ഉദ്ദേശം നാലുമണിയായിക്കാണും അറബിക്കടലില്‍ നിന്നും കായലിലേക്ക് തൊടുന്ന വഴിക്ക് മുകളിലായ് മഴയും പറത്തി അവന്‍ വന്നു. കുഞ്ഞനായ്‌വന്ന് ഒരു ചുഴലിയായ് ചുറ്റി, ചൂളമായ് മൂളി ഒരു കൊടുംങ്കാറ്റ്. കൊച്ചി വിറച്ചുപോയി. റോഡില്‍ മുഴുവന്‍ വീണുകിടക്കുന്ന പരസ്യബോര്‍ഡുകള്‍. ഒരുപാട് സ്ഥലങ്ങളില്‍ യുദ്ധത്തില്‍ വീണ രാക്ഷസന്മാരെപോലെ വന്മരങ്ങള്‍. താങ്ങാനരുതാത്തതൊക്കെ തളര്‍ന്നു വീണു.
നാലുദിനമായ് മഴ തുടങ്ങിയിട്ട്. അക്ഷരാര്‍ഥത്തില്‍ തോരാത്ത രണ്ടാം ദിവസം. ഇന്നത്തെ കാറ്റുകൂടി കഴിഞ്ഞപ്പോള്‍ കൊച്ചി നരകമായി. ചെല്ലാനത്തും ചെറായിയിലും കടല്‍ കരയോട് മത്സരിച്ച് ജയിച്ചുകയറിവരുന്നു. നഗരത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ല. പവറുപോലും അല്‍പ്പം മുന്‍പാണ് വന്നത്. റോഡ് മുഴുവന്‍ വെള്ളം. പലയിടങ്ങളിലും വാഹനങ്ങള്‍ വഴിയില്‍ കിടന്നു. പൊതുജനം ബസുകളില്‍ നിന്നിറങ്ങി റോഡിലൂടെ നടന്നു. സൌത്തിലും കച്ചേരിപ്പടിയിലും കാറുകള്‍ തുഴയില്ലാത്തവള്ളങ്ങളെപ്പോലെ നീന്തി ഓടി.
കൊച്ചി. ശരിക്കും സ്മാര്‍ട്ട് സിറ്റി.
ഇത് കൊടുംങ്കാറ്റിന്റെ വരവല്ല. കടന്നു പോക്കാണ്. മറൈന്‍ ഡ്രൈവിനും, ഏറണാകുളം മാര്‍ക്കറ്റിനും മുകളിലൂടെയുള്ള കടന്നു പോക്ക്.
അവന്റെ വരവിലേക്ക് ക്യാമറപിടിക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതെ പോയി.
Tuesday, May 30, 2006
Subscribe to:
Post Comments (Atom)
6 comments:
പെയ്യട്ടേ മഴ പെയ്യട്ടേ.
ഒഴുകിനടക്കൂ കുമാറേ, കൊച്ചിയില്‍. അതിനും വേണ്ടേ ഒരു ഭാഗ്യം.
കൊച്ചിയിലെ താണ്ഡവമാടുന്ന മഴ എന്റെ ദൌര്‍ബല്യമാണ്.. a wild beuty..
കുമാര്‍ജീ, നന്ദി!
സു, ഒരിക്കലെങ്കിലും ‘ഏറണകുള‘ത്തിലെ മഴയില്‍ പെട്ടിട്ടുണ്ടെകില്‍ അത് അത്ര വല്യ ഭാഗ്യമായി തോന്നില്ലാ ട്ടോ.. :)
കുട്ടനാടന്‍ പുഞ്ചയിലേ....
നാട്ടിലെ ഞങ്ങളുടെ കോളനി മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് കുപ്രസിദ്ധമാണ്. കോളനിയില്‍ മിക്കവീടുകളിലും പടിയോളം വെള്ളം, റോഡില്‍ അരക്കൊപ്പം വെള്ളം. ചുറ്റുമുള്ള കുട്ടികളേം ഒപ്പിച്ച് രാവിലെ തൊട്ട് കലാപരിപാടികളായിരുന്നു ഫേക്ക് ചങ്ങാടം ഉണ്ടാക്കല്‍,ടയറ് ട്യൂബ് ഫ്ലോട്ടിങ്ങ് അറേഞ്ച്മെന്റ്സ് വീടായ വീട്ടിലെയെല്ലാം പഴയ പേപ്പറെടുത്ത് തോണിയുണ്ടാക്കി വിടല്‍. ആര്‍ഭാടം. ഒരു ദിവസം വെള്ളം കേറിയ വീടുകളിലുള്ളവരെ താമസിപ്പിച്ചിരുന്ന സ്കൂളിലേക്ക് ഉപ്പ പിടിച്ച് വലിച്ച് കൊണ്ടോയി. അതോടെ നിന്ന് കളിയും കടലാസ് തോണിയുണ്ടാക്കലും.
മല മല ലൂയാ
മല മല മല മലലൂയാ
പെയ്യട്ടേ മഴ പെയ്യട്ടെ
പെയ്യട്ടങ്ങനെ പെയ്യട്ടെ...
ഒരുപാട് കുടുംബങ്ങളുടെ ആര്‍ത്തനാദം കേട്ട് കൊണ്ടു മഴ പെയ്യണോ? ടി.വിയിലു കണ്ടിരുന്നു കുമാറെ.
mazhayillaatha naatilirikkunna enik karachil varunnu...mazha peyyuunnathe oru bhagyama..
e mazha kollanum oru bhagiyam vename.
mazhaillatha malyali ennoru pzhanjellundakienkilo.
Post a Comment