Thursday, September 21, 2006

ഒരു കിടിലന്‍ ഐ ടി ചര്‍ച്ച

പ്രിയമുള്ള ബൂലോഗരെ, അപാരമായ ഒരു കമ്പ്യൂട്ടര്‍ ഡാറ്റാ സ്റ്റോറേജ് വിദ്യയുമായി ഇതാ ഒരു എം സീ ഏ വിദ്യാര്‍ത്ഥി ഇവിടെ. പക്ഷെ, അതിനെ പറ്റി ഒരു കൂട്ടം ആള്‍ക്കാര്‍ അനുകൂലിച്ചും അതിനേക്കാള്‍ ഗംഭീരമായി പ്രതികൂലിച്ചും ഇവിടെ പറയുന്നു. വായിച്ചു നോക്കുക. എനിക്ക് ‘ഗംഭീരമായതിനാല്‍ കാര്യം നടന്നു കിട്ടിയാല്‍ മതി‘ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കിലും രണ്ടാമത്തെ സ്ഥലത്ത് പോയി വായിച്ചു നോക്കിയപ്പോള്‍ എത്രമാത്രം സാങ്കേതികമായി പ്രാവര്‍ത്തികമാക്കാന്‍ പറ്റും എന്നൊരു സംശയമില്ലായ്മക്കുറവില്ലായ്മക്കമ്മി! ഇവിടെയുള്ള ഓരോ പുലികളും പൂച്ചകളും സാദാ അംഗങ്ങളും ദയവായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

3 comments:

പുഞ്ചിരി said...

വിശദമായ ഒരു ചര്‍ച്ച ഇവിടേ പ്രതീക്ഷിക്കട്ടെ, ഇതു സംഭവിച്ചാല്‍ മലയാളിയെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കാന്‍ ഒരു കാരണം കൂടിയായി. ആരൊക്കെയോ ബംഗാളികളെ പറ്റിയും കേരളത്തില്‍ നിന്നുള്ള ഞണ്ട്, കൊഞ്ച് കയറ്റുമതിയെ പറ്റിയുമൊക്കെ പറഞ്ഞത് ഓര്‍മ്മ വരുന്നു. come on every body, be proud to be a മലയാളി.

പുഞ്ചിരി said...

താരേ, വിശദമായി റെയിന്‍ബോ ടെക്നോളജിയെപ്പറ്റിയുള്ള ഈ സംവാദം വിവര്‍ത്തനം ചെയ്യാന്‍ ഈ അവസരത്തില്‍ സമയം അനുവദിക്കാത്തതിനാ‍ല്‍, ഇപ്പോ പറ്റുമെന്ന് തോന്നുന്നില്ല.

ചുരുക്കി പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ ഡാറ്റകളെ, അത് ഏത് ഫോര്‍മാറ്റിലായാലും ശരി, ചില പ്രത്യേക കോഡിങ് വഴി അതിനെ ആദ്യം നിശ്ചിത ജ്യാമിതീയ രൂപങ്ങളാക്കി തിരിച്ച് അവക്ക് വിവിധ നിശ്ചിത നിറങ്ങളും ചാലിച്ച് ഒരു തരം ചിത്രമാക്കി മാറ്റുകയും അതിനെ പ്രിന്റര്‍ വഴി പ്രിന്റ് ചെയ്ത് സൂക്ഷിക്കുകയും ആണ് ഈ വഴി. ഈ ഡാറ്റയെ തിരിച്ചെടുക്കാന്‍ ഈ ചിത്രത്തെ പ്രത്യേക തരം സ്കാന്നര്‍ വഴി സ്കാന്‍ ചെയ്യുകയും OCR, ഡീകോഡിങ് അല്‍ഗൊരിതം വഴി തിരിച്ച് ബൈനറി ഡാറ്റയായി ലഭ്യമാക്കുകയും ചെയ്യുന്നു. ഇതാണ് റെയിന്‍ബോ ടെക്നോളജിയെ പറ്റി ആ ആര്‍ട്ടിക്കിള്‍ വായിച്ച് എനിക്ക് പിടികിട്ടിയത്. ഇതു വഴി സ്റ്റോറേജ് കോസ്റ്റ് ഒരുപാട് കുറയുമെന്നാണ് ഇതിന്റെ ആവിഷ്കര്‍ത്താകള്‍ അവകാശപ്പെടുന്നത്. ഇനി, ഈ പറഞ്ഞ് പ്രകാരം കാര്യം സാധിക്കാന്‍ ഇത്തിരി പ്രയാസമാണെന്ന് വിശ്വസനീയമായ പിന്തുണകളാല്‍ പലരും വാ‍ദിക്കുന്നു. അതിനാല്‍ തന്നെ, ഇത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എനിക്ക് ബൂലോഗ അംഗങ്ങളില്‍ നിന്ന് അറിയേണ്ടത് ഇത് സംഗതി സംഭാവ്യമാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? എങ്കില്‍ എന്തു കൊണ്ട്? അതല്ലാ, സംഭാവ്യമല്ലാ എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ എന്തു കൊണ്ട്? ദയവായി എല്ലാവരും ഒന്ന് അഭിപ്രായം അറിയിക്കുക.

തരികിടേ... താങ്കളുടെ വിലയേറിയ അഭിപ്രായം ആദ്യമായി കമന്റിയതിന് നന്ദി. പുളകിതാ, വാവേ... അഭിപ്രായങ്ങള്‍ക്ക് നന്ദി. എന്നാലും പുളകിതാ... പറ്റുമെങ്കില്‍, ഈ കാര്യം സാധ്യമാണെന്ന് പറയാന്‍ ഉത്തേജനം തന്ന ആ കാരണം താങ്കള്‍ക്ക് ഒന്ന് വിശദീകരിക്കാമോ?

കൊച്ചുമുതലാളി said...

ഈ പറഞ്ഞ ടെക്നോളജി നല്ലതു തന്നെ ആണ്. ആഴ്ചകള്‍‌ക്ക് മുന്‍പ് അത് ഏഷ്യാനെറ്റില്‍ കാണിച്ചതയി ഞാന്‍ ഓര്‍ക്കുന്നു.

ഈ ടെക്നോളജി ഒരു നിത്യോപക സാധനമാകട്ടെ എന്ന് നമുക്ക് ആശിക്കാം