Friday, September 08, 2006

കാറ്റഗറൈസേഷന്‍

ഏവൂരാന്‍ കാറ്റഗറൈസേഷനുള്ള പണികള്‍ ചെയ്തു കഴിഞ്ഞ വിവരം അറിഞ്ഞു കാണുമല്ലോ. അപ്പോള്‍ ഇനി പഴയ പോസ്റ്റുകള്‍ എല്ല്ലാം ഒന്നു കാറ്റഗറി തിരിച്ചെടുക്കണം. വെറുതെ ഇരിക്കുമ്പോള്‍ എല്ലാവരും ചുമ്മാ ഈ പേജ് ഒന്നു തുറക്കുക. എന്നിട്ട് പേര്, ഈമെയില്‍ തുടങ്ങിയവ ചേര്‍ക്കുക. എന്നിട്ട് ഏതെങ്കിലും ഒരു ബ്ലൊഗിലെ ഏറ്റവും മുകളിലുള്ള് പോസ്റ്റിന്റെ ലിങ്ക് ചെയ്യുക. ആ അഡ്രസ്സ് കോപ്പി ചെയ്ത് ഇവിടെ ഇടുക. കാറ്റഗറി ക്ലിക്ക് ചെയ്യുക, സബ്മിറ്റ് ചെയ്യുക. സിമ്പിള്‍! :)

അടുത്ത പേജില്‍ നിന്ന് ബാക്ക് ബട്ടണ്‍ അടിച്ച് തിരിച്ചു പോരുക. ബ്ലോഗിന്റെ സൈഡ് ബാറില്‍ രണ്ടാമത്തെ പൊസ്റ്റ് ക്ലിക്ക് ചെയ്യുക. കാറ്റഗറൈസേഷന്‍ തുടരുക. :)

സമയമുള്ളവര്‍ ഒന്ന് ഉത്സാഹിച്ച് മൊത്തം ബ്ലോഗ് റോള്‍ ഒന്നു തിര്‍ക്കുമോ?

21 comments:

ദിവാസ്വപ്നം said...

അതൊരു രസമുള്ള പണിയാണ് ആദീ, ഞാന്‍ ചെയ്തുതരാം.

ഇതൊരു നല്ല ടൈം-പാസാണെന്ന് എല്ലാവരും തിരിച്ചറിയുമെന്ന് പ്രത്യാശിയ്ക്കുന്നു.

എല്ലാവരുമൊന്ന് ഒത്തുപിടിയ്ച്ചാല്‍ ‘ശടേ‘ന്ന് തീര്‍ക്കാവുന്ന കാര്യമേയുള്ളൂ...


മൂന്ന് സംശയങ്ങള്‍ :

1. ഒരേ പോസ്റ്റ് തന്നെ രണ്ട് പേര്‍ രണ്ട് വ്യത്യസ്ഥ ക്യാറ്റഗറിയില്‍ ഇട്ടാല്‍ എന്തു സംഭവിയ്ക്കും.

2. അവനവന്റെ പോസ്റ്റുകള്‍ അവനവന്‍ തന്നെ തരംതിരിയ്ക്കുന്നതല്ലേ നല്ലത്...

3. ഓപ്ഷന്‍ ബട്ടണ്‍, ചോയ്സിന്റെ വലത് വശത്തും, പിന്നെ ബട്ടണുകളും ചോയ്സുകളും കൂടിക്കുഴഞ്ഞ് വരുന്നതും കണ്‍ഫ്യൂഷനുണ്ടാക്കില്ലേ

സസ്നേഹം...

Adithyan said...

ആദ്യം സബ്മിറ്റ് ചെയ്യുന്ന കാറ്റഗറിയില്‍ ആയിരിക്കും വരുക. എല്ലാവരും അവരവരുടെ പോസ്റ്റുകള്‍ തരംതിരിക്കാമെന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ലത്. പക്ഷെ ഇപ്പോള്‍ അത്ര ആക്ടീവ് അല്ലാത്തവരുടെ പോസ്റ്റുകളും ഉണ്ടല്ലോ, അതാണ് പ്രശ്നം. അപ്പോള്‍ ആദ്യം സ്വന്തം പോസ്റ്റ് പിന്നെ ആക്ടീവ് അല്ലാത്ത ബ്ലോഗുകള്‍ എന്ന ക്രമത്തില്‍ അങ്ങ് പിടിക്കാം അല്ലെ?

മൂന്നാമത്തെ കാര്യം ഏവൂരാന്റെ ശ്രദ്ധയില്‍ പെടുത്താം. അദ്ദേഹമാണ് ശില്പി.

ഉമേഷ്::Umesh said...

ഭാഷാശാസ്ത്രം എന്നൊരു വിഭാഗമുണ്ടെങ്കില്‍ എന്റെ വ്യാകരണം, ഛന്ദശ്ശാസ്ത്രം തുടങ്ങിയ അല്‍ഗുല്‍ത്തുകള്‍ അവിടെ ഇടാമായിരുന്നു. ലേഖനവുമല്ല ശാസ്ത്രവുമല്ല എന്ന മട്ടാണു്.

അതോ അതിനാണോ “ഭാഷ” എന്ന സാധനം?

എന്റെയീ സുഭാഷിതങ്ങള്‍ ഏതു കാറ്റഗറി വരും? ലേഖനം? കവിത? പാചകം? ഭാഷ? ദുരൂഹം?

myexperimentsandme said...

അല്‍‌ഗുലുത്ത് എന്നൊരു വിഭാഗമുണ്ടായിരുന്നെങ്കില്‍ എന്റെ മൊത്തം അവിടെ ഇടാമായിരുന്നു എന്നൊരു ചിന്ത

(ഇന്ന് മിക്കവാറും ഞാന്‍ മേടിച്ച് കെട്ടും)

വല്യമ്മായി said...

അപ്പോള്‍ വക്കാരി സ്ത്രീധനപ്രേമിയാണല്ലേ

ദിവാസ്വപ്നം said...

ഓക്കേ ആദീ...

എന്റെയും ശ്രീമതിയുടെയും എല്ലാ പോസ്റ്റുകളും ചേര്‍ത്തിട്ടുണ്ട്. സംഗതി വളരെ എളുപ്പമാണല്ലോ.

ഇതിന്റെ കൂടെത്തന്നെ; പുതുതായി എഴുതുന്ന പോസ്റ്റുകളില്‍, (പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ്) ബ്രായ്ക്കറ്റില്‍ ഈ പോസ്റ്റ് ഏത് ക്യാറ്റഗറിയാണ് എന്നു കൂടെ കൊടുത്താല്‍, തനിമലയാളം നോക്കുമ്പോള്‍ വേണ്ടവര്‍ക്ക് ആ ക്യാറ്റഗറൈസേഷന്‍ അനുസരിച്ച് വായിക്കാമല്ലോ.

ഈ നിര്‍ദ്ദേശം നേരത്തേ വന്നതായി ഓര്‍ക്കുന്നു. ഇപ്പോള്‍ തന്നെ ചിലരൊക്കെ അങ്ങനെ ചെയ്യുന്നുമുണ്ട്. കരീം മാഷ്...മുതലായവര്‍.

ഏതായാലും, ഞങ്ങളുടെ ഇതുവരെയുള്ള എല്ലാ പൊസ്റ്റുകളിലും ടൈറ്റിലിനൊപ്പം ക്യാ‍റ്റഗറി ചേര്‍ത്തിട്ടുണ്ട്.


------
വേണ്ടത് മാത്രം വായിക്കാന്‍ പറ്റും എന്നു തന്നെയല്ല, അനാവശ്യമായ (പെട്ടെന്നുള്ള ആവേശത്തിന് കയറി ഇടുന്ന) പല പോസ്റ്റുകളും ഒഴിവായിക്കിട്ടുകയും ചെയ്യും; ഏത് ക്യാറ്റഗറിയില്‍ പെടുത്തും എന്ന് തീരുമാനിക്കാനാവാതെ വരുമ്പോള്‍ !

---------

myexperimentsandme said...

യ്യോ, വല്ല്യമ്മായീ...:)

മേടിച്ച് കെട്ടും എന്ന് പറഞ്ഞാല്‍...മേടിച്ച്...കെട്ടും...കിട്ടിപ്പോയി, താലി മേടിച്ച് കെട്ടും എന്നല്ലേ ഞാന്‍ ഉദ്ദേശിച്ചത് :)

(നന്നായൊന്നുരുണ്ടപ്പോള്‍ ഉറക്കം പോയി)

myexperimentsandme said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...

വാക്കരി പറഞ്ഞ അല്‍‌ഗുലുത്ത് വിഭാഗം . അതില്ലേ? ;)

evuraan said...

അലുക്കുലുത്ത് -- സല്ലാപം എന്ന വിഭാഗത്തിലേക്ക് ചേര്ക്കൂ. ഗമ കളയേണ്ട എന്നു്‌ കരുതിയാവും വരമൊഴി വിക്കി ആ പേരു തിരഞ്ഞെടുത്തതു്‌.

ബട്ടണുകള്‍ -- നോക്കാം

പ്രത്യേകിച്ചു ഒന്നിലും വരാത്തവയും "സല്ലാപം " എന്നതിലൊതുങ്ങട്ടെ..

evuraan said...

ആദിത്യനും ശനിയനും കൂടി കാറ്റഗറി തിരിക്കുവാനുള്ള പേജ് തിരുത്തിയെഴുതിയിരിക്കുന്നു -- ബട്ടണുകളുടെ ലേയൌട്ട് മെച്ചപ്പെടുത്തിയതിനു, അവര്ക്കു്‌ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ശനിയന്‍ \OvO/ Shaniyan said...

ഞാന്‍ റിവ്യൂ മാത്രേ ചെയ്തുള്ളൂ.. പണിയുടെ ക്രെഡിറ്റു മുഴുവന്‍ ആദിക്കാണേ..

ചന്തു said...

ഞാനും ഒരു ‘പലവക’ക്കാരനാണ്.അപ്പൊ ‘എന്തര്’ചെയ്യും?ഹെല്‍പ്പൂ :))

മുസ്തഫ|musthapha said...

ഇങ്ങനെയൊരു കാറ്റഗറൈസേഷന്‍ വന്നപ്പോഴാണ് ഞാനെന്താണ് ഈ എഴുതി വെച്ചിരിക്കുന്നതെന്ന് ഞാന്‍ തന്നെ ചിന്തിക്കുന്നത്... ഇതിനെയൊക്കെ ഏത് തൊഴുത്തില്‍ കെട്ടുമെന്‍റെ ദൈവമേ..!!!.

കിടക്കട്ടെ തല്‍ക്കാലം സല്ലാപത്തില്‍.. സല്ലാപത്തിന്‍റെ അര്‍ത്ഥം മാറിയോന്ന് ആള്‍ക്കാര് സംശയിക്കാണ്ടിരുന്നാല്‍ മതി എന്‍റെ [വി]കൃതികള്‍ കണ്ടിട്ട്.

asdfasdf asfdasdf said...

രണ്ടു ദിവസമായി തനി മലയാളം തുറക്കുന്നതേയില്ല. എന്തുപറ്റി ? ഓണായിട്ട് രണ്ട് പൂശും പൂശി കിടന്നുറങ്ങുകയാണോ ?

ശനിയന്‍ \OvO/ Shaniyan said...

ഇല്ലല്ലോ മേന്‍‌ന്നേ.. ബ്ലോക്കടിച്ചോ? തനിമലയാ‍ളം.in കൂടെ നോക്കു..

asdfasdf asfdasdf said...

തന്നെ തന്നെ.. http://thanimalayalam.org വരുനന്നില്ല.
.in വരുന്നുണ്ട്.
ശനിയാ നന്ദി.

Satheesh said...

ഉമേഷേട്ടനുള്ളതുപോലുള്ള സംശയങ്ങള്‍ വന്ന് പ്രാന്താവാതിരിക്കാന്‍ വേണ്ടിയാണ്‍ ഞാന്‍ ഒന്നും പോസ്റ്റ് ചെയ്യാത്തത്!
ഇന്നലെ ഈ പോസ്റ്റ് കണ്ട ഉടനെ ഞാന്‍ വായിച്ച പല പോസ്റ്റുകളുടെയും ലിങ്ക് അവിടെ ഇട്ടിരുന്നു.. ദിവായുടെ ആദ്യത്തെയും രണ്ടാമത്തെയും ചോദ്യം കേട്ടാപ്പോളാണ് ബോധം വന്നത്- ഇനി ആ പോസ്റ്റുകളുടെ മുതലാളിമാര്‍ വന്ന് എന്നോട് നഷ്ടപരിഹാരം ചോദിക്കുമോ?!
ഏവൂരാന്‍, ഈ കാറ്റഗറൈസേഷന്‍ കഴിഞ്ഞാല്‍ അതു തിരുത്തണമെന്ന് (എന്റേത് കഥയല്ല, കവിതയാണെന്നും പറഞ്ഞ് owner വന്നാല്‍! :-) ) തോന്നിയാല്‍ അതിനു സ്കോപ്പുണ്ടോ..? വെറുതെ ചോദിച്ചതാണ്, വേണമെന്നു തോന്നിയിട്ടല്ല!

Cartoonist Gireesh vengara said...

കാര്‍ട്ടൂണിന്ന് ഒരു പ്രത്യെക വിഭാഗം വേണമെന്നു തോനുന്നു....

Anonymous said...

Dear friends, it is a special pleasure to write a note on this post since many of my favourite blkoggers have made their valuable comments.First of all the concept of web you have is totally incorrect and stupid. Web in general is moving towards the "semantic" direction which means the current focus is on identifying semantic natures embedded in the documents and process that that way , with some effort i can teach a machine to categorize any given article with almost the same accuracy as you guys can .Good luck and have fun enjoy.. :-). By the time you guys start these mammoth "community" effort my machine http://www.mobchannel.com will learn to read like a human. odu machampimaare odu ..

Anonymous said...

One more note to friends adityan and evooran, , if you are technocrats, be good technocrats and stop acting the "psuedo intelligentia" "act" you have been running for long ..do some real programming..