Thursday, September 28, 2006

പ്രതിഷേധങ്ങള്‍, അനുശോചനങ്ങള്‍.

ആദ്യം നീഗ്രോ, പിന്നെ അറബി, ജോര്‍ജിയനും വിയറ്റ്നാമിയും,പിഞ്ച് തജക്കി ബാലിക, പിന്നെ എണ്ണമില്ലാത്തവര്‍. അപ്പോഴെക്കെ ഞങ്ങള്‍ നിസ്സംഗതരായിരുന്നു.കേള്‍വിയില്‍ പുതുമയില്ലായിരുന്നു.
‘ഓ..നമുക്കെന്ത് ചേദം?’
അവസാനം ആ വേദനയെന്തെന്നറിയാന്‍ ഞങ്ങളിലിരുവനെ തന്നെ കുരുതികൊടുക്കേണ്ടി വന്നു.



സിറ്റി അഡ്മിനിസ്ട്രേഷനുമായുള്ള മീറ്റിങ്ങില്‍ വികാരഭരിതനായ സഹപ്രവര്‍ത്തകനും ബോധരഹിതയായ സുഹൃത്തും.





ഐസക് കതീഡ്രല്‍ സ്ക്വയറിലെ പ്രതിഷേധ പ്രകടനം


CLICK ON THE IMAGE FOR LARGER VIEW



അവന്‍റെ ചോരപ്പാടുകളില്‍ ഈ പൂക്കളെങ്കിലുമര്‍പ്പിക്കട്ടെ ഞങ്ങള്‍.





9 comments:

തണുപ്പന്‍ said...

ആദ്യം നീഗ്രോ, പിന്നെ അറബി, ജോര്‍ജിയനും വിയറ്റ്നാമിയും,പിഞ്ച് തജക്കി ബാലിക, പിന്നെ എണ്ണമില്ലാത്തവര്‍. അപ്പോഴെക്കെ ഞങ്ങള്‍ നിസ്സംഗതരായിരുന്നു.കേള്‍വിയില്‍ പുതുമയില്ലായിരുന്നു.
‘ഓ..നമുക്കെന്ത് ചേദം?’
അവസാനം ആ വേദനയെന്തെന്നറിയാന്‍ ഞങ്ങളിലിരുവനെ തന്നെ കുരുതികൊടുക്കേണ്ടി വന്നു.

ചില നേരത്ത്.. said...

സ്വാഭാവിക മരണം ചെലുത്തുന്ന വേദന അത്ര തീവ്രമല്ലാതിരിക്കാം..
ദാരുണമായ മരണങ്ങള്‍ വരുത്തുന്ന വേദന,അപരിചിതനെ പോലും പരിചിതനാക്കുന്നു. അപരിചിതനായ നിതീഷിന്റെ മരണം എന്റെ ഒരു ബന്ധുവിന്റേത് പോലെ വേദനിപ്പിക്കുന്നു
പരേതന്‍ ആത്മശാന്തി ലഭിക്കട്ടെ.

kusruthikkutukka said...

:(
:(
:(

Anonymous said...

തണുപ്പാ‍ാ
ടൈംസ് ഒഫ് ഇന്ദ്യയിലും ഹിന്ദുവിലും ഉണ്ട് കേട്ടൊ. നിങ്ങളെല്ല്ലാവരും സുരക്ഷിതരെന്ന് കരുതട്ടെ. എന്താണ് ആ വീഡിയോയില്‍ ഒരു ആള്‍ ചൂടാവുന്നെ? എനിക്കൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല.

http://news.google.com/nwshp?hl=en&tab=wn&ie=UTF-8&ncl=http://timesofindia.indiatimes.com/articleshow/2035941.cms

Unknown said...

ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ! :-(

അനംഗാരി said...

വര്‍ണ്ണവിവേചനവും, കുരുതികളും, ഓരോ രാജ്യത്തിന്റേയും ശാപങ്ങളാണ്.പ്രതികരിക്കുക. ശക്തമായ ഭാഷയില്‍. അവുന്നവിധം നടക്കട്ടെ. ഈ വേദനയില്‍ ഞാനും പങ്കു ചേരുന്നു.

Abdu said...

വിവേചനം, അത് ജാതിയുടേയൊ, മതത്തിന്റേയൊ, നിറത്തിന്റേയൊ ഒക്കെ പേരില് എല്ലായിടങ്ങളിലുമുണ്ട്, ആധുനികന്റെ എല്ലാ വികസനങ്ങളേക്കാളും ഉയരത്തിലാണ് ഈ വിവേചനത്തിന് വേഗമാപിനിയിലുള്ള സ്ഥാനം. അത് കൊണ്ടാണ് മെയ്മറന്ന് പണിയെടുക്കുന്ന തമിഴന്‍ മലയാളിക്ക് വെറും ‘അണ്ണാ‍ച്ചി’ ആയത്, ‘ആദിവാസി’ എന്നത് ചീത്തവിളിക്കനുള്ള വാക്ക് മാത്രമായത്, തൊപ്പിയിടുന്നത്കൊണ്ടൊ കുറിയിട്ടത്കൊണ്ടൊ ത്രീവ്രവാദിയും വര്‍ഗീയവാദിയുമാകുന്നത്,...

അത്കൊണ്ടുതന്നെ പ്രതികരിക്കാനുള്ള എന്റെ അവകാശത്തില്‍ എനിക്ക് സംശയം തൊന്നുന്നു,

പരേതന് ആത്മശാന്തി നേരുന്നു

Unknown said...

ഇബ്രു പറഞ്ഞത്‌ എത്ര ശരിയാണ്‌..!!!
ദാരുണമായ മരണങ്ങള്‍ വരുത്തുന്ന വേദന,അപരിചിതനെ പോലും പരിചിതനാക്കുന്നു.
മനസ്സിലെ നടുക്കവും, പുകയുന്ന അമര്‍ഷവും നിയന്ത്രിക്കാനാവാത്തത്‌. പരേതന്റെ ആത്മാവിനു നിത്യശാന്തിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാം. പക്ഷെ, പ്രതിഷേധാഗ്നി ലോകത്തെങ്ങും പടരേണ്ടതുണ്ട്‌. ഇന്ത്യന്‍ മന്ത്രാലയം എന്ത്‌ നിലപാടെടുക്കുമെന്ന് നമുക്ക്‌ കണ്ടറിയാം.

Anonymous said...

PLEASE VISIT http://www.deepika.com/
GAFOOR DUBAI