Monday, May 22, 2006

തമിഴ്‌ നാട്ടിൽനിന്ന്‌ പച്ചക്കറിയുടെ വരവ്‌ കുറഞ്ഞു.

പചക്കറികളുടെ വില കുതിച്ചുയരുന്നു. കേരളത്തിലെ റബ്ബർ വില കുതിച്ചുയരുമ്പോൾ തമിഴ്‌ നാട്ടിലെ പച്ചക്കറി കർഷകർക്കും ആശ്വസിക്കാം അല്ലെ.
കമെന്റുകൾ മാത്രമേ കണ്ടുള്ളു. ഒരു ബ്ലോഗ്‌ ആയിക്കോട്ടെ എന്ന്‌ ഞാനും വിചാരിച്ചു.

3 comments:

ദേവന്‍ said...

ചന്ദ്രേട്ടാ
ഓര്‍ഗാനിക്‌ കൃഷി ചെയ്തത്‌ എന്ന ഒരു സര്‍ട്ടിഫിക്കറ്റോടു കൂടി വന്ന ബീന്‍സ്‌ വാങ്ങി ഞാന്‍. കിലോ 100 രൂപാ.

ഓര്‍ഗാനിക്‌ കൃഷിക്ക്‌ ഈ കാലത്ത്‌ സ്കോപ്പ്‌ വര്‍ദ്ധിച്ചു വരികയാണ്‌. ഇതിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഒരു ഗവര്‍ണ്‍മന്റ്‌ അംഗീകൃത സംവിധാനം ഉണ്ടെങ്കില്‍ നല്ല ഡിമാന്‍ഡ്‌ കാണേണ്ടതാണ്‌..

keralafarmer said...

ദേവ: ഓർഗാനിക്‌ കൃഷി സ്വയം ചെയ്ത്‌ ഭക്ഷിക്കാൻ കൊള്ളാം രോഗങ്ങളില്ലാതെ ജീവിക്കാം. എന്നാൽ വിൽക്കാൻ വേണ്ടി ഓർഗാനിക്‌ കൃഷി ചെയ്യുന്നവൻ ലാഭത്തിനു വേണ്ടി പല പരീക്ഷണങ്ങളും നടത്തിയെന്നിരിക്കും. കരി ഓയിലിന്റെ കറുപ്പുനിറം മാറ്റി ഫാറ്റ്‌ കണ്ടന്റ്‌ പാലിൽ ചേർക്കുമ്പോലാകും. ഒരു ടെസ്റ്റിലും കണ്ടുപിടിക്കാൻ കഴിയില്ലെന്നാ പറയുന്നത്‌. അതിനാൽ വിഷമിടാത്ത തറയിലെ പുല്ലു തിന്നുന്ന പശുവിന്‌ പുണ്ണാക്കുകൊടുക്കാതെ കിട്ടുന്ന പാൽ ഓർഗാനിക്‌ പാൽ എന്നു പറഞ്ഞ്‌ കഴിക്കാം. പുല്ലു പറിക്കാൻ ജോലിക്കാരനെ നിറുത്തിയാൽ വലിയ കൂലിയാകും. പശുക്കൾ ഒന്നര ഇഞ്ച്‌ ഉയരമുള്ള പുല്ലുകൾ വരെ തിന്നുകൊള്ളും.

കെവിൻ & സിജി said...

ചന്ദ്രേട്ടാ, മായം ചേര്‍ക്കലില്‍ നിന്ന് രക്ഷപ്പെടാനിന്നത്തെ കാലത്തു വളരെ ബുദ്ധിമുട്ടാണ്. അത് സാദാ-ഇറച്ചി-പാല്‍-പച്ചക്കറിയായാലും ജൈവകൃഷിയുല്പന്നങ്ങളായാലും. മായം ചേര്‍ക്കലിനെ ചെറുക്കാനുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ അച്ചുമ്മാമനെങ്കിലും കഴിയുമെന്നു പ്രത്യാശിക്കാം. എന്നാലും ഇപ്പോ ലോകം മുഴുവനും ജൈവരീതിയില്‍ കൃഷി ചെയ്ത ഉല്പന്നങ്ങള്‍ കഴിക്കണം എന്നുള്ള ഒരു ബോധധാര വളര്‍ന്ന് വരുന്നുണ്ട്. കൃത്രിമരാസപദാര്‍ത്ഥങ്ങളില്‍ നിന്ന് ജൈവികമായ ഒരു ജീവിതരീതിയിലേക്ക് മടങ്ങിപോകാന്‍ മനുഷ്യകുലത്തെ പ്രേരിപ്പിക്കുന്നുണ്ട് ഇന്ന് ലോകമെമ്പാടും കുറച്ചു നല്ല മനുഷ്യര്‍. അക്കൂട്ടത്തില്‍പ്പെട്ടവരെ അറിയാന്‍ organic food എന്ന് തിരഞ്ഞാല്‍ മതി.