Thursday, August 17, 2006

ഇപ്പോഴത്തെ ബ്ലോഗ്‌റോള്‍ സ്റ്റാറ്റസ്സ്

കൂട്ടരേ,

ഇന്ന് ആറ് പുതിയ ബ്ലോഗുകള്‍ കൂടി ബ്ലോഗ്‌റോളില്‍ ചേര്‍ത്തതോടുകൂടി റോളിന്റെ ബ്ലോഗുകളുടെ എണ്ണം നാന്നൂറില്‍ എത്തിയിരിക്കുന്നു. നമ്മുടെ കൂട്ടായ്മ/കുടുമ്പം വലുതായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

തനിമലയാളത്തില്‍ ഇന്ന് വന്ന ലിങ്കുകളില്‍ അധികവും പുതിയ ബ്ലോഗര്‍മാരുടെയാണെന്നത് ഒരു വലിയ കാര്യമാണ്. പുതുതായി ഒരുപാടുപേര്‍ നമ്മളോടൊപ്പം ചേരുന്നുണ്ട് ദിനം‌പ്രതി. പുതുതായി വരുന്ന എല്ലാ പോസ്റ്റുകളും വായിക്കുക എന്നത് അസംഭവ്യം ആയിരിക്കുന്നു ഇന്ന് മിക്കവര്‍ക്കും. പിന്മൊഴികളില്‍ വരുന്ന കമന്റുകളുടെ എണ്ണവും വളര്‍ച്ചയുടെ പാതയിലാണ്. ഒരു വശത്ത് ബ്ലോഗുകളുടെ എണ്ണം സന്തോഷം പകരുന്നതാണെങ്കിലും അതിനെക്കുറിച്ചുള്ള ചിന്തകള്‍ ആശങ്കയ്ക്ക് വക നല്‍കുന്നു. നമുക്കിഷ്ടപ്പെട്ട ഒരു ബ്ലോഗോ, ഒരു പോസ്റ്റോ, ഒരു ബ്ലോഗിന്റെ കമന്റുകളോ ഇനി ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടും. എന്താണിതിനൊരു പോംവഴി?

തനിമലയാളത്തില്‍ ലിങ്കുകള്‍ തരംതിരിക്കേണ്ട സമയമായിരിക്കുന്നു എന്നെനിക്ക് തോന്നുന്നു. പറ്റുമെങ്കില്‍ ഒരു സമഗ്രമായ പോര്‍ട്ടല്‍ തന്നെ ഉയര്‍ന്ന് വരണം. അധികം ബാന്‍ഡ്‌വിഡ്ത് അപഹരിക്കാത്ത തരത്തില്‍ ചെറിയ പേജുകളും, ക്യാറ്റഗറി തിരിച്ചുള്ള അഗ്രഗേറ്ററും, ബ്ലോഗ് വാര്‍ത്തകളും, സഹായത്തിനുള്ള പേജുകളും, അങ്ങിനെ അങ്ങിനെ ...

ഈ വിഷയത്തില്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി പ്രയത്നിക്കാനും അഭ്യുദയകാംഷികള്‍ വരുമെന്ന് തന്നെ പ്രതീക്ഷിക്കട്ടെ. എന്റെ എല്ലാ സഹായങ്ങളും ഈ അവസരത്തില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

ഈ ചിങ്ങപ്പിറവി നമുക്ക് ഈ നാന്നൂറ് ബ്ലോഗുകളുമായി ആഘോഷിക്കാം. നന്ദി

42 comments:

കരീം മാഷ്‌ said...

പ്രീ ഫിക്സു ചെയ്‌ത കാറ്റഗറികളിള്‍ ബ്ലൊഗ്ഗര്‍മാര്‍ അവരവരുതെ രചന തെരഞെടുത്തു പോസ്റ്റു ചെയ്യട്ടെ. അതിന്‍റെ അടിസ്ഥനാത്തില്‍ അഗ്രിഗേറ്റര്‍ക്കു സോര്‍ട്ടിന്മ്ഗു നടത്താമല്ലോ?

ഷിജു അലക്സ്‌‌: :Shiju Alex said...

കാറ്റഗറി തിരിക്കല്‍ എത്രത്തോളം പ്രാവര്‍ത്തികമാകും. ഉദാഹരണത്തിന് ഉമേഷേട്ടന്റെ ബ്ലോഗ്ഗ് ഒരുമാതിരി എല്ലാ കാറ്റഗറിയിലും പെടുത്തേണ്ടി വരും. അതേപോലെ സന്തോഷേട്ടനും ഒരു മാതിരി എല്ലാ വിഷയവും ഒരൊറ്റ ബ്ലോഗ്ഗില്‍ കൈകാര്യം ചെയ്യുന്നു. പക്ഷെ സിബു ചേട്ടനെ പോലുള്ള ചിലര്‍ക്ക്‌ ഓരോ വിഷയത്തിനും വെവ്വേറെ ബ്ലോഗ്ഗ് ഉണ്ട്‌.

പക്ഷെ എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഈ ലിസ്റ്റ് ഇങ്ങനെ അനന്തമായി നീണ്ട്‌ പോകുന്നത്‌ നന്നല്ല.

ഷിജു അലക്സ്‌‌: :Shiju Alex said...

പോസ്റ്റിനെ കാറ്റഗറൈസ്‌ ചെയ്യാന്‍ പറ്റുമോ? എങ്കില്‍ അതായിരിക്കും കൂടുതല്‍ നല്ലത്‌. അപ്പോള്‍ ഒരോ ദിവസവും ഇഷ്ടമുള്ള വിഷയത്തിലുള്ള പോസ്റ്റുകള്‍ മാത്രം വായിക്കാന്‍ ഉള്ള സൌകര്യം ലഭിക്കുമല്ലോ.

ശ്രീജിത്ത്‌ കെ said...

തനിമലയാളം ചെയ്യുന്നത് മലയാളം വാക്കുകള്‍ ഉപയോഗിക്കുന്ന ഫീഡുകള്‍ ഗൂഗിളിന്റെ സഹായത്താല്‍ പിക്ക് ചെയ്യുക എന്നതാണ്. ഇപ്പോഴത്തെ നിലയില്‍, തനിമലയാളത്തില്‍ ക്യാറ്റഗറൈസ് ചെയ്യാന്‍ അതു കൊണ്ട് തന്നെ ബുദ്ധിമുട്ടുകളുണ്ട്.

കരീം മാഷ് പറഞ്ഞ പോലെ ബ്ലോഗര്‍മാര്‍ അവരവരുടെ ബ്ലോഗുകള്‍ ഏത് ക്യാറ്റഗറിയില്‍ വരണം എന്ന് തീരുമാനിച്ച്, അത് പോര്‍ട്ടലില്‍ അവര്‍ തന്നെ കൊടുക്കുന്ന ഒരു രീതി ആണ് ഇനി അഭികാമ്യം. അപ്പോള്‍ ഉമേഷേട്ടന്‍, സന്തോഷേട്ടന്‍ തുടങ്ങിയവരുടെ ബ്ലോഗുകള്‍ ഏത് ക്യാറ്റഗറിയില്‍ വരും എന്നത് കുഴയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ പല ക്യാറ്റഗറിയില്‍ വരാവുന്ന ബ്ലോഗുകള്‍ മറ്റുള്ളവ എന്ന പേരിലോ മറ്റോ ചേര്‍ക്കാവുന്നതാവും നല്ലത്. ക്യാറ്റഗറൈസ് ചെയ്യാത്ത ബ്ലോഗ്‌റോള്‍ ഈ വളര്‍ച്ചാനിരക്ക് വച്ച് ബുദ്ധിമുട്ടാകും.

hariharaiyer said...

Dear all,

Please include my name in the club.

Please send the invitation to haransans@gmail.com.

with best regards

HARIHARAN M

കരീം മാഷ്‌ said...

ആരെങ്കിലും ഉത്‌സാഹിച്ചു ആ കാറ്റഗറി ലിസ്‌റ്റുണ്ടാക്കിയാല്‍ നമുക്കുടനെ സോര്‍ട്ടിംഗ്‌ തുടങ്ങാമായിരുന്നു. എന്നാള്‍ താല്‍പര്യം ഉള്ളവക്കു സമയം കളഞ്ഞാല്‍ മതിയല്ലോ?

പരദേശി said...

പ്രിയ ബൂലോഗരേ,
ഒരു ക്ഷണം എനിക്കും കിട്ടിയാല്‍ നന്നായിരിന്നു. ആരെങ്കിലും ക്ഷണം ഈ ഇമെയിലിലേക്കു ദയവായി അയക്കുക
rasykan@yahoo.co.in

സിബു::cibu said...

ഗൂഗിളുപയോഗിച്ച്‌ തന്നെ പോസ്റ്റുകളെ കാറ്റഗറി തിരിക്കാനൊരു പരിപാടി കുറച്ചു നാള്‍ മുമ്പ്‌ തുടങ്ങിയിരുന്നത്‌ ഓര്‍മിപ്പിക്കട്ടേ. ലിങ്ക്. കാറ്റഗറികളുടെ പേരുകള്‍ വിക്കിയിലായതിനാല്‍ ആര്‍ക്കും പുതിയത് ചേര്‍ക്കാം. ഇവയിലുള്ളത്‌ കൂടാതെ, വ്യക്തിപരമായ കാറ്റഗറികള്‍ ഒരുപോസ്റ്റിനോടുകൂടെ വയ്ക്കുന്നതിലും ഒരു വിരോധവുമില്ല.

സിബു::cibu said...

ഗൂഗിളുപയോഗിച്ച്‌ തന്നെ പോസ്റ്റുകളെ കാറ്റഗറി തിരിക്കാനൊരു പരിപാടി കുറച്ചു നാള്‍ മുമ്പ്‌ തുടങ്ങിയിരുന്നത്‌ ഓര്‍മിപ്പിക്കട്ടേ. ലിങ്ക്. കാറ്റഗറികളുടെ പേരുകള്‍ വിക്കിയിലായതിനാല്‍ ആര്‍ക്കും പുതിയത് ചേര്‍ക്കാം. ഇവയിലുള്ളത്‌ കൂടാതെ, വ്യക്തിപരമായ കാറ്റഗറികള്‍ ഒരുപോസ്റ്റിനോടുകൂടെ വയ്ക്കുന്നതിലും ഒരു വിരോധവുമില്ല.

അഞ്ചല്‍കാരന്‍... said...

ഒന്ന് അംഗമാക്കൂ E-Mail : pashehabu@yahoo.co.in

ഉമേഷ്::Umesh said...

സിബുവിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ ഒരു വഴി കണ്ടുപിടിക്കണം എന്നാണു് എന്റെ അഭിപ്രായം. ഗൂഗിള്‍ സേര്‍ച്ചിനെ മാത്രം ആശ്രയിച്ചുള്ള സൊല്യൂഷന്‍ വേണം എന്നതിനെ മുറുകെപ്പിടിക്കാതെ, വേണമെങ്കില്‍ ഏതെങ്കിലും സേര്‍വറില്‍ ഓടുന്ന ഒരു പ്രോഗ്രാം വഴിയായാലും കുഴപ്പമില്ല. മനുഷ്യയത്നം അധികമില്ലാത്ത ഒരു സൊല്യൂഷന്‍ വേണം.

പല വിഷയങ്ങള്‍ക്കു പല ബ്ലോഗുകള്‍ വേണം എന്നു തന്നെയാണു് വായനക്കാരന്‍ എന്ന നിലയ്ക്കു് എന്റെ അഭിപ്രായം. പെരിങ്ങോടനും സിബുവുമൊക്കെ അതു ചെയ്യുന്നുണ്ടല്ലോ. സന്തോഷിന്റെ ബ്ലോഗില്‍ ഈ ബുദ്ധിമുട്ടു ഞാന്‍ കാണുന്നുണ്ടു്. ഒന്നു കാറ്റഗറൈസ് ചെയ്യേണ്ട ആവശ്യം അവിടെയുണ്ടു്. ഏറ്റവും പുതിയ പോസ്റ്റുകളുടെ ലിസ്റ്റു മാത്രം പോരാ.

ബ്ലോഗറില്‍ ബ്ലോഗ് ചെയ്തിരുന്നപ്പോള്‍ എനിക്കു് പല ബ്ലോഗുകള്‍ ഉണ്ടായിരുന്നു. വേര്‍ഡ്പ്രസ്സില്‍ അതു വിഭാഗങ്ങളാക്കി. ഈ വിഭാഗങ്ങളിലോരോന്നിനെയും ഓരോ ബ്ലോഗ് ആയി കണക്കാക്കാം. ഉദാഹരണത്തിനു്, ഇതു് ആണു് എന്റെ വ്യാകരണബ്ലോഗ്. കാറ്റഗറൈസു ചെയ്യുകയാണെങ്കില്‍ എന്റെ ബ്ലോഗിനെ ഇങ്ങനെ പല ബ്ലോഗുകളാക്കാം. പെരിങ്ങോടന്‍, കൂമന്‍ തുടങ്ങിയവരുടെ ബ്ലോഗുകള്‍ക്കും ഇതു ബാധകമാണു്.

(വിഭാഗമനുസരിച്ചുള്ള ഒരു ലിസ്റ്റ് ഇവിടെ ഉണ്ടു്.)

ബ്ലോഗ്‌റോളില്‍ അത്യാവശ്യമായി വേണ്ട മറ്റൊരു കാര്യം ബ്ലോഗറുടെ പേരാണു്. കഴിഞ്ഞ ദിവസം പയ്യന്‍സിന്റെ ബ്ലോഗ് ഞാന്‍ ബ്ലോഗ്‌റോളില്‍ മുഴുവന്‍ തപ്പി. കിട്ടിയില്ല. ബ്രായ്ക്കറ്റില്‍ ബ്ലോഗറുടെ പേരു കൊടുക്കുന്നതു നന്നായിരിക്കും.

ഉമേഷ്::Umesh said...

എന്റെ വിഭാഗങ്ങളുടെ ലിങ്കുകള്‍ ഈയിടെ മാറ്റിയിരുന്നു. ഇതാണു് വ്യാകരണബ്ലോഗ്.

Anonymous said...

ഞാന്‍ ബ്ലോഗ്‌ കുടുംബത്തിലേ ഒരു പുതിയ അംഗമാണു . എന്നേക്കൂടി ബൂലോഗത്തില്‍ ചേര്‍ക്കുമോ?
ബ്ലൊഗ്‌ - http://praveengeorgem.blogsport.com
യൂസര്‍ ഐ ഡി - praveengeorgeus

Adithyan said...

ശ്രീജിത്ത്,
ലിസ്റ്റ് നോക്കിനടത്തുന്ന താങ്കളുടെ പരിശ്രമം അഭിനന്ദനീയം. അതും ദിവസം തോറും കൂട്ടിക്കിഴിക്കലുകള്‍ വേണ്ടപ്പോള്‍. കീപ്പപ്പ് ദ ഗുഡ് വര്‍ക്ക് :)

ഗുണാലന്‍, ക്ലബില്‍ ചേരാന്‍ വേണ്ടത് ഈമെയില്‍ ഐഡി ആണ്. ദയവായി അതു കമന്റായി ചേര്‍ക്കൂ :)

കുട്ടന്മേനൊന്‍::KM said...

ബ്ലോഗ് റോളിനെ കാറ്റഗറൈസ് ചെയ്യാനുള്ള വകുപ്പുകളൊന്നുമില്ലേ ?

ശ്രീജിത്ത്‌ കെ said...

ഉമേഷേട്ടാ, ബ്ലോഗുകളുടെ പേരിന്റെ നേരെ ബ്ലോഗറുടെ പേരും കൂടെ കൊടുക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ ചുറ്റിപ്പോകും. ഈ നാന്നൂറ് ബ്ലോഗുകളിലും പോയി ഞാന്‍ ബ്ലോഗറുടെ പേരു കണ്ടു പിടിച്ച് ഓരോന്നായി ബ്ലോഗ്‌റോളില്‍ തിരുത്തേണ്ടി വരും. അത് ഒരു വീക്കെന്റില്‍ ചെയ്യാം അത്യാവശ്യമാണെങ്കില്‍. പക്ഷെ ബ്ലോഗ്‌റോളിന്റെ പേരുകള്‍ക്ക് ക്യാറകറ്റര്‍ പരിധി ഉണ്ട്. ഇപ്പോഴുള്ള ചില ബ്ലോഗുകളുടെ പേരു തന്നെ മുഴുവനായും ബ്ലോഗ്‌റോള്‍ കാണിക്കുന്നില്ല എന്ന് ശ്രദ്ധിച്ചു കാണുമല്ലോ. എന്റെ നാലുകെട്ടും തോണിയും, ചില സ്ക്രാപ്പ് സ്വപ്നനങ്ങള്‍ തുടങ്ങിയവ ഉദാഹരണം.

ഉമേഷേട്ടന്‍ പറഞ്ഞത് ഒരു നല്ല ഐഡിയ തന്നെ. പക്ഷെ ഇപ്പോഴുള്ള ബ്ലോഗ്‌റോളില്‍ അത് പ്രാവര്‍ത്തികമല്ല. അതിനായി നമ്മള്‍ തന്നെ മെച്ചപ്പെട്ട ഒരു ബ്ലോഗ്‌റോള്‍ ഉണ്ടാക്കുകയോ (പോര്‍ട്ടലില്‍ തന്നെ) പുതിയ ഒരു ബ്ലോ‌റോള്‍ തന്നെ ഉണ്ടാക്കുകയോ ചെയ്യേണ്ടി വരും.

പോര്‍ട്ടല്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് ആരും ഒരു പറയാത്തതും, ഒരു സഹായവും ആരും വാഗ്ദാനം ചെയ്യാത്തതും എന്നെ നിരാശനാക്കുന്നു. സ്വന്തം താല്പര്യത്തിന്റേയും മുതല്‍മുടക്കിന്റേയും പിന്‍ബലത്തില്‍ തനിമലയാളം നടത്തുന്ന ഏവൂരാന്റേയും ശനിയന്റേയും അനിലേട്ടന്റേയും മഹത്വം ഇപ്പോഴെങ്കിലും‍ എല്ലാവര്‍ക്കും ബോധ്യമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.

അരവിന്ദ് :: aravind said...

ശ്രീജിത്തേ കാണാനും വായിക്കാനും വൈകി..
ഒരു പോര്‍ട്ടല്‍ അത്യാവിശ്യമാണ്.
ബോബേ ബ്ലോഗുകള്‍ക്ക് ഇതാ ഏറ്റവും പുതിയതായി ഒരു അഗ്രിഗേറ്റര്‍ പോര്‍ട്ടല്‍ . haftamag.com
പക്ഷേ അവര്‍ക്ക് ആദ്യം ഇവിടെ പബ്ബ്ലിഷ് ചെയ്തിട്ടേ ബ്ലോഗില്‍ ഇടാവൂ എന്നുണ്ട്. ബൂലോഗത്തില്‍ അങ്ങനെയാവണമെന്നില്ല.

വെബ്ബില്‍ കിടന്ന് പെരുക്കാനുള്ള കാപ്പബിളിറ്റിയുണ്ടെങ്കില്‍ ഞാനിത് എപ്പോഴേ ചെയ്തേനെ! ചിലപ്പൊള്‍ ഉടനെ ചെയ്യുന്നതുമായിരിക്കും..എതായാലും അങ്ങനെ ഒരു സംരഭത്തിന് എന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും.

.::Anil അനില്‍::. said...

സന്തോഷം തരുന്ന വളര്‍ച്ച തന്നെയാണിത്.

പോസ്റ്റുകള്‍ പലതും വായിക്കാന്‍ കഴിയാത്ത സാഹചര്യത്തിലെത്തുന്നിടത്തോളം ബൂലോഗം വളര്‍ന്നിരിക്കുന്നു. ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതോടൊപ്പം സെര്‍വര്‍ ഓടിക്കലിന്റെ മഹത്വം ഇപ്പോള്‍ എന്റെ പേരില്‍ ഇല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.
ഈ പോസ്റ്റ് വന്നതിന്റെ രണ്ടു നാള്‍ക്കകം അതിന്റെ പ്രോസസര്‍ കേടായിപ്പോയി :(

പെരിങ്ങോടന്‍ said...

ശ്രീജിത്തെ ഒരു പോര്‍ട്ടലിനെ കുറിച്ചു ഞാന്‍ മുമ്പെ സൂചിപ്പിച്ചിരുന്നു, എഡിറ്റേഴ്സ് തിരഞ്ഞെടുക്കുന്ന ‘കുറയേറെ’ നല്ല പോസ്റ്റുകള്‍, കാറ്റഗറി വൈസ് ലിസ്റ്റ് ചെയ്യുന്ന ഒരു പോര്‍ട്ടല്‍. ബ്ലോഗുകള്‍ക്കു പൊതുവില്‍ ഒരു കാറ്റഗറി നിര്‍ണ്ണയിക്കുവാന്‍ കഴിയുമെന്നു തോന്നുന്നില്ല, മിക്ക ബ്ലോഗന്മാരും പലവിഷയങ്ങളെക്കുറിച്ചും അവരുടെ ബ്ലോഗില്‍ എഴുതുന്നുണ്ടു്. ഗൂഗിള്‍ പുതിയ ബ്ലോഗര്‍ പബ്ലിക്കിനു ലഭ്യമാക്കുന്നതോടെ ടാഗുകള്‍ ഉപയോഗിച്ചു കുറേ കൂടി വ്യത്യസ്തമായ വര്‍ഗ്ഗീകരണം കൈക്കൊള്ളാന്‍ നമുക്കു കഴിയുമായിരിക്കും.

പോസ്റ്റിടുന്നവര്‍ക്കു ഏതു കാറ്റഗറിയിലാണു് ആ ഒരു പോസ്റ്റെന്നു സൂചിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ എഡിറ്റര്‍മാരുടെ ഇടപെടലുകളില്ലാതെ കാറ്റഗറി വൈസ് ലിസ്റ്റിങ് ഉള്ള ഒരു പോര്‍ട്ടലും തയ്യാറാക്കാമായിരുന്നു (ഇതാണു ഉദ്ദേശമെങ്കില്‍, ബ്ലോഗര്‍ 3 പുറത്തിറങ്ങുന്നതിനായി കാത്തിരിക്കാം എന്നാണു് എന്റെ അഭിപ്രായം)

ശ്രീജിത്ത്‌ കെ said...

പെരിങ്ങോടാ, ഒരു പോര്‍ട്ടലിനെക്കുറിച്ച് നാം പിന്മൊഴികള്‍ക്ക് പുറത്ത്, മുന്‍പേ സംസാരിച്ചു തുടങ്ങിയതാണ്. പക്ഷെ അതിന്നും ശൈശവദശയില്‍ ആണെന്നതും, ഇന്ന് ബ്ലോഗുകള്‍‍ ക്രമാതീതമായി കൂടുന്നുണ്ടെന്നതുമാണ് ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ തന്നെ ബ്ലോഗ്‌റോളിന്റെ നീളം പല ബ്ലോഗുകള്‍ക്കും ഉള്‍ക്കൊള്ളാനാകാത്ത വിധം വളര്‍ന്നിരിക്കുന്നു. ബ്ലോഗ്‌റോളില്‍ ഇപ്പോഴത്തെ നിലയില്‍ ക്യാറ്റഗറൈസേഷന്‍ സാധ്യമല്ല. ക്യാറ്റഗറൈസേഷന്‍ പറ്റുന്ന സൈറ്റുകള്‍ വല്ലതും ഉണ്ടെങ്കില്‍ നമുക്കത് ഉപകാരപ്പെടുത്താമായിരുന്നു. എനിക്കൊന്നും കണ്ടുപിടിക്കാനായില്ല ഇതു വരെ.

ബ്ലോഗറിന്റെ പുതിയ വേര്‍ഷനുകള്‍ വരുന്നതോടു കൂടി ടാഗുകളിടാനും, എഡിറ്റര്‍ ഇല്ലാതെ തന്നെ അത് പോര്‍ട്ടലില്‍ ക്യാറ്റഗറൈസ് ചെയ്യാന്‍ കഴിയുമെന്നതും സത്യം തന്നെ. പക്ഷെ എത്ര പേര്‍ ആ ടാഗുകള്‍ പ്രയോജനപ്പെടുത്തുമെന്നും, നേരാം വണ്ണം ഉപയോഗിക്കുമെന്നും കണ്ട് തന്നെ അറിയണം. പോരാണ്ട് എത്ര കാലം പുതിയ വേര്‍ഷനായി കാത്തിരിക്കണമെന്നും നമുക്കറിയില്ല ഇപ്പോള്‍. അതു കൊണ്ട് തന്നെ അതിനായി കാത്തിരിക്കുകയാണോ നമ്മള്‍ വേണ്ടത്?

പോരാണ്ട്, ഈ പോര്‍ട്ടലിനാര് മുതല്‍മുടക്കുമെന്നും (സാമ്പത്തികമായും പരിശ്രമമായും) അത് ഹോസ്റ്റ് ചെയ്യാന്‍ സെര്‍വര്‍ തനിമലയാളത്തിന്റെ തന്നെ ഉപയോഗിക്കാമോ അതോ വേറെ സെര്‍വെര്‍ വാടകയ്ക്കെടുക്കണോ എന്നതും ആലോചിക്കേണ്ടതല്ലേ. ഏവൂരാനെ ബുദ്ധിമുട്ടിക്കുന്നതിലും ഒരു പരിധി ഇല്ലേ? ഈ പറഞ്ഞത് പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതാണോ എന്നെനിക്കുറപ്പില്ല. അല്ലെന്നു തന്നെ തോന്നുന്നു. ചോദ്യങ്ങള്‍ എല്ലാവരും അറിയാന്‍ മാത്രം ഇവിടെ ഇടുന്നു.

***
അനിലേട്ടാ, എന്റെ യാഹൂ ബ്ലോഗില്‍ വളരെക്കാലത്തിനു ശേഷമാണ് ഇന്ന് പോയത്. ഇപ്പോള്‍ വായിക്കുമ്പോള്‍ ആ പോസ്റ്റ് താങ്കളെപ്പോലെ തന്നെ എന്നേയും അലോസരപ്പെടുത്തുന്നു. ആ പോസ്റ്റില്‍ എന്റേതായ കാഴ്ചപ്പാടുകള്‍ ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. മനപ്പൂര്‍വ്വം തന്നെ, ചിലരെ വിഷമിപ്പിക്കാന്‍ ശ്രമിച്ചതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.

Anonymous said...

“പോര്‍ട്ടല്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് ആരും ഒരു പറയാത്തതും, ഒരു സഹായവും ആരും വാഗ്ദാനം ചെയ്യാത്തതും എന്നെ നിരാശനാക്കുന്നു.”

എന്റെ ശ്രീജിയെ,നിരാശനാകല്ലെ...പ്ലീസ്.
ഒരു അഭിപ്രായം പറഞ്ഞേന്റെ കയ്യില്‍ പൊള്ളിയ പാടില്‍ ബര്‍ണോള്‍ ഇട്ടു തണുപ്പിക്കണതേയുള്ളൂ.
അതോണ്ട് അഭിപ്രായം പറയല്‍ തല്‍ക്കാല്‍ നിറുത്തിയേക്കുവാണെ... :-)

ഇനി പോര്‍ട്ടല്‍ വേണമെങ്കില്‍...സെര്‍വെര്‍ ഒന്നും വേണ്ടല്ലൊ. ഈ ബ്ലോഗ്സോട്ടില്‍ തന്നെ സിബുചേട്ടന്‍ ചെയ്യണ പോലെ തുടങ്ങലോ.
എന്നിട്ട് വേര്‍ഡ്പ്രെസ്സിലും കൂടി മിറര്‍ പോലെയിട്ടല്‍ ബ്ലോഗ്സ്പ്പൊട്ടിന് പനി വരുമ്പൊ അവിടെ പോയി നോക്കാലൊ. ബ്ലോഗര്‍ റ്റൂ വരുമ്പൊ കുറച്ചും കൂടി കാറ്റഗറീസ് തിരിച്ച് ഇടാലൊ സൌകര്യമായി.

അതുപോലെ ശ്രീജി ഈ ബ്ലോഗ് റോള്‍ മെയിന്റേന്‍ ചെയ്യുന്നതിന് വളരെ നന്ദി. ഒരു 6 മാസം ആക്റ്റീവ് അല്ലാത്തെ ബ്ലോഗുകള്‍ നോട്ട് ആക്റ്റീവ് എന്ന് വല്ലോം ഒരു സ്ഥലത്തേക്ക് മാറ്റിയിട്ടു ആക്റ്റീവ് മാത്രം ഇട്ടാല്‍ ലിസ്റ്റിന്റെ നീളം കണ്ടമാനം കുറയില്ല്ലെ? പറയാന്‍ എളുപ്പമാണ്. ഞാന്‍ വേണോങ്കി 6 മാസം പഴയത് തേടിപിടിച്ച് തരാം.അല്ലെങ്കില്‍ 6 മാസം അല്ല.എത്രയാണ് കാലപരിധി എന്ന് വെച്ചാല്‍.

Adithyan said...

ഓക്കെ.
ഇതാ പോര്‍ട്ടലിനു വേണ്ടി പണിയെടുക്കാന്‍ ഞാന്‍ റെഡി.

എന്താ സംഭവം?
എങ്ങനെയാ ചെയ്യണ്ടെ?
ആരാ ചെയ്യുന്നെ?
ഏതു സെര്‍വറിലാ ഡിപ്ലോയ് ചെയ്യുന്നെ?
ഏതു ടെക്നോളജി?

സിമ്പിള്‍ ഹമ്പിള്‍ ആയിട്ട് ചെയ്യാന്‍ ആണെങ്കില്‍ ഏവൂര്‍ജിയുടെ സെര്‍വറില്‍ ഒരു മൂലക്ക് ഒരു അഞ്ച് സെന്റ് ഭൂമി വാങ്ങുക. ജെ എസ് പി പേജസ് അവിടെ ഓടിക്കാം. ഒരു ഡാറ്റാബേസ് വേണം. മൈ എസ്‌ക്യുവല്‍ മതിയാവും.

പിന്നെ ഒരു മെയിന്‍ പേജ്ജ് - അവിടെ വേണേ ചുമ്മാ ബൂലോഗ ന്യൂസ് ഫീഡ്‌സ് കൊടുക്കാം. പിന്നെ കുറെ സൈഡ് പേജസ്.
ഒരെണ്ണത്തില്‍ എല്ലാ ബ്ലോഗേഴ്സിന്റെയും ഒരു ലിസ്റ്റ്. വേറേ ഒന്നില്‍ ഇപ്പൊഴത്തെപ്പോലെ ഒരു ബ്ലോഗ് റോള്‍. പിന്നെ ഒരു പേജില്‍ എല്ലാ കാറ്റഗറീസും വേറേ വേറേ കാണിക്കാന്‍.

ഇതൊക്കെത്തന്നെ ആണോ ഉദ്ദേശിക്കുന്നെ?

viswaprabha വിശ്വപ്രഭ said...

കനവില്‍ വെച്ചു ഞങ്ങള്‍ (പോള്‍, സുനില്‍, മറ്റു ചിന്ത.കോം സുഹൃത്തുക്കള്‍) കൂട്ടായി കുറെ സ്വപ്നങ്ങള്‍ കണ്ടു.

അതില്‍ ഒന്നു് പുതിയൊരു തരം അഗ്ഗ്രെഗേറ്ററിനെക്കുറിച്ചാണ്. ആശയം ഞാന്‍ പോളിനു കൈമാറിയിട്ടുണ്ട്.ചെയ്തുനോക്കി സാങ്കേതികമായി പ്രാവര്‍ത്തികമായാല്‍ പോള്‍ തന്നെ പറയും അതിനെപ്പറ്റി. ഒരു പക്ഷേ എല്ലാവര്‍ക്കും സ്വീകാര്യമാവും ആ രീതി! റേറ്റിങ്ങ് ഒക്കെ കുറച്ചുകൂടി എളുപ്പമാവും. അധികം പരാതിക്കും ഇടയുണ്ടാവില്ല.

ഒരിക്കല്‍ പരീക്ഷിച്ചു വിജയിച്ചാല്‍ ആര്‍ക്കും ഇതേ രീതി പിന്തുടരാവുന്നതാണ്.

സിബുവിന്റെ ഗൂഗിള്‍ കണ്ടുപിടിത്തം കണ്ടറിഞ്ഞ ലഹരിയിലാണ് ഞാനിപ്പോള്‍. മിടുക്കന്‍! എന്നത്തേയും പോലെ തന്നെ മിടുമിടുക്കന്‍. ഇനി ഇതുവെച്ച് എന്തൊക്കെ കൂടുതല്‍ ചെയ്യാം എന്നും ആലോചിക്കാം. സാധനം ഒരു RSS ഫീഡുകൂടിയാണല്ലോ. ഗൂഗിള്‍ ഉള്ള കാലത്തോളം മൂന്നാംകക്ഷി ഇടപാടുകളും കുറക്കാം.


ശനിയനും എന്തൊക്കെയോ ഗൂഡാലോചനകള്‍ ഉണ്ട് ഈയിടെയായി. തിരക്കൊഴിഞ്ഞു വരട്ടെ. ആള്‍ തന്നെ പറയും.

എവുരാന്റെ q_wer_ty പരിപാടിയും കൊള്ളാം. അതു വികസിപ്പിച്ച് പിന്മൊഴികളെ ശാഖോപശാഖകള്‍ ആക്കാവുന്നതാണ്. ആവശ്യമുള്ളവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന കീവേര്‍ഡുകള്‍ ഉള്ള കമന്റുകള്‍ മാത്രം എത്തിക്കാന്‍ പറ്റും അങ്ങനെ.


ഇതൊന്നും പോരാതെ ബ്ലോഗര്‍ (ബ്ലോഗറെങ്കിലും) പിന്മൊഴികളടക്കം സിന്‍ഡിക്കേറ്റു ചെയ്യാന്‍ പോകുന്നു എന്നും കേട്ടല്ലോ!

പൊതുവേ ഈവക കാര്യങ്ങളൊക്കെ മെച്ചപ്പെടും അടുത്തുതന്നെ. ബ്ലോഗ് ലിസ്റ്റു നീണ്ടുപോയി എന്നുവെച്ച് പുതിയ ബ്ലോഗുകള്‍ ഉണ്ടാവാതിരിക്കണ്ട.

തല്‍ക്കാലം ഞാന്‍ തിരക്കുള്ളപ്പോള്‍ ഉപയോഗിക്കുന്ന ഒരു റേറ്റിങ്ങ് സിസ്റ്റം ഇതാണ്: പിന്മൊഴികള്‍ എന്റെ മെയില്‍ബോക്സില്‍ കാണുന്നു. ആരാണു കമന്റ് എഴുതിയിരിക്കുന്നതെന്നു നോക്കി, അതിന്റെ അടിസ്ഥാനത്തില്‍, (കമന്റ് എഴുതിയ ആളെപ്പറ്റിയുള്ള മുന്‍‌ധാരണകളുടെ വെളിച്ചത്തില്‍), ആ കമന്റും തുടര്‍ന്ന് പോസ്റ്റു തന്നെയും വായിക്കുന്നു. ഇത് നൂറു ശതമാനം കുറ്റമറ്റ ഒരു വഴിയല്ല, എങ്കിലും തമ്മില്‍ ഭേദമുള്ള ഒരു തൊമ്മന്‍ തന്നെ.

സിബു::cibu said...

ആദിത്യാ കാലുവാരരുത്‌ :) എന്റെ റെക്കമെന്റെഷന്‍ സിസ്റ്റം ഉണ്ടാക്കാന്‍ കഷ്ടപ്പെട്ട്‌ വശത്താക്കിയതാണാശാനെ. ശനിയാ, ഏവൂരാനേ, ഒരുതുണ്ട്‌ സ്ഥലം കൊടുക്കുമോ ആദിക്ക്‌.

Adithyan said...

യ്യ്യ്യോ സിബുവേ ഇതതല്ലേ?
ഞാന്‍ വിചാരിച്ചു ഇതെല്ലാം കൂടി ഒന്നിച്ചാണെന്ന്. ഞാന്‍ സിബുനു ഫുള്‍ സപ്പോര്‍ട്ട് :) എന്താ ചെയ്യണ്ടേന്നു ഗുരു പറയുന്നു ഞാന്‍ ചെയ്യുന്നു. :)

Anonymous said...

ഉം...ഗ്രില്‍ഡ് ചിക്കന്‍ ഇത്രേം നല്ലതായിരുന്നൊ?
:-) .

സിബു::cibu said...

ആദി അതൊന്നും എനിക്കറിയില്ല. വിശ്വം നമ്മളെയൊക്കെ കുന്തമുനയില്‍ നിറുത്തിയിരിക്കുകയല്ലേ.. എന്നാ ഇറക്കുക ആവോ :) എന്തായാലും പോളിന്റെ പരിപാടികൂടി കേട്ടിട്ട് തുടങ്ങിയാല്‍ മതി. ഇതും ഇതിലപ്പുറവും ഉള്ളതാണെങ്കിലോ. പിന്നെ, ഏവൂരാനോ ശനിയനോ ഒരു തരി സ്ഥലം കൂടി തരട്ടെ.

Anonymous said...

മാതൃഭൂമി ഓണ്‍ലൈനില്‍ ബ്ലോഗുകളെകുറിച്ചൊരു അടിപൊളി ലേഖനം. ബൂലോഗക്ലബ്ബില്‍ ആരെങ്കിലും ഈ വിവരം പോസ്റ്റിയോന്നറിയാന്‍ വന്ന്‌തിരിച്ചു ചെന്നപ്പഴെക്കും സംഭവം അവിടെ കാണുന്നില്ല!! മാതൃഭൂമിക്കാര്‍ ആ ലേഖനത്തിനു പകരം വേറൊരെണ്ണം ഇട്ട്‌ എന്റെ ഓഫ്ഫ്‌ലൈനിലേതും അടിച്ചുകളഞ്ഞു. വേറെ ആരെങ്കിലും കണ്ടിരുന്നോ?

അവസാനം പുലിബ്ലോഗുകളുടെ നീണ്ടൊരു ലിസ്റ്റും with URL‍!!!
ലേഖനത്തിലിരുന്ന ഒരു ജെ.പി.ജി തെളിവിന്‌ .
http://www.mathrubhumi.com//2006_customimages/news/5_40_260_9098037.jpg

Anonymous said...

ദാ കെടക്ക്‌ണു...

http://www.mathrubhumi.com/php/newsDetails.php?news_id=1246159&n_type=NE&category_id=11&Farc=&previous=

ദേവന്‍ said...

ഹായ്‌ ഇതു നമ്മുടെ ആരോഗ്യശാസ്ത്രം മാസികയുടെ എഡിറ്റര്‍ സി പി ബിജു എഴുതീതാണല്ലോ. മൂപ്പര്‍ നമ്മുടെ ഒരു ബൂലോഗവാസിയല്ലേ അതാ ഇത്ര നല്ലത്‌ ഒരെണ്ണം എഴുതാന്‍ പറ്റിയത്‌.

.::Anil അനില്‍::. said...

അതുകൊള്ളാം.

ഇഞ്ചിയായ എല്‍ജിയുടെ വരികളില്‍ തുടങ്ങി സിബുവിന്റെ ലിസ്റ്റുകളില്‍ തീരുന്നു.

.::Anil അനില്‍::. said...

ഇഞ്ചിപ്പെണ്ണെന്ന പേര് ഇഞ്ചിനീര്‍ (എഞ്ജിനിയര്‍) എന്നതിന്റെ രൂപഭേദമാണല്ലേ?

Anonymous said...

യ്യെ! അയ്യേ! എനിക്ക് വയ്യ! ഞാന്‍ എഹ്! ദേ ഞാനും ഇതുപോലെ എഴുതിയിട്ടുണ്ടല്ലൊ എന്ന് കമന്റ് വെക്കാന്‍ വന്നതാണു...അയ്യെ! ഞാന്‍ നിറുത്തി..ബ്ലോഗിങ്ങ് നിറുത്തി...ഷേം ഷേം വരുന്നു....ആയ്യേ!

പെരിങ്ങോടന്‍ said...

ബിജുവിന്റെ ലേഖനം നന്നായി, എല്‍ജിയെ കടംകൊണ്ടു ലേഖനം തുടങ്ങിയതും അസ്സലായിരിക്കുന്നു. ഇതു പ്രിന്റിലും വരുന്നുണ്ടോ?

ബിന്ദു said...

കൊള്ളാം നല്ല ലേഖനം. ഇതെന്നാ മാതൃഭൂമിയില്‍ വന്നത്?:)
അപ്പഴേ ഇഞ്ചിപെണ്ണേ.. ഉള്ളതാ?? ;)( ഞാന്‍ ഇവിടെ ഇല്ല. )

viswaprabha വിശ്വപ്രഭ said...

വെറും രണ്ടാഴ്ച്ചക്കുള്ളില്‍ ഇത്ര നല്ലൊരു ലേഖനം എഴുതും ബിജു എന്നു പ്രതീക്ഷിച്ചിരുന്നില്ല!

മിടുക്കന്‍!

പുള്ളി said...
This comment has been removed by a blog administrator.
പുള്ളി said...

ശ്രീജിത്തേ... എല്ലാവരും, സ്വന്തം പ്രൊഫെയിലില്‍ meta tag ചേര്‍ത്താല്‍ അതനുസരിച്ചു sort ചെയ്തു സ്വയം update ചെയ്യുന്ന ഒരു ലിസ്റ്റ്‌ ഉണ്ടാക്കന്‍ പറ്റില്ലേ?
പിന്നെ ഇന്നത്തെ മാതൃഭൂമി വാരാന്ത്യപതിപ്പില്‍ ഈ വാര്‍ത്ത വന്നിട്ടുണ്ട്‌. അതില്‍ അവരുടേതായ കുറേ കാറ്റഗറികള്‍ കൊടുത്തിട്ടുമുണ്ട്‌....

http://www.mathrubhumi.com/php/newsFrm.php?news_id=1246159&n_type=NE&category_id=11&Farc=


എന്നേം ചേര്‍ക്വോ....
pullikkaran@gmail.com

സിബു::cibu said...

ഞാനും കണ്ടു ലേഖനം. നന്നായിരിക്കുന്നു. ലിങ്കുകള്‍ കൊടുത്തത്‌ വളരെ നന്നായി. തെറ്റുകളൊന്നും വരുത്തിയതായി കണ്ടില്ല; അധികം പ്രാധാന്യമില്ലാത്ത ചിലകാര്യങ്ങളിലൊഴികെ. മാധുരി ഒരു ഫോണ്ടല്ല; ചാലക്കുടിയില്‍ തലോരുമില്ല :)

ഉമേഷിനും അരവിന്ദനും അര്‍ഹമായ പ്രാതിനിധ്യവും പ്രാധാന്യവും കൊടുത്തത്‌ ക്ഷ, ഞ്ച, ച്ഛ പിടിച്ചു.

btw, ഇഞ്ചി സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണെന്ന്‌ ബിജുവിന് മനസ്സിലായതെങ്ങനെ ?!

evuraan said...

ലേഖനം കണ്ടു. നന്നായിരിക്കുന്നു.

ലേഖനത്തില്‍, മറ്റ് ലിങ്കുകള്‍ക്കൊപ്പം, തനിമലയാളത്തിലേക്കൊരു ലിങ്ക് കൊടുക്കാമായിരുന്നൂ... (അതോ ഇനി അതുണ്ടായിരുന്നോ ആവോ?)

എനിവേ, കാറ്റഗറി തിരിക്കലിന് ഇതാ ഒരു സംവിധാനം.

വക്കാരിമഷ്‌ടാ said...

നല്ല ലേഖനം. ഇത് വായിച്ച് പലര്‍ക്കും ആവേശം കയറി എന്ന് ഗ്രൌണ്ട് സീറോയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.

വായിച്ച് തുടങ്ങിയപ്പോള്‍ ഞെട്ടി-ഇഞ്ചിപ്പെണ്ണെഴുതിയത് തന്നെ എന്നൊക്കെ ഓര്‍ത്തു-പിന്നെയാണ് ടെക്‍നിക് പിടി കിട്ടിയത് :)

ലിങ്കുകള്‍ കൊടുത്തത് നന്നായി. “ജ്യോതിര്‍മയി” യുടെ ബ്ലോഗിന്റെ പേര് ജ്യോതിര്‍‌ഗമ എന്നാണെഴുതിയിരിക്കുന്നത് .

ബിജു സി.പിയ്ക്ക് അഭിനന്ദനങ്ങള്‍. താങ്കള്‍ ബ്ലോഗ്‌ലോകത്ത് ഉണ്ടെന്നുള്ള വിവരം അറിയാതെ പോയത് എന്റെ പിഴ പിഴ പിപ്പിഴ:)

കുട്ടേട്ടന്‍ : kuttettan said...
This comment has been removed by a blog administrator.