Friday, May 26, 2006

POLICE ( പാളീസ്‌ )

പോലീസ് എന്ന സിനിമ പോലത്തെ എന്തോ കോമാളി നാടകം കണ്ടു.
.....
.....

എന്നെ അങ്ങ് കൊല്ല് എന്ന് തോന്നിപ്പോയി.

ദൈവമേ, കഷ്ടപ്പെട്ടാരോ ഉണ്ടാക്കിയ തുട്ട് ഇങ്ങനെ പാഴാക്കാന്‍ എങ്ങനെ തോന്നുന്നു?

മോഹന്‍ലാലും മമ്മൂട്ടിയും ഒരു വിരല്‍ അനക്കുന്ന സ്റ്റൈല്‍ പോലുമില്ലല്ലോ സുകുമാരന്റെ മക്കള്‍ മരിച്ചഭിനയിച്ചിട്ടും!

സംവിധാനം...എന്റമ്മേ.......അങ്ങനെ വിളിക്കാന്‍ പോലും കൊള്ളില്ല.
ഡൈലോഗ്‌സ് ..ഹാ ഹ ഹ...ഇടിവെട്ടിയതിന്റെ ആസനത്തില്‍ മൂര്‍ഖന്‍ കടിക്കുമ്പോളത്തെ ഒരു സൊകം.

ആകെ കൂടെ കുളം. ഉറക്കം പോയത് മിച്ചം. തെറി കള‌ക്ഷന്‍ ഒന്നു റിഫ്രഷ് ചെയ്തത് മെച്ചം.

4 comments:

Anonymous said...

"പുനരധിവാസം" എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ്‌ നേടിയ പി.കെ പ്രകാശാണ്‌ ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്‌ എന്നതാണ്‌ കൂടുതല്‍ കഷ്ടം

അരവിന്ദ് :: aravind said...

ഉവ്വ്വോ തുളസീ???
മുല്ലവള്ളിയും തേന്മാവും? അതിന്റെ ആളല്ലേ? രണ്ടും കണ്ടിട്ടില്ല..ഇനി ആ പടങ്ങളുടെ ഏഴയലത്ത് പോലും പോവില്ല.
മൂപ്പര്‍ക്ക് ആഡ്‌സ് എടുക്കണ പണിയല്ലേ?
ക്യാമറ കൊണ്ട് തക്കിടി തരികിടി കാട്ടണുണ്ട്. പക്ഷേ എന്ത് ഗുണം?

ഇതിന്റെ പകുതീടെ പകുതീടെ പകുതി കാശുണ്ടായിരുന്നെങ്കില്‍..

നാട്ടില്‍ നിന്ന് ബാംഗ്ലൂരില്‍ ജോലി ചെയ്യണ മകനേം മരുമകളേം കാണാന്‍ പോണ കാര്‍ന്നോരുടെ ഒരു ചെറിയ ടെലിഫിലിം ഞാന്‍ എടുത്തേനെ :-))

Kumar Neelakandan © (Kumar NM) said...

പക്ഷെ വഴിപോക്കാ, പ്രിന്റ് ഇല്ലാതെ ഡൌണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന രീതി ഇപ്പോള്‍ തന്നെ മലയാളത്തില്‍ ഉണ്ടല്ലൊ. (പക്ഷെ അതു ഹൈ ഡെഫനിഷന്‍ എന്ന താങ്കള്‍ പറഞ്ഞ സങ്കേതം ആണൊ എന്നു എനിക്കറിയില്ല)
ഉദയനാണ് താരം ഷേണായീസില്‍ അങ്ങനെയാണ് ഓടിച്ചത്. അതു പോലെ മറ്റുപല തീയറ്റരുകളിലും.
VKP എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വീ. കെ. പ്രകാശ് നല്ലൊരു ആഡ് ഫിലിം മേക്കറാ‍ണ് അതില്‍ സംശയമില്ല.

Anonymous said...

പരസ്യം എന്നെയും ആ വലയില്‍ വീഴ്ത്തി..

കഷ്ടം.......