Monday, May 22, 2006

ഇത് മോഹന്‍ലാലിന്റെ രസതന്ത്രം



രസതന്ത്രം സിനിമയില്‍ നിന്ന്. കണ്ണുര്‍ സരിത തിയറ്ററില്‍ നിന്ന് മൊബൈല്‍ ക്യാമറ‍ വഴി ക്ലിക്കിയത്. ഈ ഒരൊറ്റ സീന്‍ കാണാനായി ഞാന്‍ രണ്ടാമതും പോയി. ജുറാസിക്ക് പാര്‍ക്കില്‍ ദിനോസറെന്ന പോലെ സ്ക്രീനില്‍ നിറയുന്നു നമ്മുടെ ലാലേട്ടന്‍. എന്നാലും ഇത് ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയത് തെറ്റായിരുന്നോ !!!

49 comments:

aneel kumar said...

ചെമിസ്ട്രിയുടെ രംഗങ്ങള്‍ പാട്ടായും അല്ലാതെയും ചാനലുകളില്‍ കണ്ടിട്ട് ഇപ്പടം കാണണമെന്നു തോന്നിയേയില്ല.

ഇതു കൂടിക്കണ്ടിട്ട്, ചിരിജിത്തിന്റെ വരികള്‍ വായിച്ചിട്ട് വീണ്ടും കണ്‍ഫ്യൂഷന്‍...

സംശയം വേറെയാണ്. മോഹന്‍‌ലാലിനെ വിമര്‍ശിക്കാനും കളിയാക്കാനും തക്കവണ്ണം ഈ ശ്രീജിത്ത് ആരാ?

Anonymous said...

സത്യം പറഞ്ഞാല്‍ ബ്ലെസ്സിയുടെ രണ്ടു പടങ്ങളും ഭയങ്കര മഹത്തായ പടങ്ങള്‍ ആയി എനൊന്നും എനിക്കു തൊന്നിയില്യ. ചിലപ്പൊ വിവരം കുറവായിട്ടായിരിക്കും. പക്ഷെ പത്മരാജന്‍ സാറിനെ ഒക്കെ വെച്ചു കമ്പേര്‍ ചെയ്യുമ്മ്ബൊ എന്തോ ഒരു വല്ലയ്ം പൊലെ. “ഓകെ” എന്നേ എനിക്കു തോന്നിയുള്ളൂ. മനസ്സില്‍ തട്ടുന്ന ഒന്നും കണ്ടില്ല. അതിനെക്കാളൊക്കെ എത്രെയോ ജീനിയസ്സു വര്‍ക്കാണു നമ്മുടെ ശ്രീ‍നി സാറിന്റെ വടക്കു നോക്കിയന്ത്രം ഒക്കെ.ഓരൊ സ്ക്രീനും മനസ്സില്‍ തട്ടും.

പിന്നെ എല്ലാരും ഇങ്ങിനെ മഹത്തരം എന്നൊക്കെ പറയുംബൊ,ഇനി എനിക്കു വിവരമില്ലാന്നു മറ്റുള്ളോര്‍ ധരിച്ചാലൊ എന്നു കരുതി ഞാനും കൂടെ പറയും...

പിന്നെ, കയറൂരി വിട്ടിരുന്ന മലയാ‍ള സിനിമായെ, ഇവിടെ ബാടി എന്നു പറഞ്ഞു ബ്ലെസ്സിയെപ്പൊലെ ഉള്ള സംവിധായകര്‍ തിരിച്ചു കൊണ്ടുവരാന്‍ നോക്കി.

ആള്‍സൈമേഴ്സ് പോലെ ഉള്ളാ ഒരു രോഗം വളരെ ഇമ്മച്യുര്‍ ആയി ഹാണ്ടില്‍ ചെയ്ത പോലെ. ദൈവമേ! എന്റെ ഈ വിവരമില്ലയ്മ പൊറുക്കേമേ! എല്ലാ കലാസൃഷ്ടിയും മഹത്തരം ആണു. പക്ഷെ....എന്നാലും..ചിലപ്പൊ എന്റെ കുശുംബു ആയിരിക്കും.

ബിന്ദു said...

എല്‍ ജി, ഇത്‌ സത്യന്‍ അന്തിക്കാടിന്റെ 'രസതന്ത്ര'ത്തിലെ സീന്‍ ആണ്‌. ശ്രീജിത്ത്‌ പറഞ്ഞതു പോലെ ആ സീന്‍ കുറച്ചു മോശം ആയി. പക്ഷേ സിനിമ എനിക്കിഷ്ടപ്പെട്ടു.

Anonymous said...

അയ്യൊ! എന്നെ അങ്ങ് കൊല്ലൂ!!! വലിയ വാചകമടിച്ചു അഭിപ്രായം പറഞ്ഞപ്പോഴെ ഓര്‍ത്തതാണു...ഇതു എന്റെ തലയില്‍ തന്നെ ഇടിതീ പോലെ വീഴും എന്നു....!!! എനി എന്നെ കുട്ട്യേടത്തി കൂട്ടത്തില്‍ പോലും കൂട്ടില്ല.ഇപ്പൊ തന്നെ ഇനി പൊട്ടത്തരം കാണിക്കാണ്ടു ഇരുന്നോളാം എന്നു സത്യം ചെയ്തതാണു.
രസതന്ത്രം എന്നൊക്കെ ഞാന്‍ പോസ്റ്റില്‍ വായിച്ചതാണു. ഞാന്‍ പിന്നെ എങ്ങിനെ അതു തന്മാത്ര ആക്കി എന്നു എനിക്കു മാത്രെ ആറിയൂ..
എന്റെ അത്രേം ആബ്സെന്റ് മൈന്റ്ഡ്
ആയിട്ടൊരാളെ ഞാന്‍ പോല്ലും കണ്ടിട്ടില്ല്യ. ഈ ബുദ്ധി കൂടിയവര്‍ക്കാണു അങ്ങിനെ എന്നു എവിടെയോ ആരൊ പറഞ്ഞിട്ടുണ്ടു :) അതു മാത്രമാണു ഏക ആശ്വാസം..
ശ്രീജിത്തു അനിയാ, പ്ലീസ് ഈ ഫോട്ടൊക്കു പകരന്‍ തന്മാത്രേലെ ഫോട്ടൊ ഓട്ടിച്ചു എന്നെ ഈ നാണക്കേടില്‍ നിന്നു രക്ഷപ്പെടുത്തൂ പ്ലീസ്...

Manjithkaini said...

എല്‍ ജീടെ ബുദ്ധി അപാരം. എങ്ങനെ ഓഫ് ടോപിക് ആകാം എന്നാണല്ലോ ക്ലബിന്റെ അന്വേഷണം. അതിങ്ങനെയെന്നു കാണിച്ചു തന്ന ആ പ്രതിഭാ വിലാസത്തെ നമിക്കുന്നു. :)

prapra said...

മാന്‍ജീ, പഫ്സ്‌ തന്ന കൈക്കു തന്നെ കൊത്തി അല്ലേ? :)
ശ്രീജിത്ത്‌, സരിത തീയേറ്റര്‍ എന്നു പറഞ്ഞ്‌ പടന്ന പാലത്തിന്റെ മണം ഓര്‍മ്മിപ്പിച്ചതിനു നാനി; ഇതിന്‌ മാനി ഇല്ല.

പാപ്പാന്‍‌/mahout said...

എനിക്കു “രസതന്ത്രം” ബോറായിത്തോന്നി. പണ്ടത്തെ സത്യന്‍ അന്തിക്കാടു പടങ്ങളില്‍ മോഹന്‌ലാല്‍ ഒരു സൂപ്പര്‍‌മാന്‍ അല്ലായിരുന്നു, തന്നെത്തന്നെ കളിയാക്കാന്‍ കഴിവുള്ള ഒരു സാധാരണക്കാരന്‍ മാത്രം. ഷാജി കൈലാസ് പടങ്ങളൊക്കെ കഴിഞപ്പോള്‍ ഇപ്പൊ അങ്ങേരു ആശാരിയായി അഭിനയിച്ചാല്‍‌പ്പോലും ഒരു ഭയങ്കര സംഭവമായ ഒരാശാരി.

മോഹന്‍‌ലാല്‍ പഴയ മോഹന്‍‌ലാലല്ല, ഞാന്‍ പഴയ ലാല്‍ ഫാന്‍ പാപ്പാനുമല്ല. ഞങ്ങള്‍‌ക്കു രണ്ടുപേര്‍‌ക്കും ഇപ്പോള്‍ വയസ്സായി, പക്ഷേ ഒരാള്‍‌ക്കേ അതോര്‍മ്മയുള്ളൂ എന്നു തോന്നുന്നു.

myexperimentsandme said...

എല്‍‌ജീ, രസതന്ത്രമെന്ന് പോസ്റ്റില്‍ വായിച്ചിട്ട് എഴുതിവരുമ്പോള്‍ തന്മാത്രയായിപ്പോകുന്നവരുടെ കഥയാണല്ലോ തന്മാത്ര. അതുകൊണ്ട് ഇനി യെല്‍‌ജീടെ ഫോട്ടോ ഒട്ടിച്ചാലും മതി :)

aneel kumar said...

ഈ പാപ്പാന്റെ ഒരു കാര്യം.

ലാസ്റ്റ് പാര നന്നായി ബോധിച്ചൂന്ന്.

Achinthya said...

ഭഗവാനേ, നന്നായി. ആ തല കണ്ടപ്പഴാ സമാധാനയേ. ദേഹം മാത്രം കണ്ടപ്പോ ഷകീല്യാണോ ന്ന് സംശയിച്ചു.ഷരപോവേം ഷകീലേം ഒക്കെക്കൂടി കലക്കീലോ സംഭവം ന്ന് ആലോചിക്ക്യായിരുന്നു.

പാപ്പാന്‍‌/mahout said...

ഇനീപ്പൊ ഇതാണോ വിശ്വപ്രഭ പറഞ്ഞ അര്‍‌ദ്ധനാറീശ്വരന്‍?

Anonymous said...

പ്രപ്രാചേട്ടാ
നന്ദീണ്ടു! നന്ദീണ്ടു! ഒരിക്കലും ഞാന്‍ മറ്കൂല്ല ഈ സപ്പോര്‍ട്ട്!

ദേവന്‍ said...

ശ്രീജിത്തേ,
മോഹന്‍ലാലിന്റെ രസതന്ത്രം എന്നു പറഞ്ഞിട്ട്‌ ഫൊട്ടോയില്‍ മോഹന്‍ലാലിന്റെ ഭൂമിശാസ്ത്രം ആണല്ലോ?

(പഴേ പടങ്ങളില്‍ മോഹന്‍ലാല്‍ എപ്പോ ഷര്‍ട്ട്‌ ഊരിയാലും മുതുകു മുഴുവന്‍ തേമല്‍ അധവാ പൊരികണ്ണി വന്ന പാടുകള്‍ ആയിരുന്നു ഏഷ്യാ, ആഫ്രിക്കാ ഒക്കെ പുറം നിറയെ. ഇപ്ലും അതുള്ളതുകൊണ്ടാണോ മൂപ്പര്‍ ക്യാമറക്കു പുറം തിരിയാഞ്ഞതു?)

രാജ് said...

മീരയുടെ രസതന്ത്രം (ആരും ജ്യോഗ്രഫി എന്നു വായിക്കരുതു്) എനിക്കു ഇഷ്ടമായി :) ആദ്യത്തെ പകുതിയില്‍ ആ കുട്ടി സുന്ദരമായി അഭിനയിച്ചിട്ടുമുണ്ടു്.

Unknown said...

ശെഡാ, ഇതിപ്പൊ മനുഷേനു ബലിയിടാനും മേല എന്നായല്ലോ? മോഹന്‍ലാലിന്റെ സ്റ്റീല്‍ ബാഡി കണ്ടിട്ട് ആളുകള്‍ ഇങ്ങനെ വെപ്രാളം കൂട്ടുന്നതിന്റെ ഗുട്ടന്‍സാണു പുടികിട്ടാത്തത്.

മരിച്ചു പോയ അച്ഛനു വേണ്ടി മകന്‍ കര്‍മ്മം ചെയ്യുന്ന രംഗമാണിത്. അത് ആളുകളെ കാണിക്കണം എന്ന് സംവിധാ‍യകനു നിര്‍ബന്ധമുണ്ട്. അപ്പോള്‍ മോഹന്‍ലാല്‍ കോട്ടും സൂട്ടും ഒക്കെയിട്ട് വേണോ അതൊക്കെ ചെയ്യാന്‍? (അങ്ങനെ ചെയ്താലും എനിക്കു നോ പ്രോബ്ലം, മി ഹാപ്പി). കേരളത്തിലെ ജനങ്ങളെല്ലാം അത്രയ്ക്കങ്ങു പുരോഗമിച്ചോ?

മലയാളികളുടെ കപടസദാചാര ബോധം, കപടശരീരസൌന്ദര്യ ബോധം, കപടസിനിമാബോ‍ധം ഇതൊക്കെയാണു മോഹന്‍ലാലിന്റെ ശരീരം കാണുന്നു, വൃത്തികേട്, ഒബ്സീന്‍ എന്നൊക്കെ മുറവിളി കൂട്ടുന്നവരില്‍ പ്രകടമാകുന്നത്.

സായിപ്പിന്റെയും, ഹിന്ദിക്കാരായ ചോക്കലേറ്റ് കുമാരന്മാരുടെയും ഒക്കെ ദേഹം എത്ര വേണേലും കാണാം, നാട്ടുകാരന്റെ കണ്ടാല്‍ അറപ്പ്? അതും പ്രത്യേക സാഹചര്യത്തില്‍. നല്ല കവാത്ത് തന്നെ!

ആകെ മൊത്തത്തില്‍ മലയാളി ഒട്ടേറെ കാപട്യങ്ങളുടെ ആകെത്തുകയായി മാറിയിരിക്കുന്നു.

സത്യന്‍ അന്തിക്കാട് എനിക്കിഷ്ടപ്പെട്ട ഒരു സംവിധായകനാണു (പത്മരാജനു ശേഷം). മൂപ്പരെ വേണ്ട വിധം മലയാളികള്‍ അംഗീകരിച്ചിട്ടില്ല, അല്ലെങ്കില്‍ മൂപ്പരുടെ സിനിമകള്‍ വെറും നേരമ്പോക്ക് എന്ന കൂട്ടത്തില്‍ ചേര്‍ത്ത് നിസ്സാരവല്‍ക്കരിച്ച് കണ്ടു, ഇഷ്ടപ്പെട്ടു, മറന്നു, എന്ന മട്ടില്‍ ഉപേക്ഷിക്കാറാണു പതിവു. ഒരു പക്ഷെ ബുദ്ധിജീവിജാഡ കുറവായതു കൊണ്ടാവാം.

ഗ്രാമ്യജീവിതവും, അതിന്റെ നന്മകളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന് വളരെ മുന്‍പേ വിളിച്ചു പറയാന്‍ ശ്രമിച്ച സംവിധായകനാണു സത്യന്‍ അന്തിക്കാട്. ഏതായാലും ഇതുവരെ തീരെ തറയായിട്ടുള്ള പടങ്ങള്‍ അങ്ങോരു എടുത്തിട്ടില്ല എന്നാണു എന്റെ വിചാരം.

രസതന്ത്രം ഒരു ആവറേജ് സിനിമയാണു. എന്നാല്‍ അതിലും ചില സൂചനകളുണ്ട്. സത്യങ്ങളുണ്ട്. മോഹന്‍ലാലിനെ കണ്ടാല്‍ അമാനുഷനായ ആശാരിയാണെന്നൊന്നും തോന്നില്ല. (ആശാരിമാരുടെ ജീവിതമൊന്നും ഇതില്‍ കാര്യമായിട്ടില്ലെന്നത് വേറെ കാര്യം) അല്പം തടിയുണ്ടെങ്കില്‍ അമാനുഷനാകുമോ?

ഞാന്‍ ഒരു ആന്റിമോഹന്‍ലാല്‍ (ക്രെഡിറ്റ് ബെന്നിക്ക്) ഫാന്‍ ആണെങ്കിലും, ചില ദുഷ്പ്രവണതകള്‍ കണ്ട് ഇടപെട്ടു എന്നു മാത്രം.

ഓ.ടോ: എനിക്ക് വക്കാരീടെ “രസതന്ത്രം” കമന്റ് ക്ഷ പിടിച്ചു. കൊടു തുമ്പിക്കൈ വക്കാരീ..

പാപ്പാന്‍‌/mahout said...

(ബലി മാത്രമല്ലേ ഇട്ടുള്ളൂ, സിനിമയില്‍ മോഹന്‍ലാലാശാരിക്കു വയറിളക്കം വരാഞ്ഞതു കപടസദാചാരികളും, കാണികളുമായ ഞങ്ങളുടെ ഭാഗ്യം. Thank God for small mercies. :))

evuraan said...

RIAA പോലൊന്ന് നാട്ടില്‍ ശക്തമായില്ലാഞ്ഞത്, മൊബൈലില്‍, തീയറ്റിറിലോടുന്ന പടമെടുത്തയാളിന്റെ ഭാഗ്യം.

പൈറസി/കോപ്പിറൈറ്റ് പ്രശ്നമേ, ഇവിടെ പിടിക്കപ്പെട്ടാല്‍ പിന്നെ പോക്കാ...

prapra said...

എവൂ, പിടിക്കപ്പെട്ടാല്‍ നാട്ടിലും പോക്കാ. വീഡിയോ ഫോണില്‍ 'ഭരത്‌ ചന്ദ്രന്‍' റിക്കാര്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ച രണ്ടു പേരെ ഇതേ തീയേറ്ററില്‍ നിന്ന് അറസ്റ്റ്‌ ചെയ്ത വാര്‍ത്ത ദീപികയില്‍ ഉണ്ടായിരുന്നു.
എല്‍ജീ, കല്ലുമ്മകായ്‌ ബ്ലൊഗൊക്കെ ഒന്നു പോയി നോക്കണേ, ഇല്ലെങ്കില്‍ പിന്തുണ ഞാന്‍ പിന്‍വലിക്കും.

Anonymous said...

ഞാനാ പോസ്റ്റു കണ്ടതാ. പക്ഷെ ചേട്ടായി പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല. കല്ലുമ്മകായേനെ എങിന്നെയാ വാ പൊളിപിക്കണേ? അപ്പൊ അതിനു ജീവനുണ്ടാവില്ലെ?

myexperimentsandme said...

മൊഴിയണ്ണന്‍ പറഞ്ഞതുപോലെ ആ സീന്‍ അത്ര പ്രശ്നമാണോ?

ലാലേട്ടന്‍ ഈയിടെയായി വളരെയധികം പഴി കേള്‍ക്കുന്നു!

കുറെ പ്രശ്നം ആസ്വാദകര്‍ക്കും ഉണ്ടെന്ന് തോന്നുന്നു. ഇരുപത്- ഇരുപത്തഞ്ചുകൊല്ലം മുന്‍പ് നാടോടിക്കാറ്റിലും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലുമൊക്കെ അഭിനയിച്ച ലാലേട്ടനെ തപ്പി ഇപ്പോളും നമ്മള്‍ തീയറ്ററില്‍ പോകുന്നതിന് ലാലേട്ടന്‍ എന്തു പിഴച്ചു? അതുപോലുള്ള ലാലേട്ടനെ നമ്മള്‍ എന്തിന് ഇപ്പോള്‍ പ്രതീക്ഷിക്കണം? അദ്ദേഹത്തിന്റെ ഓരോ പുതിയ സിനിമ വന്നുകഴിഞ്ഞാലും നമ്മള്‍ ഉടനെ താരതമ്യപഠനമാണ്-“ഹേയ്, ഇതിലും ബെസ്റ്റ് താ‍ളവട്ടമായിരുന്നു-നാടോടിക്കാറ്റ് എന്തു രസമായിരുന്നു-കിരീടത്തിന്റെ പത്തിലൊന്ന് വരുമോ ഇത്..........” എക്‍സ‌ട്രാ‍ാ‍ാ‍ാ‍ാ എക്‍സ്ട്രാ‍ാ‍ാ.

"ഇനി ഞാന്‍ എന്റെ 32-18-42 ബാഡി കാണിക്കാം, അടിപൊളിയാണുകേട്ടോ” എന്നൊന്നും പറഞ്ഞ് അഭിമാനത്തോടെ കാണിച്ച, ഒരു സൌന്ദര്യപ്രദര്‍ശന സീനൊന്നുമല്ലായിരുന്നല്ലോ അത്. “ലാലേട്ടന്റെ സുന്ദരമായ ബാഡി അതിന്റെ എല്ലാവിധ മനോഹാരിതയോടും കൂടി” എന്നൊക്കെ പറഞ്ഞുള്ള വശീകരണപരസ്യങ്ങളുമില്ലായിരുന്നു. പിന്നെ?

ബെന്നിയുടെ ലേഖനത്തില്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞ ഒരു ആരോപണം അദ്ദേഹം അഭിമുഖങ്ങളില്‍ ഫിലോസഫി പറയുമെന്നാണ്! അതും അദ്ദേഹത്തിന്റെ അഭിനയവിലയിരുത്തലും തമ്മിലുള്ള ബന്ധം ഞാന്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നു-കിട്ടിയിട്ടില്ല.

prapra said...

എല്‍ജീ, ഇതു എങ്ങനെ വിശദീകരിക്കണം എന്ന് എനിക്കറിയില്ല, അല്ലെങ്കിലും ഓഫ്‌-ഓഫ്‌ ടോപിക്ക്‌ ആയി പോകും ഇത്‌.
ജീവനുണ്ടെന്നു കരുതി അതു കടിക്കുകയൊന്നും ഇല്ല. ഒരു നേരിയ കത്തി ഷെല്ലിന്റെ ഗാപ്പിലൂടെ കുത്തി ഇറക്കുക. വാതില്‍ തുറക്കുന്നത്‌ പോലെ ഷെല്‍ തുറന്നു വരും.

Anonymous said...

അപ്പൊ അതു അനങ്ങിയാല്ലൊ? അത്രേം ധൈര്യം എനിക്കില്ല. ദൈവമേ! ഇവിടേയും ഓഫ് ടോപ്പിക്കു പറയാന്‍ പാടില്ലേ?

Anonymous said...

കഴംബുണ്ട് ! കഴംബുണ്ട്! വക്കരിചേട്ടന്‍ പറഞ്ഞതില്‍ കഴംബുണ്ടു.
ലാലിന്റെ പഴയ പല സിനിമായിലും പ്രേഷക്ന്റെ ജീവിതതില്‍ കഴിഞ്ഞുപോയ എന്തോ ഒക്കെയുമായി ഒരു ബ്ന്ധം ഉണ്ടായിരുന്നു. ലാല്‍ ആരധകരെ ശ്രദ്ധിച്ചാലും അതു കാണാം. ഇപ്പോഴത്തെ പല സിനിമ വെച്ചും, അതു പ്രേഷകനു കിട്ടുന്നില്ല. അതാണു പ്രശ്നം.
ഒന്നാ‍മതു, ലാല്‍ വെറും ഒരു ആവെറ്ജ് നടന്‍ ആണു. ഒന്നോ രണ്ടൊ സിനിമ ഒഴ്ഴിചാല്‍ ലാലിനുവേറെ ഒന്നും ഇല്ല.പക്ഷെ പണ്ടത്തെ സിനിമ വെച്ചു പൊക്കി പൊക്കി തലയില്‍ കയറ്റിയതാണു.ഇപ്പൊ ഒന്നും ഏക്കുന്നില്ല.അപ്പൊ എല്ലാര്‍ക്കും എന്തൊക്കെയൂ ദേഷ്യം.

myexperimentsandme said...

വിവാദമാക്കാന്‍ പറ്റിയ വിഷയം തന്നേ, ബോണ്‍‌ജീ... പക്ഷേ ലാലേട്ടന്‍ വെറും ഒരു ആവറേജ് നടന്‍ മാത്രമാണെന്നത്....ച്ചിരി കൂടിപ്പോയില്ലേ... ആവറേജ് നടന്‍ മാത്രമാണോ?

(ഇനി ഗുള്‍ഗുളുലാണ്ടയിലെ ഗുല്‍ഗുലുതിത്തകന്‍ അഭിനയകലയെ വര്‍ണ്ണിച്ചിരിച്ച് പൊട്ടിച്ചിരിക്കുന്നത് ദോ ഇങ്ങിനെയാ, പക്ഷേ ലാലേട്ടന്‍ അങ്ങിനെയാ എന്നൊക്കെ പറഞ്ഞാല്‍ ചുറ്റിപ്പോകും).

അതുകൊണ്ട്, ലാലു അലക്‍സേട്ടന്‍ സ്റ്റൈലില്‍ പേഴ്‌സണലായിട്ടു പറയുവാ, ലാലേട്ടന്‍ വെറും ഒരു ആവറേജ് നടനല്ല, അതിലുമൊക്കെ വളരെ മികച്ച നടനാണ് എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഞാന്‍ മുന്‍‌പിലത്തെ കമന്റില്‍ പറഞ്ഞത് ലാലേട്ടന്റെ അന്നത്തേയും ഇന്നത്തേയും അഭിനയത്തെയല്ല. ഇന്നും അദ്ദേഹം നന്നായിത്തന്നെ അഭിനയിക്കുന്നു. പക്ഷേ, നമ്മള്‍ അന്നത്തെ കഥാപാത്രങ്ങളും കഥകള്‍ക്കുള്ള സാഹചര്യങ്ങളും ഇന്നും അദ്ദേഹത്തിന്റെ സിനിമയില്‍ അന്വേഷിക്കുന്നു. കാലം മാറി, കഥ മാറി, കഥാപാത്രങ്ങള്‍ മാറി....

പാപ്പാന്‍‌/mahout said...

വക്കാരീ, മോഹന്‍‌ലാലിനു പ്രായമായി എന്നു പറഞ്ഞു കാണികള്‍ അവരുടെ ആസ്വാദനത്തിന്റെ മാനദണ്ഡം മാറ്റണമെന്നുണ്ടോ? ലങ്ങേരു 70-ആം വയസ്സിലും കൊച്ചുപെണ്‍പിള്ളേരുടെ കൂടെ ഒരു വടിയൊക്കെക്കുത്തി മരത്തിനുചുറ്റി പ്രേമഗാനം പാടി നടക്കുന്നുവെന്നു വിചാരിക്കുക. വടികുത്തിക്കൊണ്ട് പ്രേമഗാനം അഭിനയിക്കുന്നതു ബോറായിപ്പോയി എന്നു കാണികള്‍ പറഞ്ഞാല്‍ “അങ്ങേര്‍ക്ക് എഴുപതുവയസ്സായില്ലേ, ഒരിരുപത്തഞ്ചുവയസ്സുകാരനെപ്പോലെ അഭിനയിക്കാന്‍ പറ്റുമോ” എന്നു ചോദിക്കുന്നതിലെന്തര്‍ത്ഥം? ഞാനേതായാലും കോലൊടിച്ചിട്ടു, ഇനിയിങ്ങേരുടെ പടത്തിനു കാശു കളയാന്‍ ഞാനില്ല. “ബാലേട്ടന്‍“ കണ്ടുകഴിഞപ്പൊഴേ ഈ തീരുമാനമെടുത്തിരുന്നെങ്കില്‍ ധനനഷ്ടം ഒഴിവാക്കാമായിരുന്നു.

അങ്ങേരുടെ ശരീരം പോലെ തന്നെ അഭിനയത്തിലും എന്തൊക്കെയോ അസ്ഥാനത്തുമുഴച്ചുനില്‍‌ക്കുന്നു.

myexperimentsandme said...

പാപ്പാനേ, അതൊരു ചോദ്യം. ഏട്ടന്‍ വടീം കുത്തി പ്രേമഗാനമഭിനയിച്ചാല്‍ സംഗതി അത്രയ്ക്കങ്ങ് ദഹിക്കില്ല. പക്ഷേ സംവിധനദായകന്‍, ലാലേ, ഒരു പ്രേം ഗാനം വേണം. വടീം കുത്തി വേണം എന്നു പറഞ്ഞാല്‍ ഏട്ടന്‍ നോ, എന്നേക്കൊണ്ടതുപറ്റില്ല, പ്ലീസ് എന്നെ അതിനുമാത്രം നിര്‍ബന്ധിക്കരുത്, വേറേ എന്തു വേണമെങ്കിലും...എന്നൊക്കെ ആദ്യം പറഞ്ഞുനോക്കി, പിന്നേം സംവിധനദായകന്‍ പറയുന്നൂ, ലാല്‍, ഇത് കഥാതന്തു (അതെന്തുതന്തു) വിന് വളരെയധികം ആവശ്യമാണ്, വടീം കുത്തിത്തന്നെ വേണം, പ്രേമിക്കുകയും വേണം എന്ന് പറയുകയും അത് തന്നാലാവുംവിധം ഏട്ടന്‍ അഭിനയിച്ചും കഴിഞ്ഞാല്‍ നമുക്ക് രണ്ടോപ്‌ഷന്‍:

1. ആ സീന്‍ വടീംകുത്തി പ്രേമിക്കേണ്ട ഒരു സീനായിരുന്നു. അത് ഏട്ടന്‍ എത്രമാത്രം ഓക്കേയാക്കി എന്നാലോചിച്ച് വട്ടുപിടിക്കാം.

2. അയ്യേ, നാണമില്ലേ ആ മനുഷേന്. ഇത്രേം പ്രായമായി. പിന്നേം വടീം കുത്തി പെമ്പിള്ളേരുടെകൂടെ, ആ വയറൊക്കെ കുലുങ്ങുന്ന ഒരു കുലുക്കമേ, കലേഷിന്റെ പോലും ഇതിലും എത്ര ബെസ്റ്റാ......ഛായ്, ഘാപ്പി..

ഏതെടുത്താലും ഒരു രൂപാ മാത്രം.

പണ്ട് വിശാലമനസ്കന്‍ കുടുംബം കലക്കിയില്‍ ചാരത്തിലോ മറ്റോ കുതിര്‍ന്ന ഒരു പ്രതിജ്ഞ സ്വന്തം അമ്മാവനെതിരെ എടുത്തതില്‍ പിന്നെ ഇപ്പോഴാണ് ഒരുഗ്രപ്രതിജ്ഞ കേള്‍ക്കുന്നത്. പാപ്പാനേ, ലാലേട്ടന്റെ കഞ്ഞികുടിമുട്ടിച്ചാല്‍ എന്റെ കറികുടി മുട്ടും.ഞാന്‍ മോഹന്‍ലാത്സ് ടേസ്റ്റ് ബഡ്ഡ്‌സ് ആണ് ഉപയോഗിക്കുന്നത്. റീകണ്‍സിഡര്‍.....

ബിന്ദു said...

മോഹന്‍ ലാലിന്റെ അഭിനയത്തെപറ്റിയോ, അദ്‌ദേഹത്തിന്റെ ശരീരത്തെപറ്റിയൊ അല്ല ഞാന്‍ ആ സീന്‍ മോശം എന്നതു കൊണ്ടു ഉദ്ദേശിച്ചതു. ആ സീന്‍ വേറെ ഏതെങ്കിലും ആംഗിളില്‍ വച്ചെടുത്തിരുന്നെങ്കില്‍ നന്നായേനെ എന്നു മാത്രം. ലാലിന്റെ ഒരു കൊച്ചാധാരികയല്ലെ ഞാനും !

പാപ്പാന്‍‌/mahout said...

എക്സ്-ആധാരികന്മാര്‍ ശത്രുക്കളായാല്‍ ഇങ്ങനെയാണെന്റെ വക്കാരീ :) ഏകദേശം “ആറാം തമ്പുരാ”നൊക്കെ കഴിഞപ്പോഴേക്കും അങ്ങേരെനിക്കു മരിച്ചു. ഇപ്പൊ റിഗറ് മോര്‍ടിസ് ആയി.

ഇനി എനിക്കൊരാധാരം ദിലീപ് മാ‍ത്രം :) പിന്നെ ഒരു പരിധി വരെ പഴയ ശത്രു മമ്മുക്കയും. “രാജമാണിക്യം” കണ്ടിട്ട് അറ്റ് ലീസ്റ്റ് ഓക്കാനിക്കാന്‍ വന്നില്ല. “തുറുപ്പുഗുലാനി”ലറിയാം ബാക്കി.

Kumar Neelakandan © (Kumar NM) said...

മോഹന്‍ലാലിന്റെ ശരീരം കണ്ടു. ഇനി സിനിമ എങ്ങനെയുണ്ടെന്ന് പറയൂ. വെറുതെ കാശുകളയാന്‍ വയ്യ.
ഈ രംഗം മാത്രം വരുമ്പോള്‍ കണ്ണടച്ചാല്‍മതിയോ അതോ മൊത്തമായിരിന്നു ഉറങ്ങണോ?

(ശ്രീ ജിത്തേ, മീരാജാസ്മിന്റെ മുണ്ട് മടക്കിക്കുത്ത് ഒരിക്കല്‍ കൂടി കാണാന്‍ പോയി എന്നു പറഞ്ഞാല്‍ എനിക്കു മനസിലാകും. പക്ഷെ മോഹന്‍ലാലിന്റെ ഈ മേനി ഒന്നുകൂടികാണാന്‍ പോയ നിന്നെ എനിക്ക് സംശയമുണ്ട്. “എന്റീശ്വരന്മാരെ എന്താ ആ ചേട്ടന്റെ ബാഡി...? ഒറ്റ നുള്ളുവച്ചുകൊടുക്കും ഞാന്‍.” അങ്ങനെ വല്ലതും?) :) വിഷമിക്കണ്ടാട്ടോ, ഞാന്‍ വേറുതെ ചോയിച്ചതാ‍...

Anonymous said...

പെരിങോടനെ പോലെ ഞാനും പറയുന്നു. മീരയുടെ രസതത്ന്രം കുഴപ്പമില്ല.-സു-

പാപ്പാന്‍‌/mahout said...

കുമാറേ,
“നിന്റെ ജീവിതം നിന്‍‌കാര്യം മാത്രം
എന്റെ കര്‍മ്മം ഞാന്‍... കൊക്കക്കൊക്കൊക്കോ”
:)

Kumar Neelakandan © (Kumar NM) said...

പാപ്പാനേ,

“നീ നിന്റെ കാര്യം നോക്കെടാ“ എന്നല്ലേ പാപ്പാന്‍ പറഞ്ഞതിന്റെ വിവര്‍ത്തനം?
:(

പാപ്പാന്‍‌/mahout said...

“കാശു കളയാനാണു തന്റെ ഭാവമെങ്കില്‍ ഞാനായിട്ടു തടുക്കൂലാ എന്റെ പൊന്നു കുമാറേയ്” എന്നായിരുന്നു വിവക്ഷ :)

Kumar Neelakandan © (Kumar NM) said...

പാപ്പാനേ, തന്തോയം തന്തോയം :)
എന്നാല്‍പ്പിന്നെ പച്ചമലയാളത്തില്‍ ഇങ്ങനെ ആദ്യമേ പറയാന്‍ പാടില്ലേ.
അങ്ങനുള്ള പഴുത്ത മലയാളം എനിക്ക് മനസിലാകില്ല.
എന്റെ ഒരു കാര്യം :(

(അല്ല ഒരു സംശയം ഇപ്പോഴും ബാക്കി. അതു ദേവരാഗഗുരുവിനോടും കൂടിയാണ് : അപ്പോള്‍ ബൂലോഗ ക്ലബ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് എല്ലാവര്‍ക്കും ചേര്‍ന്ന് പോസ്റ്റ് ചെയ്യാന്‍ ഒരിടം എന്നാണോ?)

Sreejith K. said...

കുമാരേട്ടാ, ബാംഗ്ലൂരില്‍ താമസിക്കുന്ന എനിക്ക് ഒരു പെണ്‍കുട്ടിയുടെ മുട്ട് വരെ കാണാന്‍ കാശ് മുടക്കി സിനിമ കാണേണ്ടതില്ല. ബ്രിഗേഡ് റോഡിലോ, എം.ജി.റോഡിലോ ഒരു റൌണ്ട് നടന്നാല്‍ എനിക്ക് ഒരു ഷക്കീല പടം കാണുന്നതിനേക്കാല്‍ നല്ല ദൃശ്യങ്ങള്‍ ലൈവ് ആയിക്കാണാം. സിനിമയിലെ ഈ രംഗം കാണാനും ഫോട്ടോ എടുക്കാനുമായി തന്നെയാണ് ഞാന്‍ രണ്ടാമതും സിനിമ കാണാന്‍ പോയത്. അന്ന് സരിത,സവിത,സാഗര, സമുദ്ര കോമ്പ്ലെക്സില്‍ മറ്റ് പുതിയ ചിത്രങ്ങളും (പച്ചക്കുതിര, തുറുപ്പ്ഗുലാന്‍, ...) ഓടുന്നുണ്ടായിരുന്നു.

അച്ഛന് ബലി ഇടുന്ന ഈ രംഗം ഷര്‍ട്ട് ഇട്ട് അഭിനയിക്കാന്‍ പറ്റില്ല എന്ന വാദം അംഗീകരിക്കുന്നു. എന്നാല്‍ അച്ഛന് ബലി ഇടുന്ന രംഗത്തിന് സിനിമയില്‍ എന്ത് പ്രാധാന്യം ആണുള്ളത്? എന്ത് കൊണ്ട് ആ രംഗം തന്നെ ഒഴിവാക്കിയില്ല? സിനിമയില്‍ മോഹന്‍ലാലിന്റെ ആദ്യ രംഗം അദ്ദേഹം കുറ്റിയടിക്കാന്‍ വരുന്നതാണെന്ന് സിനിമ കണ്ടവര്‍ക്കറിയാം. ഷര്‍ട്ടിട്ട് പൂജ നടത്താനും കുറ്റിയടിക്കാനും ഒരാശാരിക്ക് പറ്റുമെങ്കില്‍ ഷര്‍ട്ടിട്ട് ബലിയിടാനും ആ ആശാരിക്ക് എന്തേ പറ്റാത്തത്?

സിനിമ പൊതുവില്‍ നല്ല നിലവാരം പുലര്‍ത്തിയെങ്കിലും, സത്യന്‍ അന്തിക്കാട് കഥയുമായി ബന്ധമില്ലാത്ത കാര്യങ്ങളെ തീര്‍ത്തും അവഗണിച്ച് കണ്ടു. വളരെ നിലവാരം കുറഞ്ഞ മരമാണ് സിനിമയില്‍ മൊത്തം ആശാരിമാര്‍ പണിയെടുക്കുന്നതായി കാണിച്ചിരിക്കുന്നത്. വീടിന്റെ തറ കെട്ടുന്നതിനു മുന്നേ തന്നെ മരപ്പണി തുടങ്ങുന്ന രംഗങ്ങളും, കുത്തനെ നിര്‍ത്തി ജനലുകളും വാതിലുകളും പണിയുന്നതും തീര്‍ത്തും അസംബന്ധങ്ങളായ രംഗങ്ങളാണ്. വീടിന്റെ മേല്‍ക്കൂര പണിയുന്ന സീനില്‍ ഉപയോഗിച്ചിരിക്കുന്ന മരം വരെ ഒടിഞ്ഞ് തൂങ്ങാറായതാണെന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ കാണാവുന്നതാണ്. മോഹന്‍ലാല്‍ അടിച്ച ഒരാണിപോലും വളയാതെ ഇരുന്നില്ല എന്നും സിനിമ കണ്ട ഒരാള്‍ക്ക് വളരെ എളുപ്പം മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഒരു സംവിധായകന്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ വിട്ട് കളയുന്നത് എനിക്കെന്തോ അംഗീകരിക്കാനാവുന്നില്ല.

മോഹന്‍ലാലിന്റെ ശരീരശാസ്ത്രത്തെ കളിയാക്കാന്‍ ഞാന്‍ ആര് എന്ന് പറഞ്ഞതും ഞാന്‍ ശരിവയ്ക്കുന്നു. ഞാന്‍ ഇതൊരു തമാശയയേ ഉദ്ദേശിച്ചിട്ടുള്ളൂ. മോഹന്‍ലാല്‍ അല്ല എനിക്ക് അരി വാങ്ങിത്തരുന്നത്. അദ്ദേഹം എങ്ങിനെ ഇരുന്നാലും, എങ്ങിനെ അഭിനയിച്ചാലും, ഞാന്‍ സിനിമ കാണും. എനിക്ക് വേറെ എന്തെങ്കിലും പണി വേണ്ടേ.

Kumar Neelakandan © (Kumar NM) said...

ശ്രീജിത്തേ താന്‍ തകര്‍ത്തു.
മുട്ടുകാണാന്‍ എന്നു ഞാന്‍ പറഞ്ഞില്ലല്ലൊ. അതിനാണ് പോയതെന്നു പറഞ്ഞാല്‍ എനിക്കു മനസിലാകും എന്നല്ലേ പറഞ്ഞുള്ളു. :(

ഇനി മോഹന്‍ലാലിനെ കുറിച്ച്.
അനിലേട്ടന്‍ പറഞ്ഞപോലെ അതിലെ പാട്ടിലെ രംഗങ്ങള്‍ കണ്ടിട്ട് എനിക്കാ ചിത്രം കാണാന്‍ തോന്നിയില്ല.
പിന്നെ ആ ചിത്രം കാണണം എന്ന തോന്നല്‍ ഉണ്ടാക്കിയത് സത്യന്‍ അന്തിക്കാടും സത്യന്‍ അന്തിക്കാടിനെ പഴചിത്രങ്ങളില്‍ അഭിനയിക്കുന്ന മോഹന്‍ലാലും ആണ്. പക്ഷെ ഞാനിതുവരെ ആ ചിത്രം കണ്ടിട്ടില്ല.

ഈ അടുത്ത കാലത്ത് ലാലിന്റെ അഭിനയത്തില്‍ വന്ന മാറ്റം വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ആളാണ് ഞാന്‍.
അദ്ദേഹത്തിന്റെ ഓരോ മാനറിസങ്ങളും ഞാന്‍ ശ്രദ്ധിക്കുന്നു. (ഇതിനെ അരിമേടിക്കലിന്റെ ഭാഗമായി കൂട്ടാം).
എല്ലാമനുഷ്യരിലും എന്ന പോലെ പ്രായം ആ നടനിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അതിനനുസരിച്ച് കഥാപാത്രങ്ങളില്‍ മാറ്റമുണ്ടാകാത്തതാണ് പ്രശ്നം.
മലയാളത്തിലെ രണ്ടു മഹാ നടന്മാര്‍ക്കും ഇനി സംഭവിക്കാന്‍ പോകുന്നപ്രശ്നം പ്രായമാണ്.
അതിനെ മറികടക്കാന്‍ പുതിയ വേഷങ്ങള്‍ കെട്ടും തോറും അപകട സാധ്യത അകാശങ്ങളിലെത്തും. കൂടുതല്‍ ചെറുപ്പമാകുന്ന വേഷങ്ങള്‍ കെട്ടും തോറും ഇവരുടെ വീഴ്ചയുടെ ആഴം കൂടും.

ഹോ ഈ പ്രായം വല്ലാത്തൊരു പ്രായം തന്നെ.

അരവിന്ദ് :: aravind said...

വൈകിപ്പോയി..ക്ഷമിക്കൂ..
ആരാ എന്താ?

ഓ..മോഹന്‍ലാലിന്റെ ബോഡി.

മോഹന്‍‌ലാലിന്റെ ബോഡി ഇന്നും ഇന്നലേയുമാണോ, എയറ് നെറച്ച ബീന്‍‌ബാഗ് പരുവം ആയത്?
ഏയ് ഓട്ടോയില്‍ എണ്ണ തേയ്ച് നില്‍ക്കുമ്പോള്‍ രേഖ കാണാന്‍ വരുന്ന രംഗം ഓര്‍മ്മയില്ലേ? ഇല്ലേ? അതില്‍
കട്ട മസിലായിരുന്നോ? പിന്നെ തൂവാനത്തുമ്പിയിലോ?

ബോഡ്യൊന്നും അദ്ദേഹത്തിനൊരു പ്രശ്നല്ല..അദ്ദേഹത്തിന്റെ സിനിമകള്‍ മോശമാകുന്നത് കൊണ്ട് എന്നേയും ശ്രീജിത്തിനേയും പോലെയുള്ള മോഹന്‍ലാല്‍ ഫാന്‍സ് (അല്ലേ ശ്രീജി?) ഇത്തരം കാര്യങ്ങളില്‍ അമര്‍ഷം പ്രകടിപ്പിക്കുന്നു എന്നേയുള്ളൂ.

ഈയിടെ നാട്ടു രാജാവ് കണ്ട് അറിയാതെ കൂ‌കിപ്പോയി. യെവനാരടേ എന്ന് ചോ‌യ്ച്ചു പോയി.
പക്ഷേ പിന്നെ നരന്‍ കണ്ടപ്പോള്‍...
മോനേ..മുള്ളങ്കൊല്ലി വേലായുധന്‍ കലക്കി..എന്താ ആ ഒഴുക്കിലെ മരം പിടുത്തം സീന്‍? എന്താ ആ അങ്ങാടിയില്‍ കിടന്നുള്ള ഇടി? സൂപ്പര്‍!

മോഹന്‍ലാല്‍ എന്ന നടന് ഇനിയും മൈലേജുണ്ടെന്ന് ഒരു തോന്നല്‍. ഒരു പ്രതീക്ഷ.

ബോഡിയൊക്കെ മറന്നേക്കൂ സുഹൃത്തുക്കളേ...അതൊന്നും സാരല്ല.

കട്ട മസിലുള്ള ഖാന്‍‌മാര്‍ നിരന്നഭിനയിക്കുന്നതിനേക്കാള്‍ ഭേദമാണ് മലയാളത്തിന്റെ ഈ തടിയാപിള്ളയുടെ പ്രകടനം.
(ഇന്നലെ പോയി 36 ചൈനാ ടൌണ്‍ എന്ന ഹിന്ദിപ്പടം കണ്ടു. എന്റെ അച്ചിപ്പാറ അമ്മച്ചീ..ആ പടം ഉണ്ടാക്കിയവനെ എന്റെ കൈയ്യില്‍ കിട്ട്യാ..അമ്മച്ചിയാണെ അവന്റെ മെഡുലാ ഒബ്ലങ്കട്ട ഞാന്‍ പരിപ്പാക്കും. നാട്ടുരാജാവും താണ്ഡവവും നൂറിരട്ടി ഭേദം.)

അതുല്യ said...

മീര ജാസ്മിന്റെ ബ്ളൌസുകള്‍ അല്‍പം കൂടി ലൂസ്‌ ആക്കി തുന്നിക്കാമായിരുന്നു എന്നും, കോടതിയിലും അവിടെന്നു നേരിട്ടും ഒക്കെ എറങ്ങി വന്നപ്പോ എത്രേയും ജോറായി പുതിയ ഫാഷിൊനില്‍ ഒക്കെ തൈപ്പിച്ച ചൂരിധാരും ഹൈ ഹീല്‍ ചെരുപ്പും ഒക്കെ ഒഴിവാക്കാം ആയിരുന്നു എന്നും ഞാന്‍ പറഞ്ഞ..... മോഹന്‍ലാലിനു എനി നെടുമുടി വേനു വേഷങ്ങള്‍ ആവും കൂടുതല്‍ ചേരുന്നതു. കുമാറിന്റെ കമണ്ടാണു എനിക്കേറ്റവും ഇഷ്റ്റമായതു. പ്രിധ്വിരാജിനേം ആളുകല്‍ ഇതു പോലെയാക്കി തറയില്‍ ഇട്ടതാ. പക്ഷേ ഫോടൊഗ്രാഫ്യ്‌ വളരെ നന്നായിട്ടുണ്ടു.

Obi T R said...

എനിക്കു രസതന്ത്രത്തില്‍ ആകെ ഇഷ്ടപെട്ടതു മീരയെ മാത്രം ആണു, പിന്നെ പൂ കുങ്കുമ പൂ എന്ന പാട്ടും. തന്മാത്ര എന്ന സിനിമയെ മോഹന്‍ലാല്‍ വളരെ മോശമായണു സമീപിച്ചതു എന്നാണു എനിക്കു തോന്നിയതു. അദ്ദേഹം എല്ലായിപ്പോഴും പറയുന്നതുപോലെ ഇതൊക്കെ അങ്ങു സംഭവിച്ചു പോകുന്നതാണു എന്ന രീതിയില്‍ ആയിരുന്നില്ല ആ സിനിമ ചെയ്യേണ്ടിയിരുന്നതു. ഒരല്‍പം തയ്യറെടുപ്പൊക്കെ ആകാമയിരുന്നു, ഇതേ രോഗവസ്ത അമിതാഭ്‌ ബ്ലാക്കില്‍ ചെയ്തതു നോക്കുക..

Anonymous said...

സോറി വക്കാരിച്ചേട്ടാ...ഞാന്‍ ഒരു ഗംഭീര ആരാധിക ആയിരുന്നു..പക്ഷെ അന്നൊക്കെ ഞാ‍ന്‍ ലല്ലേട്ട്ന്റെ പടങ്ങള്‍ മാത്രെ കണ്ടിട്ടുള്ളൊ.. അപ്പൊ ഒരു കൂപമണ്ടൂക അവസ്ഥയില്‍ ആളു കിടിലന്‍ എന്നു എനിക്കു തോന്നിയിരുന്നു. പിന്നെ നേരം വെളുത്തപ്പോള്ളല്ലേ മറ്റു പലരേയും കണ്ടതും ഒക്കെ..അപ്പൊ എനിക്കു തോന്നി...ലാലേട്ടന്‍ വെറും ആവരേജ് എന്നു....പിന്നെ സിനിമാ കാണുന്നതു അല്ലാണ്ടു സിനിമയെ കുറിച്ചു എനിക്കു വലിയ വിവരമൊന്നുമില്ല..സൊ,എന്റെ അഭിപ്രായം അപ്രസക്തം.

പിന്നെ സംവിധായകനെ ലാലേട്ട്നു വേണ്ടി കുറ്റം പറയുന്നതു ലാല്‍ഫാന്‍സിന്റെ രൊരു ട്രേഡ്മാര്‍ക്കു ആണു. :) ലാലേട്ട്ന്‍ നന്നായി അഭിനയിക്കുംബോള്‍ “ഹൊ! എന്തൊരു മിടുക്കന്‍ സംവിധായകന്‍” എന്നു ലാല്ഫാന്‍സ് പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല.

പാപ്പാന്‍‌/mahout said...

വക്കാരീ, “മോഹന്‍‌ലാല്‍ കറി മസാല” ഞാനും കുറെ വാങ്ങി. ഇവിടെ കിട്ടാത്തതിനാല്‍ നാട്ടില്‍ നിന്നു വാങ്ങിപ്പിച്ചു. ആദ്യമായി ഒരു “കോഴി മോഹന്‍‌ലാല്‍” ഉണ്ടാക്കിനോക്കി. കോഴിക്കൊരു ഭാവഭേദവുമില്ല ഈ മസാലയിട്ടിട്ടും. ഒരു തവണ കൂടി വീണ്ടും ട്രൈ ചെയ്തു. അതോടെ മനസ്സിലായി അങ്ങേരുടെ മസാലയ്ക്കു കറിയിലുള്ള റോള്‍ എന്നതു പഴയ റഷ്യന്‍ നാടോടിക്കഥയായ “കോടാലിക്കഞ്ഞി”യില്‍ കോടാലിയുടേതാണെന്ന്. ഉപ്പ്, മുളക്, മറ്റു സുഗന്ധദ്രവ്യങ്ങളൊക്കെ യഥാപാകം അരച്ചു ചേര്‍ത്തിട്ടാല്‍ മോഹന്‍‌ലാല്‍ മസാലയായിട്ട് അവയോട് കുഴപ്പമൊന്നും ഉണ്ടാക്കുകയില്ല എന്നു മാത്രം.

ഇതെന്റെ സ്വന്തം അനുഭവമാണേ. നിങ്ങളൊക്കെ ഈ സാധനം പരീക്ഷിച്ചിട്ടുണ്ടോ എന്നരിയില്ല.

myexperimentsandme said...

പാപ്പാനേ, നെഞ്ചില്‍ കുത്തുന്ന വാക്കുകള്‍ പറയരുത്... ലാലേട്ടനെ എന്തുവേണമെങ്കിലും.... പക്ഷേ അദ്ദേഹത്തിന്റെ മസാല.....പ്ലീസ്....

ഹോ, ഞാനിതെങ്ങിനെ സഹിക്കും

(യെങ്ങെനെയെങ്കിലും സഹിക്കടേ.... ഓ)

പാപ്പാന്‍‌/mahout said...

മഹാരാഷ്ട്രയില്‍നിന്നോ ഉത്തരേന്ത്യയില്‍ നിന്നോ മറ്റോ വരുന്ന “പരമ്പര” ബ്രാന്‍ഡ് മസാലകളാണു ഇപ്പോള്‍ എന്റെ ബലഹീനത. അവരുടെ “സൂഖാ ചിക്കന്‍ മസാല” വച്ച് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന “കോഴി സോമാലിയ” പ്രമാദം. ജപ്പാനില്‍ ഈ സുന കിട്ടുമോ എന്നു നോക്ക്.

myexperimentsandme said...

പാപ്പ് ആനേ, ഞാന്‍ ഒരു സ്വദേശിവാദി. സ്വദേശിയില്‍തന്നെ ഞാനൊരു പ്രാദേശികവാദി. പ്രാദേശികത്തിനകത്ത് ഞാനൊരു ലോക്കല്‍ വാദി.അതിന്റെയുള്ളില്‍ ഞാനൊരു തിരുത്തല്‍ വാദി. ശരിക്കും ഒരു തിരുമ്മല്‍‌വാദി. പക്ഷേ, എനിക്ക് ലാലേട്ടന്‍ മസാല കുഴപ്പമൊന്നും തോന്നിയിട്ടില്ല കേട്ടോ.

(ഈ തോന്നലിന് ലാലേട്ടന്റെ ബാഡി, വയറ്, കൈയ്, കാല്, തല തുടങ്ങിയ ശരീരഭാഗങ്ങളുമായോ അദ്ദേഹത്തിന്റെ അഭിനയ/അഭിനയമില്ലായ്മകളുമായോ യാതൊരു ബന്ധവുമില്ലാ എന്ന് ഇതിനകം സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.

ഒപ്പ്.

-സ്ഥലം കാളവൈദ്യന്‍, ഡോ. പശുപതി)

nalan::നളന്‍ said...

ഈ സീനിനെന്താ പ്രശ്നമെന്നിപ്പോഴും മനസ്സിലായില്ല..ആക്ചുവലി എന്താ ഇവിടെ സംഭവിച്ചത്....
എന്റെ വാക്കുകള്‍ യാത്രാമൊഴി തട്ടിപ്പറിച്ചു.. സത്യന്‍ അന്തിക്കാടിന്റെ പടങ്ങളായിരുന്നു കുറച്ചു പ്രതീക്ഷ തന്നിരുന്നത്..
ബെന്നി പറഞ്ഞതിനുശേഷമാണെന്നു തോന്നുന്നു..ഒരു കാലത്ത് മോഹന്‍ലാല്‍ ഫാനായിരുന്ന ഞാന്‍ ഇപ്പോള്‍ ആന്റി മോഹന്‍ലാല്‍ ആയിക്കൊണ്ടിരിക്കുന്നു..
മോഹന്‍ ലാലിനെ സഹിക്കണമെങ്കില്‍ ഇപ്പോള്‍ അമിതാഭിനയമുള്ള റോളുകള്‍ വേണം. തന്മാത്രതന്നെ ഉദാഹരണം. സെക്കന്റ് ഹാഫ് വേണ്ടിവന്നു മോഹന്‍ലാലിനൊന്നു കംഫര്‍ട്ടബിളാകാന്‍..സംവിധായകര്‍ ഇനി അത്തരം സ്ക്രിപ്റ്റുകള്‍ക്കു വേണ്ടി നട്ടോട്ടമായിരിക്കും..

സഞ്ചാരി said...

Nadodi kattile um,Ghandi nagar IInd street, le um vellanakalude naad le um lalettane namuke eni trichukittumo? balettanilum, kilichundam manpazhathil um lalettan swayam kuzhitondukayairunnlle.
vadkunnathanil endanavo pade.

Anonymous said...

ഇനി എഴുതിയിട്ടും വലിയ കാര്യം ഒന്നും ഇല്ല എന്നു എനിക്കു നന്നായി അരിയാം. എന്നാലും എന്റെ ചെറിയ പ്രതിഷേധം അറിയിക്കുന്നു. ലാലേട്ടന്റെ ശരീരം വലുതായി ഇരിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങീയതല്ല. പിന്നെ പുള്ളീയുടെ ശരീരത്തെ കുറ്റം പറയുന്നവര്‍ സ്വന്തം വീട്ടിലെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും അയല്‍വക്കത്തുളളവരുടെയും ശരീരങ്ങള്‍ ഒന്നു ശ്രഡ്ധീച്ചാല്‍ കൊള്ളാമായിരുന്നു. എല്ലാവര്‍ക്കും സിക്സ് പാക്കും മറ്റും ആണോ‍ ആവോ.

പിന്നെ ബ്ലാക്കിലെ അമിതാബ്. ഹ ഹ ഹ ഹ ഒവെര്‍ അക്റ്റിങ്ങീന്റെ അങ്ങേ അറ്റം.

kumaran chettan said...

enne koodi ulpeduthane..
id ...... siju.d.devan@gmail.com

http://mahamllu.blogspot.com

Hari said...

അതാണ് കറക്ട്......