Saturday, May 27, 2006

ഗന്ധറ്‍വ സന്ദേശം

പോസ്റ്റിടല്‍ ഈ പണിയില്‍ നടക്കുമെന്നു തൊന്നുന്നില്ല. ഒരു ഡ്രാഫ്റ്റ്‌ അങ്ങിനെ കിടക്കുന്നു. കമെന്റിലേ മുഴുവന്‍ അക്ഷരപീശകുകള്‍. സമയം( ഒഫീഷിയല്‍) ഒരു പാടു വേണം.

കുന്നുകൂടി വരുന്ന പണിയുടെ സങ്കീറ്‍ണതകള്‍ ഒരു മുങ്ങാം കുഴിയിടുവാന്‍ പറയുന്നു. അല്‍പകാലം ഞാന്‍ ഈ തൊഴിലെന്നെ ഉലൂപിയുമായി രമിക്കട്ടെ.

എല്ലാ അപസ്വരങ്ങള്‍ക്കും ഗന്ധറ്‍വ സ്പറ്‍ശം പോലെ എന്ന കുറ്‍ച്ചു കമെന്റുകള്‍ വായിച്ചു. നല്ല വിമറ്‍ശനങ്ങളായാല്‍ ഗന്ധറ്‍വന്‍ നന്നായേക്കും. എന്തായാലും ഒരുത്തരം ഇപ്പോള്‍ ഇല്ല. ആഴ്ച്ചകള്‍ക്കോ , മാസങ്ങള്‍ക്കോ ഒടുവില്‍ വരാം എല്ലാ സംശയങ്ങല്‍ക്കും ഉള്ള നീല കൊടുവേലിയുമായി.

അടുത്ത ഗന്ധറ്‍വ യാനത്തില്‍ പാക്കറേന്‍.

5 comments:

myexperimentsandme said...

ഗന്ധര്‍‌വ്വോ... ആഴ്ചകളും മാസങ്ങളുമൊന്നുമാക്കേണ്ട-ദിവസങ്ങള്‍ക്കു ശേഷം തന്നെ ഇങ്ങു പോര്. ജോലി ആര്‍ക്കും ചെയ്യാം (ഉവ്വോ?). ബ്ലോഗ് ആര്‍ക്കും എഴുതാം (തന്നെ?) ജോലിയും ബ്ലോഗും ഒന്നിച്ചുകൊണ്ടുപോകുന്നതാണ് മിടുക്ക് (ഉറപ്പാ?). ഗന്ധര്‍വ്വന് അത് തീര്‍ച്ചയായും പറ്റും. അതുകൊണ്ട് വേഗം പോര്.

Visala Manaskan said...

അതെ. അവധി ദിവസങ്ങളില്‍ കൂടുതല്‍ പാടില്ല!

ബിന്ദു said...

അയ്യോ ഗന്ധര്‍വാ പോവല്ലേ.... അയ്യോ ഗന്ധര്‍വാ പോവല്ലേ... (സീരിയസ്‌ ആയിട്ടു തന്നെയാണ്‌)

ദേവന്‍ said...

ബെസ്റ്റ്‌.
ഇത്രകാലം ഇരുന്നിരുന്ന് ഗന്ധര്‍വ്വന്‍ ഇട്ട പോസ്റ്റ്‌ "യള്ളാ, മാ സലാമാ" എന്നാരുന്നോ?

പെയ്യിട്ടു വെക്കം വരീ.

Kalesh Kumar said...

വക്കാരി പറഞ്ഞതു പലര്‍ക്കും പാ‍ടാണ്. ഗന്ധര്‍വ്വലോകത്തെ തിരക്കിനെകുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്!
എന്നാ‍ലും എന്തേലുമൊക്കെ കുത്തിക്കുറിക്കൂ - വായിക്കാന്‍ ഒരുപാട് താല്പര്യമുണ്ട്!