Thursday, September 21, 2006

തുഷാരം, കന്നി-1182

തുഷാരം കന്നി-1182 ലക്കം പുറത്തിറങ്ങി.
കുറച്ചേറേ പംക്തികള്‍ ഉള്‍പെടുത്തിയിട്ടുണ്ട്‌.
അത്‌ പോലെ, അനുവാചകമൊഴിക്കുള്ള സ്‌ഥലവും.
ഇവിടെ www.thusharam.com ക്ലിക്കുക
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ

6 comments:

Manjithkaini said...

ഒരു മാസികപ്പരുവത്തില്‍ ഇറക്കുമ്പോള്‍ കാര്യമായ പ്രൂഫുവായന നല്ലതാണു ഡ്രസിലേ.

ഏതായാലും മുഖദാവില്‍ നിന്നും ആ മുഖതാവെങ്കിലും എടുത്തുകളയുക തല്‍ക്കാലം.

ഡിസൈന്‍ ഇഷ്ടപ്പെട്ടു. ലേഖനങ്ങള്‍ ഓരോന്നായി വായിച്ചുവരുന്നു. വിദ്യാധരന്‍ മാഷ്ടെ സംഭാഷണം ആസ്വദിച്ചു. മം‌മ്തേടെ സംഭാഷണം ഡ്രസില്‍ ആസ്വദിച്ചപോലെ ഞാനും ആസ്വദിച്ചു.

ആശംസകള്‍

Unknown said...

മഞ്ജിത്‌ ബായി.. ആത്മാര്‍ഥമായ അഭിപ്രായ പ്രകടനത്തിന്‌ നന്ദി.
എനിക്കും സംശയം ഉണ്ടായിരുന്നു. പിന്നീട്‌ ഞാന്‍ വരമൊഴി ഗ്രൂപില്‍ നിന്ന് കിട്ടിയ നിഘണ്ടു തിരഞ്ഞു. അതില്‍ നിന്നാണ്‌ മുഖതാവില്‍ എന്ന് കിട്ടിയത്‌. അപ്പോ മുഖദാവില്‍ ആണോ ശരി?

പട്ടേരി l Patteri said...

മന്‍ജിത്തേട്ടാ, കുറെ അക്ഷരതെറ്റുകള്‍ അതില്‍ കടന്നുകൂടിയിട്ടുണ്ടതില്‍ ..ഒരു പ്രൂഫ് റീഡര്‍ ഇല്ലാത്തതിന്റെ കുറവാണു...പിന്നെ അതിനൊക്കെ കഴിവുള്ളാ നിങ്ങളെ പോലെ ഉള്ളവര്‍ക്കോ ഭയങ്കര തിരക്കും
ഞാന്‍ ഫോണ്‍ ചെയ്തു ഇതു പറഞ്ഞപ്പോള്‍ കാണാത്ത വിനയം മന്‍ജിത്തേട്ടനുള്ള മറുപടിയില്‍ കണ്ടതില്‍ സന്തോഷം :).... (രാത്രി ഉറക്കം ഒഴിച്ചിരുന്നു ടൈപ്പ് ചെയ്തതാണു എന്നു ഇവിടെ പറയാത്തതു നിന്റെ ഭാഗ്യം ;)

Unknown said...

മഞ്ജിത്‌ ബായി..ഞാന്‍ സംശയം തീര്‍ക്കാന്‍ ഡി.സി.ബുക്സ്‌ ഇറക്കിയ എം.ഐ.വാരിയറുടെ മലയാളം-ഇംഗ്ലിഷ്‌ നിഘണ്ടു തിരഞ്ഞു. അതില്‍ 'മുഖദാവില്‍' 'മുഖതാവില്‍' ഇവ രണ്ടും ഉണ്ട്‌. പക്ഷെ, വീണ്ടും സംശയം ബാക്കി.
ആരെങ്കിലും ഈ സംശയം ഒന്ന് തീര്‍ത്ത്‌ തരുമോ?? ഉമേഷേട്ടാാ

ആനക്കൂടന്‍ said...

മുഖതാവില്‍ എന്നതു തന്നെയല്ലെ ശരി. ശബ്ദതാരാവലിയില്‍ അങ്ങനെയാണ് കാണുന്നത്.

viswaprabha വിശ്വപ്രഭ said...

മുഖതാവില്‍, മുഖദാവില്‍ രണ്ടും ശരിയാണ്.