചു നീങ്ങുന്നു. (വ്യക്തിതാല്പര്യങ്ങളും, പാര്‍ട്ടിതാല്പര്യങ്ങളും...)
4.ദുഷിച്ച രാഷ്ട്രീയനാക്കുകള്‍ ദൈവങ്ങള്‍ക്കുപോലും മനസ്സമാധാനം നല്‍കാത്ത കാഴ്ച്ചകള്‍ നാം കണ്ടു.. കാണുന്നു.. ( ദൈവത്തെ നിഷേധിക്കുന്നവര്‍ക്കും, ദേവസ്വം വേണം... ശിവ, ശിവ)
5.അനുവദിച്ച ഫണ്ടുകള്‍ കൊണ്ട് റോഡിലെ കുഴികള്‍ അടയുന്നതിന് പകരം ചിലരുടെ കീശ വീര്‍ക്കുന്നു.. ( ചാകര, അമരക്കാര്‍ മൂന്നു പേരും അണികളും ടൈം ടേബിള്‍ വച്ചു വാരുന്നു..)
6.നേതാക്കന്മാരുടെ മക്കളുടേ വിദേശപഠനത്തെ ന്യായീകരിക്കാന്‍, രാഷ്ട്രശില്‍പ്പികളുമായ് താരതമ്യം ചെയ്യുന്നു... ( ആശാരിക്ക് അടുപ്പിലും... അല്ല്ലാതെന്തു പറയാന്‍? )
7.വടക്കാണെങ്കില്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ രാഷ്ട്രീയപകപോക്കലുകള്‍ക്ക് കന്നിമാസമാണ്..
8.സ്ഥിതി മാറണമെങ്കില്‍, ഭരണം മാറണമെന്നൊന്നും പറയാനാവില്ല... കാരണം കടിച്ചതിലും വലുതാണു മാളത്തില്‍..
ഇനി പറയൂ... ഇതിന് എന്താ ഒരു പരിഹാരം? നമ്മള്‍ എങ്ങോട്ടാണ്?
Friday, November 23, 2007
മെംബര്‍ഷിപ്പ്
ബൂലോഗ ക്ലബ്ബ് തുടങ്ങിയത് ഒരു ബ്ലോഗ്ഗര്‍ക്കൊരു ബ്ലോഗ്, ഒരു ബ്ലോഗ്ഗിനൊരു തീം എന്ന രീതി നിലവില്‍ നിന്ന ഓഫ് മഹാപാപവും ഔട്ട് ഓഫ് തീം പോസ്റ്റ് ബ്ലോഗനാശകാരിയും ആയിരുന്ന ഒരു സമയത്താണ്.
അത്തരം സാഹചര്യമൊന്നും നിലവിലില്ലെന്ന് തോന്നിയ കാലത്ത് ഞാന്‍ ക്ലബ്ബും വിട്ട് പോയി.
എന്താണു കാരണം എന്നറിയില്ല, ഇന്നും ക്ലബ്ബ് അംഗത്വ മെയിലുകള്‍ എനിക്കു വരുന്നു. ജൂണ്‍ മുതല്‍ നവംബര്‍ വരെ എനിക്കു മെയില്‍ അയച്ച എല്ലാ കൂട്ടുകാര്‍ക്കും ഞാന്‍ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. മറ്റു ക്ലബ് അഡ്മിന്മാര്‍ ആരെങ്കിലും ഇതിനകം നിങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ എന്റെ ഇന്വിറ്റേഷന്‍ തിരസ്കരിച്ചാല്‍ മതിയാവും.
ആരെയെങ്കിലും ഞാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റിനു താഴെ മെയില്‍ ID ചേര്‍ത്താല്‍ മതി, ഞാന്‍ ആഡാം, അതുകൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലെങ്കിലും.
Sunday, November 04, 2007
വിശാലമനസ്കന്‍ വീണ്ടും മാതൃഭൂമിയില്‍
അഭിനന്ദനങ്ങള്‍
ഇവിടെ ഞെക്കൂ... കാണാം.
Friday, November 02, 2007
മലയാളം ഇതാ കുറച്ചു കൂടി എളുപ്പത്തില്‍...
Google Indic Transliteration
ഇനി മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.
എഴുതേണ്ട വാക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തതിനു ശേഷം സ്പേസ് അമര്‍ത്തുക... കൂടാതെ ആ വാക്കില്‍ ക്ലിക്കിയാല്‍ കൂടുതല്‍ ഓപ്ഷന്‍സ് ലഭിക്കും... (ചിത്രം കാണുക)
Tuesday, October 16, 2007
ബ്ലോഗ് പൂട്ടിക്കെട്ടിയതിന്റെ വിശതീകരണവും പിന്നെ ചില തംശയങ്ങളും
മോഹന്ദാസ് കേ ഗാന്ധിയുടെ നല്ല വശങ്ങള്‍ മാത്രം പഠിക്കാനാണു് പലര്‍ക്കും അവസരങ്ങള്‍ കിട്ടിയിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ സംഭവിച്ച സാമുഹിക മാറ്റങ്ങളില്‍ ഒരു വലിയ പങ്കു വഹിച്ച വ്യക്തിയെന്ന നിലയില്‍ ഗാന്ധി അതുല്യനാണു്.
ഏതൊരു വ്യക്തിയുടേയും എല്ലാ വശങ്ങളും അറിയുമ്പെഴാണു് അദ്ദേഹത്തിന്‍റെ ജീവചരിത്രം പൂര്ണമാകുന്നത്. അദ്ധേഹത്തെകുറിച്ച് അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ചില വസ്തുതകള്‍ രേഖസഹിതം അവതരിപ്പിക്കുക എന്നതായിരുന്നു എന്‍റെ ഉദ്ദേശം.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു പരിമിതികള്‍ നിശ്ചയിച്ച ജനതയാണു നമ്മുടേത്. ആ പരിധിയുടെ വക്കില്‍ നില്കുന്ന പ്രസ്ഥാനമായിരിക്കാം ഗാന്ധി. ഇത് ഞാന്‍ മനസിലക്കിക്കൊണ്ടാണു ഭാരത് സര്‍ക്കാര്‍ പുറത്തുവിട്ട 98 വാല്യത്തില്‍ പ്രസിദ്ധീകരിച്ച CWMG (The Collected Works of Mahathma Gandhi) എന്ന സമാഹാരത്തില്‍ നിന്നും Quote ചെയ്തത്. "ഞാന്‍ അറിഞ്ഞ ഗാന്ധി" എന്നാണു് ഞാന്‍ തലക്കെട്ട് കൊടുത്തിരുന്നത്. മറിച്ച് "നിങ്ങള്‍ അറിയേണ്ട ഗാന്ധി" എന്നോ, "ഇതാണു ഗാന്ധി എന്നോ" ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെയായിരുന്നു എങ്കില്‍ എന്‍റെ വിശ്വാസം അടിച്ചേല്പിക്കലാകില്ലേ? അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍ നിന്നും ഞാന്‍ മനസിലാക്കിയ ഗാന്ധി എന്ന് ഞാന്‍ ആവര്ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്‍റെ രണ്ടു പോസ്റ്റുകള്‍ക്ക് പിന്നാലെ വിത്യസ്തമായ മറ്റൊരു ചിത്രം തികച്ചും ഭംഗിയായി ഞാന്‍ ബഹുമാനിക്കുന്ന വക്കാരിയും, മവേലി കേരളവും, വിശ്വപ്രഭയും, പ്രതിപക്ഷ ബഹുമാനത്തോടെ അവതരിപ്പിക്കുകയുണ്ടായി. മനസിലാക്കിയ വസ്തുതകള്‍ തുറന്ന് പറയാനുള്ള സ്വാതന്ത്യം നഷ്ടപ്പെട്ടിട്ടില്ലാ എന്ന് അപ്പോഴും ഞാന്‍ കരുതിയിരുന്നു. പക്ഷെ തുടര്ന്നുണ്ടായ comment അക്രമണത്തില്‍ ആ സ്വാതന്ത്ര്യം നഷ്ടമാകും എന്ന് ഞാന്‍ സംശയിച്ചു. ചര്‍ച്ച വല്ലാതെ കൈവിട്ടുപോകുന്നതായി എനിക്ക് തോന്നി. ബഹുമാനപ്പെട്ട ശ്രീ ചന്ദ്രശേഖരന്‍ നായര്‍ വിഷയത്തെ hijack ചെയ്തു case പഠിക്കാതെ ഗാന്ധിയുടെ defense വക്കീലായി വൈകാരികമായി വാദിച്ചു തുടങ്ങിയിരുന്നു. നിന്ന നില്പിന്നു് എന്നോടു് മാപ്പ് പറയാന്‍ പറഞ്ഞു. ഒരു "Out Of Focus" നിമിഷത്തില്‍ ഞാന്‍ ആ ഒടുക്കത്തെ Poll ഇടുകയും ചെയ്തു. Pollല്‍ ഉണ്ടായിരുന്ന ആ രണ്ടാമത്തെ Optionലൂടെ ശ്രീ ചന്ദ്രശേഖരന്‍ നായരെ അല്പം (ഒരുപാടല്ല കേട്ടാ !!) disrespect ചെയ്യുകയും ചെയ്തു്. അവിടെയാണു് അദ്ദേഹത്തിനു് കോണ്ടത് എന്ന് തോന്നുന്നു. എന്‍റെ തെറ്റ്. അതിനാണു ഞാന്‍ മാപ്പ് പറയേണ്ടത്.
ശ്രീ ചന്ദ്രശേഖരന്‍ നായര്‍: ഞാന്‍ താങ്കളെ Pollലൂടെ disrespect ചെയ്തതിനു് മാപ്പ് പറയുന്നു.
അപ്പോഴും ഗാന്ധി is still very much In Focus;
താങ്കള്‍ കരുതുന്നത് പോലെ ഞാന്‍ ബ്ലോഗ് എന്‍റെ ബന്ധുമിത്രാതികള്‍ക്ക് മാത്രം തുറന്നു കൊടുത്തിട്ടില്ല. (രഹസ്യമായി ചര്‍ച്ച നടത്തി Tender Submission നടത്തി കാശ് ഉണ്ടാക്കുന്ന ഏര്‍പ്പാടൊന്നുമല്ലല്ലോ ഈ ബ്ലോഗ് കുണ്ടാമണ്ടി.) വെറും ആയിരം മല്ലു blogകള്‍ നമ്മള്‍ "മലയാലീ peoples" മാത്രമല്ല വായിക്കുന്നത് എന്ന് ഓര്‍ക്കണം. Blog എന്ന മാദ്ധ്യമത്തെ താഴ്ത്തിക്കെട്ടാന്‍ തക്കം നോക്കിയിരിക്കുന്ന ഒരു മാദ്ധ്യമ ലോകം പുറത്ത് കാത്തിരിക്കുന്നുണ്ട്. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ നിരീക്ഷിക്കുകയും ഊതി പെരിപ്പിച്ച് അവലോകനം ചെയ്യുന്നവര്‍ വെറേയും. ഇതുപോലൊരു high value controversial ചര്‍ച്ച ഈ പ്രതലം വിട്ട് പുറത്ത് പോയാല്‍ Blog എന്തു് കോപ്പാണെന്നോ,Internet എന്താണെന്നും അറിയാത്ത ഏതെങ്കിലും കുഗ്രാമത്തില്‍ കുഴിയില്‍ കാലുംനീട്ടിയിരിക്കുന്ന ഏതെങ്കിലും മൂപ്പില്സ് ഒരു തമാശക്ക് (Just for യേ horror ങെ) നിരാഹാരം കിടന്നാല്‍, "Blogല്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചു" എന്ന കാരണത്താല്‍ ഇന്ത്യയില്‍ blogspot നിരോധിക്കപ്പെട്ടേക്കാം. ഇതിലും നിസാര കാരണത്തിനു ബ്ലോഗിനു് ഭീഷണിയുണ്ടായിട്ടുണ്ട് എന്ന് ഓര്‍ക്കണം. അതിനു പ്രധാന കാരണക്കാരന്‍ ഞാന്‍ ആയിത്തീരും. കൈപ്പള്ളി വള വളാന്ന് പ്രസംഗിച്ചുനടന്ന സ്വതന്ത്ര മാദ്ധ്യമം ഞാന്‍ കാരണം ഒരു ദിവസത്തേക്ക് പോലും ഇല്ലാതാകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത് ഒരിക്കലും എനിക്ക് സഹിക്കാനാകില്ല.
മണ്മറഞ്ഞ വിഗ്രഹങ്ങളെക്കാള്‍ പുതുമയേറിയ ചിന്താധാരകളാണു് നാം ഉയര്ത്തിപ്പിടിക്കേണ്ടത്. ആ ചിന്തകള്‍ ജനിക്കുന്ന മാദ്ധ്യമം ഇതാണു്. സീമകളില്ലാത്ത ആ മാദ്ധ്യമത്തെ ഒരു രണ്ട് നിമിഷത്തെ അത്മസംത്രിപ്തിക്കുവേണ്ടി നശിപ്പിച്ചുകൂട. അതാരായാലും അനുവതിച്ചുകൂട. കൈപ്പള്ളി വെറും വ്യക്തിയാണു്. വ്യക്തിയല്ല പ്രസ്ഥാനമാണു വലുത്. ഇന്നും. എപ്പോഴും.
ശ്രീ ചന്ദ്രശേഖരന്‍ നായര്‍ അറിയുന്നതിനു്.
താങ്കള്‍ വിഷമിക്കുന്നതുപോലെ എന്‍റെ ബ്ലോഗ് ആര്‍ക്കും വായിക്കാന്‍ തുറന്നു കൊടുത്തിട്ടില്ല. ഭാവിയില്‍ തുറന്നു കൊടുക്കണമോ വേണ്ടയോ എന്നുള്ളതും എന്‍റെ മാത്രം തീരുമാനമായിരിക്കും. തുറന്നാല്‍ ഉടന്‍ താങ്കളെ ഞാന്‍ അറിയിക്കുകയും ചെയ്യും. അതോര്ത്ത കലിപ്പാക്കണ്ട.
എന്തിരിന്നാലും, താങ്കള്‍ ഉത്തരം തരും എന്ന് പ്രതീക്ഷയില്ല എങ്കിലും എന്‍റെ അഞ്ച് സംശയങ്ങള്‍ ചോദിക്കട്ടെ:
1) താങ്കള്‍ ഗാന്ധിയേ കുറിച്ചുള്ള എന്‍റെ രണ്ട് പോസ്റ്റുകളും വായിച്ചുട്ടുണ്ടോ? മോഹന്ദാസ് കരംചന്ദ് ഗാന്ധി എഴുതിയതും പ്രസംഗിച്ചതുമായ ചില വരികള്‍ തെളിവുകള്‍ സഹിതം എന്‍റെ രണ്ടു പോസ്റ്റുകളിലൂടെ അവതരിപ്പിക്കുകയുണ്ടായി. ഞാന്‍ ഗാന്ധിയെ അവഹേളിച്ചതായി താങ്കള്‍ കണ്ടത് എവിടെയാണു് എന്ന് ചൂണ്ടിക്കാണികാമോ?
2.a.)ഗാന്ധി ജയന്തി October 2നാണെന്നാണു് എന്‍റെ അറിവ്. October മാസം മുഴുവനും ആഘോഷിക്കുന്ന ഒന്നാണോ ഗാന്ധി ജയന്തി? (സത്യത്തില്‍ അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണേ.)
2.b.) October മാസം കഴിഞ്ഞാല്‍ ഗാന്ധിയെ വിമര്‍ശിക്കാമോ? ഗാന്ധിയെ വിമര്‍ശിക്കാന് അനുവതിച്ചിട്ടുള്ള മാസങ്ങള്‍ വിവരിക്കുക?
3) താങ്കള്‍ ഗാന്ധിയനാണോ? ആണെങ്കില്‍ 4ആം ചോദ്യം വായിക്കുക. ഇല്ലെങ്കില്‍ 5ലേക്ക് ചാടി കടക്കുക. (പ്രായത്തിനെ ഓര്ത്ത് പതുക്കെ ചടുക ! Please)
4) താങ്കളുടെ സമാധാനത്തിനു് വേണ്ടി ഞാന്‍ ഒരിക്കല്‍ മാപ്പ് പറഞ്ഞ്. മേല്‍ പറഞ്ഞ കാരണത്താല്‍ ബ്ലോഗ് പൂട്ടുകയും ചെയ്തൂ. തിരിഞ്ഞു നടക്കുന്നവന്‍റെ പുറകില്‍ കല്ലെറ്യുകയാണോ താങ്കള് പഠിച്ച ഗാന്ധിസം?
5) താങ്കളോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്ത്തിക്കോണ്ടു് തന്നെ ചോദിക്കട്ടെ, സാറിന്‍റെ പ്രായത്തിനും പക്വവതക്കും ചേര്ന്ന പ്രവര്ത്തിയായിട്ട് ഇതിനെ സാര്‍ കാണുന്നുണ്ടോ?
അഞ്ചാമത്തെ ചോദ്യത്തിനു "ഓ തന്നെടെയ് ഇത് തന്ന എന്‍റെ നിലവാരം" എന്നാണെങ്കില്‍ (മഹാത്മാ ജയന്‍ സ്റ്റൈലില്‍) എങ്കില്‍ല്‍ല്‍ല്‍ എനിക്ക് തിരിച്ചു വരെണ്ടി വരുംംംംംംംംം.
ഉത്തരങ്ങള്‍ വികാരരഹിതമായിരിക്കും എന്ന് പ്രതിക്ഷിക്കുന്നു. (തമാശയാകാം, "ഓവര്‍"ാക്കല്ലും)
ബഹുമാനപുരസരം
കൈപ്പള്ളി
--------------------------------
Note. രണ്ടു ദിവസമായി പുതിയ വീട്ടിലേക്ക് മാറ്റം നടത്തുകയാണു. പുതിയ ഏരിയ ആയതിനാല്‍ ഇവിടെ DSL connectionഉം Phoneഉം കിട്ടാന്‍ ഒരാഴ്ച്ച സമയം എടുക്കും എന്ന് "ഇത്തിരി"സലാത്തുകാര്‍ പറയുന്നു. എനിക്കെതിരെ ഉള്ള തെറി commentകളും പോസ്റ്റുകളും പിള്ളേര്‍ എടുത്തുവെച്ച് തകര്‍ക്കുന്നുണ്ടെന്ന് ചില വാര്ത്തകള്‍ കേള്‍ക്കുന്നു. എല്ലാത്തിനേയും തപ്പി എടുത്ത് ഞാന്‍ വിമര്‍ശിച്ച് popular ആക്കും എന്നൊന്നും ഒരുത്തനും വ്യമോഹിക്കണ്ട. എനിക്ക് ഒരുപാട് പണിയുണ്ട് മക്കളെ. അതുകൊണ്ടൊന്നും നിങ്ങള്‍ വിഷമിക്കരുത്. (ഒന്നുമില്ലെങ്കിലും എഴുത് തെളിയൂല്ലെ). എഴുത്ത് നിര്ത്തുകയും അരുത്. Please continue.
Wednesday, October 10, 2007
ഞാന്‍ പൊടിയാടി സിറ്റിസണ്‍
പൊടിയാടി എന്ന പേരു എങ്ങനെ വന്നു എന്നു എനിക്കറിയില്ല. എന്നാലും ഒരു പൊടിയാടിക്കാരനായി അറിയപ്പെടാന്‍ തന്നെയാണു ഈ മണ്ണും, പൊടിയും ആയ എന്റെ ആഗ്രഹവും.
പത്തനംതിട്ട ജില്ലയില്‍, തിരുവല്ലാ താലൂക്കില്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തില്‍ പെട്ടതാണു പൊടിയാടി എന്ന ഈ കൊച്ചു ഗ്രാമം. പൊടിയാടിയെ 4 പേരു അറിയുന്നതു പരുമല പള്ളി, എടത്വാ പള്ളി, ഇപ്പോള്‍ ചക്കുളത്ത് കാവു മുതലായ ഭക്തി സങ്കേതങ്ങള്‍ ആയിരുന്നുവെന്നാണു ഞാന്‍ കരുതിയിരുന്നതു. കാരണം ഈ സ്ഥലത്തേക്ക് പോകേണ്ടിയവര്‍ പൊടിയാടിയില്‍ കൂടി മാത്രമാണു പോകുന്നതു. ആ ചെറിയ അഹങ്കാരം പൊടിയാടിക്കാരില്‍ ഉണ്ടായിരുന്നു താനും. എന്നാല്‍ പൊടിയാടിയെ പൊടിയാടിയാക്കിയത് മറ്റ് പലതും ആയിരുന്നുവെന്നു ഓര്‍കുത്ത് കമ്മ്യുണിറ്റികള്‍ കണ്ടപ്പോള്‍ മാത്രമാണു മനസ്സിലായതു. പൊടിയാടിക്കാരെ കണ്ടുപിടിക്കാന്‍ വേണ്ടി പൊടിയാടി സേര്‍ച്ചു ചെയ്തപ്പോള്‍ ഞെട്ടി പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ? 'പൊടിയാടി ഷാപ്പ്' ആണു ഓര്‍കുത്തില്‍ മുഖ്യ ആകര്‍ഷണം. പൊടിയാടി ഷാപ്പിലെ കറികളുടെ രുചിയെ പറ്റി ഞാനും കേട്ടിട്ടുണ്ട്, പക്ഷേ ഒരു കമ്മ്യുണിറ്റി…. അതില്‍ 34 അംഗങ്ങള്‍….ഇതാണു എന്നെ ഞെട്ടിച്ചതു.
കേരള സംസ്ഥാനത്ത് VAT തുടങ്ങുന്നതിനു എത്രയോ മുന്‍പു ഞങ്ങളുടെ അയല്‍ക്കാരനായ കുന്നച്ചേരില്‍ സരസ്സന്‍ VAT തുടങ്ങിയതാണു. പക്ഷെ സരസ്സന്‍ വാറ്റും, എക്സൈസ്കാര്‍ ഓടിക്കും, പിടിക്കും, ജയിലില്‍ ഇടും. പിന്നെയും വാറ്റും. ഈ അടുത്ത് കാലത്തു സരസ്സനെ പോലീസുകാര്‍ പിടിച്ചപ്പോള്‍ സരസ്സന്‍ കൂള്‍ ആയി പറഞ്ഞത്രെ,'എന്നെ വിട് സാറേ, ഇന്നലെയും ഞാന്‍ റ്റിവിയില്‍ കണ്ടതാ, വാറ്റ്, നമ്മള്‍ക്കും, നാടിനും എന്നു ധനകാര്യ മന്ത്രി പറയുന്നതു. ഇപ്പോള്‍ ഞങ്ങളുടെ സര്‍ക്കാരാ, തൊപ്പി പോണ വഴി അറിയില്ല സാറേ' യെന്നു പറഞ്ഞിട്ടും പോലിസുകാര്‍ കൊണ്ടു പൊയി എന്നതു മറ്റൊരു സത്യം.
പണ്ടു ഒരിക്കല്‍ സരസ്സനെ ഓടിച്ചു പിടിച്ച ഒരു പോലീസുകാരന്‍ പറഞ്ഞു,എടാ_____________മോനെ, നീ ഈ ഒടുക്കത്തെ ഓട്ടം ആ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍, ഇന്‍ഡ്യക്ക് ഒരു 10 സ്വര്‍ണ്ണം ഉറപ്പു എന്നു പറഞ്ഞതും, ഒളിമ്പിക്സിനു ഓടുമ്പോള്‍ നിങ്ങളും പുറകെ കാണുമെങ്കില്‍ ഞാന്‍ സ്വര്‍ണ്ണം വാങ്ങി തരാം എന്നു പറഞ്ഞപ്പോള്‍ ഒരു കൂട്ട ചിരി ഉയര്‍ന്നതും ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
സരസ്സനെ കാണാന്‍ എവിടുന്നെല്ലാം ആണു ആളു വരുന്നതു എന്നു ആര്‍ക്കും അറിയില്ല. പക്ഷെ സരസ്സനെ കണ്ട് മടങ്ങുമ്പോള്‍, വന്നവര്‍ പഴുതാരയായും, പാമ്പായും, പുഷ്-പുള്ളായും ഒക്കെയായിരിക്കും യാത്ര എന്നു മാത്രം. ആയതിനാല്‍ രാത്രി സമയത്തു അവിടെയും ഇവിടെയും ഈ 'ഇഴജന്തുക്കള്‍' കാണുമെന്ന കാരണത്താല്‍ രാത്രി കാലങ്ങളില്‍ റ്റോര്‍ച്ചു അത്യാവശ്യ ഘടകം ആയിരുന്നു എന്നു മാത്രം.
ഇന്നു സരസ്സനു എതിരാളികള്‍ ഉണ്ടു. വാറ്റ്, നമ്മള്‍ക്കും, നാടിനും എന്ന ആപ്ത വാക്യം മുറുകെ പിടിച്ചിരിക്കുന്നവര്‍.. എല്ലാവരും നമ്മുടെ നാടിനു വേണ്ടി വാറ്റുന്നു.
എന്നാണാവോ, ഈ സരസ്സന്റെ പേരിലും ഒരു ഓര്‍കുത്ത് കമ്മ്യുണിറ്റി ഉണ്ടാവുക.
പൊടിയാടിയെ പ്രസിദ്ധമാക്കിയ പൊടിയാടി ഷാപ്പേ…………, പണ്ടേ വാറ്റ് നടപ്പാക്കിയ സരസ്സാ……….., നിങ്ങള്‍ക്കു ഈ ഉള്ളവന്റെ നമോവാഹം.
പഴമ്പുരണംസ്.
http://pazhamburanams.blogspot.com/
കേരളമെന്ന പേര്‍കേട്ടാല്‍
".....കേരളമെന്ന പേര്‍കേട്ടാല്‍ തിളക്കണം ചോര നമുക്കു ഞരംബുകളില്‍."
പണ്ടു കവി ഇങ്ങനൊക്കെ പാടിയെങ്കിലും ഇപ്പൊ ഞരംബില്‍ പോയിട്ടു റോഡില്‍ തിളക്കുന്ന ചോരയ്ക്കു മീതെ മീഡിയ വരെ പത്തി താഴ്ത്തി.
ഇനി റോഡ് വികസനത്തിനു(പേരുമാറ്റി 'കുളം നികത്തല്‍') കേരളം എത്ര നാള്‍ കാത്തിരിക്കണം... ആവോ...
ചില വീഡിയോ ദ്രിശ്യങ്ങള്‍
വീഡിയോ1 വീഡിയോ2
Sunday, September 16, 2007
ദേ പിന്നേം കട്ടു
Monday, August 20, 2007
വിശാലമനസ്കന്‍ വനിതയില്‍
Thursday, August 16, 2007
നാളെ അത്തമാണു കേട്ടോ...
പൊന്നിന്‍ ചിങ്ങം വരവായി...
നാളെ അത്തം.... പത്താം ദിവസം പൊന്നോണം...
എല്ലാ ബൂലോഗരും മനോഹരമായ പൂക്കളങ്ങളിട്ടുകൊണ്ട് മാവേലി മന്നനെ വരവേല്‍ക്കുവാനൊരുങ്ങുവിന്‍...
-------------------------------------------
ഇതാ ഒരോണപ്പാട്ട്... ആരോ തന്നതാണേ... എന്നാലും നമുക്കു പാടി തിമര്‍ക്കാം...
കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ
പൊലിപൂവേ പൊലി പൂവേ .......
തുമ്പേലരിമ്പേലൊരീരമ്പന്‍ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ.......
ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീര്‍ത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ.......
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി.......
അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി
മുറ്റത്തൊരാലു മുളച്ചു
ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി.....
Friday, August 10, 2007
യൂറോപ്പിലൊരു കുറുമാന്
Wednesday, August 08, 2007
DU സിം കാര്‍ഡ് ഫോര്‍ ഫ്രീ!
താല്പര്യമുള്ളവര്‍ താഴെ കാണിച്ചിരിക്കും വിധം ഒരു മെയിലങ്ങയക്കുക.
മെയില്‍ അയക്കേണ്ട ഐഡി : whatadeal@arydigital.tv
സബ്ജക്റ്റ് : i want a sim card
മാറ്റര്‍ : WAD_ നിങ്ങളുടെ പേര്‍ അഥവാ നാമധേയം.
അപ്പോള്‍ താഴെക്കാണിക്കും വിധം ഒരു റിപ്ലേ വരും.
Thank you for your interest in ''What A Deal''! You have now become an ARY Exclusive Card Member. Please collect your Free ARY Exclusive Membership card and your free du SIM card as a gift from any ARY Gold and Jewellery outlet after two days of the reciept of this message.
ഇത്രേ എനിക്കറിയൂ.
*ത്രേ! - ശ്രദ്ധിച്ചിരിക്കുമല്ലോ?
Saturday, July 28, 2007
ആരൊക്കെയോ എന്നെ കമ്മ്യൂണിസ്റ്റാക്കി......
ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ...നോക്കുവിന്‍ സഖാക്കളേ.....
നമ്മള്‍ വന്ന വീഥിയില്‍ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..
( ലാല്‍ സലാം...ലാല്‍ സലാം.. )
മൂര്‍ച്ചയുള്ള ആയുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്..
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്...
നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ട് പോയ ജന്മികള്‍ ചരിത്രമായ്..
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍...,
പോരടിച്ചു കൊടി പിടിച്ച് നേടിയതീ മോചനം..
സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍,
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ..?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസുകള്‍
കണ്ണു നീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ...?
( ലാല്‍ സലാം..ലാല്‍ സലാം.. )
പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുനോക്കുവിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം,
നിരാശയില്‍വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം..
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം..
നാള്‍ വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം..
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്കു സ്വപ്നമൊന്നു തന്നെയന്നുമിന്നുമെന്നുമേ...
ചിത്രം : അറബിക്കഥ
ആലാപനം : അനില്‍ പനച്ചൂരാന്‍
വരികള്‍ : അനില്‍ പനച്ചൂരാന്‍
സംഗീതം : ബിജി ബാല്‍
വേറൊരു തൊഴിലുമില്ലാത്തോണ്ടാണേ ഈ ചവര്‍ (ചവര്‍ എന്നത് കവിതയല്ലാ കവിതയല്ലാ കവിതയല്ല... ഈ പോസ്റ്റ് മാത്രം ഈ പോസ്റ്റ് മാത്രം... ഹൊ!!!!) ഇവിടെ ഇട്ടത്... ബുലോകക്ലബ്ബിന്റെ ഉദ്ദേശവും അത് തന്നെയെന്ന് വിശ്വസിക്കുന്നു.... പണ്ടൊക്കെ നെറ്റില്‍ കയറിയാല്‍ ആദ്യം പോകുന്നത് ഓര്‍ക്കുട്ടിലും, പിന്നെ ബുലോകക്ലബ്ബിലേക്കുമായിരുന്നു..... ഇപ്പോള്‍.......!!!.....
ഇതിനൊരു പുനര്‍ജന്മം കൊടുത്തു കൂടെ സഖാക്കളേ..........
"പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുനോക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം,
നിരാശയില്‍വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം.. .."
[ ലാല്‍ സലാമും, ഇങ്കുലാബും വേണ്ടാട്ടോ..... വേണേല്‍ സോണിയാജിയ്ക്ക് രണ്ട് ജയ് വിളിച്ചോ... :D ]
UPDATE:- ഹരീ പറഞ്ഞ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്, വരി തിരിക്കലൊഴികെ
Sunday, July 15, 2007
തൂത്തന്‍പ്പാറ വനം വകുപ്പിന്
പടങ്ങള്‍
Saturday, June 30, 2007
അഭ്യര്‍ത്ഥന
പ്രിയ സുഹൃത്തേ..
ഐ.വൈ.എ അജ്‌മാന്‍ ഘടകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു ഗ്രന്ഥാലയം വിപുലീകരിക്കുന്ന നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അജ്‌മാനിലെ മലയാളികള്‍ക്ക് ഉപയോഗപ്രദമാകുന്ന ഗ്രന്ഥാലയമെന്ന നിലയ്‌ക്ക്, അത്ലേക്ക് പുസ്‌തകങ്ങള്‍ സംഭാവനയായി നല്‍കി നിങ്ങളുടെ പിന്തുണ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പുസ്‌തകങ്ങള്‍ സംഭാവനയായി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നെ 050 8675371 എന്ന നമ്പറിലേക്ക് വിളിക്കാന്‍ താല്‍പര്യം.
സസ്‌നേഹം
നിങ്ങളൂടെ സുഹൃത്ത്
ഡ്രിസില്‍ മൊട്ടാമ്പ്രം
Friday, June 29, 2007
കുറുമാന്റെ യുറോപ്പ് സ്വപനങ്ങള്‍ക്ക് ഒരു കവര്‍ ഡിസൈന്‍ ചെയ്യാമോ?
ഇത്തരുണത്തില്‍, പുസ്തകത്തിന്റെ കവര്‍ പേജ് ചെയ്യാന്‍ കുറുജി പലരേയും സമീപിക്കുകയുണ്ടായി. അപ്പോഴാണ് ഇങ്ങനെ ഒരു ചിന്ത വന്നത്, ഗ്രാഫിക്സില്‍ പുലികളും സിംഹങ്ങളും ആയി വാഴുന്ന എത്രയോ പേരെ ക്കൊണ്ട് സമ്പന്നമാണ് ബൂലോഗം? നമുക്കു തന്നെ അത് ചെയ്യാവുന്നതേയുള്ളല്ലോ?
മുഖം മനസിന്റെ കണ്ണാടി എന്ന പോലെ പുസ്തകത്തിന്റെ പകുതി വിജയം തീര്‍ച്ചയായും കവറിലാണ് ഇരിക്കുന്നത്.
അതിനാല്‍, പ്രിയപ്പെട്ട ബൂലോക ഉടപ്പിറന്നവരേ, കുറുമാന്റെ സമ്മതത്തോടെ, ഞങ്ങള്‍ സോറി നമ്മള്‍ കുറുമാന്റെ പുസ്തകത്തിന് കവര്‍ പേജ് ക്ഷണിക്കുന്നു. അധികം സമയമെടുക്കാതെ ചെയ്യാന്‍ കഴിയുന്ന വിദഗ്ദന്മാര്‍ നമുക്കിടയില്‍ ഉണ്ടല്ലോ?
പുപ്പുലികള്‍ അടങ്ങിയ പാനല്‍ ഒരു കവര്‍ തിരഞ്ഞെടുക്കുന്നതായിരിക്കും. (പുപ്പുലികള്‍ എന്നു പറയുമ്പോ സര്‍വ്വശ്രീ: കുമാര്‍, സാക്ഷി, കൈപ്പള്ളി, സപ്തന്‍, തുളസി തുടങ്ങി കളര്‍ സെന്‍സുള്ള പുലികളില്‍ ചിലര്‍) തീര്‍ച്ചയായും ബ്ലോഗില്‍ നിന്നുള്ള പുസ്തകത്തിന് ബ്ലോഗില്‍ നിന്നുള്ള ഒരാളുടേ കവര്‍ ആയിരിക്കും ഉചിതം എന്ന് തോന്നുന്നു.
എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
ഓടോ:തിരഞ്ഞെടുക്കുന്ന കവറിന്‍ സമ്മാനം.
1 .യൂയേയി ക്കാരനാണെങ്കില്‍ ശ്രീ ഗന്ധര്‍വ്വനെ കൊണ്ട് പ്രകാശനചടങ്ങില്‍ മുണ്ടിട്ട് പിടിക്കും.
2. 2. ഇന്ത്യയിലുള്ള ആളാണെങ്കില്‍ കുറു സമ്മാനര്‍ഹനേയും കൊണ്ട് മാപ്രാണം, ആലുവ തുരുത്ത് നൂറ്റൊന്നു കറി ഷാപ്പ് തുടങ്ങിയ തീര്‍ത്ഥാടന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.
3. വിജയി സ്ത്രീ ആണെങ്കില്‍ ദില്‍ബന്‍ എഴുതിയ ഭര്‍ത്താവിനെ ന്നിയന്ത്രിക്കാന്‍ 101 വഴികള്‍ എന്ന അച്ചടിയിലിരിക്കുന്ന പുസ്തകം ഫ്രീ.
================
JOKES APART,
കവര്‍ ഡിസൈനറുടേ പേരും ബ്ലോഗ് അഡ്രസ്സും പുസ്തകത്തില്‍ കൊടുക്കുന്നതായിരിക്കും.
please send your mail to rageshku@gmail.com ASAP.
Tuesday, June 26, 2007
കൊല്ലുന്ന വിമാനക്കൂലിക്ക് അല്പമൊരു ആശ്വാസം.
ഇത് ഞാന്‍ പോസ്റ്റ് ചെയ്യുന്നത് മിഹിന്‍ ലങ്കക്ക് ഒരു പരസ്യമായിട്ട് അല്ല. നമുക്കും നമ്മുടെ സുഹൃത്തുക്കള്‍ക്കും എന്തെങ്കിലും ഉപകാരം ആണെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ വെബ്‌സൈറ്റില്‍ തപ്പിയാല്‍ മതി.
Monday, June 25, 2007
"ന്‍റ" യും "ന്റ" യും... :)
n_R എന്നെഴുതിയാല്‍ അതു കിട്ടും.
:-)
Thursday, June 21, 2007
ഒരു അഭ്യര്‍ത്ഥന
പ്രഭാത് ബുക്സ് കേരളത്തില്‍ പ്രസിദ്ധീകരിച്ച പഴയ റഷ്യന്‍ കഥകളുടെ (റാദുഗ പബ്ളിക്കേഷന്‍സ്-ന്‍റെ) മലയാള പരിഭാഷ ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍, അവ കൈമാറാന്‍ തയ്യാറാണെങ്കില്‍, ദയവായി എന്നെ അറിയിക്കുക. തക്കതായ വില നല്‍കി വാങ്ങാന്‍ എനിക്ക് താല്‍പര്യമുണ്ട്.
ഇപ്പൊ അവയുടെ പ്രസാധനമൊന്നും നടക്കുന്നില്ല. ഒരു 20 വര്‍ഷം മുമ്പത്തെ ആണ് ആ പുസ്തകങ്ങള്‍. പ്രഭാത് ബുക്സുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍, അവയുടെ പഴയ സ്റ്റോക്ക് വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കാമോ? മറുപടികള്‍ ഈ പോസ്റ്റിനു കമന്‍റായി ഇട്ടാല്‍ മതിയാകും.
അവയില്‍ ഓര്‍മ്മയുള്ള ചില പേരുകള്‍:
കുട്ടികളും കളിത്തോഴരും
രത്നമല
മായാജാലക്കഥകള്
പിനീഷ്യ
നന്ദിപൂര്‍വ്വം,
അനിയന്‍കുട്ടി.
Sunday, June 03, 2007
"പറയാതെ വയ്യ..”
ബൂലോക ക്ലബ്ബ് വളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കോ അതോ തളര്‍ച്ചയിലേക്കോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എവിടെയാണ് ഒരു കൂട്ടായ്മയെന്ന സങ്കല്പം നമ്മുക്ക് നഷ്ടപ്പെടുന്നതെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
പലപ്പോഴും ബ്ലോഗര്‍മാരെ ബാധിക്കാതിരിക്കണമെന്ന് നിരവധി സന്ദര്‍ഭങ്ങളില്‍ ബ്ലോഗിങ്ങിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയുന്ന സീനിയര്‍ ബ്ലോഗര്‍മാര്‍ പലതവണ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ബൂലോകത്ത് നടമാടുന്നതിനെ കണ്ടില്ലന്ന് നടിക്കാന്‍ കഴിയില്ല. സ്വതന്ത്രമായി ബ്ലോഗെഴുതി കൊണ്ടിരുന്നവര്‍ ബൂലോകത്ത് നിന്നുമാര്‍ജിച്ച അരാധനയും എഴുത്തുകാരനെന്ന പരിവേഷവുമായി പുസ്തക പ്രസാധനവും സീരിയല്‍ നിര്‍മ്മാണവുമൊക്കെയായി ബൂലോകത്ത് നിന്നും പടിയിറങ്ങിയിട്ട് തങ്ങളുടെ ഉല്പന്നങ്ങളുടെ പരസ്യ പലകയാക്കി ബൂലോക ക്ലബ്ബിനെ മാറ്റി ഈ കൂട്ടായ്മയുടെ നട്ടെല്ലൊടിക്കുന്ന പ്രവണത കൂടി വരുന്നു എന്ന് പറയുന്നതില്‍ ഖേദമുണ്ട്. ഇവിടുത്തെ ഒരു അംഗം പ്രസിദ്ധിയാര്‍ജിക്കുന്നുവെന്നതില്‍ ബൂലൊകമൊന്നാകെ അഭിമാനിക്കുന്നുവെങ്കിലും നിറ സാനിദ്ധ്യമായിരുന്നവരെ പിന്നെ കാണുന്നത് അവരവരുടെ സ്രിഷ്ടികളുടെ പരസ്യം പറയാന്‍ വേണ്ടി മാത്രം ബൂലോകത്തെത്തുന്നതാണ്. ഈ രീതി നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്. പരസ്പരം പലതും പറഞ്ഞും തല്ലുപിടിച്ചും കൊണ്ടുംകൊടുത്തും കളിച്ചും ചിരിച്ചും ബൂലോകത്ത് കഴിഞ്ഞിരുന്നവര്‍
ഒരു സുപ്രഭാതത്തില്‍ ബുജികളായി മാറുന്നതും പിന്നെ തങ്ങള്‍ക്ക് കഴിയുന്നതരത്തില്‍ കുഞ്ഞു ബ്ലോഗുമായി വരുന്നവരെ വിവരദോഷികളായി കല്പിക്കുന്നതും ഏറി വരുന്നു.
ഉച്ചനീചത്വം ഇല്ല എന്ന് ആയിരം വട്ടം ആവര്‍ത്തിക്കുന്നവര്‍ ചില നല്ല ബ്ലോഗുകളെ കാരണമേതുമില്ലാതെ പുറത്ത് നിര്‍ത്തുന്നതെന്തിന് എന്ന് അറിയേണ്ടിയിരിക്കുന്നു. ഒരു ഉദാഹരണമായി പറഞ്ഞാല്‍ “ബെര്‍ളിത്തരങ്ങള്‍”. ആ ബ്ലോഗിനെ തനിമലയാളത്തില്‍ നിന്നും പിന്മൊഴിയില്‍ നിന്നുമൊക്കെ ഒഴിവാക്കുന്നതെന്താണ്? ഒരു പക്ഷേ സൂപ്പര്‍ ഹിറ്റായ “കൊടകര പുരാണ” ത്തിനൊപ്പമോ ചിലതലങ്ങളില്‍ അതിനപ്പുറമോ നിലവാരം പുലര്‍ത്തുന്ന ആ ബ്ലോഗിനെ എന്തിന്റെ പേരിലാണെങ്കിലും പുറത്ത് നിര്‍ത്തിയിരിക്കുന്നതിനെ ന്യായികരിക്കാന്‍ കഴിയില്ല. പലരും പലതും പറഞ്ഞും പരസ്പരം കൊടുത്തും കൊണ്ടുമൊക്കെയേ ഒരു കൂട്ടായ്മ ആരൊഗ്യകരമായി വളര്‍ന്നു വരുള്ളു. വിമര്‍ശനങ്ങളേയും ആക്ഷേപങ്ങളേയും സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടെ കാണാതെ വെട്ടിനിരത്താനുള്ള വ്യഗ്രത തിരുത്തപെടുക തന്നെ ചെയ്യണം.
നല്ല ചര്‍ച്ചകള്‍ ആവശ്യമായ എന്തെല്ലാം വിഷയങ്ങള്‍ മലയാളബ്ലോഗ് സമൂഹത്തില്‍ ദൈനം ദിനം ഉയര്‍ന്നു വരുന്നു. അതൊക്കെയും വെള്ളത്തില്‍ വരച്ച വര പോലെ മാഞ്ഞു പോകയും ചില ഉന്നത കുല ജാതന്മാര്‍ പടച്ചു വിടുന്ന വിവരക്കേടുകള്‍ വാനോളം ഉയര്‍ത്തപ്പെടുന്നതും കണ്ടും കേട്ടും സഹി കെട്ടിരിക്കുന്നു. ഒരു ദോശയും വക്കു പൊട്ടിയ ഒരു കാസറോളും ഒന്നര ദിവസം കൊണ്ട് ഭൂകമ്പമുണ്ടാക്കിയപ്പോള്‍ കേരളം കണ്ട ഏറ്റവും ദൂരൂഹവും മലയാളമനസ്സാകെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതുമായ “അഭയ” കേസിനെ കുറിച്ച് കൂഴൂര്‍ വിത്സന്‍ ആധികാരികമായി ഇട്ട ഒരു പോസ്റ്റില്‍ തിരിഞ്ഞു നോക്കാന്‍ ആളില്ല. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന നികിര്‍ഷ്ട കര്‍മ്മങ്ങള്‍ ഫോട്ടോ ബ്ലോഗുകാളായി പുറത്ത് വരുമ്പോള്‍ അത് വഴിയൊന്ന് പോകാന്‍ നമ്മുക്ക് കഴിയുന്നില്ല. മജാസ് പാര്‍ക്കിലെ നാലുപേര്‍ കൂടിയ മീറ്റിലെ പഴം പൊരിയുടെ പഴത്തിന്റെ അളവ് അണുകിടകീറി വിശകലനം ചെയ്യാന്‍ ബൂലോകരുടെ തള്ളികയറ്റം. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.
ബൂലോക ക്ലബ്ബ് തുടങ്ങിയ സമയത്ത് ഒരാള്‍ അംഗത്വത്തിന് വേണ്ടി മെസേജയച്ചാല്‍ ഒന്നോ രണ്ടോ ദിനം കൊണ്ട് അവര്‍ക്ക് അംഗത്വം ലഭിച്ചിരുന്നിടത്ത്, ഇപ്പോല്‍ പുതിയ ആള്‍ക്കാര്‍ ചിറ്റുമായി കാത്തു കെട്ടി കിടക്കേണ്ട അവസ്ഥ. പല ബ്ലോഗുകളിലും ഇടുന്ന കമന്റുകള്‍ ത്രിശ്ശങ്കുവിലാകുന്നു. ചുരുക്കത്തില്‍ “അടപ്പൂരാന്‍” എന്ന പോസ്റ്റില്‍ ബെര്‍ളി പറഞ്ഞു വെച്ചിരിക്കുന്ന മാതിരിയുള്ള ഒരു സ്തിതി സംജാതമായിരിക്കുന്നു എന്ന് പറയുമ്പോള്‍ മേല്‍തട്ടിലുള്ളവര്‍ അഥവാ അഗ്രഗേറ്റര്‍മാര്‍ ഇത്രയും പറഞ്ഞ എന്നെയും പടിയടച്ചു പിണ്ഡം വച്ചിട്ട് കാര്യമില്ല. ഈ കൂട്ടായ്മ ഇങ്ങിനെ തെറ്റുകള്‍ തിരുത്തി മലയാള ബ്ലോഗ് സമൂഹത്തിന്റെ ഉത്തുംഗ ശ്രിംഗത്തില്‍ തന്നെ വിരാജിക്കണമെന്ന ആഗ്രഹം കൊണ്ട് പറഞ്ഞു പോകുന്നതാണ്.
ചാറ്റുറൂമായി തരം താണിരിക്കുന്ന ബൂലോക ക്ലബ്ബിനെ രക്ഷിച്ചെടുക്കേണ്ടത് ഈ കൂട്ടായ്മയുടെ അടിസ്ഥാന ധര്‍മ്മമാണെന്ന് പറയാതെ വയ്യ തന്നെ.
Saturday, June 02, 2007
ശ്രദ്ധേയമായ പുരോഗതികള്‍
ഈ വര്‍ഷം മലയാളത്തിനു ലഭിച്ച ശ്രദ്ധേയമായ നേട്ടങ്ങളിന്‍ എന്റെ കണ്ണില്‍ പെട്ടത്
1. സുഷേണന്റെ വൃത്ത സഹായി
ആരെയും ഗായകനാക്കുന്ന മിസ്റ്റര്‍ ഭാവയെപ്പോലെ ആരെയും വൃത്തത്തിലെഴുതിക്കുന്ന സൂത്രം.
2. പെരിങ്ങോടന്റെ ഓണ്‍ലൈന്‍ വരമൊഴിഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ ഓണ്‍ലൈനിലും ഓഫ് ലൈനിലും വര്‍ക്ക് ചെയ്യുന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ പേജ്.
3. കെവിന്റെ ദിനപത്രം യാന്ത്രികമായ അഗ്രിഗേഷനും ആര്‍ എസ്സ് എസ്സ് ഫീഡ് കൂട്ടലും റീഡറും ഒന്നുമല്ല. ദൈനം ദിനം കെവിന്‍ ബ്ലോഗ്ന്‍ അരിച്ചു പെറുക്കി ഉണ്ടാക്കുന്ന പത്രം. രാവിലേ അതങ്ങോട്ട് തുറക്കുമ്പോ എന്താ രസം.
Friday, May 25, 2007
എനിക്കും ബാക്ക്-അപ്പോ?
എന്റെ 'ഒന്നേ രണ്ടേ മൂന്ന്' എന്ന ബ്ലോഗില്‍ പുതുതായി പോസ്റ്റ് ചെയ്ത 'അക്ഷയപ്പടക്കങ്ങള്‍' (മുമ്പ് 'അക്ഷയാക്കഥകള്‍ - ഒരു തുടരന്‍') എന്ന പോസ്റ്റ് ജിദ്ദയില്‍ നിന്നുള്ള രണ്ടു വിദ്വാന്മാര്‍ അതിവിദഗ്ധമായി അവരുടെ ബ്ലോഗിലേക്ക് വള്ളിപുള്ളി തെറ്റാതെ 'മാട്ടി'യിരിക്കുന്നു. എന്റെ പോസ്റ്റിനു ജനപ്രീതി ലഭിക്കട്ടെ എന്നു വിചാരിച്ചോ ഇനി അഥവാ പെട്ടെന്നൊരു ദിവസം എന്റെ പോസ്റ്റങ്ങടു മാഞ്ഞുപോയാ ഒരു ബാക്‍അപ് ഇരിക്കട്ടെ എന്നു എനിക്കൊരു ഫേവര്‍ ചെയ്തതാണോ എന്തോ... തനിമലയാളത്തില്‍ വളരെ യാദൃശ്ചികമായി ഞാനത് കാണാനിടയായി. സത്യം പറയട്ടെ .. സങ്കടം വന്നു പോയി.
ഏതായാലും മാഷന്മാരോട് രണ്ടു കാര്യങ്ങള്‍
1) ബാക്‍അപ് എടുക്കാന്‍ എനിക്കറിയാം. അതു ഞാന്‍ ചെയ്യുന്നുമുണ്ട്
2) പലരും കഷ്ടപ്പെട്ട് ഇല്ലാത്ത സമയം ഉണ്ടാക്കിയെഴുതുന്നതാണ്. ഇങ്ങനെയൊരു വികൃതി ഇനിയാരോടും അരുത്.
ലിങ്കുകള്‍ താഴെക്കൊടുക്കുന്നു.
ഒന്നാമത്തെ ബാക്‍അപ്
രണ്ടാമത്തെ ബാക്‍അപ്
Thursday, May 24, 2007
ബ്ലോഗ് സാഹിത്യം ഇങ്ങനെ മതിയോ ?
ഇവിടെയാണ് സമാന വായന (പാരലല്‍ റീഡിങ്ങ്), വായനക്കൂട്ടങ്ങള്‍, ലൈബ്രറികള്‍, എഴുത്തുകാരുടെ കൂട്ടായ്മ, എന്നിവയ്ക്കൊക്കെ പ്രസക്തി വര്‍ദ്ധിക്കുന്നത്. അപ്പോള്‍ നമുക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ബ്ലോഗ്ഗ് സാഹിത്യം
അടുത്ത കാലത്തായി ബ്ലോഗ് സാഹിത്യം എന്നൊരു സാഹിത്യ ശൃംഖല മലയാളത്തില്‍ വേരുപിടിക്കുന്നതായി കാണുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോഗുകളുടെ എണ്ണത്തില്‍ വന്നിട്ടുള്ള വര്‍ദ്ധനവ് തന്നെ ഒരു ഉദാഹരണം. ആയിരത്തോളം മലയാള ഭാഷയിലുള്ള ബ്ലോഗുകളാണ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്നു വന്നത്. അതില്‍ തന്നെ നൂറോളം സജീവമായ ബ്ലോഗുകളും. ഇവിടെ പ്രസക്തമായ മറ്റൊരു വിഷയം ബ്ലോഗിലെ കൃതികള്‍ എല്ലാ മലയാളിക്കും വായിക്കാനാവുന്നുണ്ടോ എന്ന ചോദ്യമാണ്. ഇല്ല എന്നു തന്നെ വേണം പറയാന്‍. കമ്പ്യൂട്ടറും ഇന്റര്‍ നെറ്റും സാധാരണക്കാരനു ഇന്നും ഒരു വിളിപ്പാടകലെ തന്നെയാണ്. അതുകൊണ്ട് ബ്ലോഗിലെ കൃതികള്‍ സാധാരണക്കാരന് വായിക്കേണ്ട എന്നാണോ ?
ബ്ലോഗ് പുസ്തകമാക്കുമ്പോള്‍
ഏറെ കാലത്തെ പരിശ്രമത്തിനു ശേഷം മൂന്നുമാസം മുന്‍പ് ശ്രീമാന്‍ വിശാലമനസ്കന്റെ ‘കൊടകര പുരാണം’ പുസ്തകരൂപത്തില്‍ ഇറങ്ങി. നല്ലൊരു ചുവടു വയ്പ്പാണത്. പക്ഷെ ‘കൊടകര പുരാണം’ എന്ന പുസ്തകത്തിനു എന്തു സംഭവിച്ചു ? എത്രപേര്‍ക്ക് അതിന്റെ കോപ്പികള്‍ ലഭിച്ചു ? ഇന്ന് ഏത് പുസ്തകശാലയിലാണ് അത് കിട്ടുക ? അതിന്റെ പുറം ചട്ടയും പേപ്പര്‍ ക്വാളിറ്റിയും എത്ര പേര്‍ക്ക് ഇഷ്ടപ്പെട്ടു ? എത്ര കോപ്പി അടിച്ചുവെന്നോ എത്ര എഡിഷന് പ്രിന്റ് ചെയാന്‍ പ്രസാധകന്‍ എഴുത്തുകാരന്‍ അനുമതി കൊടുത്തിട്ടുണ്ടെന്നോ വ്യക്തമക്കാമോ ?
കുത്തകകള്‍
പുസ്ത്രക പ്രസാധന രംഗത്ത് കേരളത്തില്‍ ഒരു തരം മാഫിയ യാണുള്ളതെന്ന് പറഞ്ഞാല്‍ അധികപ്രസംഗമാവില്ല. എഴുത്തുകാരനെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു കേരളത്തിലെ പ്രസാധകര്‍ . ബ്ലാങ്ക് പേപ്പറില്‍ എഴുത്തുകാരനെക്കൊണ്ട് കയ്യൊപ്പിടീപ്പിക്കുന്ന നയമാണ് അവര്‍ അനുവര്‍ത്തിച്ചു വരുന്നത്. തങ്ങള്‍ക്ക് ശേഷം പ്രളയമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണവര്‍ പടച്ചു വിടുന്നത്. ഇത് ഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് സഹിക്കാവുന്നതാണോ ?
പുസ്തക പ്രസാധനത്തിലൂടെ എഴുത്ത്കാരനുള്ള വരുമാനം തുലോം തുച്ഛമാണ്
പ്രശസ്ത സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം ഈയടുത്ത് പറഞ്ഞതാണ് താഴെ കൊടുക്കുന്നത്.
"എന്റെ കൊമാല എന്ന പുസ്തകം 1000 കൊപ്പി വിറ്റാല്‍ എനിക്ക് 7500 രൂപയാണു കിട്ടുക. അതായതു 1000 * 50 = 50000 തിന്റെ 15% ആയ 7500
ഒരു വര്‍ഷം കൊണ്ട് 1000 കോപ്പി വിറ്റു തീരുകയാണെങ്കില്‍ 7500 രൂപാകിട്ടും .ഒരെഴുത്തുകാരനു ഇത് ഒരിക്കലും മതിയായ തുകയല്ല. സ്വന്തം സൃഷ്ടിയ്ക്ക് സഹായകമാകുന്ന ഒരു യാത്ര നടത്താന്‍ പോലും അയാള്‍ക്ക് ഇത് വെച്ച് കഴിയുന്നില്ല"
മാസികകളിലും വാരികകളിലും പിന്വാതില്‍ പ്രവേശനം വളരെ കൂടുതലാണു. പ്രശസ്തരായ സാഹിത്യകാരന്മാര്‍ക്ക് ഉള്ള ഗോദാ മാത്രമാണു ചില സാഹിത്യ വാരികകള്‍. കുത്തക പ്രസിദ്ധീകരണ ഭീമന്മാര്‍ക്കെതിരെ ചെറിയ പ്രസിദ്ധീകരണ സംഘങ്ങള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വേട്ടാളന്‍ പോറ്റിയ പുഴു കണക്കെ ഇവയുംസാവധാനത്തില്‍ എഴുത്തുകാര്‍ക്കെതിരായ ദിശയില്‍ തന്നെ നീങ്ങുന്നു.
ഈയടുത്ത കാലത്ത് പ്രസിദ്ധനായ ഒരു ബ്ലോഗെഴുത്തുകാരന്റെ കൃതി പബ്ലിഷ് ചെയ്യാനായി ഡി.സി. ബുക്സിനെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി വളരെ വിചിത്രമായി തോന്നി. ‘ഞങ്ങളുടെ മാനദണ്ഢങ്ങള്‍ ഈ കൃതി പബ്ലിഷ് ചെയ്യുന്നതില്‍ നിന്നും ഞങ്ങളെ വിലക്കുന്നു..’ എന്താണാ മാനദണ്ഢം ? സമാനമായ വായനയെ ഡി.സി. ബുക്സ് അംഗീകരിക്കുന്നില്ലെന്ന് കരുതണമോ ?
എങ്ങനെ ബ്ലോഗ്ഗ് കൃതികള്‍ പുസ്തകരൂപത്തിലാക്കാം ?
സ്വയം പ്രസാധനം ഇന്നും എഴുത്തുകാരനൊരു കീറാമുട്ടി തന്നെയാണ്. മാര്‍ക്കറ്റിങ്ങ് എന്ന ബാലികേറാമല കീഴടക്കാന്‍ സ്വയം സഹായകങ്ങളായ ചെറു സംഘങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം ശക്തമാര്‍ന്നതാണെന്നതും കുഴക്കുന്ന ചോദ്യമാണ്.
എന്റെ അഭിപ്രായത്തില്‍ സമാന ചിന്താസരണിയിലുള്ളവര്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വ്യത്യസ്ഥ മേഖലകളിലുള്ള അഭ്യസ്തവിദ്യരായവരുടെ കൂട്ടമാണ് ഇന്ന് മലയാളം ബ്ലൊഗ് എന്ന കമ്മ്യൂണിറ്റി. ഇതിലൂടെ വളര്‍ന്ന് വരുന്ന എഴുത്തുകാരെയും അവരുടെ കൃതികളേയും പ്രൊത്സാഹിപ്പിക്കാനായി എളിയരീതിയിലുള്ള ശ്രമങ്ങളെങ്കിലും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്നു എങ്കില്‍ അത് തീര്‍ച്ചയായും മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്റ്റിക്കാന്‍ പര്യാപ്തമാണ്
എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
Creative contribution by : V V & Kuruman
Monday, May 21, 2007
Thursday, May 17, 2007
Tuesday, May 15, 2007
സിസ്റ്റര്‍ അഭയയുടെ മരണ രഹസ്യവും, പുത്തന്‍ പുരയ്ക്കലിനും തമ്മില്‍ ബന്ധമുണ്ട്
പ്രിയ ബ്ലോഗര്‍മാരെ,
കവിയും, മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുഴൂര്‍ വിത്സന്റെ വെളിപെടുത്തലുകള്‍ “സിറാജ്” ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ചു.
ബ്ലോഗിനെ കുറിച്ചും പത്രപ്രവര്‍ത്തകനായ ശ്രീ ടി എ അലി അക്ബര്‍ ഈ വാര്‍ത്തയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ ദാ ഇവിടെ..
Monday, May 14, 2007
ഒരു നിര്‍ദ്ദേശം-ബൂലോഗരുടെ പ്രത്യേക ശ്രദ്ധയ്ക്കും വിശകലനത്തിനും
വൈദ്യുതിയുടെ ഉപയോഗം കുറച്ചുകൊണ്ട് കൂടുതല്‍ പ്രകാശം നല്‍കുന്ന പുതിയതരം വിളക്കുകളാണ് കോപാക്ട് ഫ്ലുറസന്റ് ലാമ്പ് അഥവാ CFL. 11W ശേഷിയുള്ള CFL , 60W സാധാരണ ബള്‍ബിന്റെ പ്രകാശം നള്‍കുന്നു. ഒരു CFL ലാമ്പിന്റേ ആയുസ്സ് 8000 മണിക്കൂറാണെന്ന മെച്ചവുമുണ്ട്. അതായത് ഒരു മണിക്കൂര്‍ സാധാരണ ബള്‍ബിന് പകരം CFL കത്തുകയാണെങ്കില്‍ 49W വിദ്യുച്ഛക്തി ലാഭം. സര്‍ക്കാരിന്റെ അവകാശ വാദമാണിത്.
ഒരു CFLന് 100 രൂപ വിലയുള്ളതും ഒരുകൊല്ലം റീപ്ലേസബിള്‍ ഗാരണ്ടിയുള്ളതുമായ ഇത്തരം 15 ലക്ഷം വിളക്കുകള്‍ കേരളത്തിലെ BPL മേഖലയിലുള്ളവര്‍ക്ക് സൗജന്യമായി സര്‍ക്കാരിന് കൊടുത്തുകൂടെ? 15 ലക്ഷം CFL ഉപയോഗിക്കുമ്പോഴുണ്ടാകാവുന്ന വൈദ്യുതിലാഭം അതിന്‌വേണ്ടി ചിലവിടേണ്ട ഏകദേശം 15 കോടി രൂപ യുമായി തട്ടിച്ച് നോക്കിയാല്‍, ഒരു സംസ്ഥാനത്തിന് അത്ര വലുതാണോ?. കുറഞ്ഞത് ഒരുകൊല്ലമെങ്കിലും അതിന്റെ മെച്ചം സംസ്ഥാനത്തിനില്ലേ?.
BPL കാരുടെ ഉന്നമനത്തിനു വേണ്ടിയും, വിദ്യുച്ഛക്തിയുടെ ഉല്‍പാദനത്തിനും പ്രസരണനഷ്ടം കുറക്കുന്നതിനു വേണ്ടിയും നമ്മുടെ സംസ്ഥാനം ആണ്ടുതോറും ചിലവിടുന്ന തുകയുടെ ഒരംശം മാത്രമല്ലേ ആകുന്നുള്ളൂയിത്. ബൂലൊഗര്‍ക്കെന്തു തോന്നുന്നു.
BPL കാര്‍ അതു കിട്ടിയാലുടന്‍ മറിച്ചു വില്‍ക്കുമായിരിക്കും. വിറ്റോട്ടേ. ആരെങ്കിലും അതുപയോഗിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടുമല്ലോ?. BPL കാര്‍ക്ക് അവിചാരിതലാഭവും.
ഇതില്‍ നല്ല രീതിയിലുള്ള ചര്‍ച്ച നടക്കുകയാണെങ്കില്‍, അതിന്റെ എല്ലാംകൂടി ഒരു പ്രിന്റെടുത്ത് നമുക്ക് (ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ സമ്മതത്തോടെ) ബഹുമാനപ്പെട്ട വിദ്യുച്ഛക്തി മന്ത്രിയുടെ മുമ്പാകെ സമര്‍പ്പിക്കാം.
പ്രചോദനംഃ ഈയടുത്തകാലത്ത് ഞാന്‍ വായിച്ച ഒരു കമന്റില്‍ നിന്ന്(സാജന്റേതാണെന്ന് തോന്നുന്നു, തീര്‍ച്ചയില്ല)
പി.എസ്സ്‌ഃ ബൂലോഗക്ലബ്ബില്‍ അംഗമാകാത്തവര്‍ക്കിവിടെ പ്രതികരിക്കാം.
കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍
വശാലമനസ്കനു അഭിനന്ദനങ്ങളുടെ വാടാമലരുകളുമായി
സ്നേഹപൂര്‍വ്വം..!
കരീം മാഷ്.
കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍
Tuesday, May 08, 2007
ശിവപ്രസാദ് മോചിതനായി
Saturday, May 05, 2007
ബൂലോകത്തിന്റെ “നന്മ“ സിനിമയിലെ “തിന്മ“ആകുന്നുവോ ?
കുറുമാന്റെ മൃതോത്ഥാനം നാം വളരെ ആകാംക്ഷയോടെ വായിച്ചുകൊണ്ടിരിക്കുകയാണല്ലോ ? "മുത്തു" ബൂലോക മലയാളത്തിലെ ഒരു പ്രധാന കഥാപാത്രമായി മാറിയിരിക്കുന്നു.
അതിനിടയില്‍ ഒരു വാര്ത്ത കേള്ക്കുന്നു. അതേ പേരില്, അതേ തൊഴിലെടുക്കുന്ന ഒരു കഥാപാത്രം മലയാള സിനിമയില്‍ വരുന്നു എന്നു. ശരത് ചന്ദ്രന്‍ വയനാടിന്റെ മേല്‍ നോട്ടത്തില്. കലാഭവന്‍ മണി മുത്തുവിനെ അവതരിപ്പിക്കുന്നു എന്നും കേള്ക്കുന്നു.
എന്തായാലും ഈ വക കാര്യങ്ങള്‍ കുറുമാനെ ആരും അറിയിച്ചിട്ടില്ല. "നന്മ" എന്നാണു സിനിമയുടെ പേരത്രേ. മുത്തുവിന്റെ കഥ കുറുമാന്‍ എന്നോട് ഉള്പ്പടെ പലരോടും നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്തായാലും കേട്ട വാര്ത്ത ശരിയാണോ എന്നറിയേണ്ടതും, ശരിയെങ്കില്‍ അതു ശരിയല്ല എന്നു പറയേണ്ടതും നമ്മുടെ കടമയാണ്.
ശരത്ചന്ദ്രന്‍ വയനാടിനെ നേരിട്ട് അറിയാവുന്ന നമ്മുടെ കൂട്ടുകാര്‍ അദ്ദേഹവുമായി ബദ്ധപ്പെടുമല്ലോ ? അല്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കേണ്ടതുണ്ടു.
"മുത്തു" എന്ന കഥാപാത്രം ബൂലോകത്തിന്റെ നന്മയാണു. അതു സിനിമാ ലോകത്തെ തിന്മയാകരുത്
Wednesday, April 18, 2007
കൈരളി പീപ്പിള്‍ ചാനലില്‍ കാണാന്‍ കഴിയാതെപോയത്
VODPOD ല്‍ മൂന്നു ഭാഗങ്ങളായി കാണുക.
അല്ലെങ്കില്‍ 5 ഭാഗങ്ങളായി ഗൂഗിള്‍ പ്ലയറില്‍
- ഭാഗം ഒന്ന്
- ഭാഗം രണ്ട്
- ഭാഗം മൂന്ന്
- ഭാഗം നാല് (കോപ്പി റൈറ്റ്‌സ്)
- ഭാഗം അഞ്ച്
വീണ്ടും ഒരു പോസ്റ്റിടേണ്ട ആവശ്യമില്ല എന്നതിനാലാണ് പഴയ പോസ്റ്റ് എഡിറ്റ് ചെയ്യുന്നത്।
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്
Saturday, April 14, 2007
‘സിറാജി‘ല്‍ കുറുമാന്റെ കഥ
നമ്മുടെ പ്രിയങ്കരനായ ശ്രീ.രാഗേഷ് കുറുമാന്റെ ഒരു കഥ ‘സിറാജ്’ ദിനപത്രം പ്രസിദ്ധീകരിച്ചു. അങ്ങനെ ഇന്‍ഡിക് ബ്ലോഗ് അവാര്‍ഡ് നേടിയ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ പുസ്തകമാക്കുന്നതിന്റെ മുന്നോടിയായി പ്രിന്റഡ് മീഡിയയിലേക്ക് കുറുമാന്‍ കാലെടുത്ത് വെച്ചു. അടുത്ത പടിയായി പുസ്തകം പുറത്തിറങ്ങും എന്ന് കരുതുന്നു.
കുറുമാന്‍ ചേട്ടന് ആശംസകള്‍!
Thursday, April 12, 2007
പിന്നെ എന്‍റെ പുതിയ വിഷയം സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസമാണ്. പള്ളിക്കൂടത്തിലെ രതിയും രേണുകയുടെ മൊഴിയും എന്ന ആ പോസ്റ്റിങ് വായിക്കണേ....
http://absolutevoid.blogspot.com
Wednesday, April 11, 2007
അനുവാര്യര്‍ എന്ന അനിയന്‍സിന്റെ കഥാസമാഹാരം
അനുവാര്യര്‍ എന്ന അനിയന്‍സിന്റെ ( http://apurvas.blogspot.com/ ) കഥാസമാഹാരം ഇല ബുക്ക്സ് പുറത്തിറക്കുന്നു.
ഒരു പത്രപ്രവര്‍ത്തകന്റെ അവിസ്മരണീയ കാഴ്‌ചകള്‍. അപരിചിതമായ ചില നാടുകളിലെ അതിനേക്കാള്‍ അപരിചിതരായ കുറെ മനുഷ്യരെ നമുക്ക് പരിചയപ്പെടുത്തുന്ന അനുഭവങ്ങള്‍. ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും രാജ്യത്തിനു പുറത്തും മാധ്യമ പ്രവര്‍ത്തകന്‍ കണ്ട, നമ്മെ അസ്വസ്ഥപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറേ വേറിട്ട മനുഷ്യര്‍.
Tuesday, April 10, 2007
ആയിരത്തിന്റെ നിറവില്‍
ഇന്ന് ചില ബ്ലോഗുകള്‍ കൂടി ബ്ലോഗ്‌റോളില്‍ ചേര്‍ത്തതോടുകൂടി ബ്ലോഗ്‌റോളിലെ ബ്ലോഗുകളുടെ എണ്ണം ആയിരം തികച്ചു.
ബ്ലോഗ്‌റോളിനെക്കുറിച്ച് അല്‍പ്പം.
ക്ഷുരകന്‍ എന്ന ബ്ലോഗര്‍ നടത്തിയിരുന്നതായിരുന്നു ആദ്യം ബ്ലോഗര്‍മാര്‍ ഉപയോഗിച്ചിരുന്ന ബ്ലോഗ്‌റോള്‍. പിന്നീട് ക്ഷുരകന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തി അപ്രത്യക്ഷനായി. ബ്ലോഗുകളുടെ എണ്ണം പിന്നീട് ക്രമാതീതമായി വളര്‍ന്നപ്പോള്‍ ഈ ബ്ലോഗ്‌റോള്‍ ആവശ്യത്തിനു ഉപകരിക്കാതെ വന്നപ്പോഴാണ് 2006 മാര്‍ച്ച് തുടക്കത്തില്‍ പുതിയ ഒരു റോള്‍ തുടങ്ങിയത്. തുടങ്ങുമ്പോള്‍ ഒറ്റ ദിവസത്തില്‍ പലരുടേയും സഹായം കൊണ്ട് കണ്ടു പിടിച്ച് റോളില്‍ ചേര്‍ത്തത് നൂറില്‍പ്പരം ബ്ലോഗുകളാണ്. അന്ന് അത്ര ബ്ലോഗുകളേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ വിശ്വാസവും. പിന്നീട് പിന്മൊഴികളില്‍ പുതിയ ബ്ലോഗുകള്‍ വരുന്ന മുറയ്ക്ക്, ബ്ലോഗ്‌റോളില്‍ ചേര്‍ക്കുകയായിരുന്നു. ആഴ്ചയില്‍ ഒന്നും, അല്ലെങ്കില്‍ ദിവസങ്ങള്‍ കൂടുമ്പോള്‍ ഒന്നും ഒക്കെയായി റോളില്‍ ചേര്‍ക്കപ്പെട്ടിരുന്ന ബ്ലോഗുകളുടെ എണ്ണം പയ്യെപ്പയ്യെ കൂടിക്കൂടി ഇപ്പോള്‍ ദിവസം അഞ്ചിലധികം ബ്ലോഗുകള്‍ അതിലേയ്ക്ക് ചേര്‍ക്കേണ്ടുന്ന അവസ്ഥയിലായി. എങ്കിലും പുതിയ ബ്ലോഗുകള്‍ കാണുന്ന പുറയ്ക്ക് റോളില്‍ ചേര്‍ക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രദ്ധിക്കാറുണ്ട്. പുതിയ ബ്ലോഗുകള്‍ കണ്ടുപിടിക്കാനും റോളില്‍ ഇല്ലാത്ത പഴയ ബ്ലോഗുകള്‍ ചൂണ്ടിക്കാണിക്കാനും ഇംഗ്ലീഷില്‍ പേരുള്ള ബ്ലോഗുകളോട് മലയാളത്തിലേയ്ക്ക് പേര് മാറ്റാനും ഒക്കെയായി ഈ റോളിന്റെ പരിപാലനത്തിന് സഹായിച്ച ഒരുപാട് പേരുണ്ട്. ഓരൊരുത്തരോടും ഞാന്‍ നന്ദി പറഞ്ഞ് കൊള്ളുന്നു.
ആയിരത്തിലധികം ബ്ലോഗുകളുണ്ടെങ്കിലും ബ്ലോഗര്‍മാരുടെ എണ്ണം എത്രയുണ്ടാകാം എന്നതിനു കണക്കുകള്‍ ലഭ്യമല്ല. മലയാളംബ്ലോഗ്സ്.ഇന്‍ പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇത് 895 ആണ്. പക്ഷെ ഇതില്‍ ഇന്ന് ആക്റ്റീവ് അല്ലാത്ത ബ്ലോഗര്‍മാരുമുണ്ട് (ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്തവര്‍ ഉള്‍പ്പെടെ)എന്നതിനാല്‍ ഇത് കൃത്യമല്ല. പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് ദിവസവും പുതുതായി വരുന്ന പോസ്റ്റുകള്‍ അന്‍പതിനടുത്തുണ്ട് (ഇത് ഒരു ശരാശരി കണക്കാണ്).
ബ്ലോഗുകള്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാലക്ക സംഖ്യയില്‍ എത്തി നില്‍ക്കുന്ന ഈ ബ്ലോഗുകള്‍ ഇന്ന്, ഒരു വര്‍ഷം മുന്നെ ഉണ്ടായിരുന്ന ബ്ലോഗ് സംസ്കാരത്തില്‍ നിന്നും വ്യാപ്തിയില്‍ നിന്നും ഒക്കെ ഒരുപാട് മാറിയിരിക്കുന്നു. പുതുതായി വരുന്ന രചനകള്‍ എല്ലാം വായിക്കുക എന്നത് ബ്ലോഗര്‍മാര്‍ക്ക് ഒരു ദിവസം മുഴുവന്‍ ഇരുന്നാലും സാധിക്കാത്തവണ്ണം കൂടിയിരിക്കുന്നു. ഈ ബ്ലോഗുകളില്‍ എല്ലാം വരുന്ന കമന്റുകള്‍ കൂടി പിന്മൊഴികളേയും ശ്വാസം മുട്ടിക്കുന്നു. പിന്മൊഴികള്‍ ഗൂഗിള്‍ ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം മാസം പന്ത്രണ്ടായിരത്തിലധികം കമന്റുകളാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
ആയിരത്തിന്റെ നിറവില്‍ നില്‍ക്കുന്ന ബൂലോകത്തിന്റെ കുടുമ്പാംഗങ്ങളെ ഞാന്‍ ഈയവസരത്തില്‍ അനുമോദിക്കുകയാണ്. ഈ വിജയം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വല്ലപ്പോഴുമൊക്കെ ചെറിയ അടിയും വഴക്കുമൊക്കെ ഉണ്ടാക്കുമെങ്കിലും ഇന്നും നാം ഒരു വലിയ കുടുമ്പം തന്നെയാണ്. അറുപതു തികഞ്ഞവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെയുള്ള ഈ ബ്ലോഗര്‍മാരില്‍ എല്ലാവരും സമന്മാരാണെന്നത് തന്നെ ഈ കൂട്ടായ്മയുടെ വിജയവും. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.
* ആയിരം എന്നത് കൃത്യമായ ഒരു സംഖ്യ അല്ല. ഇതില്‍ ഞാന്‍ കാണാതെ പോയിരിക്കാവുന്ന പല ബ്ലോഗുകളും, മലയാളത്തിലല്ലാതെ പേരുകള്‍ ഉള്ള ബ്ലോഗുകളും, ആദ്യാക്ഷരം മലയാളത്തിലല്ലാതെയുള്ള ബ്ലോഗുകളും ഒഴിവാക്കപ്പെട്ടിരിക്കാം. എങ്കിലും ആയിരം ആയിരം തന്നെ ;)
Sunday, April 08, 2007
ക്ലീന്‍ സിറ്റി...
Saturday, April 07, 2007
വിദേശ കുത്തകകള്‍ വിപണി ലക്ഷ്യമിടുന്നു.
Thursday, April 05, 2007
കോളയില്‍ വിഷമുണ്ട് - കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു.
Sunday, April 01, 2007
പെരുന്തച്ചന്‍ സായിപ്പ് യാത്രയായി
സാധാരണക്കാരുടെ പെരുന്തച്ചനായിരുന്നു ഈ ഇംഗ്ലണ്ടുകാരന്‍.
അദ്ദേഹത്തിന്റെ ഓര്‍മ്മയായി നമ്മുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്മാരകങ്ങള്‍ ഒരുപാടാണ്.
കയ്യില്‍ നില്‍ക്കാത്ത കാശിനു വീടുവയ്ക്കാതെ കയ്യിലുള്ള കാശിനു നല്ലവീടുവയ്ക്കാന്‍ മലയാളിയെ പടിപ്പിച്ചത് ഈ ബേക്കര്‍ സായിപ്പായിരുന്നു.
സിമന്റു പൂശാത്ത ചുവരുകള്‍ ഉള്ള വീടുകളെ (ഏത് ആര്‍ക്കിടെക്റ്റ് നിര്‍മ്മിച്ചാലും) നമ്മള്‍ ‘ബേക്കര്‍ സ്റ്റൈല്‍‘ വീടുകള്‍ എന്നു പറഞ്ഞതിന്റെ കാരണം ഈ സായിപ്പിന്റെ ദീര്‍ഘവീക്ഷണം മാത്രമാണ്.
തമ്പാനൂരിലെ വളഞ്ഞുമുകളിലേക്ക് കയറുന്ന ഇന്ത്യന്‍ കോഫീഹൌസിന്റെ ‘മാവേലിക്കഫേ’ ല്‍ ഇരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ഓര്‍ത്തുപോകും ഈ സായിപ്പിന്റെ വ്യത്യസ്ത ചിന്തകളെ.
ബേക്കര്‍ സായിപ്പിനു ആദരാഞ്ജലികള്‍.
സര്‍, പൈസ ഒരു പ്രശ്നമല്ല...
പ്രശസ്ത വാസ്തുശില്പി ലാറിബേക്കര്‍ അന്തരിച്ചു. അദ്ദേഹത്തോടു് ഒരു "പൊങ്ങന്‍" ആവശ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നതാണു് മുകളില്‍ ഉദ്ധരിച്ചതു്.
ലാറിബേക്കര്‍ക്കു് അഭിവാദ്യങ്ങള്‍ !
Friday, March 23, 2007
വിവാഹാര്‍മ്മാദങ്ങള്‍!
കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്, ബ്ലോഗന്മാര്‍ വീട്ടിനു പിന്നിലെ ആ ഷമിയാനപ്പന്തലില്‍ കുത്തിയിരുന്നു ബീഡിവലിക്കുന്നതും പാര ദൂഷണം പറയുന്നതും നിര്‍ത്തി ഉത്സാഹിച്ച് ഒരുക്കങ്ങള്‍ തുടങ്ങേണ്ടതാണ്.
ദുര്‍ഗ്ഗയുടെ പ്രായത്തില്‍ എറ്റവും മൂത്ത അമ്മായി വിളക്കെടുക്കാന്‍ മുന്നോട്ടുവരണമെന്ന് അറിയിച്ചാല്‍ ആരും വരില്ലെന്നറിയാവുന്നതുകൊണ്ട് ഏറ്റവും സുന്ദരി അമ്മായി വിളക്കെടുത്ത് പെണ്ണിനെ ആനയിക്കുന്നവരുടെ മുന്നിലുണ്ടാകേണ്ടതാണെന്ന് അറിയിക്കുന്നു. പെണ്ണിന്റെ ചേച്ചിമാര്‍, അനിയത്തികള്‍ തുടങ്ങിവര്‍ തിക്കിത്തിരക്കാതെ അഷ്ടമംഗല്യം എടുത്ത് കൂടെ പോവുക.
രഞ്ജിത്തിന്റെ കാലു കഴുകാന്‍ ദുര്‍ഗ്ഗയുടെ ആങ്ങളമാരില്‍ എറ്റവും ജൂനിയറായ പച്ചാളത്തെ തിരഞ്ഞെടുക്കാവുന്നതാണ്, പക്ഷേ ഒന്നു സൂക്ഷിക്കുന്നത് നല്ലതായിരിക്കും കാലു കണ്ടാല്‍ പുള്ളി അറിയാതെ വാരിപ്പോകും.
മുഹൂര്‍ത്തം നോക്കാന്‍ ഉമേഷ് ഗുരുക്കളെയും മംഗളപത്രം ചൊല്ലാന്‍ പണിക്കര്‍മാഷെയും രാജേഷ് വര്‍മ്മയേയും നേരത്തേ എര്‍പ്പാടാക്കിയിട്ടുണ്ട്. സൂ, നളപാചകികള്‍, ഇഞ്ചി, ആര്‍പ്പി തുടങ്ങി പാചകക്കാര്‍ ആവശ്യത്തിലും ഏറെ അണിനിരന്നിട്ടുണ്ട്. സാന്ഡോസിനെ അവീടെക്ക് വിടരുത്, ചെക്കന്‍ വീട്ടുകാര്‍ കൊറിയയില്‍ നിന്നും ഹോണോലുലുവില്‍ നിന്നും അല്ല വരുന്നത്. വക്കാരിയെ കലവറയില്‍ ഒന്നു ശ്രദ്ധിക്കുക, ഊണു തികയാതെ വന്നാല്‍ പിന്നെ ഞാന്‍ മുന്നറിയിപ്പ് തരാഞ്ഞിട്ടാണെന്നു വേണ്ട.
നാളെ ആകാശം നല്ല തെളിഞ്ഞു തന്നെ ഇരിക്കുമെന്ന് ഷിജു നിരീക്ഷിച്ചിട്ടുണ്ട്. പന്തലു പണി- ഹാര്‍ഡ് വെയര്‍ ഇക്കാസിന്റെ വക, തുണിത്തരങ്ങള്‍ ശ്രീജിത്ത് നാട്ടിലെ കടയില്‍ നിന്നും കൊന്റുവന്നിട്ടുണ്ട്. പന്തലിനും ഇല്യൂമിനേഷനുമു തെങ്ങില്‍ മൈക്ക് കെട്ടിയുള്ള പാട്ടിനും സാങ്കേതിക നിര്‍ദ്ദേശത്തിനായി നളന്‍, കണ്ണൂസ്, തറവാടി, വല്യമ്മായി.... എഞ്ജിനീറുമാര്‍ ഇഷ്ടമ്പോലെ ഉണ്ട്. വേണുമാഷ്, സുജിത്ത് ചിത്രകാരന്‍, പച്ചാന, ഡാലി (സാല്വഡോറിന്റെ പേരിന്റെ ബലത്തില്‍) എന്നിവര്‍ ചുവരില്‍ ക്രേപ്പ് പേപ്പറും മറ്റും കൊണ്ട് ആര്‍ട്ട് വര്‍ക്ക് നടത്തുന്നതായിരിക്കും. കതിര്‍മണ്ഡപം ഡിസൈന്‍ മാസ്റ്റര്‍ ശില്‍പ്പികളായ പരാജിതന്‍, കൈപ്പള്ളി എന്നിവരും ഡിസൈന്‍ സാക്ഷി, സിയ, ഹരീ, അലീഫ് എന്നിവരും നിര്‍വ്വഹിക്കും.
എന്റര്‍ട്ടെയിന്റ്‌മന്റ് സ്റ്റേജില്‍ കിരണ്‍, ബിരിയാണിക്കുട്ടി, സാരംഗി, രാമകൃഷ്ണന്‍, കുറേയധികം പേരുകള്‍ ഉണ്ട്. കുറുമാന്റെ തായമ്പക, ബഹുവിന്റെ വയലിന്‍, പുള്ളീടെ തബല ഇതൊക്കെ ഉള്ളപ്പോള്‍ ഗെട്ടിമേളം വേറേ വേണോ എന്നു പോലും സംശയം.
ക്യാമറയുമായി ആര്‍ത്തലച്ചു വരുന്ന ലക്ഷങ്ങളില്‍ ജാലകം, സപ്തന്‍, തുളസി, സാഹ, ആഷ തുടങ്ങി മുന്‍ നിര പുലികള്‍ നൂറു പേര്‍ മാത്രം നിന്ന് ബാക്കിയുള്ളവര്‍ പുറം പണിക്ക് പോകേണ്ടതാണ്. ഞാന്‍ സംവിധാനം വിട്ട് കൊഴഞ്ഞു, ഒരു ചുക്കു കാപ്പി കുടിച്ചേച്ചും വരാം .. പത്തഞ്ഞൂറാള് ഇനിയും പണിയില്ലാതെ നില്‍ക്കുന്നു, വിശാലാ, അചിന്ത്യേ, പെരിങ്ങോടാ, അതുല്യേ,
അഗ്രജാ ഇങ്ങോട്ടു വന്ന് ദാ ചുമ്മാ ന്മില്‍ക്കുന്ന ആളുകളെയൊക്കെ വിളിച്ച് ഓരോ പണിയേല്‍പ്പിച്ചേ, ഞാന്‍ ഒരു ബ്രേക്ക് എടുക്കട്ടെ.
Saturday, March 17, 2007
നമ്മുടെ പെരിങ്ങോടന്‍ ഇന്ന് ഏഷ്യാനെറ്റ് റേഡിയോയില്‍!
ഏഷ്യാനെറ്റ് റേഡിയൊ 648 ഏയെമ്മില്‍ ഇന്ന് (17-03-07) രാത്രി കൃത്യം 7:35 ന് (ലുലു ന്യൂസ് അവറില്‍), കേരളത്തിന്റെ പൊന്നോമനപ്പുത്രനും മലയാള ബ്ലോഗിലെ കിരീടം വക്കാത്ത രാജാവും കീമാനെന്ന അതിനൂതനമായ ‘മലയാളം ടൈപ്പാന്‍ സഹായി‘ യുടെ ഉപജ്ഞാതാവുമായ ശ്രീ. രാജ് നീട്ടിയത്ത്.....ഹ്
ഗള്‍ഫിലുള്ള മലയാളികള്‍ക്ക് വേണ്ടി വരമൊഴിയെപ്പറ്റിയും...ഉം....കീമാനെപ്പറ്റിയും.. ഉം.. മലയാള ബ്ലോഗുകളെപ്പറ്റിയും ഘോരഘോരം സംസാരിക്കുന്നു.
Sunday, March 11, 2007
സഹായം, ഹെല്‍പ്.ആഡ്‌സെന്‍സ്
Saturday, March 10, 2007
വടക്കോട്ട് തലവെച്ച് ഉറങ്ങരുത്: ഒരു ശാസ്ത്രസത്യം.
ഇന്നു: ഇതൊരു ശാസ്ത്രസത്യം.ഭൂമിയുടെ തെക്കുനിന്നും വടക്കോട്ടുള്ള ശക്തമായ കാന്തവലയം വടക്കോട്ട് തലവച്ചുകിടക്കുന്നയാളിന്റെ തലച്ചോറിലേക്കുള്ള രക്ത സംക്രമണത്തെ (രക്തത്തില്‍ ഇരുംബിന്റെ അംശം ഉള്ളതുകൊണ്ട്) പ്രതികൂലമായി ബാധിക്കുന്നു. [like poles repels and opposite poles attracts]. തുടര്‍ച്ചയായി ഇത് സംഭവിച്ചാല്‍ നേരം വെളുത്ത് എഴുന്നേള്‍ക്കുബോള്‍ ഓര്‍മ്മയില്‍ സുക്ഷിച്ചപലതും മറന്നുപോയെന്ന് വരാം.ഉന്മേഷം ഇല്ലാതാകാം.[ഈയിടക്ക് ഒരു പുസ്തകത്തില്‍ വായിച്ചതാണ് ഞാന്‍.]
ബൂലോകര്‍ ഇതിനോട് യോജിക്കുന്നുണ്ടോ?
അമ്മുമ്മ ഇതൊക്കെ എങ്ങനെയറിഞ്ഞു?
Monday, March 05, 2007
സഹായിക്കൂ... സഹായ മാഡീ... ഉതവി പണ്ണുങ്കോ...
സുഹൃത്തുക്കളേ... എന്റെ ബ്ലോഗ്- തിരുവനന്തപുരം ക്രോണിക്കിള്‍ അടിച്ചുപോയ വിവരം സസന്താപം അറിയിച്ചുകൊള്ളട്ടെ. കഴിഞ്ഞ ദിവസം ബ്ലോഗ്ഗറില്‍ ലോഗിന്‍ ചെയ്തപ്പോഴാണ് ഞാന്‍ ആ വിവരം അറിഞ്ഞത്. എന്റെ ഡാഷ്ബോര്‍ഡില്‍ തി.ക്രോ യുടെ ലിങ്ക് കാണാനില്ല. യു ആര്‍ എല്‍ കൊടുത്ത് നോക്കിയപ്പോ, ബ്ലോഗര്‍ 2-ലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിന് മുന്നേ ഉള്ള ഒരു വെര്‍ഷന്‍ ആണ് കണ്ടത്. അതില്‍ എന്റെ ലേറ്റസ്റ്റ് പോസ്റ്റുകള്‍ ഒന്നും ഇല്ല. ഇങ്ങനേ നേരത്തെ ആര്‍ക്കേലും പറ്റിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ (ഇല്ലെങ്കിലും) ഇതെങ്ങനെ ശരിയാക്കാം?
തി ക്രൊ നഷ്ടപ്പെട്ട അവസ്ഥയില്‍, ഞാന്‍ പുതിയ ഒരു ബ്ലോഗ് ആരംഭിച്ചു- ‘പൊന്നൂസ് തട്ട്‌കട‘. എന്റെ ഗ്രഹപ്പിഴ, പോസ്റ്റ് ഒന്നും പിന്മൊഴിയില്‍ വരുന്നില്ല. പിന്മൊഴി@ജിമെയില്‍.കോം എന്നാണ് ഞാന്‍ കൊടുത്തത്. എന്താണ് പ്രശ്നമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആരാന്റേം സഹായ ഹസ്തം പ്രതീക്ഷിച്ചുകൊള്ളുന്നു.
തി ക്രോ തിരിച്ചുപിടിക്കുക എന്നതാണ് എനിക്ക് താല്പര്യം.
എന്നെ കരകയറ്റൂ... ഒരു ദിവസം ലീവെടുത്ത് വീട്ടിലിരുന്നു ബ്ലോഗാം എന്ന് വിചാരിച്ചിട്ട് ഇപ്പോ ഇതാണവസ്ഥ. കഷ്ടാല്‍ കഷ്ടേന ശാന്തികൃഷ്ണാ എന്നാണല്ലോ... ഗതികെട്ടവന്‍ മൊട്ടയടിച്ചാല്‍ അന്ന് കല്ല് മഴ പെയ്യും... ഇതൊക്കെ ഇപ്പൊ ഭയങ്കര മാച്ചിങ് ആണെന്ന് തോന്നുന്നു.
സ്വന്തം
പൊന്നൂസ്
Sunday, March 04, 2007
ഇതൊഴിവാക്കാവുന്നതല്ലേ?
ചോറ്റാനിക്കര മകം മഹോത്സവത്തിനെപ്പറ്റി ആകെയുള്ള ചിത്രം. ചിത്രത്തിലെ സ്ത്രീ യുടെ കണ്ണുനീര്‍ എന്റെ ഫോട്ടോയില്‍ ശരിയായി പതിഞ്ഞിട്ടില്ല. ഇതു മാതിരിയുള്ള ചിത്രങ്ങള്‍ ആദ്യമായല്ല കാണുന്നത്. സഹികെട്ടാണ് ഇതെഴുതുന്നത്...
ചിത്രത്തില്‍ കാണുന്ന സ്ത്രീകളോട് സമ്മതം ചോദിച്ചിട്ടോ അഥവാ അവര്‍ ചോറ്റാനിക്കരമയമ്മയ്ക്കു വേണ്ടി സാക്ഷ്യപ്പെടുന്നതോ ആയിരിക്കില്ല ഇതെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. ഒരാള്‍ തന്റെ ആവലാതികള്‍ കരഞ്ഞ് ദൈവത്തോട് പറയുമ്പോള്‍ അത് ചിത്രത്തിലാക്കി പ്രസിദ്ധീകരിക്കുവാന്‍ ഏതായാലും ദേവസ്വം ബോര്‍ഡിനു പോലും അധികാരമില്ലാതിരിക്കെ ഒരാളുടെ സ്വകാര്യതയില്‍ എങ്ങിനെയൊക്കെ കയറിക്കൂടാമെന്ന് പത്രക്കാര്‍ മത്സരിച്ച് തെളിയിക്കുന്നു... നാളെ ഈ ചിത്രം എന്റെയോ, നിങ്ങളുടെയോ, അമ്മയുടെയോ ഭാര്യയുടേയോ ആകാം... ഈ പ്രവണത ശരിയല്ലെയെന്ന് കുറച്ചു കാലമായി എനിക്കു തോന്നിത്തുടങ്ങിയിട്ട്. ബൂലോകത്തിന്റെ മാധ്യമ സുഹൃത്തുക്കള്‍ ശ്രദ്ധിക്കുമല്ലോ?
Sunday, February 25, 2007
ദുഫായില്‍ ഉള്ള മലയാളികളുടെ ശ്രദ്ധക്ക്
കേരളത്തില്‍ നിന്നും ഗള്‍ഫിലെ ദുഫായില്‍ പോയി ജോലി ചെയ്യുന്നവരുടെ ശ്രദ്ധക്ക്. നിങ്ങളാരെങ്കിലും ഒരു മോട്ടോര്‍ ബൈക്ക് നാട്ടില്‍ വെച്ചിട്ട് പോയിട്ടുണ്ടോ.
അത് ഇപ്പോള്‍ കസ്റ്റഡിയിലാണ്..
ആരുടെ എന്നല്ലേ..
ഈ ലിങ്കിലുള്ള ചിത്രം കാണൂ:
http://www.merinews.com/bigSearchImage.jsp?imageID=427&imageCount=5&galTypeImage=0&imgType=recentImg
ഉടമസ്ഥന്‍ ഇനിയെങ്കിലും എന്നെ ഈ തടവില്‍ നിന്നും മുക്തനാക്കൂ...
കൃഷ് krish
പ്രാണസഖി ഞാന്‍ വെറുമൊരു....
Friday, February 23, 2007
Thursday, February 22, 2007
കുറുമാന് തന്നെ ജേതാവ്
ഇന്‍ഡിബ്ലോഗീസ് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വെബ് ലോഗ് അവാര്‍ഡ് (മലയാള വിഭാഗം) കുറുമാന്‍റെ കഥകള്‍ നേടി. കുറുമാന് ഹൃദയം നിറഞ്ഞ ആശംസകള്‍, അഭിനന്ദനങ്ങള്‍!
ബൂലോഗത്തില്‍ നിന്നും പ്രസിദ്ധീകൃതമാവുന്ന രണ്ടാമത്തെ പുസ്തകം കുറുമാന്‍റേതാവട്ടെ എന്ന് ആശംസിക്കുന്നു.
അവസാന സ്ഥാനത്തിനു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍, 13-നെതിരെ 5 വോട്ടുകള്‍ക്ക് ഈയുള്ളവന്‍, ബൂലോഗത്തിന്‍റെ അഭിമാനമായ വിശാലനെ പിന്തള്ളി.
ധീരാ, വീരാ, കുറുമാനേ, ധീരതയോടെ നയിച്ചോളൂ...
Tuesday, February 20, 2007
കൊടകരപുരാണം : മൂന്നാം പതിപ്പും, പിന്നെ ചില അവാര്‍ഡുകളും...
Monday, February 19, 2007
കൊടകരപുരാണം പുറത്തിറങ്ങി.
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം അതു സംഭവിച്ചു.
വിശാലമനസ്കന്‍ എഴുതിയ, ബൂലോകത്തില്‍ നിന്നുമുള്ള ആദ്യപുസ്തകമായ കൊടകരപുരാണം കറന്റ് ബുക്സ് ഇന്ന് പുറത്തിറക്കി.
തൃശ്ശൂരിലെ ബുക്ക് ഫെയറില്‍ ഇത് വില്‍പ്പനയ്ക്കായും വച്ചിട്ടുണ്ട്. നാളെ തന്നെ തൃശ്ശൂരിനു പുറത്തുള്ള ബുക്ക് സ്റ്റാളുകളില്‍ പുരാണം എത്തും എന്ന് പ്രതീക്ഷിക്കുന്നു.
വില : 65 രൂപ
ഔപചാരികമായ പ്രകാശനകര്‍മ്മം (കേരളത്തിലെ) ഉടന്‍ തന്നെ നടക്കും. അതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു.
(ഈ പറഞ്ഞതൊക്കെ ശരിയല്ലേ വിശാലാ?)
Sunday, February 18, 2007
ഉഷാ ഉതുപ്പ് ചമ്മിയപ്പോള്‍.
ഗുവാഹട്ടിയില്‍ നടന്ന 33ാമതു ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങ് ഇന്ന് വൈകീട്ട് നടന്നു. പ്രധാനമന്ത്രി ഇതില്‍ പങ്കെടുത്തു.അതിനുശേഷം സമാപനചടങ്ങിന്റെ ഭാഗമായി വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. പ്രസിദ്ധ ഗായിക ഉഷാ ഉതുപ്പിന്റെ വിവിധ ഭാഷകളിലുള്ള ഗാനത്തിന് ചുവടുപിടിച്ച് നൂറ്‌കണക്കിന് സ്കൂള്‍കുട്ടികള്‍ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. ആദ്യത്തെ പഞ്ചാബി പോപ്പ് ഗാനം തുടങ്ങി രണ്ട് മിനുറ്റ് കഴിഞ്ഞതും ഉഷാ ഉതുപ്പിന്റെ ആക്ഷന്‍ മാത്രം, പാട്ടില്ല. പാട്ട് നിന്നുപോയി. അപ്പോഴല്ലെ അറിയുന്നത്, മൈക്കും പിടിച്ച് ആളെ പറ്റിക്കുകയാണെന്ന്. സ്റ്റേഡിയം മുഴുവന്‍ ചിരികളുയര്‍ന്നു. ഉഷ ഉതുപ്പ് ശരിക്കും ഒന്ന് ചമ്മി. മൈക്കിലൂടെ അനൗന്‍സ്‌മന്റ് വന്നു, ചില ടെക്നിക്കല്‍ കാരണങ്ങള്‍കൊണ്ട് തടസ്സപ്പെട്ടതിനു ഖേദം.
ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞ് CD വീണ്ടും ശരിയാക്കി ഗാനം വീണ്ടും ആദ്യം തൊട്ട് തുടങ്ങി, ഉഷാ ഉതുപ്പ് മൈക്കും പിടിച്ച് അതിനനുസരിച്ച് ചുണ്ടും അനക്കി ആക്ഷനും കാണിച്ചു.
ഉഷാ ഉതുപ്പ് സി.ഡി.യിലെ പാട്ടിനൊപ്പം ചുണ്ടനക്കുന്നു
പാട്ടിനിടക്ക് സി.ഡി. അപ്രതീക്ഷിതമായി നിന്നപ്പോള്‍ ചമ്മിയ ഉഷാ ഉതുപ്പ്.
കലാപരിപാടികള്‍ തുടറ്ന്നപ്പോള്‍
ചില ഗായികാ/ഗായകന്മാര്‍ CD-യിട്ട് ചുണ്ടനക്കി പലയിടങ്ങളിലും ഗാനമേള നടത്താറുണ്ടെന്ന് കേട്ടിട്ടേയുള്ളൂ. ഇന്ന് ഇത് ലൈവ് ആയി കണ്ടു.
****അല്ലാ ആശാനെ, CD-യിട്ട് പ്രസിദ്ധ ഗായികാ/ഗായകന്മാര്‍ മൈക്കും പിടിച്ച് ചുണ്ടനക്കി എന്തിനാ ഗാനമേളയും പരിപാടികളും നടത്തുന്നേ. ചുണ്ടനക്കാനും കാശേ..(കരോക്കെയാണെങ്കില്‍ പിന്നെയും മനസ്സിലാക്കാം)
കൃഷ് krish
Friday, February 16, 2007
ഒരു ഫോട്ടോ ബ്ലോഗ്ഗ് തുടങ്ങി.....
നിങ്ങള്‍ക്ക് ഉപയോഗമായേക്കാവുന്ന മറ്റൊരു വെബ് സൈറ്റ് കൂടി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം തുടങ്ങി. ( http://www.freeimagehost.in ) . ഒന്നു സന്ദര്‍ശിച്ചു നോക്കൂ തീര്‍ച്ചയായും ഉപയോഗപ്പെടും.
വീണ്ടും കാണാം......പ്രശാന്ത്...............
Wednesday, February 14, 2007
ഒരു വാലന്റൈന്‍ ദിന സന്ദേശം
Sunday, February 11, 2007
വിവേകം വൈകിയുമുദിക്കാം
ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന വൃത്തികെട്ട കക്ഷിരാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും വേണ്ട. ദുഷിച്ച രാഷ്ട്രീയക്കാരുടെ സഹിക്കാനാവാത്ത തെമ്മാടിത്തരങ്ങള്‍ നമ്മെ എത്രത്തോളം ദുരിതത്തിലെത്തിലെത്തിക്കാമോ അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. കേരളപ്പിറവി മുതല്‍ തന്നെ ഈ ചൂഷണം നമ്മള്‍ സഹിക്കുന്നു; സാക്ഷാല്‍ ഇ.എം.എസ് എന്ന അതിവക്രബുദ്ധിയുടെ മന്ത്രിസഭ മുതലിങ്ങോട്ട് നാം എന്തൊക്കെ സഹിച്ചു? നാടിനെക്കുറിച്ചും നാടിന്റെ ഭാവിയെക്കുറിച്ചും സമഗ്രകാഴ്ച്ചപ്പാടും വ്യക്തമായ വീക്ഷണവുമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാര്‍ എല്ലാവരും ചേര്‍ന്ന് അമ്പതാണ്ടത്തെ കേരളത്തെ അഞ്ഞൂറാണ്ട് പിന്നാക്കം നടത്തിച്ചു. സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി രാഷ്ട്രീയനേതൃത്വം മെനെഞ്ഞെടുത്ത സമരാഭാസങ്ങള്‍ നമുക്കു വരുത്തിയ കൊടും നഷ്ടങ്ങളെക്കുറിച്ചു നാം ബോധവാന്മാരുമാണ്. എന്നിട്ടും നാം പിന്തിരിപ്പന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സിന്ദാബാദ് വിളിച്ചു നമ്മുടെ വിലപ്പെട്ട സമയങ്ങള്‍ ദുര്‍വ്യയം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ ഏതാനും കുട്ടിനേതാക്കന്മാരുടെ ഭാവി ശോഭനമാക്കാന്‍ ഇന്നും വിപ്ലവപ്പാട്ടു പാടി തെരുവില്‍ അടിമേടിച്ചു സ്വന്തം ഭാവി ഇരുളടഞ്ഞതാക്കുന്നു.
വിവേകം നമുക്കു വൈകിയുമുദിക്കാം...തലതിരിഞ്ഞ രാഷ്ട്രീയ നേതാക്കളെ നിലക്കു നിര്‍ത്താന്‍ ജനമെന്ന മഹാശക്തിക്ക് കഴിയുകതന്നെ ചെയ്യും...നമ്മെ ഭരിക്കേണ്ട, നാട് ഭരിക്കേണ്ട മന്ത്രിപുംഗവര്‍ പോലും തമ്മില്‍ത്തല്ലുന്ന, നാട് അരാജകത്വത്തിലേക്ക് നീങ്ങുന്ന ഈ വര്‍ത്തമാനത്തിലെങ്കിലും നാം ഉണരണം, ഉണര്‍ന്നേ പറ്റൂ...
എല്ലാ അര്‍ത്ഥത്തിലും അധപ്പതിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ ആരെങ്കിലും ശബ്ദിക്കുന്നത് മഹാപാപമാണ് രാഷ്ട്രീയക്കാരുടെ കണ്ണില്‍! അവര്‍ നമ്മെ അരാഷ്ട്രീയ വാദികളാക്കിക്കളയും. ജനാധിപത്യവിരുദ്ധരാക്കും. നമ്മെ ഭരിക്കേണ്ടവരെ നാം തെരഞ്ഞെടുക്കുന്ന മഹത്തരമായ പ്രക്രിയ ആണ് ജനാധിപത്യം എന്നാണ് വെപ്പ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ അവര്‍ ചെയ്യുന്ന എല്ലാ വൃത്തികേടുകള്‍ക്കും മറയായി പിടിക്കുന്ന പ്രതിരോധായുധമായി ജനാധിപത്യം മാറിപ്പോയി എന്ന വസ്തുത നാം മനസ്സിലാക്കണം. ജനാധിപത്യം ശുദ്ധീകരിക്കപ്പെടണം. ശരാശരി മലയാളിയുടെ മനസ്സിലെ പഴഞ്ചന്‍ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ നാം തച്ചുടക്കണം. നമ്മെ ഭരിക്കാന്‍ യോഗ്യതയും അറിവും വിവേകവും വികസന കാഴ്ച്ചപ്പാടുമുള്ളവരെ മാത്രം നമ്മുടെ നേതാക്കളായി കാണാന്‍ പാകത്തില്‍ നമ്മുടെ മനസ്സ് നാം വിശാലമാക്കണം. അല്ലാത്തവര്‍ മാനിക്കപ്പെടരുത്. ഇത്തരം ദേശവിരുദ്ധരായ നേതാക്കളെ സഹിക്കുന്നത് അങ്ങേയറ്റം അവികസിതമായ ഒരു രാഷ്ട്രത്തിന്റേയും ജനതയുടേയും ലക്ഷണമാണെന്ന വസ്തുത നാം തിരിച്ചറിയാതെ പോകുന്നു. ഇരുമുന്നണികളുടെയും ഈര്‍ക്കില്‍പ്പാര്‍ട്ടികളുടെയും അത്യാഗ്രഹങ്ങള്‍ അവരുടെ പട്ടടയില്‍ അടങ്ങണം. പൊതുജനം കഴുത എന്ന് പകലന്തിയോളം ജല്‍പ്പിക്കുന്നത് രാഷ്ട്രീയക്കാര്‍ മാത്രമാണെങ്കിലും ഇത്രനാളും നാമതു ശരിവെക്കുകയായിരുന്നു. അങ്ങനെയല്ലെന്നു നാം അവരെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍, വിവേകം നമുക്കു വൈകിയുമുദിച്ചില്ലെങ്കില്‍...
Tuesday, February 06, 2007
ബൂലോഗത്ത് ദാ ഒരു പുലി ഒളിച്ചു നടക്കുന്നു!
ഒളിച്ചാണ് കറക്കം.
മലയാള ബൂലോഗ ചരിത്രത്തില്‍ ഒരു 100% മുഴുനീള കാര്‍ട്ടൂണ്‍ ബ്ലോഗ് ഇതാദ്യമായാണെന്ന് തോന്നുന്നു! അഗ്രിഗേറ്ററുകളൊന്നും പിടിക്കാത്തതുകൊണ്ട് നമ്മളില്‍ പലരും പുള്ളിക്കാരന്റെ സാന്നിദ്ധ്യം അറിയുന്നില്ല.മലയാളികളെ (അറ്റ് ലീസ്റ്റ് കേരളകൗമുദിയുടെ വായനക്കാരെയെങ്കിലും) തന്റെ രാഷ്ട്രീയ-ആക്ഷേപഹാസ്യ കാര്‍ട്ടൂണുകളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രീ T.K. സുജിത് തന്റെ കാര്‍ട്ടൂണുകള്‍ ബ്ലോഗ് ചെയ്യുന്നു. കേരളകൗമുദി വായിക്കാത്തവര്‍ക്ക് സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ ആസ്വദിക്കാനിതൊരു സുവര്‍ണ്ണാവസരവും കൂടെയാണ്.
(ടെക്നോ പുലികളുടെ ശ്രദ്ധയ്ക്ക്, അദ്ദേഹത്തിന് ബൂലോഗ സാങ്കേതികവിദ്യയും യുണീകോഡുമൊന്നും വല്യ പിടിയുണ്ടാകില്ലന്ന് തോന്നുന്നു. അദ്ദേഹത്തിനു വേണ്ടുന്ന അസ്സിസ്റ്റന്‍സ് കൊടുക്കണേ.)
അദ്ദേഹത്തെ നമ്മുക്കെല്ലാവര്‍ക്കും ബൂലോഗത്തേക്കും മലയാളം യുണീകോഡിലേക്കും സഹര്‍ഷം സ്വാഗതം ചെയ്യാം.
Sunday, January 28, 2007
F1 അഥവാ സഹായം ആവശ്യമുണ്ട്
വെറുതെ ഇരുന്ന നായര്‍ക്കൊരു വിളി വന്നു. ഇന്നല്ല, ഇന്നലേയുമല്ല ആ വിളി വന്നത്, മറിച്ച് മിനിഞ്ഞാന്നായിരുന്നു. അതായത് വെള്ളിയാഴ്ച. ഉച്ചക്ക് വെയിലും തലയും മൂത്തിരിക്കുന്ന ആ ശുഭ മുഹൂര്‍ത്തത്തില്‍, കുറച്ച് നേരം ബ്ലോഗാം എന്നു കരുതി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച്, കണക്കു പരീക്ഷക്കെന്ന പല തവണ പരാജയപെട്ടു. എന്തു കൊണ്ട് പരാജയപെടുന്നു എന്നുള്ള കാരണം തപ്പി തടഞ്ഞു പിടിച്ചപ്പോള്‍ ബ്ലോഗ് പറയുന്നു, പുതിയ ബീറ്റാ വെര്‍ഷനിലേക്ക് മാറുവാന്‍. ഉച്ചക്ക് തലമൂത്തിരിക്കുന്ന സമയമല്ലെ, തലമൂത്ത കാര്‍ന്നോന്മാരോട് ഒരക്ഷരം പോലും ചോദിക്കാതെ, പുതിയ ബീറ്റാ വെര്‍ഷന്‍ സ്വീകരിക്കാനായി മൌസ്സില്‍ ഞെക്കി. താങ്കളുടെ ബ്ലോഗ് ബീറ്റാ വെര്‍ഷനായി എന്നു പറഞ്ഞുള്ള ഒരു ഇമെയില്‍ നിമിഷങ്ങള്‍ക്കകം എന്റെ തപാല്‍ പെട്ടിയില്‍ വന്നു.
അതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. ഇനി പ്രശ്നം എന്താണന്നല്ലെ? പറയാം. നിങ്ങളേക്കാള്‍ ഈ പ്രശ്നം കൊണ്ട് പ്രശ്നമുണ്ടായിരിക്കുന്നത് എനിക്കായതിനാല്‍, ഈ പ്രശ്നത്തിന് ഒരു പ്രശ്ന പരിഹാരം കാണുവാന്‍ വേണ്ടിയാണല്ലോ ഈ പോസ്റ്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
ബീറ്റാ വെര്‍ഷനായതിനു ശേഷം, കമന്റിടുന്ന മിക്കവാറും ആളുകളുടേയും പേരുകള്‍, ചൈനീസ് ഭാഷ പോലെയോ, അല്ലെങ്കില്‍ അനോണിമസ് ആയോ മാത്രമെ കാണുന്നുള്ളൂ.
ഉദാഹരണത്തിന് ഇഞ്ചിപെണ്ണിന്റെ ആദ്യത്തെ കമന്റ് അനോണിമസ് ആയാണു കാണുന്നത്, പക്ഷെ രണ്ടാമതിട്ടപ്പോള്‍ ഇഞ്ചിയുടെ പേരില്‍ തന്നെ വന്നു, പിന്നെ കുറേ പേരുടെ കമന്റ്കള്‍ വായിക്കാന്‍ പറ്റുന്നുണ്ടെങ്കിലും, ആരാണു കമന്റിട്ടതെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല(http://www.rageshkurman.blogspot.com).
ബൂലോകത്തിലെ, കമ്പ്യൂട്ടര്‍ ഉസ്താദുമാര്‍ എത്രയും പെട്ടെന്ന് ഇതിന്നൊരു പരിഹാരം നിര്‍ദ്ദേശിക്കണമെന്ന്, താഴ്മയോടെ അപേക്ഷിക്കുന്നു