Tuesday, September 19, 2006

അടിക്കുറിപ്പ്‌ മത്സരം1.ഫലപ്രഖ്യാപനം

ഒന്നാം സമ്മാനം-1രൂപ50പൈസ.മറുമൊഴി നം.40.(ഫാരിസ്‌)

രണ്ടാം സമ്മാനം-1രൂപ.മറുമൊഴി നം
5.(ഇക്കാസ്‌),നം.16(ഏറനാടന്‍)

മൂന്നാം സമ്മാനം-50പൈസ.മറുമൊഴി നം.10(ദേവരാഗം), നം.15 (മുല്ലപ്പൂ).അഭിനന്ദനങ്ങള്‍.

52 comments:

Rasheed Chalil said...

ഇഞ്ചി ഇങ്ങോട്ട് വരുന്നോ.

മുസ്തഫ|musthapha said...

അധികം അടുത്ത് നില്‍ക്കേണ്ട... ചിലപ്പോള്‍ മന്ത്രിസ്ഥാനം പോയെന്ന് വരും

ഏറനാടന്‍ said...

അടിക്കുറിപ്പ്‌ മത്സരത്തിലേക്ക്‌: "ക്വാക്‌.. ക്വാക്ക്‌.ക്വാ,, ശ്ശ്‌.. ദേണ്ടേ, പൂച്ചപോലീസ്‌, മാനം പോവേണ്ടെങ്കില്‍ മിണ്ടാണ്ടിരുന്നോ.. വെളിച്ചത്തവന്‌ കണ്ണുകാണില്ല! ഒച്ചയെടുക്കാതെ അനങ്ങാതിരി.."

Mubarak Merchant said...

എനിക്ക് വിശക്കാത്തത് രണ്ടിന്റേം ഭാഗ്യം

Unknown said...

“യൂണിഫോമില്ലാത്ത സ്കൂളിലാ പോകുന്നത്.പോരാത്തതിന് പെണ്‍പിള്ളേരെ കാണാത്തത് പോലുള്ള നോട്ടവും.
ഹും...കള്‍ച്ചര്‍ ലെസ്സ് ഫെല്ലോ!“

Anonymous said...

നമ്മള്‍ സുഹ്രുത്തുക്കള്‍? ഓകേ...

ലിഡിയ said...

“കരളേ..“നീ കൂട്ട് വിളിച്ചത് കൂട്ടുകാരിക്ക് ഇഷ്ടമായില്ലേ..വീട്ടുകാരെങ്ങാനും കണ്ടാല്‍ സംശയിക്കാതിരിക്കാനാണെന്ന് അവള്‍ക്കറിയില്ലേ..പോണവഴി അവള്‍ക്കൊരു കൂട് പൊട്ട് വാങ്ങിക്കൊട്, ഇനിയും ഉപകാരമുണ്ടാകേണ്ടതല്ലേ ;-)

-പാര്‍വതി.

ഏറനാടന്‍ said...

അടിക്കുറിപ്പ്‌ മത്സരം അവസാനിപ്പിക്കൂ.. അടിക്കുറിപ്പുകളുടെ അടിയൊഴുക്കുകള്‍ കൂടീട്ടൊ.. എളുപ്പം പ്രൈസ്‌ വിതറണം നടത്തുക.

ദേവന്‍ said...

നീ പേടിക്കേണ്ട്രാ, അതൊരു പ്രതിമയല്ലേ ഈ പാര്‍ക്കിലെ.

ചന്തു said...

ഹും.ഈ കുട്ട്യോള്‍ക്ക് നേരെ ചുവടുവയ്ക്കാ‍്നും അറീല്ലല്ലോ.നീണ്ട ചുണ്ടുമായി ഇങ്ങനെ നടന്നോ!

തെയ്യും തത്ത തെയ്യും താ.ദേ കെടക്കുണു തരികിടഠോം !

പാപ്പാന്‍‌/mahout said...

“ഇങ്ങേരാണോടീ വിശാലേട്ടന്‍ പറയാറുള്ള പൂടമ്മാന്‍?”

Unknown said...

പാപ്പാഞ്ചേട്ടന്‍ പ്രൈസ് അടിച്ചേ! :-)

qw_er_ty

Rasheed Chalil said...

നമുക്കും തുടങ്ങാം ഒരു ബ്ലോഗ്... സെറ്റിംഗ്സ് ചോദിച്ച് നോക്ക്.

മുല്ലപ്പൂ said...

യെവന്‍ പുലിയല്ല കെട്ടോ? യെവന്നാണു പൂച്ച

ഏറനാടന്‍ said...

"താനാണല്ലേ.. പെണ്‍കുട്ടികളെ വഴിനടക്കാന്‍ സമ്മതിക്കാത്ത ജഗ്ഗൂൂൂൂൂൂൂ....." - ജയന്‍പൂച്ചയോട്‌ താറാകുട്ടന്‍!

ശിശു said...

ഒരു മീശയുള്ള പൂച്ചയും
രണ്ടു മീശയില്ലാത്ത താറാക്കുഞ്ഞുങ്ങളും

വേണു venu said...

ഇപ്പോ ഞാന്‍ അനങ്ങില്ല.ഒന്നു മസ്സിലുവച്ചു വരൂ.
നിന്നേ പിന്നെ കണ്ടോളാം.
വേണു.

അതുല്യ said...

ഇക്കാസിനു കൊട്‌ പ്രൈസ്‌..

Sreejith K. said...

പറ്റില്ല, തരികിടയ്ക്ക് കൊടുക്കണം സമ്മാനം.

അടിക്കുറിപ്പ് വായിച്ചതിനുശേഷം ഫോട്ടോയില്‍ നോക്കിയിട്ട് ചിരി വന്നിട്ടും മേല. ഹ ഹ.

magnifier said...

ഹിതോ...ഹിത് “ഒരുപൂച്ചക്കുട്ടിയും രണ്ട് താറാക്കുഞുങ്ങളും”.

ഈ ചിത്രത്തിന് ഇതിലും മാച്ചിങ്ങ് ആയ കുറിപ്പും കൊന്ണ്ട് വരുന്ന ആളെ എനിക്കൊന്നു കാണണം. മോനേ മേഘനാഥാ ഇങ്ങെടുത്തോ പ്രൈസ്..

Kumar Neelakandan © (Kumar NM) said...

മഗ്നിഫയറുടെ അടിക്കുറിപ്പാണ് ഇതില്‍ എനിക്കിഷ്ടപ്പെട്ട കുറിപ്പ്.
അതിനടിയിലെ ആ വെല്ലുവിളി എനിക്കിഷ്ടമായി. ആണ്‍കുട്ടി.

മോനേ മല്‍ഹാറേ ആ ഒന്നര രൂഫാ മാഗ്നിഫയര്‍ക്ക് കൊടുക്കൂ.. അദ്ദേഹം അതിനെ ഒന്നര കോടിയായി മാഗ്നിഫൈചെയ്തു കണ്ടോളും.

prapra said...

"ഒരു പൂച്ചയും രണ്ട് താറാവുകളും".
ഞാന്‍ മാഗ്നിഫൈ ചെയ്ത ശേഷം ആണ്‌ കണ്ടത്.

പഴയ അടിക്കുറിപ്പ് സഭ വീണ്ടും തുറക്കാന്‍ ആയോ?

അരവിന്ദ് :: aravind said...

മാഗ്നിഫയറേ..ഇന്നാപിടി.

“മഞ്ഞപ്പൂക്കള്‍”

ഇതിനെ വെല്ലാന്‍ എന്തുണ്ട്? പ്രൈസ് കൊട് തമ്പീ....

kusruthikkutukka said...

മാഗ്നിഫയറേ..വെല്ലുവിളി സ്വീകരിച്ചു
" രണ്ട് താറാവുകളും ഒരു പൂച്ചയും".
അതാണു ശരി , നോക്കിയേ,,,ആദ്യം താറാവു, പിന്നെ പൂച്ച :)

mariam said...

“രണ്ട് താറാക്കുഞ്ഞുങ്ങളും ഒരു പൂച്ച്ക്കുഞ്ഞും പിന്നെ ഞാനും“- ഒരു വെള്ള ബെഞ്ചിന്‍ കുഞ്ഞ്.

mariam said...

ഇന്‍‌ജീ,
ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വെക്കാമായിരുന്നില്ലേ..? :-)

Manjithkaini said...

ഇവരാണോ ഇഞ്ചിയുടെ “അവര്‍”?(ആത്മഗതം പൂച്ച)

;)

ലിഡിയ said...

മാന്‍ ജീത് ചേട്ടാ അതൊരു ഒന്നൊന്നര പാരയാണ്..അടിപൊളി. ഇഞ്ചീ ഓടി വാ...

-പാര്‍വതീ.

asdfasdf asfdasdf said...

എന്താ മീശകാട്ടി പേടിപ്പിക്കുന്നൊ ?

ഇടിവാള്‍ said...

ബു ഹാ ഹാ,, ഹാ..
ഈ ഫോട്ടോയുടെ അടിക്കുറിപ്പിനാണോ ഇത്തറ ബുദ്ധിമുട്ട്‌ ? ഞാന്‍ പറയാം

posted by മേഘമല്‍ ഹാര്‍ at 9/19/2006 02:45:00 AM

ഇതാണിതിന്റെ അടിയിലുള്ള കുരിപ്പ്‌ !
സംശയമുണ്ടേ സ്ക്രോള്‍ അപ്‌ പ്ലീസ്‌ !

Santhosh said...

ഇംഗ്ലീഷിലുള്ള ഒരു ദ്വയാര്‍ഥ വൃത്തികേട് വായില്‍ വരുന്നു. പക്ഷേ ഞാന്‍ പറയില്ല. “ദേ ഇതാണോ ഉദ്ദേശിച്ചത്?” എന്ന് ചോദിച്ച് അത് ആരും ഇട്ടേക്കല്ലേ:)

പുലികേശി രണ്ട് said...

പുസ്സി ക്യാറ്റ് പുസ്സി ക്യാറ്റ് വേര്‍ ഹാവ് യൂ ബീന്‍?

ഉമ്മര് ഇരിയ said...

താറാവ്-അവന്റെ ഒരു ഗമ കണ്ടില്ലെ.

ഫാരിസ്‌ said...

പുരിഞ്ചയത്തില്‍ തുടങ്ങി,അടവു തെറ്റുമ്പൊള്‍ സൗഭദ്രമാകുന്ന ആ പഴയ പുത്തൂരം അടവോ?.. മടങ്ങിപ്പോകൂ...!!! ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...

റീനി said...

പൂച്ച (ആത്‌മഗതം) ...നല്ല രണ്ട്‌ ചരക്ക്‌

താറാവുകുട്ടി ഒന്ന്‌...... എടി,നീയിങ്ങനെ അയാളെ തുറിച്ച്‌ നോക്കാതെ.

തറാവുകുട്ടി രണ്ട്‌......എടീ, വല്ലപ്പോഴും ഇത്രേം സൗന്ദര്യമുള്ളവരെക്കാണുമ്പോള്‍ ഞാനെന്റെ കണ്ണൂകളെ എങ്ങനെയാ നിയന്ത്രിക്കുക?

P Das said...

പൂച്ച്:“ഷാപ്പിക്കൊണ്ടു കൊടുത്താല്‍ പൊരിച്ചു കിട്ടിയേനേ”

പാപ്പാന്‍‌/mahout said...

ഈ സന്തോഷും പുളകിതനുമൊക്കെ എഴുതിയതും അടിക്കുറിപ്പുകളാണോ?

ദിവാസ്വപ്നം said...

ഇടിവാളിന്റെയും ചക്കരയുടെയും കമന്റുകള്‍ കൊള്ളാം.

മാഗ്നിഫയറുടെ ചോദ്യത്തിന് മറ്റൊരുത്തരം :

“രണ്ട് പലകകളും ഒരു പട്ടികയും“

Peelikkutty!!!!! said...

പൂച്ചമാഷ് :ന്നാ നമുക്കു തുടങ്ങാം..
ഡക്ക് 1 :ഞാന്‍ റെഡിയാണേ..(ആത്മഗതം)
ഡക്ക് 2 :മാഷെ ഈ തൊണ്ട ഒന്നു
ശരിയാക്കട്ടെ !!!

Anonymous said...

ഡാ പരട്ട പുളകിതാ,
ഇന്നലെ ബൂലോഗ്ഗത്തു കേറിവന്ന നീ സന്തോഷിനെ ചവിട്ടിപ്പുറത്താക്കാറായോടാ?

നീ പഠിത്തം കഴിയാതെ ചൊറിയും കുത്തി ഇരിക്കുവാന്നല്ലേ പറഞ്ഞേ? ആദ്യം മീശയൊക്കെ കിളിര്‍ക്കട്ടേടാ മോനേ, എന്നിട്ട് മതി ചേട്ടന്മാരുടെ തലയില്‍ കയറിട്ടുള്ള നിരക്കം.

മന്ദബുദ്ധി ആയിരിക്കും, അല്ലേ ബൂലോകരേ?
അവനും അവന്റൊരു ചളി വിറ്റും.

Anonymous said...

പുളകിതന്‍ said...
സന്തോഷ് ഇത്ര വ്രിത്തികെട്ടവനാണൊ?
അവനെ ക്ലബ്ബില്‍ നിന്ന് ചവിട്ടി പുറത്താക്കണം.
9/19/2006 08:48:00 PM


---

പുതുതായി വരുന്നവര്‍ മറ്റുള്ളവരെ കടന്നാക്രമിക്കുന്ന (തമാശരൂപത്തിലായാലും) തരത്തിലുള്ള കമന്റുകളിന്നതിന് മുന്നെ അവരുടെ പ്രൊഫൈലിലൂടൊരു ഓട്ടപ്രദക്ഷിണം ചെയ്യുന്നത് നന്നായിരിക്കും. ഇത്തരം കമന്റുകള്‍ വായിക്കുമ്പോള്‍ ഒരുപക്ഷേ സന്തോഷിനേക്കാള്‍ കൂടുതല്‍ വിഷമമുണ്ടാക്കുന്നത് മറ്റുള്ളവര്‍ക്കാണ്.

sreeni sreedharan said...

(ഓ.ടോ. - അടിക്കുറിപ്പ്??)

ജ്യോതിര്‍മയി /ज्योतिर्मयी said...

"മ്യാവൂ...മിസ്സ്‌ ഡക്ക്‌ മത്സരമോ, നാള്യോ, ഞാന്‍ സഹായിക്കാലോ. മുഖം വീര്‍പ്പിച്ചിരുന്നാ എങ്ങന്യാ ചുന്തര്യാവാ? ചിരിയ്ക്കൂ... ചിരിയ്ക്കൂ... അങ്ങനെയല്ല... ഇങ്ങനെ...മ്യാ..വ്‌... ഹി... ഹി... ഹി മ്യാവൂ..."

ഉത്സവം : Ulsavam said...

ക്വാക്ക് ക്വാക്ക് എടീ ലവന്റെ നോട്ടം കണ്ടൊ... നമ്മുക്ക് ഈ പൂച്ചയെ പൊരിച്ചു തിന്നാം..!

മേഘമല്‍ഹാര്‍(സുധീര്‍) said...

അടുതത അടിക്കുറിപ്പിന്റെ ഫലപ്രഖ്യാപനം നമ്മുടെ പുലികള്‍ക്കുതന്നെ വിട്ടുകൊടുക്കാം. തരികിടേ ക്ഷമീ.. അടുത്തത്‌ ഉടന്‍ പ്രതീക്ഷിപ്പിന്‍.-മേഘര്‍.

Peelikkutty!!!!! said...

ഞാ‍ന്‍ വിചരിച്ചു എനിക്കാ ഒന്നര രൂപാ കിട്ട്വാന്നു.ഇതു ചതിയായിപ്പോയി മേഘം :-)

Anonymous said...

ഹിഹിഹി വിശാലേട്ടന്റെ ഡ്യൂപ്പ്! ആദ്യം എനിക്കു മനസ്സിലായില്ലാട്ടോ. വിശാലേട്ടന്റെ പാസ്സ്വേഡ് ആരോ അടിച്ചുമാറ്റീട്ട് എഴുതണതാണെന്നാ വിചാരിച്ചേ. പിന്നെയല്ലേ മനസ്സിലായേ, ഇതു വെറും ഡ്യൂപ്പ്! ഒറിജിനല്‍ അവിടെത്തന്നെയുന്ടെന്നേ, ആരും പേടിക്കന്ടാ.

Adithyan said...

കൊടകരപുരാണവും വിശാലേട്ടനും യാതൊരു പ്രശ്നങ്ങളും ഇല്ലാത ഇവിടെയുണ്ട്.

ദിവാസ്വപ്നം said...

അതാരാ‍ണീ പുതിയ അവതാരം വിശാലമനസ്സിന്റെ ഡ്യൂപ്ലിക്കേറ്റായി ?

ആരായാലും, സംഗതി ശരിക്കും ത..യില്ലാഴിക ആയിപ്പോയി.

(പേരില്‍ മാതം ചെറിയ മാറ്റം വരുത്തി) അതേ പേരില്‍ പുതിയ ബ്ലോഗും അതില്‍ വിശാലമനസ്സിന്റെ ലേറ്റസ്റ്റ് പോസ്റ്റും പ്രൊഫൈലും ഒക്കെ അതേ പടി കോപ്പി ചെയ്ത്...

ഇതിപ്പോള്‍ വിശാലേട്ടന്റേ ഡ്യൂപ്ലിക്കേറ്റായതു കൊണ്ട് എളുപ്പം പിടിക്കപ്പെട്ടു. അല്ലാത്തവരുടേതാണെങ്കിലോ...

ഒരു കണക്കിന്, ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവാനും വേണം ഒരു ഭാഗ്യം. എനിക്കൊക്കെ എന്നാണാവോ (കൊള്ളാവുന്നൊരു) ഡ്യൂപ്ലി വരുന്നത് :(

Visala Manaskan said...

ഈശ്വരാ...
എനിക്കും ഡ്യൂപ്പോ!

എന്നാലും ഡ്യൂപ്പേ ഇത്രക്കും വേണ്ടായിരുന്നു!

ഏറനാടന്‍ said...

ങേ! എനിക്ക്‌ പ്രൈസടിച്ചെന്നോ! ഈശ്വരാ.. രണ്ടാം സമ്മാനമെനിക്കടിച്ചേയ്‌.. ങേ..ഹ്‌..ഹേ.. (കിലുക്കത്തിലെ ഇന്നസെന്റിന്‌ ലോട്ടറിയടിച്ചയൊരവസ്ഥയിലായിപോയി). സമ്മാനതുകയായ ഒരു രൂപ എന്റെ പേരില്‍ ചെക്കായിട്ടോ ഡിഡിയായോ അയച്ചാല്‍ മതീട്ടോ മേഘമല്‍ഹാറേ..

വിനോദ്, വൈക്കം said...

ദൈവമേ... എന്നെയൊക്കെ കമന്റാന്‍ ഡ്യൂപ്പു പോലുമില്ല. ങീ...ങീ... (ഗദ്ഗദം..)
വൈക്കന്‍പുരാണം