Thursday, May 25, 2006

ഒരു CSS/HTML/Firefox സംശയം

സുഹൃത്തുക്കളേ,

ഞാന്‍ എന്റെ ഗുരുകുലം ബ്ലോഗില്‍ ചില കാര്യങ്ങള്‍ consistent ആയി കാണിക്കാന്‍ CSS-ലുള്ള span എന്ന രീതി ഉപയോഗിക്കാറുണ്ടു്. ഉദാഹരണത്തിനു്, എല്ലാ ഇംഗ്ലീഷ് പദ്യങ്ങളും ഒരു നിറത്തില്‍, മലയാള പദ്യങ്ങള്‍ മറ്റൊരു നിറത്തില്‍ തുടങ്ങി. എല്ലായിടത്തും നിറവും ഫോണ്ടും മറ്റും കൊടുക്കുന്നതു പിന്നീടു മാറ്റുവാന്‍ ബുദ്ധിമുട്ടായതുകൊണ്ടു്, താഴെക്കൊടുത്തിരിക്കുന്ന span rules ഉപയോഗിക്കുന്നു.




span.qright
{
color:green;
}

span.qwrong
{
color:red;
};

span.qmal
{
color: #3131AE;
};

span.qsan
{
color:#954A8A;
}

span.qeng
{
color:#BA2565
}

span.slokam
{
font-size: 1.1em;
color: #006000;
}




പോസ്റ്റുകളില്‍ ഞാന്‍

<span class="qmal"> മലയാളം ഉദ്ധരണി </span>


എന്നെഴുതിയാല്‍ അതു് #3131AE എന്ന നിറത്തില്‍ വരും.

ഇതു് IE-യില്‍ ശരിക്കു വരുന്നുണ്ടു്. Firefox-ല്‍ വരുന്നില്ല. ഉദാഹരണത്തിനു് ഈ പോസ്റ്റ് IE-യിലും Firefox-ലും നോക്കുക. മലയാളകവിത നീലനിറത്തിലും, ഇംഗ്ലീഷ് കവിത ഇളം ചുവപ്പു നിറത്തിലും വരേണ്ടതാണു്.

എന്താണു ചെയ്യേണ്ടതെന്നു് ആര്‍ക്കെങ്കിലും അറിയാമോ?

3 comments:

ഉമേഷ്::Umesh said...

ഇനി ഇതില്‍ കമന്റിടാത്തതുകൊണ്ടാണോ ഇതു പിന്മൊഴികളില്‍ വരാത്തതു്?

viswaprabha വിശ്വപ്രഭ said...

ഉമേഷ്,

രണ്ടു തെറ്റുകളുണ്ട്:

1. CSS ഫയലില്‍,

......
......
span.qwrong
{
color:red;
};

span.qmal
{
.......
.......


എന്നതില്‍ span.qmal നു തൊട്ടുമുന്‍പുള്ള സെമി-കോളണ്‍ വേണ്ട. He spoils the soup!


2.
Remove the /p tag that comes just after the first lines of qmal and qeng style lines.

i.e.
In the following,

......
.......
span class=qmal > < br / >
ഒരു മരം പോലെ മനോഹരമായൊരു< br / >
കവിത ഞാന്‍ കാണുമോ ഭൂവില്‍? < /p >
< p > കൊതിയോടെ ഭൂമിയുടെ മധുരമാം വിരിമാറില്‍

the bolded < /p > should be avoided.
Or else, the whole poem lines will not recieve the attributes of your span class!

ഉമേഷ്::Umesh said...

വളരെ നന്ദി, വിശ്വം.

ആദ്യത്തേതു ശരിയാക്കി.

രണ്ടാമത്തേതു ചില പോസ്റ്റുകളില്‍ ശരിയാക്കി. പഴയ പോസ്റ്റുകളില്‍ വഴിയേ ശരിയാക്കാം.

<p></p> വേര്‍ഡ്‌പ്രെസ്സിന്റെ എഡിറ്റര്‍ തന്നെ ഇടുന്നതായിരുന്നു, ലൈന്‍ ബ്രേക്ക് വരുമ്പോള്‍. അതിനു പകരം <br /> ഇട്ടപ്പോള്‍ ശരിയായി.