Friday, September 15, 2006

സഹായിക്കൂ‍...ക്കൂ....ക്കൂ....

പ്രിയപ്പെട്ട ബൂലോഗ ക്ലബ്ബ്‌ അംഗങ്ങളെ, എനിക്കുമുണ്ട്‌ ഈ ബ്ലോഗുലോകത്തില്‍ ഒരുതുണ്ട്‌ ഭൂമി. ഞാന്‍ അതിന്റെ ടെംബ്ലേറ്റ്‌ എഡിറ്റ്‌ ചെയ്യുമ്പോ AdSense എന്നൊരു സംഭവം കണ്ടു. ക്ലിക്കിയപ്പോള്‍ മനസ്സിലായി തുട്ടുകിട്ടാനുള്ള ഒരു വഴിയാണെന്ന്. ബൂലോഗ ക്ലബ്ബിലെ പുലികളേ എനിക്കീ Adsense-നെ കുറിചൊന്നു പറഞ്ഞുതരാമോ? ചുമ്മാ തുട്ടുകള്‌കിട്ടാണെങ്കി ഇങ്ങടു പോരട്ടേന്നെ... എന്നിട്ടു വേണം ജഗത്ഗുരു ശങ്കരസര്‍വ്വകലാശാലയിലെ വേദാന്ത അദ്ധ്യാപനം നിര്‍ത്താന്‍...

11 comments:

Anonymous said...

ഒന്ന് ഡീസന്റായിക്കൂടെ മാഷെ. ജഗത്ഗുരു ശങ്കരസര്‍വ്വകലാശാലയെ ബഹുമാനിക്കുന്നവരൊരുപാടിവിടുണ്ട്. അവര്‍ക്കിത് സഹിക്കില്ല. ക്ഷമാപണം...

ഉമേഷ്::Umesh said...

അനോണിയോടു യോജിക്കുന്നു. വേദാന്തം എന്നു തെറ്റില്ലാതെ എഴുതാനറിയാത്ത ഇയാള്‍ സംസ്കൃതസര്‍വ്വകലാശാലയിലെ അദ്ധ്യാപകനാണെന്നു തോന്നുന്നില്ല. ആ സ്ഥാപനത്തിന്റെ പേരു നശിപ്പിക്കാന്‍ ഇങ്ങനെ ഓരോരുത്തന്‍ ഇറങ്ങിക്കോളും...

രാജ് said...

ഉമേഷ്ജി ഇങ്ങേരൊരു ഹാര്‍ഡ്കോര്‍ ലാല്‍ ഫാന്‍ ആണെന്നു തോന്നുന്നു. ലാല്‍ ഈയടുത്തു വേഷമിട്ടതു കാലടി സംസ്കൃത കോളേജിലെ വേദാന്ത അദ്ധ്യാപകനായ ഒരാളായാണു് (ആ പേരിലും ഇരിങ്ങണ്ണൂര്‍ എന്നുണ്ടെന്നു തോന്നുന്നു). ഗിരീഷ് പുത്തഞ്ചേരിയെ വഴിയില്‍ കിട്ടിയാല്‍ പോലും അടിച്ചോടിക്കുവാന്‍ തോന്നുന്നത്ര ബോറായിരുന്നു പ്രസ്തുത സിനിമയ്ക്കുവേണ്ടി അദ്ദേഹമൊരുക്കിയ കഥക്കൂട്ട്. സര്‍വ്വകലാശാലയുടെ പേര് നശിപ്പിച്ചതിനു പുത്തഞ്ചേരിക്കും പഴി പോകണം.

:: niKk | നിക്ക് :: said...

ഉമേഷേട്ടാ ലിയാക്കിതിനൊരു ന്യായം കാണും. ലതായത്‌ ലയാള്‍ സംസ്കൃതാദ്ധ്യാപകനാണെന്നു...

ദൈവത്തിനറിയാം !!!

വേദാന്തമെന്നു എങ്ങെന്ന്യാ ഇരിങ്ങള്ളൂര്‍ കുരോ സംസ്കൃതത്തിലെഴുതുന്നത്‌... അല്ലേല്‍ സംസ്കൃതത്തില്‍ പറയുന്നത്‌???

Anonymous said...

പെരിങ്ങോടരെ, ഞാനൊന്നയാള്‍ടെ പിന്നാലെ പോയിനോക്കി. ഇതയാള്‍തന്നെ സംശയമില്ല. ഇത്തരക്കാരെ (പേരുകള്‍ ദുരുപയോഗം ചെയ്യുന്നവരെ) പിന്മൊഴികള്‍ പ്രോത്സാഹിപ്പിക്കരുതെന്നണെന്റെ (പ്രോത്സാഹനം എന്നെഴുതിയത് ശരിയല്ലേ ഉമേഷ്ജീ?)വിനീതമായ അഭ്യര്‍ത്ഥന.

Anonymous said...

അതു ശരി!
എള്ള്‌ ഉണങ്ങുന്നത്‌ എണ്ണയാവാനാ.
അതു കണ്ട്‌ പാറ്റാക്കാട്ടം ഉണങ്ങുന്നത്‌ എന്തിനാ?

അലിഫ് /alif said...

പിഷാരടി സാറേ..(സംസ്കൃതത്തില്‍ സാറേന്നു തന്നാണാവോ വിളിക്കുന്നത്..!!) ഈ adsense ക്കാളുമൊക്കെ അടിപൊളി ഒരൈറ്റം ഞാന്‍ തരാം.
CONGRATULATIONS WINNING NOTIFICATION
Dear,
We happily announce to you the draw of the Euro-Afro- American Sweepstake
Lottery International programs held on the 12th sept 2006 in Essex United
Kingdom. Your e-mail address attired to ticket number: B9564 75604545 188
with! Serial number 97560 drew the winning: 02/06/18/36/37/44/Bonus Ball:
19/ which subsequently won you the lottery in the 2nd category.

You have therefore been approved to claim a total sum of
US$820,000.00(Eighty Hundred and Twenty Thousand United States Dollars) in
cash credited to file KPC/9080118308/02.രണ്ടാം സമ്മാനമേ ഉള്ളങ്കിലെന്താ, കാശെത്രാന്നു കണ്ടാ..കേറ്റിവിടട്ടാ അങ്ങോട്ട്.? ഇതു പോരങ്കില്‍ നൈജീരിയന്‍ തനത് ഐറ്റമുണ്ട്..ബാങ്കിലാ..കമ്പ്ലീറ്റ് സ്വര്‍ണ്ണകട്ടിയാ..പോരുന്നോ..???..!!!!

ഇരിങ്ങണ്ണൂര്‍ said...

വേണ്ടമാഷേ... നേരായ വഴിയില്‍ ആണേല്‍ മാത്രമേ AdSense -ഉം വേണ്ടൂ... ഇല്ലേല്‍ ഞാന്‍ AdSense വിട്ടു...

Anonymous said...

ലേശം വളഞ്ഞൊരു നേരായ വഴിയുണ്ട്, ഒന്നു നോക്കുന്നോ?

Anonymous said...

ഇതിങനെ വിട്ടാ പറ്റൂന്ന് തോന്നണീല്ലാ..സഹിക്കണേനും ഒരു പരിധിയൊക്കെയില്ലേ? അവന്റൊരു ജഗത്ഗുരു സര്‍വ്വകലാശാല! ഇനി ഈ ഏരിയയില്‍ കണ്ടാ ... സീവിടുവേന്‍

:: niKk | നിക്ക് :: said...

ഹഹ അനോണീച്ചേട്ടാ അടങ്ങൂ... ഇനി ലിവന്‍ ലീ വഴിക്കെങ്ങും വരില്ലെന്നേ... :P