Monday, September 11, 2006

സൂര്യാ - ജ്യോതിക വിവാഹം"അവസാനം, മഹത്തായ ആ ദിവസം വന്നെത്തി. ഇന്നു രാവിലെ (സെപ്റ്റംബര്‍ 11) 7.02 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ ജ്യോതികയുടെ കഴുത്തില്‍ സൂര്യ മിന്നുകെട്ടി. പിങ്ക് സാരിയും രത്നാഭരണങ്ങളും അണിഞ്ഞാണ് ജ്യോതിക മണ്ഡപത്തിലെത്തിയത്. ജ്യോതികയുടെ വിവാഹസാരിയുടെ വില മൂന്ന് ലക്ഷം! സില്‍ക്കിന്‍റെ മുണ്ടും ഷര്‍ട്ടുമായിരുന്നു സൂര്യയുടെ വേഷം......."

സൂര്യാ - ജ്യോതികാ വിവാഹത്തെപ്പറ്റി സിഫിയില്‍ വന്ന വിവരണം അങ്ങനെപോകുന്നു.

അവരുടെ വിവാഹഫോട്ടോ (ഫോട്ടോയ്ക്ക് കടപ്പാട് - സിഫി ഡോട്ട് കോം)


ഈ ഫോട്ടോ, ‘ജില്ലുന്ന് ഒരു കാതല്‍’ എന്ന സിനിമയിലേതാണ്. വിവാഹത്തിനു മുമ്പേ റിഹേഴ്സലായിരുന്നു, ഇവരുടെ ഹോബി എന്നുതോന്നുന്നു. ഭാഗ്യം ചെയ്തവര്‍ ;) ചിത്രത്തിന് കടപ്പാട് - പ്രസന്നയ്ക്ക്

21 comments:

InjiPennu said...

ബെന്നി മാഷെ
കാലത്തെ തന്നെ ഈ ഫോട്ടോ ഇവിടിട്ട് വിഷമിപ്പിക്കണായിരുന്നോ? കാക്കാ കാക്കാ കണ്ടേനു ശേഷം ഞാന്‍ ഭയങ്കര ഫാന്‍ ആയിരുന്നു...

ദില്‍ബാസുരന്‍ said...

ഞാനും ജ്യോതികയും സൂര്യയും ത്രികോണ പ്രേമകഥയില്‍ പെട്ടിരുന്ന കാര്യം അധികമാര്‍ക്കും അറിയില്ല.ഒടുവില്‍ എന്നേക്കാള്‍ ഗ്ലാമറും പ്രശസ്തിയും പണവും കുറഞ്ഞ സൂര്യ ഒരു സഹതാപ തരംഗത്തിന്റെ പുറത്ത് ജ്യോതികയെ വീഴ്ത്തുകയായിരുന്നു.

ങാ... ഞാന്‍ എല്ലാം മറക്കാന്‍ ശ്രമിക്കുന്നു.സുമംഗലീ നീ ഓര്‍മ്മിക്കുമോ....

സു | Su said...

ജ്യോതിക പറഞ്ഞത്,“ആ ദില്‍ബു ന്നെ ചതിച്ചു ചേച്ച്യേ. ഇനി സൂര്യയെ എങ്കിലും കിട്ടുമോന്ന് നോക്കട്ടെ” എന്നാ. ഞാന്‍ പറഞ്ഞു ജ്യോതികേടേ ഹൈറ്റും ദില്‍‌ബൂന്റെ ഹൈറ്റും തമ്മില്‍ മാച്ച് ആവില്ല. ആ ഫ്ലൈറ്റ് തന്നെയാ അവനു പറ്റീത് എന്ന്.

ശ്രീജിത്ത്‌ കെ said...

ദില്‍ബൂ, ഞാന്‍ ഫ്ലൈറ്റില്‍ കൊണ്ട് പോയി നോട്ടീസ് ഒട്ടിക്കും, പറഞ്ഞേക്കാം.

ദില്‍ബാസുരന്‍ said...

ഫ്ലൈറ്റിന് മലയാളം വായിക്കാനറിയില്ല മക്കളേ...
ഞാന്‍ സേഫ്.... ;)

ഇനി അഛനും അമ്മയും ഇത് വായിക്കുമോ എന്ന പേടി മാത്രമേ ഉള്ളൂ... :-)

ഇത്തിരിവെട്ടം|Ithiri said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത... ദില്‍ബൂ ജ്യോതിക പറ്റിച്ചതില്‍ പ്രതിഷേധിച്ച് എയര്‍ ഇന്ത്യയിലെ ഏതോ മധുര അന്‍പത്തിയേഴ് കഴിഞ്ഞ എയര്‍ഹൊസ്റ്റസ്സിനായി പ്രണയലേഖനം തയ്യാറാക്കുന്നു... ബൂലോഗരേ സഹായിക്കുവീന്‍.........

ഇനി അവരായി അവരുടെ പാടായി....
ഞാന്‍ ഓടി

ദില്‍ബാസുരന്‍ said...

ഇനി അവരായി അവരുടെ പാടായി....
ഞാന്‍ ഓടി


ഇത്തിരിവെട്ടേട്ടാ,
ഇത് പാടാവുന്ന മട്ടാണ് കണ്ടിട്ട്.ഓടിയാല്‍ ഏത് വരെ ഓടും?

ഛെ...ജ്യോതികയെ പറ്റി ഉണ്ടായിരുന്ന സകല ഇമ്പ്രഷനും പോയി. “ദില്‍ബൂ... നീ എന്നോട കാതല്‍.വേലക്കാരനായിരുന്താലും നീയെന്‍ മോഹവല്ലി” എന്നൊക്കെയാണ് പറഞ്ഞിരുന്നത്. പോട്ടെ... ഞാന്‍ എല്ലാം മറക്കാന്‍ വേണ്ടി രണ്ട് കിങ് സൈസ് ഡബിള്‍ ചിക്കന്‍ ബര്‍ഗര്‍ വിത്ത് എക്സ്ട്രാ ചീസ് ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞു. :(

Adithyan said...

ദില്‍ബാ തരളരുത്....

കട്രീനാ കൈഫ് ഒളിച്ചോടാന്‍ വിളിച്ചപ്പോള്‍ പറഞ്ഞതു തന്നെ ഞാന്‍ ഇവിടെയും പറയട്ടെ? - “എനിക്ക് ടൈം ഇല്ല”. (കട്: ഭൂലോഗനാഥനായ ആ വിശാല മനസ്കന്‍)

ഈ ഒരു പ്രേമം അലമ്പിപ്പോയതു കൊണ്ട് നീ പിന്മാറരുതെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. ആജ് പൂജാ, കല്‍ കോയി ദൂജാ...

അങ്ങനെ ജ്യോതിക കൂടി ഒരു വഴിക്കായി. എന്തിനാണ് ആള്‍ക്കാര്‍ അറിഞ്ഞുകൊണ്ട് തമോഗര്‍ത്തങ്ങളിലേക്ക് ഊളിയിട്ടു പോകുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ബാച്ചിലേഴ്സ് ക്ലബ്ബിനെപ്പറ്റിയുള്ള ആലോചനകള്‍ കൂലംകഷമാക്ക്നുള്ള സമയം അതിക്രമിച്ചിരിക്കുന്നു സഖാക്കളേ... “സര്‍വ്വരാജ്യ ബാച്ചിലേഴ്സ്, സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ മാരീജ് റിംഗ്-ഉം പിന്നെ സഫറിംഗും മാത്രം. ലഭിക്കാനോ, പഞ്ചാരയടിയുടേതായ ഒരു സുന്ദരലോകം”

ദില്‍ബാസുരന്‍ said...

ആദീ,
യൂ സെഡ് ഇറ്റ്.

എനിക്ക് സൂര്യയെ ഓര്‍ത്താണ് സങ്കടം. പാവം കല്ല്യാണം കഴിച്ച് പോയി. ബാച്ചിലറായി വിലസിയിരുന്ന പാവം ഇനി ജ്യോതികയുടെ വിവാഹമോതിരത്തിന്റെ കുരുക്കില്‍. ആദീ... ക്ലബ് തുടങ്ങണം.സംഭവാമി യുഗേ യുഗേ എന്നാണല്ലോ.ഈ യുഗം ബാച്ചിലേഴ്സിന്റേത്....

(ഓടോ: കത്രീനയെ ഒന്ന് ശ്രദ്ധിച്ചോണേ... ലവള്‍ എന്നോടും പറഞ്ഞിരുന്നു ഒളിച്ചോടാമെന്നൊക്കെ.പിന്നേ... ഞാനിപ്പം ചെല്ലും ഓടാന്‍)

പച്ചാളം : pachalam said...

ഛേ, ഇവരിതൊക്കെ വിളിച്ചു പറയുവാണോ??
ജ്യോതിക വന്നൂ, കത്രീന പോയീ എന്നൊക്കെ....
ഇന്നാള് ..ലവള്‍ഡെ പേരെന്തുവാ...ങാ കിട്ടി.,
സ്സുലേയ്ക റിവേറാ മെന്‍ഡോസാ(ദോശേ??)
വന്നെഞ്ഞോട് ചോദിക്കുവാ, സുഖമാണോ, സുഖമാണോ എന്ന്, യേത്??
എനിക്ക് അസുഖം പിടി കിട്ടി.
കൊച്ച് പെണ്ണ് പതിനെട്ട് വയസ്സ് ആവണതേ ഉള്ളൂ..
കുട്ടികള്‍ അറിവില്ലാത്ത പ്രായ്ത്തില്‍......

Adithyan said...

ദില്‍ബാ,
നിനക്കെങ്ങനെ ഇത്ര ക്രൂരനാവാന്‍ കഴിയുന്നു? ;)
വിവാഹിതരായ നമ്മുടെ സുഹൃത്തുക്കളെ നീ നോവിപ്പിച്ചു, അവര്ക്കൊരു അബദ്ധം പറ്റി എന്നു വിചാരിച്ച് അവരെ ഇങ്ങനെ വേദനിപ്പിക്കാന്‍ പാടുന്ടോ? ;)

Anonymous said...

ഇതൊക്കെ സ്വന്തം ബ്ലൊഗ്ഗില്‍ ഇട്ടാല്‍ പൊരെ?
ഒരു അനൊണി

Anonymous said...

അല്ലാ ഇതുപോലും അല്ലെങ്കില്‍ ക്ലബ്ബില്‍ പിന്നെ എന്താ ഇടുക ദൈവമേ?
മറ്റൊരു അനോണി

Anonymous said...

മലയാളികളുടെ വള്ളം കളി (http://boologaclub.blogspot.com/2006/09/blog-post_115791100991157609.html) ഇടാന്‍ പാടില്ലാത്ത ഇദതു ഒരു Tamil Marriage Photo കണ്ടതു കൊണ്ടു പരഞ്ഞതാനെ...
അനൊണി No 1

Anonymous said...

alla aake confusion.... dilbuvinu premam aarodarunnu aa trikonathilu? sooryayoda??

പെരിങ്ങോടന്‍ said...

ബൂലോഗത്തിലെ ആക്റ്റീവ് മെംബേഴ്സ് ഇരുന്നു വെടിപറയുന്നതു കണ്ടില്ലേ അനോണികളേ? ‘ഇവിടെ ഇടേണ്ടതാണോ ഈ പോസ്റ്റ്?’ എന്ന ചോദ്യം നേരിട്ട പോസ്റ്റുകളൊക്കെ വീണ്ടും ചെന്നെടുത്തു വായിക്കുക, ‘ഇവിടെ ഇടേണ്ടതല്ലെന്നു്’ പറയുന്ന കമന്റല്ലാതെ വല്ലതും കണ്ടുവോ? ക്ലബ്ബിലെ ജനം ആസ്വദിക്കുന്നുണ്ടോ എന്നും ഒരു മാനദണ്ഡം തന്നെയാണല്ലോ ;)

Adithyan said...

ക്ലബില്‍ മലയാള വള്ളംകളി ഇടാന്‍ പാടില്ല എന്ന് പറഞ്ഞോ? എല്ലാ ബ്ലോഗിലും ഒരേ കാര്യം ഇടേണ്ട ആവശ്യം ഉണ്ടോ എന്നായിരുന്നില്ലെ ചോദ്യം?

ക്ലബില്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടാവാനിടയുള്ള പോസ്റ്റുകള്‍ വരണം. നോട്ടീസുകള്‍ മാത്രമായാല്‍ ക്ലബില്‍ ആള്‍ക്കാരുടെ താല്‍പ്പര്യം പോകാന്‍ സാധ്യത ഉണ്ട്.

Anonymous said...

യന്തരടേ അപ്പീ നിന്റെയൊക്കെ ക്ലപ്പുകള്? ഒരു കണ്ടന്‍ മ്യാനേജുമെന്റ് സിസ്റ്റം ഒണ്ടെങ്കി ആര്‍ക്കും ഇതൊക്കെ ഒണ്ടാക്കാവുന്നത് തന്നല്ലീ.

ഇനി യിവടെ കമന്റ്റുകള്‍ അടിക്കണതിനുമുമ്പ് നാക്കു വടിക്കണം, ശൌചം ചെയ്യണം, കുളിക്കണം യെന്നൊക്കെ റൂളുകളുണ്ടാടേ? നമ്മളെയൊക്കെ വലിപ്പിക്കരുതു കേട്ടാ.

കുഞ്ഞിരാമന്‍ said...

ജ്യൊതിക പൊട്ടെ ദില്‍ബാ നഗ്മ ഈപ്പൊഴും വെക്കന്റു ആന്നു try ..മാച് ആകും..)-

ദില്‍ബാസുരന്‍ said...

ആദീ,
വിവാഹിതരായി അബദ്ധം പറ്റിയവരുടെ കാര്യം കഷ്ടം തന്നെ. വിവാഹം ദു:ഖമാണുണ്ണീ....

പച്ചാളം,
അയ്യേ.... പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയൊക്കെ വഴിതെറ്റിക്കുന്നത് മോശമല്ലേ..

കുഞ്ഞിരാമേട്ടാ,
നഗ്മ പണ്ട് ഒന്ന് മുട്ടി നോക്കിയതാ. ഞാന്‍ പറഞ്ഞു അനിയത്തി ഇരിക്കുമ്പൊ ചേച്ചി ആടണ്ട എന്ന്. ഇനിയിപ്പോ.....

(ഓടോ:അനോണിമസ്തിഷ്കാഘാത ചേട്ടന്മാര്‍ക്ക് ഭയങ്കര കലിപ്പാണല്ലോ.?) :-)

അതുല്യ said...

ബാച്ചിളേസ്‌ അവര്‍കളെ... കലേഷിനോട്‌ പറഞ്ഞ പോലെ അസുഖം മാറാന്‍ കഷായം കുടിച്ചേ മതിയാവു. പിന്നെ ഈ വെഡ്ഡിംഗ്‌ "റിങ്ങി"നോടോപ്പം ബയ്‌ ഒണ്‍ ഗെറ്റ്‌ ഒണ്‍ ഫ്രീ എന്ന മട്ടില്‍ കിട്ടുന്നതല്ലയോ ഈ 'സഫ"റിംഗ്‌".....

ജ്യോതിക പോനാ പോകട്ടും കത്രീനയും പോനാ പോകട്ടും പോടാ... പക്കത്ത്‌ ബാല്‍ക്കണിയിലേ വേറേയും ജനല്‍കതക്‌ തൊറന്ത്‌ വിടും..

---------
ഈ കമന്റിനൊപ്പം തന്നെ, ഇന്നലെ തന്നെ ഈ പോസ്റ്റ്‌ കണ്ടപ്പോ, ഞാന്‍ കരുതിയതാണു, സ്വന്തമായി ഒരിഞ്ചു ഭൂമിയുള്ളപ്പോള്‍, മിസ്പ്ല്സെട്‌ ഇന്ററെസ്റ്റ്‌ പോലെ, സാര്‍ പോകുമ്പോ, കുട്ടികള്‍ ബോര്‍ഡില്‍ കളിയ്കുന്നതു പോലുള്ള റിപ്പോര്‍ട്ടുകള്‍ ക്ലബില്‍ ദയവായി ഇടരുത്‌, ഒരു ഭൂമി കുലുക്കമോ, സുനാമിയോ എന്നിവ പോലെ സമകാലികമായ റിപ്പോര്‍ട്ടുകള്‍ ഇടുവാന്‍ മെംബേര്‍സ്‌,, അതും കൂട്ടായ്മയില്‍ വിശ്വസിയ്കുന്നവര്‍ ശ്രദ്ധിയ്കുമല്ലോ.

ആദിത്യനോടും പെരിങ്ങ്സിനോടും എല്ലാം എനിയ്ക്‌ യോജിപ്പുണ്ട്‌, പക്ഷെ സിനിമാ താരങ്ങളുടെ അണിയറ വിശേഷങ്ങള്‍ എല്ലാവര്‍ക്കും "താല്‍പര്യം" ഉള്ളവ എന്ന തരത്തില്‍പ്പെടുത്തിയാല്‍, ഇത്‌ ഒരു ഫോറം ഹബ്‌ ഒാ കേരളാ ചാറ്റ്‌ റൂമോ പോലെ ആയി മാറുമോ എന്ന ഭീതി ഉണ്ട്‌ എനിയ്കു. നോട്ടീസ്‌ പോലുള്ളവ മാത്രമല്ലാ, പൊതു താല്‍പര്യമുള്ള മറ്റു പലതും നമുക്ക്‌ ഇതിലിടാം. പക്ഷെ, ഇത്‌ ചവര്‍ ആണെന്ന് 5ഇല്‍ 3 പേര്‍ക്ക്‌ തോന്നിയാ, പോസ്റ്റില്‍ എന്തോ പാക പിഴയുണ്ടെന്ന് കണക്കാക്കന്‍ ഉള്ള കരുണയുണ്ടാവണം എന്ന് എനിക്ക്‌ തോന്നുന്നു. നല്ലതേത്‌ ചീത്തയേത്‌ എന്നൊക്കെ അറിയാന്‍ എല്ലാര്‍ക്കുമായി, അതു കൊണ്ട്‌ ഒരു ചര്‍ച്ച വേണ്ട. എനിയ്കും ഒരു വിയോജിപ്പില്ലാ,, അതു കൊണ്ടാണു ഞാനും കമന്റിനു കൂട്ട്‌ ചേര്‍ന്നത്‌. എന്നാലും പോസ്റ്റ്‌ ബൂലോക ക്ലബിനു ചേര്‍ന്നതല്ലാ എന്ന ഒരു "തോന്നല്‍" എനിയ്കും ഉണ്ടായി. തോന്നല്‍ മാത്രമാണിത്‌, തെറ്റാവാം, ശരിയാവാം. ആത്മ ബുദ്ധി സ്ഥിരം ചൈയ്‌-വ......

ആരും ഹെഡ്മാഷ്‌ കളിയ്കുകയോ, ചൂരല്‍ വീശി നടക്കുകയോ ഒന്നുമില്ലാ, വീടിന്റെ ഉമ്മറത്ത്‌ ഒരു കുട്ട ചവര്‍ ഇടുന്ന പോലെ, അതില്‍ അസഹ്യത ഉണ്ടാവുന്നവര്‍, ദയവായി ഇതില്‍ നിന്നും പിന്‍-വാങ്ങുക.

അനോണികളെ, അനോണിമിറ്റിയുടെ പ്രശ്നമില്ലാ, ദയവായി, നട്ടെല്ല് നിവര്‍ത്തി തന്നെ പറയുക, അന്ന് അങ്ങനെ പറഞ്ഞതോ, ഇന്ന് ഇതോ എന്നൊക്കെ. ക്ലബ്ബ്‌ മെംബേഴ്സില്‍ ആര്‍ക്കും തന്നെ, നട്ടെല്ല് നിവര്‍ത്തുന്ന ബാമിന്റ ആവശ്യകതയുണ്ട്‌ എന്ന് തോന്നുന്നില്ലാ, എല്ലാരും പേരും പെരുമയും നല്ല നിലയിലുമെത്തിയവര്‍ തന്നെ, മുഖമില്ലാതെ, താഴെ പോകുന്നവരെ 15ആം നിലയിലേ ബാല്‍ക്കണിയില്‍ നിന്നുള്ള വെള്ളം തളിയ്കല്‍ വേണ്ട. സധൈര്യം സ്വന്തം പേരില്‍ തന്നെ വരൂ. നമുക്ക്‌ ചര്‍ച്ചയാവാം. ഒരു വധ ശിക്ഷയ്കുള്ള വിധിയും ആരും തരില്ല, നമുക്കുണ്ടാവുന്ന പ്രതികരണമാണു കമന്റ്‌ ബോക്സ്‌, അതില്‍ മുഖമൂടി നിന്ന് പറയുണ്ടാ.