Sunday, June 04, 2006

മലയാളം..

നാലു വയസ്സുകഴിഞ്ഞു കണ്ണന്. മലയാളം പഠിപ്പിക്കാന്‍ എപ്പഴാ തുടങ്ങുകാ എന്നു ശ്രീമതിക്ക് സംശയം.. അങ്ങനെ ഒരു ദിവസം തുടങ്ങിയപ്പോഴാണ് കണ്ണന് ‘റ’ തീരെ അങ്ങ് വഴങ്ങുന്നില്ല എന്നു മനസ്സിലായത്..പിന്നീടങ്ങോട്ട് കൊണ്ടു പിടിച്ച് ‘റ’ പഠിപ്പീരായിരുന്നു!
ഇനി ഇപ്പം നിങ്ങള്‍ തന്നെ കേട്ടോളൂ. മൈക്കിന്റെ അപാര ക്വാളിറ്റിയും ഇടക്കിടക്ക് അതിനു കണ്ണന്റെ വകയുള്ള ഇടിയും കാരണം ആകെ മൊത്തം ‘കര്‍ണ്ണാ’നന്ദകരം!

14 comments:

Anonymous said...

അയ്യോടാ... നല്ല രസണ്ട് .അവന്‍ ‘റ’ പഠിക്കണ്ടാ. ഇങ്ങനെ മതി . പിന്നെ വല്ല്യേ കുട്ട്യയവുമ്പഴല്ലേ , അപ്പോ നോക്കാന്നേ .ഇതു മാറ്റണ്ട .ഒരു കാര്യം സമ്മതിച്ചേ...അച്ഛനും അമ്മേം കളിയാക്കിച്ചിരിച്ചാലൊന്നും കണ്ണന് കുലുക്കല്ല്യ്യ.മിടുക്കന്‍.

ശനിയന്‍ \OvO/ Shaniyan said...

ഹായ്!! തറ, പറ!!!

സതീഷ് മാഷേ കുഞ്ഞുങ്ങളുടെ ശബ്ദം സ്വതവേ കര്‍‌ണ്ണാനന്ദകരം അല്ലേ? റെക്കോഡിങ്ങ് അത്ര അപകടം ഒന്നും ഇല്ലാ.. ഇത്തിരി വോള്യം കുറവാന്നേ ള്ളൂ

reshma said...

‘ചക്രം‘
‘ചക്കരം ചക്കരം‘
‘പക്രു‘
‘പക്കുരു പക്കുരു‘

എനിക്കു വയ്യേ!കണ്ണന്‍ കുട്ടി നേതാവേ...

Manjithkaini said...

ഹഹാ കൊള്ളാം സതീഷേ,

ആ റ ഒക്കെ ശരിയായിക്കോളും. ഇനി റ ര പദങ്ങള്‍ തേടി ഒത്തിരികഷ്ടപ്പെടേണ്ട.

കുറുമാന്‍
വക്കാരിമഷ്ടന്‍(ഏതു കുഞ്ഞും പറഞ്ഞുപോം പേര്)
സ്വാര്‍ത്ഥന്‍
സൂര്യഗായത്രി
പെരിങ്ങോടര്‍
സിദ്ധാര്‍ത്ഥന്‍
കറിവേപ്പില

എന്നിങ്ങനെയും മലയാളം ബ്ലോഗരുടെ പേരും പറയിപ്പിച്ചു നോക്കൂ :)

കണ്ണന്‍ ആളു പുലിയാണു കേട്ടാ

prapra said...

എങ്ങനെ പറഞ്ഞാല്‍ എന്താ നമ്മക്ക്‌ സംഭവം പിടികിട്ടിയല്ലോ, അതു മതി. മോനെ കണ്ണാ, നീ ചക്കരം എന്നു പറഞ്ഞാല്‍ മതി. ബ്ലോഗ്‌ ചെയ്യാന്‍ തുടങ്ങുമ്പോള്‍ നമ്മക്ക്‌ ഭാഷ ഒക്കെ ശുദ്ധി ആക്കാം.

Kuttyedathi said...

കണ്ണനെക്കൊണ്ട് പ്രാപ്രാ എന്നൊരു പതിനഞ്ചു പ്രാവശ്യം പറയിച്ചു നോക്കൂ, സതീഷേ. :)

കണ്ണങ്കുട്ടി ഇങ്ങനെ തന്നെ പറ്ഞ്ഞാല്‍ മതീട്ടോ. എല്ലാം വല്യ ആള്‍ക്കാരെ പോലെ കൃത്യമായും സ്ഫുടമായുമൊക്കെ പറഞ്ഞാല്‍ കേക്കാനൊരു രസോല്ലാന്നേ. ഇനി അഥവാ തെറ്റു വല്ലോം പഠിച്ചാലും മോന്‍ വലുതായി ബ്ലോഗുമ്പോള്‍ മ്മടെ ഉമേഷ് മാമന്‍ തിരുത്തി തരും കേട്ടോ.

മലയാളം പറയാന്‍ മാത്രേ പഠിപ്പീരുള്ളോ ? അതോ എഴുത്തും വായനയുമൊക്കെ പഠിപ്പിക്കണുണ്ടോ , സതീഷേ ? കണ്ണന്റെ പാട്ടുകളും കുസൃതി വറ്ത്തമാനങ്ങളുമൊക്കെ റെക്കോഡു ചെയ്തിടൂ.

Adithyan said...

ഹ ഹ ഹ ഹ
കൊള്ളാല്ലോ വീഡിയോണ്‍...

കണ്ണന്റെ സംസാരം കേള്‍ക്കാന്‍ നല്ല രസം. :-)

കണ്ണന്‍ മിക്കവാറും അച്ചനെയും അമ്മയെയും ‘ര’ പഠിപ്പിയ്ക്കും...

myexperimentsandme said...

ഉള്ള കാര്യം കണ്ണന്‍ ലാസ്റ്റ് പറഞ്ഞു,

“കുറുക്കന്‍....കുരങ്ങന്‍”

പ്രാപ്രാ മാത്രം പറഞ്ഞു പഠിച്ചാല്‍ മതിയല്ലോ കണ്ണന്‍ പറ പോലെ റ പറയാന്‍.

മന്‍‌ജിത്തേ, വക്കാരിമഷ്ടന്‍ പറഞ്ഞാല്‍, ആ “ഷ്ട” വരുമ്പോള്‍ ഒരു ലിറ്റര്‍ തുപ്പല്‍ തെറിക്കും അതാ പ്രശ്നം.

കണ്ണന്‍ മിടുമിടുക്കന്‍... ഒന്നു പറഞ്ഞാല്‍ രണ്ട് തിരിച്ചു പറയുന്നവന്‍. ഉമേഷ്‌ജിക്കൊരു അസൈന്‍‌മെന്റ് കൊടുത്താലോ?

ദേവന്‍ said...

ഹ ഹ. കമ്പ്യൂട്ടറിനു ശബ്ദച്ചീട്ട്‌ ഘടിപ്പിച്ച്‌ ആദ്യം കേട്ടത്‌ ഇതാ.

കൊച്ചിനെ അത്ര കളിയാക്കാനൊന്നുമില്ല. ആദ്യം അച്ഛന്‍ "സൈക്കിള്‍ റാലി പോലെ ഒരു ലോറി റാലി" എന്നു 5 തവണ നോണ്‍ സ്റ്റോപ്‌ പറഞ്ഞേ, എന്നിട്ട്‌ അമ്മ "അളുതല മലയിലൊരോതറവളവില്‍ ഒരിളയൊതളത്തേല്‍ പത്തിരുപത്തഞ്ചിളയൊതളങ്ങാ" എന്നു പറ. രണ്ടും തെറ്റാതെ പറയാന്‍ കഴിഞ്ഞാല്‍ പിന്നെ കണ്ണന്റെ റ കേട്ടു ചിരിച്ചോ.

എന്റെ അനന്തിരവള്‍ക്ക്‌ "ക" എല്ലാം "ച" ആയിരുന്നു, ഒരു അഞ്ചു വയസ്സുവരെ. "അമ്മൂന്റെ ചാത്‌ ചുത്തി ചമ്മലിട്ടു" എന്നൊക്കെ കേട്ടാല്‍ ഒരുമാതിരിപ്പെട്ടവര്‍ അന്തം വിട്ട്‌ "എന്താ ഇവള്‍ പറഞ്ഞേ?" എന്നു പരസ്പരം ചോദിക്കുമായിരുന്നു.

രാജ് said...

ഹാഹാ എനിക്കു കുട്ട്യേടിത്തീടെ വിറ്റാ ബോധിച്ചേ “പ്രാപ്രാന്നു 15 തവണ പറയണം പോലും.” പാവം പ്രഭേഷ് ഇങ്ങിനെയൊരു പാര ഒളിഞ്ഞിരിക്കുന്നതു സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല.

സതീഷ് മാഷ് എത്ര പെട്ടെന്നാ അല്ലേ ബൂലോഗ കുടുംബത്തില്‍ ഒരു അംഗമായതു് :) കണ്ണനും റൃ‌ൃൃൃൃൃൃൃൃൃ എന്നു കണ്ണനെ കഷ്ടപ്പെട്ടു പഠിപ്പിക്കുന്ന കണ്ണന്റെ അമ്മയ്ക്കും സ്നേഹാശംസകള്‍.

ജൂനിയര്‍ ഉമേഷിന്റെ ശിക്ഷണത്തില്‍ ഒരു രണ്ടു ദിവസം വിട്ടേയ്ക്കൂ, കുട്ടികള്‍ തമ്മിലാവുമ്പോള്‍ റയും ഴയുമെല്ലാം പെട്ടെന്നു പയറ്റിത്തെളിയും.

Kumar Neelakandan © (Kumar NM) said...

എന്താ രസം അവന്റെ ശബ്ദം. അവന്‍ പെട്ടന്നുതന്നെ ‘റ’യും രായും പഠിക്കും :)
കല്യാണി ‘ര’ യും ‘റ’ യും പറയാത്തതില്‍ അവളുടെ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചിട്ടുണ്ട്. അവള്‍ക്ക് അവളുടെ അഛന്‍ കുമായ് ആയിരുന്നു. കഴിക്കുന്നത് ചോയ്. കായ്, വയും, ചിയി, ഒക്കെയായിരുന്നു. ഒടുവില്‍ എല്‍ക്കേജിയില്‍ കൂട്ടുകാരൊത്തു പയഞ്ഞുതിടങ്ങിയപ്പോള്‍ റ വന്നു, ര വന്നു. :)
അങ്ങനെയാ ഒരോന്നു വരേണ്ടത്, അതിന്റേതായ വഴികളിലൂടെ.

prapra said...

കുട്ട്യേടത്തീ, പ്രാപ്രാ എന്ന് പതിനഞ്ച്‌ പ്രാവശ്യം പറയാന്‍ ശ്രമിച്ചാല്‍ ലൂപ്പില്‍ കുടുങ്ങും :). ഒരു പ്രാവശ്യം പ്രാ എന്നു പറയുമ്പോള്‍ തന്നെ കണ്ണന്‍ 'പര പരാ' ന്ന് പറയും.

സതീഷ്‌, കൂറ എന്ന് കേട്ട്‌ രോമഞ്ചം ആയി. ആളുകള്‍ കളിയാക്കുന്ന കൊണ്ട്‌ ഞാന്‍ പബ്ലിക്‌ ആയി 'പാറ്റ' എന്നേ പറയലുള്ളൂ :).

ബിന്ദു said...

കണ്ണാ നമുക്കിനി അച്ഛനേയും അമ്മയേയും പഠിപ്പിക്കാം ട്ടോ..
:)

മുല്ലപ്പൂ said...

കര്‍‌ണ്ണാനന്ദകരം.. :)
‘പക്രു‘
‘പക്കുരു പക്കുരു‘