Wednesday, June 21, 2006

ഗഡിയും ചുള്ളനും

ഗഡി:
ഗഡിയെന്നാല്‍ 'അടുത്ത സുഹൃത്ത്‌' എന്നും 'സോള്‍ ഗഡി' എന്നാല്‍ വളരെ അടുത്ത സുഹൃത്ത്‌ എന്നതുമാണ്‌ പൊതുവില്‍ അര്‍ത്ഥമെങ്കിലും, നമ്മളോട്‌ അടുപ്പമുള്ള വ്യക്തിയോട്‌ വേറൊരു വ്യക്തിയെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തെ ഗഡി എന്ന് പരാമര്‍ശിക്കാം.

ഉദാ:-
*ഇന്നലെ പാതിരാക്ക്‌ എതോ ഒരു അറബി എന്നെ ഫോണില്‍ വിളിച്ച്‌ അറബീല്‌ ജാതി പെരുക്കിഷ്ടാ.

'മനുഷ്യനെ മിനക്കെടുത്താതെ പോയി കിടന്നൊറങ്ങറ ഗഡീ'

എന്ന്‌ പറഞ്ഞ്‌ ഞാന്‍ മൊബെയില്‍ സ്വിച്ചോഫ്‌ ചെയ്തുവച്ചു.
ഇതിലെ ഗഡി അപരിചിതനായ അറബിയാണ്‌.

ചുള്ളന്‍:
സുന്ദരന്‍ എന്ന് തന്നെ അര്‍ത്ഥം. സുന്ദരാ അല്ലേ സുന്ദരീ എന്ന് വിളിച്ചാല്‍ ആര്‍ക്കും വല്യ പരാതിയൊന്നുമുണ്ടാവാത്തതുകൊണ്ടത്രേ അത്‌ വ്യാപകമായ വിളിയായിക്കിയത്‌. ഇപ്പോ ചുള്ളനും ഗഡിയും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിച്ചുവരുന്നുണ്ട്‌

ഉദാ:-
സ്വന്തം അച്ഛന്‍ ഡ്രസ്സ്‌ മാറി രാവിലെ പുറത്തേക്ക്‌ പോകുന്നത്‌ കണ്ട്‌ അമ്മയോട്‌ മകന്‍ ചോദിക്കുന്നു

*അമ്മേ, ദെവിടേക്കാ കാലത്ത്‌ തന്നെ ചുള്ളന്‍ ചെമ്പ്‌ റോളില്‍..?
* * *
പി.എസ്.: ഞാന്‍ ബ്ലോഗില്‍ സാധാരണ ഗഡിയെന്നും ചുള്ളനെന്നും വിളിക്കുന്നത്‌ 'പ്രിയ സുഹൃത്തേ' എന്ന അര്‍ത്ഥത്തിലാണ്‌.

15 comments:

വിശാല മനസ്കന്‍ said...

എല്‍ ജി കുട്ടിയുടെ ചോദ്യത്തിന് എന്റെ മറുപടി.

സു | Su said...

കൊള്ളാം... ചുള്ളന്‍ ഗഡീ ;)

ഇടിവാള്‍ said...

വിശലഗെഡി..പോസ്റ്റിങ്ങ്‌ ചെമ്പായിട്ടുണ്ട്‌ !
പിന്ന്യേ, ഈ, " അല്‍ക്കുല്‍ത്ത്‌: ന്റെ അര്‍ത്ഥം കൂടിയൊന്നു ഡിഫൈയിന്‍ ചെയ്താല്‍ തരക്കേടില്ല്യാര്‍ന്നു !
ഓര്‍മീല്ല്യേ , മ്മടെ " അല്‍ക്കുല്‍ത്‌ ഗെഡി" യെ ??

ഉമേഷ്::Umesh said...

“ചുരുളന്‍” എന്ന വാക്കിന്റെ തദ്‌ഭവമല്ലേ “ചുള്ളന്‍”? വെളിയിലിറങ്ങുമ്പോള്‍ തലമുടി ചുരുട്ടി വെയ്ക്കുന്നവന്‍ (പഴയ ജയന്‍, സുകുമാരന്‍ കാലഘട്ടം...)?

മംഗളത്തിലെ ലോലനെയാണു് “ചുള്ളന്‍” എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതു്.

“ഗഡി”യെക്കേട്ടതു് വിശാലന്‍ പറഞ്ഞാണു്. മുമ്പു കേട്ടിട്ടില്ലെങ്കിലും നമ്പ്യാരുടെ പൂശകനെപ്പോലെ അര്‍ത്ഥം മനസ്സിലായി :-)

കലേഷ്‌ കുമാര്‍ said...

വിശാലഗുരോ,ഇതുപോലെ ചില തനി തൃശൂര്‍ സ്ലാംഗുകള്‍ കൂടെയുണ്ട്. അവയെല്ലാം കൂടെ ഒന്ന് വിശദീകരിച്ച് പോസ്റ്റാക്കാമോ സമയം പോലെ?
(ഉദ്ദാ: അമ്പ്)

ബിരിയാണിക്കുട്ടി said...

എന്താ ചുള്ളാ ഇവന്മാരൊക്കെ ഒരു ജാതി റോള്..?
ഈ ഗഡികളൊന്നും ഇതേ വരെ ഈ “ഗഡി” കേട്ടിട്ടില്ല്ലാ?? ഹാഫ് ലൈഫ് വേസ്റ്റ്‌ ആയില്ലേ.. വിശാലേട്ടന്‍ ഇപ്പഴെങ്കിലും പറഞ്ഞൂ കൊടുത്തതു നന്നായി. എല്‍ ജി കുട്ട്യേ ഇങ്ങനത്തെ അടാറ് സംശയങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ വല്യ കലിപ്പിനും അല്‍ക്കുല്‍ത്തിനും ഒന്നും പോവാണ്ട്‌ ദേ.. ഇങ്ങോട്ട് ചോയ്ച്ചാ‍ ട്ടാ.

ഡാലി said...

ഒരു ഒന്നാന്തരം തൃശൂര്‍ക്കാരിയായ (കുരിയച്ചിറ) ഞാന്‍ ഇവിടെ പോസ്റ്റാന്‍ തീരുമാനിച്ചു.
ഈ തനിമലയാളം കാണുന്നതു വിശാല മനസ്കന്‍ന്റെ കൊടകര പുരാണം PDF attachment forward കിട്ടിയതിനു ശേഷം നടത്തിയ search ഇല്‍ നിന്നാണ്‌. എനിക്കയച്ചു തന്ന സുഹൃത്തിന്റെ comment "വായിക്കന്‍ പറ്റിയ ഒരു ഐറ്റം. നിങ്ങള്‍ സൂര്‍ക്കരുടെ (തൃശൂര്‍) കഥയാ...especically കൊടകര"
അപ്പൊ ഗഡി ഇവിടെ ഞനെന്തൂട്ടാ എഴ്‌താ..കുരിയച്ചിറേന്ന്‌ സ്കൂട്ടായിട്ട്‌ കൊറേ കാലയിഷ്ടാ
ഒരു ചുള്ളന്‍ അല്‍കുല്‍ത്തിന്റെ അര്‍ത്‌ഥം ചോയ്ക്കുണു..
ഈ മൊതല്‌ എല്ലാം അല്‍കുല്‍ത്താക്കണ ലക്ഷ്ണാ..
നീ വല്ല അല്‍കുല്‍ത്തും ഉണ്ടാക്കിയോ എന്നു തൃശൂര്‍ക്കാര്‍ ചോദിച്ചാല്‍ നീ വല്ല അലംബുണ്ടക്കിയോ (പ്രശ്നം) ചുള്ളാ എന്നാണ്‌
ആകെ അല്‍കുല്‍ത്തായി എന്ന്‌ പറഞ്ഞാല്‍ ആകെ കൊളമായീന്നും

Anonymous said...

നന്ദീ വിശാലേട്ടാ
ഇനീം കുറേ ഡൌബ്ട്ട്സ് ഉണ്ടു.അത് ഇവിടെ കമന്റായിട്ട് ഇടാം..

Adithyan said...

ഇതു സ്പാറി മ്വോനേ... ഞെരി തന്നെ കേട്ടാ...

പാപ്പാന്‍‌/mahout said...

[ഞങ്ങടെ നാട്ടില്‍ “ചുള്ളന്‍” എന്നാല്‍ നല്ല തിളങ്ങണ കറുത്ത നിറമുള്ള ഒരുതരം വലിയ ഉറുമ്പാണ്‍. അതു കടിച്ചാല്‍ മരണവേദനയ്ക്കു തുല്യം വേദനിക്കും.]

ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് മുവാറ്റുപുഴ ഏരിയയില്‍ പ്രചാരമുണ്ടായിരുന്ന ഒന്നു രണ്ടു പ്രയോഗങ്ങള്‍:

- കൃഷി ചെയ്യുക - വേറൊരുത്തന്റെ ചെലവില്‍ സുഖിച്ചു ജീവിക്കുക.
- കറയടിക്കുക - മേല്‍‌പ്പറഞ്ഞ അര്‍‌ത്ഥം തന്നെ. എല്ലാവരെയും കറയടിച്ചു ജീവിച്ചുകൊണ്ടിരുന്ന ഒരു തദ്ദേശവാസിയെ “കാര്‍‌മാന്‍” എന്നായിരുന്നു ഞന്‍ ബഹുമാനപുരസ്സരം വിളിച്ചിരുന്നത്.

ദമനകന്‍ said...

"ഉദാ:-
*ഇന്നലെ പാതിരാക്ക്‌ എതോ ഒരു അറബി എന്നെ ഫോണില്‍ വിളിച്ച്‌ അറബീല്‌ ജാതി പെരുക്കിഷ്ടാ.

'മനുഷ്യനെ മിനക്കെടുത്താതെ പോയി കിടന്നൊറങ്ങറ ഗഡീ'

എന്ന്‌ പറഞ്ഞ്‌ ഞാന്‍ മൊബെയില്‍ സ്വിച്ചോഫ്‌ ചെയ്തുവച്ചു. "


'മനുഷ്യനെ മിനക്കെടുത്താതെ പോയി കിടന്നൊറങ്ങറ ശവീ..' എന്നല്ലെ വേണ്ദത്?
ഒരു തൃശൂര്‍ക്കാരന്‍ റൂ‍മ്മയ്റ്റായി ഉണ്‍ദായിരുന്നതിന്ടെ പരിജ്ഞാനമാണേ..

said...

പുഷ്പൻ എന്നൊരു തൃശ്ശൂര്‌ പ്രയോഗം കേട്ടിട്ടുണ്ടോ?

"ഗഡി ആളൊരു പുഷ്പനാ ല്ലേ ?"

"അവൻ അവടെ നിന്ന്‌ പുഷ്പിക്ക്ണ്ട്‌"

പുഷ്പിക്കൽ = കുറുങ്ങൽ = പഞ്ചാര അടിക്കൽ എന്നു വിവക്ഷ.

Adithyan said...

‘അവനൊരു കോഴിയാണ്’ എന്നാണു ഞ്ങ്ങള്‍ പറയുക

വഴിപോക്കന്‍ said...

പണ്ട്‌ പുഷ്പന്‍ എന്നാല്‍ പഞ്ചാരകുട്ടന്‍ എന്നയിരുന്നു അര്‍ഥം .. മിമിക്രിക്കാര്‍ പറഞ്ഞ്‌ ഇപ്പൊ അത്‌ ചാന്ത്‌പൊട്ട്‌ ടൈപ്പ്‌ "പെണ്ണിഷ്‌ ആയ ആണ്‌" എന്നായി.. അത്‌ തന്നെ.. ദെ കെഡക്ക്‌ണ്‌ സാാധനം.. തത്തമ്മ ചുണ്ടന്‍!

കോഴി എന്നത്‌ വടക്കോട്ട്‌ നല്ല പ്രചാരമുള്ള പ്രയോഗമാണ്‌ .. ഒരു പൂവന്‍ കോഴി ഒരുപാട്‌ പിടകളെ ചുറ്റി നടക്കുമ്പോലെ എപ്പോഴും പെണ്ണുങ്ങളുടെ പിന്നാലെ നടക്കുന്നവന്‍ എന്ന്

വഴിപോക്കന്‍ said...

അല്‍കുല്‍തും (ഒരറബി ലുക്ക്‌ ആ വാക്കിന്‌) ചുള്ളനും ത്രിശ്ശൂര്‍ ഒണ്‍ലി പ്രയോഗമല്ല കെട്ടൊ.. മലപ്പുറത്ത്‌ പണ്ടേ പ്രചുര പ്രയോഗത്തിലുള്ളതാണ്‌ അല്‍കുല്‍ത്‌ ..അര്‍ഥം അത്‌ തന്നെ "അലമ്പാവുക" "കുളമാവുക"
"ഞാന്‍ ന്നലെ ഒരു വഴിയ്ക്ക്‌ പോയിട്ട്‌ ആകെ അല്‍കുല്‍ത്തായി ചെങ്ങായീ " എന്ന് വാക്യത്തില്‍ പ്രയോഗം സാമ്പിള്‍

ചുള്ളന്‍ എന്നതും അതെ.. ഒരു 90സ്‌ മുതല്‍ വളരെ കോമണായ വാക്കാണ്‌ ചുള്ളന്‍ , ചെത്തുക ഒക്കെ..
വെറുതെ എന്റെ ഒരു ജെനറല്‍ ക്നോളഡ്ജ്‌ പങ്കുവച്ചതാണ്‌.. ത്രിശ്ശൂര്‍ക്കാരുമായി പിടിവലി ഉദ്ദേശിച്ചിട്ടില്ല :)