സഹൃദയരേ, കലാസ്നേഹികളേ,ബൂലോഗ നഗര്‍ ആഴ്സ് & സ്പോഴ്സ് ക്ലബ്ബിലേക്ക് സ്വാഗതം.
ആനീ ഹാള്‍ എന്ന സിനിമയില്‍ തടിയാലന്‍ ചേട്ടന്‍ യൂണിവേര്ഴ്സ് ഈസ് എക്സ്‌പാന്‍ഡിംഗ് എന്നു പറഞ്ഞപോലെ ബൂലോഗം ഈസ് എക്‌സ്പാന്‍ഡിംഗ്. ദേ ഇന്നു പത്രത്തിലും കൂടി ബൂലോഗരെക്കുറിച്ചു വാര്‍ത്തയുണ്ട്.വളര്‍ന്നു പന്തലിച്ച് കാലത്രയാതീതവും രൂപത്രയാതീതവും ദേശത്രയാതീതവുമായ സൈബര്‍സ്പേസ് നിറയുന്ന ബൂലോഗര്‍ക്ക് സോഷ്യലൈസ് ചെയ്യാനൊരിടമില്ലാത്തതിനാല്‍ പലപ്പോഴും വേലിക്കല്‍ പെണ്ണുങ്ങള്‍ കൊച്ചുവര്‍ത്തമാനം പറയുന്നതുപോലെ പോസ്റ്റിങ്കല്‍ ഓഫ് ടോപ്പിക്കായി വര്‍ത്തമാനം പറയേണ്ടിവരുന്നു.
തല്‍ഫലമായി വിക്കിയെന്ന എന്‍സൈക്ലോപീഡിയയെക്കുറിച്ച് അഞ്ചു ദിവസം തപസ്സിരുന്ന് മഞ്ജിത്ത് എഴുതിന്ന പോസ്റ്റില്‍ ഒന്നാം കമന്റ് ആയി ഞാന്‍ ജിക്കിയെന്ന പാട്ടുകാരിയെക്കുറിച്ചും രണ്ടാം കമന്റ് ആയി നിങ്ങള്‍ മിക്കിയെന്ന എലിയെക്കുറിച്ചും മൂന്നാം കമന്റ് ആയി വേറൊരാള്‍ ചക്കിയെന്ന തോലകവിയുടെ കാമുകിയെപ്പറ്റിയും പറയുന്നു. പറയാനും വായിക്കാനും നല്ല രസം, പക്ഷേ കോളനിക്ക് പുറത്തുന്നൊരാള്‍ ഇതു കണ്ടാല്‍, എന്തിന് നമ്മള്‍ തന്നെ രണ്ടാഴ്ച്ച കഴിഞ്ഞിതു കണ്ടാല്‍ അയ്യേന്നു വച്ചു പോകും.
വൈകുന്നേരം പട്ടയടിക്കുന്നതും, രണ്ടു റൌണ്ട് ഗുലാന്‍ പെരിശു കളിക്കുന്നതും, അമ്പതു രൂപ കടം വാങ്ങുന്നതും, കാജാ വലിക്കുന്നതും, വേലിക്കല്ലിന്റെ കാര്യം പറഞ്ഞ് ഒടക്കുന്നതും അവനവന്റെ വീട്ടില്‍ വച്ചാണെങ്കില്‍ മോശവും അടുത്തവന്റെ വീട്ടില്‍ കയറിച്ചെന്നാണെങ്കില്‍ "മാഗ്നാനിമിറ്റിയും" (പ്രഭാകരന്‍ പഴശ്ശി സാറിനു ക്രെഡിറ്റ്) അല്ലേ ബൂലോഗരേ? അതിനല്ലേ ആഴ്സ് & സ്പോഴ്സ് ക്ലബ്. വരിക, അംഗമാവുക, സര്‍ദാര്‍ കൃഷ്ണക്കുറുപ്പിനേയും സര്‍ കോമക്കുറുപ്പിനേയും പോലെ (പ്രിയദര്‍ശനു ക്രെഡിറ്റ്) വാളെടുക്കുക, പൂക്കൂടയും എടുക്കുക.
ജായിന്റു വര്‍ക്കുകളും ഇവിടെ സാധിക്കാം. മാത്രമല്ല, പലപ്പോഴും "ഓ, എന്റെ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കാന്‍
മാത്രം ഒന്നും ഇല്ല എന്നു കരുതി എഴുതാത്ത കാര്യങ്ങളും ഈ ചുവരേല്‍ പതിക്കാം.ഈ ക്ലബ്ബിനു ഹോണററിയായോ ഡിസോണററി ആയോ സെക്രട്ടറി, ഖജാന്‍ജി, മസാല്‍ജി, പ്രെസിഡന്റ്, ക്യാപ്റ്റന്‍ തുടങ്ങി ആരുമില്ല. ആദ്യ മേമ്പ്ര ഞാനായതുകൊണ്ട് മെംബഷിപ് കാര്‍ഡ് കുറ്റി എന്റേലായി പോയെന്നേയുള്ളൂ.
അവനവന്റെയും, മറ്റുള്ളവന്റേയും ബ്ലോഗ്ഗുകള്‍ക്ക് നിലവാരം കൂട്ടാനും, നമുക്കു നാലു പറയാന്‍ സ്വാതന്ത്ര്യം കൂട്ടാനും, പാടാനും, ഓടിത്തൊടീല്‍, വടംവലി, എല്ലൊടിച്ചാന്‍ പാട്ട്, വില്ലിന്മേല്‍ തായമ്പക, ബില്ലിന്മേല്‍ കശപിശ, ഓച്ചിറക്കളി,ഗരുഡന്‍ തൂക്കം, കാവടിയാട്ടം, ഞാറ്റുപാട്ട്, വാറ്റുപാട്ട്, വായി വരുന്നമാതിരി കോതപ്പാട്ട് ഒക്കെ നമുക്കു ഇവിടിരുന്നു നടത്താം..
ആര്‍ക്കും വരാം നശിക്കാം കട്ടപ്പൊഹയായി പാറി നടക്കാം.. ഇല്ലാ ജാതി തന്‍ ഭേദവിചാരം ഇവിടെപ്പുക്കവന്‍ ഒരു കൈ ചാരം, മന്നവനാട്ടേ, മറ്റവനാട്ടേ.. എന്നു കവി പാടിയത് ഈ ക്ലബ്ബിന്റെ മെംബഷിപ്പിനെക്കുറിച്ചാണെന്നുള്ളത് നിങ്ങളില്‍ പലര്‍ക്കും അറിയില്ലായിരിക്കും. മേമ്പ്രഷിപ്പ് വേണ്ടുന്നവരി devanandpillaiഅറ്റ് ജീമെയില്.കോം എന്ന അറ്റുവിലാസത്തിലേക്ക് ഒരു മെയില്‍ അയച്ചാല്‍ ആര്‍ക്കും പ്രവേശനം.എനിക്കു മെയില്‍ ഐഡി അറിയാവുന്നവര്‍ക്ക് ഞാന്‍ പോസ്റ്റില്‍ ഷിപ്പ് എത്തിക്കുന്നതായിരിക്കും. വരൂ വരിക്കാരാവൂ മരിക്കാറാവൂ..
Monday, May 22, 2006
Subscribe to:
Post Comments (Atom)
270 comments:
1 – 200 of 270 Newer› Newest»ദേ, ഞാന്‍, ഫസ്റ്റ്-ആജീവനാന്ത ഉപജീവന മെമ്പര്‍..
ഏത്തയ്ക്കാപ്പം ബൂര്‍ഷ്വാകളുടേതായതുകൊണ്ട് പരിപ്പുവടേം ചായേം മതി, മീറ്റിംഗ് കഴിഞ്ഞ്.
എനിക്ക് ചീട്ടുകളിയറിയാന്‍ മേല. പഠിപ്പിച്ചുതരണം.
അപ്പോ ഇനി ഓഫ്‌ടോപ്പിക്ക് പാടില്ലേ? കഷ്ടായല്ലോ. എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍...
‘ശൂ..ശൂ... ക്ലബ്ബിലോട്ടൊന്നു വര്വോ.. രണ്ട് പറയാനാ”
എന്നൊക്കെ വിളിച്ച് ആള്‍ക്കാരെ കൂട്ടിക്കൊണ്ടുവരണമല്ലേ...
ഞാന്‍ വരൂല്ലാ എന്നു പറഞ്ഞാലോ?
അപ്പോപ്പിന്നെ പണിക്കരുടെ തല്ലുബ്ലോഗോ?
എന്താ ഈ ആഴ്സ് & സ്പോഴ്സ് ?
ഞാനീ വരമ്പിലൊരിത്തിര്‍ നേരമിരുന്നീ കണ്ണുകള്‍ ചിമ്മിക്കോട്ടെ.
vakkari beat me- unfair.
you toooo Srijith....
ennum rantamuzham- che che.
formal request followed
“ഹല്ല ഇദാര്...ദേവേട്ടനോ?....പ്പ് ത്തീ?”
“ദോ ഇപ്പോ ങ്ങ് വന്നതേ..ള്ളൂ”
“പിന്നെയെന്തൊക്കെയൊണ്ട്?“
“ഓ...ന്തോന്നു പറയാന്‍.......ന്നാരും വന്നില്ലേ...“
“....ല്ലെന്നേ....ഒരുത്തനേം കണ്ടില്ല...അവിടെങ്ങിനെ? ചൂടൊക്കെയായോ..?“
“ആയോന്നോ..........പൊള്ളുവല്ലേ...... കഷണ്ടിത്തലേ മൊട്ടപൊട്ടിച്ചാല്‍ പൊരിച്ചെടുക്കാം..“
“ഉവ്വോ? ഇവിടെ ദോ, ഇപ്പോഴും തണുപ്പങ്ങ്ട് മാറീട്ടില്ല..... ന്നാലും ചൂടായി വരുന്നു.“
“ആ പൂങ്കിളി വാരികയിങ്ങെടുക്കുവോ.... പൂങ്കുന്നം രാജമ്മേടെ നോവലെവിടെവരെയായെന്ന് നോക്കട്ടെ..“
“ഓ.......”
ഇങ്ങിനെയൊക്കെയാണോ?
ദേവന്‍ജീ,
രസകരമായി തിരനോട്ടം... :)
അപ്പൊ രണ്ടു സ്മാാള്‍ ഒക്കെ വിട്ട്, ഇവിടിരുന്നാവാം കത്തി ഇനി.
ഹാവൂ ഇവിടെ ധൈര്യായിട്ട് മുണ്ട് മടക്കിക്കുത്തി പൃഷ്ടോം ചൊറിഞ്ഞ് നില്ക്കാലോ? എന്തൊരു സുഖം.
ഒരു മെമ്പര്‍കപ്പലൊന്ന് എന്റെ റേഷന്‍ കാര്‍ഡിലും പതിച്ചോളൂ ദേവേട്ടാ........
rageshku@gmail.com
പോസ്റ്റെഴുതുകയായിരുന്ന കാരണം ബ്ലോഗ് ക്ലബ്ബ് റിലീസിന് ഇടിച്ചുകയറാന്‍ പറ്റിയില്ല.
അപ്പോ ഇവിടെ വന്നാല്‍ പൃഷ്ഠോം ചൊറിയാന്‍ പറ്റുവോ? കൊള്ളാല്ലോ?
പൂൂയ്... ആറാമത്തെ അംഗസംഖ്യ എനിക്ക് സ്വന്തം... ഹുറെയ് ഹുറെയ്... ക്ലാ ക്ദ്ലീ ക്ലൂ ക്രികിമി..
ശ്രീജിത്തേ,
നാടന്‍ കലാ സാംസ്കാരിക വിരുദ്ധ ക്ലബ്ബുകള്‍ മിക്കതും ഓണത്തിനാണു ഉല്‍ഘാടിക്കലും ആനിവേര്‍സറിയും.
സെക്രട്ടറിയും ഖജാനുബാഹുജിയും കൂടെ പിരിച്ച കാശിനു കാലാപ്പാനിയും അടിച്ച് സ്റ്റേജിലോട്ട് കയറും..
"മൈക്ക് ടേയിസ്റ്റിംഗ്.. ടേയിസ്റ്റിംഗ്..
സഹൃദയരേ, കലാസ്നേഹികളേ..
ഫ്രണ്ഴ്സ് ആഴ്സ് ആന്‍ഡ് സ്പോര്ഴ്സ് ക്ലബ്ബ് വെട്ടിക്കവലയുടെ ഓണാഘോഷ പരിപാടിയിലേക്ക്..."
ആര്‍ട്ട്‌സ് എന്നാല്‍ ഇംഗ്ലീഷ്, ആര്ഴ്സ് എന്നാല്‍ മല്ലു.
ഗന്ധര്‍വ്വരേ, പണിക്കരേ, കുറുമാനേ,മഴനൂലുകളേ കാര്‍ഡ് അയച്ചു. ശ്രീജിത്തിനും വക്കാരിക്കും നേരത്തേ അയച്ചിട്ടുണ്ടേ..
അതു തന്നെ വക്കാരീ... ചീട്ടു പഠിക്കല്‍ ഒരു പ്രശ്നമേയല്ല. ദാ ആ മൂലക്ക് ഒരു മേശക്കു ചുറ്റും പകലന്തിയോളം കഷ്ടപ്പെട്ട് ചീട്ടുകളിക്കുന്നവരെ കണ്ടില്ലേ, അങ്ങോട്ട് പത്തു രൂപ ദക്ഷിണ വച്ചോ..
പൃഷ്ഠം ഇഷ്ടം പോലെ ചൊറിയാം വക്കാരീ, ഇവിടെ ഇരുന്നു പൃഷ്ഠം ചൊറിഞ്ഞുകൊടുത്തും കൈമണി അടിച്ചും ആളുകള്‍ ഐ എ എസ് വരെ കണ്‍ഫര്‍ ചെയ്തു വാങ്ങിയിട്ടുണ്ട്..
നല്ല ആശയം ദേവേട്ടാ.
അജണ്ടകളും അതിര്‍വമ്പുകളുമില്ലാത്ത
ഒരാല്‍ത്തറ ക്ലബ്.
വട്ടമിട്ടിരുന്ന് ലോകകാര്യം പറയാനും
വെടിപറയാനും സൊറപറയാനും
കുശുമ്പുപറയാനും കുറുമ്പുകാട്ടാനും
തലയ്ക്കിട്ടു ഞോണ്ടാനും
വഴക്കിട്ടു തീര്‍ക്കാനും
ഞാനുംണ്ട്.
ബൂലോക ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ദിച്ച് ഒരു സ്വാഗതകമ്മിറ്റിരൂപീകരണ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്ന് ഈ ക്ലബിന്റെ ആത്മാര്‍ത്ഥത ഒലിക്കുന്ന ഒരു അംഗമെന്ന നിലയില്‍ ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു. വിവിധ കലാ-കായികല്-സാംസ്‌കാരിക പരിപാടികളോട് കൂടി ഉദ്ഘാടനം കേരളത്തിലെ മറ്റൊരു മഹാമഹമാക്കണമെന്ന് കൂടി അഭ്യര്‍ത്തിക്കുന്നു. ഫണ്ട് പിരിവ് വേണമെങ്കില്‍ ഞാന്‍ ഏറ്റെടുക്കാം.
ഇയ്യോ... ഞാനെട്ടാമി?
അയ്യോ ന്റെ പണിക്കരേ...ബീ ഡീസന്റ് . ഞാനൊരു ക്രികറ്റ് പന്ത് വാങ്ങി തരാം. അപ്പോ ചൊറിയാന്ന് ആരും അറീല്ല.ആഴ്സിലും സ്പോഴ്സിലും പെടൂം ചെയ്തു.
ഞാന് ആ റ്റൈപ് ഒന്നൂല്ലാ,
എന്നാലും, നന്നാവാം ന്നു വച്ച നടക്കൂല്ലാ, ദേവാ എന്റെ പെരിലും എഴുതു ഒരു രഷീതി.
അപ്പോ വക്കാരിയേ നമ്മടെ ആ മതിലകം ദേവസ്സിടെ ഗ്രേസിക്കു ഇതു ഏതാമാസം?
അപ്പോ ഇനി സൂവിനോടിനി എന്തെങ്കിലും കൊച്ചു വര്‍ഥമാനം പറയണമെങ്കില്‍ ഇവിഡെ വന്ന മതി അല്ലെ? ഗന്ധര്‍വാ നോറ്റ് തെ പോയിന്റ്.
പൃഷ്ഠോം ചൊറിയണതൊക്കെ കൊള്ളാം പണിക്കരേ, പക്ഷേ, പിന്നെ അതു കഴിഞ്ഞു നഖം ഊതി പറത്തിയ എന്റെ വിധം മാറും പറഞ്ഞേക്കാം.
ദേ, അചിന്ത്യേ എനിക്കു ചൊറിഞ്ഞുവരുന്നുണ്ട്ട്ടോ.
വീട്ടിലിരുന്ന് ഫ്രീയായിട്ട് ചൊറിഞ്ഞോണ്ടിരുന്ന എന്നെ കയ്യും കാലും പിടിച്ച് ഇവിടെക്കൊണ്ട് ചാരിവെച്ചിട്ട് ഇഷ്ടംപോലെ ചൊറിഞ്ഞോന്ന് പറഞ്ഞിട്ടിപ്പോ.
ദേവാ ഇനി ഇവിടന്ന് ലാസ്റ്റ് വണ്ടിയെപ്പോഴാ?
ഈ തട്ടില്‍ ഞാനും ഇറക്കി എന്റെ കാര്‍ഡ്.
അപ്പോള്‍ കുപ്പി കുലുക്കി പതച്ചു പൊട്ടിക്കട്ടെ?
അവന് പോയിട്ടു് ഒരു കൊല്ലമായി. കെട്ട്യോള്‍ നീലിക്കിതു് ആറാം മാസമാ. നമ്മക്കെന്തു് പറയണ്ട കാര്യം?
(ക..ടു്: ഖ. ഇ.)
പതിമൂന്നാമന്‍?
ആ ആര്‍ക്കറിയാം? എന്തരു കുന്തമാണെങ്കിലും വേണ്ടില്ലാപ്പാ.. ഒരു പോഴവും പോതരവും ഇല്ലാതെ കുതികുന്തം മറിയാന്‍ ഞാനുമൊണ്ടപ്പീ..
ബ്ലോഗ്‌സ്വര പോലുള്ള കൂട്ടായ്മകള്‍ കണ്ടില്ലേ... ഈ എഴുത്തും വായനയും അല്ലാതെ നമുക്ക് വേറേ എന്തേലുമൊക്കെ ചെയ്യാനെക്കൊണ്ട് സ്കോപ്പുണ്ടോ?
അതെന്താ വല്യ വറ്‍ത്തനമൊക്കെ അതുല്യയോടും കൊച്ചു വറ്‍ത്താനം സുവിനോടും. സുവിന്റെ പേരു മനോരമയില്‍ വന്നേറ്‍ക്കുണു അതുല്യേ. ഇനി ഞാനൊന്നും പറയണ്ടല്ലോ ഈ ബ്ളോഗ് നിറക്കാനുള്ള ബസ്റ്റിംഗ് ഫോം പോന്നോട്ടെ.
ദേവാദിദേവ- കാറ്‍ഡ് എനിക്കു കിട്ടില്ല. ഞാന്‍ ബ്ളോഗില്‍ കൊടുത്തിട്ടുള്ള വിലാസം എന്നേ വൈറസ് (അതുല്യയല്ല) നിറഞ്ഞു അണ്‍ തുറക്കബിള്‍ ആയിരിക്കുന്നു. എന്റെ എന്നും ഞാന്‍ തുറക്കുന്ന മെയില്‍ കമ്പനിയുടെതാണു.
ക്ഷണിച്ചില്ലെങ്കിലും ദേവന്റെ സദ്യക്കു വരാന്‍ മടിയില്ല. ഒരു പാടു ഉണ്ടിട്ടുമുണ്ടല്ലോ?. ശരിയായ വിലാസം ഞാനയച്ചു തരാം.
ഒരു സംശയം ഒരു പരി പക്വതയൊക്കെ ഉള്ളവരെ മാത്റം ഉള്‍പെടുത്തിയാല്‍ പോരെ. ഓഹ് - അങ്ങിനെ വരുമ്പോള്‍ അതുല്യമാത്റം പുറത്തിരിക്കേണ്ടി വരുമല്ലോ?.
കൊഴിക്കു സ്തന പോഷണവും(മുല വരുന്നതു എന്നു വിവക്ഷ) അതുല്യക്കു മൂള വികാസവും സംഭാവ്യമാണോ?. ഇനിയും ഈ ബ്ളോഗിന്റെ അവതാരോദ്ധ്യേശം പൂറ്‍ണമായില്ലെങ്കില്‍ ഞാനുത്തരവാദിയല്ല. പറ്റിയാല്‍ ഞാനൊരു കൂറ്‍മമായി വീണ്ടും വന്നു നോക്കാം.
എന്തും പറയാമല്ലോ അല്ലേ?
എന്നാലാദ്യം ഒരു ഒടക്കു തന്നെയാവട്ടെ.
ആരെടേ ഇതിന്റെ ആണറ്?
ഒന്നീല് എല്ലാരേം അഡ്മിന്‍ ആക്കണം. അല്ലെങ്കില്‍ ആരും ആവണ്ട.
ഗന്ധര്‍വോ, ആല്ലൂക്കാസ് ഉള്ളപ്പോ പറക്കാടിന്റെ ഒരു ഗ്രാം തങ്കമാ ഫുള്‍ പേജിലു പരസ്യം. എന്തു പറയാന...
അല്ലാ എനിക്കൊരു സംശയം, ചില ബ്ലോഗര്‍മാരുടെ കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നത് വെറും ശൂന്യം. പക്ഷെ ബ്ലോഗില്‍ നേരിട്ട് പോയാല്‍ കമന്റുകള്‍ പ്രത്യക്ഷം. എനിക്കുമാത്രമുള്ള പ്രശ്നമാണോ....അതോ ബൂലോകത്തില്‍ മൊത്തം ഉള്ളതോ?
അല്ലാ എനിക്കൊരു സംശയം, ചില ബ്ലോഗര്‍മാരുടെ കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നത് വെറും ശൂന്യം. പക്ഷെ ബ്ലോഗില്‍ നേരിട്ട് പോയാല്‍ കമന്റുകള്‍ പ്രത്യക്ഷം. എനിക്കുമാത്രമുള്ള പ്രശ്നമാണോ....അതോ ബൂലോകത്തില്‍ മൊത്തം ഉള്ളതോ?
പൊന്നുതെല്ലാം മീനുവല്ല അല്ലേ?.
ഒരു പുഴുവുണ്ടതാ പാഞ്ഞു വരുന്നു. അതിനുപുറകില്‍ ഒരതുല്യയുമുണ്ടെന്നു തോന്നുന്നു എന്നാണോ?.
സമയമില്ല- വിട സൊല്‍കിറേണ്‍ വടിവേല്‍ മുട്ടി നായ്കന്‍
കോണ്ട്രിബ്യൂട്ടേര്‍സ്/മെമ്പേര്‍സ് എന്ന് കാണാനില്ലല്ലോ സൈഡില്‍? ശ്ശൊ. എന്റെ പേരും ഫോട്ടോയും ഇപ്പൊ വരും ഇപ്പൊ വരും എന്നും വച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറേനേരമായി.
ഓഫ്.ടോ: മഴനൂലേ, എങ്ങിനെ ഉണ്ടായിരുന്നു വീക്കന്റ്.
ആരും അഡ്മിന്‍ ആകണ്ടാ എന്നു ശ്രമിച്ചപ്പോ ബ്ലോഗര്‍ ഡോ കോം സമ്മതിക്കുന്നില്ല അനിലേട്ടാ, എല്ലാരേം ആക്കട്ടോ? ഒരാള്‍ കഷ്ടപ്പെട്ട് ബ്ലോഗ്ഗെഴുതുന്നത് വേറൊരാള്‍ ഡെലീറ്റിയാല്‍. ഉദാ ബ്ലോഗര്‍ അതുല്യ പോസ്റ്റ് ഇട്ടു, ആ പോസ്റ്റ് ഇഷ്ടപ്പെടാണ്ടെ ഗന്ധര്‍വ്വര്‍ ഡിലീറ്റ് ചെയ്തു കമന്റുകള്‍ ഇട്ട 250 ബൂലോഗരും ഇപ്പോള്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ഇളിഭ്യര്‍ ആയി എന്ന സ്ഥിതി വിശേഷം ഉണ്ടായാല്‍ അനിലേട്ടന്‍ സമാധാനം പറയണേ?
(ആള്‍ട്ടര്‍നേറ്റീവ് ആയി ഈ അടിയിലൊന്നും വലിയ ഇമോഷണം ഇന്വോള്‍വ്‌മന്റ് ഇല്ലാത്ത ഒരാളിനെ അഡ്മിന്‍ ആക്കിയാലോ? മോഡറേഷന്‍ ഒന്നും വേണ്ട, സൈറ്റിന്റെ ഒരു തന്ത്രി മാത്രമായി...?)
കോണ്ട്രെലീസാ മെമ്പ്രാ എന്നൊക്കെ വച്ചപ്പോ എന്റെ തെറ്റിപ്പഴപ്പടം ആദ്യമേ വരുന്നു ശ്രീജിത്തേ അതോണ്ട് ഓണര്‍ഷിപ്പുകള്‍ അടിച്ചു കളഞ്ഞു. പ്രൊഫൈലിലും ഇതു കാണിക്കാതെ ഇരുന്നാല്‍ പേരുകളും ഒഴിവാക്കാം.
ശ്രീക്കുട്ടോ, പേരും ഫോട്ടോയും വരാന്‍ എളുപ്പ വഴിയുണ്ടു പറയട്ടോ?
Hallmark greetings ezhuthunna Ibruvine pidichu aakku Deva.
ആഴ്സ് വിഭാഗത്തില് ഗദ്യം ചൊല്ലല്, അധികപ്രസംഗം എന്നിവയിലും, സ്പോഴ്സ് വിഭാഗത്തില് ഗുസ്തി, കബഡി എന്നിവയിലും എന്‍റെ പേര് ഒന്ന്ന്ന്. ചേര്‍ത്തേക്കണെ. ചെസ്റ്റ് നമ്പര് എപ്പഴാ കിട്ടുക?....
ദേവേരാഗമേ..എന്നെയും ആജീവനാന്ത ഉപജീവന മെമ്പര്‍ കൂട്ടിക്കോളൂ,ചീട്ടുകളിയറിയാന്‍മേലാത്തവരെ ഞാന്‍, പഠിപ്പിച്ചുതരാം. നല്ല ആശയം, സഹായ്ത്തിനായും , ഒരു കയ്യാളായും ഞാനും ഉണ്ട്‍.
എനിക്ക് ചീട്ട് കളി അറിയില്ല സ്വപ്നാ, ഒരു ഹെല്പ് ഫയലോ ടൂട്ടോറിയലോ ഉണ്ടാക്കി അയച്ച് തരുമോ? പഠിച്ച ഉടനേ നമുക്ക് പന്നി മലര്‍ത്തല്‍ ഗോമ്പറ്റീഷനും നടത്തി ഗപ്പിനായി അടികൂടാം.
ദേവോ വക്കാരി ആദ്യം ആജീവനാന്തനായതു പോലെ ഞാനും ആജീവനാന്തന്‍.
കിടിലന്‍ ഗഢീ...
ങളെക്കൊണ്ടേ ഇങ്ങനത്തെ അടിപൊളി ഐഡിയ ഇറക്കാന്‍ പറ്റൂ.
ഓഫ്: ഡോ ശ്രീജിത്തേ..
മഴനൂലെന്നു പറയുമ്പം തന്നെ വെള്ളമയമല്ലേ..?ശനി, ഞായര്‍ ഇതെല്ലാം ഒലിച്ചാ ഇപ്പ പോകാറ്. വെള്ളിയാഴ്ച വൈകുന്നേരം കഴിഞ്ഞാല്‍ പിന്നെ അവന് തിങ്കളാഴ്ച പുലര്‍ച്ച മാത്രമേ ഓര്‍മ കാണൂ. പക്ഷെ അതിന്റേതയ യാതൊരു അഹങ്കാരമോ,കുശുമ്പോ,കുന്നായ്മയോ ഒന്നും ഇല്ല താനും.
അങ്ങനെയൊരു അഡ്മിനെ കിട്ടണമെങ്കില്‍ ഇനി കലേഷ് ജൂനിയര്‍ പോലെ ആരെങ്കിലും ഉണ്ടായിവരണം. എന്തരോ ആവട്ട്. ആരാ ചെയ്യീ.
അല്ലാ, ഇവിടെ ഒരു തരംതിരിവൊക്കെ ഇടണ്ടേ?
ത്രെഡ്? അല്ലങ്കില്‍ നമ്മള്‍ സീരിയസ് കാര്യങ്ങള്‍ ഇങ്ങനെ ഇങ്ങനെ പറയുന്നതിനിടെ മണ്ടന്മാര്‍ ചീട്ടുകളി പഠിക്കണമെന്നൊക്കെ പറഞ്ഞ് കൊളമാക്കൂലേ?
ഹെന്ത്...? ഏകോദരബഹോദരസഹോദരരെപ്പോലെ കെട്ടിപ്പിടിച്ചടിച്ചിടിച്ചാര്‍മ്മാദിച്ചേഴ്മ്മാദിച്ചാനന്ദിക്കാനുള്ള ബ്ലോഗേഴ്സ് ക്ലബ്ബില്‍ പിന്നെയും തരം തിരിവോ?
ഓ..
ജനങ്ങള്‍:
സ്ത്രീകള്‍-പുരുഷന്മാര്‍
പുരുഷന്മാര്‍:-
കുടിയര്‍, കാല്‍ക്കുടിയര്‍, അരക്കുടിയര്‍, മുഴുക്കുടിയര്‍.
കുടിക്കാത്തവന്‍, കുടിക്കുന്നവന്‍, കുടിച്ചുകൊണ്ടിരിക്കുന്നവന്‍, ഇനിയും കുടിക്കുന്നവന്‍, വേണേല്‍ കുടിക്കുന്നവന്‍, കുടിക്കാന്‍ പറ്റാത്തവന്‍.
ചായകുടിക്കുന്നവന്‍, പച്ചവെള്ളം ചവച്ചുകുടിക്കുന്നവന്‍.....
അതെന്നാ പറച്ചിലാ അനിലേട്ടാ,
ചീട്ട് കളി ആര്‍ട്ട്സ് & സ്പോര്‍ട്ട്സില്‍ പെടില്ലേ? ചീട്ട് കളിയും ഒരു കളിയല്ലേ? പ്ലാവില കൊണ്ട് തൊപ്പിയും, വെളിച്ചങ്ങ കൊണ്ട് കമ്മലും ഉണ്ടാക്കുന്നത് ആര്‍ട്ട്സ് അല്ലേ? അനിലേട്ടനും കളി അറിയില്ലല്ലേ? നമുക്ക് സപ്നയുടെ ക്ലാസ്സില്‍ ഒന്നിച്ച് ചേരാം. ഫീസിളവ് ലഭിച്ചാലോ !!!
മിസ്റ്റര്‍ പിള്ളൈ, ഇവിടെ ആരോ ഫ്രീ ആയി പൃഷ്ഠം ചൊറിഞ്ഞുകൊടുക്കുന്നു എന്നു കേട്ടു. ഭാവിയിലെ ആവശ്യത്തിനായി എനിക്കും എന്റെ ആനയ്ക്കും ഓരോ പോളിസി അയച്ചുതന്നാലും, മഹാനുഭാവുലു. paappaan അറ്റ് ജിമെയില്‍ ഡോട് കോം.
ഒരു തുണ്ടു പുരയിടവും കണ്ടോണ്ടു വന്നതാണ് ഒരു കമ്പ് മരച്ചീനിയെങ്കിലും നടാമെന്ന് വിചാരിച്ചു. നിവൃത്തിയില്ലാതെ വന്നാൽ ഒരു പറങ്കിമാവും നടാം.ഒരു ബ്ലോഗിന്റെ തെരക്കിലായതുകാരണം എത്താൻ താമസിച്ചു.
37-ാമന്‍.
ദേ, ഒന്നു മാറിക്കേ, ഞാനങ്ങോട്ടു കേറിപ്പൊട്ടേന്ന്!ഞാനുമുണ്ടുട്ടൊ!!!
ഉം..ഉം... താര ആളു കൊള്ളാം. പാവം ദേവേട്ടന് ആകപ്പാടെ ഒരു ഐഡീം പാസ്സ്‌വേഡുമേ ഉള്ളൂ എ.ടി.എം തൊട്ട് ബ്ലോഗുവരെ എന്തിനും. ഇനി അത് പബ്ലിക്കാക്കി.......
ഐഡി: dev
പാവേ: ദേവിദ്യ (devidya)
(വിദ്യച്ചേച്ചി തന്നെ, പക്ഷേ പാസ്‌വേഡില്‍ ചേച്ചിയില്ലല്ലോ)
സംഭവം ക്ഷ പിടിച്ചു. പക്ഷേ, ഇതോടെ ബാക്കി ഒരു ബ്ലോഗിലും ഓഫ്റ്റോപിക്ക് പറയാനേ പാടില്ല എന്നു വരുമോ. അല്ല, നമ്മള്‍ ഓഫ്റ്റോപിക്കെന്നൊക്കെ പറഞ്ഞാലും, മിക്കവാറും, അതിനു തൊട്ടു മുന്‍പിലൊരു കമന്റില്‍ ആരെങ്കിലും പറഞ്ഞ എന്തരെങ്കിലും വായിച്ചിട്ടാവും നമുക്കൊരു ഓഫ്റ്റോപിക്കു പറയാന്‍ മുട്ടുക. അപ്പോ അതവിടെ പറയാതെ ഇവിടെ വന്നു പറയണമെന്നൊക്കെ പറഞ്ഞാല്‍... ഓഫ്റ്റോപ്പിക്കു പറയാന്‍ മുട്ടിച്ച കമന്റവിടേം, ഓഫ്റ്റോപ്പിക്കിവിടേം. ആകപ്പാടെ ഒരേതാണ്ടുനെസ്സ്.
എന്തായാലും ഞാനും ആജീവനാന്ത മെംബര്‍. എന്താ മെംബേര്‍സിന്റെ ലിസ്റ്റ് സൈഡില്‍ കാണാത്തേ ?
ഇങ്ങിനെ ഒരു ആല്‍മരത്തറ വേണം ആയിരുന്നു. പക്ഷെ ഇപ്പൊ കല്ല്യാണത്തിനു വന്നിട്ടു മാമ്മോദീസേടെ കാര്യം മിണ്ടാന്‍ പാടില്ല എന്നൊക്കെ പറഞ്ഞാല്‍ കഷ്ട്മാണേ.ചില പോസ്റ്റുകളില്‍ കാണുന്ന ഈ ഓഫ്ട്ടൊപ്പിക്സാണു ചിലപ്പൊ പോസ്റ്റിനെക്കാളും രസകരം.
ശ്ശേ.. ഞാന്‍ എത്താന്‍ താമസിച്ചു, കുളിക്കാന്‍ നോക്കിയപ്പോള്‍ വെള്ളം തീര്‍ന്നു പോയി അതാ താമസിച്ചത്. ആപ്പോള്‍ എനിക്കു മെംബെര്‍ ആവണം എന്നുണ്ട്. മെയില്‍ അയക്കണോ അതോ ഇതു മതിയോ??
അതു പിന്നെ എല്‍ജിയേ, ചിലയാളുകള്‍ വളരെ സീരിയസ് ആയിട്ടായിരിക്കും സ്വന്തം ബ്ലോഗ്ഗുകളെ കാണുന്നതു്. വളരെ ശ്രദ്ധിച്ചും പഠിച്ചുമൊക്കെ എഴുതുന്ന ബ്ലോഗുകളില്‍ ആ വിഷയവുമായി ബന്ധപ്പെട്ടതല്ലാത്ത ചര്‍ച്ചകള്‍ കാണുമ്പോഴുണ്ടാകുന്ന മനസ്സമ്മര്‍ദ്ദമൊഴിവാക്കാനാണെന്നു തോന്നുന്നു ദേവന്റെ ഈ ഗ്ലബ്ബു്.
അങ്ങനെയല്ലെന്നുള്ളവരുടെ ബ്ലോഗ്ഗുകളില്‍ നമുക്കിതാവാം. വേണ്ടുവോളം. ഗൌരവമേറിയ വിഷയങ്ങളില്‍ അങ്ങനെയല്ലാത്തതാണു് പറയാന്‍ പോകുന്നതെന്നു തോന്നുമ്പോള്‍ ഓടിയിങ്ങു വരിക. പോസ്റ്റായോ കമന്റായോ എന്തുവേണമെങ്കിലുമെഴുതാം. പഴയകമന്റോ പോസ്റ്റോ എടുത്തോണ്ടിങ്ങു വന്നാല്‍ കുട്ട്യേടത്തി പറഞ്ഞ പ്രശ്നവുമൊഴിവാക്കാം.
ബാക്കി വിദ്യകള്‍ ഇതിന്റെ(ഈ ഐഡിയയുടെ) ആണറു പറയും.
ഉമേഷ്മാഷേ,
ക്ലബ്ബിനെ കൊളമ്പെന്നു് പറയുന്നതായിട്ടുള്ളതായിട്ടുള്ള ഒരു നര്‍മ്മലേഖനം പണ്ടൊരിക്കല്‍ പഠിച്കിരുന്നു അതേതെന്നോര്‍മ്മയുണ്ടോ?
സിദ്ധാര്‍ത്തേട്ടാ
ആ പറഞ്ഞതു പോയിന്റാണു.അപ്പൊ സീരിയസ്സ് ആയിട്ടു ബ്ലോഗു ഇടുന്നവര്‍ “ഇതു സീരിയസ്സ് ബ്ലോഗ്“ എന്നും കൂടി എഴുതി വെച്ചാല്‍ ഈ വിവരം ഇല്ലത്ത എനിക്കൊക്കെ അറിയാമായിരുന്നു.:) അല്ലെങ്കില്‍ ആ ബ്ലോഗുള്ളോര്‍ക്കു അരോചകമായ കമന്റുകള്‍ വെട്ടി നിരതാല്ലൊ,ഇല്ലേ? അപ്പൊ കൊണ്ടാലേ പടിക്കൂ എന്നുള്ളാ എന്നെപ്പോലെ ഉള്ളവര്‍ താനെ ഇവിടെ വരും :)
സിദ്ധാര്‍ത്ഥാ, അതു ലേഖനമായിരുന്നില്ല, ചന്തുമേനോന്റെ “ശാരദ”യില്‍നിന്ന് ഒരു കഷണമായിരുന്നു. (“വക്കീലന്മാരുടെ കൊളമ്പ്” ആണു താങ്കള്‍ ഉദ്ദേശിക്കുന്നതെന്നു കരുതുന്നു.)
കുഞ്ഞന്‍, താര, നിലീനം, ബിന്ദു, എല്‍ ജി എന്നിവരൊഴിച്ച് എല്ലാവരും മെംബ്രന്മ്മാര്‍ ആയിക്കാണണം..
താരേ, വക്കാരി പറഞ്ഞപോലെ, എനിക്കാകെയുള്ള ഐഡി ആണ് ഇതിന്റെ ഐഡി. അതു തന്നാല്‍ പിന്നെ ഞാന്‍ എങ്ങോട്ടു പോകും? എന്റെ സ്വിസ്സ് ബാങ്ക് അക്കൌണ്ട് നമ്പ്ര വരെ ജീമെയിലില്‍ ആണേ.. ഇതിനു വേണ്ടി ഇനിയൊരു ഐ ഡി ഉണ്ടാക്കി അതില്‍ എല്ലാവരും ലോഗ്ഗാമെന്നു വച്ചാല്‍ തന്നെ അപ്പോ നമ്മുടെ ഹാള്‍ മാര്‍ക്ക് ഐഡി പോയി മാനുഷര്‍ എല്ലാരും ഒന്നുപോലെ ആവില്ലേ? മെയില്‍ അയക്കുകയല്ലാതെ വഴിയില്ലാ. ഒരു സര്‍വ്വ സമ്മതന്‍/ത/തര്‍ അഡ്മിനെ കിട്ടിയാല്‍ ഇതിനെ അയാള്‍ടെ പിടലിക്കു കെട്ടി ഞാനും ആര്‍മ്മാദിക്കാന്‍ ഇറങ്ങാമാരുന്നു..
സിഡ്, പാപ്പാനേ, ഇതിനു ബൂലോഗരുടെ കൊളമ്പ് എന്നു പേരിടാന്‍ ആയിരുന്നു ആദ്യത്തെ ഒരു ഐഡിയ. പിന്നെ പേരില്‍ ഒരു കൊളം ഉള്ളത് അറം പറ്റിയാലോന്നു കരുതി ഇട്ടില്ല!!
അപ്പോ ഞാനും രണ്ട് ഡയലോയും ഒരു ചായേം വിടട്ട്..
ഇന്നാണു ക്ലബ്ബില്‍ എത്തിയത്. നാട്ടിലെ ആഴ്സ് ഏന്‍ഡ് പോഴ്സ് ക്ലബിന്റെ ഓര്‍മ്മക്കായ ഇപ്പോഴും പച്ച പിടിച്ച് നില്‍ക്കുന്നുണ്ട്. ലയണസ് ക്ലബ്ബുകാരെപ്പോലെ ഡാഗ് ഷോ, ഫേഷന്‍ ഷോ മുതലായ ഇടിവെട്ട് പരിപാടികള്‍ നടത്തുമോ ദേവന്‍ സാറെ?
ചീട്ടുകളി, മുച്ചീട്ടുകളി, പന്നിമലത്ത്, എന്നിവയുണ്ടെങ്കില്‍ ബഹുകേമം.
ദേവനു കുടിയില്ലെങ്കിലും ബാക്കി കുടിയന്മാര്‍ക്ക് അല്പം മോന്തിയിട്ട് ടാപ്പിക്കായും ആഫ്ടാപ്പിക്കായും വാളു വെക്കാനുള്ള സംവിധാനം ഉണ്ടെന്നറിയുന്നത് ആശ്വാസകരം, ആനന്ദലബ്ധിക്കിനിയെന്തെരു വേണം?
അപ്പോ ശരി..
ഇതു ചുമ്മാ കമന്റ്
അപ്പൊ, ഇതാ, അമ്പതാമതായിട്ട്...
നമ്മടെ ...മറ്റെ....ക്ലപ്പില്... എനിക്കൂടെ ഒരു ... മറ്റെ ആ ഐറ്റം... മെമ്പ്ര... അതൊന്നു കിട്ടിയാല്‍ കൊള്ളാരുന്നു...
ഒരു ഡമിട്ട്, അതായത്... ഈ ക്ലപ്പിലിരുന്നോണ്ട് ദൂരദര്‍ശന്‍ കേന്ദ്രത്തിലോട്ടു ഫോണ്‍ വിളിക്കാന്‍ പറ്റുവോ?
ശ്..ശ്...ശൂ..ശൂ..പൂയ് ..ദേവ് ജി..ദേ.....വ്‌ജി
ഞാന്‍ തന്നെ..എത്ര നേരായോ ബാക്കില് നിന്ന് കൈ വീശി കാണിക്ക്‍ ണൂ?
മുന്നിലെ ഇടി കഴിഞ്ഞാ ബാക്കീക്ക് രസീറ്റ് പാസ്സ് ചെയ്യ്‌ന്ന്!
ഒരു സീറ്റ് ഇക്കും .....ഏറ്റം ബാക്കില് മതീട്ടോ...ഏറ് വന്നാല്‍ ണീറ്റ് ഓടാന്‍ ഒരെളുപ്പത്തിനേ..
വൈകി വന്നാല്‍ മെല്ല കയറിയിരിക്കും ചെയ്യാം, ബോറടിച്ചാല്‍ ആരും കാണാതെ കീയാം..ഹൈ ഹൈ!
ബൂലോഗ ഗുസ്തി മത്സരത്തിനു പേരു കൊടുത്തു ഗോദ കണ്ടു കഴിഞ്ഞപ്പോള്‍ പുറം വേദന.
ഏതോ സാമ ദ്രോഹി കൊടുത്ത കടലാസു നോക്കി ഡയറ്റ് പച്ചക്കറി പഴം മാത്റമാക്കി സഹമുറിയന്‍. എന്തിലും ത്റില്ലനായ ഞാനും കീ ജൈ പറഞ്ഞു.
ഡയറ്റ് രണ്ടാം ദിവസത്തിലെ മംസാറിലെ ഓട്ടം തുടങ്ങിയപ്പോള്‍ വയറു പറയുന്നു എന്നില്‍ നിന്നു വരുന്ന മുളംതണ്ടു സംഗീതം ശ്റദ്ധിക്കു. "പോടേയ്".
ഓട്ടം തുടറ്‍ന്നു. അപ്പോള്‍ വയറില്‍ നിന്നും പൂറത്തേക്കുള്ള കമ്പി വാദ്യങ്ങള്‍ മിന്നല്‍ പീണറ്‍ പായിച്ചു. എന്നിലെ നിഷേധി പറഞ്ഞു "വീരു സേ ടക്കറ്‍".
ആറു കിലോമീറ്ററ്‍ ഓട്ടം കഴിഞ്ഞപ്പോള്‍ പുറത്തു പെറ്‍കഷന്‍ ഇടി വെട്ടു. നോണ്‍ കഴിച്ചില്ലെങ്കില്‍ ഗ്രീസും ഏതന്‍സും ഇല്ലാതാകുമെന്നു മനസ്സിലായി.
തിരികെ ഏന്തി നടന്നു സ്റ്റാറ്‍ടിംഗ് പൊയ്യന്റിലെത്തി.
കത്തറില്‍ നിന്നും വന്ന ഗന്ധറ്‍വ സൊദരനെ സ്വീകരിച്ചതു വണ്ടിയിലിരുന്നു. ബ്ളോഗില്‍ ഒരു പാടു നല്ല ഡിസ്കഷന്‍സ് മിന്നി പോകുന്നു. പണിയും ,
സൌത്തേലി മാം കാ ബേട്ട ഡയറ്റിങ്ങും നിശ്ശബ്ദ വേദന എന്താണെന്നു പറഞ്ഞു തരുന്നു.
അതാ പെരിങ്ങോടന്റെ പോസ്റ്റ്, അല്ലാ ആരിതു നമ്മുടെ വിശാലനോ?. കുറുമ്പന്‍ കുറുമാന്‍ എന്തോ രസകരമായ കുറുമ റിസയ്പി ഉണ്ടാക്കി വച്ചിരിക്കുന്നു. എല്ലാം വായിച്ചു തീറ്‍ക്കണമല്ലോ.
പിന്നെ എന്റെ വാള്‍- ആജന്‍മ ശത്റു മൌനത്താല്‍ ശരിക്കും ശത്റുവായി എന്റെ രസനകളെ മരവിപ്പിച്ചിരിക്കുന്നു.
വരിന്‍ മക്കളെ അടി കൂടിന്‍- ഒന്നു വച്ചാല്‍ പത്തു, പത്തു വച്ചാല്‍ നൂറു
ഇവിടെ നിന്ന് തന്നെ ഐശ്വര്യായിട്ട് തുടങ്ങാം.
ദേവാ...കലക്കന്‍ ഐഡിയാ ഗുരോ..!
അപ്പ ഇമ്മക്ക് അലക്കല്ലേ..!
ദേ, ഞാന്‍, വക്കാരിയേലും ഫസ്റ്റത്തെ -ആജീവനാന്ത ഉപജീവന മെമ്പര്‍..! (ഇവിടെപറഞ്ഞ എല്ലാ കളിയും അറിയാം, പക്ഷെ, കളിക്കില്ല ..ഹി ഹി)
സ്റ്റോപ്പ് സ്റ്റോപ്പ്.. ബൂ ലോകക്ലബ്ന്റെ മെംബര്‍ ഷിപ്പേ എന്നെയും കൂടി കയറ്റിയിട്ടു പോകൂ
ഞാന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ടു, എന്നെ കൂടി നിങ്ങളുടെ കൂടെ കൂട്ടണേ.
മെയില് ഭയം ഉള്ള സാറന്മാരേ ചേച്ചിമാരേ (കുഞ്ഞന്‍, മുല്ലപ്പൂ, എല്‍ജി, നിലീനം, ബിന്ദു) എനിക്കു മെയില്‍ അയക്കുന്നതിനു പകരം കുട്ട്യേടത്തി, മഞ്ജിത് & ഹന്നമോള്‍, അനിലേട്ടന്‍ കുടുംബത്തിലെ നാലുപേര്‍ എന്നിവര്‍ക്കു മെയില്‍ അയച്ചാലും മേംബ്ര ഷിപ്പ് നേടാം. ലവരെല്ലാം ഓരോ കുറ്റി മേംബ്രഷിപ് രശീതിയും ആര്‍മ്മോണിയപ്പെട്ടിയും "ഏ ദോസ്തീെ" എന്ന വയറ്റത്തടിപ്പാട്ടുമായി ഈ ക്ലബ്ബില്‍ കറങ്ങി നടപ്പു set up ആക്കി
സപ്ന, വിശാലന്‍, ജേക്കബ്ബ് എന്നിവര്‍ ഇതുവരെ മേംബ്രഷിപ് രശീതി കൈപ്പറ്റിയിട്ടില്ല. ഇന്‍ വിറ്റേഷന്‍ ഇപ്പോഴും തുറന്നു മലര്‍ന്നു കിടപ്പുണ്ടേ. (ഒബി ഒരെന്നമ്മ് ഞാന്‍ ഇപ്പോ അയച്ചു)
യാത്രാമൊഴിയേ,
ശ്വാനപ്രദര്‍ശനം മുതല്‍ പള്‍സ് പോളിയോ വരെയുള്ള എല്ലാ റോട്ടറി ക്ലബ് തമാശകളും, കണ്ണുകെട്ടി കുടമടി മത്സരം, ശോഭനക്കു പൊട്ടു തൊടീല്‍ മത്സരം, എണ്ണയിട്ട തേക്കിന്‍ കഴയില്‍ കയറ്റ മത്സരം, ഉറിയടി, ഊഞ്ഞാലാട്ടം, 56 തുടങ്ങി പാrകൃതവും അത്യന്താധുനികവും ആയ എല്ലാ പോക്കിരിത്തരങ്ങളും ഇവിടെ അരങ്ങേറ്റാം..
(ഓ ടോ ഇല്ലല്ലോ ഇവിടെ എന്നാലും ഒരു വാണിങ്ങോടെ) വെമ്പള്ളി എപ്പോഴാ ദുബായിക്ക്?
ശ്രീജിത്തേ, സപ്നേ,
ആരെങ്കിലും ഉടനേ ഇവിടെ ബിഗിനേര്‍സ് ഗൈഡ് റ്റൊ ശീട്ടുകളി അഥവാ എങ്ങനെ കളിത്തട്ടില്‍ ഇടി കൊള്ളാതിരിക്കാം എന്നൊരു ലേഖനം എഴുതുന്നതായിരിക്കും..
ദേവോ,
ഒരു “ക്ഷണനം” ഉമേഷ്.പി.നായര്‍ അറ്റ് ജീമെയിലിലേക്കും അയയ്കൂ. ഓഫ്‌ടോപ്പിക്കു പറയാന്‍ എന്റെ നാക്കുചൊറിഞ്ഞുവരുന്നു.
ദേവാ.., മെയില്‍ ഭയമോ എനിക്കോ? കഭി നഹി. ചീട്ടുകളി അറിയാത്തതു അയോഗ്യത ആവില്ലല്ലൊ അല്ലേ? deshadanom അറ്റ് ജിമെയിലിലെക്കു അയക്കാമൊ?
ക്ഷണനം" ഞാന്‍ പേരു+65 അക്കൌണ്ടില്‍ ആയിരുന്നു നേരത്തേ അയച്ചത്. ഇപ്പം ഇതിലും അയച്ചു
ബിന്ദുവിനും അയച്ചു..
മെയില്‍ ഭയം ഉണ്ടോ എന്നു ചോദിച്ചാ ഉണ്ടു. പിന്നെ എനിക്കു പോസ്റ്റണെങ്കില്‍ അല്ലേ ഇവിടെ മെംബെര്‍ ആകേണ്ടതുള്ളൂ.കമന്റാന്‍ വേണ്ടല്ലൊ.
എന്തായാലും എല്ലാരും കാണ്‍കേ ഒരു പോസ്ട് ഒട്ടിക്കാന്‍ ഉള്ള ആവശ്യമോ (ധൈര്യമോ) ,
വിവരമോ ഒക്കെ വരുംബോ ആകാന്നു വിചാരിക്കുന്നു..എന്റെ ബ്ലോഗില്‍ എന്തും ആാകല്ലൊ :-). പ്ലീസ് പക്ഷെ കമന്റണ്ടാക്കരുതു..
സാറമ്മാരേ....
ഈ പാവപ്പെട്ടവനും കൂടെ ഒരു മെംബര്‍ഷിപ്പ് തായേ...
bijuvarmanewyork@yahoo.com
ആര്‍ക്കെങ്കിലും ഇവിടെ ഇഞ്ചിമുട്ടായി ഉണ്ടാക്കുന്നതു എങ്ങിനെ എന്നു ആറിയൊ? പ്ലീസ് അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരോ?
ദേവരാഗം, സമയം കിട്ടുമ്പോള്‍ എനിയ്ക്കും ഒരല്‍പ്പം ഇടം... ( blgr0314 അറ്റ് ഹോട്ട് മെയില്‍ . കോം )
പാവമേട്ടാ,
അയച്ചു.
എല്‍ജീ,
കമന്റെന്നല്ല ഒന്നിനും രജിസ്റ്റ്രേഷന്‍ പാടില്ലാ ഇവിടെ എന്നാണു നമ്മുടെയെല്ലാം ആഗ്രഹം എന്തു ചെയ്യാന്‍ പുതിയ ത്രെഡ് മേംബ്ര മാത്രമേ തുടങ്ങാവൂ എന്നാ ബ്ലോഗര്‍ സാറിന്റെ നിയമം.ത്രെഡിനു പകരം കമന്റിയാലും മതിയാവും ഇവിടെ ഓഫ് റ്റോപ്പിക് എന്ന കണ്‍സപ്റ്റ് ഇല്ലല്ലോ. പക്ഷേ എഡിറ്റ്, പടം എംബെഡ്ഡല്‍, ഫോര്‍മാറ്റിംഗ് ഒന്നും നടക്കില്ല കമന്റില്‍.
സ്നേഹിതരേ,
അയച്ചു..
ചന്ദ്രേട്ടാ,
ഇവിടെ കൂന കൂട്ടിയിരുന്ന മണ്ണെല്ലാം ബ്ലോഗരുമാര്‍ നന്നാലു ചാല്‍ ഉഴുതു മറിച്ച് മരമടിച്ച് വെടിപ്പാക്കി. ഇനിയിപ്പോ കപ്പക്കു പകരം ഞാറു പാകിയാലോ?
“ഞാന് പോസ്റ്റിയാല്‍ ലത് കാക്ക കൊണ്ടുപോകുമോ?”
ഈ ക്ലബ്ബില്‍ ഞാന്‍ രണ്ടു തവണ പോസ്റ്റിട്ടു, രണ്ടു തവണയും സംഭവം മിസ്സിങായി. അതിനുശേഷം ഏവൂര്‍, മന്‍ജിത്ത് (ങേ ഇയ്യാള്‍ക്കല്ലേ നാലഞ്ചു ബ്ലോഗ് സ്വന്തമായി പിന്നേം ഇവിടെ രണ്ടു പോസ്റ്റ് അതും ഒരു ദിവസത്തിന്റെ ഗ്യാപ്പില്‍) എന്നിവരും പോസ്റ്റുന്നു. ഞാന്‍ പോസ്റ്റിയ പോസ്റ്റെവിടെ?
ദേവന്‍ എന്നെ ഒതുക്കുവാന്‍ ശ്രമിക്കുന്നുവോ എന്നു ഞാന്‍ ബലമായി സംശയിക്കുന്നു :)
മേല്‍പ്പറഞ്ഞതത്രയും കാര്യം ഇനി തമാശ: ഈ സൈറ്റിനെ കുറിച്ചായിരുന്നു ലേഖനം. അതൊന്നു മോടിപിടിപ്പിച്ചു വരമൊഴിയാന്‍ പാകത്തിലാക്കുവാന്‍ കെല്പുള്ള ജാവാസ്ക്രിപ്റ്റര്‍ ആരെങ്കിലും ഉണ്ടെങ്കിലും ഉടനടി പ്രൊജക്റ്റ് ഓഫീസായാ ബൂലോഗ ക്ലബ്ബുമായി ബന്ധപ്പെടുക. പ്രഭേഷ് എന്ന പ്രാപ്രായുടെ കൈയില്‍ എന്റെ മിസ്സായ പോസ്റ്റിന്റെ കോപ്പിയുണ്ടെങ്കില്‍ ദയവായി മിസ്സാവാതെ പോസ്റ്റാക്കുക.
തുളസി, ബിന്ദു, രേഷ്മ, സപ്നാ എന്നിവര്‍ ഇതുവരെ ഇന്‍വിറ്റേഷന്‍ അംഗീകരിച്ചിട്ടില്ലാ അതുകൊണ്ട് മെംബറും ആയില്ല എന്നു ബ്ലോഗര്‍ പറയുന്നു. രണ്ടാമത് അയക്കേണ്ടതുണ്ടോ പ്രവേശനനാനുമതി? ആര്‍ക്കെങ്കിലും ഇത് സ്പാം ലിസ്റ്റില്‍ പോകുന്നുണ്ടോ?
ക്ലബ്ബിലേക്ക് ഓടിച്ചാടി കേറാന്‍ നോക്കിയപ്പോ We could not find the invitation you requested. Please confirm that you copied the exact URL that was sent to you by email. Also note that an invitation can only be used once before it expires. If the invitation was sent to a mailing list, somebody else may have responded first.എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ച് വിട്ടാതാ ബ്ലോഗ്ഗര്‍. ദാറ്റീസ് ആള്‍ യുവര്‍ ഹോണര്‍.
ദേവരാഗം,
ദാ.. saptavarnangal at gmail.com
ഇവിടെക്കു കൂടി ഒരു ഒരെണ്ണം
ഇതില്‍ മെംബറ്‍ ആകാന്‍ ഉള്ള ഹെല്‍പ് ഒരിടത്തും കണ്ടില്ലാരുന്നു ഞാന്‍ എതു വരെ.. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഇവിടെ ഇങ്ങനെ ഒരു വിതരണം... നന്ദി..
അയച്ച്.
സപ്തവര്‍ണ്ണത്തിനും അയച്ച് രേഷ്മക്കും അയച്ച്.
ബൂലോഗ ആഴ്സ് ആന്‍റ്റ് സ്പോഴ്സ് ക്ലബ് മെമ്പര്‍മാരേ, “http://www.harithakam.com/html/Aryambika_Manngngattaum%20Kariyilayum.htm“ ഇതു കേള്‍ക്കുവാന്‍ ഞാന്‍ എല്ലാവരേയും സാദരം ക്ഷണിക്കുന്നു.
ഓ.ടോ:എന്താ ദേവാ, ഈ ആഴ്ഷ് ആന്‍റ്റ് സ്പോഴ്സ് ? എന്റെ ബ്ലോഗംബ്രാട്ടീ...-സു-
ഞാന് മെമ്പെര്‍ ആണല്ലൊ, എന്റെ പേരു ലിസ്റ്റില്‍ ഉണ്ടല്ലൊ.
നിങ്ങളെന്നെ മെമ്പറാക്കിയോ?
ഇങ്ങട്ട് എത്തീട്ട് അഞ്വാറീസായി, തിരക്ക് കാരണം ആരെം നേരിട്ട് കാണാനും മിണ്ടാനും പറ്റീട്ടില്ല. എല്ലാരും ഇവിടൊക്കെ തന്നെ കാണൂലോ. അപ്പോ.. ഞാനങ്ങട്ടെറങ്ങ്വാ...
എനിക്കൊരു മെംബര്‍ഷിപ്പു തരാവ്വോ.റേഷന്‍ കാര്‍ഡിന്‍റ്‍റെ കവര്‍ പേജും എസ്സെല്‍സീ പൊസ്തകതിന്‍റ്‍റെ പൊതിച്ചിലും ഒപ്പിട്ട് അയയ്ക്കണോ?
ആ ഈമെയിലൈഡി അയച്ചു തരൂ, അയച്ചുതരാം..
:0)
എനിക്കൊരു മെംബര്‍ഷിപ്പു തരാവ്വോ.റേഷന്‍ കാര്‍ഡിന്‍റ്‍റെ കവര്‍ പേജും എസ്സെല്‍സീ പൊസ്തകതിന്‍റ്‍റെ പൊതിച്ചിലും ഒപ്പിട്ട് അയയ്ക്കണോ? ente mail ദേ...
bijucp@gmail.com
ഇന്നേം കൂട്ട്വോ കളിക്കാന്‍?.
പത്തീസം മുന്പാ ഇവിടെത്തീത്, കൃത്യായിട്ട് പറഞ്ഞാ.. കര്‍ക്കിടകം 20-ന്. പോസ്റ്റാനും കമന്‍റാനും ഓടിച്ചാടി നടന്ന തെരക്കില് ഇങ്ങട്ട് വരാന്‍ മ്മിണി വൈകി. ന്‍റെ.. പേര് ലിസ്റ്റിലുണ്ടാവൂലോ.. ല്ലേ..!
ദേവേട്ടാ എന്നേം കുട്ടണം..
email : rasheedchalil@gmail.com
അടിയനും ഒരര മെംബെര്‍ഷിപ്പു തന്ന് അനുഗ്രഹിച്ചാലും...
എന്തു പറയാനാ ബ്ളോഗറായിട്ടു കുറച്ചു ദിവസമായി, പക്ഷെ ഇതിണ്റ്റെ സെറ്റിംഗ്സ് വായിച്ചു മനസിലാക്കാന്‍ ക്ഷമ കാട്ടിയില്ല. ഇങ്ങനെയൊക്കെയുള്ള പരിപാടികള്‍ ഉണ്ടെന്ന് മനസിലായത് ഇപ്പഴാ. എന്നെക്കുടി അങ്ങോട്ട് എടുത്തോണേ....
പതാലി, ഇന്വൈറ്റ് പ്രൊഫൈലില്‍ കാണുന്ന ജീമെയിലിലോട്ട് അയച്ചു. പുള്ള്യേ എന്റെയോ മറ്റേതെങ്കിലും വയസ്സന്മാരുടേയോ മെയിലിലോട്ട് ബ്ലോഗ് രെജിസ്റ്റര്‍ ചെയ്ത ജീമെയില്‍ ഒന്നയച്ചു തായോ, ഈമെയിലില്‍ മാത്രേ ഇന്വൈറ്റ് ചെയ്യാന്‍ കഴിയൂ.
ഞനൊരു പുതിയ ആളാ.. പേരു രാവണന്‍. എന്നേം കൂട്ടില്ലേ ബൂലോഗ ക്ലബ്ബില്‍.....
വീണ്ടും രാവണനാ.... ഇ-മെയില്‍ ഐഡി പറയാന്‍ മറന്നു പോയി.. സോറി getmithun@gmail.com ... എന്നെ invite ചെയ്യാന്‍ മറക്കരുതേ.....
ശ്രീമാന്‍ ദേവാനന്ദ്....
ബൂലോഗത്തില്‍ മെംബ്രാക്കുമോ?
എന്റെ മെയില്‍ ഐഡി vaikkan@gmail.com
എല്ലാവര്ക്കും ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ടേ
ബൂലോഗ ക്ലബ്ബിലേക്ക് സ്വാഗതംസ് :)
ഈ ബൂലൊഗത്തില്‍ എന്നേം.. കൂട്ടാമോ..??
prasant.n@gmail.com
അതാണെന്റെ,, ഈ-മെയില്‍ വിലാസം..
:)
മിടുക്കന്‍
ഈശ്വരാ... ഇത്രയും നാട്ടുകാര്‍ ഉണ്ടായിരുന്നൊ ഇവിടെ... ഈ കൊച്ചു കേരളത്തിലേക്കു വരാനുള്ള വിസ ഈ വിലസത്തില്‍ ഒന്നു അയച്ചുതരാമോ... ?
sreejithsan@gmail.com
ഒരു മെമ്പറ്ഷിപ്പ് എനിക്കും, രസീതി അയക്കാന്‍ മറക്കല്ലേ...
boolokan@gmail.com
ഒരെണ്ണം എനിക്കൂടെ..arayilpdas@rediffmail.com
ഞാന് ഭരതപിഷാരടി, ഇരിങ്ങണ്ണൂര്‍ ഭരതപിഷാരടി, കാലടി ജഗത്ഗുരു ശങ്കര സര്‍വകലാശാലയില്‍ വേദാന്തം പഠിപ്പിക്കുന്നു... എനിക്കും തരാമോ ഒരു ബൂലോഗ ക്ലബ് മെമ്പര്‍ഷിപ്പ്? എന്റെ വിലാസം dhworld@specially4u.net
ഇതാ എല്ലാവര്‍ക്കും ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ട്! എന്റെ പോസ്റ്റില്‍ നൂറ്!
സ്വന്തം ബ്ലോഗില്‍ കയറി ഇരുന്ന് നൂറടിക്കാനുള്ള ഭാഗ്യം സൃഷ്ടിച്ച അപൂര്‍വ്വ വ്യക്തി.
ലാല്‍സലാം!
ചെണ്ടയ്ക്കും ചെണ്ടക്കരനും കൂടി സ്ഥലമുണ്ടാവുമോ ആവോ..
alifshamla@yahoo.com
കുമാറേ "എന്‍ ചിതക്കു ഞാന്‍ തന്നെ തിരിയും വച്ചു" എന്നോ മറ്റോ ഒരു തോന്ന്യാസപ്പാട്ടില്ലേ, അതുപോലെ എന്റെ പോസ്റ്റിനു ഞാന്‍ തന്നെ നൂറുമടിച്ചു..
"ക്ഷണന" പത്രിക അയച്ചു ചെണ്ടക്കാരാ,
ഒരു തായമ്പക അങ്ങോട്ട് നടത്തിയാട്ടെ.
ശ്രീജിത്തേ,
ഇവരെല്ലാം ബ്ലോഗ് റോളില്‍ ഉണ്ടോ ? അതോ ഒക്കെ കൂടി കണ്ട് പൂച്ചക്കൊരു മൂക്കുത്തിയില്‍ പപ്പു ഇറങ്ങിയപോലെ "പുല്ലാണ് പുല്ലാണേ ബ്ലോഗ് റോള്‍ പുല്ലാണേ " എന്നു കൂക്കി ഇറങ്ങി ഓടിയോ?
ദേവാ എന്തുമാത്രം പേരാ ഓരോ ദിവസവും മലയാളം ബ്ലോഗുകളിലേക്ക് പൊങ്ങിവരുന്നത്.
എന്റെ ‘തോന്ന്യക്ഷരങ്ങളില്‍’ ഇപ്പോഴും പഴയ ബ്ലോഗു റോള്‍ ആണ്. അതില്‍ ആകെ ഉള്ളത് അന്നത്തെ 45 ബ്ലോഗുകള്‍.
ഇന്നിപ്പോള്‍ 400 കഴിഞ്ഞു എന്നു തോന്നണു ല്ലേ?
ബ്ലോഗുറോളില്‍ സ്ക്രോള്‍ ചെയ്തു തുടങ്ങിയാല്‍ കയ്യുളുക്കും.
സംഗതി തൊണ്ണൂറ്റാറെത്തിയപ്പോള്‍ പതുങ്ങിയിരുന്ന് ആരുമറിയാതെ ഒരു നൂറടിയൊക്കെ പ്ലാന്‍ ചെയ്തതാ. പാലു മേടിക്കാന്‍ പോയി തിരിച്ച് വന്നപ്പോഴേക്കും ദേവേട്ടന്‍ പണി പറ്റിച്ചു :)
എന്നാലും ആദ്യമായി ഇവിടെ കമന്റടിച്ചവന്‍ ആരാണെന്ന് നോക്കിക്കേ. ക്ലബ്ബിന്റെ ആദ്യത്തെ മെമ്പ്ര് ആരാണെന്ന് നോക്കിക്കേ.
ചുമ്മാതല്ല ക്ലബ്ബ് ഇത്രയ്ക്കും പുഷ്ടിപ്പെടുന്നത് :)
പഴയ പോലെ നൂറടികള്‍ ഒന്നും നടക്കുന്നില്ല!
ടൈമില്ല. ടൈമുണ്ടാവുമ്പോള്‍ മൂഡില്ല. മൂഡുണ്ടായി വരുമ്പോള്‍ ബോസ് വിളിച്ച് പണിതരും, അല്ലെങ്കില്‍ എവിടെ നിന്നെങ്കിലും എന്തെങ്കിലും പ്രശനം പൊട്ടിത്തെറിച്ചുവരും.
ഇന്നലെ രാത്രി ഉറക്കത്തില്‍ ഞാന്‍ :
‘ക്ലബില്‍ അംഗമാകണമെങ്കില്‍... എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല, ദേവേട്ടന് മെയിലയക്കൂ‘
എന്ന് പറഞ്ഞത്രേ!
ഹോ... ദുഷ്ടന്മാര്‍.. എന്നേം കുടൊന്ന് മെംബറാക്കാന്‍ പറഞ്ഞിട്ട്.. ഒരു നീക്കു പോക്കും ഇല്ലല്ലോ..?
prasant.n@gmail.com
ithanu vilasam..!
ഞാനെത്താന്‍ വൈകിയൊ?
എല്ലാം മുറ പോലെത്തന്നെയാകട്ടെ,
അനന്തര നടപടികള്‍ക്കു കാത്ത്
mekhasandesam.blogspot.com
mazhamekham@rediffmail.com
ഈ ലോകത്തിലേ കാക്കതൊള്ളായിരം ബ്ലൊഗർമാരേ നിങ്ങളോടൊപ്പം ഈ തന്ത്രമറിയാത്ത തന്ത്രിയേ കൂടി കൂട്ടാമോ.
madavanep@yahoo.co.in
www.thanthri.blogpost.com
can i be a member in this too? my blog address is http://navaneethu.blogspot.com
നിങ്ങളുടെ ബ്ലോഗ് ബീറ്റയാക്കൂ എന്ന ബ്ലോഗര്‍ ഹോം പേജ് പരസ്യത്തില്‍ വീണുപോയി ചങ്ങാതിമാരേ. അതില്‍ പെട്ടാല്‍ ബീറ്റയല്ലാത്തവയില്‍ കേറാന്‍ പറ്റില്ലെന്നറിയുന്നത് ഇപ്പോഴും. ഇതില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവും കാണുന്നില്ല. വേണ്ട ഏര്‍പ്പാടുകള്‍ ഉടനെയാകുമെന്ന ബ്ലോഗര്‍ വാഗ്ദാനം പ്രതീക്ഷിച്ചിരിക്കുകയെ വഴിയുള്ളൂ എന്നു തോന്നുന്നു. നമ്മുടെ ക്ലബ് പ്രവേശനം വൈകുമെന്നു സാരം. ലിങ്ക് ഞാന്‍ സൂക്ഷിക്കുന്നുണ്ട്.മറ്റു ബ്ലോഗുകളില്‍ സ്വന്തം പേരില്‍ കമന്റിടാന്‍ പോലും അനുവദിക്കുന്നില്ല ഈ ബീറ്റ.
ദൈവം
ബൂലോഗ ക്ലബ്ബിന്റെ സ്ഥാപന നാളുകളില്‍ ഇതിന്റെ പിന്നിലുള്ള വ്യവസ്ഥാപിത താല്‍പ്പര്യത്തെക്കുറിച്ച് ദേവഗുരു പറഞ്ഞിട്ടുള്ളത് ചുമ്മാ ഭാ ഏഭ്യന്‍ . തല്ലുകൂടൂവാനും സൊറപറയാനും ഉള്ള ഇടം. ഇപ്പോള്‍ ഇതിനൊരു എറ്റിയകുാറ്റ് വേണമൊ?. ഇതിന് കാവലാളൂകളും കൂടുന്നുവോ?. ഇതിന്റെ ഓണര്‍ഷിപ്പുകാര്‍ ആര്‍ക്കൊക്കെ ഇപ്പോള്‍. അടി ഇടി എന്നൊക്കെ പറയാനുള്ളത്രക്കും പാതകമൊ ഇതില്‍ പോസ്റ്റിടുന്നതും പരസ്യമിടുന്നതും.
തല്ലുകൂടാനുണ്ടാക്കിയ ഈ ചുമ്മാഭാ ഏഭ്യന്‍ അങ്ങിനെ തന്നെ വച്ച് ഒരു സീരിയസ് ആയി വാ ജീര്‍ണിയസ് ബൂലോഗ ക്ലബ് തുടങ്ങി അതില്‍ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത ഗന്ധര്‍വനെപ്പോലുള്ളവരെ മാറ്റി നിര്‍ത്തി മേംബ്രയിന്‍ഷിപ്പ് വിതരണം നടത്തിയാല്‍ പോരെ . പ്രശ്നം സോള്‍വിടിഫികേഷനാവും.
അമ്ലമുള്ള നാവാണീ ഗന്ധര്‍വന്റെ..........
ഗന്ധര്‍വന്‍ വല്ലപ്പോഴും പറയുന്നതിന്റെ പൊരുള്‍ ചിലര്‍ക്കെങ്കിലും മനസ്സില്ലായിക്കാണുമെന്നു കരുതുന്നു. ഗന്ധര്‍വന്‍ അവര്‍കള്‍ പോസ്റ്റുകള്‍ എല്ലാം കാണുമെങ്കിലും "പണി തിരക്കിന്റെ" (ഷേക്ക് മൊത്തം ദുബായീടെ നീളം അളക്കാനും അതില്‍ എത്ര ഈത്തപ്പ്പഴപനയുണ്ടെന്നും, അതില്‍ എത്ര ഈത്തപ്പഴം ഉണ്ടെന്നും എണ്ണാനും, രസീതാക്കാനും അങ്ങേരയാ എല്‍പ്പിച്ചിരിയ്കുന്നേ, അതോണ്ടാ) മറയില്‍ അങ്ങേരെ അരെ... വാ വാ.. എന്ന് പറയുന്ന ഒന്നു രണ്ട് ബ്ലോഗുകളിലേ കമന്റൂ. പക്ഷെ സമയം കിട്ടുമ്പോ ഗന്ധര്‍വന്‍ അവര്‍കള്‍ ഈ സൈറ്റുകളിലും ഒന്ന് കണ്ണോടിയ്കൂ,
http://boologaclub.blogspot.com/2006/08/blog-post_115695501490236178.html
http://boologaclub.blogspot.com/2006/08/blog-post_115614904572626611.html
അപ്പോ അറിയാം,ക്ലബ് അതിന്റെ ഫോണ്ടര്‍ നാളുകളില്‍ നിന്നും എത്രമാത്രം വളര്‍ന്നുവെന്നു, ആ വളര്‍ച്ചയ്ക് വേണ്ടി നിയമങ്ങള്‍ പലതും ഉണ്ടാക്കേണ്ടി വന്നുവെന്നും. കള്ളുഷാപ്പ് മുതലാളി, ഷാപ്പീന്ന് തുടങ്ങീ, ജനസേവാ ശിശു ഭവന്‍ വരെ ചിലപ്പോ അതേ ലൈസന്‍സില്‍ തുടങ്ങും, അവിടേം പോയി കൊട്ടുവൊടി തന്നെ പോരട്ട്ന്ന് നിര്‍ബ്ബദ്ധിയ്കല്ലേ ഗന്ധര്‍വാ. ചീട്ടുകളി, സൊറപറച്ചില്‍ എന്നൊക്കെ പറഞ്ഞാണു ക്ലബ് പലതും തുടങ്ങുന്നുവെങ്കിലും, രണ്ട് നാലെണ്ണം വിട്ട് വന്ന് ചീട്ട് കളിച്ച് ഭോഷ്ക്ത്തരം കാട്ടിയാ വേറെ ജാമ്യമുണ്ടാകും. പക്ഷെ ക്ലബല്ലേ, മുണ്ട് പൊക്കികാണിച്ചാലും ക്ഷമിച്ചോളണം, പ്രോല്‍സാഹിപ്പിയ്കണം, അതിനായി മാത്രം മല്‍സരം വൈക്കണം എന്നോക്കെ പറയുമ്പോള്‍, രണ്ടാമതൊന്ന് ആലോചിയ്കേണ്ടി വരില്ലേ സുഹൃത്തേ? വലിയ തലയുള്ളവര്‍ വലിയ ക്യാന്‍-വാസില്‍ ചിന്തിയ്കൂ.
ഇനി ഈ ക്ലബ് മാറ്റി, നല്ലനടപ്പിനുള്ള വേറെ ബ്ലോഗ് തുടങ്ങനുള്ള നിങ്ങളുടെ പ്രേരണ, നടന്ന് പഠിയ്കുന്ന കാലത്ത് വീഴുന്ന കുഞ്ഞിന്റെ കാലു മുറിയ്ക്കുന്ന് പോലേയാണു. സഹവര്‍ത്തിത്വം ആവര്‍ത്തിച്ചു ധാര കോരൂ. പാല മരം മാറി കേറുന്ന പോലെ എളുപ്പമല്ലാ, ഇത്രേം കെട്ടി പൊക്കിയ ക്ലബ് മാറ്റുക എന്നത് എന്നും മനസ്സിലാക്കുക.
പിന്നെ കാവലാളുകളില്ലാട്ടോ ഈ ക്ലബിനു. മതിലോ കാവല്‍ മനമോ കാവല്‍ എന്ന തോതാണു. ക്ലബിനു ചേരുന്നതല്ലാന്ന് തോന്നിയാ, സത്യമേവ ജയതേ... ആര്‍ക്കും പാടാം.
പുതിയതായി വരുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക് ഒരു പാട് പക്വതയുള്ള ഇത്രയും പഴയ ബ്ലോഗ്ഗറായ ,താങ്കളുടെ ഈ ബാലിശമായ കമന്റ് ഒരു കണ്‍ഫ്യൂഷനുണ്ടാക്കാനുള്ള സാധ്യത കാണുന്നു. വേണ്ടത് ചെയ്യുല്ലോ.
മാഗ്നിഫൈയര്‍ പിന്നേം ഒരു ക്ലബീലു തന്നെ ഒരു ഒട്ടീരു നടത്തി. എന്റെ കുട്ടീ...കമന്റിടാനുള്ള ഗ്യാപ്പില്‍ അതു ഡില്ലിറ്റട് ന്ന് കാണുന്നു. എന്നാലും ഞാന്‍ അത് കോപ്പിയടിച്ച് വച്ചിട്ടുണ്ട്ട്ടോ.
ചൊല്ലിക്കൊട്, നുള്ളിക്കൊട്, തല്ലിക്കൊട്, പിന്നെ നുള്ളിക്കള..
എന്നെ കൂട്ട്യേ നീ ഒന്ന് നന്നാവുന്ന് കരുതിയാട്ടോ ചൊല്ലിക്കളിച്ചത്, ഇനിയിപ്പോ മരുമകന്‍ പറഞ്ഞപോലെ ഞാനിപ്പോ ഇതിലു മുക്കിയാ തിന്നാന്‍ പോണേന്ന് പറഞ്ഞാ... ആയിക്കോളുട്ടോ. താഴെക്കുടി പോണത് വായിക്കുടി വരാതെ നോക്കണംട്ടോ..
(ആളു കക്കൂസ്സിലാ ഇരിപ്പ്, മോനെ വാ, പുറത്ത് വാ..,)
aa പോസ്റ്റ് ഇപ്പോളും ഉണ്ടല്ലോ ക്ലബ്ബില്‍, അതുല്യേച്ചി. ഡിലീറ്റ് ചെയ്തിട്ടില്ലല്ലോ
എന്റെ പായ എവിടെയ വിര്‍ക്കേണ്ട്ത്.അതുകൂടാതെ ഈ ബേലാ്ഗ് ഭാണ്ഡം വെക്കാന്‍ ഒരു സ്ഥലവും.
നന്ദിയുണ്ട് എട്ടൊ.
Email ID വെക്കാന്‍ മറന്നു. ഇതാ പിടിച്ചൊ
iryanadi@yahoo.com.in
ഇരിയാനാദി,
പുതിയ അംഗങ്ങള്‍ നാലഞ്ചു പോസ്റ്റൊക്കെ എഴുതി എല്ലാം ഒന്നു പരിചയമായി, ബ്ലോഗിങ്ങ് തുടങ്ങി ഒരു മാസം കഴിഞ്ഞു മാത്രം ബൂലോഗ ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് കൊടുത്താല്‍ മതി എന്നാണ് പുതിയ തീരുമാനം. അലോഹ്യം തോന്നരുത്. ഈ നിബന്ധന പാലിച്ചു കഴിയുമ്പോള്‍ ഒരു തവണ കൂടി പറയൂ, അംഗമാക്കാം.
അനോണി അനോണി അനോണി
ഞാന് വന്നു,
എന്നെ ആരും കണ്ടില്ല.
ഇനി ഞാന്‍ എന്തു ചെയ്യും?
ചുമ്മാ പോണൊ :)
എന്നെ ആരെങ്കിലും ഒന്ന് ഇതിനകത്ത് ചേര്‍ക്ക്വോ ?
എന്റെ ഇ മെയില്‍
amalsonly@gmail.com
ചേര്‍ക്കുന്നവരാരായാലും അവര്‍ക്ക് എന്നും എന്റെ നന്ദിയും കടപ്പാടും...
എന്നെയും അരെങ്കിലും ചേര്‍ക്കണേ......
my id is...
shahid.ac@gmail.com
പ്രിയപ്പെട്ട ബൂലോകരേ...
ഒരു പാടു വൈകിയെന്നു തോന്നുന്നു. ക്ഷമിക്കുക, ഈ ബൂലൊകത്തിലെത്താന്‍ വൈകിയതില്‍.
രശീതിക്കുറ്റിയില്‍ ഒരെണ്ണമങ്കിലും ബാക്കി കാണുമെന്നു വിശ്വസിക്കുന്നു...
ബാക്കിയെല്ലാം ബൂലോകത്തിലാവാമല്ലെ?
Blogger Id: ks.nishad@gmail.com
http://neeyumnjanum.blogspot.com
http://chalakkudikkaran.blogspot.com
സ്നേഹപൂര്‍വ്വം ചാലക്കുടിയില്‍ നിന്ന്..
സുകുമാരപുത്രന്‍
ബൂലോഗ പഷ്ണിക്കാരുണ്ടേ...
ബൈഗി ബന്ന ഒരു ബാവം ബ്ലോഗര്‍ന്‍ ഒരാറടി കോളം ഈ ബൂലോഗത്തില്‍ തരാമോ, സുഹൃത്തേ...?
ഈമെയില്‍: yo.tedka@gmail.com
മഷി തൂവും താളുകള്‍:
http://kochuvarthaanam.blogspot.com/
http://malayalamwindows.blogspot.com/
ചേട്ടന്മാരേ
പയ്യനാണേയ്
ഒരു ആജീവനാന്ത മെമ്പര്‍ ആക്കണേയ്
അറ്റ് വിലാസം campuskgpt@gmail.com
നോട്ട് ബുക്ക് http://payyankathhakal.blogspot.com
അടിയന്‍ വളരെ തിരക്കിലായിരുന്നു പ്രഭോ. പ്രതികരണം വൈകിയതിണ്റ്റെ കാരണവും അതുതന്നെയാണ്. അവിടുന്ന ക്ഷമിക്കണം. ഇതാണ് ഈയുള്ളവണ്റ്റെ ഈ മെയില്‍ ഐ.ഡി. ഇനിയെങ്കിലും ഈയുള്ളവനെ ബൂലോഗ ക്ളബ്ബിലേക്ക് സ്വീകരിച്ച് അനുഗ്രഹിച്ചാലും.
justinpathalil@gmail.com
മുമ്പ് ശ്രീ. ദേവാനന്ദിന് ഒരു തപാല്‍ അയച്ചിരുന്നു..ബൂലോഗത്തില്‍ അംഗമാക്കാന്‍ വേണ്ടി..ലിസ്റ്റില്‍ പേരു കണ്ടില്ല...
ബൂലോഗത്ത് എനിയ്ക്കും ഒരിടം തരുമല്ലൊ....
--കൊച്ചുഗുപ്തന്‍ (http://kochugupthan.blogspot.com)
vaipur@yahoo.co.in
ബൂലൊഗരെ... ഇവിടെ ഈ കൊച്ചു തലക്കും ചായ്ക്കനൊരിടം തരുമൊ??
ithunjan@gmail.com
അങ്ങനെ ഞാനും ഒരു ബ്ലോഗ് തുടങ്ങി മാഷേ...
learngrafix.blogspot.com
ഗ്രാഫിക് ഡിസൈനിംഗും ഡി.റ്റി.പി യും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു ബ്ലോഗ്...
അനുഗ്രഹിക്കണം
ഞാനുമുണ്ടെ, എന്നെയും കൂട്ടണേ.ഒട്ടേറെ സ്വപ്നങളുമായി...
എന്നെക്കുടി കുട്ടണം
e mail id
sajipni2000@yahoo.com
ഈന്നെയും കൂട്ടാവൊ?
ഈന്നെയും കൂട്ടാവൊ?
dileeptom2002@yahoo.co.in
എന്നേം കൂടെ കൂട്ട്വോ?
സ്നേഹിക്കാന്‍ മാത്രമറിയുന്ന
പാവം പാവം
കുRuക്കന്‍
kurukkan13@yahoo.com
urava4u.blogspot.com
അമ്പട ഞാനേ !!
ജിഷ്ണു .ആര്‍
1990 ഡിസംബര്‍ 11ന് കേരളത്തിലെ കോഴിക്കോട്ട്, വടകര മുനിസിപ്പാലിറ്റിയില്‍ പയ്യോളി ഗ്രാമപഞ്ചായത്ത് 10-ആം വാര്‍ഡില്‍ ജനിച്ചു.മന:ശാസ്ത്രജ്ഞന്‍,സാഹിത്യകാരന്‍ എന്നീ നിലകളില്‍ ലോകപ്രശസ്തന്‍.മനസ്സിന്റെ വിഭാഗീയ തലങ്ങളെ വിശദീകരിച്ച ശേഷം,പ്രക്ഷുബ്ദലോകത്തിന്റെ മാനസിക തലങ്ങളെ അവലോകനങ്ങള്‍ക്ക് വിധേയമാക്കി ഇന്ത്യന്‍ തത്വചിന്തയേയും മനശ്ശാസ്ത്രത്തെയും അതിന്റെ ആഗോള തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു.ഫ്രോയ്ഡിനു ശേഷം മന:ശാസ്ത്രവും ഷേക്സ്‌പിയറിനു ശേഷം സാഹിത്യവും ഇദ്ദേഹത്തിനു മുന്നില്‍ മുട്ടുകുത്തി.
കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളുടെ ഉപരിപ്ലവമായ വിപ്ലവബോധത്തില്‍ നിന്നും വ്യതിചലിച്ച്,ഇന്ന് ലോകം മുഴുവന്‍ അനുയായികളുള്ള ജൈഷ്ണിസത്തിനും ജൈഷ്ണറ്റിക് പ്രത്യയശാസ്ത്രത്തിനും രൂപം നല്‍കി.
1937 ല്‍ സാഹിത്യത്തിനും 46 ല്‍ സമാധാനത്തിനുമുള്ള നോബെല്‍ സമ്മാനം ലഭിച്ചു; ബുക്കര്‍ പ്രൈസ് ഉല്‍പ്പെടെ 48-ഒാളം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സംഘടനാപരവും ആശയപരവും ആയ വിയോജിപ്പുകള്‍ മൂലം മിക്കവയും തിരസ്ക്കരിക്കുകയായിരുന്നു. സാഹിത്യ-മന:ശാസ്റ്റ്ര രംഗത്തെ ഭാരതത്തിന്റെ അഭിമാന സ്ഫുണ്ടനമായ ഇദ്ദേഹത്തെ 1999 ല്‍ രാഷ്ട്രം ഭാരതരത്നം നല്‍കി ആദരിച്ചു
പ്രധാന കൃതികളില്‍ ചിലത്
ആന്തൂറിയം കായ്ക്കുമ്പോള്‍ (നോവല്‍)
കയ്പ്പയില്‍ പുഴുവുണ്ട് (കഥാസമാഹാരം)
ഉമ്മന്‍ തൊണ്ടുകള്‍(നിരൂപണം)
കൊയിലാണ്ടിയില്‍ കൊതുകുണ്ട്(വിമര്‍ശനം)
ഉച്ഛസ്ഫടികസങ്കാശപരിഛേദങ്ങള്‍(സംസ്കൃത കവിതാസമാഹരം)
not only but also
I'm not a fool (മനശ്ശാസ്ത്ര ഗ്രന്ഥങ്ങള്‍)
imposibbble is nothing
"പ്രപഞ്ചഗോളത്തിന്റെ അനര്‍ഗളമായ
നിര്‍ഗളനങ്ങള്‍ ശ്രവിച്ചാല്‍ അവ കേവലം
നിര്‍ഗളനങ്ങള്‍ മാത്ത്രമല്ല,
പ്രപഞ്ചോല്‍പ്പത്തിമുതല്‍ തുടരുന്ന
മൃഷ്ടഭഗ്നങ്ങളായ കജന്തങ്ങളാണെന്ന്
മനസ്സിലാക്കാന്‍ വെറും കോമണ്‍സെന്‍സും
നാലാം ക്ലാസ്സ് ഗുസ്തിയും മതി"
ഡോ:ജിഷ്ണു
മഞ്ജീരശിഞ്ജീരങ്ങള്‍ പാടുന്നു
ഷിങ്ങ്ഷാങ്ങ് ഷ്യൂയ്
എന്‍ ഹൃദയത്തിന്‍ ചുവന്ന സ്പന്ദനങ്ങള്
ഡിം ഡോം ഡം
കവി ജിഷ്ണു നമ്പൂതിരിപ്പാട്
ചാംബ്ലിങ്ങകള്‍ സ്ഫുടം
ചെയ്യുമ്പോള്‍ ലഭിക്കുന്ന
ബൈ പ്രൊഡക്റ്റ് ആണ് സൗഹൃദം
പ്രൊഫ: ജിഷ്ണു
എന്നെക്കൂടി കൂട്ടാമോ എന്നു ചോദിച്ചു വരുന്നോരെ പുറങ്കാലിനടിച്ചു കളയുമൊ? ഇല്ലെങ്കില്‍ എനിക്കൊരു മെമ്പര്‍ഷിപ്പ് തരാമോ?
എന്റെ ID ഇതാണ്. felixwings@yahoo.com
വേര്‍ഡ് പ്രെസ്സില്‍ നിന്നും പിന്മൊഴിയിലേക്ക് കമന്റ് എനേബിള്‍ ചെയ്യാന്‍ ജി മെയില്‍ യൂസേര്‍സ് settings>filters>create new filters> (from) ur- gmail ID, (subject):Commnets. Next step...Forward it to..ഏവൂരാന്‍ തരുന്ന ഇ മെയില്‍ ഐ ഡി ഇവിടെ കൊടുക്കണം.click create or update filter. (www.learngrafx.wordpress.com മുഖവുര കമന്റില്‍ വിശദ വിവരങ്ങള്‍ ഉണ്ട്).
പ്രിയ ദേവരാഗം,
അടുത്ത കാലത്തു ബ്ലോഗില്‍ എത്തിയതാണ്. മലയാളിക്കൂട്ടായ്മയെ പലതലങ്ങളിലുമെത്തിയ്ക്കുന്നതിലേക്കുള്ള ഇത്തരം ശ്രമങ്ങള്‍ പ്രശംസനീയമാണ്.മലയാളികള്‍ പൊതുവെ കുറവായ സ്ഥലങ്ങളിലാകുമ്പോള്‍ ഇത്തരം കൂട്ടായ്കയിലെത്തിച്ചേരാന്‍ താല്പര്യം കൂടും. സൌത്താഫ്രിയ്ക്കയില്‍ മലയാളികള്‍ ഇല്ലെന്നല്ല, ഞാന്‍ താമസിയ്ക്കുന്ന സ്ഥലത്തെക്കുറിച്ചാണു പറഞ്ഞത്.
ഈ ഭൂലോക ക്ലബ്ബിലേക്കൊരു മെംബര്‍ഷിപ്പിനു അപേക്ഷ സമര്‍പ്പിയ്ക്കുന്നു.അപേക്ഷ വളരെ ഇന്‍ഫോമല്‍ ആയതില്‍ വളരെ സന്തോഷം.
പക്ഷെ എനിയ്ക്കിപ്പോഴും ഈ ബൂലോകത്തു പരിചിതരായി അധികം പേരില്ല. അതിനാല്‍ എനിയ്ക്കു വേണ്ടി ഒരു സെകുരിട്ടി നില്‍ക്കാന്‍ ആരു തയ്യാറാകുമെന്നറിഞ്ഞുകൂടാ.
എങ്കിലും അപേക്ഷിയ്ക്കുന്നു.
മാവേലികേരളം
എന്റെ ഇമെയില്‍; prasannaraghavan@xsinet.co.za
പ്രിയ ബൂലോഗവാസികളെ,
ഈയുള്ളവനെ നിങ്ങളുടെ ക്ലബ്ബില്‍ ഒരു മെമ്പറാക്കാന്‍ താല്പര്യപ്പെടുന്നു. ഇതാണെന്റെ ഈ-മെയില്‍ ID: kareemdaas@gmail.com
കരീം ദാസ്.
ഇക്കാക്കമാരെ,
ഇത്താത്താമാരെ,
ഞമ്മള്‍ക്കും തരുമോ ഒരു ശീട്ട്
ഇങ്ങളുടെ കൂടെ കൂടാന്‍?
ഇങ്ങളൊക്കെ ഇബിടെ പറയുന്നത് ഇമ്മിണി ഹിക്‌മതും രസൊം ഉള്ള കാര്യങ്ങളാ...
എല്ലാര്‍ക്കും ഞമ്മളുടെ വക ഒരു പോത്തിറച്ചി ബിരിയാണി തരുന്നുണ്ട്
ഇങ്ങളുടെ സൊന്തം
ഇതാണു ഞമ്മളെ മെയില്‍
mahamoodtv@yahoo.com
അല്ല, ഇത്രേം നാളായിട്ടും എനിക്കിവിടെ കേറിപ്പറ്റാന്‍ കഴിഞ്ഞില്ലല്ലോ. അതെന്താ കര്യം?
തൃശ്ശൂര്‍ കേച്ചേരി ഭാഗത്ത് വളരെ പ്രശസ്തമായ ഒരു ക്ലബ് പണ്ടുണ്ടായിരുന്നു. യൂസഫലി കേച്ചേരി എഴുതിയ ‘കേച്ചേരി പുഴയും കേരളവും’ എന്ന ചരിത്ര ഗ്രന്ധത്തില്‍ പ്രതിപാദിച്ചു കണ്ടിട്ടുണ്ട്. “ഒത്തൊരുമ രാജ്യത്ത് പിത്തന ക്ലബ്” . സ്വഭാവത്തില്‍ ഏതാണ്ട് ഇതുപോലൊക്കെ വരും. ചില മൊഴികളും പിന്മൊഴികളും ഒക്കെ വായിച്ച് അത് ശരിവക്കേം ചെയ്തു. ഇനി ഒരു വരിക്കാരി കൂടി ആയാല്‍ ആ കുറവു പരസ്പരം നികത്താവുന്നതേ ള്ളു. കള്ളിമുണ്ടിനും കൊമ്പന്‍ മീശയ്ക്കും ഓര്‍ഡര്‍ കൊടുത്തു ..
എനിക്കും കൂടി ഒരു ശീട്ടു തായോ....പ്ലീസ്
athishayan@gmail.com
ബൂലോഗത്തില്‍ ബ്ലോഗ് നെയിം വരാന്‍ എന്തു ചെയ്യണം?
http://vivitovivi.blogspot.com
വിവി
fiesabeel@yahoo.com
ആശാനേ , ദാ ഇവനേം കൂടി കൂട്ടിക്കോളൂ . . വെറുതെ ഇരുന്ന് തുരുമ്പ് പിടിച്ച് പോകും കാലന്‍
jayeshsan@gmail.com
ഇതുവരേം എന്നെ അംഗമാക്കീല്ല, അതെന്താണോ ആവോ?
ജനശക്തിന്യൂസിനും വേണം മെമ്പര്‍ഷിപ്പ്. സസ്നേഹം.
നാരായണന്‍ വെളിയംകോട്.
janasakthinews@gmail.com
ഹതാന്തു.....ന്നെ ഇതു വരെ ബൂലോഗക്ലബ്ബന്‍ ആക്കാത്തതില്‍ അതിയായ ഖെദം അറിയിച്ചുകൊള്ളുന്നു
ഹതാന്തു.....ന്നെ ഇതു വരെ ബൂലോഗക്ലബ്ബന്‍ ആക്കാത്തതില്‍ അതിയായ ഖെദം അറിയിച്ചുകൊള്ളുന്നു
ഹതാന്തു.....ന്നെ ഇതു വരെ ബൂലോഗക്ലബ്ബന്‍ ആക്കാത്തതില്‍ അതിയായ ഖെദം അറിയിച്ചുകൊള്ളുന്നു
ചേട്ടന്മാരേ...
എനിയ്ക്കും വേണം ആ സാധനം..മെമ്പര്‍ഷിപ്പ്...ഇടയ്ക്കൊക്കെ എന്റെ ബ്ലോഗ്ഗിലും ഒന്നു വരണേ..എഴുതിതുടങ്ങുന്നതെ ഉള്ളൂ...അനുഗ്രഹിക്കൂ...ആശീര്‍വദിക്കൂ......
കുട്ടന്‍സും കുട്ടന്‍സ് കഥകളും
http://kuttanskadhakal.blogspot.com
ആപ്പ്ലിക്കേഷന്‍:::
ബൂലോകത്തില്‍ ഒരു മെംബെര്‍ഷിപ്പ് തരണമെന്നു അഡ്മിനുകളൊടു അപേക്ഷികുന്നു
my id
jitheshramakrishnan@gmail.com
വിശ്വപ്രകൃതിയുടെ വിസ്മയങ്ങള്‍, പ്രാപഞ്ചീകജീവിതത്തിന്റെ നിഗൂഢതകള്‍,മനുഷ്യന്റെ എണ്ണമറ്റ കണ്ടുപിടുത്തങ്ങള്‍, എന്നിവയുടെയെല്ലാം മുന്നില്‍ പകച്ചു നില്‍ക്കുകയും , സഹജീവികളുടെ സ്വാര്‍ഥതകളിലും പാരകളിലും വേദനിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരന്‍............... എഴുതാന്‍ തീവ്രമായി കൊതിച്ച കാലത്ത് സമയവും സൌകര്യവും കിട്ടിയില്ല...ആശയങ്ങളും വാക്കുകളും മനസ്സില്‍ വെന്തടിഞ്ഞു... ഇന്നിപ്പോള്‍ സമയം പിന്നെയും ബാക്കി...ചില്ലറ സൌകര്യങ്ങളും. പക്ഷെ , വാക്കുകള്‍ ആര് കടം തരും.... ?
ഒരു മെമ്പ്ര് ഷിപ് എന്തായാലും തരണം. എന്തെങ്കിലും ഗുണം കിട്ടുമോയെന്ന് നോക്കട്ടെ...
എന്റെ അഡ്രസ്സ് : kpsuku@gmail.com
സ്ഥിരതാമസം:http://kpsukumaran.blogspot.com/
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി.
ഒരു ബൂലോക ക്ലബ്ബ് അംഗത്വം ദയവായി തരുമോ
appooppan@gmail.com
ദയവായി
അംഗത്വം തരുമോ ?
കുഴൂര്‍ വിത്സണ്‍
fireohm@gmail.com
എന്നെയും കൂടൊന്നു മെബറാക്കൂ
എന്റെ ഇ-മെയില്‍ ഐഡി:
npck@hotmail.com
'ക്ലബ്ബ്' എന്നു കേള്‍ക്കുമ്പൊള്‍ ചെവിക്ക് ഒരു കൊട്ടിയടപ്പ്!!! ''മെമ്പര്‍ഷിപ് ഫീ'' എന്നു കേള്‍ക്കാന്‍ വയ്യ!!!
എന്റെ പരശ്ശുരാമാ... എന്റെ കൈ കാലിയല്ലെ??
എന്നാലും ഒന്നിങ്ങടനുഗ്രഹിച്ചാലും!!!
shiny.varghese@gmail.com
അപ്പോ ഞാനും ഇങ്ങട്... കേറട്ടോ ആ തന്നെ തന്നെ.. വലതുകാലു തന്നാ എടുത്തു വെക്കുന്നതു.. ചുമ്മ കിടന്നു കീറാതെ.. ഇടം കാലായിപ്പോയാ ഇപ്പൊ അങ്ങടു.. പിന്നേ കോപ്പാ...
എനിക്കുണ്ടൊരു ലോകം,
നിനക്കുണ്ടൊരു ലോകം
എന്നാ നമുക്കും ഉണ്ടൊരു ലോകം(ക ട്: കു ..ഷ്)
ആ ലോകം ബൂലോകം
പ്ലീസ് എന്നെയും കൂടെ കൂട്ടുവൊ മാഷേ നിങ്ങളുടെയീ ക്ലബ്ബില്‍
ഐഡി bettysajan@gmail.com
എനിക്കും ബൂലോഗ ക്ലബ്ബില്‍ അംഗത്വം വേണം..
സഹായിക്കൂ..
ഡോണി
doney.jm@gmail.com
എനിക്കും വേണം .......
id:rahulnkartha@yahoo.co.in
ദേവേട്ടാ...
എനിക്കും ഒരു അംഗത്വകപ്പല്‍ വേണം...
MY BLOG :
www.nomparam.blogspot.com
കുറ്റീല് ബാക്കിണ്ടങ്ങി .. നിക്കും ഒന്നു കൂപ്പന്‍ തരോ.... ?
chandhutty@gmail.com
ചിന്നൂസേ, ബ്ലോഗ്ഗര് ഡോട്ട് കോമിനു കൊടുത്ത ചിന്നൂസിന്റെ ഈമെയില് ഐഡി devanandpillai അറ്റ് ജീമെയില്.കോം എന്ന എന്റെ വിലാസത്തില് അയച്ചു തന്നാല് മതി, ക്ലബ് ഇന്വിറ്റേഷന് പറന്നെത്തും. ബാക്കി എല്ലാവര്ക്കും ഇന്വിറ്റേഷന് അയചിട്ടുണ്ടേ, കിട്ടിയിട്ടില്ലെങ്കില് ജങ്ക് മെയില് ഫോള്ഡര് നോക്കിക്കോളുക, ഞാന് സ്പാമരനാം ബോട്ടുകാരന് ആണെന്നു വിചാരിച്ച് അവരെന്നെ തൂക്കി എറിഞ്ഞതായിരിക്കും
ഹേ എല്ലാരും ഇത്രയൊക്കെ പറഞിട്ടും, നമ്മുടെ കമ്മ്യുണിസ്റ്റ് ചൈനയില്‍ നിന്നും ആരെയും കണ്ടില്ല. ആ ഒരു കുറവു പരിഹരിക്കാന്‍ ഞാനും നിങടെ കൂടെയുണ്ട്, എന്നെ കൂടെ കൂട്ടുമോ?. ഹാ, ഞാന്‍ നിങക്കെല്ലാം നാരങാ മുട്ടായി മേടിചു തരാന്നേ. എന്റ്റെ ബ്ലോഗ്
payasam.blogspot.com
anavari.blogspot.com
എനിക്കൊരു മെംബര്‍ഷിപ്പ് തരുമോ? ഞാനൊരു പാവമാണേ. jijotomy അറ്റ് ജീമെയില്‍ ഡോട്ട് കോം.
ഒരു മെംബര്‍ഷിപ്പ് വേണമല്ലോ മാഷേ...
saljojoseph@gmail.com
ഞാന്‍ കുറച്ചുനാളായി ഒരു മെംബര്‍ ഒരു മെംബര്‍ ഒരു മെംബര്‍ഷിപ് എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്. എവിടെ ഇതിന്റെ ഉത്തര വാദപ്പെട്ടവര്‍ അരേലും ഉണ്ടോ.... കൂയ്.......................
chickmohan@gmail.com
http://chullantelokam.blogspot.com
http://sannidhaanam.blogspot.com
ഈ ബൂലോകത്തില്‍ എന്നെക്കുടി ചേര്‍ക്കാമോ...........?
anu.n24@gmail.com
ബൂലോക ക്ലബ്ബില്‍ ഞങ്ങള്‍ക്കും കൂടി ഒരു മെംബര്‍ഷിപ്പ് തരണേ..
varayumniravum.blogspot.com
അങ്ങിനെ ഞാനും ഈ ക്ലബ്ബില്‍ അംഗമായി.
ബൂലോകരെ...എന്റെ മുതലാളിയുടെ നിരന്തരമായ അഭ്യാര്‍ഥന മാനിച്ച് ഒടുവില്‍ ഞാനും ഒന്നു “ബ്ലോഗി“യിരിക്കുന്നു.അതിന്റെ ‘പ്രമോഷനാര്‍ഥം’ എനിക്കും ഇവിടെ ഒരു അഗത്വം തരണമെന്നു താഴ്മയായി അഭ്യാര്‍ത്തിക്കുന്നു.
എന്റെ ഇമൈല്‍ :paduvil@gmail.com
എന്റെ ബ്ലോഗ് : http://pokkirivaasu.blogspot.com/
ദേ..ദയവായി എന്നെക്കൂടീ ഒന്നു ചേര്‍ക്കണേ....
http://ar-najeem.blogspot.com
എന്റെ ഈമെയില്‍ :ar_najeem@yahoo.co.in
നന്ദിയോടെ...
ഏ. ആര്‍.നജീം
ഈ ലോകത്തേക്ക് എന്നേം കൂടികൂട്ടണേ...
എന്ടെ വിലാസം
jijusukumar@gmail.com
എന്റെ ചേട്ടന്മാരേ!! എന്നേകൂടി ചേര്‍ക്കണേ!!
എനെ ഈ-വിലാസം
thaamarakuttan@gmail.com
ഒരു മെമ്പര്‍ഷിപ്പ് തരുമോ?
ഇ മെയില് : jimjacobk@gmail.com
vaiki apply cheythaal penalty undo... ennekode koottikko.....koottamenkil
gopalmanu@gmail.com
ഒന്നെനിച്ചും.
getjifi@gmail.com
എനിക്കും തരുവൊ ഇവിടെ ഒരു തുണ്ട് ഭൂമി?
mr.iquz@gmail.com
അണ്ണാ...ഇങ്ങനൊരു ലോകം കാണാന്‍ സൊല്പം താനസിച്ചു...
എന്നാലും ലോകം നാളെ നേരം വെളുക്കുമ്പോ അവസാനിക്കൂല്ലെന്ന് ദിവ്യജ്ഞാനമൊള്ളോണ്ട്...ഞാനും ഈ പടിചവിട്ടാന്‍ തീരുമാനിച്ചു.
അണ്ണന്മാരേ...അനുഗ്രഹിക്കൂ...
ആ ഇരുപത്തെട്ടിനു ചീട്ടിടുമ്പോ ഇനി ഈ മെമ്പറേം കൂടെ ഓര്‍ക്കണേ...
എന്റെ ഇ-വിലാസം ദോണ്ട കീഴെ..
ലതിലോട്ട് ഒരു അംഗത്വകാര്‍ഡ് അയക്കണേ...
r.harilal@gmail.com
ഒരു മെമ്പര്‍ഷിപ്പ്... ബാക്കി വെണ്ട. :) സ്നേഹപൂര്‍വം ഹരി
harihues@gmail.com
തുടക്കക്കാരന്‍ ആണെ... കൂമ്പ് നുള്ളരുതെ... ഒരു മെമ്പര്‍ഷിപ്പ്.. ദയവായി....
ഓ...മറവി..
ദാ ഐ. ഡി
harihues@gmail.com
അണ്ണമ്മാരേ..ദേ പത്തുദിവസമായി ഞാനിവിടെ വെയ്റ്റുന്നു..
ഒരംഗത്വത്തിന് വരിസംഖ്യയടച്ചിട്ട് ആരും മൈന്‍ഡുന്നില്ലല്ലോ...?!
ഞാനും വരട്ടേ?
swasthi@gmail.com
ആപ്പ്ലിക്കേഷന്‍:::
ബൂലോകത്തില്‍ ഒരു മെംബെര്‍ഷിപ്പ് തരണമെന്നു അഡ്മിനുകളൊടു അപേക്ഷികുന്നു
kochupayyan@yahoo.com
195 കമന്റുകള്‍.. അപ്പോള്‍ 195 അംഗങ്ങള്‍ എന്നല്ലേ അര്‍ത്ഥം? ശരി ഇതാ 196 മത്തെ അംഗം!
abhiprayam@gmail.com
ഏനിക്കൊരു മെംബര്‍ഷിപ്പു തരുമൊ..
ajitr99@yahoo.com
ഞാനും ഒരു ബ്ലോഗ് തുടങ്ങി. ബുലോഗത്തില്‍ കയറിക്കൂടാന്‍ എന്താ മാര്‍ഗം? ആരേലും ഒന്നു സഹായിക്കോ പൂയ്.
വിധേയന്‍
ഒരു മെമ്പര്‍ഷിപ്പ് വേണമല്ലോ....ഏന്താ വഴി..
ഐഡി..... shaji@shaji.in
ദയവായി എന്നെക്കൂടെ അംഗമാക്കണം.
id.... ഇതാ പിടിച്ചോ
uhbarp16@gmail.com
http:puthenthope.blogspot.com
എനിക്കും ഒരു മെംബെര്‍ഷിപ് വേണമല്ലോ മാഷേ.എന്റെ ഈമെയില്‍ ഐടി താഴെ കൊടുക്കുന്നു.
remosha2@gmail.com
ഞാനും!
sajitha.varma@gmail.com
hello,,,
i have myown blogg
but no comments comming...
is there any trick....pls guide me...
my blog url is http://gireeshvengaraa.blogspot.com/
thanks.........
gireeshvengaraa@gmail.com
എനിക്കും അംഗമാകാന്‍ താത്പര്യമുണ്ട്.
മെയില്:anandkuruppodiyadi അറ്റ് gmail.com
blogs: http://anandkurup@blogspot.com/
http://chinakathakal.blogspot.com/
ആയിക്കോളൂ.......
ന്നേം കൂടെ ചേറ്‍ത്തില്ലേ ഞാന്‍ പറഞ്ഞു കൊടുക്കുവേ ...
ദേവന്‍ജി,
എനിക്കും ഒരു ഗ്യാപുണ്ടെങ്കില്‍
എത്ര ഞാന്‍ പോസ്റ്റും
ക്ലബ്ബില്‍, എത്ര ഞാന്‍ പോസ്റ്റും!
ഒരു മെംബര്‍ഷിപ് തരോ???
വഴി പറഞ്ഞു തായോ!!!
ഹലോ ദേവന്‍ ജീ.. നമ്മക്കും വേണം മെംബര്‍ഷിപ്..anishhp@gmail.com
ഹേ, എനിക്കും വേണം ഒരു മേംബെര്ഷിപ്, തരുമോ..?
പിന്നെ, എനിക്ക് സ്വന്തമായി ഒരു ബ്ലോഗ് ഇല്ല.. തുടങ്ങാം, പോരെ?
നിങ്ങളുടെ സ്വന്തം ചന്ദൂട്ടന്‍
The previous post was a mistake, ക്ഷമിക്കണം.
അപ്പൊ പറഞ്ഞ പോലെ ഞാനും ഒരു ബ്ലോഗ് തുടങ്ങി. പേരു "വിശ്വസ്പന്ദനം".
ഇനി എനിക്കും ഒരു ബൂലോകം ("ഭൂലോകം എന്ന് വേണായിരുന്നു") അംഗത്വം തന്നൂടെ?
അങ്ങനെ പോരാ, തന്നേ പറ്റൂ! :)
ഞാനും എന്തെന്കിലും എഴുതട്ടെന്നേ!
ആള്‍ക്കൂട്ടം കണ്ട് മെല്ലെ വന്നതാ...
എന്നെ കൂട്ടാമൊ???????????
കടലമുട്ടായി വാങ്ങിത്തരാം
http://swapnabhumi.blogspot.com
priyapushpakam@gmail.com
എളിയ നിലയില്ലെങ്കിലും ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു.
എന്നെ കൂടി ബൂലോഗതില്‍ ചേര്‍ക്കുക...
please...
സുധീര്‍.
sudheer.na@gmail.com
ദയവായി ഒരു മെംബര്‍ഷിപ് തന്ന് അനുഗ്രഹിക്കണം.
കാലം കുറെയായി തരൂ.. തരൂ.. എന്നു പറയുന്നു.
ഇന്നു രണ്ടിലൊന്നറിഞ്ഞേ പറ്റൂ!
ഇനി ഇപ്പൊ ജീമെയില്‍ ഐഡി: chandoosgroup@gmail.com
Post a Comment