Tuesday, September 19, 2006

അടിക്കുറിപ്പ്‌ മത്സരം1.ഫലപ്രഖ്യാപനം

ഒന്നാം സമ്മാനം-1രൂപ50പൈസ.മറുമൊഴി നം.40.(ഫാരിസ്‌)

രണ്ടാം സമ്മാനം-1രൂപ.മറുമൊഴി നം
5.(ഇക്കാസ്‌),നം.16(ഏറനാടന്‍)

മൂന്നാം സമ്മാനം-50പൈസ.മറുമൊഴി നം.10(ദേവരാഗം), നം.15 (മുല്ലപ്പൂ).അഭിനന്ദനങ്ങള്‍.

61 comments:

InjiPennu said...

ദുബായ് മീറ്റ് :-)

ഇത്തിരിവെട്ടം|Ithiri said...

ഇഞ്ചി ഇങ്ങോട്ട് വരുന്നോ.

അഗ്രജന്‍ said...

അധികം അടുത്ത് നില്‍ക്കേണ്ട... ചിലപ്പോള്‍ മന്ത്രിസ്ഥാനം പോയെന്ന് വരും

ഏറനാടന്‍ said...

അടിക്കുറിപ്പ്‌ മത്സരത്തിലേക്ക്‌: "ക്വാക്‌.. ക്വാക്ക്‌.ക്വാ,, ശ്ശ്‌.. ദേണ്ടേ, പൂച്ചപോലീസ്‌, മാനം പോവേണ്ടെങ്കില്‍ മിണ്ടാണ്ടിരുന്നോ.. വെളിച്ചത്തവന്‌ കണ്ണുകാണില്ല! ഒച്ചയെടുക്കാതെ അനങ്ങാതിരി.."

ikkaas|ഇക്കാസ് said...

എനിക്ക് വിശക്കാത്തത് രണ്ടിന്റേം ഭാഗ്യം

ദില്‍ബാസുരന്‍ said...

“യൂണിഫോമില്ലാത്ത സ്കൂളിലാ പോകുന്നത്.പോരാത്തതിന് പെണ്‍പിള്ളേരെ കാണാത്തത് പോലുള്ള നോട്ടവും.
ഹും...കള്‍ച്ചര്‍ ലെസ്സ് ഫെല്ലോ!“

Anonymous said...

നമ്മള്‍ സുഹ്രുത്തുക്കള്‍? ഓകേ...

പാര്‍വതി said...

“കരളേ..“നീ കൂട്ട് വിളിച്ചത് കൂട്ടുകാരിക്ക് ഇഷ്ടമായില്ലേ..വീട്ടുകാരെങ്ങാനും കണ്ടാല്‍ സംശയിക്കാതിരിക്കാനാണെന്ന് അവള്‍ക്കറിയില്ലേ..പോണവഴി അവള്‍ക്കൊരു കൂട് പൊട്ട് വാങ്ങിക്കൊട്, ഇനിയും ഉപകാരമുണ്ടാകേണ്ടതല്ലേ ;-)

-പാര്‍വതി.

ഏറനാടന്‍ said...

അടിക്കുറിപ്പ്‌ മത്സരം അവസാനിപ്പിക്കൂ.. അടിക്കുറിപ്പുകളുടെ അടിയൊഴുക്കുകള്‍ കൂടീട്ടൊ.. എളുപ്പം പ്രൈസ്‌ വിതറണം നടത്തുക.

ദേവന്‍ said...

നീ പേടിക്കേണ്ട്രാ, അതൊരു പ്രതിമയല്ലേ ഈ പാര്‍ക്കിലെ.

ചന്തു said...

ഹും.ഈ കുട്ട്യോള്‍ക്ക് നേരെ ചുവടുവയ്ക്കാ‍്നും അറീല്ലല്ലോ.നീണ്ട ചുണ്ടുമായി ഇങ്ങനെ നടന്നോ!

തെയ്യും തത്ത തെയ്യും താ.ദേ കെടക്കുണു തരികിടഠോം !

പാപ്പാന്‍‌/mahout said...

“ഇങ്ങേരാണോടീ വിശാലേട്ടന്‍ പറയാറുള്ള പൂടമ്മാന്‍?”

ദില്‍ബാസുരന്‍ said...

പാപ്പാഞ്ചേട്ടന്‍ പ്രൈസ് അടിച്ചേ! :-)

qw_er_ty

ഇത്തിരിവെട്ടം|Ithiri said...

നമുക്കും തുടങ്ങാം ഒരു ബ്ലോഗ്... സെറ്റിംഗ്സ് ചോദിച്ച് നോക്ക്.

മുല്ലപ്പൂ || Mullappoo said...

യെവന്‍ പുലിയല്ല കെട്ടോ? യെവന്നാണു പൂച്ച

ഏറനാടന്‍ said...

"താനാണല്ലേ.. പെണ്‍കുട്ടികളെ വഴിനടക്കാന്‍ സമ്മതിക്കാത്ത ജഗ്ഗൂൂൂൂൂൂൂ....." - ജയന്‍പൂച്ചയോട്‌ താറാകുട്ടന്‍!

ശിശു said...

ഒരു മീശയുള്ള പൂച്ചയും
രണ്ടു മീശയില്ലാത്ത താറാക്കുഞ്ഞുങ്ങളും

വേണു venu said...

ഇപ്പോ ഞാന്‍ അനങ്ങില്ല.ഒന്നു മസ്സിലുവച്ചു വരൂ.
നിന്നേ പിന്നെ കണ്ടോളാം.
വേണു.

തരികിട said...

അടിക്കുറിപ്പ്
-------------
ഞങ്ങളൊരു സംശയം ചോദിച്ചതിനാണോ ഈ ഉമേഷ് മാഷിങ്ങനെ കണ്ണുരുട്ടുന്നത്?

അതുല്യ said...

ഇക്കാസിനു കൊട്‌ പ്രൈസ്‌..

ശ്രീജിത്ത്‌ കെ said...

പറ്റില്ല, തരികിടയ്ക്ക് കൊടുക്കണം സമ്മാനം.

അടിക്കുറിപ്പ് വായിച്ചതിനുശേഷം ഫോട്ടോയില്‍ നോക്കിയിട്ട് ചിരി വന്നിട്ടും മേല. ഹ ഹ.

magnifier said...

ഹിതോ...ഹിത് “ഒരുപൂച്ചക്കുട്ടിയും രണ്ട് താറാക്കുഞുങ്ങളും”.

ഈ ചിത്രത്തിന് ഇതിലും മാച്ചിങ്ങ് ആയ കുറിപ്പും കൊന്ണ്ട് വരുന്ന ആളെ എനിക്കൊന്നു കാണണം. മോനേ മേഘനാഥാ ഇങ്ങെടുത്തോ പ്രൈസ്..

kumar © said...

മഗ്നിഫയറുടെ അടിക്കുറിപ്പാണ് ഇതില്‍ എനിക്കിഷ്ടപ്പെട്ട കുറിപ്പ്.
അതിനടിയിലെ ആ വെല്ലുവിളി എനിക്കിഷ്ടമായി. ആണ്‍കുട്ടി.

മോനേ മല്‍ഹാറേ ആ ഒന്നര രൂഫാ മാഗ്നിഫയര്‍ക്ക് കൊടുക്കൂ.. അദ്ദേഹം അതിനെ ഒന്നര കോടിയായി മാഗ്നിഫൈചെയ്തു കണ്ടോളും.

prapra said...

"ഒരു പൂച്ചയും രണ്ട് താറാവുകളും".
ഞാന്‍ മാഗ്നിഫൈ ചെയ്ത ശേഷം ആണ്‌ കണ്ടത്.

പഴയ അടിക്കുറിപ്പ് സഭ വീണ്ടും തുറക്കാന്‍ ആയോ?

അരവിന്ദ് :: aravind said...

മാഗ്നിഫയറേ..ഇന്നാപിടി.

“മഞ്ഞപ്പൂക്കള്‍”

ഇതിനെ വെല്ലാന്‍ എന്തുണ്ട്? പ്രൈസ് കൊട് തമ്പീ....

kusruthikkutukka said...

മാഗ്നിഫയറേ..വെല്ലുവിളി സ്വീകരിച്ചു
" രണ്ട് താറാവുകളും ഒരു പൂച്ചയും".
അതാണു ശരി , നോക്കിയേ,,,ആദ്യം താറാവു, പിന്നെ പൂച്ച :)

mariam said...

“രണ്ട് താറാക്കുഞ്ഞുങ്ങളും ഒരു പൂച്ച്ക്കുഞ്ഞും പിന്നെ ഞാനും“- ഒരു വെള്ള ബെഞ്ചിന്‍ കുഞ്ഞ്.

InjiPennu said...

രണ്ട് താറാക്കുഞ്ഞുങ്ങളും ഒരു പൂച്ചയും വെള്ള ബെഞ്ചും പുല്‍ത്തകടിയും മഞ്ഞ പൂക്കളും പടവും!

- ഇതിനെയാണൊ ദുസ്സഹം എന്ന് പറയാ? അതോ ഈസ് ദിസ് അസഹ്യം? ;)

mariam said...

ഇന്‍‌ജീ,
ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വെക്കാമായിരുന്നില്ലേ..? :-)

മന്‍ജിത്‌ | Manjith said...

ഇവരാണോ ഇഞ്ചിയുടെ “അവര്‍”?(ആത്മഗതം പൂച്ച)

;)

പാര്‍വതി said...

മാന്‍ ജീത് ചേട്ടാ അതൊരു ഒന്നൊന്നര പാരയാണ്..അടിപൊളി. ഇഞ്ചീ ഓടി വാ...

-പാര്‍വതീ.

കുട്ടന്മേനൊന്‍ | KM said...

എന്താ മീശകാട്ടി പേടിപ്പിക്കുന്നൊ ?

InjiPennu said...

കര്‍ത്താവേ!! ഈ പൂച്ച പിന്നേം കവിതചൊല്ല്ലാന്‍ പോവാണൊ? ആ മധുസൂദനന്‍ നായരെ നമ്മടെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ !!!!
(ആത്മഗതം: താറാക്കുഞ്ഞുങ്ങള്‍)

;)

ഇടിവാള്‍ said...

ബു ഹാ ഹാ,, ഹാ..
ഈ ഫോട്ടോയുടെ അടിക്കുറിപ്പിനാണോ ഇത്തറ ബുദ്ധിമുട്ട്‌ ? ഞാന്‍ പറയാം

posted by മേഘമല്‍ ഹാര്‍ at 9/19/2006 02:45:00 AM

ഇതാണിതിന്റെ അടിയിലുള്ള കുരിപ്പ്‌ !
സംശയമുണ്ടേ സ്ക്രോള്‍ അപ്‌ പ്ലീസ്‌ !

പുളകിതന്‍ said...

ഇടിവാളിന് അടിക്കുറിപ്പിന്റെ അര്‍ഥം അറിയില്ലെന്ന് തോന്നുന്നു.
വല്ലപ്പോഴും പത്രം ഒന്ന് വായിക്കുന്നത് നന്നായിരിക്കും.
ഈ ഫോട്ടോവിന്റെ അടിക്കുറിപ്പിനായി തലപുകയ്ക്കണ്ട.
തങളുടെ നഗ്ന ചിത്രം അനുവാദമില്ലാതെ ബ്ലോഗിയതിന് താറാവ് പെണ്മണികള്‍ വല്ല കേസും കൊടുത്താല്‍ കോടതി കയറിയിറങാനേ സമയമുണ്ടാകൂ.
ഫോട്ടോയില്‍ കാണുന്ന പൂച്ച ചേട്ടന്‍ ആള് പെശകാണ്.താന്‍ താറാവ് കുഞ്ഞുങളെ ലൈനടിക്കുന്ന ചിത്രം കൊടുത്തവനേയും, കൂട്ടുനിന്നവരെയും വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞതായി റ്റിവിയില്‍ കണ്ടു.
വെറുതെ, തടികേടാക്കണൊ? എനിയും ബ്ലോഗാനുള്ളതല്ലെ?.......

സന്തോഷ് said...

ഇംഗ്ലീഷിലുള്ള ഒരു ദ്വയാര്‍ഥ വൃത്തികേട് വായില്‍ വരുന്നു. പക്ഷേ ഞാന്‍ പറയില്ല. “ദേ ഇതാണോ ഉദ്ദേശിച്ചത്?” എന്ന് ചോദിച്ച് അത് ആരും ഇട്ടേക്കല്ലേ:)

പുലികേശി രണ്ട് said...

പുസ്സി ക്യാറ്റ് പുസ്സി ക്യാറ്റ് വേര്‍ ഹാവ് യൂ ബീന്‍?

പുളകിതന്‍ said...

സന്തോഷ് ഇത്ര വ്രിത്തികെട്ടവനാണൊ?
അവനെ ക്ലബ്ബില്‍ നിന്ന് ചവിട്ടി പുറത്താക്കണം.

ഉമ്മര് ഇരിയ said...

താറാവ്-അവന്റെ ഒരു ഗമ കണ്ടില്ലെ.

ഫാരിസ്‌ said...

പുരിഞ്ചയത്തില്‍ തുടങ്ങി,അടവു തെറ്റുമ്പൊള്‍ സൗഭദ്രമാകുന്ന ആ പഴയ പുത്തൂരം അടവോ?.. മടങ്ങിപ്പോകൂ...!!! ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...

റീനി said...

പൂച്ച (ആത്‌മഗതം) ...നല്ല രണ്ട്‌ ചരക്ക്‌

താറാവുകുട്ടി ഒന്ന്‌...... എടി,നീയിങ്ങനെ അയാളെ തുറിച്ച്‌ നോക്കാതെ.

തറാവുകുട്ടി രണ്ട്‌......എടീ, വല്ലപ്പോഴും ഇത്രേം സൗന്ദര്യമുള്ളവരെക്കാണുമ്പോള്‍ ഞാനെന്റെ കണ്ണൂകളെ എങ്ങനെയാ നിയന്ത്രിക്കുക?

ചക്കര said...

പൂച്ച്:“ഷാപ്പിക്കൊണ്ടു കൊടുത്താല്‍ പൊരിച്ചു കിട്ടിയേനേ”

പാപ്പാന്‍‌/mahout said...

ഈ സന്തോഷും പുളകിതനുമൊക്കെ എഴുതിയതും അടിക്കുറിപ്പുകളാണോ?

ദിവ (diva) said...

ഇടിവാളിന്റെയും ചക്കരയുടെയും കമന്റുകള്‍ കൊള്ളാം.

മാഗ്നിഫയറുടെ ചോദ്യത്തിന് മറ്റൊരുത്തരം :

“രണ്ട് പലകകളും ഒരു പട്ടികയും“

Peelikkutty!!!!! said...

പൂച്ചമാഷ് :ന്നാ നമുക്കു തുടങ്ങാം..
ഡക്ക് 1 :ഞാന്‍ റെഡിയാണേ..(ആത്മഗതം)
ഡക്ക് 2 :മാഷെ ഈ തൊണ്ട ഒന്നു
ശരിയാക്കട്ടെ !!!

Anonymous said...

ഡാ പരട്ട പുളകിതാ,
ഇന്നലെ ബൂലോഗ്ഗത്തു കേറിവന്ന നീ സന്തോഷിനെ ചവിട്ടിപ്പുറത്താക്കാറായോടാ?

നീ പഠിത്തം കഴിയാതെ ചൊറിയും കുത്തി ഇരിക്കുവാന്നല്ലേ പറഞ്ഞേ? ആദ്യം മീശയൊക്കെ കിളിര്‍ക്കട്ടേടാ മോനേ, എന്നിട്ട് മതി ചേട്ടന്മാരുടെ തലയില്‍ കയറിട്ടുള്ള നിരക്കം.

മന്ദബുദ്ധി ആയിരിക്കും, അല്ലേ ബൂലോകരേ?
അവനും അവന്റൊരു ചളി വിറ്റും.

മുന്‍ഷി said...

പുളകിതന്‍ said...
സന്തോഷ് ഇത്ര വ്രിത്തികെട്ടവനാണൊ?
അവനെ ക്ലബ്ബില്‍ നിന്ന് ചവിട്ടി പുറത്താക്കണം.
9/19/2006 08:48:00 PM


---

പുതുതായി വരുന്നവര്‍ മറ്റുള്ളവരെ കടന്നാക്രമിക്കുന്ന (തമാശരൂപത്തിലായാലും) തരത്തിലുള്ള കമന്റുകളിന്നതിന് മുന്നെ അവരുടെ പ്രൊഫൈലിലൂടൊരു ഓട്ടപ്രദക്ഷിണം ചെയ്യുന്നത് നന്നായിരിക്കും. ഇത്തരം കമന്റുകള്‍ വായിക്കുമ്പോള്‍ ഒരുപക്ഷേ സന്തോഷിനേക്കാള്‍ കൂടുതല്‍ വിഷമമുണ്ടാക്കുന്നത് മറ്റുള്ളവര്‍ക്കാണ്.

പച്ചാളം : pachalam said...

(ഓ.ടോ. - അടിക്കുറിപ്പ്??)

ജ്യോതിര്‍മയി said...

"മ്യാവൂ...മിസ്സ്‌ ഡക്ക്‌ മത്സരമോ, നാള്യോ, ഞാന്‍ സഹായിക്കാലോ. മുഖം വീര്‍പ്പിച്ചിരുന്നാ എങ്ങന്യാ ചുന്തര്യാവാ? ചിരിയ്ക്കൂ... ചിരിയ്ക്കൂ... അങ്ങനെയല്ല... ഇങ്ങനെ...മ്യാ..വ്‌... ഹി... ഹി... ഹി മ്യാവൂ..."

പുളകിതന്‍ said...

This blog does not allow anonymous comments.
ഇങനെ മുകളില്‍ എഴുതികണ്ടതില്‍ സന്തൊഷം.
അന്നോണിയുടെ അവസാനത്തെ രക്തസാക്ഷി ഞാനാണ്. എന്റെ മെംബര്‍ഷിപ്പ് പോയികിട്ടി.
മാന്യനായ എന്നെ കരിവാരിതേക്കുന്നതിനായി അരോ ശ്രമിക്കുന്നതിന്റെ ഫലമാണീ കമന്റ്.
* സന്തൊഷിന്റെ കമന്റ് കണ്ടപ്പോള്‍ വെറുതെ തമാശയ്ക്ക് എഴുതിയതായിരുന്നു ആ കമന്റ്.
അത് ഇത്ര പുലിവാലാകുമെന്ന് കരുതിയില്ല.
* ഈ ക്ലബ്ബില്‍ കമന്റിടുമ്പോള്‍ ആളുടെ പ്രായം നോക്കണമെന്നറിയില്ലായിരുന്നു.
അങനെയുണ്ടെന്നും ഞാ‍ന്‍ കരുതുന്നില്ല.
ക്ലബ്ബ് തുടങിട്ട് വര്‍ഷങളൊന്നും ആയിട്ടില്ലല്ലൊ.
പിന്നെ, ക്ലബ്ബില്‍ ചേരാന്‍ വേണ്ടിമാത്രം വെറുതെ ഇട്ടതാണ് ചളിവിറ്റുകള്‍. ആ പണി ഞാന്‍ അന്നേ നിര്‍ത്തി.ചളിവിറ്റുകള്‍ നിര്‍ത്തുന്നില്ല പക്ഷെ അതില്‍ മുമ്പുള്ളത് പോലെ ചളികളൊന്നും ഇടില്ല.

* അന്നോണീ, എന്റെ ബ്ലോഗിനെ പറ്റി എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അവിടെ ഇടണം. ഇവിടെ വേണ്ട.
* ആ അന്നോണി സന്തോഷായാലും ആരായാലും എനിക്ക് പരിഭവമില്ല.
* പിന്നെ, എല്ലാവരും ഒരെ പ്രായത്തിലുള്ളവരല്ല്ലല്ലോ, പ്രായം കൂടുതലാണെന്ന് വച്ച് ബുദ്ധിയും വിവേകവും ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനുദ്ദാഹരണമാണ് അന്നോണി.
* പിന്നെ, ഒരാളെ ഇങനെ വ്യക്തി ഹത്യചെയ്യരുത് ഒന്നൂല്യേലും നമ്മളൊക്കെ ഒരേനാട്ടുകാരല്ലെ?
* അന്നോണീ, മീശയൊക്കെ ആവശ്യത്തിനുണ്ട്. അത് 9 ഇല്‍ പടിക്കുമ്പൊ എടുത്ത ചിത്രമാ ഒരു CD ഇയില്‍ നിന്ന് ഒപ്പിച്ചത്.പുതിയത് കിട്ടിയാ ഇടാം
* വെറുതെ ചൊറിയും കുത്തി ഇരിക്ക്യാണെന്ന് പറയരുത് . ഞാനിവിടെ എങിന്ജിനീറിങിന് ചേര്‍ന്നു. ക്ലാസ്സ് തൊടഗിയില്ല.
*എന്റെ ഫോട്ടോ കണ്ട് ഞാന്‍ മന്ദബുദ്ധിയാണെന്ന് പറയരുത്.അഥവാ തോന്നിയാല്‍
അത് manufacturing defect ആണ്.
sorry
* ഞാന്‍ ഒടനെ തന്നെ ക്ലബ്ബില്‍ തിരിച്ച് വരും.
*‘കമന്റുമ്പോള്‍ അതിരുവിട്ടതിന് ഞാന്‍ ക്ലബ്ബില്‍ പരസ്യമായി മാപ്പ് പറഞതാണ്. പക്ഷെ ആ പോസ്റ്റും, മെംബെര്‍ഷിപ്പുമൊക്കെ ക്യാന്‍സലാക്കി കളഞ്ഞു.
സാരമില്ല ഞാന്‍ വീണ്ടും വരും
-----------------------------------
പിന്നെ, ക്ലബ്ബില്‍ വലിയവനോ ചെറിയവനോ ഒന്നുമില്ല. പ്രായമൊ, ബ്ലോഗിലെ സീനിയൊറ്റിയുമൊന്നുമല്ല കാര്യം. ഇങോട്ട് ഭ്ഹുമാനിച്ചാല്‍ അങോട്ടും ഭ്ഹുമാനിക്കണം അത്രമാത്രം. പിന്നെ, പുതുതായി വരുന്നവരെ rag ചെയ്താല്‍ അവരില്‍ inferiority complex വളര്‍ത്തി, പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനെ സഹായിക്കൂ. പിന്നെ, ഈ ‘വല്യേട്ടന്‍ ചമയുന്നവരോട് ഒരു വാക്ക്.
ഈ ബ്ലോഗ് ക്ലബ്ബില്‍ പരമാവധി നിയന്ത്രണങളേര്‍പ്പെടുത്തി,പുതുതായി വരുന്നവരെ നിരുത്സാഹപെടുത്തി, സ്വയം പുലികളാണെന്ന്‍ വിശ്യസിച്ച്, ക്ലബ്ബ് നിങളുടെ മാത്രമെന്ന് കരുതി ഇരുന്നൊ. പക്ഷെ അധികകാലമുണ്ടാവില്ല.
--------------------------- പാപ്പാന്‍‌/mahout said...
ഈ സന്തോഷും പുളകിതനുമൊക്കെ എഴുതിയതും അടിക്കുറിപ്പുകളാണോ?

9/20/2006 02:04:16 AM
----

പപ്പേട്ടാ, അല്ലെങ്കില്‍ തന്നെ, അന്നോണിചെയ്തത് പോലെ അങോട്ടുമിങോട്ടും കമന്റടിക്കലാണ് ഇവിടെ നടക്കുന്നത്. ഒടുവില്‍ കമന്റ് വായിച്ച് വായിച്ച്, ഇത് ഏത് പോസ്റ്റിന്റെ കമന്റാണെന്ന് വരെ അവരും വായിക്കുന്നവരും മറക്കും.
അതോണ്ട് ഇതിനായി ക്ല്ബ്ബില്‍ ഒരു ചാറ്റ് റൂം തുറക്കുന്നത് നന്നായിരിക്കും.
----------------------------------
ഉടനെ കാണാം.......
പുളകിതന്‍

ഉത്സവം : Ulsavam said...

ക്വാക്ക് ക്വാക്ക് എടീ ലവന്റെ നോട്ടം കണ്ടൊ... നമ്മുക്ക് ഈ പൂച്ചയെ പൊരിച്ചു തിന്നാം..!

തരികിട said...

മേഘമല്‍ഹാറേ, ഈ ഫലപ്രഖ്യാപനം വേണ്ടായിരുന്നു. ഉള്ളത് പറഞ്ഞാല്‍ (ഉള്ളിയും ചിരിക്കും എന്നാണല്ലേ?) വിഷമം തോന്നരുത്, ഇവാലുവേഷന്‍ നമ്മുടെ പുലികള്‍ക്ക് വിട്ടുകൊടുക്കാമായിരുന്നു...

ഒന്നാം സമ്മാനം എനിക്കായിരുന്നു വേണ്ടിയിരുന്നത് :)

മേഘമല്‍ ഹാര്‍ said...

അടുതത അടിക്കുറിപ്പിന്റെ ഫലപ്രഖ്യാപനം നമ്മുടെ പുലികള്‍ക്കുതന്നെ വിട്ടുകൊടുക്കാം. തരികിടേ ക്ഷമീ.. അടുത്തത്‌ ഉടന്‍ പ്രതീക്ഷിപ്പിന്‍.-മേഘര്‍.

Peelikkutty!!!!! said...

ഞാ‍ന്‍ വിചരിച്ചു എനിക്കാ ഒന്നര രൂപാ കിട്ട്വാന്നു.ഇതു ചതിയായിപ്പോയി മേഘം :-)

വിശാല മനസ്ക്കന്‍ said...

അതേയ് ഞാന്‍ പോണു. ഈ നശിച്ച ബ്ലോഗ് കാരണം ഇനിക്ക് വട്ടായിപ്പൊകും. ഇതിക്കെ കളയന്നെ,
ബ്ലോഗാതെ വേരെ വല്ല പണിയും നൊകു.നാശം ഓരൊരുത്തന്‍ ഫോട്ടൊയും വച്ച് ബ്ലോഗ് ബ്ലൂഗ് എന്നൊക്കെ പറഞ്ഞ് കൊറെയായി ഒണ്ടാക്കുന്നു ഞാന്‍ പോവ്വാ നാറികളെ....

Anonymous said...

ഹിഹിഹി വിശാലേട്ടന്റെ ഡ്യൂപ്പ്! ആദ്യം എനിക്കു മനസ്സിലായില്ലാട്ടോ. വിശാലേട്ടന്റെ പാസ്സ്വേഡ് ആരോ അടിച്ചുമാറ്റീട്ട് എഴുതണതാണെന്നാ വിചാരിച്ചേ. പിന്നെയല്ലേ മനസ്സിലായേ, ഇതു വെറും ഡ്യൂപ്പ്! ഒറിജിനല്‍ അവിടെത്തന്നെയുന്ടെന്നേ, ആരും പേടിക്കന്ടാ.

Adithyan said...

കൊടകരപുരാണവും വിശാലേട്ടനും യാതൊരു പ്രശ്നങ്ങളും ഇല്ലാത ഇവിടെയുണ്ട്.

ദിവ (diva) said...

അതാരാ‍ണീ പുതിയ അവതാരം വിശാലമനസ്സിന്റെ ഡ്യൂപ്ലിക്കേറ്റായി ?

ആരായാലും, സംഗതി ശരിക്കും ത..യില്ലാഴിക ആയിപ്പോയി.

(പേരില്‍ മാതം ചെറിയ മാറ്റം വരുത്തി) അതേ പേരില്‍ പുതിയ ബ്ലോഗും അതില്‍ വിശാലമനസ്സിന്റെ ലേറ്റസ്റ്റ് പോസ്റ്റും പ്രൊഫൈലും ഒക്കെ അതേ പടി കോപ്പി ചെയ്ത്...

ഇതിപ്പോള്‍ വിശാലേട്ടന്റേ ഡ്യൂപ്ലിക്കേറ്റായതു കൊണ്ട് എളുപ്പം പിടിക്കപ്പെട്ടു. അല്ലാത്തവരുടേതാണെങ്കിലോ...

ഒരു കണക്കിന്, ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവാനും വേണം ഒരു ഭാഗ്യം. എനിക്കൊക്കെ എന്നാണാവോ (കൊള്ളാവുന്നൊരു) ഡ്യൂപ്ലി വരുന്നത് :(

വിശാല മനസ്കന്‍ said...

ഈശ്വരാ...
എനിക്കും ഡ്യൂപ്പോ!

എന്നാലും ഡ്യൂപ്പേ ഇത്രക്കും വേണ്ടായിരുന്നു!

ഏറനാടന്‍ said...

ങേ! എനിക്ക്‌ പ്രൈസടിച്ചെന്നോ! ഈശ്വരാ.. രണ്ടാം സമ്മാനമെനിക്കടിച്ചേയ്‌.. ങേ..ഹ്‌..ഹേ.. (കിലുക്കത്തിലെ ഇന്നസെന്റിന്‌ ലോട്ടറിയടിച്ചയൊരവസ്ഥയിലായിപോയി). സമ്മാനതുകയായ ഒരു രൂപ എന്റെ പേരില്‍ ചെക്കായിട്ടോ ഡിഡിയായോ അയച്ചാല്‍ മതീട്ടോ മേഘമല്‍ഹാറേ..

വൈക്കന്‍... said...

ദൈവമേ... എന്നെയൊക്കെ കമന്റാന്‍ ഡ്യൂപ്പു പോലുമില്ല. ങീ...ങീ... (ഗദ്ഗദം..)
വൈക്കന്‍പുരാണം