ഏതോ ഒരു സുഹൃത്തു തുടങ്ങിയ ബ്ലോഗിനു എന്റെ ബ്ലോഗിന്റെ ഡിസപ്ലേ പേരു തന്നെ.
ആല്ല ഒരു പേരില്‍ എന്തു കാര്യം അല്ലേ?, എന്നു ആദ്യം ആലോചിച്ചു എന്നാലും അതൊന്നു ആ സുഹൃത്തിന്റെ ബ്ലോഗില്‍ പോയി സൂചിപ്പിച്ചു.
അതിങ്ങനെ,
"ഒന്നായ എന്നെയിഹ (ഇപ്പോളത്തേക്കു ഇങ്ങനെ വായിക്കാനപേക്ഷ) രണ്ടെന്നു കണ്ടളവില്‍]
ഉണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ"
ഈ ബ്ലോഗ്ഗര്‍ കമന്റ് ഇട്ടാല്‍, അതു ഞാനാണു എന്നു വിചാരിക്കില്ലേ ?
ഞാന്‍ കമന്റ് ഇട്ടാല്‍, അതു ഈ ബ്ലൊഗ്ഗര്‍ ആണു എന്നു വിചാരിക്കില്ലേ?(എല്ലാരും എപ്പോളും പ്രൊഫെയിലില്‍ പോയി നോക്കുമൊ ?)
"കണ്‍ഫൂഷന്‍ തീര്‍ക്കണമേഎന്റെ കണ്‍ഫൂഷന്‍ തീര്‍ക്കണമേ"
(ശ്ശോ, ആകെ പാട്ടു മയം ആണല്ലോ ഇന്നു )(തങ്കക്കുടങ്ങളേ, പൊന്നിന്‍ കട്ടകളേ ആരും പണി തന്നതല്ലല്ലോ ല്ലേ ?;) )
സ്വാഗതം...മുല്ലപ്പൂ മാല ചാര്‍ത്തി സ്വാഗതം...
പിന്നെ ഞാനും അതു മറന്നു.
പിന്നെ അതിപ്പൊള്‍ ഓര്‍ത്തു എന്തിനു ബുദ്ധിമുട്ടുന്നതു? (ബുദ്ധി ഉണ്ടെങ്കില്ലല്ലേ ;) )
പറയാം. ഒരു സഹബ്ലോഗറുടെ ബ്ലോഗില്‍ ഒരു കമന്റിട്ടതു പിന്മൊഴിയില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി.
ങേ! ഞാന്‍ ബ്ലോഗ് നോക്കാത്ത ദിവസം എന്റെ കമന്റ് പിന്മൊഴിയിലോ?
അതിന്റെ ഉറവിടം തേടി നടന്നു, ഞാനെത്തിയതു എന്റേതല്ലാത്ത ഒരു വീട്ടില്‍.
കമെന്റുകള്‍ വായിക്കുമ്പോള്‍ എല്ലാവരും പ്രൊഫെയിലില്‍ പോയി നോക്കുമൊ?
ഇനി ഈ സുഹൃത്തു ഒരു പോസ്റ്റ് ക്ലബിലോ പബ്ലിക് ബ്ലൊഗിലോ ഇട്ടാലും കണ്‍ഫൂഷന്‍ ആകില്ലേ?
Monday, September 18, 2006
Subscribe to:
Post Comments (Atom)
14 comments:
ഇതില്‍ ഒരിജിനലേത് ഡ്യൂപ്ലിക്കറ്റേതെന്ന് ആരേലും പറഞ്ഞുതരണേ...
എന്നിട്ട് ഡ്യൂപ്ലിക്കേറ്റിനെ ബ്ലോഗര്‍ ഐഡി വച്ച് പിന്മൊഴികളില്‍ നിന്നും തട്ടിക്കളയാന്‍ നോം ഉത്തരവിടുന്നു.
അപ്പോള്‍ ഈ പോസ്റ്റ് ഇട്ട മുല്ലപ്പൂ ഏതു മുല്ലപ്പൂ?
ആദ്യത്തെ മുല്ലപ്പൂവോ അതോ രണ്ടാമത്തെ പൂവോ?
(എന്തായാലും ഒരു കാര്യം ഉറപ്പായി, ആദ്യത്തെ മുല്ലപ്പൂ ഇപ്പോള്‍ ചെമ്പരത്തിപ്പൂ തപ്പിനടക്കുകയാണെന്നു തോന്നുന്നു)
ചായ്! (ചായ അല്ല..ചേ എന്ന് പൊലിപ്പിച്ച് പറഞ്ഞതാ)
ഇന്ദീവരം എന്ത്? മുല്ലപ്പൂ എന്തിനത് തുടങ്ങി എന്നൊക്കെയാലോചിച്ച് ഞാന്‍ എത്ര രാത്രി ഉറങ്ങാതിരുന്നു എന്നറിയാമോ! ആദ്യം കൊണ്ടുപോയി കമന്റിട്ടതും ഞാന്‍...
ഇനി ഈ ഡൂപ്ലീക്കേറ്റ് നമ്മടെ സുകുമാരക്കുറുപ്പ് വല്ലതും ആന്നോ?
ഞാനും മുല്ലപ്പൂ വേറെ ബ്ലോഗ് തുടങ്ങിയതാണെന്നാ വിചാരിച്ചത്. :( ഇതെന്താ കാര്യം പറഞ്ഞിട്ടും പേര് മാറ്റാതെ ഇരിക്കുന്നതാവോ?
ആഹാ
ഇങ്ങനെയും ഒരു അനന്ത സാദ്ധ്യത ഉണ്ടല്ലേ.
ഒരുത്തനിട്ടു തെറി കേള്‍പ്പിക്കാന്‍ ഒരു ബ്ലൊഗ് റെജിസ്റ്റെര്‍ ചെയ്ത് ഡിസ്പ് ളേ പേരു അവന്റേതു കൊടുത്താല്‍ മതില്ലോ ?
ഇത് പണ്ട് ഹിന്ദി സിനിമായില്‍ രാഖിചേച്ചി ഇരട്ട പെറ്റതില്‍ ഒന്ന് പോലീസും ഒന്ന് കള്ളനും ആവുന്ന മട്ടുണ്ടല്ലൊ... :-)
നിങ്ങള്‍ ഇങ്ങിനെ വെടിയുണ്ടകളുടെ നടുവില്‍ സംഗമിക്കണം.... മാതാജീ....ന്നൊക്കെ വിളിച്ച്...ഹായ്....
ഹിഹി അതെനിക്കിഷ്ടപ്പെട്ടു ഇഞ്ചിയേ.
പേരു മാറ്റത്തില്‍ അങ്ങാണു എന്റെ ഗുരു.
ഗുരോ, ദക്ഷിണ സ്വീകരിച്ചാലും. ഒരു പുനര്‍നാമകരണം ചെയ്താലും.
ചെമ്പരത്തിപ്പൂവു എന്നല്ലാതെ എന്തും നമുക്കു സ്വീകാര്യം , ചെമ്പരത്തിപ്പൂവു ഇവിടെയുള്ള എല്ലാവരും ഇടക്കൊക്കെ ഉപയോഗിക്കുന്നതാണല്ലോ!
മുല്ലപ്പൂ പേരു മാറ്റാന്‍ തീരുമാനിച്ചോ അവസാനം? വന്നു വന്ന് എല്ലാരും പേരിന്‍ ട്രേഡ് മാറ്ക്ക് എടുക്കേണ്ടി വരുമോ?
മുല്ലപ്പൂവേ ഒന്ന് വെയ്റ്റെന്നേ, ഇന്ദീവരത്തില്‍ നിന്ന് ഒരു പ്രതികരണം വന്നോട്ടെ....
ഇനി മുല്ലപ്പൂ ഒന്നാമന്‍, മുല്ലപ്പൂ രണ്ടാമന്‍ എന്നിങ്ങനെ ആക്കേണ്ടിവരുമോ..
ഈയിടെയായി ബൂലോഗത്ത് സെക്ന്റ് വേര്‍ഷന്‍ ധാരളം വരുന്നു.
ഒര്‍ജിനല്‍ മുല്ലപ്പൂ വാടാതിരിക്കൂ... ഡ്യൂപ്ലിക്കേറ്റ് മുല്ലപ്പൂ അപ്രത്യക്ഷമായികൊള്ളും.
മുല്ലപ്പൂ..
ഞാനും അവിടെ പോസ്റ്റിയിറ്റുന്നൂ
ആളു മാറിപ്പോയി.
ആ ഇത്തിരിവെട്ടത്തിന് ആരെങ്കിലും മുല്ലപ്പൂ1,2 ന്റ്റെ ലിങ്ക് കൊടുക്കൂ പ്ലീസ്, അദ്ദേഹത്തിന് മെമ്പര്‍ഷിപ്പെടുക്കാനാ....
(ഹൊ, എന്തൊരാശ്വാസം)
പച്ചാളമേ... എനിക്കിട്ട് കൊട്ടാന്‍ തുടങ്ങിയല്ലേ... വെറുതെയല്ല ഭാരം വെക്കാത്തത്. ഏതായാലും താങ്കള്‍ക്ക് കഷണ്ടി ഉണ്ടാവില്ല. കാരണം അസൂയയും കഷണ്ടിയും ഒന്നിച്ച് ദൈവം കൊടുക്കില്ലന്ന് കേട്ടിട്ടുണ്ട്. അതല്ലേ സ്ത്രീകള്‍ക്കിടയില്‍ കഷണ്ടികാരില്ലാത്തത്.
ഒരു മുല്ലപ്പൂവില്‍ തുടങ്ങി ഇതിപ്പോ ഒരു ആഗോള മുല്ല പൂക്കളുടെ കാര്യത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ആത്മസംതൃപ്തി ഉണ്ട്,
പ്രിയപ്പെട്ട്, ചേച്ചിമാരെ, ചേച്ചിമാരെ, ചേച്ചിമാരെ, ഇതാ നിങ്ങള്‍ക്ക ഒരു ‘ഇര’
ആരെങ്കിലും നിയന്ത്രിക്കാന്‍ വേണ്ടേ ചേച്ചീ...എല്ലാവരും കൂടി ആലോചിച്ച് ഒരു വഴി കണ്ടെത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
Post a Comment