സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Saturday, September 30, 2006
അനുഗ്രഹിക്കൂ
Thursday, September 28, 2006
പ്രതിഷേധങ്ങള്‍, അനുശോചനങ്ങള്‍.
‘ഓ..നമുക്കെന്ത് ചേദം?’
അവസാനം ആ വേദനയെന്തെന്നറിയാന്‍ ഞങ്ങളിലിരുവനെ തന്നെ കുരുതികൊടുക്കേണ്ടി വന്നു.
സിറ്റി അഡ്മിനിസ്ട്രേഷനുമായുള്ള മീറ്റിങ്ങില്‍ വികാരഭരിതനായ സഹപ്രവര്‍ത്തകനും ബോധരഹിതയായ സുഹൃത്തും.
ഐസക് കതീഡ്രല്‍ സ്ക്വയറിലെ പ്രതിഷേധ പ്രകടനം
CLICK ON THE IMAGE FOR LARGER VIEW
അവന്‍റെ ചോരപ്പാടുകളില്‍ ഈ പൂക്കളെങ്കിലുമര്‍പ്പിക്കട്ടെ ഞങ്ങള്‍.
മൂന്നാമിടം ലക്കം 38 പുറത്തിറങ്ങി.
ലക്കം 38 ( 2006, സെപ്‌റ്റംബര്‍ 25 - ഒക്‌ടോബര്‍ 1)
ഇവിടെ ലിങ്കുണ്ട്.
ഉള്ളടക്കം
കഥ
1. മലയിടുക്ക് - ഉമ്പര്‍ട്ടോ എക്കോ
2. മാറാട് - ഹക്കീം ചോലയില്‍
3. എഡിറ്റോറിയല്‍
കേരളം ഭരിക്കാന്‍ കോടതി റിസീവറെ വെയ്ക്കുമോ?
4. എഴുത്ത് / ദേശം
സാഹിത്യത്തില്‍ വൈകാരികതകൊണ്ടും അഭിനയ കലയില്‍ നിര്‍വികാരതകൊണ്ടും സവിശേഷശ്രദ്ധ നേടിയിട്ടുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാട് സാമൂഹികവിശകലനത്തിലോ സാംസ്കാരിക പഠനത്തിലോ 'അഴീക്കോട് ഇളയത്' എന്നതിനപ്പുറം സഞ്ചരിച്ചിട്ടുള്ള ഒരാളല്ല. ഏറെ ഇടത്ത് ചേര്‍ന്ന് പോയവര്‍ ഭൂമികറങ്ങുന്നതുകൊണ്ട് അത്രതന്നെ വലതുവശത്തുകൂടിവരും,....
പ്രതിഛായകളുടെ വില്‍പന കഴിഞ്ഞ് -മഹ്റൂഫ്. കെ
5. കവിത /പഠനം
അധികം മധുരമില്ലാത്ത ഈന്തപ്പഴങ്ങളുമായി... - കരുണാകരന്‍
6. മണ്ണും മനുഷ്യനും
ആത്മഹത്യ ചെയ്ത ഏതൊരു കലാകാരന്റേയും രചനകള്‍ക്കുമേല്‍ അയാളുടെ ജീവിതം നേടുന്ന മേല്‍ക്കൈ മറ്റൊരു ദുരന്തമാണ്. കൃതികളിലൂടെ എന്നതിനേക്കാള്‍ ആത്മകഥകളിലൂടെ അറിയപ്പെടല്‍ കേരളീയമായൊരു നടപ്പുദീനവും.
കലയും കാര്‍ഷികജീവിതവും / സര്‍ജു
കവിതകള്‍
7. അഞ്ച് അന്ധവിശ്വാസങ്ങള്‍ - ടി.പി.വിനോദ്
8. പരീക്ഷണശാല - വി.ശിവപ്രസാദ്
9. ഇമാന്‍ മെര്‍സലിന്റെ കവിതകള്‍
10. ഭൂമിയിലെ അടയാളങ്ങള്‍ - ടി.പി അനില്‍ കുമാര്‍
Wednesday, September 27, 2006
Tuesday, September 26, 2006
വര്‍ണവിവേചനം:ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.
BRUTAL KILLING OF AN INDIAN STUDENT IN ST PETERSBURG(RUSSIA)
Nitish Kumar Singh(27 years) a final year medical student of St Petersburg State Mechnikove Medical Academy was stabbed by group of skinheads in front of his hostel in the cities centre. According to medical reports cause of death is severe spinal cord injuery.
Skinheads are generally so called for neonasist,fasist,nationalist extremistic groups who are highly racialy motivated.In the past victims of this extremist groups had been a five year old Tajik girl, a vietnamy student, a senegal student and so on.
Dear bloggers, just imagine what a pain this innocent student who came here only to study had gone through because of his skin color.So I appeal to all of you of not only to show your sympathy towards this incident but also help us to fight against this unaccaptable cruel racism.Only international media attention could be a possible remedy.
Referrences:
Rueters
Moscow News
DNA India
Ria Novosti
Old issues.
RADIO FREE EUROPE
BBC
Moscow News
Hindustan Times
പ്രിയ ബൂലോഗവാസികളെ,
ഒരു ദുഖകരമായ സത്യം അറിയിക്കട്ടെ.
ഞങ്ങളുടെ സഹപ്രവര്‍ത്തകനും, ബ്ലോഗര്‍ ഫാര്‍സിയുടെ പാരലല്‍ ഗ്രൂപ് മേറ്റും, റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ മെച്നിക്കോവ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയുമായ നിതീഷ് സിങ് കുമാര്‍ (27 വയസ്സ് ,സ്വദേശം ബൊക്കാറ സ്റ്റീല്‍ സിറ്റി, ബീഹാര്‍) ഇന്നലെ രാത്രി 9 മണിക്ക് സ്വന്തം ഹോസ്റ്റലിന്‍റെ മുന്നില്‍ വെച്ച് ഒരു പറ്റം നവനാസികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.
റഷ്യയില്‍ റഷ്യന്‍ വംശജര്‍ മാത്രം മതി എന്ന് പറയുന്ന നവനാസിസ്റ്റ്,ഫാഷിസ്റ്റ്,നാഷണലിസ്റ്റ് ഗ്രൂപ്പുകാരെ മൊത്തത്തില്‍ പറയുന്ന പേരാണ് “സ്കിന്‍ ഹെഡുകള്‍“.ഹിറ്റ്ലറുടെ ആശയങ്ങളെ പിന്തുടരുന്നതായി സ്വയം അവകാശപ്പെടുന്ന ഇക്കൂട്ടര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 5 വയസ്സ്കാരിയായ തജിക് പെണ്‍കുട്ടിയടക്കം ഏകദേശം നാൽപ്പതോളം പേരെ കൊലപ്പെടുത്തിയിക്കുന്നു.ഇടക്കിടെ നടക്കുന്ന തെരുവ് മര്‍ദ്ദനങ്ങള്‍ക്ക് പുറമേയാണ് ഇത്.രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഈയുള്ളവനും ഒര് ചെറിയ ആക്രമണത്തിന് ഇരയാവുകയുണ്ടായി.നിരപരാധിയും നിരുപദ്രകാരിയുമായ നിങ്ങളെ,നിങ്ങളുടെ തൊലി അല്പം കറുത്ത് പോയി എന്ന ഒറ്റക്കാരണത്താല്‍ ഇത് വരെ കണ്ടിട്ട് പോലുമില്ലാത്തവര്‍ തല്ലിച്ചതക്കുകയും കുത്തിയും വെടിവെച്ചും കൊലപ്പെടുത്തുന്ന ഒരവസ്ഥ സങ്കൽപ്പിച്ച് നോക്കൂ..ഗ്രോസറി ഷോപില്‍ നിന്നും ബ്രെഡ് വാങ്ങി തിരിച്ച് വരുമ്പോള്‍ പുറകില്‍ നിന്നാണ് നിതീഷ് സിങ്ങ് കുമാറിന് കുത്തേറ്റത്.
പ്രിയ ബൂലോഗരേ, നിതീഷ് കുമാറിനോടുള്ള സഹതാപം പ്രകടിപ്പിച്ചും ആദരന്‍ജലികള്‍ അര്‍പ്പിച്ചുമുള്ള കമന്‍റുകളേക്കാളേറെ ഈ നവ അപ്പാര്‍ത്തീഡിനെതിരെ ബ്ലോഗിലൂടെ പ്രതികരിക്കാന്‍ ഈ അവസരം ഉപയോഗിക്കുക.ഓരോരുത്തരും അവര്‍ക്കാവുന്ന പോലെ. മന്‍ജിത്ത്,സ്തുതിയായിരിക്കട്ടെ (മറ്റാരൊക്കെയാണ് ബ്ലോഗര്‍ പത്രക്കാര്‍ എന്ന് എനിക്കറിയില്ല) തുടങ്ങിയ പ്രിയ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ദയവായി ഇതിന് വേണ്ട അന്താരാഷ്ട്ര മാധ്യമപിന്തുണ ലഭിക്കാനുള്ള സഹകരണങ്ങള്‍ ചെയ്ത് തരണം.ഇന്ന് ഗവര്‍ണറും പോലീസ് അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സെന്‍റ് പീറ്റേഴ്സര്‍ഗിലെ ഇന്ത്യക്കാര്‍ വംശവിവേചനത്തിനെതിരെ റാലി നടത്തുന്നുണ്ട്.
വാര്‍ത്തകള്‍
Rueters
Moscow News
DNA India
Ria Novosti
പഴയ സംഭവങ്ങള്‍ വായിക്കാന്‍.
RADIO FREE EUROPE
BBC
Moscow News
Hindustan Times
പതിവ് പോലെ (ന്യൂസ് സെന്‍സറിങ്ങ്)സംഭവത്തെക്കുറിച്ചുള്ള ആധികാരിക ഇന്‍റെര്‍നെറ്റ് വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ ഇത് വരെ വന്നിട്ടില്ല.വരുമ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഫാര്‍സിയുടെ കമന്‍റ് ചേര്‍ക്കുന്നു:
വളരെ നല്ലോരു സുഹ്രത്താണെനിക്കു നഷ്ടപ്പെട്ടത്.വളരെയധികം സങ്കടമുണ്ട്.മിനിയാന്ന് അവനെ കണ്ട് സംസാരിച്ചിറങ്ങിയതേ ഉള്ളൂ.തിങ്കളാഴ്ച Oncology ഹോസ്പിറ്റലില്‍ വെച്ചു കാണാം എന്നു പറഞ്ഞു പിരിഞ്ഞതാണ്....പിന്നെ....
ഇതിവിടെ നിത്യേന എന്ന തോതിലായിരിക്കുകയാണ്.പല ഇത്തരം സംഭവങ്ങളും കഴിഞ്ഞാലുടനെ കുറച്ചു ദിവസത്തേക്കു ആ പരിസരങ്ങളില്‍ പോലീസ് കാവലും മറ്റുമുണ്ടാവും.അതു കഴിഞ്ഞാല്‍ പഴയ പടി തന്നെ ആവുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം.
പലപ്പോഴും എന്‍റെ കണ്മുമ്പില്‍ പോലും പല സുഹ്രത്തുക്കള്‍ക്കും ‘സ്കിന്‍ ഹേഡ്സി’ന്റ്റെ അടി കിട്ടുന്നത് നിസ്സഹായകനായി നോക്കി നിക്കാനെ കഴിയുന്നുള്ളൂ.10ഓ 20ഓ പേര്‍ നേരത്തെ മുന്‍കൂട്ടിയുള്ള പ്ലാനാണു ഈ കൊലപാതകങ്ങള്‍.ഇതിനു പിന്നിലുള്ള പൊളിറ്റിക്കല്‍ സപ്പോര്‍ട്ടാകാം ഒരു പക്ഷേ പ്രതികളെ പലപ്പോഴും പിടിക്കാന്‍ കഴിയാത്തത്.
‘നാഷ്’ എന്നൊരു ആന്‍റി നാസിസ്റ്റ് ഗ്രൂപ്പ് ചില റഷ്യന്‍സും ഫോറീനേഴ്സും കൂടെ തുടങ്ങിയിട്ടുണ്ട്.പക്ഷേ അവര്‍ക്ക് അടിച്ചമര്‍ത്തലിന്‍റെ രീതി സ്വീകരിക്കാന്‍ കഴിയില്ലല്ലോ!നവനാസികളുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നത്,അതു റഷ്യനായാലും ശരി,അവരേയും ആക്രമിക്കുന്ന പ്രവണതയും ഇപ്പോള്‍ കണ്ടുവരുന്നു.ഈയിടെ ഇവിടത്തെ ഒരു ശാസ്ത്രഞ്ജനെ കറുത്ത വര്‍ഗക്കാരായ വിദേശിയരെ പിന്താങ്ങിയ കാരണത്താല്‍ കൊല്ലപ്പെടുത്തുകയുണ്ടായി.ഇനി ഈ കൊലപാതകവും പഴയ സംഭവങ്ങളെ പോലെ കുറച്ചു ദിവസത്തെ ഗവര്‍ണറും പോലീസ് അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പഴയപടി തന്നെ ആവുകയും ചെയ്യും.നഷ്ടപ്പെട്ടത് അവന്‍റെ രക്ഷിതാക്കള്‍ക്ക്.പ്രതികളെ പിടിച്ചാല്‍ തന്നെ കോടതി അവരെ തെളിവുകളുടെ അപൂര്‍ണ്ണതയോ മറ്റോ പറഞ്ഞു കുറ്റവിമുക്തയാക്കുകയോ അല്ലെങ്കില്‍ 1ഓ 2ഓ വര്‍ഷത്തേക്കുള്ള ജയില്‍ വാസം നല്‍കി കേസവസാനിപ്പിക്കും.
ഇവിടുത്തെ ഇന്ത്യന്‍ എംമ്പസി ഇന്ത്യക്കാരുടെയെങ്കിലും സംരക്ഷണത്തിനു വേണ്ടി അധിക്രതരുമായി ചര്‍ച്ച ചെയ്യുകയോ മറ്റോ ഇതു വരെ നടന്നതായി അറിവില്ല.ഇന്നലെതന്നെ വിവരം ഇന്ത്യന്‍ എമ്പസിയില്‍ അറിയിച്ചെങ്കിലും ഇന്നു രാവിലെ വരെയും ആരും വന്നിട്ടില്ലെന്നാണു അറിയാന്‍ കഴിഞ്ഞത്. ഇതിനൊരു പോവഴി ചിലപ്പോള്‍ ഇന്ത്യന്‍ അധിക്രതരില്‍ നിന്നു തന്നെ ഉണ്ടാവണം.അതല്ലാതെ ഇവിടുത്തെ പോലീസിനേയും ഗവര്ണ്ണരേയുമൊന്നും കണ്ടിട്ട് കാര്യമില്ലെന്നാണു അനുഭവങ്ങള്‍ പടിപ്പിക്കുന്നത്..
ഇക്കാസെ ...സ്വന്തം സുരക്ഷിതത്വം മാത്രം നോക്കിയാണിപ്പോള്‍ ഞങ്ങളെപ്പോലുള്ളവര്‍ ജീവിക്കുന്നത്..പക്ഷേ അതിനു ഇന്ത്യക്കു വെളിയിലുള്ള ഒരു രാജ്യത്ത് എത്രത്തോളം പറ്റും?നമ്മുക്ക് വാതില്‍ അടച്ചു കുറ്റിയിട്ട് കിടന്നുറങ്ങാം,പക്ഷേ പുറത്തിറങ്ങാതിരിക്കാന്‍ പറ്റുമോ?
അഗ്രജന്‍ ചോദിച്ചല്ലോ ‘ഇവര്‍ എന്തു നേടുന്നു’ എന്ന്...അവര്‍ നേടുന്നത് സംതൃപ്തി(കൈഫ്)ആയിരിക്കാം.ഇതൊരു psychological disorder (xenophobia) ആണ്.ഒരു ജോലിയുമില്ലാത്ത ചെറുപ്പക്കാരാണു ഇതിനു പിന്നില്‍.നേതാക്കന്മാര്‍ പരിശീലനവും പ്രജോദനവും നലകുന്നു.ഈ 18 വയ്സ്സു തികയാത്ത ഇവരെ പിടിച്ചാലും ഇവരെ ശിക്ഷിക്കാന്‍ നിയമമില്ലത്രേ.
...പരേതന്‍റെ ആത്മാവിന് നിത്യശാന്തിക്കായി നമുക്കു പ്രാര്‍ത്തിക്കാം...
നിതീഷ് കുമാറിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
അപ്ഡേറ്റ്:
എല്ലാ സഹകരണങ്ങള്‍ക്കും നന്ദി. കലേഷ് പറഞ്ഞ പ്രകാരം ഞാന്‍ ചെയ്തിട്ടുണ്ട്.കിച്ചു പറഞ്ഞ പോലെ ഫോടോ അയച്ചിട്ടുണ്ട്.എല്‍ജിയുടേത് നല്ല നിര്‍ദേശമാണ്.ഇപ്പൊ ചെയ്യാം.
എല്ലാ കാര്യങ്ങള്‍ക്കും
ogneopasnoboy@mail.ru എന്ന ഇ മെയിലിലും
+79062755851 എന്ന ടെലിഫോണിലും ബന്ധപ്പെടാവുന്നതാണ്.
റഷ്യന്‍ അധികൃതരില്‍ നിന്നും അനുഭാവപൂര്‍ണ്ണമായ നിലപാടുകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇപ്പോഴും നിഷേധാത്മക നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.
ശ്രീ ഇ കെ അഹമ്മദ്, ശ്രീ വയലാര്‍ രവി എന്നിവര്‍ സംഭത്തിന്‍റെ വിശദവിവരങ്ങള്‍ രെജിസ്റ്റ്രേഡ് പോസ്റ്റായി അയക്കാന്‍ പറഞ്ഞിട്ടുണ്ട്.അത് പ്രകാരം ലോക സഭയില്‍ പ്രശ്നം ഉന്നയിക്കാമെന്ന് വാക്കും തന്നിട്ടുണ്ട്.
അന്താരാഷ്ട്ര മാധ്യമങ്ങിളിലൂടെ ഈ അനീതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ സഹായിച്ച ബ്ലോഗര്‍ കമ്മ്യൂണിറ്റിയോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ. വളരെപ്പെട്ടന്ന് തന്നെ അതിന്‍റെ ഫലങ്ങള്‍ അറിയുന്നുണ്ട്.
യെല്‍ജി പറഞ്ഞപ്രകാരം ഇത് ഇംഗ്ലീഷില്‍ ഞാനിവിടെയിടുന്നു. മറ്റെന്തെങ്കിലും തരത്തിലാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ദയവായി അറിയിക്കുക.
Monday, September 25, 2006
അനോണികളേ ഈയുള്ളോനോട് ക്ഷമിക്കൂ
നാമെല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിശാലേട്ടനേയും അദ്ദേഹത്തിന്റെ ബ്ലോഗിനേയും അപമാനിക്കുന്ന തരത്തില്‍ ബ്ലോഗുണ്ടാക്കുകയും ആ പേരില്‍ മറ്റു ബ്ലോഗുകളില്‍ പോയി വൃത്തികെട്ട കമന്റ്റുകളുമിടുന്ന അപരനെ എങ്ങനെ കുടുക്കാം എന്നുള്ളതിന്റെ പ്രായോഗിക വശങ്ങള്‍ അറിയില്ലെങ്കിലും, ഈ പരിപാടി വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ബൂലോഗ കുടുംബാംഗങ്ങള്‍ ഒറ്റക്കെട്ടായി കമന്റ് മോഡറേഷന്‍ ഓണ്‍ ചെയ്തു വച്ചാല്‍ എങ്ങനെയുണ്ടാകും???
Sunday, September 24, 2006
വിദേശ മലയാളിക്ക് പ്ലാന്റേഷനിൽ നിക്ഷേപിക്കാമോ?
ഇത് RBI website നിന്നും എടുത്തതാണ്.
"
Q.9 Can a person resident outside India (i.e,. a NRI or a PIO or a foreign national of non-Indian origin) acquire agricultural land / plantation property / farm house in India by way of purchase ?
A.9 No. A person resident outside India cannot acquire by way of purchase agricultural land / plantation property / farm house in India.
"
എന്താ ഇതിന്റെ അർത്ഥം?
എൻ ആർ ഐ കളെ ലക്ഷ്യമാക്കി ധാരാളം പരസ്യങ്ങൾ കാണാറുണ്ട്.. പ്ലാന്റേഷനിൽ നിക്ഷേപിക്കൂ എന്നൊക്കെ പറഞ്ഞ്...
ഇതെല്ലാവർക്കും അറിവുള്ളതാണോ ? (മറ്റൊരു തച്ചോളി ഒതേനൻ റിലീസ്)...
Saturday, September 23, 2006
blogspotല്‍ മലയാളം search results
google.com ല്‍ ഉള്ള ചേട്ടന്മാര്‍ക്‍ നമ്മള്‍ ഒരുപാട് മല്ലു ബ്ലോഗേഴ്സ് ഉള്ള കാര്യം അറിയിക്കണം. indic-unicode സാധനങ്ങള്‍ ഒന്നും തന്നെ blogspotന്റെ search ല്‍ കാണുന്നില്ല.
ഇവര്‍ക്ക് ഒരു കത്തെഴുതണം. നമ്മളുടെ ഭാഷ ഒരു സാമാന്യം ഭേതപെട്ട ഭാഷയാണെന്നു. അത് ഉള്‍പെടുത്തണം എന്നു താഴ്മയായി അഭേക്ഷിക്കണം.
വൈകി വന്ന വിവേകം
Thursday, September 21, 2006
ഒരു കിടിലന്‍ ഐ ടി ചര്‍ച്ച
തുഷാരം, കന്നി-1182
Wednesday, September 20, 2006
ക്ലബിനെ പറ്റിയുള്ള ചര്‍ച്ച
വിശ്വം മാഷേ,
കൈപ്പള്ളി ഏതോ ഒരു പോസ്റ്റില്‍ പറയുകയുണ്ടായി, ഓരോ ബ്ലോഗ്ഗറും ഒരേ സമയം പത്രാധിപരും ലേഖകനുമാണെന്നതാണ്. ബൂലോഗരെല്ലാം മലയാളത്തിലെ പ്രസിദ്ധീകരണങ്ങളുടെ പ്രസാദ്ധകരെന്ന നിലക്കാണ് ഒരു പ്രസ് ക്ലബ്ബ് ഉണ്ടാക്കിയതും മലയാളം ബ്ലോഗ് വേണമെന്ന ഒരൊറ്റ നിബന്ധനയല്ലാതെ മറ്റൊന്നും വയ്ക്കാഞ്ഞതും. അല്ലാതെ 2000 മെംബര്‍മാരുള്ള ഒരു ഫോറം കണ്മുന്നില്‍ കിടന്ന് വെട്ടു കൊണ്ട് ചോരയൊലിക്കുന്നത് കണ്ട് എന്നും സങ്കടപ്പെടുന്ന എനിക്ക് ഇനിയൊരു മലയാളം ഫോറം കൂടി തുടങ്ങണമെന്ന് വന്യസ്വപ്നങ്ങളില്‍ പോലും തോന്നിയിട്ടല്ല.
പബ്ലിക്ക് ഫോറം ലവലിലേക്ക് ക്ലബ്ബ് വീണു പോകുകയാണെങ്കില്‍ എന്റെ ഒരു വീക്ഷണ്‍ കോണ്‍ മേം താഴെപ്പറയുന്ന പോംവഴികള്‍ എല്ലാം ഉണ്ട്:
1. ക്ലബ്ബിനെ കൊന്നുകളയാം, ഇതില്ലെങ്കില്‍ മാനം ഇടിഞ്ഞ് ബൂലോഗ നെഞ്ചത്തു വീഴുകയൊന്നും ഇല്ല.
2. മോഡറേഷന്‍ പാനലിനെ - പോസ്റ്റ് പബ്ലിഷ് മോഡറേറ്റര്‍മാരെ അതായത് ഉത്സവപ്പറമ്പില്‍ ലാത്തിയും മീശയുമായി കറങ്ങി നടന്ന് ആള്‍ക്കാരു വെള്ളമടിച്ച് അലമ്പുണ്ടാക്കാതെ നോക്കുന്ന മാത്തച്ചന്‍ പോലീസിനെയും കുഞ്ഞപ്പന്‍ പോലീസിനെയും വയ്ക്കാം.
3. എഡിറ്റരാരെ വയ്ക്കാം. ക്ലബ്ബേല്‍ എന്തെങ്കിലും പതിക്കണമെങ്കില്‍ അപ്പ്രൂവല്‍ കഴിഞ്ഞു മതി.
4. സ്വന്തം ബ്ലോഗ്ഗില്‍ 10 പോസ്റ്റ് കഴിഞ്ഞവര്‍ അല്ലെങ്കില്‍ വിജയകരമായി മൂന്നു മാസം ആക്റ്റീവ് ബ്ലോഗ്ഗിംഗ് കഴിഞ്ഞവര്‍ക്ക് മെംബര്‍ഷിപ്പ് കൊടുത്താല്‍ മതിയെന്നു വയ്ക്കാം.
5. പൊതു താല്‍പ്പര്യ നോട്ടീസുകള്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗ്ഗിങ്ങിനെക്കുറിച്ചും ഉള്ള കാര്യങ്ങള്‍ എന്നിവപോലെയുള്ള മാത്രമേ ഇടാവൂ എന്ന് നിബന്ധന വയ്ക്കാം.സംവാദങ്ങള്‍ അവനവന്റെ ഉത്തരവാദിത്തത്തില്‍ അവനവന്റെ ബ്ലോഗ്ഗില്‍ തന്നെ നടന്നോട്ടെ. അതുപോലെ ഒന്നിച്ച് എഴുതണമെന്നുള്ളവര്‍ മിനി വര്‍ക്ക് ഗ്രൂപ്പുകള്‍ (ആന ഗ്രൂപ്പ് സിനിമാ ഗ്രൂപ്പ് യു അേ ഈ മീറ്റിംഗ് ഗ്രൂപ്പ്, ഗ്രന്ഥ നിരൂപണ ഗ്രൂപ്പ്, വെള്ളമടി ഗ്രൂപ്പ് കോമഡിയടി ഗ്രൂപ്പ്) തുടങ്ങിക്കോട്ടെ.
എന്റെ ഒരിക്കലും നടക്കാത്ത മോഹങ്ങള്‍ എഴുതി വച്ചാല്‍ 5 ക്വയര്‍ അക്കൌണ്ടു ബുക്കില്‍ പോലും നില്‍ക്കില്ല. മലയാളികളുടെ ലെയ്സേ ഫെയര്‍ കമ്യൂണിറ്റി എന്നതും കൂടി ആ കൂട്ടത്തില്‍ കൂട്ടി ഞാന്‍.
(ക്ലബിനെ സംബന്ധിക്കുന്ന കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ത്രെഡെന്ന് തോന്നിയതിനാല്‍ കമന്റിനെ പോസ്റ്റാക്കുന്നു.)
സംവാദങ്ങള്‍
ഏവൂരാന് ഇങ്ങനെയൊരു വിഭാഗം കൂടി ആവാമല്ലേ.
Tuesday, September 19, 2006
ഭാഷാ സംശയങ്ങള്‍
1. നിര്‍ഭാഗ്യം, ദൌര്‍ഭാഗ്യം ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്, പ്രയോഗത്തില്‍? "ആ സംഭവം നിര്‍ഭാഗ്യകരമായിപ്പോയി" എന്നോ "ദൌര്‍ഭാഗ്യകരമായിപ്പോയി" എന്നോ ശരി?
2. ഗാനം എന്ന വാക്കിന്റെ ക്രിയാരൂപം, പ്രേരക ക്രിയ ഒക്കെ എന്താണ്? ( ഗായകന്‍ എവിടന്നു വന്നു?)
3. വിമര്‍ശിക്കുന്നവന്‍ വിമര്‍ശകന്‍. അപ്പോള്‍ അവലോകനം, വിശകലനം എന്നിവ ചെയ്യുന്നവരോ?
അടിക്കുറിപ്പ് മത്സരം1.ഫലപ്രഖ്യാപനം
രണ്ടാം സമ്മാനം-1രൂപ.മറുമൊഴി നം
5.(ഇക്കാസ്),നം.16(ഏറനാടന്‍)
മൂന്നാം സമ്മാനം-50പൈസ.മറുമൊഴി നം.10(ദേവരാഗം), നം.15 (മുല്ലപ്പൂ).അഭിനന്ദനങ്ങള്‍.
മൂന്നാമിടം ലക്കം 37 പുറത്തിറങ്ങി.
ഇവിടെ ലിങ്കുണ്ട്.
ലക്കം 37(2006 സെപ്റ്റംബര്‍18-24)
ഉള്ളടക്കം
1 കഥ
കറുത്ത വേട്ടപ്പട്ടി
രാജേഷ് ആര്‍ വര്‍മ്മ
2 കഥ
സാല്‍വദോറിന്റെ കുതിരവണ്ടി
പെരിങ്ങോടന്‍
(സാക്ഷിയുടെ ചിത്രങ്ങള്‍)
3 എഡിറ്റോറിയല്‍
കര്‍ഷകരുടെ ജഢങ്ങള്‍ ചങ്ങാടമാക്കുമ്പോള്‍
4 മണ്ണും മനുഷ്യരും
കലയും കാര്‍ഷികജീവിതവും
സര്‍ജു
5 പുതിയ പുസ്തകം
അധികം മധുരമില്ലാത്ത ഈന്തപ്പഴങ്ങളുമായി
കരുണാകരന്‍
6 കല/സംഭാഷണം
പെണ്ണും പറവയും
മോന സവൂദി
കവിതകള്‍
7 ഉമ്മയുടെ ഒസ്യത്തുകള്‍
ഫൗസിയ അബു ഖാലിദ്
8 കപ്പ്
ദുനിയ മിഖായേല്‍
9 കറുത്ത മെഴുകുതുള്ളികള്‍
അബ്ദുള്ള സ്രേക
Monday, September 18, 2006
ഒന്നായ എന്നെയിഹ
ആല്ല ഒരു പേരില്‍ എന്തു കാര്യം അല്ലേ?, എന്നു ആദ്യം ആലോചിച്ചു എന്നാലും അതൊന്നു ആ സുഹൃത്തിന്റെ ബ്ലോഗില്‍ പോയി സൂചിപ്പിച്ചു.
അതിങ്ങനെ,
"ഒന്നായ എന്നെയിഹ (ഇപ്പോളത്തേക്കു ഇങ്ങനെ വായിക്കാനപേക്ഷ) രണ്ടെന്നു കണ്ടളവില്‍]
ഉണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ"
ഈ ബ്ലോഗ്ഗര്‍ കമന്റ് ഇട്ടാല്‍, അതു ഞാനാണു എന്നു വിചാരിക്കില്ലേ ?
ഞാന്‍ കമന്റ് ഇട്ടാല്‍, അതു ഈ ബ്ലൊഗ്ഗര്‍ ആണു എന്നു വിചാരിക്കില്ലേ?(എല്ലാരും എപ്പോളും പ്രൊഫെയിലില്‍ പോയി നോക്കുമൊ ?)
"കണ്‍ഫൂഷന്‍ തീര്‍ക്കണമേഎന്റെ കണ്‍ഫൂഷന്‍ തീര്‍ക്കണമേ"
(ശ്ശോ, ആകെ പാട്ടു മയം ആണല്ലോ ഇന്നു )(തങ്കക്കുടങ്ങളേ, പൊന്നിന്‍ കട്ടകളേ ആരും പണി തന്നതല്ലല്ലോ ല്ലേ ?;) )
സ്വാഗതം...മുല്ലപ്പൂ മാല ചാര്‍ത്തി സ്വാഗതം...
പിന്നെ ഞാനും അതു മറന്നു.
പിന്നെ അതിപ്പൊള്‍ ഓര്‍ത്തു എന്തിനു ബുദ്ധിമുട്ടുന്നതു? (ബുദ്ധി ഉണ്ടെങ്കില്ലല്ലേ ;) )
പറയാം. ഒരു സഹബ്ലോഗറുടെ ബ്ലോഗില്‍ ഒരു കമന്റിട്ടതു പിന്മൊഴിയില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി.
ങേ! ഞാന്‍ ബ്ലോഗ് നോക്കാത്ത ദിവസം എന്റെ കമന്റ് പിന്മൊഴിയിലോ?
അതിന്റെ ഉറവിടം തേടി നടന്നു, ഞാനെത്തിയതു എന്റേതല്ലാത്ത ഒരു വീട്ടില്‍.
കമെന്റുകള്‍ വായിക്കുമ്പോള്‍ എല്ലാവരും പ്രൊഫെയിലില്‍ പോയി നോക്കുമൊ?
ഇനി ഈ സുഹൃത്തു ഒരു പോസ്റ്റ് ക്ലബിലോ പബ്ലിക് ബ്ലൊഗിലോ ഇട്ടാലും കണ്‍ഫൂഷന്‍ ആകില്ലേ?
പൈനാപ്പിള്‍ പുഡ്ഡിംഗ്
പൊറോട്ടയും ബീഫുമായിരുന്നു പാര്‍ട്ടിയുടെ മെയിന്‍ തീം-പിന്നെ സ്ഥിരം തീം കള്ളും. ഇവിടെ തീരെ കിട്ടാത്ത, കേരളാ പൊറോട്ടയടിക്കാനറിയാവുന്ന ഒരാളെ ഓണാഘോഷങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടിയതായിരുന്നു പാര്‍ട്ടിക്കുള്ള പ്രചോദനവും.
അറുപത് കേരളാ സ്റ്റൈല്‍ പൊറോട്ട അടിക്കാന്‍ അദ്ദേഹത്തിന് ഓര്‍ഡര്‍ കൊടുത്തു. ശ്രീമതിയും രണ്ട് കൂട്ടുകാരികളും രാവിലെ തുടങ്ങി, ഫ്രൈഡ് റൈസ്, ബീഫ് കറി, മട്ടണ്‍ കറി, പനീര്‍ ബട്ടര്‍ മസാല, മുട്ടക്കറി, കടലക്കറി, ഗോബി മഞ്ചൂറിയന്‍, പിന്നെ സ്റ്റാര്‍ട്ടേഴ്സ് ആയിട്ട് കോഴിക്കാല്‍ പൊരിച്ചത്, അല്ലറ ചില്ലറ സാലഡുകള്‍, അച്ചാര്‍, പപ്പടം എന്നിവയും തയ്യാറാക്കി.
കള്ളുവാങ്ങാന്‍ പോയ ഞാന്‍ രണ്ടു കക്ഷത്തിലും കുപ്പികളുമായി തിരിച്ചെത്തിയപ്പോള്‍ തീറ്റസാധങ്ങള്‍ നിരന്ന മേശകണ്ട് അത്ഭുതം കൂറി. ശ്രീമതിയെക്കുറിച്ച് ചെറിയ അഭിമാനം തോന്നി. ദൈവമേ എല്ലാറ്റിനും ടേസ്റ്റ് കാണുമോ എന്ന് ഒരു പേടിയും തോന്നാതിരുന്നില്ല. ശ്രീമതിയുടെ കുക്കിംഗില്‍ അത്ര വിശ്വാസം പോര..അനുഭവം ഗുരു.
“ഏട്ടാ, വേഗം പോയി ഈ സാധങ്ങള്‍ വാങ്ങിയേ...ഡിസേര്‍ട്ട് ആയിട്ട് ഇനി ഒരു പുഡ്ഡിംഗ് ഉണ്ടാക്കണം..പൈനാപ്പിള്‍ പുഡ്ഡിംഗ്! ”
ഞാന്‍ ഞെട്ടി. ഈശ്വരാ...പുഡ്ഡിംഗോ? ഇവളോ?
“ഏയ്...പുഡിംഗ് ഒന്നും വേണ്ട. വല്ല ഐസ്ക്രീമും വാങ്ങി വരാം..ഇനി ഉണ്ടാക്കാനൊന്നും പോകണ്ട..ആദ്യായല്ലേ..പാര്‍ട്ടിക്ക് തന്നെ പരീക്ഷണം വേണ്ട” ഞാന്‍ എതിര്‍ത്തു.
“ശെ..ഒന്ന് പോയി വാങ്ങി വന്നേ..ദേ റെസിപ്പി ഞാന്‍ ഡൌണ്‍ലോഡ് ചെയ്തതാ..ഇന്നാ ലിസ്റ്റ്..ഒരു കുഴപ്പോം വരില്ല”
ലിസ്റ്റ് വാങ്ങി നോക്കി..എന്തൊക്കെയാണപ്പാ ഇത്!
ടെന്നീസ് ബിസ്കറ്റ്, ജെലാറ്റിന്‍, ഫ്ലേക്സ്, ഫ്രഷ് ക്രീം, ക്രഷ്ഡ് പൈനാപ്പിള്‍...അങ്ങനെ പോകുന്നു ലിസ്റ്റ്.
ഈ ഓണം കേറാ മൂലയില്‍ ഇതൊക്കെ ഞാന്‍ എവിടെപ്പോയി വാങ്ങാനാണ്? പണ്ട് കുട്ടിക്യൂറാ പുതിയ പൌഡര്‍ ഇറക്കിയപ്പോള്‍, അങ്ങാടിയില്‍ ജയരാജന്റെ കടയില്‍പ്പോയി “ലാവന്‍ഡര്‍ മിസ്റ്റുണ്ടോ” എന്ന് ചോദിച്ചപ്പോള്‍ “കമ്പോണ്ടറോ? കമ്പോണ്ടറ് ആശൂത്രീല്” എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചതോര്‍മ വന്നു.
“ഇതൊക്കെ ഇവിടെ കിട്ടുമോ? വേണോടീ? നമക്ക് ഐസ്‌ക്രീം വാങ്ങാം ന്നേ..അതാ സേഫ്” ഞാന്‍ വീണ്ടും.
“പറ്റൂല...പാര്‍ട്ടിക്ക് പുഡ്ഡിംഗ് തന്നെ വേണം! എല്ലാം കിട്ടും ഇവിടെ. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒന്ന് ശരിക്കും നോക്കി നടന്നാല്‍ മതി.“ വിണ്ടും നിര്‍ബന്ധം.
“എല്ലാം വേണോ? ജലാറ്റിന്‍ , ഫ്ലേക്സ്..എന്നതാ ഇതൊക്കെ? കേട്ടിട്ടുപോലുമില്ലല്ലോ!”
“ശ്ശോ..എല്ലാം വേണം..അല്ലെങ്കില്‍ പുഡ്ഡിംഗ് ശരിയാവൂല..വേഗം പോയി വാ..സമയം പോണൂ....”
ഞാന്‍ തലകുനിച്ച് ഇറങ്ങിപ്പോയി.
*********************************
കൈയ്യില്‍ ഒരു കാര്‍ബോര്‍ഡ് ബോക്സുമായി തിരികെ വരുന്ന എന്നെക്കണ്ട് ശ്രീമതി ഒന്നമ്പരുന്നു.
“ഇതെന്താ? പറഞ്ഞ സാധനങ്ങള്‍ ഒന്നും കിട്ടിയില്ലേ?”
“ഓ..ഞാന്‍ കുറേ നോക്കി...ചില സാധങ്ങളൊന്നും കണ്ടില്ല..”
“അവിടെ ആരോടെങ്കിലും ചോദിക്കാരുന്നില്ലേ?..”
“ചോദിച്ചു...മന്തന്മാര്‍..അവര്‍ക്കും അറിയില്ലെന്നേ!“
“കള്ളം കള്ളം.. മുഴുവന്‍ സാധനങ്ങള്‍ കിട്ടാതെ ഞാന്‍ എങ്ങനെ പുഡ്ഡിംഗ് ഉണ്ടാക്കും......”
...............
“....ഇതെന്താ ഇത് ബോക്സില്‍?”
ഞാന്‍ ബോക്സ് തുറന്നു.
ബോക്സിനകത്ത് പത്തിഞ്ച് വട്ടത്തില്‍ പൈനാപ്പിള്‍ പുഡ്ഡിംഗ്, റെഡി മേയ്ഡ്, റെഡി റ്റു സേര്‍വ്വ്.
“ദേ പുഡ്ഡീംഗ് വാങ്ങി വന്നിരിക്കുന്നു...ദുഷ്ടന്‍!!“
“ശ്ശെ! അതെല്ലെന്നേ...ദേ നീ പറഞ്ഞ സാധനങ്ങള്‍ എല്ലാം ഇതിലുണ്ട്. അതും കറക്റ്റളവില്‍...അല്ലാതെ ആ പറഞ്ഞ ലിസ്റ്റിലുള്ള മൊത്തം സാധനങ്ങളും കിട്ടാന്‍ വേറൊരു വഴീം കാണാത്തോണ്ടാ...! സത്യം!“
പാര്‍ട്ടി പൊടിപൊടിച്ചു എന്ന് പ്രത്യേകം പറയണമല്ലോ.
അഡ്‌മിന്‍ പവറുള്ളവര്‍ ശ്രദ്ധിക്കുക
ക്ലബ്ബിലെ പോസ്റ്റുകളുടെ ആധിക്യം നിയന്ത്രിക്കാന്‍ പല മാര്‍ഗ്ഗങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്തുവല്ലോ,
ഒരു സര്‍ക്കാര്‍ മോഡല്‍ ബോധവല്‍ക്കരണം കൂടി ആയാലോ?
അതായത്, ഒരാള്‍ പുതുതായി മെംബര്‍ഷിപ് ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ, അഡ്മിന്‍ പവറുള്ള ഒരാള്‍ക്കല്ലേ ഇന്‍വിറ്റേഷന്‍ അയയ്ക്കാന്‍ പറ്റൂ? അങ്ങനെ അയയ്കുമ്പോള്‍ ചുമ്മാ ഇന്‍വിറ്റേഷന്‍ മാത്രം അയയ്ക്കാതെ കൂടെ ക്ലബ്ബില്‍ ഇന്നത് പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും, ഇന്നത് പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ ചില നിര്‍ദ്ദേശങ്ങള്‍ കൂടി അയച്ചാല്‍ നിര്‍ദ്ദേശങ്ങളുടെ ലിങ്ക് കാട്ടിക്കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദമാവില്ലേ? ചര്‍ച്ചചെയ്ത ശേഷം പരീക്ഷിക്കുമല്ലോ.
Sunday, September 17, 2006
എന്റെ ബ്ലോഗ് പുരാണം
ഞാന്‍ പുളകിതന്‍!. സ്വദേശം തലശ്ശേരി. പ്ലസ്സ് ടുവൊക്കെ കഴിഞ്ഞ് സ്വാശ്രയ പ്രശ്നം അവസാനിക്കുന്നതും കാത്ത് ഇരിക്കുകയായിരുന്നു ഞാന്‍.(ലോകം അവസാനിച്ചാലും അത് ഒരിക്കലും അവസാനിക്കാന്‍
പോണില്ല!).ബോറടിച്ചിരുന്നപ്പോഴാണ് നെറ്റില്‍ കയറിയത്. ചാറ്റിങിന്റെ അടിമയായ ഞാന്‍, ചാറ്റി ചാറ്റി ഉറക്കം പോലും മറന്നു.ഈ ഭുലോകത്ത് ഇങനെയൊരു ബൂലോഗാമുണ്ടെന്നറിയുന്നത് പത്രത്തില്‍ നിന്നാണ്. പക്ഷെ അപ്പോഴൊന്നും ഇതെന്താണു സംഭവമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ഞാനാരാ മോന്‍!. ഉടനെ
ഒരു ബ്ലോഗുണ്ടക്കി. എന്തൊക്കെയൊ ടൈപ്പു ചെയ്യ്ത് ഒരെണ്ണം ഉണ്ടാക്കി. വിജയശ്രീലാളിതനായി ഇരിക്കുമ്പോഴാണ് ഒരു
കുഴപ്പം!. മലയാളത്തില്‍ ടൈപ്പ് ചെയ്യണം. അതിനും വഴി കണ്ടെത്തി. ‘അഞ്ജലിയും കീമനുമൊക്കെ ഡൌണ്‍ലോഡ് ചെയ്തു. ബ്ലൊഗിങ് പടിക്കണമെന്ന ആഗ്രഹവുമായി ചാറ്റ് റൂമില്‍ കയറിയ ഞാന്‍ ചെന്നു പെട്ടത് ഒരു ‘സിംഗത്തിന്റെ മടയിലായിരുന്നു. പേരു സജീവന്‍.(സജീവേട്ടന്‍).ബ്ലോഗിങിന്റെ ബാലപാഠങള്‍ പടിപ്പിച്ചത് അദ്ദേഹമായിരുന്നു.
ബ്ലോഗില്‍ എഴുതാന്‍ പറ്റുന്ന എന്തെങ്കിലും ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഒറ്റ മെസേജ് പോലുമില്ലാത്ത ഈ ഊരുതെണ്ടിയുടെ ഔട്ട് ബോക്സില്‍ എന്തുണ്ടാവാന്‍!. മുമ്പ് ഞാന്‍ എഴുതിയ ‘ചളിവിറ്റുകളില്‍ ’ ചിലതു പറഞു.(ബാര്‍ബര്‍ ഷോപ്പിലെ വ്രുദ്ധനും മറ്റും)..
വായിച്ചു കേട്ടതും അദ്ദേഹം കരഞ്ഞു പോയി!. രണ്ടു ‘ബസ്സും’ വിട്ടു അദ്ദേഹം എന്നെന്നേക്കുമായി എന്നെ വിട്ടു പിരിഞു!!. ഒടുവില്‍ ഗുരുവിന്റെ അഡ്രസ്സില്‍ ഒരു പിടി വൈറസ്സ് മെസേജുകള്‍ വാരിയിട്ട് ഞാന്‍ ചാറ്റിങ് ഒരു ചീറ്റിങാണെന്ന് മനസ്സിലാക്കി എന്നെന്നേക്കുമായി ചാറ്റ് മുറി വിട്ടു. പിന്നിങോട്ട് ഒരു പ്രയാണമായിരുന്നു. കഷ്ട്ടപ്പെട്ട് കുറേ ചളിവിറ്റുകളുടെ രചനയില്‍ മുഴുകി. ഒടുവില്‍ ഞാന്‍ ഒരു ബ്ലോഗു തുടങി ‘ചളിവിറ്റുകള്‍’ പേരു- പുളകിതന്‍.(URL-http://www.chalivittukal.blogspot.com )
പണ്ടെഴുതിയതും മറ്റുമൊക്കെ വച്ച് കാച്ചി.(പ്ലീസ്! എന്നെ ഒരു ഫലിത സാഹിത്യകാരനായി കാണരുത്, കാരണം അതു കേട്ടാല്‍ എനിക്കു ചിരി വരും!!)..
നീണ്ട രണ്ടാഴ്ച്ചകള്‍!. ഒരു കുഞ്ഞുപോലും എന്റെ ബ്ലോഗിലേക്കു തിരിഞ്ഞ് നോക്കിയില്ല.
ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിച്ച സമയം!!. പെട്ടെന്നായിരുന്നു! ഗള്‍ഫില്‍ നിന്ന് ഒരു ചേചി(പേരു- വല്യമ്മായി) കമന്റയച്ചു!. അവരാണു ബൂലോഗത്തിലേക്കുള്ള വഴി പറഞ്ഞ് തന്നത്. ഇവിടെ എത്തിയപ്പോള്‍ ഞാന്‍ തുള്ളിച്ചാടി!. (സന്തോഷം കൊണ്ടൊന്നുമല്ല കെട്ടൊ, പറയാന്‍ പറ്റാത്ത സ്ധ്ലലത്ത് ഒരെറുമ്പ് കടിച്ചു!)
(നിങളെയൊക്കെ എത്ര അനുമോദിച്ചാലും മതിയാവില്ലട്ടോ, കാരണം, ലോകത്തിന്റെ പല കോണുകളിലുമുള്ള മലയാളികള്‍ക്കു ആശയപരമായ സംവദിക്കാനും, പലരിലും ഉറങി കിടക്കുന്ന എഴുത്തുകാരെയും, കവികളെയും പുറത്ത് കൊണ്ട് വരാന്‍ ഈ ബൂലോഗം ഒട്ടൊന്നുമല്ല സഹായിക്കുന്നതു. എന്തായാലും ഈ ബ്ലോഗിങ് കണ്ടു പിടിച്ചവനെ എവിടെയെങ്കിലും കണ്ടാല്‍ ഒരു ചായയും പരിപ്പു വടയും വാങിച്ച് കൊടുക്കണം!!.** ’കാരണം ,ചാറ്റ് റൂമിലോ മറ്റെവിടെയും മലയാളികള്‍ കാണിക്കാത്ത മാന്യതയും മര്യാദയുമണ് ബ്ലോഗന്മാരും ബ്ലോഗികളും കാണിക്കുന്നത്!!))
ഈ ബ്ലോഗ് ക്ലബ്ബില്‍ അംഗമാകണമെങ്കില്‍ താങ്കളുടെ കയ്യില്‍ നിന്ന് രശീതി വാങണമെന്നറിഞു. രശീത്ബുക്കില്‍ ബാക്കിയുണ്ടെങ്കില്‍ ഒരെണ്ണം ഈയുള്ളവനും തരുവാനപേക്ഷ.(അങനെയെങ്കിലും എന്റെ ബ്ലോഗ് നാലുപേരു വായിക്കട്ടെ)
എന്റെ വിലാസം-- sayuj_sunil@rediffmail.com
എന്റെ ചളിവിറ്റുകള്‍ നിങള്‍ വായിക്കണം. ഞാന്‍ വാക്ക് തരുന്നു! നിങള്‍ അത് വായിച്ച് കരഞ്ഞിരിക്കും sure!.അതാണ് ചളിവിറ്റുകള്‍!!.
** എനിക്കും ഈ ബൂലോഗത്തില്‍ ഒരു തുണ്ട് ഭൂമി പതിച്ച് തരണം. വെറുതെ വേണ്ട ഞാന്‍ ബ്ലോഗിക്കൊളാം.തന്നില്ലെങ്കില്‍ ഞാനിവിടെ ഭൂമി കയ്യേറി താമസമാരംഭിക്കും! പറഞേക്കാം!!.
** അപ്പൊ,എന്നെ ക്ലബ്ബില്‍ ചേര്‍ക്കുമെന്ന് കരുതുന്നു.എന്റെ ചളിവിറ്റുകള്‍ വായിപ്പിച്ച് ബ്ലോഗന്‍മാരെ കരയിക്കാന്‍ എനിക്കു തിടുക്കമായി. ** കമ്പനി കൂടി വെള്ളമടിയും, ചീട്ട് കളിയുമൊന്നുമില്ലാത്ത ക്ലബ്ബായതിനാല്‍ ആഴ്ചയിലൊരിക്കല്‍ എന്നെ പ്രതീക്ഷിച്ചാ മതീട്ടോ!...
** ഒക്കെ, അധികം നീട്ടുന്നില്ല....... (പൊട്ടിപോകും!)
നിങളുടെ മറുപടി വായിച്ച് പുളകിതനാവാന്‍ കാത്തിരിക്കുന്നു.
എന്ന് നിങളുടെ സ്വന്തം കുന്തം,
പി.പി.പുളകിതന്‍ I.C.S
(പുളകിത്,പുളകിത് കുമാര്‍ or സ്നേനഹമുള്ളവര്‍ പുളൂന്ന് വിളിക്കും)
(ചേട്ടാ, എന്നെപ്പോലെ വീട്ടില്‍ ചുമ്മാ ചൊറിയും കുത്തിയിരിക്കുന്ന ഒന്നു രണ്ട് സുഹ്രുത്തുക്കള്‍ എനിക്കുണ്ട് അവര്‍ക്ക് ഒന്ന്
ബ്ലോഗിയാല്‍ കൊള്ളമെന്നുണ്ട്. കയ്യില്‍ കിട്ടിയാല്‍ അവന്മാരെ ഇവിടെ ഹാജരാക്കിക്കൊള്ളാം)
------------------പി.ടി.ഒ.
അപേക്ഷ- ഈ കത്ത് കോപ്പി ചെയ്ത് ബ്ലോഗിക്കളയല്ലെ ചേട്ടാ....
**വാല്‍കഷണം--
മറ്റ് ’പലതും‘തപ്പാന്‍ കഫേകളില്‍ പോയിരുന്ന എന്റെ പല ആത്മാര്‍ത്ത സുഹ്രുത്തുക്കളും ഇപ്പൊള്‍
ബ്ലോഗന്മാരായി മാറിയിരിക്കുന്നു!!. അവരെ ഇങനെ നന്നാക്കിയെടുത്ത ബ്ലൊഗ് മുത്തപ്പനോടുള്ള നന്ദി ഇപ്പൊ അറിയിക്കുന്നു. ** പക്ഷെ അതല്ല എന്റെ പേടി. പല പിള്ളേരെ വഴിതെറ്റിക്കുന്ന സൈറ്റുകളും ബ്ലോഗ് സര്‍വ്വീസ് തുടങിയെന്നറിഞു. അവരെ കാത്തോണെ ബ്ലോഗ് മുത്ത്പ്പാ!!!!!........
---ബ്ലോഗന്മാരോട്---------
കത്തുകളും, തെറികത്തുകളുമൊക്കെ അയക്കുമ്പോള്‍ മലയാളത്തില്‍ മാത്രം അയക്കുക.
(എനിക്ക് ഇങ്ഗ്ലീഷ് അറിയാഞിട്ടാണെന്ന് വിചാരിക്കരുത്!. നിങള്‍ക്കെല്ലാവര്‍ക്കും എന്നെപ്പോലെ ’ഫ്ലുറസെന്റായി ‘ഇങ്ഗ്ലീഷ് അറിഞു കൊള്ളണമെന്നില്ലല്ലോ!!!!.........
^^^^^^^^^^^^
ഒക്കെ, ഞാനൊരു പൊളപ്പന്‍ ചളിവിറ്റ് പറയാം. നിങള്‍ എന്റെ ബ്ലോഗില്‍ കാണുന്നതൊക്കെ ചുമ്മാ വെറുമൊരു തുടക്കം മാത്രം...
എനി എന്തൊക്കെ വരാനിനിക്കുനു!!!
ങേ.......!! ചേട്ടാ.. ചേട്ടനെന്ത് പറ്റി? ... ചേട്ടാ.... ശോ വിളിച്ചിട്ട് മിണ്ടുന്നില്ലല്ലോ!!.....
ചേട്ടാ, കണുതുറക്ക്, ചേട്ടാ ചേട്ടന്റെ പുളുവാണ് വിളിക്കുന്നത് ,കണ്ണ് തുറക്ക്!.. ചേട്ടാാാാാാാാ............ . അയ്യോ ചേട്ടന്റെ കാറ്റ് പോയോ!..... എന്റെ ബ്ലോഗ് മുത്തപ്പാ..
ഞാനിതാ പോണേയ്....................
**********************
അധികാരിയുടെ മൂടും അജ്ഞാതന്‍മാരും
"മേന്‍ന്നേ ആറാട്ടു കണ്ടല്ലേ മുന്നില്‍ പരന്നു കിടക്കുന്നത്? വരമ്പത്ത്ന്ന് ച്ചിരെ മാറിയിരുന്ന് തട്ടിക്കോളിന്‍..ഇനി വെള്ളം വേണൊന്ന് അത്ര നിര്‍ബന്ധാണെങ്കില്‍ പോന്ന വഴിക്ക് അമ്പലക്കുളമുണ്ടല്ലോ...?"
"അതല്ല വൈദ്യരേ, നേരം വെളുത്തില്ലേ, അമ്പലത്തില്‍ പോവുന്ന പെണ്ണുങ്ങളെങ്ങാനും ഇപ്പരുവത്തില്‍ ന്നെക്കണ്ടാല്‍ ചേപ്രയല്ലേ"?
അധികാരിയുടെ മുട്ടിനെക്കാള്‍ വലിയ ശങ്ക കണ്ട് വൈദ്യര്‍ക്ക് ദേഷ്യം വന്നു.
"ന്നാപ്പിന്നെ മേന്‍ന്നേ ങ്ങളോരു കാര്യം ചെയ്യ്, തലേംകുത്തി ശീര്‍ഷാസനത്തിലിരുന്ന് കൊടുത്തോ പണി. എന്നാപ്പിന്നെ തിരുമോന്ത ആരും കാണില്ലല്ലോ..ഹല്ലപിന്നെ"
അതിന് കാര്യെസ്സന്‍ ചന്തുമ്മാന്‍ അധികാരി കേള്‍ക്കാതെ പറഞ്ഞ മറുപടിയാണ് മറുപടി!
"വൈദ്യരേ അയ്ന്‍ അധികാരീന്റെ മൊഖത്തിനെക്കാള്‍ മൂട് കണ്ടാലല്ലേ ഇന്നാട്ടിലെ പെണ്ണുങ്ങള്‍ക്ക് ആളെ വേഗം പിടികിട്ട്വാ..?"
ഇതെന്തിനാ ഇപ്പൊ ഈ വരമ്പത്ത് തട്ട്യേ എന്നൊരു മുട്ടല്‍ വന്നു അല്ലേ? ഓണം കഴിഞ്ഞന്തിക്ക് ബൂലോഗത്തറവാട്ടില്‍ ഒരു താവഴിത്തര്‍ക്കം തുടങ്ങിയോന്ന് ഒരു ശങ്ക. അതവിടെനില്‍ക്കട്ടെ, (ഇനി ഇരുന്നാലും മുഷിയില്ല്യ.)
തീര്‍ത്തും അസഹനീയം ആയിരിക്കുന്നത് ഇതിനിടയില്‍ എങ്ങനേലും നല്ലവഴിക്ക് നടന്ന് പോട്ടേ എന്നും കരുതി എന്തെങ്കിലും നല്ല കാര്യം ആരെങ്കിലും പോസ്റ്റായി ഇട്ടാല്‍ അതിനടിയയില്‍ കാണുന്ന ചില കമന്റുകളോട് "അച്ഛനാരാടോ?" എന്നു ചോദിച്ചാല്‍, "ഒരു ക്ലൂ തരാമോ" എന്നു തിരിച്ചു ചോദിക്കുന്നു എന്നതാകുന്നു. എല്ലാ അജ്ഞാത നാമരവര്‍കള്‍മാരെയും ചേര്‍ത്തല്ല ഇതു പറയുന്നത്. ചിലത് ഒന്നുകില്‍ കുരിക്കളെ നെഞ്ഞത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് മാത്രമെ പയറ്റ് പഠിക്കൂ എന്ന വാശിയിലാണെന്നു തോന്നുന്നു. ഇങ്ങനെ നല്ല പുത്തരി വിളയുന്ന കണ്ടത്തില്‍ തലയും കുത്തി നിന്ന് മൂട് മാത്രം മാനത്തേക്ക് കാട്ടി പണി പറ്റിക്കുന്നവരോട് നേരത്തെ ചന്തുമ്മാന്‍ പറഞ്ഞത് ഒന്നു തിരുത്തി പറയാം "നിങ്ങളുടെ മൂട് തന്നെ ഭേദം, മുഖം അതു കഴിഞ്ഞേ വരുന്നുള്ളു" എല്ലാ അണ്‍ഐഡന്റിഫൈഡ് കമാണ്ടര്‍മാരോടുമല്ല ഇതു പറഞ്ഞത്. ഈ പ്രസ്താവനയുടെ ബ്രാക്കറ്റിനുള്ളില്‍ വരുന്ന അഞ്ജാതന്മാര്‍ ആരൊക്കെ എന്ന് കഴിഞ്ഞ ഒരു മൂന്നാലു ദിവസത്തെ പോസ്റ്റുകളും പിന്നെ അവയുടെ വാലുകളും ഒക്കെ വായിച്ചിട്ടുള്ളവര്‍ക്ക് സിമ്പിള്‍ ആയി ക്ലിക്കും...ക്ലിക്കണം!
അതിനിടയ്ക്ക് ഒരു ചെറിയ നിയമാവലിയുടെ കാര്യം ശ്രീജിത് എവിടെയോ വെച്ചു മറന്നതായി ഒരോര്‍മ്മ. അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍ അതിന്റെ ഒരു മുള്ള് മുരട് മൂര്‍ഖപ്പാമ്പ് രൂപം എവിടെയെങ്കിലും ഒന്ന് പ്രദര്‍ശിപ്പിച്ചൂടെ? ഉള്ളതും തിന്ന് ഉടുത്തതും പുതച്ച് ഈ തറവാട്ടില്‍ ഇണങ്ങിയും പിണങ്ങിയും ഒക്കെ കഴിയുന്നവര്‍ക്ക് ചേറ്റിക്കൊഴിച്ച്, നെല്ലുകുത്തി കുത്തരിയാക്കി കഞ്ഞി വെച്ചെങ്കിലും കുടിക്കാലോ?വേനലവധിക്ക് നാട്ടുമ്പുറത്തെ കുട്ടികള്‍ തട്ടിക്കൂട്ടുന്ന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക് വരെ മെമ്മോറാണ്ടം ഒഫ് അസ്സോസ്യേഷന്‍ ഉള്ള സ്ഥിതിക്ക് പിന്നെ എവിടെ മാത്രം എന്തിനാണാവോ ഒരസ്കിത? വേണ്ടാന്ന് വെക്കാമായിരുന്നു. പക്ഷേ ഇനി വേണ്ടാന്ന് വെക്കണോ? എന്നാ വെയ്ക്കണ്ട...എല്ലാര്‍ക്കും പട്ടിണി കിടക്കാം അല്ലേ?
"ഡാ മാഗ്നിഫയര്‍ ചെയ്ത്താനേ..നിന്റെ അപ്പനാര്, അപ്പൂപ്പനാര്, ധൈര്യമുണ്ടെങ്കില്‍ വെളിച്ചത്ത് വാടാ...നീയല്ലേടാ നമ്പര്‍വണ്‍ തലകുത്തി.....! പാടത്തെ 'പണീം' കഴിഞ്ഞ് ഉടുമുണ്ടില്ലാതെ പാഞ്ഞു വരുന്ന അരൂപിക്കോമരങ്ങളുടെ അലര്‍ച്ച അടുത്തു വരുന്നു. ഇത്രേം കൂടെ പറയാം. മാഗ്നിഫയര്‍ എന്നത് ചുമ്മാ വെടിവട്ടം വെയ്ക്കാനും, ബൂലോഗമിറ്റത്ത് രണ്ടാംക്ലാസ്സില്‍ പോവാനും ഉള്ളതല്ല. അതിന്റെ അവതാരോദ്ദേശ്യം വേറെയാണ്. അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സഹൃദയരായ ചങ്ങാതികളെ അറിയിക്കാം. കാരണം......
ഹെന്റമ്മോ....ഞാനിതാ പോണേ........!!!!
Saturday, September 16, 2006
പോസ്റ്റമ്മാനെ കാണാനില്ല
പോയ വരാന്ത്യത്തില്‍ ബൂലോഗ നിരത്തിന്റെ സുമാര്‍ ഒരൊന്നര അടി വിട്ട് ഞാന്‍ കുത്തി നിര്‍ത്തിയ “ബൂലോഗരാജ്യം ഒന്നാമങ്കം” എന്ന പോസ്റ്റനെ രണ്ടു ദിനം മുന്നേ കാണ്മാനില്ലാതായിരിക്കുന്നു. പ്രത്യുത മറിമായമ്മയില്‍, അതിന്റെ സ്ര്‌ഷ്ടാവ് എന്ന നിലയില്‍ എനിക്ക് യാതൊരു പങ്കും ഇരുട്ടത്തോ വെളിച്ചത്തോ, സ്വബോധത്തോടെയോ അല്ലാതെയോ ഇല്ല എന്ന വിവരം എല്ലാ ബൂലൊഗരെയും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു. പ്രസ്തുത പോസ്റ്റനെ വെണ്‍തേക്കിന്റെ കാതല്‍ കടഞ്ഞ് നിര്‍മ്മിച്ചതാണെന്നുള്ള ഒരു വെറും തെറ്റിദ്ധാരണയുടെ പുറത്ത് ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നന്വേഷിക്കാന്‍ ഒരു കാലം ചെയ്ത ഹൈക്കോര്‍ട്ട് ജഡ്ജിയുടെ സേവനം ആവശ്യപ്പെടാന്‍ ആലോചിക്കാന്‍ ആലോചിക്കുന്നുണ്ട്.
ഇനി പ്രസ്തുത പോസ്റ്റിന്റെ തൊട്ട് താഴെ കിടന്നിരുന്ന മൂന്നാമിടം ലക്കം മുപ്പത്തി ആറന്റെയും, മുകളില്‍ ഇരുന്നിരുന്ന “ദയവായി ഒരു സഹായന്റെയും” , ഇയ്യടുത്തെങ്ങാണ്ട് ഏതോ ഒരു വിമാനത്തിലുണ്ടായ മാതിരിയുള്ള വല്ല ഇടതുകൈ പ്രയോഗവും സഹിക്കാന്‍ വയ്യാണ്ട്, ടി പോസ്റ്റിണി സ്വയം ബൂലോഗക്ലബ്ബീന്ന് ഇറങ്ങിപ്പോയി ആത്മഹത്യ ചെയ്തതാണെങ്കില്‍ (പരേതാത്മാവിന് നിത്യശാന്തിയായിരിക്കട്ടെ) ശ്രീമതി അജിതയുടെ(അന്വേഷി ഫെയിം) ടെലഫോണ്‍ നമ്പര്‍ അറിയുന്നവര്‍ ഒരു കമന്റായെങ്കിലും ഇവിടെ ഇടാന്‍ അപേക്ഷ. ഡെഡ് ബോഡി ഇതുവരെ കണ്ടെടുത്തിട്ടില്ലാത്തതിനാല്‍, ഇനി അഥവാ ആരെങ്കിലും മേല്‍പ്പടി ഉരുപ്പടിയെ എവിടെയെങ്കിലും വെച്ച് കൂട്ടിമുട്ടിയാല്‍, ആ വിവരം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ (നിങ്ങള്‍ക്കും ഒരു നിത്യശാന്തി മുന്‍കൂര്‍ നേരുന്നു) അല്ലെങ്കില്‍ ശ്രീ ദേവരായര്‍, ശ്രീ ശ്രീജിത്ത് എന്നിവരെയോ, ഇവരെയൊന്നും പിടിക്കാന്‍ കിട്ടിയില്ലെങ്കില്‍ എന്നെയോ അറിയിക്കാന്‍ വിനീതമായി അബ്യര്‍ത്തിക്കുന്നു..
എന്ന് വിനീത വിധേയന്‍
ഭൂത ക്കണ്ണാടി
Friday, September 15, 2006
മോണിട്ടറിലെ പ്രേതം
ജസ്റ്റ് ഫോര്‍ ലാഫ്സ് ഗാഗ്സിന്റെ ഈ വീഡിയോ കണ്ടപ്പോള്‍ നിങ്ങളോടു കൂടി
പങ്കുവെയ്ക്കാന്‍ തോന്നി. ചുമ്മാ ഒന്നു പ്ലേ കൊടുത്തു നോക്കൂ, പൊട്ടിച്ചിരിക്കൂ...
സഹായിക്കൂ...ക്കൂ....ക്കൂ....
എന്നാലും എന്റെ ന്യൂട്ടേട്ടാ...
ന്യൂട്ടന്റെ കണ്ണീരുകണ്ടു പെണ്ണുമ്പിള്ളയ്ക്കു മനസ്സലിഞ്ഞു. "എന്റെ ന്യൂട്ടേട്ടാ, വരണവഴി എവിട്യൊക്കെ കേറി,എവിടെവച്ചാണു കുട കൈയ്യിലില്ല്യാന്ന് അറിഞ്ഞേന്നെങ്കിലും ഓര്‍മ്മീണ്ടോ സാര്‍ ഐസക് ന്യൂട്ടേട്ടാ?. സത്യം ഇതിനുത്തരം പറഞ്ഞാല്‍ ഞാന്‍ തല്ലില്ല്യ. ".
തല ചൊറിഞ്ഞുകൊണ്ട് ന്യൂട്ടന്‍- "അതോ ,ഞാന്‍ വീട്ടില്ക്ക്ക്ക് വരുമ്പൊ നല്ല മഴ ആയിരുന്നൂല്ലോ,ഞാന്‍ നമ്മടെ വീടിന്റെ ചവിട്ടുപടി കേറി, കൊട മടക്കാന്‍ നോക്കീപ്പഴല്ലേ സാധനം കയ്യിലില്ല്യാന്ന് മന്‍സിലായേ!.സത്യം!. "
ഉത്തരം ഊഹിക്കാമോ?
മംസാര്‍ ബീച്ചില്‍ ഈയിടെ തുടങ്ങിയ സിന്തെറ്റിക് ജോഗ്ഗിംഗ് ട്രാക്കില്‍ കച്ചട ഡബ്ബകള്‍ക്കും ദൈവത്തെയോര്‍ത്ത് വൃത്തികേടാക്കരുതെന്നും അഴുക്കാക്കിയാല്‍ പിഴയിടുമെന്നുമൊക്കെയുള്ള ബോര്‍ഡുകളുടെ നടുവില്‍ അതിരു പോസ്റ്റില്‍ കുട്ടി അപ്പിയിട്ട ഡയപ്പര്‍ നാട്ടിയിരിക്കുന്നു. തൊട്ടടുത്തു തന്നെ കുട്ടിയിരുന്നു മുള്ളുന്നു. മഹാകാര്യം സാധിച്ചെന്ന മുഖവുമായി നില്‍ക്കുന്ന അതിന്റെ തള്ളയും തന്തയും ഏതു നാട്ടുകാരാവും? ഇരുട്ടത്ത് രഹസ്യമായി ഷിറ്റു നാട്ടി സന്തോഷിക്കുന്നവര്‍ ഏതു ദേശക്കാരാകാനാണ് സാദ്ധ്യത? ഒരു ബസ്സിലെ തിക്കും ലാമ്പ് പോസ്റ്റിന്റെ മറവും ഇന്റര്‍നെറ്റിന്റെ ഒളിമറയും ഉണ്ടെങ്കില്‍ വൃത്തികേടുകാണിക്കുന്ന പകല്‍മാന്യരുടെ നാടേത്?
നാടെവിടെയെന്ന് ചോദിക്കുമ്പോള്‍ കള്ളം പറഞ്ഞില്ലെങ്കില്‍ അടി കിട്ടുന്ന കാലം അടുത്തെന്നു തോന്നുന്നു.
ഈ മിടുക്കനുവേണ്ടി നമ്മളെന്തു ചെയ്യണം?
ഈ മിടുക്കനു വേണ്ടി നമ്മളെന്തു ചെയ്യണം?.പ്രതികരിക്കൂ..തീരുമാനിക്കൂ.
(ചിത്രവും വാര്‍ത്തയും മലയാളമനോരമ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന്)
തൃശൂര്‍: മെഡിസിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ പണമുണ്ടാക്കാനാകുമോ, രാജ്യാന്തര ചെസ്സില്‍ പങ്കെടുക്കാന്‍ റഷ്യയില്‍ പോകാന്‍ സാധിക്കുമോ എന്നൊന്നും ആലോചിച്ചിരിക്കാന്‍ സുരേഷിനു സമയമില്ല. സുരേഷ് തിരക്കിലാണ്; വടക്കഞ്ചേരി ആര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ചായയും ദോശയും വിളമ്പുന്ന തിരക്കില്‍.
ഹോട്ടലിലെ വെയിറ്റര്‍വേഷത്തില്‍ തിരക്കിട്ട ജോലിക്കിടയില്‍ പീരുമേട് സ്വദേശി സുരേഷിന് കൂട്ട് ദാരിദ്ര്യവും ചെസ്സിലെ കരുക്കളും മാത്രം. മെഡിസിന് ചേരാന്‍ കൊടുക്കേണ്ട സെമസ്റ്റര്‍ ഫീസിന് കാലിയായ പോക്കറ്റ് മാത്രമാണ് സുരേഷിനു കൂട്ട്. തളരാതെ പിടിച്ചുനിര്‍ത്തുന്നത് ചെസ്സിനോടുള്ള പ്രണയം മാത്രം.
നവംബര്‍ 13ന് റഷ്യയില്‍ നടക്കുന്ന രാജ്യാന്തര ചെസ്സ് ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍നിന്നു മത്സരിക്കുന്ന മൂന്നു പേരില്‍ ഒരാളാവുമെന്ന പ്രതീക്ഷയിലാണ് സുരേഷ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ വഴി വന്ന ചെസ്സ് ഭ്രമം ഈ യുവാവിനെ ഭാവിയുടെ പ്രതീക്ഷയാക്കുകയാണ്.
ചെസ്സ് കളിയില്‍ 2005ല്‍ സംസ്ഥാന ചാംപ്യനായ സുരേഷിന് ദേശീയ ചാംപ്യന്‍ഷിപ്പില്‍ വിജയിക്കാനായില്ലെങ്കിലും കുസാറ്റില്‍ ഓള്‍ ഇന്ത്യാ ചെസ്സ് റേറ്റിങ്ങില്‍ എല്ലാവരെയും കടത്തിവെട്ടി. സ്കൂള്‍ പഠനകാലത്ത് എതിരാളി ആരെന്നറിയാതെ മൂന്നു മണിക്കൂര്‍ പൊരുതിയൊരു മത്സരത്തില്‍, സംസ്ഥാന ചാംപ്യനായിരുന്ന ടി.കെ. ജോസഫിനെ പരാജയപ്പെടുത്തിയത് സുരേഷിനു വഴിത്തിരിവായി. എതിരാളി പിന്നെ വഴികാട്ടിയായി. ജോസഫാണ് സുരേഷിന്റെ മികവറിഞ്ഞ് തുടര്‍ന്നുള്ള പ്രോത്സാഹനവും പരിശീലനവും നല്‍കിയത്.
തമിഴ്‌നാട്ടില്‍ ലഭിച്ച എന്‍ജിനീയറിങ് പ്രവേശനം സുരേഷ് ഉപേക്ഷിച്ചതാണ് ഡ്രൈവറായ അച്ഛന്‍ രാജേന്ദ്രനും തോട്ടം തൊഴിലാളിയായ അമ്മ പഞ്ചമിക്കുമുള്ള വേദന. നല്ലൊരു ഹൃദ്രോഗവിദഗ്ധനാകുന്നതോടൊപ്പം ഇന്ത്യയിലെ മികച്ച ചെസ്സ് പോരാളിയാകണം എന്നതാണ് സുരേഷിന്റെ സ്വപ്നം. കളി പരിശീലിക്കുന്ന സോഫ്റ്റ് വെയര്‍ വാങ്ങാന്‍ പണം കണ്ടെത്താനാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ കെട്ടിടനിര്‍മാണ തൊഴിലിനിറങ്ങിയത്. പിന്നീട് സ്കോളര്‍ഷിപ്പില്‍ തിരുനെല്‍വേലി ശ്രീരാമകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പാസായി. 80 % മാര്‍ക്കോടെയാണ് സുരേഷ് എന്‍ട്രന്‍സ് എഴുതിയത്.
കംപ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ ഇന്റര്‍നെറ്റ് സെന്ററിലാണ് ചെസ്സ് പരിശീലിക്കുന്നത്. ദിവസവും മൂന്നും നാലും മണിക്കൂര്‍. ഇന്റര്‍നെറ്റ് ബൂത്തില്‍ കൊടുക്കാനുള്ള പണം ഹോട്ടലില്‍ പണിയെടുത്തു നേടുന്നു. സുരേഷിന്റെ കഴിവു തിരിച്ചറിഞ്ഞ ഹോട്ടലുടമ ഇതിനുള്ള സമയവും അനുവദിച്ചു. മറ്റൊരാള്‍ സമ്മാനിച്ചത് സുരേഷിനു സ്വപ്നം കാണാന്‍പോലുമാവാത്ത വിലപിടിച്ച ചെസ്സ് ബോര്‍ഡ്.
റേറ്റിങ് അധികൃതര്‍ നല്‍കിയ പ്രതീക്ഷ സത്യമായാല്‍ രാജ്യാന്തര ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍നിന്നു വിശ്വനാഥ് ആനന്ദിനും ഹരികൃഷ്ണനുമൊപ്പം റഷ്യയിലേക്ക് പറക്കുന്നത് ഈ പതിനെട്ടുകാരനായിരിക്കും.
“അനില്‍ കുംബ്ലേ എന്‍ജിനീയറാണ്, ഒപ്പം നല്ല ക്രിക്കറ്റ് കളിക്കാരനും. എനിക്കും അങ്ങനെയാകണം; നല്ലൊരു ചെസ്സ് കളിക്കാരനായ ഡോക്ടര്‍” - സുരേഷ് പറഞ്ഞു.
Thursday, September 14, 2006
ഹെല്‍പ്പ് ഹെല്‍പ്പോ ഹെല്‍പ്പ്
ഇവിടെ എന്തിടണം, ഇടണ്ട എന്ന തമ്മീത്തല്ലിലൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഇതൊക്കെ എവിടെക്കിട്ടൂന്നൊന്നു പറഞ്ഞു തന്നാ ഉപകാരമായി.
1. ഈയിടെ ബിരിയാണിക്കുട്ടി പാടിയ പാട്ടോര്‍മ്മയുണ്ടല്ലോ, പരസ്പരം എന്ന സിനിമയിലെ ഓ.എന്‍.വിയുടെ വരികള്‍.
അതിന്റെ എം പീ ത്രി. (സിനിമയിലെ പാട്ടിന്റെയാണു കെട്ടോ)
2. ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ‘എന്റെ ഖല്‍ബിലെ’ എന്ന പാട്ടിന്റെ കരോക്കെ.
ഹാ....ച്ച്ഛീ
പറഞ്ഞില്ലേ...ഈ ബ്ലോഗ് ഇരുമ്പുലക്ക വിഴുങ്ങി മേലെ അര ദ്രാം ചുക്കു കഷായവും അതുകിട്ടിയില്ലെങ്കില്‍ ഒരു പെയ്ന്റ് വെറും പച്ചേള്ളം ഷോഡ ചേര്‍ക്കാതെ നില്‍പ്പനടിച്ചും ആ ഉലക്ക ഒന്നെങ്ങാനും ദഹിച്ചു കിട്ടുമോ എന്നും നിരീച്ച് നില്‍ക്കാനും നടക്കാനും ഒടുക്കം വാളുവെച്ചാല്‍ ഓടയില്‍ കിടക്കാനും തുടങ്ങിയിട്ട് ശ്ശി നാളായി. "ബൂലോഗരാജ്യം" ചവിട്ട് (കുരിക്കളെ നെഞ്ഞത്ത്) നാടകം നാരായത്തലപ്പത്തൂന്ന് പിടിവിട്ട് പോം വരെ ഞാനായിട്ട് ആ ഉലക്കയ്ക്ക് ഒരു ചിറ്റ് ചാര്‍ത്തിക്കൊടുത്തിട്ടും ഇല്ല. അത് മണ്യറേല് പുയ്യേണ്ണിനെ മുയ്മനായി ഒന്നിച്ച് അദ്യേം പൂദ്യേം കണ്ട പുയ്യാപ്ലക്ക് മനസ്സറിയാണ്ട് പറ്റിപ്പോയപോലത്തെ (അദെന്തൂട്ടാ പ്റ്റ്യേന്ന് ചോയ്ക്കണ്ട...ന്റെ മയ്യത്ത് ബൂലോഗമിറ്റത്തിട്ട് ചവിട്ടിക്കൂട്ടും ദേവരാഗശ്രീജിത്താദിപെരിങ്ങോടഭൃംഗാദികള്‍) ഒരു ദിഗ്ജല വിഭ്രമം അല്ലേയ്നും. ഒരു കീചകവധം കളിച്ചാലോന്നെന്നെ നിരീച്ചാ നോം ആ തുണിക്കണ്ടം അങ്ങട് പൊക്കാന്ന് വെച്ചേ....അദ് ബൂലോഗനഡുമുറ്റത്തെന്നെ നഡത്താംന്നും വെയ്ക്കേര്‍ന്ന്. പറഞ്ഞിട്ടേന്താ....അത് നായ പാത്ത്യെ ഗുണ്ടുമ്മല് തീ കൊടുത്തപോലെ ശൂൂൂൂൂൂൂൂൂൂ.....(സൂൂൂൂൂ എന്നല്ലേ ഞാന്‍ പറഞ്ഞെ)അതിന്റെ ബാക്കി ഞാനെന്റെ മിറ്റത്തിട്ട് പൊട്ടിച്ചോളാം...ശ്രീ അരവിന്ദാനന്ദ ശ്രീ ഉവചിച്ചപോലെ ഈ തിരുമുറ്റത്ത് ഒരു പുതിയ പോസ്റ്റനേയും അവന്റെ കാലിനേയും തച്ചുകൊന്ന് പതിനെട്ട് കോല്‍ കയത്തില്‍ കുയ്ച്ചൂട് വെച്ച് കളയും രണ്ടുനാലു ദിനം കൊണ്ട്.
സോ (ശ്രീ/ശ്രീമതി...തരംപോലെ ടച്ചപ്പാക്കുക) ദേവരാഗര്‍, ശ്രീ ശ്രീ ശ്രീജിത്ത്, പെരിങ്ങോടര്‍, അരിങ്ങോടര്‍, ഉമേഷ്വാഷ്, കരീം മാഷ്, ഇഷ്ടാ,കഷ്ടാ വക്കാരിമിഷ്ടാ, ഷിക്കാരിഷംഭു(യെവനാര്?)വലിയമ്മായി, ചെറിയമ്മായി, കുഞ്ഞമ്മായി, കുഞ്ഞമ്മയായി, ഇഞ്ചി, ചുക്ക്, ചുക്കുകാപ്പി, ചുക്കില്ലാക്കഷായം, കുട്ടപ്പായി, കുഴപ്പായി(ആയോ?), പാറോതി(ആരോതി?..ആ) കൂമന്‍, കുറുമന്‍, കുഞ്ഞന്‍, കുഞ്ഞ്യേക്കന്‍, കറുംബന്‍, കരിമുകിലീശരന്‍, ചെമ്പോത്താറന്‍, അരക്കന്‍, തൊമ്മന്‍, പിന്നെ തൊമ്മന്റെ മക്കളും,ഇക്കാസ്,പിക്കാസ്, വില്ലൂസ്, സൂൂൂൂൂ.....ശൂൂൂൂൂ(അതു ഞനൊന്ന് ശ്വസംവിട്ടതാ)ഓലപ്പന്തല്‍, ഈര്‍ക്കിലിക്കൊട്ടാരം, പുല്ല്ലൂരാന്‍, എല്ലൂരാന്‍,ഏവൂരാന്‍, ഏറനാടന്‍,തനിനാടന്‍, വള്ളുവനാടന്‍, വള്ളുവക്കോനാതിരി, സാമൂതിരി, ഇത്തിരിവെട്ടം,കൂരിരുള്‍, ആന, പാപ്പാന്‍, അതുല്ല്യ, ഇതൂല്ല്യ (പിന്നെന്തുട്ടാ ഉള്ളേ?), വിഷാല്‍മനസ്കന്‍ വിപരീതം സങ്കുചിത്‌മനസ്കന്‍, കലേഷ്, കയ്യേഷ്, കണ്ണൂസ്, ശനിയന്‍, പിരിയന്‍, യാത്രികന്‍ ഒരു ഫുള്‍ അരവിന്ദന്‍, ഒരു പെയ്ന്റ് അരവി, ഇളംതെന്നല്‍, കൊടുങ്കാറ്റ്, പട്ടേരി, പട്ടയടി, കല്ല്യാണി, കളവാണീ, ഇടിവാള്‍, വെറുംവാള്‍, പീലി, മിന്നാമ്മിന്നി, കൈത്തിരി, കരിന്തിരി, ദില്‍ബാസുരന്‍, ബാണാസുരന്‍, രാവണന്‍, യക്ഷി, ഗന്ധര്‍വന്‍, പീലി, ചിരി, പുഞ്ചിരി, പൊട്ടിച്ചിരി, വേണേല്‍ കരച്ചിലും, സ്വദേശി, വിദേശി, പരദേശി, മുല്ല, പിച്ചകം, ചെംബകം, പാച്ചാളം, പച്ചില, കത്തിരി, ശിശു, പയ്യന്‍, വി.കെ.എന്‍, യുവന്‍, ചെണ്ട, മദ്ദളം, ജ്യോതിര്‍മയി, ബിരിയാണി, നെയ്ച്ചോര്‍, പാല്‍പായസം, ബിന്ദു, കുത്ത്, കൊമ, ഉണ്ണി, ഉണ്ണ്യേപ്പം, ബിജോയ്സ്, ഹണീബി, ത്രീഎക്സ്, പണിക്കര്, നായര്, മേനോന്‍, കുസൃതിക്കുട്ടന്‍, ബാബുക്കുട്ടന്‍,വെറും കുട്ടന്‍,പൊട്ടന്‍.....പിന്നെ ഞാനും അളിയനും (ഹെന്റമ്മോ കുഞ്ഞീഷ്ണന്‍ വൈദ്യര് വരട്ടുചൊറിക്ക് കൊടുക്കുന്ന കഷായത്തിന്റെ കുറിപ്പടി മുഴ്വോന്‍ തപ്പ്യാ കിട്ട്വോ ഇജ്ജാതി വറൈറ്റി ഉരുപ്പടികള്‍?) എല്ലാരോടുമായി ചില ചോദ്യങ്ങള്‍.....
ചോദ്യം നമ്പര്‍ ഒന്ന്....ഹൂൂശ്ശ് ഇതിന്റെയൊക്കെ ഇടയക്ക് ചോദ്യം മറന്നു....അടുത്തതില്‍ പോസ്റ്റാം...ഒന്നല്ല ഒരുപാട് ചൊദ്യങ്ങളുണ്ട്. ഒരോന്നായി വെടിവട്ടം പൊട്ടിച്ച് നമ്മള്‍ക്ക് ഇളംകള്ളും കോഴ്‌യേര്‍ച്ചീം, കുടിക്കാത്തോര്‍ക്കും കുടിച്ച് കുന്തമ്മറിഞ്ഞോര്‍ക്കും മോരുംവെള്ളോം ഒക്കെ തരാതരം വീശി ചവച്ചരച്ച് വാളുവെയ്ക്കാം.....ന്താ ഒരൂട്ടം കൂടണോ?
ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുക.
ബസ്രയിലെ ഈത്തപഴക്കച്ചവടവും ഒരറബിക്കഥയും
ബൂലോഗ ക്ലബ്ബുതുടങ്ങുമ്പോള്‍ പറഞ്ഞതില്‍ നിന്നും വ്യതിചലിക്കുന്നതില്‍ ഒരര്‍ഥവുമില്ല. ദേവന്റെ ബ്രൈന്‍ ചെയില്‍ഡാണിത്. ഇതിന്റെ വിജയത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയത് ഗന്ധര്‍വനാണേന്ന് ചുമ്മാ ബാ കമെന്റുകള്‍ വായിച്ചാല്‍ അറിയും. എന്റെ മെയില്‍ അഡ്രസ് ആര്‍ക്കും കൊടുക്കുന്നതെനിക്കിഷ്ടമില്ല. അതും ഞാന്‍ അയച്ചു കൊടുത്തു. (കുറുമാനും, കലേഷിനും, പെരിങ്ങോടനും, ഉമേഷിനും അയച്ചിട്ടുണ്ട്).
ഒരു സംരംഭത്തിന്റെ വിജയം അതില്‍ പങ്കെടുക്കുന്ന താഴേത്തട്ടിലുള്ളവര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന് കരുതുന്നു. അവരുടെ കൂടെ നില്‍ക്കുന്നതില്‍ എനിക്കാനന്ദമാണ്. എന്റെ ജോലി നഷ്ടപ്പെട്ടിട്ടുള്ളത് ഇന്‍ക്വിലാബ് സിന്ദാബാദിന് വേണ്ടി.
വിപ്ലവം, ചെങ്കൊടി എന്ന് പ്രസംഗിക്കുകയും ആര്‍ഭാടങ്ങള്‍ക്ക് സ്പോന്‍സര്‍ ചെയ്യുകയും എന്റെ വഴിയല്ല. ഞാന്‍ സഞ്ചരിക്കുന്നത് ക്വാളിസിലല്ല. കളിപ്പാട്ടമായി ലേപ്ടോപ് വാങ്ങാറുമില്ല.
എന്റെ കുടുമ്പം, എന്റെ സഹോദരി, അമ്മ, സൗഹൃദം ഇതെല്ലാം അതേപടി എന്നും. ഒരു കാലാവസ്ഥയിലും ഇതെല്ലാം മാറ്റുകയില്ല, മാറുകയുമില്ല. അപ്പോള്‍ എന്തിനു വേണ്ടി ബൂലോഗ ക്ലബ്ബുണ്ടായൊ അതിനു വേണ്ടി നിലകൊള്ളണം എന്നാണ് എന്റെ അഭിപ്രായം. അതങ്ങിനെ അല്ല ക്ലാസ് തിരിച്ചെ പറ്റു എങ്കില്‍ ആ ജാതി വ്യവസ്ഥയില്‍ എനിക്ക് പങ്കു വേണ്ട. എന്റ് മെമ്പര്‍ഷിപ് കേന്‍സലാക്കുക.
ഏവൂരാന്‍ പറഞ്ഞ സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കുകയും, സഭ്യത ലംഘിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം എന്തും ഏതും ഇവിടേ കാണട്ടെ.
വിധിക്കപ്പെടാതിരിക്കാന്‍ നീയും വിധിക്കാതിരിക്കുക എന്ന് പണ്ട് കൃസ്തു പറഞ്ഞിട്ടൂള്ളതോര്‍ക്കുക. ചവറിനെക്കുറിച്ചു പറയുമ്പോള്‍ നാം നടത്തുന്ന പരിസരമലിനീകരണം ആദ്യമോര്‍ക്കുക. എത്ര ചപ്പുകള്‍ നാം വലിച്ചെറിയുന്നു. മിനറല്‍ വാട്ടര്‍ കുപ്പി പിടിച്ച് പരിസ്ഥിതി മലിനീകരണത്തെ ക്കുറിച്ച് ഭാഷണം നടത്താതിരിക്കുക.
പൊങ്ങച്ചമാകുന്ന എളിമയും, വക്കാലത്തു പിടിച്ച് ഞായറാഴ്ച്ച വക്കിലാകുന്നതും നല്ലത്. പക്ഷെ അത് വളര്‍ച്ചക്കുതകില്ല. കാരണം അത് കപടമാണ്. ക്ലാസ്സികുകളും സ്വാതീ സംഗീതവും മാത്രമെഴുതിയാല്‍ ബൂലോഗ ക്ലബ്ബില്‍ സെകന്റ് ഷോക്ക് അവാര്‍ഡു പടത്തിനുള്ള തള്ളായിരിക്കും.
അദ്ധ്വാനിക്കുന്നവന്റേയും ഭാരം ചുമക്കുന്നവന്റേയും അത്താണിയാകട്ടെ. അറേബ്യന്‍ പരിമളത്തിന്റെ കഥയേക്കാള്‍ വിയര്‍പ്പിന്റെ കഥകള്‍ വരട്ടേ. മുല്യ്യച്യുതിയുടെ കഥകളേക്കാള്‍ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന കഥകള്‍ വരട്ടേ.
ഗന്ധര്‍വനിപ്പോള്‍ ഈത്തപഴക്കച്ചവടമണ് ബസ്രയില്‍. അതുകൊണ്ടാരും ബസ്രയിലേക്ക് ഈത്തപ്പഴം എക്സ്പോര്‍ട് ചെയ്യല്ലെ.
"മാദ്ധ്യമം" ആണോ "മാധ്യമം" ആണോ ?
ഇതിനേകുറിച്ച് മുമ്പ് ഉമേഷ് എഴുതുയിത് ഞാന്‍ വായിച്ചിറ്റുണ്ട്. പത്മനാഭപിള്ളയ്ക്ക് തെറ്റിയോ?
കമന്റുകള്‍ (പവിഴ മണികള്‍)
വിവാദങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും അപ്പുറം കമണ്ടുകളെ പ്രയോജനപ്പെടുത്താനും അവ ശേഖരിച്ചു പില്‍ക്കാലത്തു ഉപയോഗപ്പെടുത്താനുള്ള ഒരു ആശയം സ്‌ക്രിപ്‌റ്റിലൂടെ ആര്‍ക്കെങ്കിലും നടപ്പിലാക്കാമോ?
പുതുതായി സ്‌ക്രിപ്‌റ്റ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നവര്‍ക്കും ശ്രമിക്കാം (ഓരോ തൂലികാ നാമത്തില്‍ നിന്നും വരുന്ന കമണ്ടുകള്‍ പ്രത്യേകം തരം തിരിക്കാനുള്ള ഒരു പേജ് പിന്മോഴിയില്‍ കൂട്ടി ചേര്‍ത്താല്‍ ഒരുപാടു പ്രയോജനമുണ്ട്.
വളരെ ആസ്വാദനമൂല്യമുള്ളതും, ഗഹനമായതും,വിനോദവും വിജ്ഞാനപ്രദമായതുമായ കമന്റുകള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടു വിസ്‌മൃതിയിലാവതെ അവ PDF ആക്കി സൂക്ഷിക്കാം.
ചിലവരുടെ കമന്റുകള്‍ മാത്രം മതി ഒരു പുസ്‌തകമാക്കാന്‍.
ഇങ്ങനെ തുടങ്ങിയാല്‍ വേറെയും മെച്ചമുണ്ട്.
മുന്‍പു പറഞ്ഞതു ആരും നിഷേധിക്കില്ല. കാരണം അതു quote ചെയ്യാന്‍ മറ്റുള്ളവര്‍ക്കു വേഗം കഴിയും.
കമന്റിന്റെ നിലവാരം കൂടും. വളിപ്പന്‍ കമന്റുകള്‍ കുറയും.എന്താണ് ആ കമന്റിടാന്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്നവര്‍ വെളിവാക്കും.ഇല്ലങ്കില്‍ വെറും "കൊള്ളാം", "ഉഗ്രന്‍" എന്ന cut & Paste കമന്റുകള്‍ മാത്രമാകും ഇനി കമന്റുകളില്‍. കാരണം ബാഹുല്യം തന്നെ.
പോസ്‌റ്റു വായിച്ചുമാത്രം കമണ്ടു ചെയ്യാനുള്ള സഹിഷ്‌ണുതയുണ്ടാവും.
സ്വയം വിമര്‍ശനത്തിനും പുനര്‍ചിന്തനത്തിനും കാരണമാകും.
എഴുത്തു പോലെത്തന്നെ വിമര്‍ശന,ആസ്വാദന നിലവാരം ഉയരും.
പോസ്‌റ്റിടാതെ കമന്റുമാത്രമിടുന്നവര്‍ക്ക് ഒരംഗീകാരമാകും.
അണോണി തേര്‍വാഴ്ച്ച നിര്‍ത്തിയില്ലങ്കില്‍ ഒരു സൃഷ്‌ടിയും പോസ്‌റ്റ് ചെയ്യാന്‍ പറ്റില്ലന്ന അവസ്‌ഥ വരും. അതു അനാരോഗ്യകരമാണ്. ബ്ലോഗുന്നവരെ മാനസികമായി തകര്‍ക്കുന്ന ഈ ക്രൂരവിനോദം നമ്മുടെ ഇടയില്‍ നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്‌തേ മതിയാവൂ.
ചര്‍ച്ച ചെയ്യപ്പെടെണ്ടവിഷയമാണെന്നു തോന്നുയതിനാല്‍ ക്ലബ്ബിലിടുന്നു. ഇല്ലങ്കില്‍ ഡിലിറ്റു ചെയ്യാം.
Wednesday, September 13, 2006
ജീ മെയില്‍ ഡ്രൈവ്
ഇവിടെ കാണുക..
ദയവായി ഒരു സഹായം !
പക്ഷെ ഗൂഗിളിലും മറ്റും അന്വേഷിച്ച് ചെന്നെങ്കിലും ഒരു കാര്യമാത്രപ്രസക്തമായ സൊല്യൂഷന്‍ കിട്ടീല്ല. വീ സീ ഡി യില്‍ മൊത്തം 14 പാട്ടുകള്‍ ഉണ്ട്. അതില്‍ ഒന്നെങ്കിലും എനിക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ഞാന്‍ കൃതാര്‍ഥനായി - കാരണം ആ പാട്ട് ഞാന്‍ ഒരുപാട് അന്വേഷിച്ച് കിട്ടിയതാ... കിട്ടിയപ്പോഴാകട്ടെ, വീഡിയോ ഫോര്‍മാറ്റിലുമായി.
അപ്പോ, ഏതങ്കിലും ഒരു ബൂലോഗ പുലിയുടെ കയ്യിലെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാവും എന്ന പ്രതീക്ഷയിലണ് ഈ നോട്ടീസിവിടെ ഒട്ടിക്കുന്നത്. സഹായിക്കണേ... :-)
Tuesday, September 12, 2006
മൂന്നാമിടം ലക്കം 36 പുറത്തിറങ്ങി.
ഇവിടെ ലിങ്കുണ്ട്.
ഉള്ളടക്കം ലക്കം 36 ( സെപ്റ്റംബര്‍ 11- 17 )
1. എഡിറ്റോറിയല്‍
ഇടതുപക്ഷനേതാവ് കെ.കരുണാകരനും
കാക്ക മലര്‍ന്നു പറക്കുന്ന കേരളവും
2. പഠനം
അധികം മധുരമില്ലാത്ത ഈന്തപ്പഴങ്ങളുമായി /കരുണാകരന്‍
(ടി.പി. അനില്‍കുമാറിന്റെ (ബ്ലോഗ് ചങ്ങാടം)കവിതകളെപ്പറ്റി , പുതിയ കവിതയിലെ ചില സന്ദര്‍ഭങ്ങളെപ്പറ്റിയും )
3.കഥ
കരയിപ്പിക്കുന്ന ഓറഞ്ചുകളുടെ നാട്/ ഗസാന്‍ കാനഫാനി
വിവര്‍ത്തനം: ആര്‍.പി ശിവകുമാര്‍
4. സിനിമ
സ്നാനം / കമറുദ്ദീന്‍ ആമയം
5. അഭിമുഖം
ഒരു ജനതയുടെ വംശനാശം /അഡോണിസ്
6. ആദരം
അയ്യപ്പപ്പണിക്കര്‍ക്ക് / ഡി.വിനയചന്ദ്രന്‍
7. വരകളുടെ വാരാന്ത്യം
കവിതകള്‍
8. നൂറ്റാണ്ടിന്റെ കണ്ണാടി / അഡോണിസ്
9. ആന്ദ്രേ ഷെദീദിന്റെ കവിതകള്‍
10. മോനാ സാവൂദിന്റെ കവിതകള്‍
11. മനുഷ്യനും മല്‍സ്യവും... / രഘുവീര്‍ സാഹേ
Monday, September 11, 2006
സൂര്യാ - ജ്യോതിക വിവാഹം
"അവസാനം, മഹത്തായ ആ ദിവസം വന്നെത്തി. ഇന്നു രാവിലെ (സെപ്റ്റംബര്‍ 11) 7.02 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ ജ്യോതികയുടെ കഴുത്തില്‍ സൂര്യ മിന്നുകെട്ടി. പിങ്ക് സാരിയും രത്നാഭരണങ്ങളും അണിഞ്ഞാണ് ജ്യോതിക മണ്ഡപത്തിലെത്തിയത്. ജ്യോതികയുടെ വിവാഹസാരിയുടെ വില മൂന്ന് ലക്ഷം! സില്‍ക്കിന്‍റെ മുണ്ടും ഷര്‍ട്ടുമായിരുന്നു സൂര്യയുടെ വേഷം......."
സൂര്യാ - ജ്യോതികാ വിവാഹത്തെപ്പറ്റി സിഫിയില്‍ വന്ന വിവരണം അങ്ങനെപോകുന്നു.
അവരുടെ വിവാഹഫോട്ടോ (ഫോട്ടോയ്ക്ക് കടപ്പാട് - സിഫി ഡോട്ട് കോം)
ഈ ഫോട്ടോ, ‘ജില്ലുന്ന് ഒരു കാതല്‍’ എന്ന സിനിമയിലേതാണ്. വിവാഹത്തിനു മുമ്പേ റിഹേഴ്സലായിരുന്നു, ഇവരുടെ ഹോബി എന്നുതോന്നുന്നു. ഭാഗ്യം ചെയ്തവര്‍ ;) ചിത്രത്തിന് കടപ്പാട് - പ്രസന്നയ്ക്ക്
ഞാന്‍ തിരിച്ചെത്തി
എന്റെ വെക്കേഷന്‍ കഴിഞ്ഞു, ഞാന്‍ ദുബായില്‍ ഒമ്പതാം തിയതി തിരിച്ചെത്തി. ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിച്ചു.
ഇരുപത്തൊമ്പത് ദിവസം പോയത് അറിഞ്ഞില്ല എന്നു പറഞ്ഞാല്‍, അത് ചതിയാണ്, വഞ്ചനയാണ്. പോക്കറ്റിന്റെ ഭാരം കുറയുന്നതിനന്നുസരിച്ചും, രാത്രിയില്‍ കൊതുകുകടി ഏറ്റ് ഉറക്കം വരാതെ, തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളും ദിവസങ്ങള്‍ പോകുന്നത് ഞാന്‍ അറിഞ്ഞു. ശരിക്കും അറിഞ്ഞു.
കുമരകം, തേക്കടി, മൂന്നാര്‍, തുടങ്ങിയ ഒരു കാര്യവുമില്ലാതെ കാശ് ചിലവായി കിട്ടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതു കൂടാതെ, ചിലവാക്കിയ കാശ് മൊത്തമായും മുതലായ നിരവധി ഷാപ്പ്, ബാര്‍ വിസിറ്റുകളും ഞാന്‍ നടത്തി.
ഓഫീസില്‍ നിരവധി ജോലി പെന്റിങ്ങുള്ളത് തീര്‍ത്തതിന്നു ശേഷം വേണം, കാക്കതൊള്ളായിരം പോസ്റ്റുകളും, കമന്റുകളും വായിക്കുവാന്‍.
ഒന്നോടിച്ചു നോക്കിയതില്‍ നിന്നും, അനവധി പുതിയ പുലികള്‍ രംഗത്ത് സജീവമായിറങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. സന്തോഷം.
ഇനി സന്തിപ്പും വരൈ എല്ലാവര്‍ക്കും എന്റെ വണക്കം.
Sunday, September 10, 2006
ആറന്മുള പള്ളിയോടങ്ങള്‍
Saturday, September 09, 2006
അഞ്ഞൂറാന്‍
ഇരുപത്തി മൂന്ന് ദിവസം കൊണ്ടാണ് നൂറ് ബ്ലോഗുകള്‍ പുതുതായി വന്നത്. ഈ വളര്‍ച്ച അഭൂതപൂര്‍വ്വം തന്നെ.
ഇതോടൊപ്പം തന്നെ എടുത്ത് പറയേണ്ട ഒരു കാര്യമാണ് ബ്ലോഗ്‌റോളിന്റെ നീളം മൂലം അതിന്റെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ എന്നത്.
ബ്ലോഗ്‌റോള്‍ ഒരു ഡ്രോപ്പ് ഡൌണ്‍ കോമ്പോ ബോക്സില്‍ ആക്കുക, അതില്‍ ക്യാറ്റഗറി തിരിക്കുക, ഒരു നിശ്ചിത കാലയളവില്‍ അപ്ഡേറ്റ് ചെയ്യപ്പെടാത്ത ബ്ലോഗുകള്‍ നീക്കം ചെയുക എന്നതരത്തിലുള്ള പല നിര്‍ദ്ദേശങ്ങളും എന്നോട് പലരും പറയുകയുണ്ടായി. പക്ഷെ ഇതൊന്നും ഇപ്പോഴത്തെ ബ്ലോഗ്‌റോളില്‍ ചെയ്യാന്‍ സാധിക്കില്ല, അഥവാ എനിക്കറിയില്ല ഇതിലേതെങ്കിലും ചെയ്യാന്‍. അതിനാല്‍ ഞാന്‍ പരസ്യമായി സഹായം ചോദിക്കുന്നു. ഏത് തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സ്വാഗതം.
ഇടയ്ക്കിടയ്ക്ക് വന്ന് ബ്ലോഗുകളുടെ എണ്ണം നാന്നൂറായി, അഞ്ഞൂറായി എന്നൊക്കെ വിളിച്ച് പറയുന്നതില്‍ ക്ഷമിക്കണം. ഇതെത്ര കാലം പുതുക്കിക്കൊണ്ടിരിക്കാന്‍ പറ്റും എന്നെനിക്ക് തന്നെ സംശയം തുടങ്ങിയിരിക്കുന്നു. എന്റെ ബ്ലോഗില്‍ നിന്ന് സ്ഥലപരിമിതി മൂലം ഞാന്‍ ബ്ലോഗ്‌റോള്‍ ഒഴിവാക്കി. ഇങ്ങനെ എല്ലാവരും (ക്ലബ്ബില്‍ അടക്കം) ഒഴിവാക്കുന്നത് വരെയേ അത് പുതുക്കേണ്ടി വരികയുള്ളൂ എന്നതാണ് സത്യം.
ഈ അഞ്ഞൂറിന്റെ ഭാഗഭൃക്കായ എല്ലാ മലയാളം ബ്ലോഗേര്‍സിനും ആശംസകള്‍.
അങ്ങനേം ഒരു സോഫ്റ്റ് വെയറോ...!
ഒരു പാവം പുതിയ ബൂലോഗാംഗമാണേ... ഞാനൊരു പുതിയ സോഫ്റ്റ്വെയറിനെ കുറിച്ച് കേട്ടു. ആരെങ്കിലും അങ്ങനെ ഒന്നു കേട്ടിട്ടുണ്ടോ എന്നറിയാനാഗ്രഹമുണ്ട്. ഉണ്ടെങ്കില്‍ വിശദാംശങ്ങളും. കൂടുതല്‍ വിവരങ്ങള്‍ എന്റെ സ്വന്തം സ്ഥലമായ http://poonilavu.blogspot.com ല്‍ ഉണ്ട്. ബൂലോഗത്ത് പതിപ്പിക്കാന്‍ ഉദ്ദേശിച്ച് എഴുതിയ വിവരം എന്റെ സ്വന്തം സ്ഥലത്താണ് പ്രത്യക്ഷപ്പെട്ടത്. ഇപ്രാവശ്യം അങ്ങനെ ഉണ്ടാവില്ലെന്ന് കരുതുന്നു. എന്തായാലും അവിടെ ഒന്ന് കയറിയിറങ്ങി അഭിപ്രായം രേഖപ്പെടുത്തുമല്ലോ പ്രിയമുള്ള ബൂലോഗരേ... ഇതൊരു പൊതു സ്ഥലമായതു കൊണ്ട് അധികം ഇവിടെ കത്തി വെക്കാതെ, ലാല്‍ സലാം സഖാക്കളേ...
ഓ.ടോ.: കുറ്റിപ്പുറത്ത് ജലീലിനെ കയറ്റി വിട്ട് ഇങ്ങോട്ട് യുയെയി ലേക്ക് കുറ്റിയേറിപ്പാര്‍ത്ത എന്നെ ഇടതു ചായ്‌വുള്ളവന്‍ എന്നൊന്നും പറഞ്ഞേക്കല്ലേ ബൂലോഗ പുലികളേ :-) )
Friday, September 08, 2006
കാറ്റഗറൈസേഷന്‍
അടുത്ത പേജില്‍ നിന്ന് ബാക്ക് ബട്ടണ്‍ അടിച്ച് തിരിച്ചു പോരുക. ബ്ലോഗിന്റെ സൈഡ് ബാറില്‍ രണ്ടാമത്തെ പൊസ്റ്റ് ക്ലിക്ക് ചെയ്യുക. കാറ്റഗറൈസേഷന്‍ തുടരുക. :)
സമയമുള്ളവര്‍ ഒന്ന് ഉത്സാഹിച്ച് മൊത്തം ബ്ലോഗ് റോള്‍ ഒന്നു തിര്‍ക്കുമോ?
Thursday, September 07, 2006
ക്ഷമിക്കൂ എന്നൊരുവാക്ക്
പ്രണയിക്കുന്നവര്‍ക്കായ്...ഒപ്പം കാമിക്കുന്നവര്‍ക്കും
പാവാടയുടുത്ത പെണ്‍കുട്ടികളെ മാത്രമേ പ്രണയിക്കാന്‍ കഴിയൂ എന്നും മറിച്ച് ജീന്‍സ് ധാരിണികളെ കാമിക്കാന്‍ മാത്രമേ കൊള്ളൂ എന്ന എം. മുകുന്ദന്റെ ഒരു നിരീക്ഷണം ആണല്ലോ ആ പോസ്റ്റിന്റെ ആധാരം. അതു വായിച്ചപ്പോള്‍ എനിക്കുതോന്നിയ രണ്ടേ രണ്ടു സംശയങ്ങളാണ് ഇത്രയും എഴുതാന്‍ കാരണം.
സംശയം 1 : മനുഷ്യനുള്‍പ്പെടെയുള്ള ജന്തുജാലങ്ങളുടെ നിലനില്‍പ്പിന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്ന കാമം എന്നത് ഒരു അധമവികാരം ആണോ?
സംശയം 2 : യഥാര്‍ത്തത്തില്‍ പ്രണയവും കാമവും രണ്ടും രണ്ടാണോ? ഒന്നാലോചിച്ചാല്‍ ഒരേ സത്തയുടെ രണ്ടു വത്യസ്ഥ ഭാവങ്ങളല്ലേ അവ രണ്ടും?
വളരെ പ്രസിദ്ധനായ ഒരു മന:ശാസ്ത്രഞ്ജന്‍ (പേരു ഞാന്‍ മറന്നു..ഏതായാലും ഫ്രൊയിഡ് അല്ല) ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട് : "നിങ്ങള്‍ക്ക് കാമമില്ലാതെ പ്രണയിക്കാന്‍ കഴിയില്ല, മറിച്ച് പ്രണയമില്ലാതെ കാമിക്കാന്‍ കഴിയും" അപ്പോള്‍ പ്രണയമല്ല, കാമമാണ് അടിസ്ഥാനം എന്നു വരുന്നു. ഒരിത്തിരി വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു ഇവിടെ.
ഫ്രോയിഡ് അടക്കമുള്ള നിരവധി മന:ശാസ്ത്രഞ്ജന്മാര്‍ അടിവരയിട്ടു പറഞ്ഞ ഒരു കാര്യമുണ്ട്. കുഞ്ഞുങ്ങളില്‍ തിരിച്ചറിവുണ്ടാകുന്ന പ്രായത്തിനും മുന്‍പേ തന്നെ അവരില്‍ ലൈംഗിക ചോദന ഉണ്ടാകുന്നുണ്ട്.(പ്രണയത്തിന്റെയല്ല, കാമത്തിന്റെ ബാലപാഠമാണ് തുടങ്ങുന്നതെന്നു ചുരുക്കം)എന്തുകൊണ്ടാണിതിങ്ങനെ? അതിനുത്തരം അന്വേഷിച്ച് നാം ഒരുപാടു ദൂരം പുറകോട്ടു പോവേണ്ടിയിരിക്കുന്നു. മനുഷ്യന്റെ സാമൂഹ്യക്രമങ്ങള്‍ ഉരുവം കൊള്ളുന്നതിനും മുന്‍പേ...ഘോര വനാന്തരങ്ങളില്‍ മറ്റൊരു വെറും ജന്തുവായി അവന്‍ (അവളും) ജീവിച്ചിരുന്ന കാലം. അന്ന് അടിസ്ഥാനകാര്യങ്ങള്‍ മൂന്നേ മൂന്ന്..ഭക്ഷണം, പാര്‍പ്പിടം...പ്രത്യുല്‍പാദനം. അന്ന് പ്രണയമില്ലായിരുന്നു. കാമം മാത്രം. അന്ന് അന്തിവാനം ചുവക്കുന്നത് പ്രണയിനിയുടെ കവിള്‍ തൊട്ടെടുത്ത കുങ്കുമഛവി കൊണ്ടായിരുന്നില്ല, ആകാശം പൂത്തിറങ്ങുന്നത് അവളുടെ കണ്ണുകളിലെ നക്ഷത്രങ്ങള്‍ കൊണ്ടുമായിരുന്നില്ല, നിലാവും മഴവില്ലും മഴയും മഞ്ഞുതുള്ളികളുമൊക്കെ അവനന്ന് വിശദീകരിക്കാന്‍ കഴിയാത്ത അത്ഭുതങ്ങള്‍ മാത്രം. അനന്തമായ കാലം ബ്രഹ്മാണ്ഡപരാണുക്കളില്‍ മാറ്റം വരുത്തിക്കൊണ്ടേയിരുന്നു. തീ കണ്ടുപിടിക്കപ്പെടുന്നു, ചക്രങ്ങള്‍ പിന്നാലെയെത്തുന്നു, മാറ്റത്തിന്റെ രഥവേഗങ്ങളില്‍ മനുഷ്യന്‍ തന്റെ ജൈത്രയാത്ര ആരംഭിക്കുന്നു. സമൂഹങ്ങളുണ്ടാവുന്നു, സാമൂഹിക ക്രമങ്ങള്‍ വരുന്നു. ഗോത്രങ്ങളുടെയും, വര്‍ഗ്ഗങ്ങളുടെയും, ജീവിത സാഹചര്യങ്ങളുടെയും വേലിക്കെട്ടുകള്‍ക്കകത്ത് മാനവകുലം നിരവധി കള്ളികളാക്കപ്പെടുന്നു. അരാജകത്വവും, അരക്ഷിതാ ബോധവും ചേര്‍ന്ന് മനുഷ്യകുലം നശിച്ചുപോകും എന്ന ഒരുഘട്ടത്തില്‍ വേദങ്ങളും, ഉപനിഷത്തുക്കളും പിന്നെ മതങ്ങളും ഉരുവം കൊള്ളുന്നു.മത പ്രബോധകന്മാരുണ്ടാവുന്നു. നിയന്ത്രണങ്ങളില്ലാതെ വളര്‍ന്ന ഭ്രാന്തന്‍ സമൂഹത്തെ അരുതുകളുടെ ചങ്ങലയില്‍ തളയ്ക്കുന്നു. അതിന്റെ ഭാഗമായി വിവാഹം എന്ന സാമൂഹിക ക്രമം നിലവില്‍ വരുന്നു. ഒരുപാടു ലഹളകള്‍ക്ക് അടിസ്ഥാനമായി വര്‍ത്തിച്ച കാമം എന്ന അടിസ്ഥാന ചോദന അങ്ങിനെ കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായി അടിച്ചമര്‍ത്തപ്പെടുന്നു. പക്ഷേ എത്രകാലം...? എത്രകാലം നിലനില്‍പ്പിന്റെ ആധാരശിലയായ കാമത്തിനെ അങ്ങിനെ അടിച്ചമര്‍ത്തി വെയ്ക്കാന്‍ കഴിയും. കഴിയുകയേ ഇല്ല എന്നതല്ലേ സത്യം. മനസ്സിന്റെ വെളിമ്പറമ്പുകളില്‍ അനാഥപ്രേതമായി ശോകഗാനവും പാടി അലഞ്ഞുനടക്കാനൊന്നും അതിനെ കിട്ടില്ല.ഉപബോധ മനസ്സിന്റെ അണിയറയിലെങ്ങോ ഒരു പ്രച്ഛന്ന വേഷം അരങ്ങേറുന്നു. അധമം, നികൃഷ്ഠം എന്നൊക്കെ നാം കല്‍പിച്ചു നല്‍കിയ കാമത്തിന്റെ രൂപത്തില്‍നിന്നും, പ്യൂപ്പപൊട്ടി പുറത്തു വരുന്ന ചിത്രശലഭം പോലൊരു പരിക്രമണം. കാച്ചെണ്ണ തേച്ചു കുളിച്ച്, മഴവില്ലിന്റെ ഏഴുനിറങ്ങള്‍ ചാലിച്ചുചേര്‍ത്ത പട്ടുപാവാടയണിഞ്ഞ് (അതെ പാവാട തന്നെ,ജീന്‍സല്ല)കൈതപ്പൂ മണം തൂവുന്ന ഇടവഴികളിലൂടെ ഒരു മടക്കയാത്ര. കണ്ണുകളില്‍ നക്ഷത്രങ്ങളുടെ തിളക്കവും, കവിളുകളില്‍ അന്തിച്ചോപ്പിന്റെ കുങ്കുമച്ഛവിയും, ചിരിയില്‍ പാല്‍നിലാവിന്റെ മാസ്മരികതയും ആവാഹിച്ച്, നേര്‍ത്ത മഞ്ഞുപൊഴിയുന്ന ഒരു പ്രഭാതത്തില്‍ നമ്മുടെ ബോധമനസ്സിന്റെ വയല്‍ വരമ്പിലൂടെ കാമം തിരിച്ചു വന്നപ്പോള്‍ നാം അതിനെ കാല്‍പനികതയുടെ ഒരു പേരുചൊല്ലി എതിരേറ്റു...."പ്രണയം".
അപ്പോള്‍ പറയൂ സുഹൃത്തേ, കാമമാണോ പ്രണയമാണോ പരമമായ സത്യം?
പിന്‍കുറിപ്പ് : നിയന്ത്രണങ്ങളുടെ അതിര്‍ത്തി രേഖകള്‍ പതിയെ മാഞ്ഞു പോവുന്ന ഇക്കാലത്ത് ഉദാത്ത പ്രണയം നമ്മുടെ ഹൃദയത്തിന്റെ പടിയിറങ്ങിപ്പോയി എന്നല്ലേ വിലാപം. മുന്‍പേ തന്നെ ഇല്ലാത്ത ഒന്ന് എങ്ങിനെയാണ് നാം നഷ്ടപ്പെടുന്നത്? ഒന്നുകൂടെയാലോചിച്ചാല്‍ അടിച്ചമര്‍ത്തിയവര്‍ തന്നെ നിയന്ത്രണങ്ങളഴിക്കുമ്പോള്‍ ഇനിയും ഒരു പ്രച്ഛന്ന വേഷം ആവശ്യമില്ലത്ത കാമം അതിന്റെ ലാസ്യമനോഹരമായ പ്രണയത്തിന്റെ വേഷം അഴിച്ചുവെച്ച്, തന്റെ യഥാര്‍ത്ത രൂപത്തിലേക്കുള്ള ഒരു തിരിച്ചു പോക്കിന്റെ ആരംഭത്തിലാണ് എന്നതും പരമമായ ഒരു സത്യമല്ലേ?
Wednesday, September 06, 2006
ഒരു വിയോജനക്കുറിപ്പ്
വെറുതെ ഉപരിപ്ലവങ്ങളായ കൊച്ചു വര്‍ത്തമാനങ്ങളിലും, പരസ്പരം പുറം ചൊറിഞ്ഞു സുഖിപ്പിക്കുന്നതിലും ഒടുങ്ങിപ്പോവണോ സര്‍ഗസ്വപ്നങ്ങളുടെ ഈ സംഗമഭൂമി? (കരീം മാഷ്, ശ്രീജിത്ത്, ദേവരാഗം, ഏവൂരാന്‍ തുടങ്ങി ഈ കൂട്ടായമയെ നെഞ്ചേറ്റി വളര്‍ത്തുന്നവരോട് മാപ്പ്) മറിച്ച് സ്വപ്നങ്ങളും വ്യഥകളും തേങ്ങലുകളും, ചിന്തകളും പങ്കു വെയ്ക്കുന്നതോടൊപ്പം,നേരിന്റെയും നേര്‍ക്കാഴ്ചകളുടേയും നേരെപിടിക്കുന്ന ഒരു കണ്ണാടിയായും ഇതു വളരേണ്ടതല്ലേ? വേണം എന്നു തന്നെയാണ് ഉറക്കെപ്പറയാന്‍ തോന്നുന്നത്.
കൂരിരുളിന്റെ കാഠിന്യമില്ലെങ്കില്‍ നിലാവിന്റെ ഭംഗി നാമറിയുന്നില്ല, അസത്യത്തിന്റെ മുള്‍മുനയില്‍ പിടഞ്ഞവര്‍ക്കല്ലേ സത്യത്തിന്റെ വില മനസ്സിലാവൂ? വിരഹദു:ഖമില്ലെങ്കില്‍ പ്രണയത്തിനെന്തു പൂര്‍ണ്ണത? ഞങ്ങള്‍ മലബാറുകാര്‍ പറയുംപോലെ "അരിശമുള്ളേടത്തല്ലേ പിരിശമുള്ളൂ". അതുപോലെ പട്ടിണിയും, അനാഥത്വവും, ദുരിതങ്ങളും,കഷ്ടപ്പാടുകളുമെല്ലാം ഈ ലോകക്രമത്തിന്റെ ഭാഗങ്ങളാണെന്ന് നാം അംഗീകരിക്കണം. ഒരു ഞാനോ നിങ്ങളൊ ശ്രമിച്ചാല്‍ ഇതൊക്കെ മാറ്റാന്‍ കഴിയുമോ എന്നല്ല ചിന്തിക്കേണ്ടത്. മറിച്ച് നാമോരോരുത്തരുടെയും എളിയ ശ്രമങ്ങളാണ് ഒരു വലിയ കുതിപ്പായി ഈ ലോകത്തെ മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കില്‍ വളര്‍ച്ച മുരടിച്ച ഒരു അറുബോറന്‍ സമൂഹമായി അങ്ങിനെ നിന്നു പോവില്ലേ നാം?
ആ പോസ്റ്റ് എടുത്തു കളഞ്ഞത് കണ്ടപ്പോള്‍ മനസ്സില്‍ വന്ന ചിന്തകള്‍ നിങ്ങളുമായി പങ്കു വെച്ചെന്നേ ഉള്ളൂ. എല്ല ബൂലൊഗര്‍ക്കും സ്നേഹാശംസകള്‍....!!!!
Tuesday, September 05, 2006
മൂന്നാമിടം ലക്കം 35 പുറത്തിറങ്ങി.
ഉള്ളടക്കം
1. എഡിറ്റോറിയല്‍
അറേബ്യയിലെ നളന്മാര്‍
2. ഒരു ദേശത്തിന്റെ വിളവെടുപ്പ്
കെ.വി.മണികണ്‌ഠന്‍ (ബ്ലോഗന്‍)
3. ആഖ്യാനത്തിന്റെ അറബ്‌കല
പേന എനിക്കൊരു ആറാം വിരലായിരുന്നു
നജീബ് മഹ്‌ഫൂസ് - നാദിന്‍ ഗോദിമിര്‍
4.സിനിമ
സ്നാനം കമറുദ്ദീന്‍ ആമയം
5. മടിയരുടെ മാനിഫെസ്റ്റോ
കാലത്തിന്റെ പഴുതുകള്‍
അഥവാ കവിതയിലെ സിഗ്നലുകള്‍
ടി.പി.വിനോദ് (ബ്ലോഗന്‍)
6. കഥ
അരദിവസം നജീബ് മഹ്‌ഫൂസ്
7. കഥ
ഓണത്തുമ്പി റീനി (ബ്ലോഗിനി)
കവിതകള്‍
8. പ്രതിരൂപങ്ങള്‍ ഒക്‌ടേവിയോ പാസ്
9. വഴുക്കല്‍ അസ്‌മ അല്‍ സറൂനി
10. ചുമര്‍ച്ചിത്രങ്ങള്‍ ജേക്കബ് തോമസ് (ബ്ലോഗന്‍)
ദേവേട്ടന്റെ കമന്റ്
ബൂലോഗക്ലബ്ബിലെ മുന്നൂറ്റി അന്‍പതാമത്തെ പോസ്റ്റാണിത്.
എന്റെ ഓണാശംസ പോസ്റ്റിന് മറുപടി കമന്റായി ദേവേട്ടന്‍ ഇട്ട കമന്റ് ആണ് ഈ പോസ്റ്റ്. ദേവേട്ടാ, ഇങ്ങനൊരു കമന്റ് എന്റെ ബ്ലോഗില്‍ ഇട്ടതില്‍ ഒരുപാട് സന്തോഷമുണ്ട്.
രാമേട്ടനും അരവിയും ഒക്കെ പറഞ്ഞത് വളരെ ശരിയാ.കമന്റുകളുടെയിടയില്‍ കിടക്കേണ്ടവനല്ല അത് എന്ന് വായിക്കുമ്പോള്‍ മനസ്സിലാകും!
ഈ പോസ്റ്റ് ബൂലോഗ ക്ലബ്ബിന്റെ സ്ഥാപകനായ ദേവേട്ടന് സമര്‍പ്പിച്ചുകൊള്ളുന്നു.
ദേവ ഗുരു ഉവാച :
കലേഷേ
ബ്ലോഗ്ഗാന്തോറും കയറി ആശംസയിടാന്‍ നിന്നാല്‍ കറങ്ങിപ്പോകുകയേയുള്ളു അതോണ്ട് മെയിലാശംസകള്‍ മതിയെന്ന് പ്രതിജ്ഞയെടുത്ത് രാവിലേ പണിക്കു വന്നതാ..എന്നിട്ടും ഇവിടെ എത്തിപ്പെട്ടു. ആശംസിക്കാനല്ല, അതു മെയില്‍ അയച്ചിട്ടുണ്ട്. ഈ സൂചിക്കുഴകള്‍ പണ്ടു കടന്ന ഒരു മുതുക്കന്‍ ഒട്ടകമല്ലേ ഞാനും എങ്ങനെ നൂഴണമെന്ന് ഞമ്മ രണ്ടു ടിപ്പ് തരാമെന്നു വച്ചു.
ഇമ്മാതിരി പ്രതിസന്ധികള്‍ക്ക് ഏറ്റവും യോജിച്ചത് കഥകളാണ്. എന്റെ ഒരു പഴേ നമ്പര്‍ " ഡീ, നീ ഈ റോക്ക് ഫെല്ലര്‍ റോക്ക് ഫെല്ലര്‍ എന്ന പാറവീഴ്ത്തുകാരനെ കുറിച്ച് കേട്ടിട്ടുണ്ടോ?
"ഉം. എതാണ്ടും അമേരിക്കന്‍ മില്ല്യണയറല്ലേ?"
"ഏതാണ്ടും അല്ല, സെക്കന്‍ഡ് വേള്‍ഡ് വാര്‍ സമയത്തെ ലോകത്തെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു, ഇന്ന് ബില്‍ ഗേറ്റ്സ് പോലെ"
"ഉം. അയാളു ചത്തോ?."
"ഹ. അയാളു പണ്ടേ ചത്തു, പറഞ്ഞു വന്നത് അതല്ല. അയാള്‍ സമ്പാദിച്ച് സമ്പാദിച്ച് വലിയ ബിസിനസ്സുകാരനായി, സമ്പാദിക്കുംതോറും പിശുക്കു കൂടി, ആധി കൂടി, വ്യാധി കൂടി, ഊണില്ല ഉറക്കമില്ല, ഭാര്യയോടും മക്കളോടും ദേഷ്യമായി, ബിസിനസ്സു കാര്യത്തിനിടയില്‍ ശല്യം ചെയ്യുന്നവരല്ലേ അവരൊക്കെ"
"എന്നിട്ട്?"
"എന്നിട്ട് നാല്‍പ്പതു വയസ്സില്‍ അയാള്‍ക്ക് പത്തിരുന്നൂറൂ അസുഖങ്ങള്‍ ഉണ്ണാന്‍ വയ്യാ, അപ്പിയിടാന്‍ വയ്യാ, ശ്വാസം വിടാന്‍ വയ്യാ, വേദന വേദന.. ലോകത്തെ മികച്ച വൈദ്യന്മാരെല്ലാം കൈയ്യൊഴിഞ്ഞു, ആളിപ്പോ ചാകുമെന്നതില്‍ ഒരു ആശുപത്രിക്കും ഒരു സംശയവുമില്ല... ഒടുക്കം പുള്ളി തന്നെ പോം വഴി കണ്ടെത്തി. തന്റെ ബിസിനസ്സ് സാമ്ര്യാജ്യം വിറ്റു റോക്ക് ഫെല്ലര്‍ കാശെല്ലാം പലര്‍ക്കായി കൊടുത്തു. ഒക്കെ ഉപേക്ഷിച്ച് സുഖമായി ഉറങ്ങി. പിന്നെ ഇറങ്ങിപ്പോയി.. ഒരന്‍പതോളം വര്‍ഷം പൂര്‍ണ്ണാരോഗ്യവാനായി, സന്തോഷവാനായി, സകുടുംബം, സസന്തോഷം, സാകേതം സാമോദം സാമ്പാര്‍.. എന്തു മനസ്സിലായി?"
"ഇവിടെ കാശൊന്നുമില്ലെന്ന് മനസ്സിലായി"
ടിപ്പ് രണ്ട്: മറ്റുവിന്‍ ചട്ടങ്ങളേ
ഓണത്തിനു പുടവ, കടുവാ ഒക്കെ വേണം എന്നത് കണ്‍സ്യൂമര്‍ സംസ്കാരം നമ്മളില്‍ അടിച്ചേല്‍പ്പിച്ചതാണെന്നു ഒരു മണിക്കൂര്‍ പ്രസംഗിക്കുക. പിന്നെ ഒരു ചേയ്ഞ്ചുള്ള ഓണമെന്ന നിലക്ക്, ഒറ്റക്ക് സംഘഗാനം പാടാം, പാര്‍ക്കില്‍ നടക്കാന്‍ പോകാം, കൂട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യാം..
ടിപ്പ് മൂന്ന്: പറയാതെ പറയുക
ഉദാ: "ഈ ഓണത്തിനു പാലോ മറ്റോ വാങ്ങിക്കണമെങ്കില്‍ ദേ ലുലുവില്‍ പോയി വാങ്ങാം കേട്ടോ, അവിടാകുമ്പോ ക്രെഡിറ്റ് കാര്‍ഡ് കൊടുക്കാമല്ലോ താഴെ ഗ്രോസ്സറി നടത്തുന്ന അച്ചായനു കാര്‍ഡ് മെഷീനില്ല"
(ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് ഉത്തരം ഓ സാരമില്ല ചേട്ടാ പൈസയില്ലേല്‍ നമുക്ക് ബുദ്ധിമുട്ടി ഓണമൊന്നുമാഘോഷിക്കണ്ടാ. ഇതു കേട്ട് .
"എന്നാ ശരി നമുക്ക് ലുലുവില്‍ പോകാം അവിടാകുമ്പോ ചുരിദാറിനു റീഡക്ഷന്‍ സെയിലുമുണ്ടല്ലോ" എന്ന ഹൃദയഭേദകമായ നിരീക്ഷണം റീമ പറയില്ല എന്ന് പ്രതീക്ഷിക്കാം)
ടിപ്പ് നാല്: ഗദ്ഗദം
ചേരുവ.
കിംഗ് ഫിഷര്‍ ക്യാന്‍ ഒരെണ്ണം
മിഴുങ്ങസ്യാ നോട്ടം ഒരെണ്ണം
അനന്തത, ഒരു കിലോമീറ്റര്‍
ക്യാന്‍ കയ്യില്‍ ഫിറ്റ് ചെയ്ത് മിഴു. നോട്ടം അനതതയിലോട്ട് തൊടുക്കുക. ഒരു മണിക്കൂര്‍ കഴിയുമ്പോ മെല്ലെ "എന്റേടോ, ഞാന്‍ ആലോചിക്കുവാ, എന്റെ കൂടെ കൂടി താനും കഷ്ടത്തിലായല്ലോ, ഓണമായിട്ട് ഒരു ലാന്‍ഡ് ക്രൂയിസര്‍ സമ്മാനമായി തരണമെന്നൊക്കെ സ്വപ്നം കണ്ടിരുന്ന എന്നിക്ക് മോഹങ്ങള്‍ മരവിച്ചു മോതിരക്കൈ മുരടിച്ചു..."
അങ്കോം കാണാം ബീറും അടിക്കാം.
Monday, September 04, 2006
ഓര്‍മ്മ!
തിരുവോണം
പൊന്നിന്‍ ചിങ്ങം പിറന്നു. മാനം തെളിഞ്ഞു. മരങ്ങളും ചെടികളും പൂത്തുലഞ്ഞു. നെല്‍പാടങ്ങളില്‍ കതിരുകള്‍ വിളഞ്ഞു. നെല്ലറകള്‍ നിറഞ്ഞു. എങ്ങും സമൃദ്ധിയും സന്തോഷവും കളിയാടി. ഓണാഘോഷത്തിന്റെ സമയമായി.
“പൂവേപൊലിപൂവേ
പൂവേപൊലിപൂവേ”.
…………………………………………….
……………………………………..
ഓര്‍ക്കുന്നില്ലേ മൂന്നാം ക്ളാസിലെ കേരളപാഠാവലിയെ? ഓണത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ തികട്ടിവന്നത് ഇതാണ്.
ഫ്ലിക്കറില്‍ ജിയോ ടാഗ്ഗിങ്ങ്
ജിയോ ടാഗ്ഗിങ്ങിനെ കുറിച്ചി കൂടുതല്‍ അറിഞ്ഞ് അത് പ്രയോഗത്തില്‍ വരുത്തുവാന്‍ താഴെ കൊടുത്തിട്ടുള്ള് കൊളുത്തുകള്‍ ഉപയോഗിക്കാം.
ഓര്‍ഗനിസ് ഫെസിലിറ്റി ഉപയോഗിച്ച് പടങ്ങള്‍ ഭൂപടത്തില്‍ ചേര്‍ക്കുന്നത് എങ്ങിനെ?
FAQ - flickr.com/help/organizr/#199 (and below)
Screencast - flickr.com/help/screencasts/vol1
ഭൂപടം എങ്ങിനെ ഉപയോഗിക്കാം?
FAQ - flickr.com/help/map
Screencast - flickr.com/help/screencasts/vol2
Access Flickr Community Tools for Geo Tagging from here and start Geo Tagging Now.
http://www.flickr.com/groups/geotagging/
Saturday, September 02, 2006
തുമ്പയും,മുക്കുറ്റിയും,കാക്കപ്പൂവുമടക്കം പരകോടി കുഞ്ഞുകുഞ്ഞു ചെടികള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന പറമ്പിലൂടെയും ഇടവഴികളിലൂടെയും വയല്‍ക്കരയിലൂടെയും ശ്രീജ നടന്നിരുന്നില്ല!!
ഓണനിലാവും ഒാണക്കാലത്തെ ഇളം കാറ്റും എങ്ങും നിറയുന്ന പൂക്കളുടെ മണവും ശ്രീജ അറിഞ്ഞിരുന്നില്ല!!
മരങ്ങളില്‍ കൂട്ടം ചേര്‍ന്നിരുന്ന് പാടുന്ന കിളികളുടെ പാട്ട് ശ്രീജ കേട്ടിരുന്നില്ല!!!
ഓണപ്പൂ പറിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കൂടി കൂത്താടി മധുരസ്മരണകളുണ്ടാക്കിവയ്ക്കാന്‍ ശ്രീജ മെനക്കെട്ടില്ല!!!
തെളിവെള്ളമൂറിയ തോട്ടിലും കായലിലും കുളത്തിലും മദിച്ച് കളിക്കുന്ന പരല്‍മീനുകളെയും വെള്ളത്തില്‍ അവയ്ക്കോപ്പം നീന്തി തുടിക്കാനും ശ്രീജ സമയം കണ്ടിരുന്നില്ല!!
ഓണത്തിനു വറുത്തുപ്പേരി പോയിട്ട് ഒരു പപ്പടമെങ്കിലും കൂട്ടി കുഞ്ഞുങ്ങള്‍ക്കൊരുനേരത്തെ ഭക്ഷണം കഴിക്കാന്‍ കൊടുക്കാനാവാതിരുന്ന അമ്മയുടെ വ്യഥ ശ്രീജ അറിഞ്ഞിരുന്നില്ല....
(ശ്രീജ ഓണ്‍ലൈനിലെ, 'ശ്രീജയുടെ ലോകത്തിലെ', 'ഞാനും എന്റെ ഓണഘോഷവും' വായിച്ചപ്പോള്‍ തോന്നിയത്)
Friday, September 01, 2006
തിരുവനന്തപുരത്ത് മീറ്റാനുണ്ടോ???
സഞ്ചരിക്കുന്ന ഫോണ്‍:9895527826, 9846323023
കേരള ടോപ് സൈറ്റ്സ് Kerala's Top Sites
നിങ്ങളുടെ ഓരോര്‍ത്തരുടെയും ബ്ലോഗ്ഗുകളിലേക്കും വെബ് സൈറ്റുകളിലേക്കും കൂടുതല്‍ കൂടുതല്‍ സന്ദര്‍ശകര്‍ വരണമെന്ന് ആഗ്രഹമില്ലേ? വരൂ... കേരളാക്ലിക്കിന്റെ , കേരള ടോപ് സൈറ്റ്സില്‍ അംഗമാകൂ. വെറും അഞ്ചുമിനിറ്റ് പണിയെയുള്ളൂ.. ഒരു ചെറിയ ഫോം പൂരിപ്പിക്കുക, അതിനു ശേഷം നിങ്ങള്‍ക്ക് അവിടെ നിന്ന് ഒരു കോഡ് കിട്ടും, അത് നിങ്ങളുടെ ബ്ലോഗ്ഗിന്റെ സൈഡ് ബാറിലോ, ഫൂട്ടറിലോ കൂട്ടിചേര്‍ക്കുക. അത്രയെ വേണ്ടൂ..
ഇതു ചെയ്യുക വഴി, സന്ദര്‍ശകര്‍ കൂടുമെന്ന് മാത്രമല്ല, ബ്ലോഗിലേക്ക് ഓരോ ദിവസവും വരുന്നവരുടെ വിശദമായ കണക്കുകളും ലഭിക്കും.
കോളുത്ത്: http://www.keralaclick.com/TopSites
അംഗമാകാന്‍: http://www.keralaclick.com/TopSites/index.php?a=join
ബുദ്ധിമുട്ടോ, സംശയമോ ഉണ്ടായാല്‍ ഇതിന് താഴെ പിന്മൊഴിയിട്ടാല്‍ മതി, സഹായിക്കാന്‍ തയ്യാര്‍...