Saturday, May 27, 2006

പെരിങ്ങോടന്....



വന്ദേ മുകുന്ദഹരേ ജയശൌരേ..
സന്താപഹാരിമുരാരേ...
ദ്വാപര ചന്ദ്രികാചര്‍ച്ചിതമാം നിന്റെ ദ്വാരകാ പുരിയെവിടെ ...
പീലിതിളക്കവും കോലക്കുഴല്‍പാട്ടും അമ്പാടി പൈക്കളും എവിടെ...
ക്രൂരനിഷാദശരം കൊണ്ടു നീറുമീ നെഞ്ചിലെന്നാത്മ പ്രണാമം ...
പ്രേമസ്വരൂപനാം സ്നേഹസതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം...

28 comments:

Anonymous said...

പ്രണാമം...

ആനക്കൂടന്‍ said...

ഇനി ഒടുവിലാനില്ല...

Anonymous said...

സിനിമയുടെ താരപ്രഭയ്ക്കപ്പുറം കേവല മനുഷ്യജീവിതമുണ്ടെന്നും അതിനു നേരെ കണ്ണടയ്ക്കരുതെന്നും നമ്മെ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നൊരു കാരണവരാണ് കടന്നു പോയത്.

എന്റെ വല്യപ്പന് വടക്കാഞ്ചേരി ബസ്റ്റാന്‍ഡിനരികെ ഒരു പലചരക്ക് കടയുണ്ടായിരുന്നു. നാടക പ്രവര്‍ത്തനങ്ങളുമായി ഒടുവില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന സമയത്ത് ഈ കടയില്‍ ഇടക്കിടെ വരുമായിരുന്നെത്രെ. പിന്നെയെപ്പൊഴോ ഒടുവില്‍ നടനായി, പണമുണ്ടായില്ലെങ്കിലും പ്രശസ്തിയുണ്ടായി. വടക്കാഞ്ചേരിയില്‍ കൂടി കടന്നുപോകുമ്പോള്‍ വല്ലപ്പോഴുമൊക്കെ എന്റെ വല്യപ്പനെ സന്ദര്‍ശിക്കാനും പഴയ കാര്യങ്ങള്‍ അയവിറക്കാനും ഒടുവില്‍ ശ്രദ്ധിച്ചിരുന്നു.

കടയൊക്കെ അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുന്ന വല്യപ്പന്‍ ഇപ്പോള്‍ ചെന്നൈയില്‍ എന്റെ കൂടെയുണ്ട്. വല്യപ്പനാണ് രാവിലെ ഒടുവിലാന്റെ മരണവാര്‍ത്ത എന്നെ അറിയിച്ചത്.

ഞാനിന്ന് ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍, ചാനലുകള്‍ മാറ്റിമാറ്റി, പഴയ സുഹൃത്തിന്റെ മരണവാര്‍ത്ത വീണ്ടും വീണ്ടും കണ്ട്, പഴയൊരു സൌഹൃദത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുകയാണ് വല്യപ്പന്‍.

വല്യപ്പന്റെ വിവരണങ്ങളിലൂടെ അറിഞ്ഞ ഒടുവിലാനെന്ന പച്ച മനുഷ്യന് എന്റെയും നമോവാകം!

Unknown said...

ആദരാഞ്‌ജലികള്‍... :(

myexperimentsandme said...

ലാളിത്യം മുഖമുദ്രയാക്കിയ ഒരു സാധു നടന്‍.

അനുശോചനങ്ങള്‍.....

aneel kumar said...

ഒടുവിലാന് പ്രണാമം...

രാവിലെ വാര്‍ത്ത കണ്ടതുമുതല്‍ ശ്രമിക്കുകയായിരുന്നു, ഒടുവിലാന്‍ അവതരിപ്പിച്ചവയില്‍ സ്നേഹിക്കാന്‍, ഇഷ്ടപ്പെടാന്‍ കഴിയാതെ പോയ ഒരു കഥാപാത്രത്തെ ഓര്‍ത്തെടുക്കാന്‍. ഇനിയും അതിനു കഴിഞ്ഞിട്ടില്ല.

aneel kumar said...

"പെരിങ്ങോടന്...."
എന്നു തലക്കെട്ട് എന്താ വിശ്വംജീ?
ഒടുവില്‍ ഒരു പെരിങ്ങോടനാണോ?

Anonymous said...

അനിലേ, ദേവാസുരം എന്ന ഐവി ശശി സിനിമയില്‍ ഒടുവിലാന്‍ അവതരിപ്പിക്കുന്ന ഇടയ്ക്ക വിധ്വാന്റെ പേരാണ് പെരിങ്ങോടന്‍.

aneel kumar said...

നന്ദി ബെന്നീ.
അത് ഓര്‍മ്മ വന്നേയില്ല...
‘വന്ദേ മുകുന്ദഹരേ‘ പാടുന്ന രംഗവും നീലകണ്ഠന്‍ അതുകേട്ടിരിക്കുന്നതുമെല്ലാം ഓര്‍മ്മയുണ്ടെങ്കിലും.

കുറുമാന്‍ said...

ആദരാഞ്‌ജലികള്‍

മലയാളകരയ്ക്ക്, അഹങ്കാരവും, തലക്കനവും തീരെ ഇല്ലാതിരുന്ന ഒരു തനി നാടന്‍ നടനെ നഷ്ടപെട്ടു.

Anonymous said...

കലാമണ്ഡലം ഹൈദരാലിയുടെ അടുത്തകൂട്ടുകാരനും നാട്ടുകാരനുമൊക്കെ ആയിരുന്നല്ലോ. ഇപ്പോ അവിടേയും പാട്ടുപാടിയും തബല വായിച്ചും ഇരിക്കുന്നുണ്ടാകും.”ന്റെ ദൈവേ, ഇത്രയ്ക്ക്‌ വേണ്ടായിരുന്നു” ന്ന്‌ ഞങള്‍ രണ്ടുപേരും ഒരുമിച്ചാ പറഞത്‌!-സു-

ചില നേരത്ത്.. said...

ആദരാജ്ഞലികള്‍..

പരസ്പരം said...

ആദരാഞ്ജലികള്‍..ഒരു കൂളിങ്ങ് ഗ്ലാസ്സും തൊപ്പിയും വച്ച് പണ്ട് കോളെജിലെ ആര്‍ട്സ് ക്ലബ് ഉത്ഘാടനത്തിന് വന്ന മുഖമിപ്പോള്‍ മനസ്സിലേക്കോടി വരുന്നു.അന്ന് തമാശയെല്ലാം പറഞ്ഞെല്ലാവരേയും ചിരിപ്പിച്ച ഒടുവിലിനെ പിന്നീട് അമ്രിതാ ടി.വി-യിലെ ഒരു പരുപാടിയില്‍ കണ്ടപ്പോള്‍ വിഷമം തോന്നി.താ‍രജാടകളൊന്നുമില്ലായിരുന്ന ഒരു നല്ല നടനെ നമുക്ക് നഷ്ടമായി.

Visala Manaskan said...

കണ്ണീര്‍ പ്രണാമം...

രാജ് said...

വാര്‍ത്ത ഞാന്‍ അറിഞ്ഞില്ല, ഇപ്പോഴാ ഇതു തന്നെ കാണുന്നതു്. വലിയ വിഷമായി. രസതന്ത്രത്തിലെ സീനുകള്‍ കാണുമ്പോഴേ ഏതോ ദുഃഖസ്മരണകള്‍ ഉയര്‍ന്നു വന്നിരുന്നു, ഈ നഷ്ടം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.

ഈ പേരിനു ഞാന്‍ അങ്ങയോടു കടപ്പെട്ടിരിക്കുന്നില്ല, അങ്ങു ഞങ്ങളോടും; അല്ലെങ്കില്‍ തന്നെയും പേരുകള്‍ക്കുണ്ടോ ക്ഷാമം? നല്ല മനുഷ്യനെ കാണ്മതിനല്ലോ ഭൂവില്‍ ഏറെയും ക്ഷാമം.

ബിന്ദു said...

പ്രണാമം ! പെരിങ്ങോടന്‍ വാര്‍ത്ത ദീപികയില്‍ കണ്ടു. ആദരാഞ്ജലികള്‍ !!
:(

ശനിയന്‍ \OvO/ Shaniyan said...

എന്റെ പശു പോയി ഹാജിയാരേ..


:(

Anonymous said...

എന്താണു പെരിങ്ങോടന്‍ എന്നു പറഞ്ഞാല്‍ യഥാര്‍തഥ അര്‍ത്ഥം ?

രാജ് said...

യെല്‍ജിയെ പെരിങ്ങോടന്‍ എന്ന പേരിനു വല്യ അര്‍ത്ഥമൊന്നുമില്ല. പെരിങ്ങോടെന്നു പേരുള്ള ഒരു നാട്ടില്‍ നിന്നുള്ളവന്‍ എന്നൊരര്‍ത്ഥം ആവാം. പാലക്കാടു ജില്ലയിലെ പെരിങ്ങോട് എന്ന നാടിനെ കുറിച്ചു കൂടുതല്‍ അറിയുവാന്‍, പെരിങ്ങോടിന്റെ ഭൌമശാസ്ത്രം, സമകാലിക പെരിങ്ങോട്, പെരിങ്ങോട് വിജ്ഞാനം എന്നീ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ആ ലേഖനങ്ങള്‍ വായിക്കുക. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ദേവാസുരം എന്ന ചലച്ചിത്രത്തില്‍ കൈകാര്യം ചെയ്ത കഥാപാത്രത്തിന്റെ പേരും പെരിങ്ങോടന്‍ എന്നായിരുന്നു.

സ്നേഹിതന്‍ said...

അഭിനയത്തില്‍ ഒടുവില്‍ എല്ലാവരിലും മുന്നിലായിരുന്നു.
ആദരാഞ്‌ജലികള്‍...
:(

ദേവന്‍ said...

എല്ലരും ഒരുമിച്ച്‌ പോവുന്നു :(

കണ്ണൂസ്‌ said...

ഒന്നു രണ്ടു തവണ ഒടുവിലിനെ കാണാനും സംസാരിക്കാനും ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്‌. എങ്കക്കാടും കേരളശ്ശേരിയിലും ഒക്കെ കാണുന്ന ഒരു സാധാരണ മനുഷ്യന്‍.

ആദരാഞ്ജലികള്‍.

രാജ് said...

ഞെരളത്ത് രാമപ്പൊതുവാളായി അഭിനയിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്റെ വിയോഗം. ഞെരളത്തിന്റെ മകന്‍, ഒടുവിലിന്റെ ചേതനയറ്റ ശരീരത്തെ സാക്ഷിയാക്കി “വന്ദേമുകുന്ദ ഹരേ” ഇടയ്ക്കകൊട്ടിപാടിയതു ഹൃദയഭേദിയായ രംഗമായിരുന്നു.

viswaprabha വിശ്വപ്രഭ said...

ഞെരളത്തിന്റെ മകന്‍, ഒടുവിലിന്റെ ചേതനയറ്റ ശരീരത്തെ സാക്ഷിയാക്കി “വന്ദേമുകുന്ദ ഹരേ” ഇടയ്ക്കകൊട്ടിപാടിയതു ഹൃദയഭേദിയായ രംഗമായിരുന്നു.


ഇതു കേട്ട് ഒരിയ്ക്കല്‍ കൂടി കണ്ണു നിറഞ്ഞു ഇപ്പോള്‍!
ഇന്നലെ കാലത്തു മുതല്‍ ആ വരികള്‍ മനസ്സില്‍ ഓളം തള്ളുകയാണ്.

വാസ്തവത്തില്‍ ആ ഇടയ്ക്കക്കാരന്റെ രംഗം മാത്രമാണ് ആദ്യം ഓര്‍മ്മ വന്നത്. ഒടുവിലിന്റെ മറ്റെല്ലാ മുഖച്ഛായയും മങ്ങിമങ്ങിപ്പോയി...
ഹൃദയത്തെ ആ ചെറിയ വലിയ കഥാപാത്രം അത്ര കണ്ടു കീഴടക്കിക്കളഞ്ഞിരുന്നു...

സിദ്ധാര്‍ത്ഥന്‍ said...

പാട്ടു പകുതിക്കു വച്ചു നിന്നു. പിന്നെ പാടുന്നില്ല വിശ്വം.
എന്തായിരിക്കും കാരണം?
പിന്നെ ഈ പാട്ടിൽ ക്രൂര വിഷാദ ശരം എന്നാണോ പറയുന്നതെന്നൊരു സംശയം

viswaprabha വിശ്വപ്രഭ said...

സിദ്ധാര്‍ത്ഥാ,

ഈ വരികളുടെ ശബ്ദരേഖ ഇവിടെ ചേര്‍ത്തതിന്റെ ക്രെഡിറ്റ് എനിക്കല്ല, പെരിങ്ങോടനാണു്(രാജ്). എന്തോ ചില ബ്ലോഗര്‍ പ്രശ്നങ്ങള്‍കൊണ്ടാണ് പാട്ടു മുഴുവനും കേള്‍ക്കാഞ്ഞത് എന്നു തോന്നുന്നു. എനിക്കും പറ്റിയില്ല. ഒടുവില്‍ ലിങ്കില്‍ നിന്നും പ്രത്യേകം ഡൌണ്‍ലോഡു ചെയ്യേണ്ടി വന്നു.

എന്തായാലും ചെറുതായി ഒരറ്റകുറ്റപ്പണി ചെയ്ത് ഒന്നുകൂടി മാറ്റിയെഴുതിയിട്ടുണ്ട്. ഇപ്പോള്‍ വ്യത്യാസമുണ്ടോ എന്നു നോക്കൂ...

പിന്നെ നിഷാദ- എന്നായിരുന്നു ഓര്‍മ്മ. ഇപ്പോഴും തോന്നുന്നത് അതിനാണു അര്‍ത്ഥഭംഗി കൂടുതലെന്നാണ്.അതുകൊണ്ട്, കവിതയിലെ വാക്കുകേട്ട് സംശയമുണ്ടെങ്കിലും, ആ വാക്കു മാറ്റുന്നില്ല.

രാജ് said...

ഒടുവില്‍ അഭിനയിച്ച ദേവാസുരത്തിലെ ഗാനമായിരുന്നില്ല ഞാന്‍ നല്‍കിയ മീഡിയ, മറിച്ചു് അതിന്റെ sequel ആയിരുന്ന രാവണപ്രഭു എന്ന ചലച്ചിത്രത്തിലേതാണു്. ദേവാസുരത്തിലെ വന്ദേമുകുന്ദഹരേയില്‍, “ക്രൂരനിഷാദശരം” എന്നു തന്നെയാണു്, ഗായകനും സംഗീത സംവിധായകനുമായ എം.ജി.രാധാകൃഷ്ണന്‍ പാടിയിരിക്കുന്നതു്. പുതിയ തലമുറ “രാവണപ്രഭു” നിര്‍മ്മിച്ചപ്പോള്‍ ക്രൂരവിഷാദമെന്നു തെറ്റായി പാടിയതാകണം.

Unknown said...

ഞാന്‍ ഒരു ചെറിയ യാത്രപോയി തിരിച്ചുവന്നപ്പോഴേയ്ക്കും “ഒടുവില്‍“ എന്നേക്കുമായി യാത്രയായി... വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു കലാകാരന്‍, സാധാരണക്കാരിലൊരുവനായ ഒരു നല്ല മനുഷ്യന്‍, സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിരസാന്നിദ്ധ്യം ഇതെല്ലാമായിരുന്ന ഒടുവില്‍ ഇനി ഓര്‍മ്മകളില്‍ മാത്രം. ആദരാഞ്ജലികള്‍.