Friday, September 15, 2006

ഉത്തരം ഊഹിക്കാമോ?മംസാര്‍ ബീച്ചില്‍ ഈയിടെ തുടങ്ങിയ സിന്തെറ്റിക്‌ ജോഗ്ഗിംഗ്‌ ട്രാക്കില്‍ കച്ചട ഡബ്ബകള്‍ക്കും ദൈവത്തെയോര്‍ത്ത്‌ വൃത്തികേടാക്കരുതെന്നും അഴുക്കാക്കിയാല്‍ പിഴയിടുമെന്നുമൊക്കെയുള്ള ബോര്‍ഡുകളുടെ നടുവില്‍ അതിരു പോസ്റ്റില്‍ കുട്ടി അപ്പിയിട്ട ഡയപ്പര്‍ നാട്ടിയിരിക്കുന്നു. തൊട്ടടുത്തു തന്നെ കുട്ടിയിരുന്നു മുള്ളുന്നു. മഹാകാര്യം സാധിച്ചെന്ന മുഖവുമായി നില്‍ക്കുന്ന അതിന്റെ തള്ളയും തന്തയും ഏതു നാട്ടുകാരാവും? ഇരുട്ടത്ത്‌ രഹസ്യമായി ഷിറ്റു നാട്ടി സന്തോഷിക്കുന്നവര്‍ ഏതു ദേശക്കാരാകാനാണ്‌ സാദ്ധ്യത? ഒരു ബസ്സിലെ തിക്കും ലാമ്പ്‌ പോസ്റ്റിന്റെ മറവും ഇന്റര്‍നെറ്റിന്റെ ഒളിമറയും ഉണ്ടെങ്കില്‍ വൃത്തികേടുകാണിക്കുന്ന പകല്‍മാന്യരുടെ നാടേത്‌?

നാടെവിടെയെന്ന് ചോദിക്കുമ്പോള്‍ കള്ളം പറഞ്ഞില്ലെങ്കില്‍ അടി കിട്ടുന്ന കാലം അടുത്തെന്നു തോന്നുന്നു.

21 comments:

വക്കാരിമഷ്‌ടാ said...

നമ്മള്‍ മലയാളികള്‍ മാന്യന്മാരല്ലേ :)

ശ്രീജിത്ത്‌ കെ said...

കൂറേ ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല ദേവേട്ടാ! ഏതാ ആ നാട്? കേരളമല്ലെന്ന് മാത്രം എനിക്കറിയാം. ഇവിടെ എല്ലാവര്‍കും ഡീസന്റാ.

Anonymous said...

മാഷേ,
പറയാനൊരു ചമ്മല്‍.(ഒന്നുമില്ലെങ്കിലും നമ്മള്‍ മലയളികളല്ലേ?).വേണമെങ്കില്‍ ഒരു ക്ലൂ തരാം.
“ചന്ദ്രനില്‍ പോയി തട്ടുകട നടത്തുന്ന,
കാണം വിറ്റും ഓണം ഉണ്ണുന്ന,
എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന,
മലയാളത്തെ ‘മലയാല’മാക്കുന്ന,...“
ങാ! അവരുതന്നെ, പറയാ‍ന്‍ വാക്കുകളില്ലെന്നേ.

nalan::നളന്‍ said...

പാക്കി ആവാനാണു സാധ്യത.
ബോര്‍ഡ് ഇംഗ്ലീസിലായിരുന്നുവെങ്കില്‍ പാണ്ടിയാവാനും സധ്യതയുണ്ട്

കര്‍ണ്ണന്‍ said...

ogഉത്തരം പറഞ്ഞിലെങ്കില്‍ ആയിരം കടം വരുമോ ദേവേട്ടാ:)

കിച്ചു said...

കേരളമല്ലാ എന്ന് എനിക്കും ശ്രീജിത്തിനും ഉറപ്പായി, പക്ഷെ ബാംഗ്ലൂരാണോന്ന് ഒരു സംശയം ഇല്ലേ ദാസാ ചിലപ്പോ എനിക്കു വെറുതേ തോന്നിയതായിരിക്കും അല്ലേ ശ്രീജിത്തേ വീ ആര്‍ ഇന്ത്യന്‍ സ് :)

Raghavan P K said...

തമാശയായിട്ട് പറ്ഞു കേട്ടതാ.ക്രൂഷ്ച്ചെവ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍ അവ്ടവിടെ കുത്തിയിരുന്ന ആള്‍ക്കാരെ കണ്ടിട്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവോട് എന്താ ഇത്ര സംസ്കാരമില്ലത്തവരായിപ്പോയേ എന്നു ചോദിച്ചത്രേ.

പിറക് മോസ്കൊ സന്ദര്‍ശിച്ച നെഹ്രുവും മോസ്കൊ തെരുവില്‍ ഇതുപോലെ ഒന്നൊ രണ്ടോ ആള്‍ക്കാര്‍ കുത്തിയിരിക്കുന്ന്ത് കണ്ട് ക്രുഷ്ച്ചേവിനെ കളിയാക്കി .അദ്ദേഹം ഉടനേ പോലീസുകാരെ വിട്ടു അന്വേഷിച്ചപ്പോളാണു കാര്യം പിടി കിട്ടിയത്.അവിടെ കണ്ടവന്മാര്‍ ഇന്ത്യക്കാരാണത്രേ!
ഇപ്പോള്‍ നമ്മള്‍ വളരെ മാറിക്കാണും!

പച്ചാളം : pachalam said...

ആരാണ്ടും ഏതാണ്ടും ക്ലബില്‍ പോയി മെമ്പര്‍ഷിപ്പ് എടുത്തെന്നോ,... അവസാനം..കളസം കീറിയെന്നൊ...ഒക്കെ ഇന്നലെ പറയുന്നതു കേട്ടു..ഞാന്‍ നോക്കിയിട്ട് അതാവാനേ തരമുള്ളൂ..
എന്തായാലും എന്‍റേതല്ല,

ശ്രീജിത്തേ,
ഒന്ന് തപ്പി നോക്കിയേ, എങ്ങാനും അഴിഞ്ഞു പോയിട്ടുണ്ടോന്ന്.
ഞാന്‍ ബെല്‍റ്റിട്ടിട്ടുണ്ട്!

InjiPennu said...

ഹഹഹ...ഈ പാച്ചാളത്തിന്റെ കമന്റ്സ് വായിച്ച് ഞാന്‍ തലേം കുത്തി ചിരിക്കാറുണ്ട്...ഹഹഹ..ഒരു കുറുമ്പന്‍ പാച്ചാളം ആണ്.. :-)

ശ്രീജിത്ത്‌ കെ said...

50 ഗ്രാമേ ഭാരമുള്ളൂ‍ എന്ന് അതുല്യച്ചേച്ചി പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല പച്ചാളമേ. നീ ഡയപ്പറും ഇട്ടാണല്ലേ നടക്കുന്നത്. വൃത്തികെട്ടവന്‍. ഒരു ദിവസമെങ്ങാനും നീ ബെല്‍റ്റിടാന്‍ മറന്നെങ്കില്‍‍ പച്ചാളത്താരും പിന്നെ മനസ്സമാധാനമായിട്ട് റോഡില്‍ നടക്കില്ലല്ലോ. എന്തായാലും ഞാനല്ല. ഇനി ആ കളസം കീറിയവനാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഞാന്‍ ആളല്ല.

സു | Su said...

ഹിഹിഹി

പാപ്പാന്‍‌/mahout said...

ഈ ഡയപ്പറിന്റെ പിതൃത്വം കണ്ടുപിടിക്കാന്‍ പച്ചാളത്തിന്റെയും ശ്രീജിത്തിന്റെയും ഡി എന്‍ എ ടെസ്റ്റു ചെയ്യേണ്ടിവരുമെന്നു തോന്നുന്നു. രണ്ടുപേരും ഓരോ കുപ്പിയില്‍ ഡി എന്‍ എ ഒഴിച്ചുകൊണ്ടുവരൂ. കുപ്പിയ്ക്കു പുറത്തുകൂടി ഒഴിക്കാതിരിക്കാനും, കുപ്പി മുറുകെ അടയ്ക്കുവാനും പ്രത്യേകം ഛര്‍‌ദ്ദിക്കുക, ഛെ, ശ്രദ്ധിക്കുക.

(ഇനി ഇവമ്മാരെങ്ങാനും മാറിമാറി ഉപയോഗിച്ചതാണോ, അതാണോ ഇത്ര നാണവും, കണ്‍‌ഫ്യൂഷനും?)

ശ്രീജിത്ത്‌ കെ said...

വിലപിടിപ്പുള്ള സാധനമൊന്നും അങ്ങിനെ ടെസ്റ്റ് ചെയ്യാന്‍ തരില്ല. ഇനി അതെങ്ങാനും ടെസ്റ്റ് ചെയ്ത് അതില്‍ കീടനാശിനി വല്ലതും കണ്ട് പിടിച്ച് എന്നെ കേരളത്തില്‍ ബാന്‍ ചെയ്താല്‍ ഞാന്‍ എങ്ങോട്ട് പോകും. അയ്യോ !!!

InjiPennu said...

ഇപ്പൊ ആദിയും ദില്‍ബുവും വരും അവകാശവാദം ഉന്നയിച്ചോണ്ട്...:-)

പച്ചാളം : pachalam said...

പാപ്പാന്‍ ചേട്ടാ സത്യം പറ, നടു റോഡില്‍ അപ്പീ ഹിപ്പീ ഇട്ടതിന് പോലീസ് പിടിച്ച് ലൊക്കപ്പിലാക്കിയല്ലേ??
അല്ലെങ്കില്‍ പിന്നെ ഈ ഫോട്ടോ ഇങ്ങിനെ വരാന്‍ വഴിയില്ലല്ലോ, ശ്രീ ജിത്തെ നോക്കിയേ സബ് ജയിലിലെ കിളിവാതിലില്‍ കൂടി നോക്കണ പോലില്ലെ??
മരിയാദക്ക് അത് എടുത്ത് കൊണ്ട് പൊയ്ക്കൊ പോലീസ് വരുന്നതിന് മുന്‍പ്
..ഛേ ..ഞാന്‍ വെറുതെ...ആ ..പാവത്തിനെ... തെറ്റിദ്ധരിച്ചൂ..

പുലികേശി രണ്ട് said...

എന്തൊരപ്പി!സോറി,എന്തരപ്പീ,ഡയപ്പറു കാണമ്പഴേ ടേസ്റ്റുചെയ്യാനും മറ്റും.അതെല്ലാം അവിടെ നില്ല്.ആദ്യം ഈ ഡയപ്പര്‍ ച്ചെസ്സു കളിക്കുമോന്നറിയണം.എന്നാല്‍ നമുക്കു പിരിവെടുത്ത് ഇവനെ റഷ്യായിലയച്ചു മെഡിസിന്‍ പഠിപ്പിക്കാം.

prapra said...

വാട്ട്‌ ഈസ്‌ ദിസ്‌? കുത്തിനിര്‍ത്തിയ ഷിറ്റ്‌?
സ്റ്റൈ.ക്രെ : ഹൂ എല്‍സ്‌?

Anonymous said...

ശ്രീജിത്ത്‌ കെ said...
വിലപിടിപ്പുള്ള സാധനമൊന്നും അങ്ങിനെ ടെസ്റ്റ് ചെയ്യാന്‍ തരില്ല.

------------
ആ കളഞ്ഞതിനേക്കാള്‍ വിലപിടിപ്പുള്ളതുമുണ്ടോ ശ്രീജിത്തേ...?

ഗന്ധര്‍വ്വന്‍ said...

ഇതു ഡയപ്പര്‍ ആണൊ അതോ....

ആണെങ്കില്‍ ഇതെന്തിനുപയോഗിച്ചു?.

ഡയപ്പര്‍ നാട്ടണമെങ്കില്‍ ഇതിനു പുറകിലെ മനസ്സ്‌ മാതാപിതാക്കളുടേതായിരിക്കില്ല്.

ഇതു ചെയ്ത ലെവനൊ ലെവളൊ ഇരുപത്തി നാലില്‍ കുറവ്‌ പ്രായം.

ഒരു ലെബനോനി കട്ടുണ്ട്‌.

കണ്ടോ ഞാന്‍ വായിച്ച ക്രിമിനോളജി എനിക്ക്‌ കുളു തരുന്നത്‌

എന്തായാലും ഞാനല്ല.....

ഞാന്‍ ഇത്‌ ഉപയോഗിക്കാറില്ല.

പുളകിതന്‍ said...

കുത്തിനിര്‍ത്തിയിരിക്കുന്ന രീതി നോക്കുമ്പൊ, അതു മലയാളിയല്ല ചെയ്തത്.
കാരണം മലയാളികള്‍, അത് വഴിയിലെറിയുകയേ ചെയ്യൂ. ആരെങ്കിലും ചവിട്ടട്ടെന്ന് കരുതി!

Anonymous said...

ഗന്ധര്‍‌വന്‍ തൂണകത്തിലാണോ കോറാറ്‌? :-|