Monday, May 22, 2006

വീണ്ടും ചില്ല്‌

യുണീക്കോഡ്‌ നിയമിച്ച രഹസ്യകമ്മീഷന്‍ ചില്ല്‌ എന്‍കോഡ്‌ ചെയ്യാന്‍ (വീണ്ടും) തീരുമാനിച്ചത്രേ. അപ്പോ, പഴയപോലെ ഇനിയും ഒരു സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡും വെട്ടും തിരുത്തും റ്റ്യൂഷനും വേണ്ടിവരും.

ഇത്തവണ തോക്കില്‍ കേറിവെടിവച്ച്‌ അത്‌ സ്വന്തം കാലില്‍ കൊള്ളിക്കാനൊന്നും ഞാനില്ല. ഐ.എസ്‌.ഓ.യുടെ അനുവാദവും കഴിഞ്ഞ്‌ യൂണികോഡ്‌ സ്റ്റാന്റേഡില്‍ വരട്ടെ. എന്നിട്ടാവാം അഞ്ജലി, വരമൊഴി, കീമാന്‍ എന്നിവരെല്ലാം മാറുന്നത്‌.

സംഗതി രചന-ഗവണ്‍മന്റ്‌ ക്ലാഷില്‍ വളരെ പ്രമാദമായ ഇഷ്യൂ ആയതിനാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇനിയും തള്ളിക്കളയാവുന്നതല്ല താനും.

എല്ലാവരുടേയും അറിവിലേയ്ക്കായി പഞ്ചായത്തിനിട്ടു എന്നു മാത്രമേ ഉള്ളൂ.

6 comments:

പാപ്പാന്‍‌/mahout said...

സിബൂ, “പ്രമാദം” എന്നു അറിഞ്ഞുകൊണ്ടിട്ടതു തന്നേ?

Mosilager said...

ചില്ല് അക്ഷരങ്ങള്‍ യൂണിക്കൊടില്‍ വെച്ചാല്‍ എന്താണ്ണ് അവര്‍ക്ക് പ്രശ്നം?

ദേവന്‍ said...

മറ്റൊരു ചില്ലിംഗ്‌ ഇവന്റ്‌?
ചില്ലുമേടയില്‍ ഇരുന്നെന്നെ..

Manjithkaini said...

അല്ല ഈ രചന - സര്‍ക്കാര്‍ തര്‍ക്കമെന്തായിരുന്നു?

ആരാ ഒന്നു വിശദീകരിക്കുക.

Anonymous said...

അപ്പോ അന്‍‌ജലിയും വരമൊഴിയും എന്തിന് തൂലിക കൂടെ അപ്‌ഡേറ്റ് ചെയ്യേണ്ടി വരും ഇല്ലേ സിബൂ? എന്തായാലും അത്‌ നന്നായി.-സു-

കെവിൻ & സിജി said...

അഞ്ജലി മാറ്റേണ്ടി വരില്ല.