Sunday, June 11, 2006

പെട്രോൾ വിലകൾ വിവിധ രാജ്യങ്ങളിൽ

പല രാജ്യങ്ങളിലെയും പെട്രോളിന്റെ വിലകളിൽ അവിശ്വസനീയമായ വ്യത്യാസം കാണുന്നു. ഇപ്പോൾ ഇന്ത്യയിൽ പെട്രോളിന്‌ 4 രൂപയും ഡീസലിന്‌ 3 രൂപയും കൂടിയിരിക്കുകയാണ്‌. അതിനെ പ്പറ്റി ഒരന്വേഷനമാണ്‌ ബ്ലോഗിലൂടെ നടത്തുന്നത്‌. അത്‌ ബൂലോക ക്ലബ്ബ്‌ ആയിക്കൊട്ടെ. പ്രശന്ത്‌ പറയുന്നു പാകിസ്ഥാനിൽ 17 രൂപ മലേഷ്യയിൽ 18 രൂപ എന്നിങ്ങനെ അങ്ങിനെ യാണെങ്കിൽ ഇന്ത്യയിലെ വില കൂടുതലാണ്‌ എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇംഗ്ലണ്ടിൽ 80 രൂപയും സ്കോട്ട്‌ലന്റിൽ 79 രൂപയും ആണെങ്കിൽ ഇന്ത്യയിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊങ്ങു നടത്തുന്ന സമരങ്ങൾ എന്തിനാണ്‌?
In Pakistan the price of petrol is Rs 43. Yes US and Malaysia are the only countries which have petrol prices lower than India. India is much better than other countries in petrol prices
Turkey-Rs 63
Holland-Rs 72
England-Rs 80
Scotland- Rs 79
Germany- Rs 81
Even in US we pay about Rs 30 for 1 litre of petrol. In that 56% are tax. So it is an unoversal phenomina of having tax on petrol.
പൊതുജനങ്ങൾക്ക്‌ തെറ്റിദ്ധാരണയുണ്ടാകുന്ന രീതിയിൽ ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ബൂലോക മലയാളികൾക്ക്‌ അവരവർക്കറിയാവുന്ന ശരിയായ വില കമെന്റുകളായി രെഖപ്പെടുത്തുമെന്ന്‌ വിശ്വസിക്കട്ടെ.

12 comments:

Anonymous said...

അതു കൊള്ളാം... വികസിത രാജ്യങ്ങളിലെ പെട്രോള്‍ വിലയുമായി ഇന്ത്യയിലെ പെട്രോള്‍ വിലയും കൂടി പരിശോധിക്കുന്നത് ന്യായമാണോ ചന്ദ്രേട്ടാ? പാകിസ്ഥനിലെയും മലേഷ്യയിലെയും വില പറഞ്ഞ് നമുക്ക് സമരം ചെയ്യാം. എല്ലാ സമരങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാനെന്നൊക്കെ പറഞ്ഞു തുടങ്ങിയാല്‍....

കെ. പി

കേരളഫാർമർ/keralafarmer said...

കെ. പി : ക്രൂഡ്‌ ഓയിൽ കിട്ടുന്നത്‌ എല്ലാപേർക്കും ഒരേവിലയ്ക്കാണ്‌. സംസ്കരണച്ചെലവിൽ വ്യത്യാസം കാണാം. അമിതമായ നികുതി ചുമത്തി പെട്രോളിനും ഡീസലിനും വിലകൂടുമ്പോൾ വില ഏറ്റവും കൂടുതൽ വർദ്ധിക്കുന്നത്‌ നിത്യോപയോഗ സാധനങ്ങൾക്കാണ്‌. അത്‌ സാധാരണക്കാരെ ബാധിക്കും. സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അവർക്ക്‌ ഡി.എ വർദ്ധനവ്‌ പ്രതീക്ഷിക്കാം. പെൻഷണറായ എനിക്കുൾപ്പെടെ. സമരങ്ങൾപലതും പൊതുജനങ്ങളെ ശല്യപ്പെടുത്തിയും പൊതുമുതൽ നശിപ്പിച്ചും എന്നതാണ്‌ വാസ്തവം. സമരം ചെയ്യുന്നത്‌ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നവർക്കെതിരെയാണ്‌ വേണ്ടത്‌. അമേരിക്ക 30 രൂപയ്ക്ക്‌ പെട്രോൾ ലഭ്യമാക്കി താണവിലയ്ക്ക്‌ സോയബീൻ എണ്ണ കയറ്റുമതിചെയ്ത്‌ ലോകമെമ്പാടുമുള്ള എണ്ണക്കുരുക്കളെ (നാളികേരമുൾപ്പെടെ) നശിപ്പിക്കുകയല്ലെ ചെയ്യുന്നത്‌. ഇത്‌ ഒരുദാഹരനം മാത്രം. എങ്കിലും പാകിസ്ഥാനിൽ 43 രൂപയെങ്കിൽ നമുക്കെന്തുകൊണ്ട്‌ കൂടുതലാകുന്നു?

കേരളഫാർമർ/keralafarmer said...

പ്രതിപക്ഷനേതാവ്‌ ഉമ്മൻചാണ്ടി പറഞ്ഞ സംസ്ഥാന നികുതിയല്ലെ ആദ്യം കുറവുചെയ്യേണ്ടത്‌. ഭരണത്തിലിരിക്കുന്നവർ ന്യായം പറഞ്ഞില്ലെങ്കിലും പ്രതിപക്ഷത്താകുമ്പോൾ ന്യായം പറയും. അത്‌ അവർക്ക്‌ അടുത്ത ഇലക്ഷനിൽ ജയിക്കൻ അവസരവും ഉണ്ടാക്കും.

സുനില്‍ said...

എല്ലാ രാജ്യങളും എണ്ണവില കൂട്ടിയപ്പോള്‍ ഇവിടെ സൌദി അറേബ്യയില്‍ മുപ്പതുശതമാനം കുറച്ചു. ഉല്‍പ്പാദനരാജ്യങള്‍ക്കല്ല എണ്ണയുടെ ഉയര്‍ന്ന വിലയുടെ ലാഭം, (എങ്കിലും ഇവിടെ കുറച്ചു ഇപ്പോള്‍ 60 ഹലാലയ്ണ് അതായത്‌ 7 രൊപ്പ ഒരു ല്‍ഇട്ടര്‍ പെട്റോളിന്. ഡീസല്‍ വില നാലുരൂപയോളവും). ഇടത്ത്ടടുകാര്‍ക്കാണ്. ഇരാക്ക്‌ യുദ്ധത്തിന്റെ ചെലവ്‌ നമ്മുടെ മണ്ടയ്ക്കിടുകയാണ്.-സു-

prapra said...

നികുതി ഒരോരുത്തരും അവരുടെ ഇഷ്ടത്തിനരുസരിച്ച്‌ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു. പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ മാഹിയില്‍ പെട്രോളിന്‌ വില കുറവാണ്‌, ഈ സൌകര്യം ചുറ്റുവട്ടത്തുള്ളവരും അനുഭവിച്ച്‌ പോരുന്നു. ലിറ്ററിന്‌ 2 രൂപയുടെ മേലെ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നു ഇപ്പോള്‍.

ചന്ദ്രേട്ടാ, ഇതൊന്ന് വായിച്ച്‌ നോക്കൂ.

സിബു::cibu said...

http://www.kshitij.com/research/petrol.shtml
http://money.cnn.com/pf/features/lists/global_gasprices/

എന്ന രണ്ട് സൈറ്റുകളും കണ്ടിരിക്കുമല്ലോ. പൊതുവേ വികസിത രാജ്യങ്ങളാണ് പെട്രോള്‍ വിലയില്‍ ഇന്ത്യയ്ക്ക്‌ മുകളിലുള്ളത്‌. അതിനുകാരണം അവിടങ്ങളിലെ ചരക്കുകൂലിയും ജീവിതചിലവും ആയിരിക്കണം.

കണ്ണൂസ്‌ said...

There are two things related to Fuel Price Hike.

1. Increasing Oil pool subsidy:

This is a factor that worries the developing India and the oil pool subsidy contributes a large portion of India’s budget deficit. It is a fact that even at the current price, the Government is not able to meet the actual expense incurred in the exploration and refining of crude. It is true even in US, Pakistan and Malasia. The tax on the Oil price is not an actual contributing factor to the revenue, but it is just an index on the consumer. The subsidy is very high especially on the Gas Fuels like LPG, LNG and Naphtha.

The changed global economic situation is pressurising the Govt. to narrow this deficit and that is one reason the Govt is hiking the consumer price at every given opportunity. The stabilisation could occur somewhere around Rs. 60. This is a hard fact that we have to face.

2. Balance in the Stock Market.

For the last few months, we have seen a booming stock market, especially in the Midcap segment. The main contributors to this have been the Oil companies led by ONGC. Due to various factors, the market began its downward surge two weeks ago and ONGC has been on the receiving end this time. The price crashed from 1500 to 960. This has sent wrong signals to the FIIs and they are slowly withdrawing from the market which is causing a spiralling effect. The experts may be thinking that one way to pacify the market and thus to arrest slide will be a fuel price hike. This will certainly give a boost to oil companies and Midcap segment. (On Friday, the sensex recovered 501 points!! )


== കണ്ണൂസ്‌

തണുപ്പന്‍ said...

ബൂലോഗരുടെ അറിവിലേക്കായി റഷ്യയിലെ പെട്രോള്‍ വില(In INR):
ഏറ്റവും കുറഞ്ഞ ഗ്രേഡ് (I-78) = 28
ഏറ്റവും കൂടിയ ഗ്രേഡ് (I-98)=33

കലേഷ്‌ കുമാര്‍ said...

ഇമാറാത്തിലെ(UAE) എണ്ണ വില - ഗ്യാലന്‍ കണക്കിനാണ് (ഒരു ഗ്യാലന്‍ = 4.5 ലിറ്റര്‍. കണക്കു കൂട്ടാന്‍ സമയമില്ല)

സാദാ പെട്രോള്‍ = 6ദിറഹം 25 ഫില്‍‌സ് (ഒരു ഗ്യാലന്‍)
ഹൈസ്പീഡ് പെട്രോള്‍ = 6 ദിറഹം 75ഫില്‍‌സ് (ഒരു ഗ്യാലന്‍)

ഡീസല്‍ = 9 ദിറഹംസ് (ഒരു ഗ്യാലന്‍)

കേരളഫാർമർ/keralafarmer said...

യാഥാർത്ഥ്യങ്ങളറിയാതെ സമരം ചെയ്യുന്നവരും വിലകൂട്ടിയ ഭരണപക്ഷവും ലോകമലയാളികളിൽ നിന്ന്‌ പലതും മനസിലാക്കട്ടെ എന്നേ ഞാൻ കരുതിയുള്ളു. ഇനിയും പലരാജ്യങ്ങളിൽനിന്നുള്ള വിലകൾ വെളിച്ചം കാണാനുണ്ട്‌. ഒരുവശത്ത്‌ നഷ്ടം നികത്തുമ്പോൾ സർക്കാരുദ്യോഗസ്ഥർക്കുണ്ടാകുന്ന ഡി.എ വർദ്ധനവിനെക്കൂടി ആരെങ്കിലും വിശകലനം ചെയ്താൽ നന്നായിരുന്നു. കടത്തുകൂലി കൂടുമ്പോൾ ഉള്ളി ഉത്‌പാദിപ്പിക്കുന്ന മഹാരാഷ്ട്രയിലെ കർഷകനും ഗോതമ്പുത്‌പാദിപ്പിക്കുന്ന പഞ്ചാബിലെ കർഷകനും തങ്ങളുടെ ഉത്‌പന്നത്തിന്‌ വിലതാണുപോയി എന്നു പരിഭവിച്ചിട്ട്‌ കാര്യമില്ല. ഉപഭോക്താവിനു തിരിച്ചടിതന്നെ ഫലം. സൌദി അറേബ്യ, റഷ്യ, ഇമാറാത്ത്‌ എന്നിവിടങ്ങളിലെ വില ഇന്ത്യക്കാർക്ക്‌ അറിയാൻ കഴിഞ്ഞല്ലോ.ഇനി സിബു തന്ന ലിങ്കിൽ കണ്ടത്‌ മേയ്‌ 29 ന്‌ മലേഷ്യ 18.90, യു.എസ്‌.എ 29.08, സൌത്ത്‌ ആഫ്രിക്ക 40.21, പാകിസ്ഥാൻ 43.73, കാനഡ 45.37, ആസ്‌ട്രേലിയ 47.93 എന്നീ രാജ്യങ്ങളിൽ ഇന്ത്യയേക്കാൽ കുറവാണ്‌. അതേസംയം ഇന്ത്യയിൽ പലസ്തലങ്ങളിലും പലവിലയും ഇതേ പേജ്‌ സാക്ഷ്യം വഹിക്കുന്നു.

Satheesh :: സതീഷ് said...

നാലു കാര്യങ്ങളാണ് ഇന്ത്യയിലെ പെട്രോള്‍ വില നിര്‍ണ്ണയിക്കുന്നത്,
1. അന്താരാഷ്ട്ര മാര്‍ക്കെറ്റിലെ ക്രൂഡ് ഓയില്‍ വില.
2. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ( യു എസ് ഡോളറില്‍)
3. ഇന്ത്യാ ഗവണ്മെന്റിന്റെ ഗുഡ്സ് ആന്റ് സെയിത്സ് ടാക്സ് + സ്റ്റേറ്റ് ഗവണ്മെന്റിന്റെ സബ്സിഡി
4. ഗവണ്മെന്റ്, സ്റ്റോക്കിസ്റ്റ്, ഡീലര്‍ എന്നിവരുടെ ലാഭം

ഇതിലെ ഐറ്റം 1 ആണ് ഇതിലെ പ്രധാന ഭാഗമെങ്കിലും ഓരോ സമയത്തും ഇന്ത്യയുടെ ഇറക്കുമതി Vs ആഭ്യന്തര ഉപയോഗ അനുപാതം (ഇംപോര്‍ട്ട് റ്റു യൂസേജ് ratio) ആണ് ഈ ഐറ്റത്തിന്റെ weightage നിര്‍ണ്ണയിക്കുന്നത്..

ബൈ ദ ബൈ, സിംഗപ്പൂരിലെ പെട്രോള്‍ വില, ലിറ്ററിന് 1.92 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 52 രൂപ).

കേരളഫാർമർ/keralafarmer said...

ഡീസൽ വില കൂടിയതേ ഉള്ളു നിത്യോപയോഗ സാധനങ്ങളുടെ വിലകൾ കുതിച്ചുയരുന്നു.