ബൂലൊഗരേ,
പോയ വരാന്ത്യത്തില്‍ ബൂലോഗ നിരത്തിന്റെ സുമാര്‍ ഒരൊന്നര അടി വിട്ട് ഞാന്‍ കുത്തി നിര്‍ത്തിയ “ബൂലോഗരാജ്യം ഒന്നാമങ്കം” എന്ന പോസ്റ്റനെ രണ്ടു ദിനം മുന്നേ കാണ്മാനില്ലാതായിരിക്കുന്നു. പ്രത്യുത മറിമായമ്മയില്‍, അതിന്റെ സ്ര്‌ഷ്ടാവ് എന്ന നിലയില്‍ എനിക്ക് യാതൊരു പങ്കും ഇരുട്ടത്തോ വെളിച്ചത്തോ, സ്വബോധത്തോടെയോ അല്ലാതെയോ ഇല്ല എന്ന വിവരം എല്ലാ ബൂലൊഗരെയും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു. പ്രസ്തുത പോസ്റ്റനെ വെണ്‍തേക്കിന്റെ കാതല്‍ കടഞ്ഞ് നിര്‍മ്മിച്ചതാണെന്നുള്ള ഒരു വെറും തെറ്റിദ്ധാരണയുടെ പുറത്ത് ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നന്വേഷിക്കാന്‍ ഒരു കാലം ചെയ്ത ഹൈക്കോര്‍ട്ട് ജഡ്ജിയുടെ സേവനം ആവശ്യപ്പെടാന്‍ ആലോചിക്കാന്‍ ആലോചിക്കുന്നുണ്ട്.
ഇനി പ്രസ്തുത പോസ്റ്റിന്റെ തൊട്ട് താഴെ കിടന്നിരുന്ന മൂന്നാമിടം ലക്കം മുപ്പത്തി ആറന്റെയും, മുകളില്‍ ഇരുന്നിരുന്ന “ദയവായി ഒരു സഹായന്റെയും” , ഇയ്യടുത്തെങ്ങാണ്ട് ഏതോ ഒരു വിമാനത്തിലുണ്ടായ മാതിരിയുള്ള വല്ല ഇടതുകൈ പ്രയോഗവും സഹിക്കാന്‍ വയ്യാണ്ട്, ടി പോസ്റ്റിണി സ്വയം ബൂലോഗക്ലബ്ബീന്ന് ഇറങ്ങിപ്പോയി ആത്മഹത്യ ചെയ്തതാണെങ്കില്‍ (പരേതാത്മാവിന് നിത്യശാന്തിയായിരിക്കട്ടെ) ശ്രീമതി അജിതയുടെ(അന്വേഷി ഫെയിം) ടെലഫോണ്‍ നമ്പര്‍ അറിയുന്നവര്‍ ഒരു കമന്റായെങ്കിലും ഇവിടെ ഇടാന്‍ അപേക്ഷ. ഡെഡ് ബോഡി ഇതുവരെ കണ്ടെടുത്തിട്ടില്ലാത്തതിനാല്‍, ഇനി അഥവാ ആരെങ്കിലും മേല്‍പ്പടി ഉരുപ്പടിയെ എവിടെയെങ്കിലും വെച്ച് കൂട്ടിമുട്ടിയാല്‍, ആ വിവരം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ (നിങ്ങള്‍ക്കും ഒരു നിത്യശാന്തി മുന്‍കൂര്‍ നേരുന്നു) അല്ലെങ്കില്‍ ശ്രീ ദേവരായര്‍, ശ്രീ ശ്രീജിത്ത് എന്നിവരെയോ, ഇവരെയൊന്നും പിടിക്കാന്‍ കിട്ടിയില്ലെങ്കില്‍ എന്നെയോ അറിയിക്കാന്‍ വിനീതമായി അബ്യര്‍ത്തിക്കുന്നു..
എന്ന് വിനീത വിധേയന്‍
ഭൂത ക്കണ്ണാടി
Saturday, September 16, 2006
Subscribe to:
Post Comments (Atom)
20 comments:
http://www.anweshi.org/contact.htm
ആഭാസം വിളമ്പുന്ന അനോണികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്!
നിങ്ങളെ ഐഡന്‍റിഫൈ ചെയ്യുന്നതു വളര ബുദ്ധിമുട്ടുള്ള കാര്യമല്ലാ എന്ന് ഓര്‍മിപ്പിച്ചു കൊള്ളാട്ടെ ആദ്യം തന്നെ!
ക്ലബ് ഒരു പൊതു സ്ഥലം പോലെ തന്നെയാണ്.
ബഹുമാനപ്പെട്ട അനോണീ, ഈ വിളിച്ചു കൂവുന്നതിനു മുന്‍പ് http://www.laws4india.com/cyberlaws/act.asp
ഇതൊക്കെ അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും!
അതൊകൊണ്ട് സൂക്ഷിച്ച് കൊള്ളുക; ശിക്ഷിക്കപ്പെട്ടേക്കാം!!!
(എനിക്ക് ക്ലബില്‍ അഡ്മിന്‍ പവറില്ല! ഇതൊരു എളിയ മുന്നറിയിപ്പ് മാത്രം , അഡ്മിന് ഇതിവിടെ വേണ്ടാ എന്ന് തോന്നുന്നൂ എങ്കില്‍ ദയവായി ഡിലീറ്റ് ചെയ്യുക!)
anewshi.org yil enthado ആഭാസം
സോറീ ചേട്ടനോടല്ല!
വെറേ പോസ്റ്റ് ഇവിടെ ഇല്ലല്ലോ. പച്ചാളം ആരു & എവിടെ & എന്തു എഴുതിയ കാര്യമാ പറയുന്നത്? തെളിക്ക് തെളിക്ക്.
അതല്ല ഒന്നാമത്തെ അനോണിമസ്സേ,
അങ്ങയുടെ ഒരു പിന്‍ ഗ്യാമി രണ്ടാമത്തെ അനോണിമസ്സ് ആയി വന്ന് ഇവിടെ വേറൊരു ഗമന്റ് ഇട്ടിരുന്നു.
കഷ്ടം! അതിന്റെ മാര്‍ക്കറ്റ് വാല്യൂ വളരെകൂടുതലായിരുന്നതിനാല്‍ ഉടനെതന്നെ മരിച്ചുപോയി! അല്ല, ക്ലബ്ബിലെ ഏതോ മാഷന്മാരു അനോണിമസ്സ് ആയിത്തന്നെ കൊന്നു കളഞ്ഞു!
ആ അനോണിപ്രേതത്തിനെക്കുറിച്ചാണ് പച്ചാളം എഴുതിയത്.
അതായത് "ചേട്ടനോടല്ല" എന്നു സാരം!
എന്തായാലും രണ്ടാം തരം അനോണികളേ, ഇതൊന്നും അത്ര ബുദ്ധിയല്ല!
എലിയേപോലെയിരിക്കുന്നവനൊരു പുലിയേപോലെ വരുന്നതു കാണാം...
കുഞ്ചന്നമ്പ്യാര്‍ പണ്ട് പാടിയതെത്ര സരി...!!! ന്റെ പച്ചാളോ...
അനോണിമസ്സ് കമന്‍സ്റ്റ് വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. മുകളില്‍ വന്ന രണ്ട് അനോണിമസ്സ് കമന്റ്സും ഞാന്‍ ഒരിക്കലും കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നത് തന്നെ. പക്ഷെ ആരാണത് ഡിലീറ്റ് ചെയ്തത്? പറയാതെ ഡിലീറ്റ് ചെയ്യുന്നത് മാന്യത അല്ല. ഈ ഗ്രൂപ്പ് ഇന്ന്, ഈ നിമിഷം വരെയെങ്കിലും മോഡറേറ്റഡ് അല്ല എന്നണ് എന്റെ അറിവ്. ഇനി അങ്ങിനെ ആണോ?
ശ്രീജിത്ത്ജി,
എന്റെ പോസ്റ്റ് കണാതെ പോയ സങ്കടത്തില്‍ അല്ല ഈ പോസ്റ്റ് ഇട്ടത്.എന്റെ പരിമിതമായ അറിവ് ശരിയാണെങ്കില്‍ എനിക്കു മാത്രമേ എന്റെ സ്വന്തം പോസ്റ്റ് ഡിലീറ്റ് ചെയ്യാനുള്ള പവര്‍ ഉള്ളൂ അല്ലേ? പക്ഷേ ഈ രക്തത്തില്‍ എനിക്കു പങ്കില്ല..ഈ അടുത്ത കാലത്തൊന്നും ഞാന്‍ മദ്യപാനം കൈ കൊണ്ട് തൊട്ടിട്ടുമില്ല (സ്ട്രോ ഉപയോഗിച്ചും ഇല്ലേട്ടോ)അപ്പോള്‍ വല്ല ടെക്നികല്‍ ഫാള്‍ട് വല്ലതും ആണെങ്കില്‍ ശ്രദ്ധിച്ചോട്ടെ എന്നേ കരുതിയുള്ളൂ. ഈ പറഞ്ഞ വിവാദ അപ്രത്യക്ഷ അഞ്ജാത ജീവിയുടെ കമന്റ് കാണാന്‍ യോഗമുണ്ടായില്ല...സോ നോ കമന്റ്
താങ്കളുടെ മെമ്പര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്തത് ഞാനല്ല. പക്ഷെ ഇതു വരെ ഉള്ള താങ്കളുടെ കമന്റുകളില്‍ നിന്ന് താങ്കളുടെ സംസ്കാരം ഏകദേശം മനസിലായതു കൊണ്ട് ഇതുവരെ ആരും അതു ചെയ്തിരുന്നില്ലെങ്കില്‍ ഞാന്‍ അതു ചെയ്തെനെ.
ഈ കൂട്ടായ്മ ആര്‍ക്കും വന്ന് എന്തും വിളിച്ചു പറയാവുന്ന ഒരു ഫോറം അല്ല. ഇതില്‍ നാളുകളായി ഉള്ളവര്‍ താങ്കളുടെ പ്രതികരണങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
താങ്കള്‍ക്ക് ഒരു അവസാന മുന്നറിയിപ്പ് നല്‍കണം എന്നെനിക്ക് തോന്നുന്നു. സഭ്യവും നിയമാനുസൃതവും ആയി തുടരാനാണെങ്കില്‍ വിരോധം ഇല്ല. ക്ലബ്ബിലെ മെമ്പര്‍ഷിപ്പ് അതിനുള്ള യോഗ്യതകള്‍ ഉണ്ട് എന്നു തോന്നുന്ന സമയത്ത് നല്‍കുന്നതാണ്.
ആദീ ഇവനൊന്നും മറുപടി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല. പറഞ്ഞു വിടുന്നതാ നല്ലത്.
കുറച്ചുദിവസമായി ബൂലോഗക്ലബ്ബില്‍ ചില പുഴുക്കുത്തുകള്‍ കാണാനുണ്ട്.
ഇരിക്കാനൊരു സ്ഥലം കൊടുത്താല്‍ കേറി നിരങ്ങുന്ന ശീലം ഇപ്പോഴും വിട്ടുപോവാത്ത ഇത്തരം പുഴകിതന്മാരുള്ളിടത്ത് ക്ലബ്ബുപോലൊരു പ്രസ്ഥാനം വേണോ അതോ ആര്‍ക്കും കേറിവരാമെന്ന പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ മൂന്നാലുമാസം സുഗമമായിത്തന്നെ നടന്നിരുന്ന ഈ അപൂര്‍വ്വജനകീയതയ്ക്കുള്ളില്‍ ഇത്തരം പുഴുക്കുത്തു വേണോ?
ഇവിടെ ആരെങ്കിലും വല്യേട്ടന്‍ കളിക്കുന്നു എന്നും പറഞ്ഞ് വാളെടുക്കാന്‍ വരുന്നവരോടു പറയട്ടെ, ഇവിടെ വല്യേട്ടന്മാര്‍ മാത്രമല്ല, ക്ലബ്ബിന്റെ സാക്ഷാല്‍ തന്തപ്പടി കൂടിയുണ്ട്. ആ മാന്യദേഹം അദ്ദേഹത്തിന്റെ സംസ്കാരപ്പെരുമ കൊണ്ട് നിശ്ശബ്ദനായി ഇരിക്കുന്നത് ക്ലബ്ബിന്റെ ദൌര്‍ബ്ബല്യമായി ആരും കരുതണ്ട.
മേയ് മാസം മുതല്‍ ഞങ്ങള്‍ കുറേ പേര്‍ അഭിമാനത്തോടെ വിളിച്ചുപറഞ്ഞു താലോലിച്ചുകൊണ്ടു നടന്നിരുന്ന ഈ ക്ലബ്ബിനെ വെറും ഒരഴുക്കുചാലായി ഇനി അങ്ങനെ വിടാന്‍ ഭാവമില്ല. അഴുക്കുചാലിനും ഉണ്ടൊരു സംസ്കാരം. അതില്‍ കിടന്നുനുരയ്ക്കാന്‍ പോലും യോഗ്യതയില്ലാത്തവന്മാരോടല്ല “ചുമ്മാ ബാ” എന്നു വിളിച്ചു പറഞ്ഞത്. മറിച്ച്, സഭാകമ്പവും തന്‍പോരിമക്കുറവുമുള്ള എന്നാലും കുടുമ്മത്തുകേറ്റാന്‍ കൊള്ളുന്ന, നാളെ നാടിന്റെ തന്നെ പ്രതീക്ഷയാകാവുന്ന എല്ലാ നല്ല മലയാളികളോടുമാണ് ഹിപ്പോക്രസിയും ജാടകളുമില്ലാതെ “ചുമ്മാ ബാ” എന്നു പറഞ്ഞത്.
അറിവോ പരിചയമോ ഇല്ലാത്തതും അഭിപ്രായങ്ങള്‍ വിഭിന്നമായിരിക്കുന്നതും ഒന്നും ഒരു കുറവല്ല. അതിനൊന്നും ശിക്ഷയും പാടില്ല.
പക്ഷേ നാലുപേരുടെ കൂട്ടത്തില്‍ ചേരുമ്പോള്‍ അത്യാവശ്യം മാന്യത പുലര്‍ത്താന്‍ കഴിയാതിരിക്കുക എന്നത് അസഹ്യമാണ്.
അതു വെച്ചുപൊറുപ്പിക്കാന്‍ ബൂലോഗക്ലബ്ബിലെ ഭൂരിപക്ഷത്തിനും കഴിയുകില്ല.
ഇവിടെ നടക്കുന്ന ചെറിയ ചെറിയ ശുണ്ഠികളും സൌന്ദര്യപ്പിണക്കങ്ങളും കണ്ട്, ക്ലബ്ബ് ഒരു തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ പറയട്ടെ, ഈ മൂക്കു കണ്ട് മക്കളേ, നിങ്ങള്‍ പനിക്കണ്ട.
മലയാളം ബ്ലോഗുകളുടെ രണ്ടുകൊല്ലത്തെ ചരിത്രവും ഈ ക്ലബ്ബിന്റെ നാലുമാസത്തെ വളര്‍ച്ചയും കണ്ടിടത്തോളം, വളരെ ക്ഷമയും സഹിഷ്ണുതയും മാന്യതയും വെച്ചുപുലര്‍ത്തുന്ന ഒരു കൂട്ടമായിട്ടാണ് ഇവിടത്തെ അംഗങ്ങളെ പറ്റി തോന്നിയിട്ടുള്ളത്. അനോണികളെപ്പോലും അവര്‍ പറയുന്ന അഭിപ്രായത്തിന്റെ കാതലും തഴപ്പും നോക്കിയിട്ടേ നല്ലതും ചീത്തയും ആയി ആരെങ്കിലും വിലയിരുത്തിയിട്ടുള്ളൂ.അനഭിമതമായ കമന്റുകളെപ്പോലും ഒരു പരിധിവരെയൊക്കെ സഹിക്കാറുമുണ്ട് ഇവിടത്തെ ജനം.
ഈയടുത്ത ദിവസം ക്ലബ്ബില്‍ കയറിപ്പറ്റിയ സുഹൃത്ത് (!) ഇട്ട വളരെയൊന്നും വിലപിടിപ്പുണ്ടെന്നു തോന്നാത്ത പോസ്റ്റു പോലും ക്ഷമയുടേ പേരില്‍ നാം എല്ലാവരും സഹിക്കുകയാണുണ്ടായത്. പക്ഷേ, പിന്നീട് വന്ന കമന്റുകളില്‍ നിന്നൊന്നും ആ സുഹൃത്തിന്റെ ഹൃത്ത് അത്ര സുഖകരമായി തോന്നിയിരുന്നില്ല. യിത് യേതവനാടാ! യിവനെ യെങ്ങനെ യിവരൊക്കെ വെച്ചുപൊറുപ്പിക്കുന്നു യെന്ന് അത്ഭുതപ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ഇതിനകം തന്നെ ആരോ അവന്റെ പാള തെറിപ്പിച്ചു എന്നു കമന്റു കണ്ടത്!
ആരായാലും വേണ്ടില്ല സോദരാ, ചെയ്തതു നന്നായി!
“ചുമ്മാ ബാ!, പക്ഷേ മനുഷ്യന്മാര്‍ വരുന്നതുപോലെ ബാ!”
ഇല്ലെങ്കില്‍ പടിക്കു പുറത്ത്!
ക്ലബ്ബിന്റെ സാക്ഷാല്‍ തന്തപ്പടി ദേവരാഗം എത്രയും വേഗം ബൈലാ പുതുക്കി എഴുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കക്കൂസ് ചുവരിന്മേല്‍ ഹരിശ്രീ എഴുതിപ്പഠിക്കുന്നവനു പറഞ്ഞിട്ടുള്ളതല്ല നാമൊക്കെ മനസ്സിലാക്കിയിട്ടുള്ള തരം സ്വാതന്ത്ര്യം!
ഇനി ഒരു കാര്യം കൂടി: ക്ലബ്ബില്‍ അനോണിയായിവന്ന് വിലസിപ്പോകുന്നവര്‍ക്ക്: ഇവിടെ വന്നുപോകുന്ന ഓരോ അനോണിയും ആരാണെന്ന് വളരെ വ്യക്തമായി ട്രാക്കുചെയ്യുന്നുണ്ട് കുറച്ചുപേര്‍.
ഇന്റര്‍നെറ്റ് സെക്യൂരിറ്റിയില്‍ ഒന്നാംകിട പരിചയമുള്ളവര്‍ തന്നെയാണിവര്‍. വെറും പുളുവാക്കല്ല! ഓര്‍ത്തോളൂ! സഭ്യത, വ്യക്തിപരമായ അവഹേളനം, നിയമലംഘനം എന്നിവയുടെ അതിര്‍ത്തി ലംഘിക്കുന്നവരോട് ഇനി അടുത്ത തവണ പറയില്ല. നേരേ അവരുടെ തൊലിയുരിച്ചു കാണിക്കുകയേ ഉള്ളൂ!
(ഈ കമന്റ് എന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ ഞാന്‍ തന്നെ പൂര്‍ണ്ണസ്വബോധത്തോടെ ഇവിടെ ചേര്‍ക്കുന്നതാണ്. ആര്‍ക്കെങ്കിലും അടിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ നേരിട്ടു ബാ,പേരു ബെച്ചു ബാ, “ചുമ്മാ ബാ!”, പക്ഷേ മറുപടി പറയാന്‍ തക്ക യോഗ്യതയില്ലാത്ത വാക്കുകള്‍ എന്റെ പട്ടി പോലും വായിക്കില്ലെന്നും ഓര്‍ത്തോണം.)
Hi വിശ്വപ്രഭ,
Read your comment. Apologize for not writing this in Malayalam.
Would like to how to track the IP of a person who comments in blogger.com. Are you using any tools for this? Or is blogger.com providing the IP. Just curious. (All I could find was this http://bloggerfordummies.blogspot.com/2006/03/how-do-i-track-visitors-to-my-blog.html )Would really appreciate if you could let me know.(Either by a comment here of you could mail me at rabis at rediffmail.com)
Thanks,
Rabi
വിശ്വം മാഷേ,
കൈപ്പള്ളി ഏതോ ഒരു പോസ്റ്റില്‍ പറയുകയുണ്ടായി, ഓരോ ബ്ലോഗ്ഗറും ഒരേ സമയം പത്രാധിപരും ലേഖകനുമാണെന്നതാണ്. ബൂലോഗരെല്ലാം മലയാളത്തിലെ പ്രസിദ്ധീകരണങ്ങളുടെ പ്രസാദ്ധകരെന്ന നിലക്കാണ് ഒരു പ്രസ് ക്ലബ്ബ് ഉണ്ടാക്കിയതും മലയാളം ബ്ലോഗ് വേണമെന്ന ഒരൊറ്റ നിബന്ധനയല്ലാതെ മറ്റൊന്നും വയ്ക്കാഞ്ഞതും. അല്ലാതെ 2000 മെംബര്‍മാരുള്ള ഒരു ഫോറം കണ്മുന്നില്‍ കിടന്ന് വെട്ടു കൊണ്ട് ചോരയൊലിക്കുന്നത് കണ്ട് എന്നും സങ്കടപ്പെടുന്ന എനിക്ക് ഇനിയൊരു മലയാളം ഫോറം കൂടി തുടങ്ങണമെന്ന് വന്യസ്വപ്നങ്ങളില്‍ പോലും തോന്നിയിട്ടല്ല.
പബ്ലിക്ക് ഫോറം ലവലിലേക്ക് ക്ലബ്ബ് വീണു പോകുകയാണെങ്കില്‍ എന്റെ ഒരു വീക്ഷണ്‍ കോണ്‍ മേം താഴെപ്പറയുന്ന പോംവഴികള്‍ എല്ലാം ഉണ്ട്:
1. ക്ലബ്ബിനെ കൊന്നുകളയാം, ഇതില്ലെങ്കില്‍ മാനം ഇടിഞ്ഞ് ബൂലോഗ നെഞ്ചത്തു വീഴുകയൊന്നും ഇല്ല.
2. മോഡറേഷന്‍ പാനലിനെ - പോസ്റ്റ് പബ്ലിഷ് മോഡറേറ്റര്‍മാരെ അതായത് ഉത്സവപ്പറമ്പില്‍ ലാത്തിയും മീശയുമായി കറങ്ങി നടന്ന് ആള്‍ക്കാരു വെള്ളമടിച്ച് അലമ്പുണ്ടാക്കാതെ നോക്കുന്ന മാത്തച്ചന്‍ പോലീസിനെയും കുഞ്ഞപ്പന്‍ പോലീസിനെയും വയ്ക്കാം.
3. എഡിറ്റരാരെ വയ്ക്കാം. ക്ലബ്ബേല്‍ എന്തെങ്കിലും പതിക്കണമെങ്കില്‍ അപ്പ്രൂവല്‍ കഴിഞ്ഞു മതി.
4. സ്വന്തം ബ്ലോഗ്ഗില്‍ 10 പോസ്റ്റ് കഴിഞ്ഞവര്‍ അല്ലെങ്കില്‍ വിജയകരമായി മൂന്നു മാസം ആക്റ്റീവ് ബ്ലോഗ്ഗിംഗ് കഴിഞ്ഞവര്‍ക്ക് മെംബര്‍ഷിപ്പ് കൊടുത്താല്‍
മതിയെന്നു വയ്ക്കാം.
5. പൊതു താല്‍പ്പര്യ നോട്ടീസുകള്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗ്ഗിങ്ങിനെക്കുറിച്ചും ഉള്ള കാര്യങ്ങള്‍ എന്നിവപോലെയുള്ള മാത്രമേ ഇടാവൂ എന്ന് നിബന്ധന വയ്ക്കാം.
സംവാദങ്ങള്‍ അവനവന്റെ ഉത്തരവാദിത്തത്തില്‍ അവനവന്റെ ബ്ലോഗ്ഗില്‍ തന്നെ നടന്നോട്ടെ. അതുപോലെ ഒന്നിച്ച് എഴുതണമെന്നുള്ളവര്‍ മിനി വര്‍ക്ക് ഗ്രൂപ്പുകള്‍ (ആന ഗ്രൂപ്പ് സിനിമാ ഗ്രൂപ്പ് യു അേ ഈ മീറ്റിംഗ് ഗ്രൂപ്പ്, ഗ്രന്ഥ നിരൂപണ ഗ്രൂപ്പ്, വെള്ളമടി ഗ്രൂപ്പ് കോമഡിയടി ഗ്രൂപ്പ്) തുടങ്ങിക്കോട്ടെ.
എന്റെ ഒരിക്കലും നടക്കാത്ത മോഹങ്ങള്‍ എഴുതി വച്ചാല്‍ 5 ക്വയര്‍ അക്കൌണ്ടു ബുക്കില്‍ പോലും നില്‍ക്കില്ല. മലയാളികളുടെ ലെയ്സേ ഫെയര്‍ കമ്യൂണിറ്റി എന്നതും കൂടി ആ കൂട്ടത്തില്‍ കൂട്ടി ഞാന്‍.
തിരുത്ത്
"ഓരോ ബ്ലോഗ്ഗറും ഒരേ സമയം പത്രാധിപരും ലേഖകനുമാണെന്നതാണ് ബ്ലോഗ്ഗിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന്"
ശൂന്യതയിലേക്കെന്നപോലെ അനോണി മുഖങ്ങള്‍ക്ക് നേരേയുള്ള വിശ്വത്തിന്റെ വെല്ലുവിളിയും ദേവന്റെ പരിഹാരക്രിയാ കര്‍മ്മങ്ങളും വായിച്ചു.
ഞാനും ഈ ക്ലബ്ബിന്റെ ഒരു അഡ്മിന്‍ ആണെങ്കിലും ഇപ്പോള്‍ ഈ ക്ലബ്ബിലേക്ക് അധികം കടന്നു വരാറില്ല.
വഴിതെറ്റിപോയ കുട്ടിയകാണുമ്പോഴുള്ള വിഷമം അതായിരിക്കും കാരണം.
ദേവനൊപ്പം ഞങ്ങള്‍ പഴയ ഒരുപാട് പേര്‍ക്ക് ഈ വിഷമം ഉണ്ടാവും
ചെളിവെള്ളം തളംകെട്ടികിടക്കുന്ന ഈ ക്ലബ്ബിലേക്ക് ഇറങ്ങാന്‍ ചെറിയ ഒരു ഇഷ്ടക്കുറവും ഉണ്ടെന്നു കൂട്ടിക്കോളൂ..
ദേവന്‍ പറഞ്ഞതിലുള്ള ചിലകാര്യങ്ങളോട് 100% യോജിക്കുന്നു.
അത് ഇതൊക്കെ.
1മോഡറേഷന്‍ പാനലിനെ - പോസ്റ്റ് പബ്ലിഷ് മോഡറേറ്റ്‍ ചെയ്യണം.
2 ക്ലബ്ബേല്‍ എന്തെങ്കിലും പതിക്കണമെങ്കില്‍ അപ്പ്രൂവല്‍ കഴിഞ്ഞു മതി.
3.ആക്റ്റീവ് ബ്ലോഗ്ഗിംഗ് കഴിഞ്ഞവര്‍ക്ക് മെംബര്‍ഷിപ്പ് കൊടുത്താല്‍ മതിയെന്നു വയ്ക്കാം. (കമന്റീഴുതാന്‍ മാത്രം മെംബര്‍ഷിപ്പിന്റെ ആവശ്യമില്ല)
4. പൊതു താല്‍പ്പര്യ നോട്ടീസുകള്‍ (അറിയിപ്പുകള്‍) ബ്ലോഗിനെക്കുറിച്ചും ബ്ലോഗ്ഗിങ്ങിനെക്കുറിച്ചും ഉള്ള കാര്യങ്ങള്‍ എന്നിവപോലെയുള്ള മാത്രമേ ഇടാവൂ.
ദേവന്‍ പറയാന്‍ വിട്ട ചിലതും.
അനോണികമന്റുകള്‍ അനുവദിക്കണമോ?
(അറിയാം. അനുവദിച്ചില്ലെങ്കില്‍ ഒരു മുഖം മൂടിയുമായി അനോണിവരും. പക്ഷെ ഒന്നുമില്ലായ്മയില്‍ നിന്നും എത്രയോ ഭേദം ഒരു മുഖം മൂടിയെങ്കിലും, വെറുതെ സങ്കല്‍പ്പിക്കാന്‍ ഒരു മുഖം എങ്കിലും.)
2 പ്രകോപനപരമായ / വ്യക്തിഹത്യ നടത്തുന്ന കമന്റുകള്‍ മോഡറേറ്റ് ചെയ്യാനുള്ള അവകാശം മേല്പറഞ്ഞ പാനലിനു ഉണ്ടാവണം.
ബൂലോകം പരന്നു കിടക്കുകയാണ്. ഇത്തിലൊക്കെ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇനിയും ക്ലബ്ബുകള്‍ റജിസ്റ്റര്‍ ചെയ്യാം.
ഇതില്‍ ചര്‍ച്ച ചെയ്തു സമയം കളയാതെ എന്തെങ്കിലുമൊക്കെ നടപ്പില്‍ വരുത്തണം, എന്റെ വ്യക്തിപരമായ അഭിപ്രായത്തില്ല് ഇതിനൊക്കെ ഉള്ള അവകാശം കൈക്കുള്ളില്‍ എടുത്ത് ദേവന്‍ തന്നെ ഇതു ചെയ്യണം. ആരോടും ചര്‍ച്ചചെയ്യാതെ ദേവന്‍ തന്നെ തുടങ്ങിയതാണിത് ഒരു സുപ്രഭാതത്തില്‍. അതുപോലെ തന്നെ താങ്കളുടെ നിര്‍ദ്ദേശങ്ങളും ഒരു സുപ്രഭാതത്തില്‍ നിലവില്‍ വരണം. കാരണം താങ്കള്‍ ആണ് ഇതിന്റെ തല.
ഇനിയും അതു ചെയ്തില്ലെങ്കില്‍ ഈ കപ്പല്‍ മുങ്ങും. നമ്മള്‍ യാത്രക്കാരൊന്നും മുങ്ങില്ല. പാവം കപ്പല്‍ മാത്രം മുങ്ങും.
ഇതൊന്നും ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ ദേവന്‍പറഞ്ഞ ആദ്യത്തെ പോയിന്റിലേക്ക് നമ്മുക്ക് തിരിച്ചുപോകാം
ക്ലബ്ബിനെ കൊന്ന് ശവം അടക്കി അതിന്റെ മുകളിലിരുന്നു പരസ്പരം ചീത്തയും വിളിച്ച് നമുക്ക് പിരിയാം അവനവന്റെ ബ്ലോഗുകളിലേക്ക് ഒതുങ്ങാം.
(എവിടെയോ ഒരു അനോണിവിരല്‍ തരിക്കുന്നു അതു കീ ബോര്‍ഡിനെ ലക്ഷ്യമാക്കി നീങ്ങുന്നു.. )
(എവിടെയോ ഒരു അനോണിവിരല്‍ തരിക്കുന്നു അതു കീ ബോര്‍ഡിനെ ലക്ഷ്യമാക്കി നീങ്ങുന്നു.. )
കുമാറേ(രേട്ടാ) ഹ ഹ ഹ എനിക്ക് ചിരിക്കതിരിക്കാന്‍ വയ്യ.
ദേവഗുരുവേ.. എനിയ്കും ഒരു ചെറിയ അഭിപ്രായം തോന്നുന്നു. പുലമ്പട്ടയോ?
ബ്ലോഗര്‍മാര്‍ ഒട്ട് മുക്കാലും തന്നെ ചാറ്റിലൂടെയോ, ഫോണിലൂടെയോ, മെയില്‍ വഴിയോ ഒക്കെ തന്നെ ബ്ലോഗിനെ കുറിച്ച് അറിഞ്ഞ് തുടങ്ങിയവരല്ലേ? ഒട്ടു മുക്കാലും എന്ന വാക്ക് ശ്രദ്ധിയ്കുമല്ലോ. അത് കൊണ്ട്, ആരെങ്കിലും മുഖാമുഖം അറിയുന്നവരുടെ ഒരു മെയില്‍ മുഖേനയോ, ചാറ്റ് മുഖേനയോ അറിഞ്ഞതിനു ശേഷം പോരെ അംഗത്വം?
ദേവ്ജീ... കുമാര്‍ജി പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഇനിയും തീരുമാനമെടുക്കാന്‍ വൈകരുത്...
ദേവേട്ടാ,
കുമാറേട്ടന്‍ പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു. ഇതിന് ഒരു തീരുമാനം ഉണ്ടാകേണ്ട സമയമായി.
(ഓടോ: ഞാന്‍ പുതിയ ഒരു ക്ലബ് തുടങ്ങുന്നു. അനോണീസ് ക്ലബ്. മെമ്പര്‍ഷിപ് ഫോര്‍ അനോണീസ് ഓണ്‍ലി. അനോണി പാചകം, അനോണി ഫാഷന്‍, അനോണിയായ ഡോക്ടറോട് ചോദിക്കല്‍, പുതിയ തലമുറയിലെ അനോണികള്‍ക്കായി ബൂലോഗത്ത് പാലിക്കേണ്ട പരമ്പരാഗത അനോണി ചിട്ട വട്ടങ്ങളെ പറ്റി ക്ലാസ് മുതലായവയാണ് പരിപാടികള്‍. താല്‍പ്പര്യമുള്ള അനോണികള്‍ 18 വയസ്സ് തികഞ്ഞതിന്റെ തെളിവുമായി ഉടന്‍ ഹാജരാവേണ്ടതാണ്)
Post a Comment