Sunday, May 28, 2006

ഇനി യാത്രാമൊഴി..


മനസ്സു കീഴടക്കിയ മറ്റൊരു മഹാപ്രതിഭകൂടി അരങ്ങൊഴിഞ്ഞു.
പക്കമേളക്കാരും കാഴ്ചക്കാരും പിരിഞ്ഞുപോയി.
അഴിച്ചുവെച്ചിട്ടുപോയ വേഷത്തിലെ വിയര്‍പ്പിന്‍റെ മണവും കെട്ടു.
കിരീടത്തില്‍ നിന്നും തെറിച്ചുവീണ കുറച്ചുമുത്തുകളും വര്‍ണ്ണക്കടലാസ്സുകളും മാത്രം ബാക്കിയുണ്ട്.
രാവിലെ ആദ്യമെത്തണം, മറ്റു കുട്ടികള്‍ ഉണരും മുമ്പേ..

19 comments:

സു | Su said...

:(

സിദ്ധാര്‍ത്ഥന്‍ said...

ഗംഭീരം സാക്ഷി!

" ഇടിവെട്ടിയ തെങ്ങു പോലെ ഒരു ജന്മം. പൂവൂല്ല്യ കായൂല്ല്യ ന്നാലൊട്ടു്‌ വീഴൂല്ല്യ. "
ഒടുവിലാന്‍ എന്റെയും നഷ്ടമാണു്‌. അടുത്ത ആരോ മരിച്ചതു പോലെ.

ചില നേരത്ത്.. said...

സാക്ഷീ..
മനോഹരമായിരിക്കുന്നു ഈ രേഖാചിത്രം.
ആത്മാവിനു നിത്യശാന്തി നേരുന്നു.

Adithyan said...

ആ നല്ല നടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു...

സാക്ഷീ, നന്നായിരുക്കുന്നു.

Satheesh :: സതീഷ് said...

പച്ചയായ ഒരു മനുഷ്യന്‍...അഭിനയം എന്താണെന്നറിഞ്ഞ, എന്താണെന്നു മറ്റുള്ളവരെ അറിയിച്ച മഹാനായ ഒരു നടന്‍....
സ്വന്തം വീട്ടിലെ ആരോ മരിച്ചതുപോലെ...

evuraan said...

മലയാള സിനിമയിലെ പച്ച മനുഷ്യന്‍ നടന്നകലുകയായി..

ആദരാഞ്ജലികള്‍, ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

ശ്രീജിത്ത്‌ കെ said...

സാക്ഷീ, ചിത്രം അതിമനോഹരം. ജീവന്‍‌തുടിക്കുന്ന വരകള്‍. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ഒടുവിലെന്ന ആ നല്ല്ല നടന് എന്റെ ആദരാഞ്ജലികള്‍.

അതുല്യ said...

സാക്ഷീ, സാഷ്ടാംഗ നമസ്കാരം ഇത്‌ വരച്ച സാക്ഷിയ്കു മുമ്പില്‍.

ഇതിന്റെ പകര്‍പ്പവകാശം തരുമോ? ഞാന്‍ ഇത്‌ ചായാചിത്രം ക്യാന്വാസിലാക്കി, സാക്ഷീടെ ശരിയ്കുള്ള പേരും, ഒപ്പും സഹിതം, പിന്നെ എല്ലാ മലയാളി ബ്ലോഗരുടെതും ആയിട്ട്‌ ഒടുവിലദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ട്‌ പോയി കൊടുക്കാം. എന്ത്‌ പറയുന്നു?? സമ്മതം/വിസമ്മതം അറിയിയ്കുമല്ലോ.

O.T.

Saying Hi to all. In a training schedule. I miss u all.

kumar © said...

ആദരാഞ്ജലികള്‍.
സാക്ഷി, ഇല്ലസ്റ്റ്രേറ്റര്‍ സ്റ്റ്രോക്കുകള്‍ വളരെ നന്നായിട്ടുണ്ട്.

Anonymous said...

സാക്ഷീ,
താങ്കളുടെ ചിത്രങ്ങള്‍
കാണാന്‍ സാധിക്കണില്ല്യാ ല്ലോ.
-ഭാനു-

പെരിങ്ങോടന്‍ said...

സത്യം പറയട്ടെ, ആ പൂക്കളെനിക്കു് ഇഷ്ടമായില്ല. ഒട്ടും കൃത്രിമത്വം കൂടാതെ അഭിനയിക്കുകയും ജീവിക്കുകയും ചെയ്ത ഉണ്ണിയേട്ടനു സമര്‍പ്പിക്കുവാന്‍ പ്രതീകാത്മകാണെങ്കില്‍ കൂടിയും ഈ കൃത്രിമപ്പൂക്കള്‍ വേണ്ടാ സാക്ഷി.

Anonymous said...

പെരിങ്ങ്സിനു എന്നാലും പടം നന്നായീന്ന് പറയാനെന്താ ഒരു മടി പോലെ? മറ്റാരുടെയും മറ്റൊന്നും ഒന്നും നന്നായീന്ന് പറയാനുള്ള മനസ്സാണു ഒരു പാട്‌ വിവരമുള്ള മനസ്സിനേക്കാള്‍ വിലയുള്ളത്‌. ഇതു വരെ കമന്റൊക്കെ എഴുതുമെങ്കിലും, നന്നായീന്ന് പറയാന്‍ പെരിങ്ങ്സിനു എന്തോ മടിയുള്ള പോലെ. കൊമ്പീന്ന് ഒന്ന് താഴെയ്ക്‌ ഇറങ്ങി വരു പെരിങ്ങ്സേ. ഇവിടെയൊക്കെ എന്താ ഒരു ശോഭയും വസന്തവും എന്ന് അറിയ്യോ നീയ്യ്‌.

ഞാനാ മുഷ്കുണ്ണി.

പെരിങ്ങോടന്‍ said...

ശെടാ പെരിങ്സെന്നു വിളിക്കാനുള്ളത്ര അടുപ്പമുള്ള ഈ മുഷ്കുണ്ണി ആരാ? ഒരു പിടീം കിട്ടുന്നില്ലല്ലോ ;) മുഷ്കുണ്ണീ ഒടുവിലിനെ വരച്ചതു് ഒരുപാടു് ഇഷ്ടമായതുകൊണ്ടാണു്, ചുവട്ടിലെ രണ്ടുപൂക്കള്‍ ഒട്ടും ഇഷ്ടമാവാതിരുന്നതു് (അതൊരു അനാവശ്യ വരയായിരുന്നു, എന്നാണു് എന്റെ പക്ഷം.) പിന്നേയ് മാവുപൂക്കുമ്പോള്‍ കൊമ്പത്താണു വസന്തം എന്നും ഓര്‍ക്കുമല്ലോ, അതോണ്ടു കൊമ്പത്തും ഇത്തിരി വസന്തമുണ്ടെന്നറിയണേ :)

എനിക്കു പരിചയമുള്ള ചിലരുടെ അടുത്തെങ്കിലും നന്നായീന്നൊരു explicit statement ഒഴിവാക്കുവാനുള്ള സ്വാതന്ത്ര്യം ഞാനെടുക്കാറുണ്ടു് (ഇവിടെ പറഞ്ഞില്ലെങ്കിലും മറ്റേതെങ്കിലും സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുണ്ടാവും എന്നര്‍ഥം) ബ്ലോഗില്‍ വരച്ചു തുടങ്ങും മുമ്പേ ഒരു ചിത്രം വരച്ചു എനിക്കു ആശംസാകാര്‍ഡയച്ച സാക്ഷിയുടെ അടുത്തും ഞാനാ സ്വാതന്ത്ര്യം എടുക്കുന്നു; മുഷ്കുണ്ണി തെറ്റിദ്ധരിക്കണ്ടാട്ടോ.

Durga said...

അദ്ദേഹത്തിന് കൊടുക്കാവുന്ന അപൂര്‍വസ്മരണികകളിലൊന്ന്..മനോഹരം.
മനസിനെ സ്പര്‍ശിച്ച കലാസാംസ്കാരികപ്രതിഭകള്‍ പലരും അടുത്തടുത്തായി അരങ്ങൊഴിയ്യ്യാണല്ലോ....

panikkar said...

മുകളില്‍ കമന്‍റിട്ടിരിക്കുന്നവരില്‍ ഒരാളാണ് മുഷ്ക്കുണ്ണി. ആരാണെന്നു കണ്ടുപിടിക്കുന്നവര്‍ക്ക്
ദേവരാഗം സ്പോണ്സര്‍ ചെയ്യുന്ന അവില്‍ നനച്ചത്,
രേഷ്മ സ്പോണ്സര്‍ ചെയ്യുന്ന ഗ്രീന്‍ ചട്ണി,
സൂ മ്പോണ്സര്‍ ചെയ്യുന്ന കറിവേപ്പില,
സ്വാര്‍ത്ഥന്‍ സ്പോണ്സര്‍ ചെയ്യുന്ന ഉണക്കപ്പുട്ട്
പിന്നെ പെരിങ്ങോടരുടെ വകയായി 100 ദിര്ഹത്തിന്‍റെ ഗിഫ്റ്റ് വൌച്ചര്‍.
ഉത്തരം എസ്.എം.എസുമായും അയക്കാവുന്നതാണ്.
ഇന്ത്യക്കകത്തുള്ളവര്‍ 00 11 00 എന്ന നമ്പറിലും പുറത്തുള്ളവര്‍ 0101 എന്ന നമ്പറിലുമാണ് അയക്കേണ്ടത്.

യാത്രാമൊഴി said...

സാക്ഷി, വളരെ നല്ല സ്കെച്ച്. ഒടുവിലിനു ഒരിക്കല്‍കൂടി സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്..

സങ്കുചിത മനസ്കന്‍ said...

ആസ്ഥാന ചിത്രകാരാ,
ചിത്രം കലക്കി, അടിപൊളി എന്നൊക്കെ പറയുന്നത്‌ സന്ദര്‍ഭത്തിന്‌ യോജിച്ച ഭാഷയല്ലാത്തതിനാല്‍...............
ആ വലിയ ദേഹത്തിന്റെ
കാല്‍ക്കലെന്‍ .....പ്രണാമം.

Deepakkan said...

ഈ മെട്രോപ്പ്പ്പൊളിറ്റന്‍ ജീവിതം ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയാലോ എന്നു ആലോചിച്ചു ഉറങ്ങാന്‍ കിടക്കുന്ന രാത്രികളില്‍, നമ്മള്‍ കാണുന്ന സ്വപ്നങ്ങളില്‍ ഒദുവിലാനും ഉണ്ടാവാറില്ലേ? പുട്ടും കടലക്കുമൊപ്പം നാട്ടു വര്‍ത്തമാനവും വിളമ്പുന്ന ചായക്കടക്കാരനായി, ആരെയും തല്ലാനറിയാത്ത നാടിന്റെ പ്രിയപ്പെട്ട പോലീസുകാരനായി, സരസ സംഭാഷണം നടത്തുന്ന മാഷായി, അയല്‍പ്പക്കത്തെ സുന്ദരിയുടെ നല്ലവനായ അച്ഛനായി ... ലാളിത്യവും, നന്മയും, സ്നേഹവും, ആത്മാര്‍ത്ഥതയും, ശുദ്ധ ഹാസ്യവും നിറഞ്ഞൊഴുകുന്ന ഏതൊക്കെയോ രൂപങ്ങളില്‍? നാട്ടില്‍ പോകുമ്പോള്‍ ഇടയ്ക്കെങ്കിലും നമ്മള്‍ ഒടുവിലാന്മാരെ തേടാറില്ലേ? ഇനി ഒരു നഷ്ടബോധത്തിന്റെ തീവ്രതയുണ്ടാവില്ലേ ആ തിരച്ചിലിന്‌?

ഇത്തിരിവെട്ടം|Ithiri said...

ചമയങ്ങള്‍ അഴിച്ചിട്ടും അരങ്ങിലെ സന്നിധ്യം നഷ്ടപ്പെടത്ത ഉണ്ണിയേട്ടന്‍...

മനോഹരം...

എങ്കിലും പൂവിന്റെ കര്യത്തില്‍ പെരിങ്ങോടരോട്‌ ഞാന്‍ യോജിക്കുന്നു..