Monday, September 18, 2006

അഡ്‌മിന്‍ പവറുള്ളവര്‍ ശ്രദ്ധിക്കുക

പ്രിയരേ,
ക്ലബ്ബിലെ പോസ്റ്റുകളുടെ ആധിക്യം നിയന്ത്രിക്കാന്‍ പല മാര്‍ഗ്ഗങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്തുവല്ലോ,
ഒരു സര്‍ക്കാര്‍ മോഡല്‍ ബോധവല്‍ക്കരണം കൂടി ആയാലോ?
അതായത്, ഒരാള്‍ പുതുതായി മെംബര്‍ഷിപ് ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ, അഡ്മിന്‍ പവറുള്ള ഒരാള്‍ക്കല്ലേ ഇന്‍വിറ്റേഷന്‍ അയയ്ക്കാന്‍ പറ്റൂ? അങ്ങനെ അയയ്കുമ്പോള്‍ ചുമ്മാ ഇന്‍വിറ്റേഷന്‍ മാത്രം അയയ്ക്കാതെ കൂടെ ക്ലബ്ബില്‍ ഇന്നത് പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും, ഇന്നത് പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ ചില നിര്‍ദ്ദേശങ്ങള്‍ കൂടി അയച്ചാല്‍ നിര്‍ദ്ദേശങ്ങളുടെ ലിങ്ക് കാട്ടിക്കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദമാവില്ലേ? ചര്‍ച്ചചെയ്ത ശേഷം പരീക്ഷിക്കുമല്ലോ.

3 comments:

Sreejith K. said...

ഇക്കാസേ, ഇന്‍‌വിറ്റേഷന്‍ അയക്കുമ്പോള്‍ റോളും ഞാന്‍ അയക്കാറുണ്ട്. എന്നിട്ടും നന്നാവുന്നില്ല കാര്യങ്ങള്‍ എന്ന് കണ്ടിട്ട്, പുതുതായി ആര്‍ക്കും ഇന്‍‌വിറ്റേഷന്‍ അയക്കുന്നില്ല കുറച്ച് നാളായി. എന്റെ അറിവില്‍ ആരും.

ക്ലബ്ബിലെ പോസ്റ്റുകളുടെ ആധിക്യം നിയന്ത്രിക്കാന്‍ നടന്ന ചര്‍ച്ചകളിലെല്ലാം ഈ ആശയം പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. ഇക്കാസ് ശ്രദ്ധിക്കാത്തതാകും.

:: niKk | നിക്ക് :: said...

ഓ.ടോ : ഇക്കാ‍സേ എന്താ പിന്നേ വിശേഷം? പിന്നെ നോ കാള്‍സ്, നോ ചാറ്റ്സ് വാട്ട് ഹാപ്പെന്റ്? കുറുമാന്റൊപ്പം ഒരു മൂന്നാര്‍ ട്രിപ്പ് പോയിരുന്നു തിരുവോണത്തലേന്നു. തകര്‍ത്തര്‍മ്മാദിച്ചു. യു മിസ്സ്ഡ് ഇറ്റ്.

Mubarak Merchant said...

നന്ദി ശ്രീജി. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
ഐ ആള്‍വേയ്സ് മിസ്സ് ഗൂഡ് തിംഗ്സ്.
ഇച്ചിരെ തിരക്കിലായിപ്പോയി നിക്കേ.