Saturday, September 23, 2006

വൈകി വന്ന വിവേകം

ബൂലോഗ സുഹൃത്തുക്കളെ
രക്തദാനം ഒരു ജീവന്‍ രക്ഷിക്കുമെങ്കില്‍ നിങ്ങള്‍ക്കും പങ്കാളിയായിക്കൂടെ?ഈ ഗ്രൂപ്പില്‍ ചേരുക“.
22-09-06 -ന് ആദ്യമായി ഞാന്‍ രക്തദാനം നടത്തി. ബന്ധുക്കള്‍ക്ക്‌ രക്തം നല്‍കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന്‌ തോന്നുന്നില്ല. എന്റെ ശരിയായ ബ്ലഡ്‌ ഗ്രൂപ്പ്‌ ഏതെന്നുപോലും എനിക്കറിയില്ലായിരുന്നു. കുറച്ചു നാളുകള്‍ക്ക്‌ മുമ്പ്‌ എന്റെ ചെറിയമ്മയുടെ തുടയെല്ല്‌ പൊട്ടി ഓപ്പറേഷന്‍ വേണ്ടിവന്നു. അന്ന്‌ ബ്ലഡ്‌ നല്‍കിയത്‌ A -ve ഉള്ള മകള്‍ ആയിരുന്നു. ചെറിയമ്മയെക്കണാന്‍ (അച്ഛന്റെ അനുജന്റെ ഭാര്യ) പോയ ഞാന്‍ വെറുതെ ഒന്ന്‌ എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ പരിശോധിച്ചു O -Ve. വളരെ അപൂര്‍വമായുള്ള ഗ്രൂപ്പെന്നുമാത്രമല്ല എന്റെ രക്തം A -ve,B -ve, A&B -ve എന്നിവയ്ക്ക്‌ ക്രോസ് ചെക്ക്‌ ചെയ്തശേഷം നല്‍കാന്‍ കഴിയും. എന്നാല്‍ എനിക്ക്‌ തിരികെ സ്വീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ വീണ്ടും ഒരാപ്പറേഷന്‍ വേണ്ടിവന്നു. അപ്പോള്‍ വീണ്ടും എടുത്ത മകളുടെ ബ്ലഡ്‌ തികയാതെ വന്നു. മകന്റെ ബ്ലഡ്‌ O +Ve ആയതുകാരണം A-Ve ബ്ലഡുള്ള അമ്മയ്ക്ക്‌ നല്‍കാന്‍ കഴിയില്ല. എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ അറിയാമായിരുന്നതുകൊണ്ട്‌ പല ശ്രമങ്ങളും വിഭലമായപ്പോള്‍ എന്നെത്തന്നെ വിളിച്ചു. ഞാന്‍ ചെന്നു ബ്ലഡ്‌ കൊടുത്തു എന്നുമാത്രമല്ല എനിക്കിന്ന്‌ എന്റെ ശരീരത്തില്‍ നിന്ന്‌ ബ്ലഡ്‌ എടുത്തതായിപോലും തോന്നുന്നില്ല.
ഇത്‌ വൈകിയ വേളയാണെന്നെനിക്കറിയാം. ഇനിയുള്ള നൊന്നരവര്‍ഷത്തിനകം എന്റെ രക്തം ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കുമെങ്കില്‍ അതൊരു നല്ല കാര്യമാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. വന്നു ചേരുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനുമുള്ള ഒരു സ്വതന്ത്ര ഗ്രൂപ്പ്‌ തുടങ്ങുകയും അതില്‍ അംഗങ്ങളാകുവാന്‍ നിങ്ങളില്‍ സന്മനസുള്ളവരെ സസന്തോഷം ക്ഷണിക്കുകയും ചെയ്യുന്നു. ബ്ലഡ്‌ഗ്രൂപ്പ്‌ വ്യത്യാസം കാരണം നിങ്ങളുടെ ഉറ്റവരേയും ഉടയവരേയും നിങ്ങള്‍ക്ക്‌ രക്ഷിക്കുവാന്‍ കഴിഞ്ഞെന്ന്‌ വരില്ല. ബ്ലഡ്‌ ബാങ്കുകളില്‍ ശരിയായ പരിശോധന നടത്താതെ ശേഖരിച്ച ബ്ലഡാണ് നിങ്ങള്‍ക്ക്‌ കിട്ടുന്നതെങ്കിലോ?
അല്പം ചിന്തിക്കുക വരിക പങ്കാളിയാകുക. എന്റെ ഭാര്യക്കോ മക്കള്‍ക്കോ എനിക്ക്‌ രക്തം നല്‍കി സഹായിക്കാന്‍ കഴിയില്ല. എന്റെ രക്തം പലര്‍ക്കും അമൂല്യവുമാണ്.

45 comments:

അനംഗാരി said...

ചന്ദ്രേട്ടാ, ഇത് നല്ല ഉദ്യമം തന്നെയാണ്. പഠിച്ച് നടക്കുന്ന കാലത്ത് ഒരു പാട് പേര്‍ക്ക് രക്തം നല്‍കിയിട്ടുണ്ട്.നമ്മുടെ നാട്ടില്‍ കാശിന് രക്തം വില്‍ക്കുന്ന് ഒരു വിഭാഗം സജീവമായി ആശുപത്രികളെ ചുറ്റിപ്പറ്റിയുണ്ട്.ഇവരില്‍ നിന്ന് രക്തം സ്വീകരിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.

Visala Manaskan said...

വളരെ നല്ല കാര്യം.

ഇവിടെ ‘ദല‘ എന്നൊരു സംഘടനക്ക് വേണ്ടി, ഞാന്‍ ഇപ്പോള്‍ മൂന്നുമാസം കൂടുമ്പോള്‍ ബ്ലഡ് കൊടുക്കുന്നുണ്ട്.

നാട്ടില്‍ വച്ചും ഇടക്കിടെ കൊടുത്തിരുന്നു.

prapra said...

ചന്ദ്രേട്ടാ, പലരും അറിവില്ലായ്മ കൊണ്ടും അജ്ഞത കൊണ്ടും ചെയ്യാതിരിക്കുന്നതാണ്‌ ഇത്‌.

ഞാനും ഇടയ്ക്ക്‌ രക്തം കൊടുക്കാറുണ്ട്‌, ആകെ 15 മിനിറ്റ്‌ നേരത്തെ പരിപാടിയല്ലേ. അമേരിക്കയിലെ കര്‍ശന നിയമങ്ങള്‍ പ്രകാരം എപ്പോഴും കഴിയാറില്ല. ഒരു വര്‍ഷത്തിനുള്ളില്‍, മലേറിയ പകരാന്‍ സാധ്യത ഉള്ള രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്തിട്ടുള്ളവര്‍ അയോഗ്യരാവും. ഇന്ത്യ ഈ ലിസ്റ്റില്‍ പെടുന്നു. സന്തോഷിനോട്‌ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പോയിട്ടുണ്ടെങ്കില്‍ രക്തദാനം പറ്റില്ലെന്ന് പറഞ്ഞിരുന്നതായി ഓര്‍മ്മയുണ്ട്‌.

കൊടുക്കാന്‍ താല്‍പര്യമുള്ളവര്‍ പോകുന്നതിന്‌ മുമ്പേ ഈ കാര്യങ്ങള്‍ വായിച്ചാല്‍ നിരാശരായി തിരിച്ച്‌ വരേണ്ടി വരില്ല.

keralafarmer said...

എന്റെ അറിവുകള്‍ പരിമിതമാണെങ്കിലും ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ നിങ്ങളെക്കൂടി അറിയിക്കുന്നു.
ബ്ലഡ്‌ O, A, B & AB എന്നെ ഗ്രൂപ്പുകളാണ് ഉള്ളത്‌. ഇവതന്നെ -Ve എന്നും +Ve രണ്ട്‌ വിഭാഗങ്ങള്‍ ഉണ്ട്‌. ആര്‍ എച്ച്‌ ഫാക്ടര്‍ ഉണ്ടെങ്കില്‍ അത്‌ +Ve ആകുന്നു. ഇല്ലാത്തത്‌ -Ve ഉം ആകുന്നു. O -Ve, O +Ve എന്നിവയെ യൂണിവേഴ്‌സല്‍ ടോണര്‍ എന്നാണ് അറിയപ്പെടുന്നത്‌, ഈ ഗ്രൂപ്പൊഴികെ മറ്റുള്ളവയെല്ലാം അതേഗ്രൂപ്പിലുള്ളവര്‍ക്കുമാത്രമേ ദാനം ചെയ്യാന്‍ കഴിയുകയുള്ളു. O -Ve ഗ്രൂപ്പിലുള്ളവര്‍ക്ക്‌ -Ve വിഭാഗത്തില്‍‌പെട്ട A, B & AB ഗ്രൂപ്പിലുള്ളവര്‍ക്ക്‌ പരിശോധനയ്ക്ക്‌ ശേഷം അവശ്യഘട്ടങ്ങളില്‍ നല്‍കുവാന്‍ കഴിയും. ഇതേപോലെ O +Ve വിഭാഗത്തിലുള്ളവര്‍ക്കും സാധിക്കും. എന്നാല്‍ O +Ve രക്തം -Ve ഗ്രൂപ്പിലുള്ളവര്‍ക്ക്‌ ചില അവസരങ്ങളില്‍ കൊടുക്കുവാന്‍ കഴിയും. അപ്രകാരം നല്‍കിയാല്‍ ആന്റി ബോഡീസ്‌ എഗൈന്‍‌സ്റ്റ്‌ -Ve ഉണ്ടകുകയും പിന്നീട്‌ ആ വ്യക്തിക്ക്‌ ബ്ലഡ്‌ നല്‍കുവാന്‍ കഴിയുകയും ഇല്ല. ഇപ്രകാരം തന്നെ തിരിച്ചായാലും സംഭവിക്കുന്നു. മറ്റുള്ളവര്‍ക്ക്‌ ബ്ലഡ്‌ ദാനം ചെയ്യുന്ന വ്യക്തിയുടെ ബ്ലഡിലെ HB-12% ന് മുകളിലായിരിക്കണം പ്രായം 50 ന് താഴെയും ശരീരഭാരം 45 കിലോഗ്രാമിന് മുകളിലും ആയിരിക്കണം. അനിതഭാരവും ദോഷമാണ്. ഡയബറ്റീസ്‌ തുടങ്ങിയരോഗങ്ങളും HIV, VDRL, Malaria, Scrub typhus മുതലായവയും ദാനം ചെയ്യുന്ന ആള്‍ക്ക്‌ പാടില്ല.

keralafarmer said...

എന്തുപറ്റി വിശാലന്. ഞാനീ കാര്യങ്ങള്‍ പൊക്കിയെടുത്തതൊന്നും അല്ല. മറ്റുള്ളവരില്‍നിന്നും പകര്‍ന്ന്‌ കിട്ടിയതാണ് കൂടെ അനുഭവവും. എന്റെ ബ്ലോഗാണോ വിശാലനെ കോപിഷ്ടനാക്കിയത്‌. അങ്ങിനെയാണെങ്കില്‍ എന്റെ ഈ ബ്ലോഗ് മായ്ചുകളയുന്നതല്ലെ നല്ലത്‌. ഞാന്‍ പറഞ്ഞതില്‍ വിവരക്കേടുവല്ലതും ഉണ്ടോ? ബൂലോകരാരെങ്കിലും ഒന്നു പറഞ്ഞുതരണേ. വിശ്വം മാഷ്‌ ഈ പ്രദേശത്തൊന്നും ഇല്ലേ? ആധികാരികമായി പറയേണ്ട വ്യക്തി മാറിനില്‍ക്കുന്നുവോ? വിശാലന്‍ എന്ന നല്ല ബൂലോഗ സുഹൃത്ത്‌ പിണങ്ങിപോകുന്നത്‌ ശരിയല്ല. തെറ്റ്‌ എന്റെ ഭാഗത്താണെങ്കില്‍ ക്ഷമ ചോദിക്കുന്നു.

അനംഗാരി said...

ചന്ദ്രേട്ടാ വിഷമിക്കാതെ, ഇതാരോ വിശാലനെ വേല വെച്ചതാണ്. രണ്ടാമത്തേതും, മൂന്നാമത്തേതും വിശാലന്റെ ഡ്യൂപ്പാണ്.ആരോ പറ്റിക്കാന്‍ ചെയ്തതാണ്. ആരാണാവോ?

Satheesh said...

ചന്ദ്രേട്ടാ, ഇതാരോ വിശാലന്റെ ഡൂപ്പായി വന്നതാ. ആ‍ പ്രൊഫൈലില്‍ പോയി നോക്കൂ.. വിശാലന്റെ ബ്ലോഗിന്റെ ഒരു കോപ്പി എടുത്തു വെച്ചിരിക്കുന്നു.. വിശാലന്‍ ഇതു വല്ലതും അറിയുന്നുണ്ടോ ആവോ?

Visala Manaskan said...

പ്രിയ ചന്ദ്രേട്ടന്,

ഞാനൊക്കെ അങ്ങിനെ പറയോ ചന്ദ്രേട്ടാ..??

ചന്ദ്രേട്ടനെ പോലുള്ള ഒരു വ്യക്തിയുടെ ബ്ലോഗില്‍ വന്ന് ഇങ്ങിനെ പറയാന്‍ എനിക്കൊരിക്കലും കഴിയില്ല. തമാശക്ക് പോലും.

ഞാന്‍ ആകെ ഹര്‍ട്ടായിപ്പോയി!

Anonymous said...

പ്രിയ വിശാലേട്ടാ
വിഷമിക്കില്ലേ..പ്ലീസ്..
അത് കണ്ടപ്പോ എനിക്കും സത്യായിട്ടും ഭയങ്കര സങ്കടം വന്നു. ശരിക്കും എന്നെ വിശ്വസിക്കുവാണെങ്കില്‍ വിളമ്പി വെച്ച ചോറ് പോലും കഴിക്കാണ്ട് ഇതിന്റെ മുന്നില്‍ ഇരിക്കുവായിരുന്നു.അത്രക്കും കഷ്ടം ആയിപ്പോയി...ആരായലും അത് ചെയ്തത്..
അതും പൊന്നുപോലുള്ള വിശാലേട്ടനോട്!

വിഷമിക്കണ്ടാട്ടൊ...ചിരിച്ചേ...പ്ലീസ്..

കുറേ നാള്‍ കള്ളന്‍...ഒരു ദിവസം കൊള്ളും എന്ന് എന്തോയില്ലേ? അതോണ്ട് വിഷമിക്കണ്ടാ..പ്ലീസ്..

രണ്ടൂസായി ബാച്ചിലേര്‍സിനെയൊക്കെ പെണ്ണു കെട്ടിയ ക്ലബൊക്കെ കണ്ട് കുറേ കിടന്നു ഞാന്‍ ചിരിക്കണു.കുറേ ചിരിച്ചാ എനിക്കെപ്പോഴും അങ്ങിനെയാ :(

Kuttyedathi said...

വിശാലന്‍ ഇതിലൊന്നും തളരരുതുട്ടോ. തീയില്‍ കുരുത്ത വിശാലന്‍, ഇതിലൊന്നും തളരില്ലെന്നറിയാം, എന്നാലും ഞങ്ങള്‍ക്കൊക്കെ വിശാലനെ അറിയാംന്നൊന്നൂടി ഉറപ്പു തന്നതാ.

ഡ്യൂപ് വേറേ ഏതൊക്കെയോ ബ്ലോഗില്‍ പോയി കമന്റിയിട്ടുണ്ട്. സപ്തന്റെയോ അങ്ങനെ ഏതോക്കെയോ. ചന്ദ്രേട്ടന്‍ ഒരു നിമിഷത്തേയ്ക്കൊന്നു തെറ്റിദ്ധരിച്ചു പോയതാവും. ആരായാലും തെറ്റിദ്ധരിച്ചു പോവുമല്ലോ. വിശാലന്റെ ഫോട്ടോയും പോസ്റ്റുകളുമൊക്കെ ഏടുത്തിട്ടിട്ട്ടുണ്ടല്ലോ, തെറ്റിദ്ധരിപ്പിക്കാന്‍.

എല്ലാ ഭൂലോകരും ദയവു ചെയ്ത് ആ ഡ്യൂപ് ബ്ലോഗില്‍ പോയി ഫ്ലാഗ് ചെയ്യണമെന്നപേക്ഷിക്കുന്നു.

Unknown said...

മലയാളവേദിയിലെ “ക്ലോണോമാനിയ“ ഇവിടേയ്ക്കും പടര്‍ന്നുപിടിച്ച ലക്ഷണമുണ്ട്.
ആദ്യം ബൂലോഗക്ലബ്ബിനു ക്ലോണ്‍ ഉണ്ടായി.
ഇപ്പോള്‍ വിശാലനും.
വിശാലന്റെ പ്രശസ്തി തന്നെയാവും പ്രചോദനം!
പക്ഷെ ഒരാളുടെ ബ്ലോഗ്, ഫോട്ടോ സഹിതം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമാ‍യ മാനസികരോഗത്തിന്റെ ലക്ഷണമാണു. ലക്ഷണം കണ്ട് തുടങ്ങിയ സ്ഥിതിക്ക് പ്രശസ്തരായ ബ്ലോഗുകാരേ എല്ലാവരും സൂക്ഷിച്ചോളൂ, നിങ്ങളോരോരുത്തര്‍ക്കും ക്ലോ‍ണുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടാവും.

മലയാളികളില്‍ എന്തെല്ലാം തരം സ്പെസിമെന്‍സ് ആ‍ണുള്ളത്. ഒരു വല്ലാത്ത സമൂഹം തന്നെ!

രാജ് said...

പിന്മൊഴികളിലേയ്ക്ക് കമന്റുകള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ കമന്റ് മോഡറേറ്റ് ചെയ്തിട്ടു വിട്ടാല്‍ മതി എന്നൊരു കര്‍ശന സമീപനം കൈകൊണ്ടാലോ? അതിനു കഴിയാത്ത ബ്ലോഗുകളെ പിന്മൊഴിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാം. വല്ലവന്മാരുടേയും മാനസികരോഗത്തിനു നമ്മുടെ സമയവും ചിന്തയും വെറുതെ പാഴാക്കുന്നതെന്തിനു്? ഒരാള്‍ പിന്മൊഴിയിലേയ്ക്ക് കമന്റ് ഫോര്‍വേഡ് ചെയ്യുമ്പോള്‍ അയാളുടെ ഉത്തരവാദിത്വമാണു കമന്റുകള്‍ പിന്മൊഴി എന്ന കൂട്ടായ്മയ്ക്ക് ചേരുന്നതാണെന്നു ഉറപ്പുവരുത്തേണ്ടതു്.

ഇടിവാള്‍ said...

ഇതു ചെയ്തത് ഏത് മാനസികരോഗിയായാലും, ഒന്നാം ക്ലാസ്സു ചെറ്റത്തരമായി !

അനിലേ, വിശ്വേട്ടാ, അനിലേ, പെരിങ്സേ, ശ്രീജിത്തേ, ഏവൂരാനേ...
ഇതു ചെയ്തവന്‍ പുതിയ ഒരുത്തനല്ലെന്നുറപ്പ് !

കുറച്ചു പണിപ്പെട്ടായാലും, ഇവന്റെ മുഖംന്മൂടി നമുക്കൊന്നു പറീച്ചെറിയണമല്ലോ ! എന്തേലും വഴിയുണ്ടോ ?

വിശാലാ, തന്നെ ഞങ്ങള്‍ക്കൊക്കെ നന്നായറിയുന്നതല്ലേ, ഇതുപോലൊരു എമ്പോക്കി വിചാരിച്ചാല്‍ അതു മാറ്റാന്‍ പറ്റുമോ ??

ചന്ദ്രേട്ടാ, ഓഫ് ടൊപ്പികിനു മാപ്പ്.. പക്ഷേ, ഇതു കണ്ടപ്പോ സഹിച്ചില്ല !

Adithyan said...

പെരിങ്ങോടാ, എനിക്ക് മറ്റൊരു നിര്‍ദ്ദേശമാണുള്ളത് - പിന്മൊഴിയില്‍ അംഗത്വമുള്ളവരുടെ കമന്റുകള്‍ മാത്രം കാണിക്കുക. ബാക്കി കമന്റുകള്‍ ക്വര്‍ട്ടി പോലെ കളയുക. പിന്മൊഴി അംഗത്വം വളരെ കര്‍ശനമായി മോഡറേറ്റ് ചെയ്യുക.

asdfasdf asfdasdf said...

ഇത് മഹാ വൃത്തികേടായി. ഇതിന്ടെ സോഴ്സ് ഏതായാലും കണ്ടുപിടിക്കണം. ഇങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യാന്‍ വകുപ്പൊന്നുമില്ലേ ?

evuraan said...

ആദിത്യാ, പെരിങ്ങോടരു പറഞ്ഞതാണു പ്രായോഗികം. കമന്റ് ,മോഡറേഷനിലൂടെ ഒരുമാതിരിയുള്ള് അസുഖങ്ങള്‍ക്കെല്ലാം ശമനവും വരും.

Adithyan said...

ഞാന്‍ സമ്മതിക്കുന്നു ഏവൂരാന്‍.. പക്ഷെ എല്ലാവരും കമന്റ് മോഡറേഷന്‍ ഇട്ടാല്‍ ആക്ടീവ് ഡിസ്കഷന്‍സ് ഉണ്ടാവില്ല.

Raghavan P K said...

The message is for protecting humanlife.Such a noble cause is promoted by such a senior person.Instead of appreciating him and his cause someone is joking. I am really pained to see such a cruel blog comments.May be he is showing his frustration.Let God give him sufficient widom to realise his folly.

evuraan said...

ആക്ടീവെങ്കില്‍ ആദിത്യാ, അതിനു കമന്റ് വേണ്ടല്ലോ/?വേണോ? അതില്ലാതെയും ആക്റ്റീവാകില്ലേ ചൂടന്‍ തര്‍ക്കങ്ങള്‍?

തെറി പൂര്‍ണ്ണമായും ഒഴിവാക്കണമെങ്കില്‍, മോഡറേഷന്‍ മാത്രം വഴി...

പിന്മൊഴികളിലേക്ക് എന്തു പോകുന്നു എന്നതു തീരുമാനിക്കാനും കണ്ട്രൊളാനും ആ ബ്ലോഗിന്റെ ഉടമസ്ഥനാണല്ലോ അവകാശം? കമന്റുന്ന്നവര്‍ ചപലതകളുടെ മുഖം‌മൂടികള്‍ക്ക് അപ്പുറത്താണല്ലോ?

Rasheed Chalil said...

ഇതിന് എന്തെങ്കിലും ഒരു പരിഹാരം കണ്ടേ മതിയാവൂ.

ഇടിവാള്‍ said...

പിന്മൊഴികളില്‍ നിന്നും ബ്ലോക്കു ചെയ്താലും, ബ്ലോഗില്‍ ഇതുപോലത്തെ ഡ്യൂപ്പുകളിറങ്ങി വൃത്തികേടു നിറച്ചു വച്ചാല്‍, അതു യഥാര്‍ത്ഥത്തിലുള്ള ആളിനു വിഷമമുണ്ടാക്കില്ലേ ? ഒരു പക്ഷേ ബ്ലോഗിങ്ങു തന്നെ നിര്‍ത്തില്ലേ ?

വിശാലനെന്തു മാത്രം ഫീലിങ്ങായിക്കാണുമെന്നു നമുക്കൂഹിക്കാവുന്നതല്ലേ ? ഇനി ഇതിന്റെ പേരില്‍ വിശാലന്‍ ഒന്നും എഴുതുന്നില്ല എന്നു തീരുമാനിച്ചാലോ ? പുള്ളിയുടെ പോസ്റ്റുകള്‍ വായിച്ച് രസിക്കുന്ന ഓരോ വായനക്കാരോടുമുള്ള ചതിയാവില്ലേ അത് ?

ഈ ചെയ്തത്, അവനാരായാലും, പഴയ ഒരുത്തന്‍ തന്നെ ! പിന്മൊഴികളിലും, മറ്റു പോസ്റ്റുകളിലും, ഏതെങ്കിലും അപര നാമത്തില്‍ മുന്‍പ് കമന്റിയിട്ടുണ്ടാവും !

അതു വച്ച് ആളെ പിടിക്കാണ്‍ സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത് !

ഒരിക്കല്‍ പിടിക്കപ്പെട്ടാന്‍, ഇതുപോലുള്ള ഭൂലോഗ ചെറ്റത്തരങ്ങള്‍ കാണിക്കാന്‍ , മറ്റുള്ളവരും ഒന്നു മടിക്കും ! ഇതങ്ങനെ വിട്ടു കളയരുതെന്നാണു എന്റെ അഭിപ്രായം !

വിശാലന്റെ ഡ്യൂപ്പ് ആയതിനാല്‍ ഇതു പെട്ടെന്നു തെളിയിക്കപ്പെട്ടു !

വല്യമ്മായി എന്ന പേരിലും ഒന്നു രണ്ടു ബ്ലോഗുകളീല്‍ ഡ്യൂപ്പിനെ മുന്‍പ് കണ്ടിരുന്നു !
( ഇത്രത്തോളം വ്യക്തിഹത്യ അതിലൊന്നും കണ്ടിരുന്നില്ല എങ്കില്പോലും , ഇത് തടയിടേണ്ട ഒരു പ്രവണത തന്നെ.. പ്രത്യേകിച്ച്, ബൂലോഗ മീറ്റുകള്‍ സംഘടിപ്പിച്ച് എല്ലാവര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും അറിയുന്നതിനാല്‍, ഇങ്ങനേയുള്ള വ്യ്ക്തിഹത്യകള്‍ തികച്ചും വേദനാജനകമാണു.)

മുസ്തഫ|musthapha said...

ശരിക്കും തരിച്ചുപോയി.
കുറഞ്ഞ നാളെ ആയുള്ളൂവെങ്കിലും വിശാലനെ വരികളിലൂടേയും വാക്കുകളിലൂടേയും ശരിക്കും മനസ്സിലായത് കൊണ്ട് ആദ്യമേ തോന്നി ഇത് ‘ഒരുപാട്’ പേര്‍ ചേര്‍ന്നുണ്ടാക്കിയ ഒരു ‘സന്തതി‘ ഒപ്പിച്ച പണി ആണെന്ന്.

അസൂയ എന്നൊന്നും ഇതിന് പറയാന്‍ പറ്റില്ല... ഇത ‘ആ’ അസുഖം തന്നെ. കണ്ട് കിട്ടിയാല്‍ രണ്ടിട്ട് കൊടുത്താല്‍ ഭേദമാകുന്ന അസുഖം.

keralafarmer said...

ബൂലോഗ സുഹൃത്തുക്കളെ നിങ്ങള്‍ എന്നോട്‌ കട്ടിയ സ്നേഹത്തിനും സഹകരണത്തിനും ഞാന്‍ നന്ദി പറയട്ടെ. ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന മാന്യ്നായ വിശാലന്റെ പേരില്‍ വന്ന കമെന്റ്‌ എന്നെ വേദനിപ്പിച്ചുവെന്നത്‌ വസ്തവം. പക്ഷേ സത്യം മനസിലായപ്പോള്‍ തൃപ്തിയായി സന്തോഷമായി. ഇനി ആ ഡൂപ്പിന്റെ ഉറ്റവര്‍ക്കോ ഉടയവര്‍ക്കോ രക്തകിട്ടാതെ മരിക്കേണ്ടിവന്നാലും എനിക്ക്‌ ഖേദമുണ്ടാകില്ല. വിശ്വം ഡിറ്റക്ടീവ്‌ അവനെ കൈയ്യോടെ കണ്ടുപിടിക്കുക വോട്ടേഴ്‌സ്‌ ലിസ്റ്റിലോ പാസ്‌ പോര്‍ട്ടിലോ ഉള്ള പോട്ടോ പ്രസിദ്ധീകരിക്കുക. ശിക്ഷ ബൂലോകം കൊടുക്കട്ടെ.

Kalesh Kumar said...

ഇത് പച്ചപ്പോക്രിത്തരമാണ്. ഈ ചെറ്റത്തരം കാണിച്ചവനെ പൊക്കാന്‍ വഴിയൊന്നുമില്ലേ?

ടെക്നോളജി പുലികള്‍ എവിടെ?

ഇത് ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാ‍ണ്. ഇതിനൊരു അറുതി വന്നേ പറ്റു.

വിശാലാ വിഷമിക്കരുത്.

ഏറനാടന്‍ said...

ഈ അതിപോക്രിത്തരം കാണിച്ച ബൂലോഗവില്ലനെ കുടുക്കണം. വിശാലേട്ടാ തളരരുത്‌, താങ്കളുടെ ഉയര്‍ച്ചയില്‍ കണ്ണുകടിയുള്ള ആരോ കാണിച്ച ഈ ഏമ്പോക്കിത്തരമൊന്നും ഏല്‍ക്കാതെ പതിന്മടങ്ങ്‌ ഊര്‍ജ്ജസ്വലനായിട്ട്‌ പ്രവര്‍ത്തിക്കുവാനും സപര്യ തുടരുവാനും താങ്കള്‍ക്ക്‌ ഈശ്വരന്‍ എന്നും കൂടെയുണ്ടാവട്ടെ.

അലിഫ് /alif said...

കലേഷ് ബായിയുടെ കമന്റ് പിന്മൊഴിയില്‍ വന്നത് വായിച്ചാണ്‌ ഈ പോസ്റ്റിലേക്കെത്തിയത്. പതിവനുസരിച്ച് കമന്റുകള്‍ ആദ്യം മുതല്‍ വായിച്ചു വന്നപ്പോള്‍ തകര്‍ന്ന് തരിപ്പണമായിപ്പോയി. ഞാന്‍ പിന്നെയും പോസ്റ്റ് വായിക്കാന്‍ തുടങ്ങി..ആകെയൊരു സ്ഥലജല വിഭ്രാന്തി..!ഈ ചെറ്റത്തരം ആരുകാണിച്ചതായാലും..ബാക്കി പറയാനാവുന്നില്ല. ഇങ്ങനെ വന്നാല്‍ നമ്മുടെ ഓരോ ബ്ലോഗിലും കയറി ഇക്കൂട്ടര്‍ പോസ്റ്റും കൂടിയിട്ടാല്‍ എന്തു ചെയ്യും..? ഈ ടെക്‍നോളജിയെ കുറിച്ചറിവുള്ളവര്‍ ദയവായി നടപടിയെടുക്കണം.എത്രയും പെട്ടന്നു തന്നെ.
(ഇടയ്ക് വല്യമ്മായി എന്ന പേരില്‍ ആരോ ക്ലബ്ബില്‍ തന്നെ കമന്റ് ഇട്ടിരുന്നതായി പരാതി വന്നിരുന്നത് ഓര്‍ക്കുന്നു.)

K.V Manikantan said...

വിശാലോ,
ഇത് ചെയ്തവന്‍ പിതൃശൂന്യനാണ് എന്ന് പറഞ്ഞാല്‍ അത് കുറഞ്ഞുപോകുമെന്നതിനാലും, അത് ടി ദേഹത്തിന്റെ മാതാവിനോരു സറ്ട്ടിഫിക്കറ്റ് കൊടുക്കലാകും എന്നതിനാലും ഇദ്ദേഹത്തെ അഗ്രജന്‍ പറഞ്ഞ “മള്‍ട്ടി.....പ്രൊഡക്റ്റ്” എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.

ദേവന്‍ said...

രക്തദാന പ്രചരണത്തില്‍ അപരനാമത്തില്‍ തെറിപ്പോസ്റ്റ്‌ ഇട്ടത്‌ ആരാണെന്ന് ട്രാക്കിംഗ്‌ സുനാ കൈവശമുള്ള്വര്‍ പറഞ്ഞോളും.

ഞാന്‍ ഒരു ഗസ്സ്‌ നടത്തിയിട്ട്‌ ഇത്‌ ആ ദേഹം ആസകലം പൊള്ളലേറ്റ്‌ വെന്തുരുകിക്കിടന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മനുഷ്യന്‍ തന്നെയാകും ഈ പോസ്റ്റ്‌ ഇട്ടത്‌. ഇല്ലെങ്കില്‍ അതുപോലെ മറ്റാരോ..

അഭയാര്‍ത്ഥി said...

ymഇത്‌ വിശാല മന്‍സ്ക്ക്ക്ക്ക്കനാണ്‌ കൂട്ടരെ. വിശാലന്റെ അതേ പേരില്‍ ഇത്തരം ഒരെഴുത്ത്‌ വന്നാലും ബൂലോഗര്‍ വിശ്വസിക്കാന്‍ പാടുള്ളതല്ല.

ഓരോ അണുവിലും വിശാലനാണ്‌ വിശാലന്‍.

അപരനായ്‌ എഴുതിയവന്‌ വിശാല പൃഷ്ടമാണുള്ളത്‌. കൂടുതല്‍ പറയാന്‍ നോട്‌ വര്‍ത്ത്‌

പട്ടേരി l Patteri said...

ലവന്‍ ആരായാലും അടുത്ത യു എ ഈ മീറ്റിനു ഇവനു പ്രത്യേകം ഇനിവിറ്റേഷനു...വിസ ഞാന്‍ സ്പോണ്സെര്‍ ചെയ്യാം ...ബാക്കി എല്ലാം നേരിട്ടു മീറ്റില്‍ ...
ഡാ...@#$%^ ,
വിശാലനേയും വല്യമ്മായിയേയും ഒക്കെ നേരിട്ടു അറിയുന്നതുകൊണ്ടു ഇതൊന്നും അവരു പറഞ്ഞതല്ല എന്നു നമുക്കു വായിച്ചു തീരുന്നതിനു മുമ്പേ മനസ്സിലാവും ...പക്ഷെ അറിയത്തവരുടെ പേരിലൊക്കെ ഇവന്മാരു കയറി വിളയാടിയാല്...
എന്തായാലും ഇതു കുറച്ചു കാലത്തേക്കേ ഉള്ളൂ.. നീയൊക്കെ അറിയുന്നതിലും വളരെ വേഗത്തില്‍ ആണു ഈ ടെക്‌നോളജി എന്ന സംഗതിയുടെ പോക്കേ...


....കുരുട്ടി ബുദ്ധി ഉപയോഗിക്കാന്‍ എളുപ്പമാ..ജീവിതത്തില്‍ കുറച്ചു നല്ല കാര്യങ്ങള്‍ ചെയാന്‍ പറ്റിയില്ലെങ്കില്‍ മോശം കാര്യം ചെയ്യതിരിക്കാനെങ്കിലും ശ്രമിക്കുക
പിന്നെ ഇതും കൂടി വായിച്ചോ, നിന്റെ മുന്‍ഗാമികളുടെ ചെയ്തികളും അതിനു അവര്‍ അനുഭവിച്ചതും . http://www.cybercellmumbai.com/
സോറി ഫോര്‍ ദ ഓഫ്

മലയാളം 4 U said...

എല്ലാവരെയും ചിരിപ്പിക്കുന്ന താങ്കളെ വിഷമിപ്പിക്കാനും ആള്‍ക്കാരോ? ഒരുപക്ഷെ അസൂയ കൊണ്ടാവാം. എന്തു ചെയ്യാം. എന്റെ അഭിപ്രായത്തില്‍ ബ്ലോഗിലെത്തുന്നവരെ റ്റ്രാക്ക് ചെയ്യാന്‍ സ്റ്റാറ്റ് കൌണ്ടറ് പോലെയുള്ളവ എല്ലാവരും യൂസ് ചെയ്യണം.വിസിറ്ററിനെ പറ്റി എല്ലാ വിവരവും തരുന്നുണ്ട്. ഐ.പി. ഉള്‍പെടെ. ഇതിലും നല്ല കൌണ്ടറ് ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. (പ്രത്യേകിച്ചൂം ഇതു പോലെയുള്ള ഗ്രൂപ് ബ്ലോഗുകളില്‍ അത്യാവശ്യമാണ്)

വിനോദ്, വൈക്കം said...

സത്യത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളില്‍ ഞാന്‍ സജീവമായിരുന്നെങ്കിലും ഇതുവരെ കൊടുത്തിട്ടില്ല. പേടിയായിരുന്നു.. സത്യം. ഇന്നലെ ചന്ദ്രേട്ടന്റെ പോസ്റ്റ് കണ്ട് അടുക്കാതെ വിട്ടു പോയതാണ്. ഇന്ന് ഇതു കണ്ടപ്പോള്‍ വളരെ ദു:ഖം തോന്നുന്നു. ഏതായാലും തിരിച്ചറിയാന്‍ പെട്ടെന്നു കഴിഞ്ഞതില്‍ സന്തോഷവുമുണ്ട്. വിശാലനേയും വല്യമ്മായിയെയും നന്നായി അറിയുന്നവര്‍ ഈ കള്ളി പെട്ടെന്ന് പിടിച്ചെടുത്തു. വല്ലപ്പോഴും ഡയലപ്പിലും കയറി ഇവിടെത്തുന്ന എന്നേപ്പോലുള്ളവര്‍ക്ക് ആരെയും പരിചയവുമില്ല.. ഇതൊന്നും മനസ്സിലായെന്നും വരില്ല.
പേരുകള്‍ അനധികൃതമായി മറ്റാരും ഉപയോഗിക്കാതിരിക്കാനും എന്തെങ്കിലും വഴി കണ്ടെത്തണേ...

:: niKk | നിക്ക് :: said...

ഹും. ഈ ഏര്‍പ്പാട് ഇവിടെ അനുവദിച്ചു കൂടാ. വിശാലേട്ടനെ ഇപ്പോ ഓണ്‍ലൈന്‍ കണ്ടപ്പോഴാണ്, ഇവിടെ നടന്ന വൃത്തികെട്ട സംഭവങ്ങള്‍ അറിയാനിടയായത്. അഡ്മിന്‍മാരേ നിങ്ങള്‍ക്ക് യൂസേഴ്സിന്റെ ഐപി അഡ്രസ്സോ ഐ എസ് പിയോ കണ്ടുപിടിച്ച് വേണ്ട നടപടികള്‍ എടുക്കുവാനുള്ള സംവിധാനം ഇപ്പോള്‍ ഉണ്ടോയെന്ന് അറിയില്ല. എങ്കിലും പെരിങ്ങോടര്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.

ഒരു വ്യക്തിയുടെ ചിത്രവും മറ്റ് ഡീറ്റെയിത്സ് ഒക്കെയിട്ട് ചെയ്യുന്ന ഈ നടപടി തികച്ചും ശിക്ഷാര്‍ഹമാണ്. വ്യക്തിഹത്യ!

ഇതിലേക്കായി എന്നാല്‍ കഴിയാവുന്ന ഏതു സഹായവും വാഗ്ദാനം ചെയ്യുന്നു.

വിശാലേട്ടാ. എല്ലാ പിന്തുണയുമായി ഞങ്ങളൊക്കെയുണ്ട്. വിഷമിക്കേണ്ട. അവനെ നമുക്ക് പൂട്ടാം.

Kumar Neelakandan © (Kumar NM) said...

അയ്യോ. ഇതിപ്പഴാ അറിഞ്ഞേ (എങ്ങനെ അറിയാന്‍? ബാച്ചിലവന്മാരെ ഒതുക്കാന്‍ നടക്കുകയായിരുന്നല്ലൊ!)

ഇതു ശരിക്കും ചെറ്റത്തരം ആണല്ലോ!‍
ഇനി എല്ലാവരും ഒരു ജാഗ്രത കാണിക്കുന്നത് നല്ലതാണ്.
കൊടകര മുത്തപ്പന്റെ കയ്യില്‍ നിന്നും ഒരു ചരട് വാങ്ങി ബ്ലോഗിനു കെട്ടണം. (ഒരു ചരട് എനിക്കും)

ഇവന്മാരെ കെണിവച്ച് പിടിക്കാന്‍ ഒരുമാര്‍ഗ്ഗവും ഇല്ലേ?
പുലികളെ, നിങ്ങളുടെ തലകള്‍ ഉണരട്ടെ.
അല്ലെങ്കില്‍ അടുത്തതിനി നാളെ ആരാവും എന്ന് ആലോചിക്കാം.

ജ്യോതിര്‍മയി /ज्योतिर्मयी said...

അപരന്റെ കമന്റുകള്‍ സാക്ഷാല്‍ വിശാല്ജീയുടേതല്ലെന്ന്‌ എനിയ്ക്കുപോലും മനസ്സിലാവുന്നുണ്ട്‌.
ഡ്യൂപ്പേ, ഈ പണി നിര്‍ത്തിക്കൂടേ. ഡ്യൂപ്പിന്റെ പേജിലും ഞാനൊരു കമന്റിട്ടിട്ടുണ്ട്‌. ഒന്നു നോക്കണേ. "ഉത്സവം" നല്ലൊരു കമന്റിട്ടിരുന്നു, അവിടെ. അതെന്തിനാ ഡിലീറ്റ്‌ ചെയ്തത്‌ ഡ്യൂപ്പേ?

mariam said...

ഇതു ചെയ്തത് ഒരു ലോഹിതദാസ് ഫാന്‍ അല്ലായിരിക്കുമോ?

ചന്തു said...

വിശാലാ വിഷമിക്കരുത്.ഇത് ഒരു വാര്‍ത്തയാകാന്‍പോവുകയാണ്.

സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത ഒരു ‘ശിഖഡ്ഡി’യുടെ വേലയായി മാത്രം ഇതിനെ കണ്ടാല്‍ മതി.

Unknown said...

ചന്തു ഏട്ടാ,
വിശാലേട്ടന്റെ കാര്യം റേഡിയോയില്‍ വാര്‍ത്തയാവാ‍ന്‍ പോകുകയാണോ?

(ഓടോ:ഈ വൃത്തികെട്ടവന്മാരെ കൊണ്ട് ശല്ല്യം കൂടി വരികയാണല്ലോ. എന്തെങ്കിലും ഉടന്‍ ചെയ്യണം)

prashanth said...

ഈ ക്രൂരത ചെയ്തവന്‍ ചന്ദ്രേട്ടനോടും, വിശാലനോടും എന്തോ ശത്രുത ഉണ്ടെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. എനിക്ക് എവിടെയോ എന്തോ ചീഞ്ഞളിയുന്ന നാറ്റം വരുന്നുണ്ട്... ചന്ദ്രേട്ടാ... ചേട്ടന് വരുന്നുണ്ടോ ആ ചീഞ്ഞളിയുന്ന നാറ്റം.....................

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

I had posted a comment about 12 hours earlier but it does not figure out anywhere. so repeating

വിശാലാ,

നിങ്ങളുടെ ചില കമന്റുകളേ വായിച്ചിട്ടൂള്ളൂ എങ്കിലും, എനിക്കു മനസ്സിലാക്കാന്‍ പറ്റും നിങ്ങളെ.

സാരമില്ല ഇതൊക്കെ ചിലരുടെ ബീജദോഷജന്യരോഗമാണ്‌. നേരില്‍ കിട്ടിയാലേ ചികില്‍സിക്കാന്‍ പറ്റൂ എന്നൊരു വൈഷമ്യമുണ്ട്‌ താനും.

"ആചാരഃ കുലമാഖ്യാതി " എന്നു മുമ്പു രണ്ടു തവണ ഞാന്‍ പറഞ്ഞതിപ്രകാരമുള്ള സന്ദര്‍ഭത്തില്‍ സ്മരിക്കുക. ചില കുടുംബത്തില്‍ പിറന്നാല്‍ ഇങ്ങനെയൊക്കെയേ ചെയ്യാന്‍ സാധിക്കുള്ളു.

പോട്ടെ ഞങ്ങള്‍ താങ്കളുടെ ഒപ്പമുണ്ട്‌.

പാപ്പാന്‍‌/mahout said...

ഇതിനി ആവര്‍‌ത്തിക്കാതിരിക്കാന്‍ വേണ്ടിയുള്ള startegies-ല്‍ എനിക്ക് ആദിത്യന്‍ പറഞ്ഞതിനോടാണാഭിമുഖ്യം. കമന്റ് മോഡറേഷന്‍ ആദി പറഞ്ഞതുപോലെ ചര്‍‌ച്ചകളെ കൊല്ലും. വ്യക്തിപരമായി പറഞ്ഞാല്‍, മോഡറേറ്റുചെയ്യപ്പെടുന്ന ബ്ലോഗുകളില്‍ കമന്റിടാന്‍ പോലും എനിക്കു തോന്നാറില്ല.

രാജ് said...

പാപ്പാനേ/ആദിത്യോ ഇമെയിലുകളും/ഗ്രൂപ്പുകളും ഇല്ലാതെ തന്നെ പിന്മൊഴികള്‍ ട്രാക്ക് ചെയ്യാവുന്ന അവസ്ഥ വരുമ്പോള്‍ ബ്ലോഗിന്റെ ഉടമസ്ഥന്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാവും തന്റെ ബ്ലോഗില്‍ വരുന്ന ഒരു കമന്റ് മറ്റൊരാള്‍ക്കു വേദനയോ, അപമാനമോ വരുത്തിവയ്ക്കുന്നതാണോയെന്ന്. നാം കമ്പ്യൂട്ടറുകളില്‍ ആന്റി-വൈറസ് സോഫ്റ്റ്‌വെയറുകള്‍ സൂക്ഷിക്കുന്നത് നമ്മുടെ മാത്രം കമ്പ്യൂട്ടര്‍ ഇന്‍‌ഫെക്റ്റഡ് ആകാതിരിക്കുവാനല്ലല്ലോ, നമ്മുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു മറ്റൊരാളുടെ കമ്പ്യൂട്ടറിനെ ആക്രമിക്കുവാന്‍ അവസരം ഒരുക്കാതിരിക്കുവാന്‍ കൂടിയല്ലേ. എന്തു തരം കമന്റുകളാണ് തന്റെ ബ്ലോഗ് വിട്ട് പുറത്തേയ്ക്ക് പോകുന്നതെന്ന് തീരുമാനിക്കുവാനുള്ള പക്വത ബ്ലോഗര്‍മാര്‍ സ്വയം ഏറ്റെടുക്കണമെന്നാണു് എന്റെ അഭിപ്രായം. ഒരു പക്ഷെ നാളെ ആ ഒരു മാനദണ്ഡത്തിലൂന്നിയാവാം ഒരു ബ്ലോഗറുടെ ‘പോപ്പുലാരിറ്റി’. സംവാദത്തിന്റെ സ്പീഡ് കുറയുമെന്ന് വലിയ ദോഷം ഇതിനുണ്ടു്, ഒപ്പം തന്നെ കുറേകൂടി പക്വമായ സംവാദങ്ങള്‍ കാണുന്നതിലേയ്ക്കും ഈ മന്ദത നയിച്ചേയ്ക്കും, ആരും എടുത്തുചാടി ഒന്നും വിളിച്ചു കൂവാതിരുന്നാല്‍ തന്നെ സംവാദങ്ങള്‍ മെച്ചപ്പെടും.

Anonymous said...

പെരിങ്ങ്സേ.
ഞാനിപ്പൊ എന്റെ ബ്ലോഗില്‍ കമന്റുകള്‍ മോഡറേറ്റ് ചെയ്യുന്നു എന്നിരിക്കിട്ടെ. അപ്പോള്‍ ഇതുപോലൊരു കമന്റ് വന്നാല്‍, അത് വിശാലേട്ടനായത് കൊണ്ട് അത് അല്ലായിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.പക്ഷെ വിമര്‍ശനാപരമായ ഒരു കമന്റാണ്,
ഇതു പോലെ പച്ച തെറിയല്ലായെങ്കില്‍ ഞാന്‍ ഒരു നിമിഷം പോലും ചിന്തിക്കാതെ അത് പിന്മൊഴിയിലേക്ക് അയക്കില്ലേ? അപ്പൊ അതൊരു ഡ്യൂപ്പാണെങ്കില്‍ എങ്ങിനെ നമ്മള്‍ ഇത് തടയും?

പിന്മൊഴിയിലേക്ക് കമന്റുകള്‍ വരുന്നത് അതില്‍ മെംബര്‍ഷിപ്പ് ഉള്ളവരുടെ മാത്രം എന്നുള്ളത് ഒരു നല്ല ആശയം ആയി തോന്നുന്നു. അന്നേരം കൃത്യം ഈമെയില്‍ ഐഡി തന്നെ ഉണ്ടല്ലൊ..അത് ഹാക്ക് ചെയ്യപെടില്ലല്ലൊ..

തറവാടി said...

ഡൂപ്പിന്റെ പ്രശ്നം ഞാന്‍ നോക്കിക്കാണുന്നത് മറ്റൊരു കോണിലൂടെയാണ്‌ , തക്കാല മായെങ്കിലും യഥാര്‍ഥ വിശാലന്റെ കമന്റ് എന്ന് കരുതി കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ പോസ്റ്റ് മായിക്കാന്‍ തയ്യാറായ നമ്മുടെ ചന്ദ്രേട്ടന്റെ വിശാല മനസ്കത , വായിച്ച ഉടനെ ഡൂപ്പിന്റെ പ്രോഫിലില്‍ പോയി , അത് വിശാലനല്ല എന്ന് ഉറക്കെ പ്പറഞ്ഞ മറ്റുള്ളവരുടെ വിശാലമനസ്കത ...ഒന്നെനിക്കും ഉറപ്പായി , നമ്മളെല്ലാം ഒരു കുടുമ്പം തന്നെയാണ്‍ ഒരു നല്ല കുടുമ്ബം ഒരു ഡ്യുപ്പിനോ , അനോണിക്കോ തകര്‍ക്കാന്‍ പറ്റാത്ത കൂട്ട് കുടുമ്പം

keralafarmer said...

തീര്‍ച്ചയായും തറവാടി പറഞ്ഞത്‌ നൂറുശതമാനം ശരിയാണ്. ഒരവസരത്തില്‍ മാന്യതയുള്ളവര്‍ ബ്ലോഗുകളില്‍ വരില്ല എന്നു പറങ്ങ മാധ്യമങ്ങള്‍ പോലും അത്‌ തിരുത്തുകയും ബൂലോഗത്തിന്റെ പ്രചാരകരായി മാറുകയും ചെയ്തു. അതിനുവേണ്ടി ബൂലോകമീറ്റുകള്‍ സംഘടിപ്പിക്കുവാനും നമ്മുടെ സദുദ്ദേശം പലരുടെ മുന്നിലും അവതരിപ്പിക്കുവാനും കഴിഞ്ഞു. ഒരു കൂട്ടം മലയാളികളുടെ കഠിനാദ്ധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ കൂട്ടായ്മ ആരുവിചാരിച്ചാലും തകര്‍ക്കാന്‍ പറ്റില്ല എന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിക്കൌകയും ചെയ്തു.