പ്രിയമുള്ള ബൂലോഗരേ... ഈ വീഡിയോ സീഡിയിലുള്ള പാട്ടുകള്‍ എനിക്ക് ഓരോന്നും mp3 ഫോര്‍മാറ്റിലേക്ക് മാറ്റണമായിരുന്നു. എന്റെ ചിന്ന യെം പീ ത്രീ പ്ലയറില്‍ കേള്‍ക്കാനാണേ...
പക്ഷെ ഗൂഗിളിലും മറ്റും അന്വേഷിച്ച് ചെന്നെങ്കിലും ഒരു കാര്യമാത്രപ്രസക്തമായ സൊല്യൂഷന്‍ കിട്ടീല്ല. വീ സീ ഡി യില്‍ മൊത്തം 14 പാട്ടുകള്‍ ഉണ്ട്. അതില്‍ ഒന്നെങ്കിലും എനിക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ഞാന്‍ കൃതാര്‍ഥനായി - കാരണം ആ പാട്ട് ഞാന്‍ ഒരുപാട് അന്വേഷിച്ച് കിട്ടിയതാ... കിട്ടിയപ്പോഴാകട്ടെ, വീഡിയോ ഫോര്‍മാറ്റിലുമായി.
അപ്പോ, ഏതങ്കിലും ഒരു ബൂലോഗ പുലിയുടെ കയ്യിലെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാവും എന്ന പ്രതീക്ഷയിലണ് ഈ നോട്ടീസിവിടെ ഒട്ടിക്കുന്നത്. സഹായിക്കണേ... :-)
Wednesday, September 13, 2006
Subscribe to:
Post Comments (Atom)
10 comments:
സമാന സ്വഭാവമുള്ള മറ്റൊരു റിക്വസ്റ്റ്: ഇപ്പറഞ്ഞ വീഡിയോകളെ നോക്കിയ മൊബൈലില്‍ കാണാന്‍ പറ്റുന്ന 3gp ഫോര്‍മാറ്റിലേക്കാക്കാന്‍ ആരുടെയെങ്കീല്‍ കയ്യില്‍ പരിഹാരമുണ്ടോ. കൂടാതെ, പുഞ്ചിരിയുടെ ചോദ്യം ഞാന്‍ കൂടി ആവര്‍ത്തിക്കുന്നു. ഞങ്ങളെ ഒന്നു സഹായിക്കണേ...
use imtoo 3gp converter for getting 3gp format , available here
www.imtoo.com/3gp-video-converter.html
use vcdcutter or TMPGEnc to split mpg to video and audio (mp3) streams..
Or take this googled page and enjoy
http://www.freedownloadscenter.com/Best/vcd-to-mp3-wav.html
ആശാനേ... റൊമ്പ നന്‍ട്രികള്‍... പക്ഷെ ഒരു ചിന്ന പ്രച്ചനം അണ്ണാ...
ഇവയെല്ലാം ഞാന്‍ ട്രൈ ചെയ്ത് നോക്കി. പക്ഷെ, അവയൊന്നും തന്നെ ‘കാര്യമാത്രപ്രസക്തമല്ല’ ല്ലോ ചങ്ങാതീ... ന്ന്വച്ചാല്‍, അവയൊക്കെ ഒരുപാട് ലിമിറ്റേഷന്‍സ് ഉള്ള വെറും ട്രയല്‍ വേര്‍ഷന്‍സ് മാത്രം. ഒരു പാട്ട് മുഴുവനായി കിട്ടാന്‍ അവന്മാരെ ‘കായ്’ കൊടുത്ത് മേടിച്ചണം ന്നാ പറേണേ... ഇങ്ങനെ ‘പൈസാ’ചികമല്ലാത്ത ‘കാഷ്വല്‍’ അല്ലാത്ത ബേറെ വല്ല ബഴീം ഉണ്ടോ ചങ്ങായ്മാരേ...?
Please go to www.lonely cat games ,and download smart movie converter.
എന്റെ ആദ്യത്തെ കമന്റിലെ സൂത്രങ്ങള്‍ ഞാന്‍ ഉപയോഗിക്കുന്നതാണ്.. അത് താങ്കള്‍ക്ക് തന്നാല്‍ പൈറസി ആയിപ്പോവില്ലേ...
you can google vcdcut and get a full version downloaded at your own risk.
സൂത്രങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നതാണോ പൈറസി, അതോ അറിയുന്ന സൂത്രങ്ങള്‍ (തെറ്റായ) മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതോ?
പുഞ്ചിരി, ഈ ലിങ്കില്‍ പോയി Audacity യും LAME MP3 encoder ഉം ഡൌണ്‍ലോഡ് ചെയ്യുക, പിന്നെ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി പുഞ്ചിരിക്ക് ഇഷ്ടമുള്ള വീഡിയോ സീഡി എടുത്തു ഇഷ്ടമുള്ള വീഡിയോ പ്ലെയറില്‍ പ്ലേ ചെയ്തോള്ളൂ. ശേഷം ഓഡാസിറ്റി തുറക്കുക, അതിന്റെ edit >> preferences മെനുവില്‍ നിന്നും Audio I/O റ്റാബിലെ Recording ഒപ്ഷന്‍സ് ശ്രദ്ധിക്കുക. ഇവിടെ Device എന്നു കാണുന്നയിടത്തു താങ്കളുടെ പീസിയിലെ സൌണ്ട് കാര്‍ഡിന്റെ പേര് കാണിക്കത്തക്ക വിധം സെറ്റ് ചെയ്യുക. Channels എന്നു കാണിക്കുന്നയിടം Stereo (Stereo Mix) എന്നും സെറ്റ് ചെയ്യുക. ഓക്കേയടിച്ചു സെറ്റിങ് സേവ് ചെയ്തതിനുശേഷം Audacity main window -ലെ റെക്കോര്‍ഡ് ബട്ടണ്‍ പ്രസ്സ് ചെയ്താല്‍ റെക്കോര്‍ഡിങ് നടക്കുന്നുണ്ടൊയെന്ന് ശ്രദ്ധിക്കുക. ഒരു പുതിയ ഓഡാസിറ്റി സെഷന്‍ തുടങ്ങി, വീഡിയോ പ്ലേയറില്‍ ക്ലിപ് യഥാസ്ഥാനത്തു പ്ലേ ചെയ്യുകയാണെങ്കില്‍ അതിലെ ശബ്ദം മാത്രം Audacity -യിലൂടെ റിക്കോര്‍ഡ് ചെയ്യാം. ആവശ്യമില്ലാത്ത ഭാഗം എഡിറ്റ് ചെയ്തതിനു ശേഷം ഫയല്‍ മെനുവിലെ Export as MP3 ഫങ്ഷന്‍ ഉപയോഗിച്ചു എം.പീ.ത്രീ സേവ് ചെയ്യുക.
ഈ റെക്കോര്‍ഡിങ് നടക്കുന്ന സമയത്തു ഇന്‍സ്റ്റന്റ് മെസഞ്ചര്‍, വിന്‍ഡോസ്, വെബ് പേജ് എന്നിവയുടെ സൌണ്ട് ഓഫ് ചെയ്തിട്ടാല്‍ നല്ലത്.
ഹാവൂ...
പെരിങ്ങ്സാണ് താരം... അതു കലക്കീട്ടോ... ഞാനാ ഗീതം യെം പീ ത്രീ ആക്കി ചൂടോടെ എന്റെ മൊബൈലിലോട്ട് കേറ്റി. ഇനിയിപ്പോ യെം പീ ത്രീ പ്ലയറിലും ഒന്ന് ലോഡ് ചെയ്യണം.
അല്ലാ, പെരിങ്ങ്സ് മച്ചൂ, നമ്മുടെ അനോണീടെ റിക്വസ്റ്റ് കണ്ടില്ലേ... അങ്ങനെ ഒരു ഫോര്‍മാറ്റിലേക്ക് മാറ്റിയാല്‍ എനിക്ക് എന്റെ മൊബൈലില്‍ ആ വീഡിയോ കാണാന്‍ പറ്റുമെങ്കില്‍ അതിനുള്ള വഴി കൂടി അവിടുന്ന് ദയവായി അരുളിയാലും...
എന്തായാലും എന്റെ കാര്യത്തിന് ഒരു കാര്യമാത്രപ്രസക്തമായ മറുപടി തന്നതിന് ഒരു പാട് നന്ദികള്‍ ഇതാ ചൂടോടെ അറിയിക്കുന്നു. :-))
Post a Comment