Monday, September 25, 2006

അനോണികളേ ഈയുള്ളോനോട് ക്ഷമിക്കൂ

പ്രിയ ബൂലോഗ സുഹൃത്തുക്കളേ, അനോണികള്‍ എന്ന താന്തോന്നികള്‍ (ക്ഷമിക്കണം. ഇതില്‍ നല്ല അനോണികള്‍ ഉള്‍പ്പെട്ടിട്ടില്ലട്ടോ) നമ്മുടെ സ്വന്തം 5 സെന്റ് ബൂഉലഗത്തിലും നമ്മുടെ ബൂലോഗ രാജ്യത്തും ഇരുന്നും കിടന്നും മേളാങ്കിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് എന്നൊരു ആശയം ഉടലെടുത്തത്. നിങ്ങളേവരുടേയും അഭിപ്രായമറിയുന്നതിനായി ഞാനിവിടെ ഒരു പോള്‍ പോസ്റ്റുന്നു... അഡ്മിന്മാരേ ഭൂരിപക്ഷാഭിപ്രായത്തോട് യോജിച്ച് വേണ്ട നടപടിയെടുക്കുമെന്ന് കരുതട്ടേ ???

നാമെല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശാലേട്ടനേയും അദ്ദേഹത്തിന്റെ ബ്ലോഗിനേയും അപമാനിക്കുന്ന തരത്തില്‍ ബ്ലോഗുണ്ടാക്കുകയും ആ പേരില്‍ മറ്റു ബ്ലോഗുകളില്‍ പോയി വൃത്തികെട്ട കമന്റ്റുകളുമിടുന്ന അപരനെ എങ്ങനെ കുടുക്കാം എന്നുള്ളതിന്റെ പ്രായോഗിക വശങ്ങള്‍ അറിയില്ലെങ്കിലും, ഈ പരിപാടി വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ബൂലോഗ കുടുംബാംഗങ്ങള്‍ ഒറ്റക്കെട്ടായി കമന്റ് മോഡറേഷന്‍ ഓണ്‍ ചെയ്തു വച്ചാല്‍ എങ്ങനെയുണ്ടാകും???



മാന്യ സുഹൃത്തുക്കളേ, അനോണിമസ് കമന്റ്സ് ബൂലോഗത്തില്‍ വേണോ വേണ്ടയോ ?
അനോണി നമ്മള്‍ക്കു വേണ്ടേ വേണ്ട
അനോണി ഇരിക്കട്ടെന്നേയ്
എനിക്കൊന്നും പറയാനില്ലേയ്
Free polls from Pollhost.com

4 comments:

Sreejith K. said...

അനോണി വേണ്ട എന്നാണല്ലോ മിക്കവരുടേയും അഭിപ്രായം. അതിഷ്ടപ്പെട്ടു.

അതിരിക്കട്ടെ, ഈ അഭിപ്രായങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ട് നിക്ക് എന്താ ചെയ്യാന്‍ പോകുന്നേ?

:: niKk | നിക്ക് :: said...

ഞാന്‍ ഇവിടെ ഒരു മൂലക്കിരുന്നോളാം ശ്രീക്കുട്ടാ... നിങ്ങളൊക്കെയില്ലേ കാര്യങ്ങള്‍ തീരുമാനിക്കാന്‍.. അല്ലേല്‍ നിന്നെ ഞാന്‍ ബാംഗ്ലൂര്‍ വന്നു ബാന്‍ ചെയ്യും ട്ടാ :P

മഹേഷ് said...

അനോനി എന്തെങ്കിലും പറഞ്ഞെന്നിരിക്കും. സ്വന്തം പേരില്‍ വരാന്‍ പറ്റാത്ത അവരുടെ അവസ്ഥയോട് സഹതപിക്കാം.

എന്നാല്‍ ആള്‍മാറാട്ടബ്ലോഗുകള്‍ ഉണ്ടാക്കുന്നതിനെ അങ്ങനെ കാണാനാവില്ല.
എന്റെ ബ്ലോഗിനു കീഴെ അനധികൃതമായി വന്ന ലിങ്കിനെക്കുറിച്ച് എഴുതിയിരുന്നു.വൈകാതെ ലിങ്ക് അവര്‍ എടുത്തു മാറ്റുകയും ചെയ്തു.

ബ്ലോഗറായാലും വിലകുറഞ്ഞ മനുഷ്യര്‍ കൌശലങ്ങള്‍ കാണിക്കില്ലെന്ന് കരുതാനാവില്ലല്ലോ.

ഫാര്‍സി said...

ഇതു വായിക്കാന് വൈകിപ്പോയി.അനോണി വേണ്ടാന്നാണ് എന്‍റേയും അഭിപ്രായം.ഒന്നും കൊണ്ടല്ല.ഞാനും ആദ്യം അവരെ ബഹുമാനിച്ചിരുന്നു.ബൂലോകത്ത് ഒരു തുണ്ട് ഭൂമിയില്ലാത്തവര്‍ക്ക് അനോണി ഒരു സഹായകമാകുമല്ലോ എന്നു കരുതിയതാണെന്‍റെ തെറ്റ്.അങ്ങിനെ ബഹുമാനിച്ചും സ്നേഹിച്ചും അവനെ വളര്‍ത്തിയ ഒരു നാള്‍,എന്‍റെ ചിത്രങ്ങള്‍ക്കായിട്ടു ഞാന്‍ തുടങ്ങിയ് ഒരു ബ്ലോഗില്‍ കേറി ‘പച്ച തെറി‘ എഴുതി വെച്ചിരിക്കുന്നു.രാവിലെ എണീറ്റ് ഞാന്‍ കണികണ്ടതു ഈ ‘@##^$&^&‘ആയിപ്പോയി.സത്യം പറയാലോ,അന്നത്തെ അവസ്ഥ ‘കട്ടപോഹ’!അപ്പാടെ ഞാന്‍ ആ ബ്ലോഗ് ഡിലീറ്റ് ചെയ്തപ്പോഴാണു മനസ്സമാധാനം കൈവന്നത്.

ഇപ്പോയിതാ ഡ്യൂപ്പും...ക്ലോണിണ്‍ഗ് അടുത്തുണ്ടാവുമോ?