Tuesday, May 30, 2006

ഞാന്‍ ഫോട്ടം പിടിക്കാന്‍ തുടങ്ങീ....


നളന്റെ നിലാവുകണ്ടു്‌പ്രാന്തായി നിലാവു തപ്പിയിറങ്ങിയ എനിക്കുകിട്ടിയതീ നിലാവു മാത്രം. ഒരു പരീക്ഷണമെന്ന നിലയ്ക്കിതു ഗ്ലബ്ബിലിടുന്നു.

അല്‍ തവ്വാര്‍ പാര്‍ക്കിലേക്കിറങ്ങുന്ന ആരെങ്കിലും ഇങ്ങനെ അഞ്ചാറു നിലാവുകളെ ഒരുമിച്ചു കാണുകയാണെങ്കില്‍ ഓര്‍ക്കുക. ഒരാളെ പോലെ 7 ആളുകളുണ്ടു്‌, ഒരു നിലാവു പോലെ 14 നിലാവുകളും. ഇതതിലൊന്നത്രേ.

12 comments:

രാജ് said...

കള്ളന്‍ ചക്കേട്ടു, ആരും കണ്ടാമിണ്ടണ്ടാ, പയ്യെ പയ്യെ മെല്ലെത്തിന്നോട്ടെ :)

prapra said...

സിദ്ധാ, നിലാവിന്‌ എന്തിനാ സ്റ്റാന്റ്‌?

സു | Su said...

ഫോട്ടോ നന്നായിട്ടുണ്ട്. പെരിങ്ങ്സിന്റെ കമന്റ് കണ്ടിട്ട് ഇത് സിദ്ധാര്‍ത്ഥന്‍ തന്നെ എടുത്തതല്ലേന്ന് എനിക്കൊരു ആശങ്ക. നിലാവ് തന്നെയല്ലേ.

ബിന്ദു said...

ഇതു വഴിവിളക്കാണെന്നു തോന്നുന്നു ല്ലേ സു?? അതാണോ കണ്ടാല്‍ മിണ്ടണ്ട എന്നൊരു പാട്ടും...
;)

aneel kumar said...

പരീക്ഷണം വിജയിച്ചു(വോ?)
ഇനിയും പോരട്ടെ.

myexperimentsandme said...

ഇനി ഇതിനു താഴേക്കൂടി ഒരു കോഴീം കൂടി നടന്നാല്‍ എന്റെ യൂആറെല്ലായി.

സിദ്ധാര്‍ത്ഥാ.........ശരിക്കും ഇതു തുടക്കം തന്നെ? എക്‍സ്‌പാര്‍ട്ടൊപ്പിയനിയന്‍ അറിയില്ല. പക്ഷേ, എനിക്കിഷ്‌ടായീ.. ഇനി അച്ഛനും അമ്മയ്ക്കും കൂടി ഷ്ടായീന്നുവെച്ചാല്‍........ പിന്നെ.........

കൊള്ളാം കേട്ടോ.

Visala Manaskan said...

സിദ്ദാര്‍ത്തോ-:) ഇദേ പോല്‍‌ത്തെ പതിനാലണ്ണോ? അപ്പോ ബാക്കിയുള്ളതോ?

ഇദ് കോര്‍ണിഷ് ഏരിയായില്‍ ചറപറാന്നുണ്ട്!

ഓഫ് ടോ: തേന്‍ നിലാവ് എന്ന് പേരായ ഒരു കലക്കന്‍ മിഠായി ഇല്ലേ? 100 എണ്ണത്തിന്റെ ഒരു പാക്കറ്റ് കിട്ടാന്‍ എന്താ ഒരു വഴി?

ദേവന്‍ said...

ഈ വേപ്പ്‌ മരം. ഞാന്‍ കണ്ടിട്ടുണ്ട്‌.
ഈ ചന്ദ്രന്‍. അതിനേം ഞാന്‍ കണ്ടിട്ടുണ്ട്‌.

reshma said...

ha ha . don't do, don't do ttoo

Unknown said...

ഫോട്ടോഷോപ്പ്‌ ഉപയോഗിച്ചു ഇതു ഒരു നിലാവാക്കി മാറ്റാമായിരുന്നു.. സ്റ്റാന്‍ഡ്‌ ഒക്കെ തേച്ചു മാച്ചു കളഞ്ഞ്‌.....

ഇതാ ഇവിടെ ഒരു ചന്ദ്രന്‍...മുഴുവന്‍ ആയിട്ടില്ല

സഞ്ചാരി said...

abu dhabi bynuna streetel eppazha e chandran udichade.

nalan::നളന്‍ said...

അയ്യോ!.. ഇതു ഞാന്‍ കണ്ടിരുന്നില്ല.
തുടക്കം നന്നായിട്ടുണ്ട് സിദ്ധാര്‍ത്ഥാ!
കാഴ്ചകള്‍ കണ്ടു വരുന്നു.