Wednesday, September 27, 2006

വിശാലന്റെ അപരന്റെ ശിഖണ്ഢിക്കളി മാധ്യമത്തില്‍

16 comments:

ഇത്തിരിവെട്ടം|Ithiri said...

സങ്കുചിതന്‍ ഭായി ഇത് പോസ്റ്റിയത് നന്നായി.

ഏറനാടന്‍ said...

കൊള്ളാം, പത്രമാധ്യമപ്രവര്‍ത്തകരുടെ ഉദ്യമം ആപല്‍ക്കാരികളായ അപരന്‍മാരെ കൊല്ലാന്‍ ഇടയാവട്ടെ. എല്ലാ ബൂലോഗരേയും ഈ വിപത്തില്‍നിന്നും രക്ഷിക്കുമാറാകട്ടെ..

ഡ്രിസില്‍ said...

അപരനു പിന്നില്‍ അമേരിക്കയെന്ന് വിശാലന്‍
അപരനു പിന്നില്‍ സാമ്രാജ്യത്വശക്തികളാണെന്ന് വിശാലന്‍. ഇറാഖ്‌, അഫ്‌ഗാനിസ്താന്‍, ലബനാന്‍ എന്നീ രാജ്യങ്ങള്‍ക്ക്‌ ശേഷം, അമേരിക്ക കൊടകരയെ ലക്ഷ്യമിട്ടതിന്റെ മുന്നൊരുക്കമാണ്‌ അപരനെന്ന് വിശാലമനസ്‌കന്‍ ബൂലോഗക്ലബിന്‌ പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്ക ഒരാക്രമണത്തിനു മുതിര്‍ന്നാല്‍ എന്ത്‌ നിലപാടെടുക്കുമെന്ന ചോദ്യത്തിനു, അമേരിക്കയെ കൊടകരയില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് വിശാലന്‍ തുറന്നടിച്ചു. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക്‌ വഴി വെക്കാവുന്ന ഈ അഭിപ്രായപ്രകടനം ലോകരാഷ്‌ട്രങ്ങള്‍ വളരെ ഉത്ഘണ്‍ഠയോട്‌ കൂടിയാണ്‌ നോക്കിക്കാണുന്നത്‌. ബൂലോഗത്തെ മുഴുവന്‍ രാജ്യങ്ങളും കൊടകരയോടൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വഴിയും അടഞ്ഞാല്‍ ചന്ദ്രനിലേക്ക്‌ കുടിയേറുന്നതിനെ കുറിച്ചും അലോചികുമെന്ന് അദ്ദേഹം പറഞ്ഞു. സുനാമിയുടെ ഉത്ഭവത്തിനു പിന്നിലും അമേരിക്കയാണെന്ന അഭിപ്രായത്തോട്‌ യോജിക്കുന്നുണ്ടൊ എന്ന ചോദ്യത്തിനു, സുനാമി മാത്രമല്ല, കേരളത്തില്‍ ഈയിടെ നടന്ന ലറ്റര്‍ ബോംബിനു പിന്നിലും അമേരിക്കയുടെ കറുത്ത കരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

കരീം മാഷ്‌ said...

ആരെങ്കിലും സിനികുമാറിന്‍റെ കെണിയില്‍ വീണോ?
സാധാരണ ഇത്തിര്‍വെട്ട്മാണ് കുടുങലും അലമുറയിടലും.
വ്യക്‌തമായ മേല്‍വിലാശമില്ലാത്ത ഒന്നീലും പോയി പെടല്ലെ ഇത്തിരി..
ആകെ ഇത്തിരിയെയുള്ളൂ.
പിന്നെ കരച്ചില്‍ ബൂലോഗം മുഴുവന്‍ കേള്‍ക്കും.

ഇത്തിരിവെട്ടം|Ithiri said...

കരീം മാഷേ. ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണെന്ന് വെച്ച് എപ്പോഴും പച്ചവെള്ളം കാണിച്ച് പേടിക്കല്ലേ.

ഡ്രിസിലേ അമേരിക്കയുടെ കറുത്ത കരങ്ങള്‍ ആവില്ല. സായിപ്പന്മാരായത് കൊണ്ട് വെളുത്ത കരങ്ങള്‍ ആയിരിക്കും.

വിശാല മനസ്കന്‍ said...

ഇത് വായിച്ചപ്പോള്‍ സത്യായിട്ടും എനിക്ക് മാന്നാര്‍ മത്തായി -ലെ സീനാണ് ഓര്‍മ്മ വന്നത്.

‘ആശാന്റെ കാലൊടിഞ്ഞു’

എന്ന് വായിച്ചത് കേട്ട് ജനാര്‍ദ്ദനന്‍ ‘ശോ! അപ്പോഴേക്കും ഇത് പത്രത്തില്‍ വന്നോ? ഈ പത്രക്കാരെക്കൊണ്ട് ഞാന്‍ തോറ്റു!‘ എന്ന് പറയുന്ന സീന്‍!

(ക്ഷമിക്കണേ..)

അഗ്രജന്‍ said...

സങ്കുചിതാ... ഇതിവിടെ പോസ്റ്റിയത് നന്നായി.

ആരാ കരീം മാഷെ, സിനികുമാര്‍?

ഹ ഹ ഹ വിശാലാ... മന്നാര്‍ മത്തായി ഡയലോഗ് കലക്കി.

ഉത്സവം : Ulsavam said...

കൊടകര മുത്തപ്പാ,
കഴിഞ്ഞ ദിവസം ആ ഡ്യുപ്പിന്റെ ബ്ലോഗ് കണ്ട് വിശാലേട്ടന്‍ എല്ല്ലാം ഉപേക്ഷിച്ചു പോയി എന്നു കരുതി, ആ ബ്ലോഗില്‍ "ചിന്താവിഷ്ടയായ ശ്യാമള" സ്റ്റൈലില്‍ "അയ്യോ വിശാലേട്ടാ പോകല്ലേ അയ്യോ വിശാലേട്ടാ പോകല്ലേ" എന്നൊരു കമന്റ്റ് ഇട്ടിരുന്നു. പിന്നീടല്ലേ ലവന്‍ അപരന്‍ ആണെന്നു മനസ്സിലായതു. ലവനു ഒരു കമന്റ് പോലും കൊടുക്കില്ലാ എന്നു തീരുമാനിച്ചു അപ്പോള് തന്നെ അതു നീക്കം ചെയ്തു.

വാ‍ര്‍ത്ത വന്നതു നന്നായി അപരന്മാര്‍ ഇനിയെങ്കിലും അഴിഞ്ഞാടാതിരിക്കട്ടെ

ഹഹഹ.. ഡ്രിസിലിന്റെ കമന്റും വിശലേട്ടന്റെ കമന്റും കസറി...

കൈപ്പള്ളി said...

അയ്യോ പൊത്തോ എന്നു നിലവിള്ളിക്കാനുള്ള സമയമല്ല.
ഇനി എന്തു ചെയണം എന്നു അലോചിക്കു.

കൂട്ടുകാരെ. മലയാളം യുണികോഡ് application developmentല്‍ പ്രവര്ത്തിക്കുന്ന മലയാളികളുടെ ഒരു ലിസ്റ്റ് അത്യവിശ്യമാണു്. ഇവിടെ ആ വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നതു ശെരിയാണോ എന്നറിയില്ല. ഞാന്‍ നേരത്തെ എഴുതിയിരുന്ന (Adobe/MAcromedia Flash) പ്രശ്നം ഇപ്പോഴും നിലനില്കുന്ന ഒന്നാണു. നിങ്ങള്‍ കൂടിക്‍ ഒന്നു ഉത്സാഹിച്ചാല്‍ മാത്രമെ software vendors മലയാളത്തോടുള്ള അവരുടെ നിസങ്കമായ നിലപാട് മാറ്റുകയുള്ളു.

ഇപ്പോള്‍ മലയാളം ബ്ലോഗുകളില്‍ കണ്ടുവരുന്ന "അപര ആക്രമണം" നിയന്ത്രിക്കാന്‍ കഴിയാത്ത കാരണം നമുക്കുവേണ്ടി (മലയാളം ബ്ലോഗുകള്‍ക്ക് വേണ്ടി) വാദിക്കാന്‍ ബ്ലോഗ്സ്പോട്ടില്‍ പ്രതിനിധി ഇല്ലത്തതുകോണ്ടാണു.

ഒരു Task Force രൂപികരിക്കാണം. എന്തെ? പറ്റൂല്ലെ. പറ്റും. പണ്ടു (ദേ വല്യാപ്പ ചരിത്രം തുടങ്ങി !) IRCയില്‍ ഇതുപോലുള്ള പല ബഹുപിതൃത്വമുള്ള അപരന്മാരെയോക്കെ നമ്മള്‍ ബ്ലോക്ക് ചെയ്തിതിട്ടുണ്ടു.

കൈപ്പള്ളി said...

പത്രം വായിക്കുന്ന ഗ്രോസറിക്കാരന്‍ എന്തായാലും ഏതാണു ശെരിയായ blog എന്നു തീര്‍ച്ചയായും തിരിച്ചറിയും.

പത്രക്കാരോടു എനിക്ക് വിരോദം ഒന്നുമില്ല. പക്ഷെ പത്രക്കാര്‍ വിചാരിചലോന്നും "അപരാക്രമണം" നിക്കൂല്ല. അതു നില്കണമെങ്കില്‍. വിവരമുള്ള മല്ലൂസ്സ് ഇവിടെ കളത്തില്‍ ഇറങ്ങണം. പ്രശ്നത്തെ കുറിച്ച് മനസിലാക്കണം. bloggerല്‍ വിവരം അറിയിക്കണം.

പിന്നെ വേറൊരു കാര്യംകൂടി നാം ശ്രദ്ധിക്കണം. അപരനു് അതു പ്രസ്ദ്ധീകരിക്കാന്‍ നിയമപരമായി തടയാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. Online നിയമ വിദക്തന്മാര്‍ ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ഉപദേശിക്കാം.

കിച്ചു said...
This comment has been removed by a blog administrator.
കിച്ചു said...

വിശാലന് എവിടുന്നെല്ലാമാണോ പിന്തുണ കണ്ടിട്ട് കൊതിയാകുന്നു. പിന്നെ എനിക്കൊരു സംശയം. പണ്ട് മുല്ലപ്പുവിന്റെ പേരില്‍ മറ്റൊരു അപര ഇറങ്ങിയതിനെ കുറിച്ചു മുല്ല ഒരു പോസ്റ്റ് ഇട്ടത് ഓര്‍ക്കുന്നുണ്ടോ അതില്‍ "ആഹാ
ഇങ്ങനെയും ഒരു അനന്ത സാദ്ധ്യത ഉണ്ടല്ലേ.
ഒരുത്തനിട്ടു തെറി കേള്‍പ്പിക്കാന്‍ ഒരു ബ്ലൊഗ് റെജിസ്റ്റെര്‍ ചെയ്ത് ഡിസ്പ് ളേ പേരു അവന്റേതു കൊടുത്താല്‍ മതില്ലോ" എന്ന അണോണി കമ്മന്റ് പാസാക്കിയവനാണ് ഡ്യൂപ്പിന്റെ പിന്നില്‍ എന്നു ഞാന്‍ കരുതുന്നു. അവനെ അടിച്ച് ഒതുക്കണമെങ്കില്‍ പറഞ്ഞാല്‍ മതി ഇന്ത്യന്‍ ഭൂപ്രദേശത്ത് സോറി കടലില്‍ പറ്റില്ല ഉണ്ടെങ്കില്‍ അവന്റെ നട്ട് ഊരുന്ന കാര്യം ഞാനേറ്റു. ഐ.പി കണ്ടു പിടിച്ചു വിവരം അറിയിക്കുമല്ലോ...

വൈക്കന്‍... said...

ഹലോ... വിശാലാ‍... ഞാന്‍ പാര്‍വ്വതീടെ പോസ്റ്റില്‍ അങ്ങനെ കമന്റിയത് ഇപ്പോള്‍ വളരെ സത്യമായി തോന്നുന്നു...
സങ്കുചിതനും നന്ദി...

പുളകിതന്‍ said...

വാര്‍ത്ത കൊടുത്തത് നന്നായി.
വിശാലന്റെ ഡ്യൂപ്പ് വിളയാട്ടം കണ്ട് പ്രചോദിതരായി, പുതിയ അപരന്മാരാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇത് ഒര് മുന്നറിയിപ്പായിരിക്കും.

വിശാലേട്ടന്റെ കമന്റ് പൊളപ്പന്‍!.
‘’വിശാലേട്ടാ , അപരന്മാരെ പേടിച്ചാണോ,സ്വന്തം ഫോട്ടോ, ഡിസപ്ലേയില്‍ കൊടുക്കാതെ കമന്റാന്‍ തുടങിയത്? ഏതായാലും ആ ചിത്രം വീണ്ടും കൊടുക്കണം. ഈ ബൂലോഗര് മുഴുവനും താങ്കളുടെ കൂടെയുള്ളപ്പോള്‍ എന്തിന് വിഷമിക്കണം?.
ഏതായാലും, ചിത്രമില്ലാത്ത ആ കമന്റ് ഒറിജിനന്‍ വിശാലേട്ടനാണെന്ന് മനസ്സിലാക്കാന്‍ പ്രൊഫൈലൊന്നും നോക്കേണ്ടി വന്നില്ല.
ഇങനെയൊരു കമന്റെഴുതാന്‍, ഡ്യൂപ്പിനല്ല അവന്റെ പിതാവിനു പോലും കഴിയില്ല. സത്യം!.
പുളു
(http://പുളകിതചരിതം.ബ്ലോഗ്സ്പോട്ട്.കോം)

കേരളഫാർമർ/keralafarmer said...

മാധ്യമം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌ നന്നായി. ഡൂപ്പായി വന്നെവനെ എനിക്ക്‌ തിരിച്ചറിയാന്‍ കഴിയാതെ പോയത് കാട്ടിത്തരുവാന്‍ അതിസമര്‍ത്ഥരായ ഐ.റ്റി പ്രൊഫഷണത്സുള്ളപ്പോള്‍ ആ ഡൂപ്പ്‌ ഏത്‌ കുളത്തില്‍പ്പോയി ഒളിച്ചാലും പാതാള‍ക്കരണ്ടിയില്‍ ഇന്നല്ലെങ്കില്‍ നാളെ അവന്‍ കുടുങ്ങും. അപരന്‍‌മാരും കൃമികളും സൂക്ഷിക്കുക ബൂലോഗം ഒറ്റക്കെട്ടാണ്

പുളകിതന്‍ said...

അപരന്മാരെ, ബൂലോഗം പേടിക്കുന്നില്ലെങ്കിലും, അടുത്തിടെ വിശാലേട്ടന്‍ കമന്റുംബോള്‍ തന്റെ ഫോട്ടോ വെക്കാറില്ല.
ഇത് അപരന്മാരെ പേടിച്ചാണോ എന്തോ..
ഈ ഫോട്ടോ നീക്കം ചെയ്യല്‍, ആ പിത്രശൂന്യന്‍, അപരന്‍ തന്റെ വിജയമായി കാണും. അത് കൊണ്ട് നാം aparanmaarkkethire ശക്തമായി പ്രതികരിക്കണം.,അപരന്മാരെ തുരത്തണം..