Tuesday, September 26, 2006

വര്‍ണവിവേചനം:ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.



BRUTAL KILLING OF AN INDIAN STUDENT IN ST PETERSBURG(RUSSIA)

Nitish Kumar Singh(27 years) a final year medical student of St Petersburg State Mechnikove Medical Academy was stabbed by group of skinheads in front of his hostel in the cities centre. According to medical reports cause of death is severe spinal cord injuery.

Skinheads are generally so called for neonasist,fasist,nationalist extremistic groups who are highly racialy motivated.In the past victims of this extremist groups had been a five year old Tajik girl, a vietnamy student, a senegal student and so on.

Dear bloggers, just imagine what a pain this innocent student who came here only to study had gone through because of his skin color.So I appeal to all of you of not only to show your sympathy towards this incident but also help us to fight against this unaccaptable cruel racism.Only international media attention could be a possible remedy.

Referrences:
Rueters
Moscow News
DNA India
Ria Novosti

Old issues.
RADIO FREE EUROPE
BBC
Moscow News
Hindustan Times


പ്രിയ ബൂലോഗവാസികളെ,
ഒരു ദുഖകരമായ സത്യം അറിയിക്കട്ടെ.
ഞങ്ങളുടെ സഹപ്രവര്‍ത്തകനും, ബ്ലോഗര്‍ ഫാര്‍സിയുടെ പാരലല്‍ ഗ്രൂപ് മേറ്റും, റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ മെച്നിക്കോവ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ നിതീഷ് സിങ് കുമാര്‍ (27 വയസ്സ് ,സ്വദേശം ബൊക്കാറ സ്റ്റീല്‍ സിറ്റി, ബീഹാര്‍) ഇന്നലെ രാത്രി 9 മണിക്ക് സ്വന്തം ഹോസ്റ്റലിന്‍റെ മുന്നില്‍ വെച്ച് ഒരു പറ്റം നവനാസികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.

റഷ്യയില്‍ റഷ്യന്‍ വംശജര്‍ മാത്രം മതി എന്ന് പറയുന്ന നവനാസിസ്റ്റ്,ഫാഷിസ്റ്റ്,നാഷണലിസ്റ്റ് ഗ്രൂപ്പുകാരെ മൊത്തത്തില്‍ പറയുന്ന പേരാണ് “സ്കിന്‍ ഹെഡുകള്‍“.ഹിറ്റ്ലറുടെ ആശയങ്ങളെ പിന്തുടരുന്നതായി സ്വയം അവകാശപ്പെടുന്ന ഇക്കൂട്ടര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 5 വയസ്സ്കാരിയായ തജിക് പെണ്‍കുട്ടിയടക്കം ഏകദേശം നാൽപ്പതോളം പേരെ കൊലപ്പെടുത്തിയിക്കുന്നു.ഇടക്കിടെ നടക്കുന്ന തെരുവ് മര്‍ദ്ദനങ്ങള്‍ക്ക് പുറമേയാണ് ഇത്.രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഈയുള്ളവനും ഒര് ചെറിയ ആക്രമണത്തിന് ഇരയാവുകയുണ്ടായി.നിരപരാധിയും നിരുപദ്രകാരിയുമായ നിങ്ങളെ,നിങ്ങളുടെ തൊലി അല്പം കറുത്ത് പോയി എന്ന ഒറ്റക്കാരണത്താല്‍ ഇത് വരെ കണ്ടിട്ട് പോലുമില്ലാത്തവര്‍ തല്ലിച്ചതക്കുകയും കുത്തിയും വെടിവെച്ചും കൊലപ്പെടുത്തുന്ന ഒരവസ്ഥ സങ്കൽപ്പിച്ച് നോക്കൂ..ഗ്രോസറി ഷോപില്‍ നിന്നും ബ്രെഡ് വാങ്ങി തിരിച്ച് വരുമ്പോള്‍ പുറകില്‍ നിന്നാണ് നിതീഷ് സിങ്ങ് കുമാറിന് കുത്തേറ്റത്.

പ്രിയ ബൂലോഗരേ, നിതീഷ് കുമാറിനോടുള്ള സഹതാപം പ്രകടിപ്പിച്ചും ആദരന്‍ജലികള്‍ അര്‍പ്പിച്ചുമുള്ള കമന്‍റുകളേക്കാളേറെ ഈ നവ അപ്പാര്‍ത്തീഡിനെതിരെ ബ്ലോഗിലൂടെ പ്രതികരിക്കാന്‍ ഈ അവസരം ഉപയോഗിക്കുക.ഓരോരുത്തരും അവര്‍ക്കാവുന്ന പോലെ. മന്‍ജിത്ത്,സ്തുതിയായിരിക്കട്ടെ (മറ്റാരൊക്കെയാണ് ബ്ലോഗര്‍ പത്രക്കാര്‍ എന്ന് എനിക്കറിയില്ല) തുടങ്ങിയ പ്രിയ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ദയവായി ഇതിന് വേണ്ട അന്താരാഷ്ട്ര മാധ്യമപിന്തുണ ലഭിക്കാനുള്ള സഹകരണങ്ങള്‍ ചെയ്ത് തരണം.ഇന്ന് ഗവര്‍ണറും പോലീസ് അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സെന്‍റ് പീറ്റേഴ്സര്‍ഗിലെ ഇന്ത്യക്കാര്‍ വംശവിവേചനത്തിനെതിരെ റാലി നടത്തുന്നുണ്ട്.

വാര്‍ത്തകള്‍
Rueters
Moscow News
DNA India
Ria Novosti

പഴയ സംഭവങ്ങള്‍ വായിക്കാന്‍.
RADIO FREE EUROPE
BBC
Moscow News
Hindustan Times

പതിവ് പോലെ (ന്യൂസ് സെന്‍സറിങ്ങ്)സംഭവത്തെക്കുറിച്ചുള്ള ആധികാരിക ഇന്‍റെര്‍നെറ്റ് വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ ഇത് വരെ വന്നിട്ടില്ല.വരുമ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഫാര്‍സിയുടെ കമന്‍റ് ചേര്‍ക്കുന്നു:
വളരെ നല്ലോരു സുഹ്രത്താണെനിക്കു നഷ്ടപ്പെട്ടത്.വളരെയധികം സങ്കടമുണ്ട്.മിനിയാന്ന് അവനെ കണ്ട് സംസാരിച്ചിറങ്ങിയതേ ഉള്ളൂ.തിങ്കളാഴ്ച Oncology ഹോസ്പിറ്റലില്‍ വെച്ചു കാണാം എന്നു പറഞ്ഞു പിരിഞ്ഞതാണ്....പിന്നെ....

ഇതിവിടെ നിത്യേന എന്ന തോതിലായിരിക്കുകയാണ്.പല ഇത്തരം സംഭവങ്ങളും കഴിഞ്ഞാലുടനെ കുറച്ചു ദിവസത്തേക്കു ആ പരിസരങ്ങളില്‍ പോലീസ് കാവലും മറ്റുമുണ്ടാവും.അതു കഴിഞ്ഞാല്‍ പഴയ പടി തന്നെ ആവുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം.
പലപ്പോഴും എന്‍റെ കണ്മുമ്പില്‍ പോലും പല സുഹ്രത്തുക്കള്‍ക്കും ‘സ്കിന്‍ ഹേഡ്സി’ന്റ്റെ അടി കിട്ടുന്നത് നിസ്സഹായകനായി നോക്കി നിക്കാനെ കഴിയുന്നുള്ളൂ.10ഓ 20ഓ പേര്‍ നേരത്തെ മുന്‍കൂട്ടിയുള്ള പ്ലാനാണു ഈ കൊലപാതകങ്ങള്‍.ഇതിനു പിന്നിലുള്ള പൊളിറ്റിക്കല്‍ സപ്പോര്‍ട്ടാകാം ഒരു പക്ഷേ പ്രതികളെ പലപ്പോഴും പിടിക്കാന്‍ കഴിയാത്തത്.
‘നാഷ്’ എന്നൊരു ആന്‍റി നാസിസ്റ്റ് ഗ്രൂപ്പ് ചില റഷ്യന്‍സും ഫോറീനേഴ്സും കൂടെ തുടങ്ങിയിട്ടുണ്ട്.പക്ഷേ അവര്‍ക്ക് അടിച്ചമര്‍ത്തലിന്‍റെ രീതി സ്വീകരിക്കാന്‍ കഴിയില്ലല്ലോ!നവനാസികളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നത്,അതു റഷ്യനായാലും ശരി,അവരേയും ആക്രമിക്കുന്ന പ്രവണതയും ഇപ്പോള്‍ കണ്ടുവരുന്നു.ഈയിടെ ഇവിടത്തെ ഒരു ശാസ്ത്രഞ്ജനെ കറുത്ത വര്‍ഗക്കാരായ വിദേശിയരെ പിന്താങ്ങിയ കാരണത്താല്‍ കൊല്ലപ്പെടുത്തുകയുണ്ടായി.ഇനി ഈ കൊലപാതകവും പഴയ സംഭവങ്ങളെ പോലെ കുറച്ചു ദിവസത്തെ ഗവര്‍ണറും പോലീസ് അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പഴയപടി തന്നെ ആവുകയും ചെയ്യും.നഷ്ടപ്പെട്ടത് അവന്‍റെ രക്ഷിതാക്കള്‍ക്ക്.പ്രതികളെ പിടിച്ചാല്‍ തന്നെ കോടതി അവരെ തെളിവുകളുടെ അപൂര്‍ണ്ണതയോ മറ്റോ പറഞ്ഞു കുറ്റവിമുക്തയാക്കുകയോ അല്ലെങ്കില്‍ 1ഓ 2ഓ വര്‍ഷത്തേക്കുള്ള ജയില്‍ വാസം നല്‍കി കേസവസാനിപ്പിക്കും.
ഇവിടുത്തെ ഇന്ത്യന്‍ എംമ്പസി ഇന്ത്യക്കാരുടെയെങ്കിലും സംരക്ഷണത്തിനു വേണ്ടി അധിക്രതരുമായി ചര്‍ച്ച ചെയ്യുകയോ മറ്റോ ഇതു വരെ നടന്നതായി അറിവില്ല.ഇന്നലെതന്നെ വിവരം ഇന്ത്യന്‍ എമ്പസിയില്‍ അറിയിച്ചെങ്കിലും ഇന്നു രാവിലെ വരെയും ആരും വന്നിട്ടില്ലെന്നാണു അറിയാന്‍ കഴിഞ്ഞത്. ഇതിനൊരു പോവഴി ചിലപ്പോള്‍ ഇന്ത്യന്‍ അധിക്രതരില്‍ നിന്നു തന്നെ ഉണ്ടാവണം.അതല്ലാതെ ഇവിടുത്തെ പോലീസിനേയും ഗവര്ണ്ണരേയുമൊന്നും കണ്ടിട്ട് കാര്യമില്ലെന്നാണു അനുഭവങ്ങള്‍ പടിപ്പിക്കുന്നത്..
ഇക്കാസെ ...സ്വന്തം സുരക്ഷിതത്വം മാത്രം നോക്കിയാണിപ്പോള്‍ ഞങ്ങളെപ്പോലുള്ളവര്‍ ജീവിക്കുന്നത്..പക്ഷേ അതിനു ഇന്ത്യക്കു വെളിയിലുള്ള ഒരു രാജ്യത്ത് എത്രത്തോളം പറ്റും?നമ്മുക്ക് വാതില്‍ അടച്ചു കുറ്റിയിട്ട് കിടന്നുറങ്ങാം,പക്ഷേ പുറത്തിറങ്ങാതിരിക്കാന്‍ പറ്റുമോ?
അഗ്രജന്‍ ചോദിച്ചല്ലോ ‘ഇവര്‍ എന്തു നേടുന്നു’ എന്ന്...അവര്‍ നേടുന്നത് സംതൃപ്തി(കൈഫ്)ആയിരിക്കാം.ഇതൊരു psychological disorder (xenophobia) ആണ്.ഒരു ജോലിയുമില്ലാത്ത ചെറുപ്പക്കാരാണു ഇതിനു പിന്നില്‍.നേതാക്കന്മാര്‍ പരിശീലനവും പ്രജോദനവും നലകുന്നു.ഈ 18 വയ്സ്സു തികയാത്ത ഇവരെ പിടിച്ചാലും ഇവരെ ശിക്ഷിക്കാന്‍ നിയമമില്ലത്രേ.

...പരേതന്‍റെ ആത്മാവിന് നിത്യശാന്തിക്കായി നമുക്കു പ്രാര്‍ത്തിക്കാം...


നിതീഷ് കുമാറിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

അപ്ഡേറ്റ്:
എല്ലാ സഹകരണങ്ങള്‍ക്കും നന്ദി. കലേഷ് പറഞ്ഞ പ്രകാരം ഞാന്‍ ചെയ്തിട്ടുണ്ട്.കിച്ചു പറഞ്ഞ പോലെ ഫോടോ അയച്ചിട്ടുണ്ട്.എല്‍ജിയുടേത് നല്ല നിര്‍ദേശമാണ്.ഇപ്പൊ ചെയ്യാം.

എല്ലാ കാര്യങ്ങള്‍ക്കും
ogneopasnoboy@mail.ru എന്ന ഇ മെയിലിലും
+79062755851 എന്ന ടെലിഫോണിലും ബന്ധപ്പെടാവുന്നതാണ്.

റഷ്യന്‍ അധികൃതരില്‍ നിന്നും അനുഭാവപൂര്‍ണ്ണമായ നിലപാടുകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇപ്പോഴും നിഷേധാത്മക നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

ശ്രീ ഇ കെ അഹമ്മദ്, ശ്രീ വയലാര്‍ രവി എന്നിവര്‍ സംഭത്തിന്‍റെ വിശദവിവരങ്ങള്‍ രെജിസ്റ്റ്രേഡ് പോസ്റ്റായി അയക്കാന്‍ പറഞ്ഞിട്ടുണ്ട്.അത് പ്രകാരം ലോക സഭയില്‍ പ്രശ്നം ഉന്നയിക്കാമെന്ന് വാക്കും തന്നിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങിളിലൂടെ ഈ അനീതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ സഹായിച്ച ബ്ലോഗര്‍ കമ്മ്യൂണിറ്റിയോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ. വളരെപ്പെട്ടന്ന് തന്നെ അതിന്‍റെ ഫലങ്ങള്‍ അറിയുന്നുണ്ട്.

യെല്‍ജി പറഞ്ഞപ്രകാരം ഇത് ഇംഗ്ലീഷില്‍ ഞാനിവിടെയിടുന്നു. മറ്റെന്തെങ്കിലും തരത്തിലാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ദയവായി അറിയിക്കുക.

57 comments:

തണുപ്പന്‍ said...

ഞങ്ങളുടെ സഹപ്രവര്‍ത്തകനും,ബ്ലോഗര്‍ ഫാര്‍സിയുടെ പാരലല്‍ ഗ്രൂപ് മേറ്റുമായ നിതീഷ് സിങ് കുമാര്‍ ഇന്നലെ രാത്രി സ്വന്തം ഹോസ്റ്റലിന്‍റെ മുന്നില്‍ വെച്ച് ഒരു പറ്റം നവനാസികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.ആദരാന്‍ ജലികളര്‍പ്പിക്കൂ.വര്‍ണ്ണവിവേചനത്തിനെതിരെ പ്രതികരിക്കൂ..

evuraan said...

നടുക്കുന്ന വാര്‍ത്തയാണല്ലോ..! :(

പരേതന്റെ ആത്മാവിനു ശാന്തി നേരുന്നു.

കൂടുതലൊന്നും പറയാന്‍ കഴിയുന്നില്ല.

Adithyan said...

എന്ത് രീതിയില്‍ പ്രതികരിച്ചാല്‍ ഫലവത്താവും എന്നറിയില്ല. നടുക്കുന്ന വര്‍ത്ത.

നിങ്ങള്‍ സൂക്ഷിച്ചിരിക്കുക.

Santhosh said...

വിഷമിപ്പിക്കുന്ന വാത്ത. പരേതന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

വേണു venu said...

വല്ലാത്ത വാര്‍ത്തയാണല്ലോ.
ദു‍:ഖത്തില്‍ പങ്കുചേരുന്നു.

അനംഗാരി said...

വംശീയ കലാപത്തിന്റെ കൊടിയ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന ഒരു ചിത്രം ഞാനിപ്പോള്‍ കണ്ടതേയുള്ളൂ. നൊമ്പരം മായുന്നതിന് മുന്‍പ് അടുത്ത വേദന. എന്റെ ആദരാഞ്ജലികള്‍.
നമുക്ക് എന്ത് ചെയ്യാനാവും എന്ന് ആലോചിക്കുക.

ദിവാസ്വപ്നം said...

വളരെ വളരെ നിര്‍ഭാഗ്യകരം

റഷ്യയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്ന് അറിഞ്ഞിരുന്നില്ല

തീര്‍ച്ചയായും അനുശോചനക്കമന്റുകള്‍ക്ക് അപ്പുറം എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു, എന്താണെന്നറിയില്ലെങ്കിലും :-(

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഞെട്ടലിലും ദുഖത്തിലും പങ്കു ചേരുന്നു.

Mubarak Merchant said...

എന്റെ ആദരാഞ്ജലികള്‍.
നമുക്ക് എന്ത് ചെയ്യാനാവും എന്ന് ആലോചിക്കുക.
ഒന്നും ചെയ്യാനില്ല. നിഷ്കരുണമായ അക്രമങ്ങള്‍ നിര്‍ത്താതെ തുടരുന്ന രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളിക്ക് കരണീയം രണ്ട് കാര്യങ്ങളാണ്.
1. ഒന്നുകില്‍ സ്വന്തം സുരക്ഷിതത്വം മാത്രം നോക്കി അവിടെ ഭീതിയുടെ നിഴലില്‍ ജോലി ചെയ്യുക.
2. അല്ലെങ്കില്‍, ഇതേ ജോലി സ്വന്തം നാട്ടില്‍ ചെയ്താല്‍ കിട്ടുന്ന വരുമാനം മതി എന്ന് കരുതി നാട്ടില്‍ വന്ന് സ്വസ്ഥമായും സമാധാനമായും പണിയെടുത്ത് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുക.

മനോജ് കുമാർ വട്ടക്കാട്ട് said...

നിറവും വര്‍ഗ്ഗവും ദേശവും ഹത്യയ്ക്‌ കാരണങ്ങളാവുന്ന കഥകള്‍ തുടരുകയാണ്‌. പ്രതികരിക്കാന്‍ പോലും കഴിയാതെ നിസ്സഹായരായിപ്പോകുന്നു.

മുസ്തഫ|musthapha said...

ദുഃഖത്തില്‍ പങ്ക് ചേരുന്നു :(

എങ്ങും ക്രൂരത മാത്രം... ക്രൂശിക്കപ്പെടുന്നത് നിരപരാധികളും... ഇതുകൊണ്ട് ഇവരൊക്കെ എന്ത് നേടുന്നു...!!!

പട്ടേരി l Patteri said...

So sad :(
ThaNuppaa Take care and hope we everything will fine soon
qw_er_ty

ഫാര്‍സി said...

വളരെ നല്ലോരു സുഹ്രത്താണെനിക്കു നഷ്ടപ്പെട്ടത്.വളരെയധികം സങ്കടമുണ്ട്.മിനിയാന്ന് അവനെ കണ്ട് സംസാരിച്ചിറങ്ങിയതേ ഉള്ളൂ.തിങ്കളാഴ്ച ഓണ്‍കോള്‍ജി ഹോസ്പിറ്റലില്‍ വെച്ചു കാണാം എന്നു പറഞ്ഞു പിരിഞ്ഞതാണു....പിന്നെ....
ഇതിവിടെ നിത്യേന എന്ന തോതിലായിരിക്കുകയാണു.പല ഇത്തരം സംഭവങ്ങളും കഴിഞ്ഞാലുടനെ കുറച്ചു ദിവസത്തേക്കു ആ പരിസരങ്ങളില്‍ പോലീസ് കാവലും മറ്റുമുണ്ടാവും.അതു കഴിഞ്ഞാല്‍ പഴയ പടി തന്നെ ആവുകയാണു ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം.
പലപ്പോഴും എന്‍റെ കണ്മുമ്പില്‍ പോലും പല സുഹ്രത്തുക്കള്‍ക്കും ‘സ്കിന്‍ ഹേഡ്സി’ന്റ്റെ അടി കിട്ടുന്നത് നിസ്സഹായകനായി നോക്കി നിക്കാനെ കഴിയുന്നുള്ളൂ.10ഓ 20ഓ പേര്‍ നേരത്തെ മുന്‍കൂട്ടിയുള്ള പ്ലാനാണു ഈ കൊലപാതകങ്ങള്‍.ഇതിനു പിന്നിലുള്ള പൊളിറ്റിക്കല്‍ സപ്പോര്‍ട്ടാകാം ഒരു പക്ഷേ പ്രതികളെ പലപ്പോഴും പിടിക്കാന്‍ കഴിയാത്തത്.
‘നാഷ്’ എന്നൊരു ആന്‍റി നാസിസ്റ്റ് ഗ്രൂപ്പ് ചില റഷ്യന്‍സും ഫോറീനേഴ്സും കൂടെ തുടങ്ങിയിട്ടുണ്ട്.പക്ഷേ അവര്‍ക്ക് അടിച്ചമര്‍ത്തലിന്‍റെ രീതി സ്വീകരിക്കാന്‍ കഴിയില്ലല്ലോ!നവനാസികളായ അവരുടേ പ്രവര്‍ത്തികളെ എതിര്‍ക്കുന്ന,അതു റഷ്യനായാലും ശരി,അവരേയും ആക്രമിക്കുന്ന പ്രവണതയും ഇപ്പോള്‍ കണ്ടുവരുന്നു.ഇവിടത്തെ ഒരു ശാസ്ത്രഞ്ജനെ അതുകാരണം കൊല്ലപ്പെടുത്തുകയുണ്ടായി.അദ്ദേഹം ചെയ്ത തെറ്റ് കറുത്ത വര്‍ഗക്കാരായ വിദേശിയരെ
പിന്താങ്ങിയതത്രേ....
ഇനി ഈ കൊലപാതകവും പഴയ സംഭവങ്ങളെ പോലെ കുറച്ചു ദിവസത്തെ ഗവര്‍ണറും പോലീസ് അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പഴയപടി തന്നെ ആവുകയും ചെയ്യും.നഷ്ടപ്പെട്ടത് അവന്‍റെ രക്ഷിതാക്കള്‍ക്ക്.പ്രതികളെ പിടിച്ചാല്‍ തന്നെ കോടതി അവരെ തെളിവുകളുടെ അപൂര്‍ണ്ണതയോ മറ്റോ പറഞ്ഞു കുറ്റവിമുക്തയാക്കുകയോ അല്ലെങ്കില്‍ 1ഓ 2ഓ വര്‍ഷത്തേക്കുള്ള ജയില്‍ വാസം നല്‍കി കേസവസാനിപ്പിക്കും.
ഇവിടുത്തെ ഇന്ത്യന്‍ എംമ്പസി ഇന്ത്യക്കാരുടെയെങ്കിലും സംരക്ഷണത്തിനു വേണ്ടി അധിക്രതരുമായി ചര്‍ച്ച ചെയ്യുകയോ മറ്റോ ഇതു വരെ നടന്നതായി അറിവില്ല.ഇന്നലെതന്നെ വിവരം ഇന്ത്യന്‍ എമ്പസിയില്‍ അറിയിച്ചെങ്കിലും ഇന്നു രാവിലെ വരെയും ആരും വന്നിട്ടില്ലെന്നാണു അറിയാന്‍ കഴിഞ്ഞത്. ഇതിനൊരു പോവഴി ചിലപ്പോള്‍ ഇന്ത്യന്‍ അധിക്രതരില്‍ നിന്നു തന്നെ ഉണ്ടാവണം.അതല്ലാതെ ഇവിടുത്തെ പോലീസിനേയും ഗവര്ണ്ണരേയുമൊന്നും കണ്ടിട്ട് കാര്യമില്ലെന്നാണു അനുഭവങ്ങള്‍ പടിപ്പിക്കുന്നത്..
ഇക്കാസെ ...സ്വന്തം സുരക്ഷിതത്വം മാത്രം നോക്കിയാണിപ്പോള്‍ ഞങ്ങളെപ്പോലുള്ളവര്‍ ജീവിക്കുന്നത്..പക്ഷേ അതിനു ഇന്ത്യക്കു വെളിയിലുള്ള ഒരു രാജ്യത്ത് എത്രത്തോളം പറ്റും?നമ്മുക്ക് വാതില്‍ അടച്ചു കുറ്റിയിട്ട് കിടന്നുറങ്ങാം,പക്ഷേ പുറത്തിറങ്ങാതിരിക്കാന്‍ പറ്റുമോ?
അഗ്രജന്‍ ചോദിച്ചല്ലോ ‘ഇവര്‍ എന്തു നേടുന്നു’ എന്ന്...അവര്‍ നേടുന്നത് സംത്രപ്തി(കൈഫ്)ആയിരിക്കാം.ഇതൊരു സൈക്കോള്‍ജിക്കല്‍ ഡിസോര്‍ടറാണു.ഒരു ജോലിയുമില്ലാത്ത ചെറുപ്പക്കാരാണു ഇതിനു പിന്നില്‍.നേതാക്കന്മാര്‍ പരിശീലനവും പ്രജോതനവും നലകുന്നു.ഈ 18 വയ്സ്സു തികയാത്ത ഇവരെ പിടിച്ചാലും ഇവരെ ശിക്ഷിക്കാന്‍ നിയമമില്ലത്രേ.
...പരേതന്‍റെ ആത്മാവിന് നിത്യശാന്തിക്കായി നമുക്കു പ്രാര്‍ത്തിക്കാം...

സു | Su said...

വളരെ വിഷമം തോന്നി. ഇങ്ങനെ ഇനി ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

ആദരാഞ്ജലികള്‍.

SunilKumar Elamkulam Muthukurussi said...

പ്രതികരിക്കാന്‍ പോലും കഴിയാതെ നിസ്സഹായരായിപ്പോകുന്നു.

ദേവന്‍ said...

എന്തു ചെയ്യാന്‍ നമ്മള്‍, സങ്കടപ്പെടുകയല്ലാതെ.

asdfasdf asfdasdf said...

എങ്ങനെ പ്രതികരിക്കണമെന്നുപോലുമറിയാത്ത ഒരവസ്ഥ. മുന്‍പ് ജോബര്‍ഗ്ഗില്‍ ശരിക്കുമനുഭവിച്ചറിഞ്ഞിട്ടുണ്ട്. നമുക്കെന്തു ചെയ്യാനാവും.

അലിഫ് /alif said...

പ്രതികരിക്കുവാന്‍പോലുമാകാത്ത നിസ്സഹായവസ്ഥയില്‍ തരിച്ചിരിക്കുന്നു. ദു‍:ഖത്തില്‍ പങ്കുചേരുന്നു.

രാജ് said...

മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത വന്നിട്ടില്ലെങ്കില്‍, മാധ്യമങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ കഴിവുള്ളവര്‍ ചേര്‍ന്നു ഈ വാര്‍ത്ത ലോകരെ അറിയിക്കുവാന്‍ ശ്രമിക്കൂ. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഈ കൊലപാതകത്തിനെ അപലപിച്ചു് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടാല്‍‍ ഗവണ്‍‌മെന്റ് തലത്തില്‍ തന്നെ പ്രശ്നത്തിനു പരിഹാരം കാണുവാന്‍ സമ്മര്‍ദം ഉയര്‍ന്നേയ്ക്കും. നമ്മുടെ വേറെയും സഹോദരങ്ങള്‍ റഷ്യയിലും, ജര്‍മ്മനിയിലുമെല്ലാം പാര്‍ക്കുന്നതല്ലേ, അവര്‍ക്കുവേണ്ടി, എല്ലാവരും പ്രാര്‍ത്ഥിക്കുക, പ്രയത്നിക്കുക.

പുള്ളി said...

വളരെ നിര്‍ഭാഗ്യകരമായ കാര്യം. എന്റെ അനുശോചനങ്ങള്‍. സമചിത്തത പാലിയ്ക്കുക എന്നതു മാത്രമേ ഇപ്പോള്‍ ചെയ്യവുന്നതായുള്ളൂ. കണ്ണിനു കണ്ണ്‌ എന്ന ന്യായം കാടത്തമാണ്‌. ദേശിയതയും വംശിയതയും രാഷ്ട്രീയ ലാഭത്തിനുപയോഗിക്കുന്ന ഒരു വിഭാഗം എന്നും ഉണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും. നമുക്കു പ്രതികരിക്കാന്‍ പറ്റുന്നിടത്തെല്ലാം അതിനെതിരേ പ്രതികരിക്കുക.

:: niKk | നിക്ക് :: said...

ഞെട്ടിപ്പിക്കുന്ന വാര്‍ത്ത! റഷ്യയില്‍ മാഫിയാക്രമണങ്ങള്‍ കേട്ടിട്ടുണ്ട്..പക്ഷേ, ഈ ക്രൂരന്മാര്‍ തൊലിയുടെ നിറം നോക്കാതെ എല്ലാ മനുഷ്യരുടേയും രക്തത്തിന്റെ നിറം ഒന്നാണെന്നെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍...

ആദരാഞ്ജലികള്‍. നിതീഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. പരേതന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു.

തണുപ്പന്‍, ഫാര്‍സി കൂടാതെ നിങ്ങളുടെ മറ്റ് സുഹൃത്തുക്കള്‍ കരുതലോടെയിരിക്കുവാന്‍ ശ്രദ്ധിക്കുക.

വല്യമ്മായി said...

ആദരാഞ്ജലികള്‍

ചില നേരത്ത്.. said...

പരേതന്‍ നിത്യ ശാന്തി നേരുന്നു.
പ്രാര്‍ത്ഥന കൊണ്ട് നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കാകും.
നിങ്ങള്‍ ധൈര്യമായിരിക്കുക.

ഏറനാടന്‍ said...

പരേതന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു. ദൈവമേ ലോകത്തില്‍ സമാധാനം പുന:സ്ഥാപിക്കണേ...

Unknown said...

ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു.

പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ആദരാഞ്ജലികള്‍!

:(

ഡാലി said...

ഞെട്ടല്‍ മാറുന്നില്ല! പ്രതികരിക്കാനറിയുന്നില്ല. ആദ്യം പറയാ‍ന്‍ തോന്നുന്നത് തണുപ്പനും ഫാര്‍സിയും ശ്രദ്ധിക്കണേ എന്നാണ്. ഇന്‍ഡ്യന്‍ എംബസി ഒരു നാട്ടിലും നമുക്ക് തുണയല്ല. യുദ്ധകാലഘട്ടത്തിലെ അതിവിടേയും കണ്ടതാണ്.

നിതീഷിനു ആദരഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്നേഹം, സമാധാനം, പ്രാര്‍ത്ഥന.

സ്കിന്‍ ഹെഡ്സ് മനോഭാവം വല്ലാതെ പടരുന്നു എന്നാണറിയുന്നത്. അമേരിക്കയില്‍ പോലും വ്യാപകമാണ് എന്ന് ഇ‍ഞ്ചി എവിടെയൊ പറഞ്ഞ ഒരോര്‍മ്മ. എന്തു ചെയ്യാന്‍ കഴിയും നമുക്ക്?

ഉത്സവം : Ulsavam said...

ആദരാഞജാലികള്‍.
പരേതന്റെ ആത്മാവിനു ശാന്തി നേരുന്നു.
ഇതു പോലെ ഒരു സംഭവം നിര്‍ഭാഗ്യകരം തന്നെ.
അതും റഷ്യയില്‍ ..!
പെരിങ്ങോടന്‍ പറഞ്ഞ പോലെ ഇതിനു അന്താരാഷ്ട്രശ്രദ്ധയകര്‍ഷിക്കുകയാണു വേണ്ടത്
സൂക്ഷിക്കുക...എല്ലാവരും... ഇത്തരം പിശാചുക്കള്‍ എങ്ങും ഉണ്ട്.

Visala Manaskan said...

വായിച്ച് വളരെ വേദനിക്കുന്നു.

Kalesh Kumar said...

അങ്ങേയറ്റം ഭീതിജന്യമായ വാര്‍ത്തയാ‍ണിത്!

ദു:ഖത്തില്‍ പങ്ക് ചേരുന്നു.

മലയാളിയായ പ്രവാസികാര്യമന്ത്രി വയലാര്‍ രവിക്ക് ഇംഗ്ലീഷിലും മലയാളത്തിലുമായി പരാതിപ്പെട്ടാ‍ലോ?

പ്രിയ തണുപ്പാ, ഞാനീ വാര്‍ത്ത ഇവിടുത്തെ ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ അറിയിച്ചു. അവന്‍ അങ്ങോട്ട് വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ എന്നോട് ആവശ്യപ്പെട്ടു. ദയവായി താങ്കളുടെ ഫോണ്‍ നമ്പര്‍ ഒന്ന് kaleshkumarഅറ്റ് ജീമെയില്‍.കോം - ലോട്ട് ഒന്ന്‍ അയച്ചു തരുമോ?

keralafarmer said...

ഞാനും ഈ ദുഃഖത്തില്‍ പങ്കുചേരുകയും പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Satheesh said...

വല്ലാത്തൊരു വാര്‍ത്ത തന്നെ. ഞെട്ടിപ്പോയി. പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

ലിഡിയ said...

ദുഃഖത്തില്‍ പങ്കുചേരുന്നു..ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണെന്നോര്‍ത്ത് പേടി തോന്നുന്നു.സഹജീവികളെന്ന് പോലും ഓര്‍ക്കാതെയുള്ള ആക്രമണങ്ങള്‍,ഏത് അവതാരത്തിനാവും ഇവരുടെ കണ്ണ് തുറക്കാനാവുക?

-പാര്‍വതി.

krish | കൃഷ് said...

വളരെ ദുഃഖകരം. പരേതന്റെ ആത്മാവിന്‌ ആദരാഞ്ജലികള്‍. റഷ്യ ഇന്ത്യയുടെ ഒരു സൗഹ്രദ രാഷ്ട്രമായതുകൊണ്ട്‌ എന്തെങ്കിലും കാര്യമായത്‌ ചെയ്യുമെന്ന്‌ പ്രതീക്ഷിക്കാം.

കിച്ചു said...

പരേതന്റെ ആത്മാവിന് ശാന്തി നേരുന്നു. വാര്‍ത്ത മനോരമയിലോട്ടും മനോരമ ഓണ്‍ലൈനിലേയ്ക്കും പിക് അപ്പ് ചെയ്യുന്നുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ ദയവായി നിഷിന്‍കുര്യന്‍ nishinkurian@manoramamail.com ഒരു മെയില്‍ വിടുക

കിച്ചു said...

ഇയാളുടെ (Nitheesh Kumar) ഒരു വലിയ നല്ല ഫോട്ടോ ഫാര്‍സിയോ തണുപ്പനോ ബ്ലോഗിലിലൂടെ അയച്ചു തരികയോ ഫോട്ടോ ലിങ്ക് തരികയോ ചെയ്യുമോ അടിയന്തരമാണ് ഒരു മണിക്കൂറിനുള്ളില്‍ സഹായം കിട്ടുമെന്നു കരുതുന്നു

Anonymous said...

ഈ പോസ്റ്റ് ഒന്ന് ഇംഗ്ലീഷിലും ഇടുവൊ?

ഇംഗ്ലീഷില്‍ എഴുതിയിട്ട് അതിന്റെ താഴെ ഇന്‍ മലയാളം എന്ന് പറഞ്ഞ് മലയാളത്തില്‍ നിങ്ങള്‍ എഴുതിയിരിക്കുന്നതു. ആദ്യമേ ലിങ്ക് കൊടുക്കുമ്പോള്‍ ഇംഗ്ലീഷില്‍ കാണാന്‍ ആണ് മലയാളികള്‍ അല്ലാത്തെ റിപ്പോര്‍ട്ടേര്‍സിന്.

Also, give someone's email id,
phone numbers etc for contact in the post itself.

Anonymous said...

വളരെ സങ്കടം തോന്നുന്നു.
നിതീഷ് കുമാറിന്റെ വീട്ടുകാര്ക്കും കൂട്ടുകാര്ക്കും ഇതു താങ്ങാനുള്ള ശക്തി ഉന്ടാവട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.

തണുപ്പന്‍ said...

എല്ലാ സഹകരണങ്ങള്‍ക്കും നന്ദി.കലേഷ് പറഞ്ഞ പ്രകാരം ഞാന്‍ ചെയ്തിട്ടുണ്ട്.കിച്ചു പറഞ്ഞ പോലെ ഫോടോ അയച്ചിട്ടുണ്ട്.എല്‍ജിയുടേത് നല്ല നിര്‍ദേശമാണ്.ഇപ്പൊ ചെയ്യാം.

എല്ലാ കാര്യങ്ങള്‍ക്കും
ogneopasnoboy@mail.ru എന്ന ഇ മെയിലിലും
+79062755851 എന്ന ടെലിഫോണിലും ബന്ധപ്പെടാവുന്നതാണ്.

റഷ്യന്‍ അധികൃതരില്‍ നിന്നും അനുഭാവപൂര്‍ണ്ണമായ നിലപാടുകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇപ്പോഴും നിഷേധാത്മക നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

ശ്രീ ഇ കെ അഹമ്മദ്, ശ്രീ വയലാര്‍ രവി എന്നിവര്‍ സംഭത്തിന്‍റെ വിശദവിവരങ്ങള്‍ രെജിസ്റ്റ്രേഡ് പോസ്റ്റായി അയക്കാന്‍ പറഞ്ഞിട്ടുണ്ട്.അത് പ്രകാരം ലോക സഭയില്‍ പ്രശ്നം ഉന്നയിക്കാമെന്ന് വാക്കും തന്നിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങിളിലൂടെ ഈ അനീതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ സഹായിച്ച ബ്ലോഗര്‍ കമ്മ്യൂണിറ്റിയോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.

വളയം said...

വളരെ വളരെ ദുഃഖകരമായ വാര്‍ത്ത.
ആത്മാവിന് ശാന്തി നേരുന്നു.

സ്നേഹിതന്‍ said...

വളരെ ദുഃഖകരം.
ആദരാഞ്ജലികള്‍.

കിച്ചു said...

ഫോട്ടോ കിട്ടി താങ്കസ് പിന്നെ ഇതിലും വലിപ്പവും റെസല്യൂഷനും കൂടി ഒരു ഫോട്ടോയാണ് ഞാന്‍ പ്രതീക്ഷിച്ചത്. മറ്റ് ഫോട്ടോകള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ങാ പോട്ടെ തല്ക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യാം. നന്ദി തണുപ്പന്‍ ഗഡീ... പ്രശ്നം പരിഹരിക്കന്‍ വേഗം നടപടികള്‍ ഉണ്ടകും എന്നു കരുതാം

ബിന്ദു said...

ആദരാഞ്ജലികള!:( അതോടൊപ്പം നിങ്ങള്‍ സുരക്ഷിതരായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

Anonymous said...

തണുപ്പാ‍ാ അല്ലെങ്കില്‍ ബൂലൊഗ ക്ലബ് അഡ്മിന്‍സേ

ഈ പോസ്റ്റിന്റെ ഇംഗ്ലിഷില്‍ എഴുതിയിരിക്കുന്നത് ആദ്യം കൊടുക്കോ? കാരണം മലയാളം ഫോണ്ടില്ലാത്തോര്‍ നോക്കിയാല്‍ ആദ്യം കാണാനാ..പ്ലീസ്.. ഓള്‍സൊ, ഇംഗ്ലീഷിന്റെ അടിയില്‍ തന്നെ ആ റോയിറ്റേര്‍സിന്റെ ന്യൂസിന്റെ ലിങ്കും.. മലയാളം മാധ്യമത്തില്‍ വരുന്നതിനേക്കാള്‍ പ്രാധാന്യം ഉള്ളതുകൊണ്ടാണെ..

ഒന്ന് പെട്ടെന്ന് ചെയ്യണേ....പറ്റുമെങ്കില്‍...

തണുപ്പന്‍ said...

ഇഞ്ചിയേ,ഈ ശുഷ്കാന്തിക്ക് വളരെ നന്ദിയുണ്ട് ഞങ്ങല്‍ക്ക്.
ഞാനത് മുകളിലേക്കിട്ടിട്ടുണ്ട്. തനിമലയാളം പോലുള്ള ഇംഗ്ലീഷ് ബ്ലോഗ് റോളുകളില്‍ ഇത് ലിസ്റ്റ് ചെയ്യിക്കാന്‍ എന്താ വഴി?

കിച്ചു said...

മനോരമ ഓണ്‍ലൈനില്‍ നവനാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതീഷിന്റെ വാര്‍ത്ത http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=1499591&BV_SessionID=@@@@0772162993.1159217066@@@@&BV_EngineID=ccdcaddimemhhficefecfikdghodgik.0
നവനാസികളാണ് കൊലപാതകത്തിനു പിന്നില്‍ എന്ന് വ്യക്തമായി പറയാന്‍ തെളിവുകള്‍ ഞാങ്ങളുടെ കൈയില്‍ ഇല്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ സുരക്ഷിതമായ ഒരു വഴി സ്വീകരിച്ചത് ബ്ലോഗര്‍മാര്‍ ക്ഷമിക്കുമല്ലോ...

തണുപ്പന്‍ said...

പുളകിതാ..അത് ഞാന്‍ ഡെലിറ്റ് ചെയ്തിട്ടില്ല,എങ്ങിനെ പോയി എന്ന് മനസ്സിലാവുന്നില്ല. വളരെ കാമ്പുള്ള ഒന്നായിരുന്നു അത്. അതിനോട് ചുവട് പിടിച്ച് ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാരുന്നു.പുളകിതന്‍റെ കമന്‍റ് ഞാന്‍ കോപി ചെയ്ത് വെച്ചിട്ടുണ്ട്. മെയില്‍ അഡ്രസ്സ് അയച്ച് തന്നാല്‍ അയച്ച് തരാം. ദയവായി റീപോസ്റ്റ് ചെയ്യണം

ഖാദര്‍ said...

സങ്കടമുണ്ട് വായിച്ചപ്പോള്‍
റഷ്യ ഒരു പാട് പിറകോട്ട് പോകുന്നു.കരിപിടിച്ച മനസുകള്‍ ലോകത്ത് എല്ലയിടത്തു മുണ്ട്.

തണുപ്പന്‍ said...

കിച്ചു, വളരെ നന്ദി, നിങ്ങളുടെ പരിമതികള്‍ ഞാന്‍ മനസ്സിലാക്കുന്നു.

Adithyan said...

പുളകിതാ, നിന്നോട് ഇതില്‍ വന്ന് അലമ്പുണ്ടാക്കരുതെന്ന് പറഞ്ഞതല്ലെ? ഒരു സീരിയസ് കാര്യത്തിനിടക്ക് അലങ്കോലമാക്കരുത്.

തണുപ്പന്‍ said...

ശരിയാണ്.ആഗോള തീവ്രവാദത്തിന്‍റെ മറ്റൊരു പതിപ്പാണ് നവനാസിസം. പക്ഷേ എവിടെയും racialy motivated atack കളെ തീവ്രവാദമായി അംഗീകരിക്കുന്നില്ല. റഷ്യയില്‍ ഇതിനുമുന്‍പുണ്ടായ പല സമാനസംഭവങ്ങളും(ഇന്ത്യക്കാര്‍ക്ക് നേരെയല്ല)സാധാരണ കുറ്റകൃത്യങ്ങളായാണ് അധികൃതരാല്‍ കണക്കാക്കപ്പെടുന്നത്.ഒരു തീവ്രവാദിയെന്ന് സംശയം മാത്രം തോന്നുന്ന ആളെ അറസ്റ്റ് ചെയ്യാന്‍ നിയമമുണ്ട്, എന്നാല്‍ ഒറ്റ നോട്ടത്തിലേ സ്കിന്‍ ഹെഡ് എന്ന് മന‍സ്സിലാവുന്ന ഒരാളെ ഒന്നും ചെയ്യാന്‍ നിയമത്തിനാവില്ല . റഷ്യയിലെ മാത്രം പ്രശ്നമാണിതെന്ന് തോന്നുന്നില്ല.മുഴുവന്‍ യൂറോപ്പിലും,ചില അമേരിക്കകളിലും, ഓസ്റ്റ്റേലിയയിലും ഇത് തന്നെയാണ് സ്ഥിതി.
റഷ്യയിലെ സാധാരണക്കാര്‍ പൊതുവെ വംശീയവാദത്തിന് എതിരാണ്.മിക്കപ്പോഴും റഷ്യന്‍ വംശജരും നവനാസികളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.റോക്ക്,പങ്ക്,ഹരേ കൃഷ്ണ- ഹരേ രാമ തുടങ്ങിയ അണ്‍ എസ്റ്റാബ്ലിഷ്ട് രീതികളുടെ വക്താക്കളാണ് റഷ്യക്കാരില്‍ മിക്കപ്പോഴും ഇക്കൂട്ടരുടെ ഉന്നം. എങ്കിലും ചില സര്‍വ്വേകള്‍ പ്രകാരം 80ശതമാനത്തിലേറെ യൂറോപ്യന്‍സും(റഷ്യക്കരടക്കം) xenophobic(അന്യവംശജരോടുള്ള വെറുപ്പ്) ആണെന്ന് പറയുന്നു. (കേരളത്തില്‍ വേലയെടുക്കാന്‍ വരുന്ന തമിഴരോടുള്ള നമ്മുടെ നിലപാടും അതല്ലേ എന്ന് സംശയം.)

പൊതുവേ അസര്‍ബൈജാന്‍,അര്‍മേനിയ, ജോര്‍ജിയ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരോടാണ് സാധാരണ റഷ്യക്കാര്‍ക്ക് എതിര്‍പ്പ്.ആഫ്രിക്കക്കാരോടും വലിയ മമതയില്ല.ഇന്ത്യക്കാരോട് സാധാരണ റഷ്യക്കാര്‍ക്ക് നല്ല മതിപ്പാണ്.സ്കിന്‍ ഹെഡുകള്‍ എല്ലാ നാട്ടുകാര്‍ക്കും ഭീഷണിയാണ്.ഈയിടെയായി ചൈനക്കാര്‍ക്കും വിയറ്റ്നാമികള്‍ക്കും ഭീഷണിയുണ്ട്.

ഈയിടെയായി ശക്തമയിക്കൊണ്ടിരിക്കുന്ന ആന്‍റിഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ ചെറിയൊരാശ്വാസം നല്‍കുന്നുണ്ട്.രാഷ്ട്രീയ പിന്തുണയുള്ള,ഫാസിസത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഒരു പറ്റം റഷ്യന്‍ യുവാക്കളാണ് ആന്‍റിഫാസിസ്റ്റ് പ്രസ്ഥനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.എന്നാല്‍ അടുത്ത് കാലത്ത് ആന്‍റി ഫാസിസ്റ്റ് വാദിയും റഷ്യന്‍ വംശജനുമായ നരവംശശാത്രജ്ഞനെ വെടിവെച്ച് കൊന്നത് അവരുടെ മനോധൈര്യം തെല്ല് കെടുത്തിയിട്ടുണ്ട്.ആന്‍റി ഫാസിസ്റ്റുകളും കുറച്ച് അക്രമത്തിന്‍റെ രീതി ഈയിടെയായി സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു.

റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന് കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്‍റെ ഇരയാണ് നിതീഷ് കുമാര്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.കരേലിയയില്‍ നാട്ട് കാരും കുടിയേറ്റക്കാരനായ caucasian വംശജനയ ഒരു യൂണിവേഴിസിറ്റി വിദ്യാര്‍ഥിയുമായുണ്ടായ ചില തര്‍ക്കങ്ങള്‍ ഈ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള ഒരു തുറന്ന തെരുവ് യുദ്ധമായി മാറുകയായിരുന്നു.ഇരു വശങ്ങളിലും മരണങ്ങളും സംഭവിച്ചിരുന്നു.ഈ സംഭവത്തിന് അനുതാപം പ്രകടിപ്പിച്ച് മോസ്കോയില്‍ റഷ്യന്‍ യൂണിവേഴ്സിറ്റികളിലെ എല്ലാ വിദേശ വിദ്യാര്‍ഥികളേയും പറഞ്ഞയക്കണമെന്ന പേരിലും സെന്‍റ് പീറ്റേഴ്സര്‍ഗ്ഗില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേയെന്ന പേരിലും ഫാസിസ്റ്റ് സംഘടനകള്‍ മീറ്റിങ്ങുകളും പ്രകടനങ്ങളും നടത്തിയിരുന്നു.സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന പ്രകടനത്തിലേക്ക് റഷ്യക്കാര്‍ തന്നെയായ ഒരു പറ്റം ആന്‍റിഫാസിസ്റ്റ് പ്രവര്‍ത്തകര്‍ മുഖം മൂടിധാരികളായെത്തി തള്ളികയറുകയും അക്രമാസക്തമാകുകയുമുണ്ടായി. ഇതിനുള്ള മറുപടിയായാണ് നിരപരാധിയും യാതൊരു ചേരിക്കാരനുമല്ലാത്ത, എന്താണ് ഫാസിസം എന്താണ് ആന്‍റിഫാസിസം എന്ന് വ്യക്തമായി പറയാന്‍ പോലുമാകാത്ത നിതീഷിനെ ബലിയാടാക്കിയത്

ആ സ്കിന്‍ ഹെഡുകളുടെ കാഴ്ച്ചപ്പാട് മറ്റൊരു തരത്തിലാണ്. രാഷ്ട്രീയ പിന്തുണയാണ് അവരുടെ ശക്തി.പ്രത്യയശാസ്ത്രനേതാക്കന്മരോ അനുയായികളോ പുറം ലോകവുമായി സം‌വദിക്കാറില്ല. കൂട്ടം കൂടി അക്രമിക്കുന്നവര്‍ പലപ്പോഴും 17 വയസ്സിന് താഴെയുള്ള കുട്ടികളാണ്.അവര്‍ക്ക് നവനാസി ആശയങ്ങളെക്കുറിച്ച് ഒന്നുമറിയില്ല.ഒരു സംഘട്ടനം നടത്തുന്നതിലുള്ള ത്രില്ലും അതിന്‍റെ ശേഷമുള്ള സാമ്പത്തിക വശങ്ങളുമാണ് അവരെകൊണ്ട് ഇത് ചെയ്യിപ്പിക്കുനത്.
പിടിക്കപ്പെടുമ്പോള്‍ അവരാരും യാതൊരു സംഘടനയിലും ഇല്ലാത്തവരും പ്രായപൂര്‍ത്തിയാവാത്തവരുമായത് കൊണ്ട് കുറഞ്ഞ ശിക്ഷയേ കിട്ടുകയുള്ളൂ.അത് തന്നെയാണ് നവനാസിനേതാക്കളുടെ വിജയവും.

വംശീയവാദത്തെ തീവ്രവാദമായി ലോകത്തെങ്ങും അംഗീകരിക്കുകയും ചെയ്യണം.എന്നാലേ ഭരണകൂടങ്ങള്‍ക്ക് ഇതിനോട് ശക്തമായി പ്രതികരിക്കാനാവൂ.

പുള്ളി said...

ബി ബി സി യുടെ റിപ്പോര്‍ട്‌ ഇവിടെ

കര്‍ണ്ണന്‍ said...

റഷ്യയില്‍ വംശീയ കാലാപങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നും അവിടെ ഒരാള്‍ കൊലപ്പെട്ടതായി വാര്‍ത്ത ഉണ്ട്. മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് ഇതാ ഇവിടെ ലിങ്ക്

ഷാജുദീന്‍ said...

ഇന്നു മംഗളത്തില്‍ ഈ വാര്‍ത്ത ചിത്രം സഹിതം കൊടുത്തിട്ടുണ്ട്. മറ്റു പത്രങ്ങളിലും ഉണ്ട്. വയലാര്‍ രവി, ഇ.അഹമ്മദ് എന്നിവരെ ഇതിനകത്ത് ഇടപെടുത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ നമുക്കു ശ്രമിക്കാവുന്നതാണ്.

Anonymous said...

പുന്നാര കര്‍ണാ
മനോരമയില്‍ നിന്ന് ഒരു ലിങ്ക് കൊടുക്കുന്പോ അത് സ്റ്റേജിങാണോ ലൈവാണോ എന്നു നോക്കിയിട്ട് കൊടുക്കുന്നതിന് ഓര്‍മിക്കുക. മനോരമയിലെ ലിങ്ക് ഇതാ ഇവിടെ. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753760&articleType=Malayalam%20News&contentId=1501860

വിനോദ്, വൈക്കം said...

പരേതന് ആദരാഞജലികള്‍...

Anonymous said...

സീരിയസ് കാര്യത്തിനിടയിലാണോ സിനിമാക്കാര്യം. ഇവനാരെടേ? കൊല്ലപ്പെട്ടത് നിനക്കു വേണ്ടപ്പെട്ടോരു വല്ലോമാരുന്നെങ്കി ഈ വര്‍ത്താനം പറയുമോടേ?

മീനാക്ഷി said...

വളരെ ദുഃഖകരം.ആദരാഞ്ജലികള്‍.

Abdu said...

വിവേചനം, അത് ജാതിയുടേയൊ, മതത്തിന്റേയൊ, നിറത്തിന്റേയൊ ഒക്കെ പേരില് എല്ലായിടങ്ങളിലുമുണ്ട്, ആധുനികന്റെ എല്ലാ വികസനങ്ങളേക്കാളും ഉയരത്തിലാണ് ഈ വിവേചനത്തിന് വേഗമാപിനിയിലുള്ള സ്ഥാനം. അത് കൊണ്ടാണ് മെയ്മറന്ന് പണിയെടുക്കുന്ന തമിഴന്‍ മലയാളിക്ക് വെറും ‘അണ്ണാ‍ച്ചി’ ആയത്, ‘ആദിവാസി’ എന്നത് ചീത്തവിളിക്കനുള്ള വാക്ക് മാത്രമായത്, തൊപ്പിയിടുന്നത്കൊണ്ടൊ കുറിയിട്ടത്കൊണ്ടൊ ത്രീവ്രവാദിയും വര്‍ഗീയവാദിയുമാകുന്നത്,...

അത്കൊണ്ടുതന്നെ പ്രതികരിക്കാനുള്ള എന്റെ അവകാശത്തില്‍ എനിക്ക് സംശയം തൊന്നുന്നു,

പരേതന് ആത്മശാന്തി നേരുന്നു