Wednesday, May 24, 2006

കാര്‍ട്ടൂണ്‍: സംവരണം



ഗാന്ധിജി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ... !!!

(ആരോ മെയില്‍ ആയി അയച്ചു തന്നതാണിത്. ഞാന്‍ വരച്ചതല്ല. സാക്ഷിയും ദുര്‍ഗ്ഗയും വക്കാരിയും പൊറുക്കുക. നിങ്ങളോട് മത്സരിക്കാന്‍ തല്‍ക്കാലം സമയമില്ല, സോറി)



ഈ കാര്‍ട്ടൂണും കൂടി കിടക്കട്ടെ. സംഭവം കൊള്ളാം എന്തായാലും. വെറുതേ സമയം കിട്ടിയാല്‍ സോഫ്റ്റ്വേര്‍ എഞ്ചിനിയേര്‍സ് ഇങ്ങനെ ഒക്കെ ഓരോ വേല ഒപ്പിക്കും.

15 comments:

രാജീവ് സാക്ഷി | Rajeev Sakshi said...

ഗംഗയില്‍ ദീപമൊഴുക്കി ഇന്നലെ നടന്ന സൂചന സവര്‍ണ്ണസമരത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ആരുടേതായാലും അതൊരിക്കലും ഇന്ത്യയെ മുന്നോട്ടു നയിക്കില്ല.

ഇന്നലെ വരെ സമരത്തെ ശക്തമായി പിന്താങ്ങിയവര്‍ വരെ ഒരു ചുവടുപിന്നോട്ടു വച്ചു. നാം തിരിച്ചു നടന്നുതുടങ്ങിയോ?

പണിക്കര്‍ said...

ഉവ്വ്.. ഉവ്വേ. ശ്രീജിത്തിന്‍റെ തൂലികാനാമാമാണല്ലേ ചിത്രത്തിന്‍റെ അടിയില്‍ എഴുതിയിരിക്കുന്ന പൊന്നപ്പന്‍.

(ആരോ ഒരാള്‍ അയച്ചതാണെന്ന്. അയച്ചതാരാന്നുകൂടി അറിയില്ല പാവത്തിന്. മറ്റുള്ളവരും മണ്ടന്മാരാണെന്നു കരുതിയോ?. പടം കൊള്ളാം. പക്ഷെ ഇതു വേണമായിരുന്നോ?)

Sreejith K. said...

സാക്ഷി പറഞ്ഞ സമരത്തെക്കുറിച്ച് ഞാന്‍ എങ്ങും കണ്ടില്ല. സാക്ഷിയോ, മറ്റാരെങ്കിലുമോ അതൊന്ന് വിശദീകരിച്ച് തന്നിരുന്നെങ്കില്‍ നന്നായിരുന്നു.

സംവരണസമരത്തെക്കുറിച്ച് എനിക്ക് സംശയത്തോട് സംശയം.

1) ഒരു ദേശീയപ്രാധാന്യമുള്ള വിഷയമായിട്ടും എന്തേ ചില നഗരങ്ങളില്‍ മാത്രം ഈ സമരം നടത്തപ്പെടുന്നു?
2) ബാംഗ്ലൂര്‍ ഒഴികെ, തെക്കന്‍ സംസ്ഥാനങ്ങളില്‍ എങ്ങും ഈ സമരത്തിന് അനുകൂലമായോ പ്രതികൂലമായോ ആരും നിരത്തിലിറങ്ങാത്തതെന്ത് കൊണ്ട്?
3) കേരളത്തിലും ഒരു സാസ്കാരിക നായകനോ, ഒരു രാഷ്ട്രീയപ്രവര്‍ത്തകനോ മിണ്ടിക്കണ്ടില്ല. മുന്നോക്ക ജാതി സംഘടനയുടെ തലവനായ പണിക്കരോ, പിന്നോക്ക ജാതിയുടെ തലതൊട്ടപ്പനായ നടേശനോ, ആദിവാസിനേതാവ് ജാനുവോ, മുസ്ലീം ലീഗ് പോലുമോ, ഒരു വാക്ക് ഈ വിഷയത്തെക്കുറിച്ച് മിണ്ടുന്നില്ല. കാരണം?
4) എന്ത് കൊണ്ട് ഈ വിഷയം ഡോക്റ്റര്‍മാര്‍ മാത്രം ഏറ്റെടുത്തു? ഇത് എല്ലാ തൊഴില്‍മേഖലയേയും ബാധിക്കുന്ന ഒന്നല്ലേ?

ബാക്കി ചോദ്യങ്ങള്‍ പിന്നെ. ഉത്തരം പ്ലീസ് ...

പണിക്കരമ്മാവാ, ഞാന്‍ പൊന്നപ്പനല്ല, തങ്കപ്പനാ. ഇത് വേറെ ആരോ അയച്ച്, പലതവണ കൈമറിഞ്ഞ് എന്റെ മെയില്‍ബോക്സില്‍ വന്ന ഒരു ചിത്രം. ആരാ എന്താ എന്നൊന്നും എനിക്കറിയാന്‍ പാടില്ലേ. എന്നെ തല്ലല്ലേ അമ്മാവാ.

വള്ളുവനാടന്‍ said...

Sakshi,

A small doubt, who cherished this as higher cast strike, (if it is you are right) this is a strike for equality on the basis of knowledge and education. When competition is based on brain, then equality should be given. Can any one say that a poor child who has studied and excelled with only one time food, be denied because he is of higher cast. Can we brand it as totally illogical, should we not say the government is illogical, since they are not doing any thing to tackle the problem of poverty, which does not have any cast/religious face in India or any were and diverting the attention to less, and we branding it at the very first glance. Sorry I cannot type in Malayalam at the place were I am.

myexperimentsandme said...

എന്താ ആരും ഒന്നും മിണ്ടാട്ടതെന്ന് . ദേ ഇവിടേം ചോദിക്കുന്നു

റീഡിഫില്‍ വരുന്ന കുറേ ലേഖനങ്ങളും വായിക്കാം.

നമ്മുടെ ശബ്ദം രാഷ്ടീയക്കാര്‍ കേള്‍ക്കണോ, വോട്ട് ബാങ്കായിക്കൊള്ളൂ എന്ന പാഠമാണ് ഈ സമരങ്ങള്‍ നമുക്ക് തരുന്നത്.

ഇതിനെപ്പറ്റി തുറന്ന് അഭിപ്രായം പറഞ്ഞ് മുന്നോക്കക്കാര്‍ എന്നുപറയുന്ന വോട്ട് ബാങ്കിന്റെ വോട്ട് കളയേണ്ട. ഇലക്ഷന്‍ ടൈമാകുമ്പോള്‍ പിന്നോക്കാരെന്നു പറയുന്ന വോട്ട് ബാങ്കില്‍ പോയി സംവരണം കൊണ്ടുവന്നത് ഞങ്ങളാണെന്നും മുന്നോക്കക്കാര്‍ എന്നു പറയുന്ന ബാങ്കില്‍ പോയി വേറേ എന്തെങ്കിലും അപ്പോള്‍ പറയാം.

പിന്നെ ഇതിന്റെ മുനയൊടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇതൊരു സവര്‍ണ്ണ-അവര്‍ണ്ണ സമരമാക്കുക. പിന്നെ ശ്രദ്ധമുഴുവന്‍ അങ്ങോട്ട് മാറും. നാടിന്റെ നന്മ, എല്ലാവരുടേയും നന്മ, കഴിവ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമ്മളെല്ലാവരും മറക്കും. കാരണം ഇതൊരു നല്ല മയക്കുമരുന്നാണല്ലോ. നാടിനെ എങ്ങിനെ ഭിന്നിപ്പിക്കണമെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിക്കണോ? അവര്‍ ഇപ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയല്ലേ.

മേധാ പട്‌ക്കറുടെ നിരാഹാരവും ഇപ്പോഴത്തെ നിരാഹാരവും കൂട്ടി വായിക്കുക. എക്സ്‌പ്രസ് മുഖപ്രസംഗത്തിലുണ്ട്.

എന്തായാലും ഇതിനെക്കുറിച്ച് പറഞ്ഞു മടുത്തു. ഇപ്പോള്‍ കൊണ്ടുവന്ന ഈ സംവരണവും ഇനി കൊണ്ടുവരാന്‍ പോകുന്ന സ്വകാര്യമേഖലയിലെ സംവരണവും നമ്മുടെ നാട്ടില്‍ സാമൂഹ്യസമത്വവും സമാധാനവും കൊണ്ടുവരുമെന്നും പിന്നോക്കക്കാരെന്ന് വിളിക്കപ്പെടുന്നവരൊക്കെ മുന്നോക്കക്കാരെന്ന് പറയപ്പെടുന്നവരോടൊപ്പം വരുമെന്നും മുന്നോക്കക്കാരെന്ന് പറയപ്പെടുന്നവരൊക്കെ ഒട്ടും പിന്നോക്കം പോവില്ലെന്നും എല്ലാവര്‍ക്കും തുല്ല്യത കിട്ടുമെന്നും നാടിന് സമഗ്രമായ പുരോഗതി സംവരണം മൂലം ഉണ്ടാവുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

അതോടൊപ്പം ഇപ്പോള്‍ ഈ സംവരണം കൊണ്ടുവരാന്‍ കാരണം ഇതുവരെയുണ്ടായിരുന്ന സംവരണങ്ങളുടെ ഫലങ്ങളുടെ ശാസ്ത്രീയമായ പഠനങ്ങള്‍ക്കുശേഷമാണെന്നും സംവരണം ഇതുവരെ അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റി എന്നും പിന്നോക്കക്കാരെന്ന് പറയപ്പെടുന്നവരുടെ ഉന്നമനത്തിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗം സംവരണമാണെന്ന തിരിച്ചറിവിലാണ് ഇത് കൊണ്ടുവന്നതെന്നും സംവരണമെന്നാല്‍ മുന്നോക്കക്കാരെന്നു പറയപ്പെടുന്നവര്‍ക്ക് കിട്ടുന്നതൊക്കെ പിന്നോക്കക്കാര്‍ക്കും കൊടുക്കുക എന്നതല്ല എന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നും അടിസ്ഥാനവിദ്യാഭ്യാസം മുതലായ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചില്ലെങ്കിലും വേണ്ട ജോലിയിലും ഉന്നതവിദ്യാഭ്യാസത്തിലും സംവരണമുണ്ടെങ്കില്‍ സാമൂഹ്യസമത്വം കൈവരിക്കും എന്നും ഇതുമൂലം നാടിന് പുരോഗതി മാത്രമേ ഉണ്ടാവൂ എന്നും കഴിവുള്ള ഒരാള്‍ പോലും സംവരണത്തിന്റെ പേരില്‍ ദുഃഖിക്കാന്‍ ഇടവരില്ല എന്നും നമുക്ക് പ്രത്യാശിക്കാം.

സംഭവാമി യുഗേ യുഗേ.

Anonymous said...

When competition is based on brain, then equality should be given. Can any one say that a poor child who has studied and excelled with only one time food, be denied because he is of higher cast.

അതു ശരി. അപ്പോ ബ്രയിനു മാത്രെം ഗോംബറ്റീഷന്‍. സൊ വെന്‍ ഇറ്റ് ഇസ് അബൌട്ട് റിലീജ്യന്‍ വീ വില്‍ സ്റ്റില്‍ തിങ്ക് ദെം ആസ് അവര്‍ണ്ണ് അല്ലെ? പൂര്‍ സവര്‍ണ്ണ് ബോയ് ഹൂ ഹാസ് ബ്രൈന്‍സ് (താറ്റ് ഹീ ഗോട്ട് മൈന്‍ലി ബൈ നോട്ട് എടുക്കേറ്റിന്‍‍ഗു ഹിസ് ബ്രദേറ്സു ഇന്‍ പാസ്റ്റ്,ക്യാ‍ന്‍ യൂ ഡിനൈ ഇറ്റ്?)

വൈ ഡോന്റ് വീ ട്ടേക്ക് ആ സ്ട്റ്റാസ്റ്റിക്ക്സ്? വീ കാന്‍ സീ ഹൌ മെനി സവര്‍ണ്ണ്ര് ആര്‍ റിയലി പൂര്‍ ആന്റ് ഹൊവ് മെനി അവര്‍ണ്ണ്റ്റ് ആര്‍ റിയലി റിച്ചു?
തെന്‍ വീ കാന്‍ ഡിസൈഡ്.

myexperimentsandme said...

യെല്‍ജീ, ദ പ്രോബ്ലം ഈസ് ദാറ്റ് ആഫ്റ്റര്‍ മെനി ഒബ്സര്‍വേഷന്‍സ് ആന്റ് കാല്‍ക്കുലേഷന്‍സ് ഐ കെയിം റ്റു ദ കണ്‍ക്ലൂഷന്‍ ദാറ്റ് വെക്കേഷന്‍ ഈസ് ദ ബെസ്റ്റ് ഒക്കേഷന്‍ ഫോര്‍ ദ പ്രിപ്പറേഷന്‍ ഓഫ് ദ മെട്രിക്കുലേഷന്‍ എക്സാമിനേഷന്‍ ആന്റ് പോപ്പുലേഷന്‍ ഈസ് ദ ബോദറേഷന്‍ ഓഫ് ദ ഇന്‍ഡ്യാ നേഷന്‍ ഹൂസ് മെയിന്‍ ഒക്ക്യുപ്പേഷന്‍ ഈസ് കള്‍ട്ടിവേഷന്‍ ഓഫ് പോപ്പുലേഷന്‍ ആന്റ് ദ സ്ട്രൈക്കിഗ് ഡോക്‍ടേഴ്സ് ഇന്‍ ഡല്‍ഹി ഈസ് ആസ്‌കിംഗ് ദ ഖൊസ്റ്റ്യന്‍ സച്ച് ദാറ്റ് ഡെസ് എ ഡോക്‍ടര്‍ ഡോക്‍ടര്‍ എ ഡോക്‍ടര്‍ അക്കോഡിംഗ് റ്റു ദ ഡോക്‍ടേര്‍ഡ് ഡോക്‍ടേഴ്സ് ഡോക്‍ട്രിന്‍ ഓഫ് ഡോക്‍ടറിംഗ് ഓര്‍ ഡസ് ദ ഡോക്‍ടര്‍ ഡൂയിംഗ് ദ ഡോക്‍ടറിംഗ് ഡോക്‍ടര്‍ ദ അദര്‍ ഡോക്‍ടര്‍ അക്കോര്‍ഡിംഗ് റ്റു ഹിസ് ഓണ്‍ ഡോക്‍ടറിംഗ് ഡോക്‍ട്രിന്‍.

Anonymous said...

ഏ? എനിക്കു വക്കാരി ചേട്ടന്‍ പറഞ്ഞതൊന്നും മനസ്സിലായില്ല? പിന്നേയും വായിക്കുംബോള്‍ എന്നെ കളിയാക്കിയ്താണോ എന്നും ഡൌബ്ട്ട് ഇല്ലതില്ല? ഇനി വിവരമില്ലാത്തതിനെക്കുറിച്ചു മിണ്ടരുതു എന്നാണോ പറഞ്ഞുവരുന്നെ? :) എന്നാല്‍ ഞാന്‍ നിറുത്തി. ഫുള്‍സ്റ്റോപ്പ്.

Manjithkaini said...

ശേ, കുത്തിടല്ലേ യെല്‍ജ്യേ, ഇതു വക്കാരിക്കു മദമിളകുമ്പോള്‍ ചിന്നം വിളിക്കുന്നതാ. കുറച്ചുകൂടി ക്ഷമിച്ചാല്‍ പിണ്ടവുമിടും :)

myexperimentsandme said...

എല്‍‌ജീ, ഉള്ളതു പറഞ്ഞാല്‍ ഊറിച്ചിരിക്കണമെന്നാണല്ലോ. അതുകൊണ്ട് ഊറിച്ചിരിച്ചോണ്ട് പറയട്ടേ- ഞാന്‍, ചുമ്മാ ഒന്ന് കളിയാക്കിയതുതന്നെയായിരുന്നു. വിവരമില്ലായ്മയെ കളിയാക്കാന്‍ മാത്രം വിവരം എനിക്കുണ്ടെന്ന് ആര്‍ ആദ്യം പറയുന്നുവോ അന്നുതൊട്ട് ഞാന്‍ വിവരമില്ലായ്മയേയും കളിയാക്കാം. പക്ഷേ ഇവിടെ, എല്‍‌ജി, ഇങ്ങിനെ, ഇംഗ്ലീഷ്, മലയാളത്തില്‍...

ഞാനൊരു ഭാഷാവിരോധിയോ ഭാഷാഭ്രാന്തനോ ഒന്നുമല്ലേ... (ചുമ്മാ ഭ്രാന്തനാണോ എന്ന് ചോദിച്ചാല്‍....). എല്‍‌ജിയെഴുതുന്നതുപോലെ സ്ഥിരമായി ഇംഗ്ലീഷ് മലയാളത്തില്‍ എഴുതുന്നയാളെ ഞാന്‍ ആദ്യമായി കാണുകയാ. അപ്പോള്‍ ചുമ്മാ ഒന്നു ചൊറിയാന്‍ തോന്നി. അത്രേ ഉള്ളൂ. അതിത്ര വലിയ തെറ്റാണോ? അല്ല ആണോ? (ആണോ പെണ്ണോ ആണോപെണ്ണോ... ആദ്യത്തെ ചോദ്യമിതല്ലേ, ആദ്യത്തെ ചോദ്യമിതല്ലേ എന്ന ദൂരദര്‍ശന്‍ ഗാനം ഓര്‍മ്മ വരുന്നു).

പിന്നെ ഞാന്‍ എഴുതിയതൊക്കെ ഷെല്‍ഫ്‌സ്പിയര്‍, കോണാന്‍ ഡോയല്‍, എല്ലിവട്ട് ഇവരൊക്കെയേ എഴുതിയിട്ടുള്ളൂ കേട്ടോ. അതൊക്കെ ഒന്നുകൂടി ഒന്നു വായിച്ചു നോക്കിക്കേ. ഉദാത്ത കലാസൃഷ്ടികള്‍ തന്നെ.

എല്‍ജീ, ചുമ്മാതാ‍ണേ. ഫുള്‍ സ്റ്റോപ്പൊന്നുമിടല്ലേ...(ദേ രണ്ടുകുത്തൊരരബ്രാക്കറ്റ്) :) ദേ ഒന്നൂടെ :) ദേ പിന്നേം :)

ഉം...ഉം.... ഞാന്‍ കണ്ടു മഞ്ജിത്തേ, കുട്ട്യേടത്തീടെ വിലാസത്തിലുള്ള നന്ദിപ്രകടനമൊക്കെ... ഉം...ഉം..

ബിന്ദു said...

വക്കാരീ.. ആ പാട്ടു മേനക പാടി അഭിനയിക്കുന്നതല്ലെ? നല്ല പാട്ടായിരുന്നു( ഇതിലും നല്ല ഓഫ്ട്ടോപിക്‌ കിട്ടിയില്ല

myexperimentsandme said...

യെപ്പ്........ബിന്ദൂ

Anonymous said...

യ്യൊ! സോറിട്ടൊ. അങ്ങിനെ എഴുതുംബൊ അരോചകമായി തോന്നുന്നുണ്ടോ? ഇനി എഴുതില്ല.പ്രോമിസ്!
എനിക്കു ഇച്ചിരെ ശുണടി വരുംബോ അറിയാണ്ടു വരുന്നതാണു അങ്ങിനെ.പിന്നെ ഇത്രേം നാളു ഇംഗ്ലീഷില്‍ എഴുതിയേന്റെ ഒരു ഹാങോവെറും ഉണ്ടു.

Sreejith K. said...

ഇന്ന് മെയില്‍ ആയി കിട്ടിയ ഒരു കാര്‍ട്ടൂണ്‍ കൂടി ചേര്‍ത്തു പോസ്റ്റ് പുതുക്കിയിട്ടുണ്ട്. പുതിയ പോസ്റ്റ് ആയി ഇടേണ്ട കാര്യമില്ല എന്ന് തോന്നി.

എന്തായാലും ഹ്യൂമര്‍ സെന്‍സ് എനിക്ക് ക്ഷ പിടിച്ചു.

Anonymous said...

എന്റെ അഭിപ്രായത്തില്‍ കോടികളുടെ ആസ്തിയുള്ള നടേശന്‍ മുതലാളിയേക്കാള്‍ സംവരണത്തിന്‌ അര്‍ഹതയുള്ള നമ്പൂരിക്കുട്ടികള്‍ ഇവിടെയുണ്ട്‌...
സാമ്പത്തിക സംവരണം ഒരു പോംവഴിയാണെന്നും പറയാന്‍ പറ്റില്ല. നാലു ഫിഷിംഗ്‌ ബോട്ട്‌ സ്വന്തമായി ഉള്ളയാളുടെ വരുമാനം റേഷന്‍ കാര്‍ഡില്‍ 500 രൂഫ!!

ഒരു ഗതിയും പരഗതിയുമില്ലാത്ത പാവങ്ങള്‍ IIMS-ന്റെയും IIT-കളുടെയും പുറത്ത്‌ നില്‍ക്കുന്നെന്ന കാര്യവും വിസ്മരിച്ചുകൂടാ..