Friday, September 15, 2006

മോണിട്ടറിലെ പ്രേതം


ജസ്റ്റ്‌ ഫോര്‍ ലാഫ്സ്‌ ഗാഗ്സിന്റെ ഈ വീഡിയോ കണ്ടപ്പോള്‍ നിങ്ങളോടു കൂടി
പങ്കുവെയ്ക്കാന്‍ തോന്നി. ചുമ്മാ ഒന്നു പ്ലേ കൊടുത്തു നോക്കൂ, പൊട്ടിച്ചിരിക്കൂ...

8 comments:

Anoop said...

ഹലോ ചേട്ടാ ഇതു കണ്ടിട്ട്‌ ചിരിക്കാനൊന്നും തോന്നിയില്ല. ഇതില്‍ എന്താ ഇത്ര ചിരിക്കാന്‍ എന്നൊന്നു പറഞ്ഞു തരാമോ ??

Anonymous said...

മറ്റുള്ളവര്‍ അപായപ്പെടുന്നത് കണ്ട് അല്ലെങ്കില്‍ അപായപ്പെടുത്തി ചിരിക്കുക, സന്തോഷിക്കുക. മറ്റൊരു പടിഞ്ഞാറന്‍ സംസ്കാരം കൂടി നമ്മളിലേക്ക് പകര്‍ന്ന് തരുന്നു ഇത്തരം വീഡിയോകള്‍. മലയാളം ചാനലുകളിലും കാണാം ഇത്തരം കാഴ്ചകള്‍. അവര്‍ക്കുമുന്ണ്ട് പ്രേക്ഷകരും പ്രായോജകരും‍ ധാരാളം. ആരാന്റമ്മക്ക് ഭാന്തായാല്‍ കാണാന്‍ നല്ല ചേലായിരിക്കും അല്ലേ...

:: niKk | നിക്ക് :: said...

പിശാരടി അതെയോ? എനിക്കേതായലും ചിരിവന്നൂട്ടോ. ചോട്ടന്‍ ചിരിക്കണ്ട :)

അത്രെയുള്ളൂ. എന്താ സംശയം? അതേ, മുന്‍ഷി അങ്ങ്‌ എന്തു ചെയ്യുന്നു? എവിടെനിന്നാണാവോ?

Anonymous said...

പടിഞ്ഞാറിന്റെ കോമാളിക്കളി നമുക്കു വേണോ

Anonymous said...

Just for Laguhs Gags-ലേത് വളരെ creative ആയിട്ടുള്ള പറ്റിക്കലുകള്‍ ആണ്!! പറ്റിക്കപ്പെടുന്ന വ്യക്തിക്കും പിന്നീട് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഉതകുന്നവ.

മലയാളം channelകളില്‍ കാണുന്നത് ഇതിന്‍റെ വികലമായ അനുകരണങ്ങള്‍ മാത്രം..ഒരു തരം മ്രിഗീയമായ മാനസിക പീഢനങ്ങള്‍

:: niKk | നിക്ക് :: said...

അത്രേയുള്ളൂ അനോണിച്ചേട്ടാ... ഈ പടിഞ്ഞാറിനെ ഇവിടെ എതിര്‍ക്കുന്നവര്‍ ദയവായി നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താമോ? പറഞ്ഞു വരുമ്പോള്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ നിങ്ങളോ നിങ്ങളോടടുപ്പമുള്ളയാരെങ്കിലുമോ പടിഞ്ഞാറ് ജീവിക്കുന്നുണ്ടാവാം, അന്ധമായി അനുകരിക്കുന്നുണ്ടാവാം, അറ്റ് ലീസ്റ്റ് പഠിക്കുന്നെങ്കിലുമുണ്ടാകാം...

വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെ നിങ്ങളുടെ പടിഞ്ഞാറന്‍ സംസ്കാരത്തെ എതിരായുള്ള രോഷം തെളിയിക്കൂ. ജയ് ഹിന്ദ് :)

Sreejith K. said...

ജസ്റ്റ് ഫോര്‍ ഗാഗ്സ് എന്നത് എനിക്കിഷ്ടമുള്ള ഒരു പ്രോഗ്രാം ആണ്. ആരെയും വേദനിപ്പിക്കാത്ത, വിഷമിപ്പിക്കാത്ത തരത്തിലുള്ള അരമിനുട്ടിന്റെ പറ്റിക്കലുകള്‍ മാത്രം. ഇത് കണ്ട് ചിരി വരാത്തവരോട് എന്ത് പറയാന്‍.

തരികിട, ബാഡ് ബോയ്സ് എന്നിങ്ങനെ മലയാളത്തിലുള്ള പറ്റിക്കല്‍ പരിപാടികള്‍ അസഹനീയം. ചിലരെ വളരെയധികം വേദനിപ്പിക്കുകയും അരമണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അത് കണ്ടി ചിരിക്കുന്നവരും ഒരുപാട്, പരിപാടി ഇത്ര നാളായിട്ടും തുടരുന്നത് അതിനു തെളിവ്.

ബക്ര എന്ന പ്രോഗ്രാമും ചില നേരങ്ങളില്‍ അതിരു വിടുന്നു, അല്ല മിക്കപ്പോഴും അതിരു വിടുന്നുണ്ട്. സ്റ്റാര്‍ പ്ലസ്സിലെ ചുപാ റുസ്തം പിന്നേയും ഭേദമാണ്.

Anonymous said...

പറ്റിക്കപ്പെടുന്നവര്‍ക്കൊന്നും നട്ടെല്ലെന്ന് പറയുന്ന സാധനമില്ലല്ലോയെന്ന് തോന്നിപ്പോകും മലയാളം ചാനലുകളിലെ ഇത്തരം പരിപാടികള്‍ കാണുമ്പോള്‍.