Thursday, June 08, 2006

വിവാഹപിറ്റേന്ന്

സിനിമകളിലൊക്കെ പലവുരു കണ്ടിട്ടുള്ളതുപോലെ വിവാഹപിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് ഈറനണിഞ്ഞ മുടിയില്‍ തോര്‍ത്ത് കെട്ടി മാക്സിയിട്ട് “ഇക്കാ...” എന്ന് സ്നേഹപൂര്‍വ്വം വിളിച്ച് കട്ടിലിനരികില്‍ വന്നിരുന്ന് പതുക്കെ സ്നേഹത്തോടെ തഴുകി ഉണര്‍ത്തി ചായ തരുന്ന പുതിയപെണ്ണ് വരുന്നതും കാത്ത് പാതിമയക്കത്തില്‍ പുതിയാപ്ല കട്ടിലില്‍ കമഴ്ന്നു കിടന്നു.

കതകു തുറക്കുന്ന ശബ്ദം. അവളെത്തി. ഒന്നും അറിയാത്തപോലെ കിടക്കാം. അവള്‍ വന്നു വിളിക്കുമ്പോള്‍ ചായ മേടിച്ച് മേക്കട്ടിലില്‍ വച്ചിട്ട് അവളെ കെട്ടിപുണരണം....അവന്‍ മനസ്സിലോര്‍ത്തു.

അവള്‍ അടുത്തുവന്നെന്നു തോന്നുന്നു. ഉറക്കം നടിച്ച് കിടക്കാം.

പെട്ടന്ന് ഭൂമികുലുങ്ങുന്നതുപോലെ തോന്നി - അവനെ ശക്തമായിട്ടാരോ പിടിച്ചു കുലുക്കുന്നതുപോലെ. അവന്‍ വിറച്ചുകൊണ്ട് ഞെട്ടി എഴുന്നേറ്റു. കൈയ്യില്‍ ചായയുമായിതാ വന്നു നില്‍ക്കുന്നു വീട്ടിലെ വേലക്കാരി തള്ള.

“എന്തൊരൊറക്കമാണിത് കൊച്ചേ, എഴുന്നേക്ക്, ദാ ചായ കുടി!“

12 comments:

ബിന്ദു said...

കലേഷേ... അതു കൊള്ളാം ട്ടോ... കിണ്ണം കട്ടൂന്നു തോന്നില്ല ;)

ഉമേഷ്::Umesh said...

കണ്ടോ കണ്ടോ, കല്യാണം കഴിഞ്ഞപ്പോഴേക്കു ചെക്കന്റെ ഭാവനയും റൊമാന്‍സുമൊക്കെ ഉണര്‍ന്നതു്. കെണറ്റില്‍ വീണ ശശിയുടെ കഥ പറഞ്ഞോണ്ടു നടന്ന ചെക്കനാ...

ഈ റൊമാന്റിക് മൂഡ് എന്നും നിലനില്‍ക്കട്ടേ, കലേഷേ...

(ഒന്നു ചെറുതാക്കിയിരുന്നെങ്കില്‍ 50 വാക്കിന്റെ കഥകളുടെ മത്സരത്തിനയയ്ക്കാമായിരുന്നു...)

aneel kumar said...

:))
‘ഇക്കാ‍ാ’ന്നൊന്നെ വിളിച്ചത് ഇക്കഥ വേറെവിടെയോ നടന്നതോ നടക്കാനിടയുള്ളതോ ആണെന്നു തോന്നിക്കാനല്ലേ കലേഷേ?

(ആ ഭൂമികുലുക്കവിറയലിലാണ് പനി പിടിച്ചതല്ലേ? സ്മാള്‍ തീഫ്!)

Vempally|വെമ്പള്ളി said...

ഉമേഷെ ഇതു കെണറ്റില് വീണ ശശിയുടെ പോലെ തന്നെയുള്ള കഥയല്ലെ!. കലേഷെ പോരട്ടെ പോരട്ടെ..
അനിലു പറഞ്ഞതു പോലെ കൊച്ചു കള്ളന്‍.

Satheesh said...

കലേഷെ, കഥ നന്നായിട്ടുണ്ട്..

Unknown said...

കലേഷണ്ണോ, എഴുതിയതിന്റെ മോളില്‌ "ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌, എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അതു യാദൃശ്ചികം മാത്രമാണ്‌" എന്നു കൂടി പറഞ്ഞെങ്കില്‍ എല്ലാം തികഞ്ഞേനെ :D

Kuttyedathi said...

എന്തു പറ്റി കലേഷേ, കല്യാണ പിറ്റേന്നു രാവിലെ, റീമ ചായ കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോള്‍, വേലക്കാരി ആണോ കൊണ്ടന്നത്‌ ? കണ്ടോ കണ്ടോ ഗൊച്ചു കള്ളന്‍, ഇന്റിമസി ഇല്ലാ, മിസ്സിങ്ങില്ല, തീരെ അടുത്തില്ലാ എന്നൊക്കെ പറഞ്ഞെങ്കിലും, യെന്തരു റൊമാന്റിക്കായെന്നു നോക്കിയേ.

Adithyan said...

കലിപ്പായല്ലോ കലേഷേ... :-)

ഇതാണീ നാട്ടില്‍ സത്യസന്ധമായിട്ടൊരു ‘കഥ’ എഴുതിയാലുള്ള കുഴപ്പം...

JK Vijayakumar said...

നമ്മുടെ നായനാര്‌ പറഞ്ഞ ചായ അല്ലല്ലോ, അല്ലേ?

Kalesh Kumar said...

പ്രിയ ബിന്ദു, നന്ദി! ;)
പ്രിയ ഉമേഷേട്ടാ, നന്ദി, നന്ദി! (മത്സരത്തിനൊന്നും ഞാനില്ല! കാക്ക കുളിച്ചാല്‍ കൊക്കാകില്ലെന്ന് നല്ല ബോധ്യമുണ്ട്! - ഇത് തന്നെ ഒപ്പിക്കാന്‍ പെട്ട പാട്!)
പ്രിയ അനിലേട്ടാ, നന്ദി! പാ‍വം ഞാന്‍!
പ്രിയ വെമ്പള്ളി, നന്ദി!
പ്രിയ സതീശ്, നന്ദി!
പ്രിയ കുഞ്ഞന്‍സ്, ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌, എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അതു യാദൃശ്ചികം മാത്രമാണ്‌
;) നന്ദി!
പ്രിയ കുട്ട്യേടത്തി, ഞാനെന്താ പറയുക?(ജേര്‍ണലിസമൊക്കെ പഠിക്കാ‍ന്‍ പോയതിലുള്ള കുഴപ്പമാ! ചോദ്യം ചോദിച്ച് കുഴയ്ക്കല്ലേ!:)) ) നന്ദി!
പ്രിയ ആദിത്യന്‍, അതെ. ജീവിക്കാന്‍ സമ്മതിക്കില്ല! നന്ദി!
പ്രിയ കുഞ്ചുഡോക്ടറേ, അയ്യോ അല്ല! നന്ദി!

ദേവന്‍ said...

ഹ! ഇതിപ്പോഴല്ലേ കണ്ടത്‌. സാരമില്ല കലേഷേ, പോസ്റ്റ്‌ വിവാഹാനന്തര ഡിസില്ല്യൂഷന്‍ സാധാരണയാ, ഇനി എത്ര സങ്കല്‍പ്പങ്ങള്‍ സോപ്പു കുമിള മാതിരി പൊട്ടാന്‍ ഇരിക്കുന്നു.

മുല്ലപ്പൂ said...

സ്വപ്നങ്ങള്‍...സ്വപ്നങ്ങള്‍...

അതു കണ്ടൊണ്ടങ്ങു കിടന്നാല്‍ പോരായിരുന്നോ..