Thursday, May 25, 2006

ബൂലോഗ ഗ്രൂപ്പ് ഫോട്ടം

പെരിങ്ങോടരെ കണ്ട് ഞെട്ടി..:-))

ഇത് ഒരു പാവം പൈയ്യന്‍...നിഷ്കളങ്കന്‍, ശാലീന സുന്ദരനായ ഒരു കൊച്ച് കുഞ്ഞ് :-))

നല്ല കഥയെഴുതാന്‍ താടിയും മുടിയും വെട്ടാതെ, കുളിക്കാതെ, കഞ്ചാവും പുകച്ച് , ജുബ്ബായുമിട്ട് നടക്കുന്നവരേ, ഇഞ്ഞോട്ട് നോക്കീന്‍ ഇഞ്ഞോട്ട് നോക്കീന്‍..ഈ ചുള്ളനെ കാണീന്‍!
(അന്റെ ടൈക്ക് NH47 ന്റെ വീതിയപ്പാ....:-))


അല്ലാ അപ്പോ എനിക്കൊരൈഡിയാ..

ബൂലോഗരുടെ ഒരു ഗ്രൂപ്പ് ഫോട്ടം ഉണ്ടാക്കി പോസ്റ്റാക്കിയാലോ?

ആരെങ്കിലും മുന്‍‌കൈയ്യെടുത്താല്‍, ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറൊക്കെ പെരുമാറുന്നവര്‍...
എല്ലാവരും അവരോരുടെ ഫോട്ടോ അങ്ങേര്‍ക്ക് അയച്ചു കൊടുത്താല്‍, എല്ലാം ചേര്‍ത്ത് ഗ്രൂപ്പ് ഫോട്ടം ആക്കി പോസ്റ്റിയാല്‍...
വെറുതേ കാണാമായിരുന്നു..

വേണ്ടേ?

17 comments:

.::Anil അനില്‍::. said...

ഐഡിയ നല്ലതാ...തല്ലുകിട്ടാന്‍;)
ഒരു പായിന്റ് കൂടി.
എല്ലാരും ഒറ്റപ്പടങ്ങള്‍ പേരില്ലാതെ ഒരു പോസ്റ്റില്‍ താഴെത്താഴെ ഇടുക. ഈ ബ്ലോഗില്‍ ആര്‍ക്കും പോസ്റ്റാമെന്നല്ലേ.
എന്നിട്ട് ആളെക്കണ്ടുപിടിമത്സരം നടത്തുക.
ഇതിന് കുറച്ചുകൂടി ത്രില്‍ ഇല്ലേ?

Reshma said...

അനിലേട്ടന്റെ ഐഡിയ ഞന്‍ വിസിലടിച്ച് പിന്താങ്ങുന്നൂ.ഫി ഫീ‍ീ ഈ സൂ സൂന്ന് ഇത് കാണുണ്ടോ?

Reshma said...

* ഈ സൂ സൂന്ന് പറയുന്ന ആള്...(ആവേശം ആവേശം)

വിശാല മനസ്കന്‍ said...

അനിലേ.., അടിപൊളി ഐഡിയന്‍.

സു | Su said...

ഉം.ഞാന്‍ കണ്ടു. ഐശ്വര്യാ റായീടെ ബോഡിയും, കാവ്യാ മാധവന്റെ കണ്ണും, നവ്യാ നായരുടെ മുടിയും, പ്രീതി സിന്റയുടെ നിറവും, സുഷ്മിതാസെന്നിന്റെ ഉയരവും ഉള്ള ഫോട്ടോ കാണുമ്പോള്‍ത്തന്നെ എല്ലാരും പറയും ഇത് സു അല്ലേന്ന്. പിന്നെ മത്സരത്തിനു എന്ത് പ്രസക്തി.
നിങ്ങളുടെയൊക്കെ ഫോട്ടോ വെക്ക്. ഞാന്‍ കണ്ട് ആര്‍മ്മാദിക്കാം.

bodhappayi said...

ഞാനും ഡെറി. എന്റെ ഫോട്ടം കണ്ടു ഞെട്ടരുത്‌, ഈ ബാംഗ്ലൂരില്‍ ഒരു നല്ല സ്റ്റുഡിയോ പോലും ഇല്ലെന്നേ.

Anonymous said...

ഞാന്‍ ദേ ഫോട്ടം ഇട്ടിരിക്കുന്നു. ബിന്ദുകുട്ടി എനിക്കിട്ട് ഒരു പാര വെച്ചെങ്കിലും ഞാന്‍ സാരമില്ലാ,ആഫ്ട്ട്ര് ഓള്‍ ഒരു ഫോട്ടൊ അല്ലെ എന്നു കരുതി...ഇനി ബാക്കി എല്ലാരും ഇടുമല്ലോ...ഇല്ലെ?
http://naalukettu.blogspot.com/2006/05/blog-post_114856006306875193.html

evuraan said...

ഓ.. ഇതെപ്പോ ഒത്തെന്നു ചോദിച്ചാല്‍ മതി.

എനിക്ക് വക്കാരീടേം വിശാലന്റേം (നേരായുള്ള) ചിത്രങ്ങളൊന്ന് കണ്ടാല്‍‌ക്കൊള്ളാമെന്നുണ്ട്.

ഇനീം ആരേം കാണിക്കാനുള്ള മട്യാണേല്‍, ഇങ്ങയച്ചേക്കൂ -- ഏവൂരാന്‍ - ജീമെയില്‍ !!

കുഞ്ഞന്‍സ്‌ said...

നാട്ടുകാരേ, ഇതാ ഒരു ജാപ്പനീസ്‌ യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ ഒരു മലയാളി മോന്ത. വക്കാര്യാണോ?

വക്കാരിമഷ്‌ടാ said...

അദ്ദേഹം സുന്ദരനല്ലാ എന്നാരും പറയില്ല. പക്ഷേ ഒന്നു ഞാന്‍ പറയും. ഞാന്‍.....അതിലും....(ചേനവര-നാക്കുകടി)... ഉം...അതേന്ന്....യെനിക്കു നാണാകുന്നൂ..

കുഞ്ഞന്‍സേ, എന്റെ ഐഡന്റിറ്റിയെങ്ങാനും വെളിക്കിറക്കിയാല്‍..........

........ശുട്ടിടുവേന്‍

പാപ്പാന്‍‌/mahout said...

ഇതാ എന്റെ ഒരു പടം.

പെരിങ്ങോടന്‍ said...

പാപ്പാനെ കണ്ടിട്ടു തന്നെ കാര്യം എന്നുകരുതി കഷ്ടപ്പെട്ട് പ്രോക്സി ബൈപാസ് ചെയ്തു ഫ്ലിക്കറെടുത്തു നോക്കിയപ്പോഴല്ലേ മനസ്സിലായതു പാപ്പാന്‍ ഏപ്രില്‍ ഫൂള്‍ ആഘോഷിക്കുന്നതു് മെയ് 26 നു ആണെന്നു് :) എന്തായാലും പാപ്പാനെന്നെ ഫൂളാക്കി ;)

സു | Su said...

വിശാലന്‍ ഫോട്ടോ വെച്ചിട്ടുണ്ടല്ലോ ബ്ലോഗില്‍. ഏവൂരാന്‍ കണ്ടില്ലേ?
ഇവിടെ ഉണ്ടല്ലോ

ഡ്രിസില്‍ said...

പ്രിയ ബ്ലോഗീ ബ്ലൊഗന്മാരെ..
ഈ ദൌത്യം ഞാന്‍ ഏറ്റെടുക്കാന്‍ തയ്യാറാണ്. എല്ലാവരും അവരുടെ ഫോടോ എന്റെ mazha82@gmail.com എന്ന വിലാസത്തില്‍ അയച്ചു തരാന്‍ അപേക്ഷ..

ഡ്രിസില്‍ said...

aake vishaalettante foto maathramaan kittiyath. njaanum vishaalettanum koodiyulla oru group foto idaamenn karuthunnu :)

evuraan said...

അത് വിശാലന്റെ ചിത്രമായിരുന്നോ? കൊമ്പന്‍ മീശയൊക്കെ പിരിച്ച്?

എന്താ ജയനാകാന്‍ പഠിക്കുവാന്നോ വിശാലാ? :)

അതിപ്പം കാണാനുമില്ല.. എന്തേ?

കൊച്ചു മുതലാളി said...

ഈ ലിങ്ക് കിട്ടാന്‍ കുറച്ച് താമസിച്ചുപ്പോയി.

എല്ലാവരുടെ ഫോട്ടോ തന്നാല്‍ ഒരുമിച്ചാക്കുന്ന കാര്യം ഞാന്‍ ഏറ്റു.

arayilsharath@gmail.com
മേല്‍ പറഞ്ഞ ഇമെയില്‍ അഡ്രെസ്സില്‍ എല്ലവരുടെയും ഫൊട്ടോ അയക്കുമല്ലൊ.