Tuesday, June 20, 2006

ഇഞ്ചിയുണ്ടോ കറിവേപ്പിലയുണ്ടോ?

എല്‍ജീ, സൂ, മറ്റു പാചകരേ,
അര്‍ജ്ജന്റ്‌ സഹായം വാണ്ടഡ്‌.

രണ്ടു വയസ്സില്‍ താഴെ ഉള്ള ഒരു കുട്ടിക്ക്‌ കഴിക്കാന്‍
1. ചീര
2. പാലക്‌
3. കാരറ്റ്‌
4. ബീറ്റ്‌ റൂട്ട്‌
5. ക്യാബേജ്‌
6. മധുരക്കിഴങ്ങ്‌
എന്നിവ ഒറ്റക്കോ ഒന്നിച്ചോ ചേര്‍ന്ന പാചക കുറിപ്പുകള്‍ വേണമല്ലോ
(എനിക്ക്‌ ആകെ ഇതു പുഴുങ്ങി ശകലം ഉപ്പു ചേര്‍ത്ത്‌ ഉടച്ച്‌ കൊടുക്കുന്ന സൂത്രപ്പണിയേ അറിയൂ. ശകലം കാരറ്റ്‌ പുഴുങ്ങി ഉടച്ച്‌ പഞ്ചാരവാക്കു പറഞ്ഞ്‌ ഒരു കുഞ്ഞാവക്ക്‌ കൊടുത്തിട്ട്‌ അവന്‍ അഞ്ഞൂറാന്‍ സ്റ്റൈലില്‍ ഥൂ എന്ന് തുപ്പിക്കളഞ്ഞു.)

ഇനി എനിക്ക്‌ ഒരു കാര്യം പറഞ്ഞു തരണേ. ഞാന്‍ ഈ കാസ്സറോള്‍ എന്നുവച്ചാല്‍ ശാപ്പാടു ചൂടാറാത്ത പാത്രം ആണെന്നാ വിചാരിച്ചിരുന്നത്‌. ഈ പ്രശ്നം ഒരന്താരാഷ്ട്ര പ്രശ്നമാക്കിയപ്പോ മദാമ്മാരും മറ്റും ഇതെല്ലാം കൊണ്ട്‌ കാസ്സറോള്‍ ഉണ്ടാക്കി കൊടുക്കാന്‍ പറയുന്നല്ലോ.

18 comments:

Anonymous said...

ദേവേട്ടാ
ദേവേട്ടന്‍ ആദ്യായിട്ട് ഒരു സകായം ചോദിച്ചപ്പൊ.....

ശരിയായ കാസറോള്‍ നമ്മടെ നാട്ടിലു കിട്ടണ സാധനമല്ല..
“casserole“ എന്നു ട്ടൈപ്പ് ചെയ്തു നോക്കൂ.ഇവരു ബേക്ക് ചെയ്യണ സാധനത്തിനെ ആണു അങ്ങിനെ വിളിക്കാ...

പിന്നെ ദേവേട്ടാ,എന്തു കുട്ടിയാണു ഇതു? നമ്മുടെ നാട്ടുകാരാണൊ? റൈസിപ്പി അതിനനുസരിച്ചു മാറ്റാനാ..പിന്നെ കുട്ട്യേടത്തിയോടും കൂടി ചോദിച്ചോളൂ..ഹന്ന മോളു എന്തെല്ലാം കഴിക്കാ എന്നും അറിയല്ലൊ..അപ്പൊ എന്തു കുട്ടിയാന്നു പറാട്ടൊ.

ദേവന്‍ said...

കാസറോളിനു നന്ദി എല്‍ ജി. കുട്ടിക്ക്‌ കാസറോള്‍ കൊടുക്കാന്‍ പറഞ്ഞപ്പോ പാമ്പുവിഴുങ്ങി പ്രഭാകരന്‍ റോഡില്‍ കാണികളുടെ ചില്ലിക്കാശിനായി റ്റ്യൂബ്‌ ലൈറ്റ്‌ തിന്നുന്നത്‌ ഓര്‍ത്തുപോയി.

(പ്രകൃതി ചികിത്സകരു മാത്രേ ലൊക്കാലിറ്റിയും ക്ലൈമറ്റും ചോദിക്കു എന്നു കരുതി പറയാഞ്ഞതാ. ദേ പിടിയപ്പ)

കുട്ടി എല്‍ജിഡെ നാടിനടുത്താ,പെണ്‍കുട്ടി

പാല്‍ അലര്‍ജ്ജിയാ, മാംസം കൊടുത്തിട്ടില്ല ഇതുവരെ. മുട്ട കഴിക്കും. ബട്ടര്‍ കഴിക്കില്ല.

കുട്ടിടെ നാട്ടില്‍ 75% ഹുമിഡിറ്റി,
70-75 ഫാരന്‍ഹീറ്റ്‌ ചൂട്‌,
10+ കിലൊമീറ്റര്‍ വിന്‍ഡ്‌,
വിസിബിലിറ്റി ആറു മൈല്‍
മേഘം 70 ബി കെ എന്‍
19-23-20 :)

ദേവന്‍ said...

ഒന്നൂടെ പറയാന്‍ വിട്ടു, കുട്ടി അമേരിക്കയിലാണേലും മല്‍ബാറിയാ (മലയാളി എന്നതിന്റെ അറേബ്യന്‍ പ്രായോഗം)

sami said...

ആവശ്യമുള്ള സാധനങ്ങള്‍:
കാരറ്റ്
പാല്‍
പഞ്ച്സാര അല്ലെങ്കില്‍ ശര്‍ക്കര
ഉപ്പ്[one pinch]

പ്രഷര്‍ കുക്കറില്‍ ഒരിത്തിരി വെള്ളം ചേര്‍ത്ത് കാരറ്റ് വേവിക്കുക[ഒരഞ്ച് വിസ്സില്‍..മതിയാവും]...കാരറ്റ് ഒരു കയില് കൊണ്ട് ഉടയ്ക്കാന്‍ പറ്റും...അതില്‍ പാലും പഞ്ചസാരയും ആവശ്യത്തിന്‍ ഉപ്പും ചേര്‍ത്ത് കുറുക്കിയെടുക്കുക...
ഇത് കുട്ടികല്‍ക്കിഷ്ടമാകും എന്നാണനുഭവം....

പച്ചരിയും പച്ചക്കറികളും ആവശ്യത്തിന് വെള്ളവും
ഉപ്പും ചേര്‍ത്ത് വേവിച്ച് വാങ്ങുന്നതിന്‍ മുമ്പ് അൽപ്പം വെളിച്ചെണ്ണ ചേര്‍ക്കുക...അത്യാവശ്യം നന്നായി വേവിക്കണം...തൈരും കൂടി കുട്ടികള്‍ക്ക് കൊടുത്താല്‍ ഥൂ എന്നു പറയില്ല എന്നെന്‍റെ വിശ്വാസം

സെമി

ചില നേരത്ത്.. said...

സമീ
താനാളു തരക്കേടില്ല..പാല്‍ അലെര്‍ജിയായ കുട്ടിയ്ക്ക് പാലില്‍ ചാലിച്ച കാരറ്റ്. ഗൊള്ളാം ..നല്ല റെസിപ്പി ;)

sami said...

അയ്യോ........ഞാനത് കണ്ടില്ല ക്ഷമിക്കൂ.............

സെമി

സു | Su said...

രണ്ട് വയസ്സില്‍‍ താഴെയുള്ള കുട്ടികള്‍ എല്ലാത്തിനോടും ഥൂ എന്ന് പറയുന്ന സ്വഭാവക്കാരാണ്.
ഇതൊക്കെ കൊടുക്കാന്‍ ഉള്ള ഒരു മാര്‍ഗമേ ഉള്ളൂ.
ചോറ് നല്ലപോലെ വേവിച്ച്, ഇവയിലേതെങ്കിലും ഒന്നും സാധാരണ വേവിക്കുന്നതുപോലെ മഞ്ഞളൊക്കെ ഇട്ട് വേവിച്ച് (കുറച്ച് മാത്രം)അല്‍പം ഉപ്പും ചേര്‍ത്ത് മിക്സിയില്‍ ഇട്ട് അടിച്ച് കൊടുത്ത് പരീക്ഷിക്കുക. തൈര്‍ കൊടുക്കാമെങ്കില്‍ തൈരും യോജിപ്പിക്കാം.

കുട്ടികള്‍ ഇവയൊന്നും ഒറ്റയ്ക്ക് കഴിക്കും എന്ന് തോന്നുന്നില്ല. ചോറിന്റെ കൂടെത്തന്നെ യോജിപ്പിച്ച് കൊടുക്കുകയേ നിവൃത്തിയുള്ളൂ.

ദേവന്‍ said...

പാലിനു പകരം സോയാ ആക്കിയാലോ സെമി?

കണ്ണൂസ്‌ said...

ദേവാ,

ഇതില്‍ ബീറ്റ്‌റൂട്ടും കാരറ്റും കാബേജും ഞങ്ങള്‍ അഞ്ജുവിന്‌ കൊടുക്കുന്നത്‌ സാധാരണ നമ്മള്‍ തോരന്‍ വെക്കുന്ന രീതിയിലാണ്‌. കടുക്‌ പൊട്ടിച്ച്‌, നാളികേരം വറുത്ത്‌, അല്‍പ്പം കൂടുതല്‍ വേവിച്ച്‌ കൊടുക്കും. ബീറ്റ്‌റൂറ്റ്‌ ഉള്ളി മൂപ്പിച്ച്‌ കുക്കറില്‍ വേവിച്ചും കൊടുക്കാം. ചീരയും പാലക്കും ഉള്ളിയുടെ കൂടെ കഴിക്കില്ലെങ്കില്‍ ഈ പറഞ്ഞ പച്ചക്കറികളുടെ കൂടെ അല്‍പ്പം വെള്ളം തളിച്ച്‌ കുക്കറില്‍ നന്നായി വേവിക്കുക. എന്നിട്ട്‌ മിക്സില്‍ ഒരൊറ്റ തവണ കറക്കി സത്ത്‌ പിഴിഞ്ഞെടുത്ത്‌ അല്‍പ്പം ഉപ്പും കുരുമുളകും ചേര്‍ത്ത്‌ സൂപ്പ്‌ പോലെ കൊടുക്കാം.

സു പറഞ്ഞ പോലെ, എല്ലാം ചോറിന്റെ കൂടെ കൊടുക്കുന്നതാണ്‌ നല്ലത്‌.

sami said...

പാലിന്‍ പകരം സോയാമില്‍ക്കോ,തേങ്ങാമില്‍ക്കോ ആകാം...പക്ഷെ അതും അലര്‍ജിയാകാനുള്ള സാധ്യത ഉണ്ട്...
ഫോര്‍മ്യുല മില്‍ക് അലര്‍ജിയല്ലെങ്കില്‍ അതും ഉപയോഗിക്കാം...
{എന്‍റെ മോനിതെല്ലാം അലര്‍ജ്ജിയാരുന്നു...}

Anonymous said...

Lactose intolerant ആണോ അതൊ പാലുല്‍പ്പന്നങ്ങള്‍ക്കെല്ലാം അലര്‍ജിയാണൊ?

കാരറ്റ് സെമി പറഞ്ഞപോലെ മധുരമാക്കി കൊടുത്താല്‍ കഴിക്കും എന്നു തോന്നുന്നു.

പിന്നെ തൈര് അലര്‍ജിയല്ലെങ്കില്‍ ചീര പുഴുങ്ങി, ചീര പച്ചടി പോലെ കൊടുത്താലൊ?
http://injimanga.blogspot.com/2006/06/cheera-pachadi-red-indian-spinach-in.html

അതുപോലെ,തൈര് അലര്‍ജി അല്ലെങ്കില്‍ കാരറ്റും,ചീ‍രയും,സ്പിനാ‍ച്ചൂം ഒക്കെ തീരെ പൊടിയായി അരിഞ്ഞു,ഇച്ചിരെ ഉപ്പിട്ടു ഒന്നു ആവി കയറ്റി,ഇച്ചിരെ തൈരിന്റെ കൂടെ സാലഡ് പോലെ കൊടുത്താലൊ?

ഇനി തൈരു അലര്‍ജിയാണെങ്കില്‍ ,ഈ ചീരയും ,സ്പിനാച്ചും എല്ലാം ചേറുതായി അരിഞ്ഞു ഇച്ചിരെ ആവി കയറ്റി ചപ്പാ‍ത്തി മാവില്‍ കുഴച്ചു,
ഇച്ചിരെ ശര്‍ക്കരയുമിട്ടു,നെയ്യില്‍ നേര്‍മ്മയായി ചുട്ടെടുത്താലൊ?

ചോറു കഴിക്കുമെങ്കില്‍ ഇച്ചിരെ പരിപ്പും ചീരയും കാരറ്റും ഒക്കെ പരിപ്പുഇല്‍ ഇട്ടു വേവിച്ചു,ചോറിന്റെ കൂടെ ഇച്ചിരെ നെയ്യും കൂടി ചേര്‍ത്തും കൊടുക്കാമെന്നു തോന്നുന്നു...

Anonymous said...

അഹാ! മുട്ട കഴിക്കുമൊ? എന്നാല്‍ ഇതെല്ലാം കൂടി തീരെ പൊടിയായി,പറ്റുമെങ്കില്‍ ഒരു മാണ്ടോലിനില്‍ സ്ക്രേപ്പ് ചെയ്തു ഏടുത്തു,ഇച്ചിരെ ആവി കയറ്റി,എനിട്ട് മുട്ടേടെ കൂടെ, മുട്ട ബുര്‍ജിയൊ, ഓമലേറ്റൊ പോലെ ഉണ്ടാക്കിയാല്‍ മതി. ഈസി ആയി കഴിച്ചോളും.

Kuttyedathi said...

പുഴുങ്ങി ഉടച്ച്‌ ഉപ്പും ചേര്‍ത്തു കൊടുത്താല്‍ കുട്ടികള്‍ മിക്കവാറും ധൂ ന്നു തുപ്പും. പ്രത്യേകിച്ചും പൊട്ടറ്റോ. ഒരുതരം ഒട്ടലു പോലെ വരുന്നതു കൊണ്ട്‌, അവര്‍ക്കതിറക്കാന്‍ കൂടി പറ്റില്ല.

ക്യാരറ്റും ബീറ്റ്രൂട്ടും പൊറ്റട്ടോയുമൊന്നും ഇവിടെ ഒന്നര വയസ്സുകാരിക്കു മിക്സിയിലിട്ടടിച്ചല്ല കൊടുക്കുന്നത്‌. (അതൊക്കെ ഒരു ആറു മുതല്‍ പത്തു മാസത്തില്‍ മാത്രം ) എല്ലാം നമ്മളു കഴിക്കുന്ന പോലെ തന്നെ. ക്യാരറ്റും ബീറ്റ്രൂട്ടുമൊക്കെ ഒരുപാടു മുളകു വാരിയിടാതെ മെഴുക്കുവരട്ടി വയ്ക്കും. ഹന്നമോള്‍ മിടുക്കി ആയി കഴിക്കും. പിന്നെ, സാംബാറിനകത്തൂന്നും, ക്യാരറ്റും, പൊട്ടറ്റോയും, ബീന്‍സുമൊക്കെ പെറുക്കി ചോറുണ്ടോണ്ടിരിക്കുമ്പോള്‍ അവളുടെ ബൌളിലിട്ടു കൊടുക്കും. കഴിച്ചോളും. ക്യാബേജ്‌ തോരനും ചീര തോരനുമൊക്കെ ചോറിന്റെ കൂടെ ഇളക്കിയിട്ടു കൊടുത്താല്‍ സ്പ്പൂണു കൊണ്ടു കഴിക്കുമല്ലോ. ഇടക്കിടെ വക്കാരി പുട്ടും കടലയും കഴിച്ചിട്ട്‌ ശൂ വയ്ക്കണ പോലെ എരി കൊണ്ടു ശൂ വച്ചിട്ട്‌ 'ഊസ്‌ ഊസ്‌ ' എന്നു പറഞ്ഞു ജ്യൂസും ചോദിച്ചു മേടിച്ച്‌ കുടിച്ചോളും.

ഇങ്ങനെയെല്ലാ സാധനവും നമ്മളു കഴിക്കുന്നതൊക്കെ കഴിക്കില്ലേ, രണ്ടു വയസ്സുള്ള കുട്ടി. ഇതൊക്കെയല്ലാതെ കുട്ടികള്‍ക്കു വേണ്ടി മാത്രം റെസിപ്പിയൊന്നുമെനിക്കറിയില്ല, ദേവേട്ടാ :)

ഉമേഷ്::Umesh said...

നിങ്ങളൊക്കെ പുണ്യം ചെയ്തവര്‍. ഇവിടെ ഒരു അഞ്ചുവയസ്സുകാരന്‍ ഈ വക സാധനങ്ങളൊന്നും തിന്നില്ല. എരി, പുളി തുടങ്ങിയവയും വര്‍ജ്ജ്യം. തൈരു പോലും കഴിക്കില്ല. മധുരം മാത്രം പഥ്യം. ചോറുണ്ണുന്നതു കൂട്ടാനൊന്നുമില്ലാതെ പച്ചയ്ക്കു്. അഞ്ചേകാല്‍ വയസ്സില്‍ കക്ഷിക്കു ഭാരം 31 പൌണ്ടു് (14 കിലോഗ്രാം). ഇതൊക്കെ പിള്ളേരെ കഴിപ്പിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?

സിബു::cibu said...

കുട്ട്യേട്ടത്തി പറഞ്ഞതുതന്നെ ഉപായം. ഈ പറഞ്ഞ സാധനങ്ങളൊക്കെ വച്ച്‌ നമ്മള്‍ വലിയവര്‍ കഴിക്കുന്ന കറികള്‍ തന്നെ വയ്ക്കുക. മുളക്‌ മാത്രം കുറച്ചിടുക. എല്ലാവരും കഴിക്കാനിരിക്കുമ്പോള്‍ ഈ രണ്ടുവയസുകാരിയേയും ഒരു ചെയറില്‍ കൂടെയിരുത്തുക. ഇവിടെ ഒരു ഹൈ ചെയര്‍ എന്ന ഒരു പൂട്ടോടുകൂടിയ ഉയരമുള്ള ചെയര്‍ കിട്ടും. ഭക്ഷണം കഴിക്കുന്ന സമയത്ത്‌ ഓടിനടന്നാല്‍ രണ്ടു ഉരുള തിന്ന്‌ പിന്നെ കളിയിലാവും ശ്രദ്ധ.

'ഥൂ' എന്നു രണ്ടു തവണ തുപ്പിയാല്‍ അപ്പോള്‍ തന്നെ കൊടുക്കുന്നതു നിറുത്തി മുഖം കഴികിച്ചു വിടുക. കൂടാതെ ചെറിയ കഷണങ്ങള്‍ ഒരു പ്ലേറ്റില്‍ ഇട്ട്‌, അതില്‍ നിന്നും തന്നത്താന്‍ തിന്നാന്‍ വിടുന്നതും നല്ലതാണ്‌. തന്നെ കഴിക്കാനാണ്‌ പലകുട്ടികള്‍ക്കും ഇഷ്ടം. പിന്നെ, ഇടയ്ക്കിടെ സ്നാക്സ്‌ കൊടുക്കാതിരിക്കുക. ഒരു നേരം അധികം ഭക്ഷണം കഴിച്ചില്ലെങ്കിലും അത്ര കുഴപ്പമൊന്നുമില്ല. എപ്പോഴും കുറവാണ്‌ കഴിക്കുന്നതെങ്കില്‍ മാത്രം, 3 നേരം ഭക്ഷണം എന്നത്‌ 4-നേരമോ, 5 നേരമോ ആക്കുക.

ദേവന്‍ said...

എല്ലാവര്‍ക്കും പെരുത്ത്‌ നന്ദി.

സോയും പാലും ഒന്നിച്ച്‌ അലര്‍ജിയോ സെമി എന്തു ചെയ്തു ഫ്രൂട്ട്‌ ജ്യൂസ്‌?

എല്‍ ജിയെ
ഈ മൂപ്പത്യാര്‍ക്ക്‌ ക്ലാസ്സിക്‌ ലാക്റ്റോസ്‌ ഇന്റോളറന്‍സ്‌ അല്ല എല്‍ ജി. പാലു കുടിച്ചാല്‍ മൂക്കും ചെവിയും ഒലിക്കും ( mucus buildup ) റൈബോഫ്ലാവിന്‍ (vitaminb6) ബോര്‍ഡര്‍ലൈനില്‍ നില്‍ക്കുകയായിരുന്നതിനാല്‍ പാല്‍ നിറുത്തുമ്പോള്‍ ഡെഫിഷ്യന്‍സി കാണിക്കുകയും ചെയ്യും. അതാണു ഉത്തര-കക്ഷം പ്രശ്നത്തിനു പരിഹാരമായി ചീര, കാരറ്റ്‌ സ്പിനാഷ്‌ ബീറ്റ്രൂട്ട്‌ രൂട്ട്‌ എടുത്തത്‌.

എക്സ്പര്‍ട്ട്‌ ഒപ്പിനിയനുകള്‍ എല്ലാം കൂടെ അതായത്‌

സെമീസ്‌ യോഗര്‍ട്ട്‌ വെജിറ്റബിള്‍സ്‌
സൂ & ഏടത്തി വെജ്ജി റൈസ്‌
കണ്ണൂസ്‌ ബ്ലെന്‍ഡഡ്‌ വെജി സൂപ്പ്‌
സിബൂ'സ്‌ ഫീഡിംഗ്‌ ടിപ്പ്‌സ്‌ എന്നിവ (അതില്‍ ഒരു കാര്യം ഞാന്‍ ആദ്യമായിട്ടാ ശ്രദ്ധിച്ചത്‌. ഒരിടത്ത്‌ ഇരുത്താതെ പിള്ളേരെ ഓടിച്ചിട്ടു ചോറു കൊടുക്കുന്നത്‌ മലയാളി മാത്രമാവും, കുട്ടികള്‍ സ്വാഭാവികമായും ഇതൊരു കളിതമാശയായിട്ടേ എടുക്കൂ എന്നത്‌ വളരെ ശരി) പ്രയോഗിക്കാം.

പഹയത്തി ഇതില്‍ മെരുങ്ങിയില്ലെങ്കില്‍ ബി കോമ്പ്ലക്സ്‌ കുറേശ്ശെ കൊടുക്കാന്‍ പറയാം

ഗുരുക്കളേ,
മധുരൈ സ്വാമിക്ക്‌ പഞ്ചസാര, എണ്ണപ്പലഹാരം എന്നിവ കുറച്ച്‌ സ്വാഭാവിക മധുരം കൊടുത്തു നോക്കിക്കേ (പഴം, ജ്യൂസ്‌, ശര്‍ക്കര, കല്‍ക്കണ്ട്‌ (തേന്‍ വല്ലപ്പോഴും) കുട്ടികള്‍ ഒരിക്കല്‍ ജങ്കിംഗ്‌ തുടങ്ങിയാല്‍ പിന്നെ തിരിച്ചു കൊണ്ടുവരല്‍ വലിയ പാടാ.

ഉമേഷ്::Umesh said...

ദൈവം സഹായിച്ചു് എണ്ണപ്പലഹാരം അവനു വേണ്ട. പഞ്ചസാരയും ചോക്ലേറ്റും പഴവും കല്‍ക്കണ്ടവും ഇഷ്ടം. ജ്യൂസ് തൊടില്ല.

മുല്ലപ്പൂ || Mullappoo said...

അഞ്ചു വയസ്സുകാരനെ ചിലപ്പോള്‍ കുക്കിങ് രീതി കാണിച്ചു ഒക്കെ കഴിപ്പിചിട്ടുണ്ടു..ടി വീ ലേ പൊലെ പാപ്പം ഉണ്ടക്കം ന്നു പരഞ്ഞു കൂടെ ക്കൂട്ടും പിന്നെ കള്ള്ക്കഥ ഒക്കെ പറഞു..

അരിയും പിന്നെ പച്ചക്കറികളും, ലേശം മഞ്ഞള്‍ പൊടി, അല്‍പ്പം ഉപ്പു, ഇട്ടു ഒന്നിചു കുക്കറില്‍ വേവിചു കൊടുക്കുന്നതാണു രണ്ടു വയസ്സു കാരനു ഉത്ത്മം