റിഫൈനറികളും, മറ്റനേകം രാസവ്യവസായ സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞതിനാല്‍ തികച്ചും സുഗന്ധപൂരിതമായ ഒരു അമേരിക്കന്‍ സംസ്ഥാനമാണ് എന്റെ വാസസ്ഥലമായ ന്യൂ ജേഴ്സി. “അമേരിക്കയുടെ കക്ഷം” എന്നാണ് ഇതേ കാരണത്താല്‍ സ്ഥലത്തിന്റെ വട്ടപ്പേര്. അതു മറ്റു സംസ്ഥാനക്കാര്‍ ഇട്ടതാണു കേട്ടോ. കൊടകരക്കാരെയും ഇരിങ്ങാലക്കുടക്കാരെയും പോലെ, ന്യൂ ജേഴ്സിക്കാരും ഭയങ്കരതമാശക്കാരാണ് : ന്യൂ ജേഴ്സിയുടെ ഒഫീഷ്യല്‍ വട്ടപ്പേര് “ആരാമ സംസ്ഥാനം” (Garden State) എന്നത്രെ . ഇനിയും ഇവിടെ നടക്കുന്ന തമാശകളെപ്പറ്റി വിശ്വാസം വരുന്നില്ലെങ്കില്‍ ഈ വാര്‍ത്ത വായിച്ചുനോക്ക്, എന്നിട്ടു പറ.
ഇതൊക്കെ ഇവിടെ വെറും സാധാരണ വാര്‍ത്ത...
Monday, May 22, 2006
Subscribe to:
Post Comments (Atom)
19 comments:
എന്താ പാപ്പാനേ ഇത് ? പാവം പോലീസുകാരന്‍, സ്വിമ്മിംഗ് പൂളില്‍ നിന്നു കേറിയപ്പോ നനഞ്ഞ ഷോര്‍ട്സിട്ടു കാറിന്റെ സീറ്റു നനയരുതല്ലോന്നോര്‍ത്തിട്ടല്ലേ , തുണി ഇല്ലാതെയിരുന്നു ഡ്രൈവ് ചെയ്തേക്കമെന്നു വച്ചത് ? എപ്പോളും ഇതിങ്ങനെ ഊരുക, ഇടുകാന്നൊക്കെ പറഞ്ഞാല്‍ പാടല്ലിയോ ? എന്നാല്‍ പിന്നെ ഇടാതെ അങ്ങു നടക്കുവല്ലേ എളുപ്പം.. പാവം പോലീസുകാരനറിഞ്ഞോ, ഈ പോണ പോക്കില്‍ കാറിടിക്കുമെന്ന്.
എന്നലും കാറിടിച്ചപ്പോ, ആ നിക്കറെടുത്തിട്ടോണ്ടോടരുതാരുന്നോ, അതിയാന് ?
പാപ്പാനേ, ജേഴ്സിയിലെങ്ങാന്‍ മലയാളം സിനിമ വരാറുണ്ടോ ? ഐ മീന്‍ തിയേറ്ററുകളില്‍..
കുട്ട്യേടത്തീ, ഞാനൊരിക്കല്‍ ഇതിനുമുമ്പ് എഴുതീരുന്നു എന്നാണോര്‍മ്മ -- Upstate New York-ലുള്ള Spring Valley എന്ന സ്ഥലത്തുപോയാണ്‍ ഞങ്ങള്‍ വല്ലപ്പോഴും മലയാളം പടം കാണാറ്. കുഞ്ഞുകുട്ടിപരാധീനങ്ങളുമായി മല്ലടിച്ച് അത്രയും ദൂരം ഓടിച്ചുപോയി കണ്ടുവരുമ്പോള്‍ കോമഡി പടങ്ങളും ട്രാജഡിയായിട്ടേ തോന്നൂ ;) പിന്നെ, അവിടെ വരുന്ന പടങ്ങളൊക്കെ ഫിലാഡെല്ഫിയയിലെ ഒരു തിയേറ്ററിലും വരും എന്നാണെന്റെ ഓര്‍മ്മ. ഞാന്‍ details പിന്നീടയയച്ചുതരാം, വീട്ടില്‍ ചെന്നിട്ട്.
കുട്ട്യേടത്തി,
ദേ ഇതു നോക്കിക്കെ.
ഇനി എനിക്കു വിവരമില്ലാന്നു ഉള്ള സത്യം വിളിച്ചു പറഞ്ഞാല്‍ ഒരു കുഞു അടി ഉറപ്പു.
എല്‍ ജീ, മിടുമിടുക്കീ...
ഷാജിയുടെ ഫോണ്‍ നമ്പരും വിശദവിവരങ്ങളും എഴുതാന്‍ തുടങ്ങുവാരുന്നു. അപ്പൊഴാ എല്‍ജീടെ ലിങ്ക് കണ്ണില്‍ പെട്ടത്.
എല്‍ജി ആളു പുല്‍ജി തന്നെ!!
അപ്പൊ മന്‍ജിത്തിനേം കുട്ട്യേടത്തിയേം തുറുപ്പുഗുലേട്ടനേം 29-നു പാര്‍ക്കലാം, വേറെ ഗുലുമാലൊന്നും വന്നു വീണില്ലെങ്കില്‍!
അപ്പൊ ഹന്ന മോളെ സിനിമയ്ക്കൊന്നും കൊണ്ടുപോകാറില്ലേ?
ദൂരം വച്ചു നോക്കുമ്പം ഫില്ലിയാണു കുറച്ചുകൂടി എന്റെ വീടിനടുത്ത് എന്നു തോന്നുന്നു. പക്ഷെ “മാവേലി”യിലാണ്‍ കൂടുതല്‍ ഷോകള്‍ (സെക്കന്‍ഡ് ഷോയും).
പാപ്പാനേ, ഫിലിയിലെ ഷോ ടൈം ഒരു വല്ലാത്ത ടൈം തന്നെയാണു. കാലത്ത് 10നും 10-30-നു ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണു മിക്കവാറും ഷോ. കുറച്ച് ദൂരം യാത്ര ചെയ്യേണ്ടവര്‍, നല്ലോരു ശനിയാഴ്ച വെളുപ്പിനെ എഴിച്ച്, വെച്ചു പിടിച്ചെങ്കിലെ സമയത്ത് എത്തൂ.
നിങ്ങളുടെയൊക്കെ ഒരു ടൈം. സീയാറ്റിലില്‍ സിനിമ കൊണ്ടുവരുന്നതും കാണുന്നതും എല്ലാം നമ്മള് കുറച്ച് പേര് തന്നപ്പീ...
യാത്രാമൊഴി, അതന്നെ ഞാനും പറഞ്ഞത്. നിങ്ങളെയൊക്കെ പിന്നെയെപ്പഴേലും പാക്കലാം.
സന്തോഷേ,
നിങ്ങടെ നാട്ടില്‍ “പെരുമഴക്കാലം” വല്യ ഹിറ്റായിരുന്നിരിക്കുമല്ലോ, ല്ലേ ;)
പാപ്പാനെ, വീഡിയോ കാസറ്റ് ഇറങ്ങുന്നതിന് തലേ ദിവസമെങ്കിലും തീയേറ്ററില്‍ എത്തിക്കാന്‍ പറ്റുന്ന പടങ്ങള്‍ മാത്രമല്ലേ ഹിറ്റാക്കാന്‍ പറ്റൂ. :)
പാപ്പാന്‍, പ്രിന്‍സ്റ്റണ്‍ എഡിസണ്‍ തുടങ്ങിയ ഏതെങ്കിലും സ്ഥലത്ത് ആണോ?
അമ്പടി എല്‍ജി ക്കുട്ടിയേ, ജ്ജ് ആളു കൊള്ളാമല്ലോ. അപ്പോ ഞാന്‍ പൊട്ടി വിളിച്ചതൊക്കെ മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുത്തിരിക്കണ്. :)
ഞങ്ങളിവിടെ വന്ന ദിവസം മുതല്‍ തപ്പുന്നതാ. എന്തോന്നു പേരാ ആ സൈറ്റിന്റെ. ആരോടൊക്കെയോ ചോദിച്ചു. ആറ്ക്കും മലയാളം അറിയില്ല. ഹിന്ദി വരണതൊക്കെയുണ്ടത്രേ. ഹിന്ദീം ഞാനും തമ്മില്‍...ആഹാ. ഹാവൂ, തുറുപ്പുഗുലാനെങ്കില്‍ തുറുപ്പുഗുലാന്‍, എന്തു കുന്തമായാലും കണ്ടിട്ടേയുള്ളൂ. ഈ യാത്രാമൊഴിയോടിതു നേരത്തെ ച്വാദിക്കാന്‍ പുത്തി പോയില്ലല്ലോ.
പാപ്പാന്റെ കുഞുകുട്ടി പരാധീനങ്ങളെ ഇതുവരെ കണ്ടിട്ടില്ലല്ലോ .
കണ്ടോ,ഇപ്പൊ മനസ്സിലായില്ലേ എന്റെ ബുദ്ധി ഞാന്‍ ആരും കാണണ്ടു ഒളിച്ചു വെച്ചിരിക്കുവായിരുന്നു എന്നു. എന്റെ കെട്ടിയോന്‍സ് ഇടക്കു ഇടക്കു പറയും,നീ അതികം വെളിയിലോട്ടൊന്നും ഈ തല വെച്ചു ഇറങ്ങി നടക്കരുതു എന്നു.
പിന്നെ മലയാള സിനിമക്കു വേണ്ടി ഞാന്‍ എന്തും ചെയ്തു കളയും.:)
പിന്നെ എന്റെ ബുദ്ധിയെ പറ്റി വാഴ്തിയതു കൊണ്ടു ഏവൂരാന്‍ ചേട്ടനു സ്പെഷ്യല്‍ ആയി കുറച്ചു കാട ഇറച്ചി വറുത്തു വെച്ചിറ്റുണ്ടു... പിന്നെ കുട്ട്യ്യേടത്തിക്കു കുറച്ചു കൊടുത്തോ. :)
സോറി, ലിങ്കും മാറിപ്പോയി, ആളും മാറിപ്പൊയി.
യാത്രാമൊഴിക്കും പപ്പാനും.... സോറി..
http://injimanga.blogspot.com/2006/05/quail-fry-kaada-erachi-varuthathu.html
ന്യൂ ജേഴ്സി അമേരിക്കയുടെ കക്ഷമാണെങ്കില്‍, കൊളറാഡോക്കാരെ ഓര്‍ത്ത് എനിക്ക് സഹതാപം മാത്രം..പാവങ്ങള്‍
"ക്ഷമ ചോദിക്കനെന്തു തെറ്റാണ് എല്‍ ജി ചെയ്തത്? എല്‍ ജി ക്കിഷ്ടമുള്ളപ്പോള്‍ ലിങ്കു തിരുത്താം, കാടയൊ കാടിയോ വിളമ്പാം. വക്കാരി മോനെന്നോടൊരിക്കല്‍ ചോദിച്ചു .." (കുളമാക്കണ്ട ല്ലേ)
- പ്രാപ്രേ, ഫില്ലിയ്ക്കും ന്യൂ യോര്‍ക്ക് സിറ്റിയ്ക്കും നടുമദ്ധ്യത്തില്‍ NJ Turnpike-നടുത്താണെന്റെ വാസം. Edison എന്നു കേട്ടിട്ടുണ്ട്.
- കുട്ട്യേടത്തീ, പരാധീനങ്ങളോ? “എല്ലാത്തിനും അതിന്റേതായ സമയമുണ്ട്, ദാസാ”
ദൈവമേ അമേരിക്കക്കാര്‍ ഇത്ര നന്നായോ, ഞാന്‍ ലാസ്റ്റ് കേള്‍ക്കുമ്പം എല്ലാവരും റ്റോറന്റ്സിലായിരുന്നല്ലോ.
അപ്പോള്‍ എന്‍.ജെ-യ്ക്കെന്താ കുഴപ്പമെന്ന് ബിന്ദുവിന്റ്റെയും ശ്രീമതി മന്‍ജിത്തിന്റെയും കൂട്ടത്തില്‍ ചോദിച്ചത് തമാശയാണെന്ന് കരുതുന്നു.
ടേണ്‍പൈക്കങ്ങ് നീണ്ട് നിവര്‍ന്ന് കിടക്കുകയല്ലേ. കൃത്യം എവിടെയാ?
ഞാന്‍ ലാംഗ്‌ഹോണിലാ, (19047) പാപ്പാനേ..
Post a Comment